Home Blog Page 1570

പ്രവാസി താമസ നിയമത്തിൽ ഭേദഗതി വരുത്തി ഒമാൻ; സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റാം.

0
Spread the love

മസ്കത്ത് :ഒമാനിൽ വീസിറ്റിങ്ങ് വീ സയിൽ വരുന്ന സന്ദർശകർക്കും, പ്രവാസികൾക്കും തൊഴിൽ വീസയിലേക്ക് മാറാനുള്ള അവസരവുമായി ഒമാൻ.ഇതുപ്രകാരം,പ്രവാസി താമസ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയിരിക്കുകയാണ്.

Oman amends expatriate residency law; The visitor visa can be changed to a work visa.

ഫാമിലി വീസക്കാർക്കും, ജോയിനിംഗ് വീസക്കാർക്കും, സ്റ്റുഡൻറ്സ് വിസയ്ക്കും നിശ്ചിത മാനദണ്ഡങ്ങളോടുകൂടി തൊഴിൽ വീസയിലേക്ക് മാറാം.നിശ്ചിത ഫീസ് അടച്ച് തൊഴിൽ പെർമിറ്റ് നേടിയെടുക്കാം. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും. പുതിയ ഭേദഗതി അനുസരിച്ച് ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ലഭിക്കുന്ന വിസിറ്റിംഗ് വീസ, സുൽത്താനേറ്റിലെ ബന്ധുക്കളുടെയും സന്ദർശിക്കാൻ നൽകുന്ന വിസിറ്റിംഗ് വീസ,10 ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസ,ബോട്ടുകളിലും കപ്പലുകളിലും ഉള്ള നാവികർക്ക് നൽകുന്ന വീസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്ര വീസ, പാർപ്പിട ഉടമസ്ഥർക്കും,അവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന വീസ.

ഇവയാണ് പുതിയ ഉത്തരവിൽ പെടുന്നവ. പൊതുതാൽപര്യം അനുസരിച്ചാണ് മാറ്റങ്ങളൊന്നും, പ്രവാസി താമസം വുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് 16/95,63/96 പ്രമേയം എന്നിവയിലാണ് ചില മാറ്റങ്ങൾ വരുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം, കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് നിയമസഭാ പ്രമേയം.

0
Spread the love

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിയമസഭ പ്രമേയം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്നു പ്രമേയത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കർത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക തലത്തിൽനിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ഭരണകൂടത്തിനു വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാൻ അമിതാധികാരം നൽകുന്ന വ്യവസ്ഥ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ ധാരാളം ആളുകളെ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽനിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള സാമ്പത്തിക അസമത്വങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടവരുത്തും.

ഇന്നു ലക്ഷദ്വീപിൽ കാണുന്നതിനു സമാനമായ രീതിയിൽ രാജ്യത്തിന്റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങൾ ദുരന്തമായിരുന്നു. ലക്ഷദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. കൊളോണിയൽ ഭരണാധികാരികളുടെ ചെയ്തികളെപോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കൽപ്പിക്കുന്ന സാംസ്കാരിക തനിമയ്ക്കുമേൽ ആക്രമണം നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ജൂൺ 9 വരെ തുടരുന്ന ലോക് ഡൗൺ നിബനകൾ താഴെ പറയും പ്രകാരമാണ്.

0
Spread the love

കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ജൂൺ 9 വരെ തുടരുന്ന ലോക് ഡൗൺ നിബനകൾ താഴെ പറയും പ്രകാരമാണ്.

06-05-2021 മുതൽ 29-05-2021 വരെ ഇറങ്ങിയ നിലവിലുള്ള സർക്കാർ ഓർഡറുകൾ പ്രകാരമാണിത്.

? ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ ഉപകരണ. ഷോപ്പുകൾ, ലാബുകൾ, നെർസിംങ്ങ് ഹോമുകൾ എന്നിവകൾക്ക് ദിവസ – സമയ പരിധികളുടെ ഉപാധികളൊന്നുമില്ലാതെ പ്രവർത്തിക്കാം.

?കൃഷി,ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, തോട്ടം, മൃഗസംരക്ഷണം എന്നിവക്കും ദിവസ – സമയ പരിധികളുടെ ഉപാധികളൊന്നുമില്ലാതെ പ്രവർത്തിക്കാം.

? ഭക്ഷ്യസാധനങ്ങൾ, പലചരക്ക്, പഴം പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, മത്സ്യം, മാംസം, കോഴി കന്നുകാലികൾ മൃഗങ്ങൾ എന്നിവക്കുള്ള തീറ്റ തുടങ്ങിയവ ലഭ്യമാവുന്നു സ്ഥാപനങ്ങൾ ദിവസവും വൈകീട്ട് 7:30 വരെ പ്രവർത്തിക്കാം.

?ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം.

? ടാക്സും GST റിട്ടേണും അടക്കുന്നതിൽ വൈകി അടക്കുന്ന ഫൈൻ ഒഴിവാക്കാൻ എന്ന ലക്ഷ്യത്തിൽ ടാക്സ് കൺസൽട്ടൻ്റ്സ് , GST പ്രാക്ടീഷണേർസ് എന്നിവർക്ക് വ്യാഴം വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

? പ്രിൻ്റ് & ഇലക്ട്രോണിക്ക് മീഡിയ, കേബിൾ സെർവീസ്, DTH, അവയുടെ പ്രക്ഷേപണം, ടെലികമ്മ്യൂണിക്കേഷൻ, ഇൻ്റെർനെറ്റ് സേവനങ്ങൾ, ഐ.ടി, ഐ.ടി അനുബന്ധ സേവനങ്ങൾ തുടങ്ങിയവക്കും പ്രവർത്തിക്കാം.

? ടെക്സ്റ്റൈൽസ്, ഫൂട്ട് വിയേർസ്, ജ്വല്ലറി തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിവാഹ ചടങ്ങുകൾ മുൻനിർത്തി,ആവശ്യമായ കുറഞ്ഞ സ്റ്റാഫിനെ ഉപയോഗിച്ച് , തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം.

?ഹോട്ടലുകളിൽ രാവിലെ 7 മുതൽ വൈകീട്ട് 7:30 വരെ പാർസലായോ ഹോം ഡെലിവറിയായോ മാത്രം നൽകാം

? ഭക്ഷണം മരുന്ന് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇ-കൊമേർസ് ഹോം ഡെലിവറി സംവിധാനങ്ങളിലൂടെ വിതരണം ചെയ്യൽ.

? ഈ കൊമേർസ്, കൊറിയർ തുടങ്ങിയവയുടെ പ്രവർത്തനവും അവയുടെ വാഹനങ്ങളും.

? വിദ്യാർത്ഥികൾക്ക് വേണ്ട പഠനോപകരണങ്ങൾ പുസ്തകങ്ങൾ എന്നിവയുടെ സ്ഥാപനങ്ങൾക്ക് തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം.

?പുസ്തകങ്ങളുടെ ഹോം ഡെലിവറി അനുവദിക്കും.

പ്ലബ്ബിംങ്ങ്, ഇലകട്രിക്കൽ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തികൾക്ക് വേണ്ട സാധനസാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 11 മുതൽ വൈകീട്ട് 6 വരെ പ്രവർത്തിക്കാം.

? പ്ലബ്ബിംങ്ങ് ഇലക്ട്രിക്കൽ ജോലിക്കാർക്ക് ഉപഭോക്താക്കളുടെ അവശ്യാനുസരണം വിളികൾക്കനുസരിച്ച് പ്രവർത്തിക്കാം.

? നിർമാണം അറ്റകുറ്റ പണികൾ എന്നിവ അനുവദിക്കും.

? വാഹനങ്ങളുടെയും മറ്റു അവശ്യവസ്തുക്കളുടെയും റിപ്പെയർ സർവീസ്.

? എല്ലാ സംരഭങ്ങളും സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം പ്രവർത്തിക്കുക.

?കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തകരുടെ നീക്കം അനുവദിക്കും.

? ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൃത്യമായ രേഘയോടെ സഞ്ചരിക്കാം.

? വീട്ടു സഹായികൾ, പ്രായമായവർ കിടപ്പിലായവർ എന്നിവർക്കുളള പരിപാലകർ, ക്ലീനിംഗ് ജോലിക്കാർ തുടങ്ങിയവർക്കും പ്രവർത്തിക്കാം.

?മരണം വിവാഹം എന്നിവയിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. ഇവ രണ്ടും Covid19jagratha വെബ് പോർട്ടലിൽ റെജിസ്റ്റർ ചെയ്യണം. വിവാഹം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.

? ആരാധനാലയങ്ങളിൽ പൊതുജനങ്ങൾ പങ്കെടുക്കുന്നതിനെ തൊട്ട് അടച്ചിടണം.

? എല്ലാ സാമൂഹിക / രാഷ്ട്രീയ / കായിക / വിനോദ / അക്കാദമിക്ക് / സാംസ്ക്കാരിക / മതപരവുമായ എല്ലാ ഒത്ത്ചേരലുകളും പാടില്ല.

“ഒരു നാൾ ഞങ്ങൾ പറന്നുപോകും സ്‌കൂളിൽ..!” പ്രവേശനോത്സവ ഗീതം പുറത്തിറക്കി.

0
Spread the love

“ഒരു നാൾ ഞങ്ങൾ പറന്നുപോകും സ്‌കൂളിൽ..!” പ്രവേശനോത്സവ ഗീതം പുറത്തിറക്കി.

തിരുവനന്തപുരം:‘‘വിരൽകൊണ്ട്‌ തൊടുമ്പോൾ മുന്നിൽ വിരുന്നുവരുന്നതാരാണ്‌…
ടീച്ചർ… ഞങ്ങടെ കിലുക്കാംപെട്ടി ടീച്ചർ

പാഠം നല്ലതു പോലെ പഠിച്ചാൽ
നേടാം പുഞ്ചിരി മിഠായി… പുഞ്ചിരി മിഠായി…’’

ചൊവ്വാഴ്‌ച ഓൺലൈനായി സ്‌കൂളിലെത്തുന്ന കുട്ടികൾ പാടുന്ന പാട്ടാണിത്‌.

ഈ പ്രവേശനോത്സവ ഗീതം‌ വരി, സംഗീതം, ആലാപനം എന്നിവയാൽ ശ്രദ്ധേയം.

മന്ത്രി വി ശിവൻകുട്ടി ഗീതം പുറത്തിറക്കി. കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും ചൊവ്വാഴ്‌ച ഈ പാട്ട്‌ ഒഴുകിയെത്തും.

‘പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ ’ എന്ന്‌ തുടങ്ങുന്ന ഗാനം പ്രത്യാശയുടെ കിരണം കുട്ടികൾക്ക്‌ പകരുന്നു.

_‘ഒരു നാൾ പൊട്ടിച്ചിരിച്ചു ഞങ്ങൾ പറന്നുപോകും സ്‌കൂളിൽ’ എന്ന വരി ഈ കാലവും മാറുമെന്ന പ്രതീക്ഷ പങ്കുവയ്‌ക്കുന്നു.

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക്‌ രമേശ്‌ നാരായണനാണ്‌ സംഗീതം. മധുശ്രീ, വിദ്യാർഥികളായ ആരഭി, ആഭേരി, പി വി ഗംഗ ദേവനന്ദന എന്നിവരും പാടുന്നു. സ്‌റ്റീഫൻ ദേവസ്സിയാണ്‌ ഓർക്കസ്‌ട്രേഷൻ.

പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജീവൻ ബാബു, എസ്‌എസ്‌കെ ഡയറക്ടർ എ പി കുട്ടികൃഷ്‌ണൻ, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.

പ്രവേശനോൽസവം ഉദ്‌ഘാടനം നാളെ

പുതിയ അധ്യയന വർഷത്തിന്‌ തുടക്കം കുറിക്കുന്ന പ്രവേശനോൽസവത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ചൊവ്വാഴ്‌ച രാവിലെ എട്ടരയ്‌ക്ക്‌ കോട്ടൺ ഹിൽ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ മുപ്പതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കൂവെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശംസാ കാർഡ്‌ എല്ലാ കുട്ടികളുടെയും വീടുകളിൽ അധ്യാപർ എത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടുവെന്നത്‌ തെറ്റാണ്‌. ആശംസാ കാർഡ്‌ കുട്ടികളിൽ എത്തണമെന്നുമാത്രം.

അവ തപാലിൽ അയക്കാം. കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പുകളിലും ഇടാം.

പാഠപുസ്‌തകം വാങ്ങാൻ രക്ഷിതാക്കൾ എത്തുമ്പോൾ കൈമാറിയാലും മതി.

രാജ്യത്ത് വിഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

0
Spread the love

പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിഡിയോ കോള്‍ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോൡഗ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എതെങ്കിലും ഒരു നിയമം അനുസരിച്ചല്ല.ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്ബോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍. ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ആദ്യ പടിയായി രാജ്യത്ത് നിരോധിക്കും. ലൈസന്‍സ് നേടാന്‍ അവസരം നല്‍കിയാകും നടപടി സ്വീകരിക്കുക എന്നാണ് വിവരം. ലൈസന്‍സിംഗ് സംവിധാനം തയാറാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രലയം അഭിപ്രായം ആരാഞ്ഞു.

പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ കോള്‍ ആപ്പുകളെ വിലക്കി ഉടന്‍ കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിക്കും. സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് പോലുള്ള കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ചുരുങ്ങിയത് ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തികരിക്കുന്ന കാലയളവ് വരെയെങ്കിലും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഇത് ഉണ്ടാക്കുക.

അതേസമയം മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് അറിയിച്ചു. രാജ്യത്ത് പുതിയ ഐടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാട് ഭേദഗതിപ്പെടുത്തി വാട്‌സാപ്പ് മലക്കംമറിഞ്ഞത്.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ മൂല്യ നിർണയം ചൊവ്വാഴ്ച ആരംഭിക്കും.

0
Spread the love

രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ മൂല്യ നിർണയം ചൊവ്വാഴ്ച ആരംഭിക്കും. ഏപ്രിൽ 26ന് പൂർത്തിയായ പരീക്ഷകളുടെ മൂല്യ നിർണയം ലോക്ഡൗണിനെ തുടർന്ന് മാറ്റി വെച്ചതായിരുന്നു. 79 കേന്ദ്രങ്ങളിൽ നടക്കുന്ന ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ 26447 അധ്യാപകരാണ് പങ്കെടുക്കുക.

എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ മൂല്യ നിർണയത്തിൽ 3031 അധ്യാപകരും പങ്കെടുക്കും. മൂല്യ നിർണയം 19ന് അവസാനിക്കും. ലോക്ഡൗൺ സാഹചര്യത്തിൽ അധ്യാപകർക്ക് സൗകര്യപ്രദമായ മൂല്യ നിർണയ കേന്ദ്രം തെരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്.

പൊതു ഗതാഗതം ആരംഭിക്കാതെ മൂല്യ നിർണയം തുടങ്ങുന്നത് ക്യാമ്പുകളിൽ എത്തുന്നതിന് പ്രയാസകരമായിരിക്കുമെന്ന് അധ്യാപകർ ആക്ഷേപം ഉന്നയിച്ചിരുന്നു. എസ്.എസ്.എൽ.സി മൂല്യ നിർണയം ജൂൺ ഏഴിന് തുടങ്ങും.

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

0
Spread the love

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.ചാല മാര്‍ക്കറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടാത്.

ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മാര്‍ക്കറ്റിലെ കടകളൊക്കെ ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തീപ്പിടിത്തമുണ്ടായ കട തുറന്നിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടരാനുള്ള സാധ്യത തടഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ഫയര്‍ ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്‌സ് സെന്ററെന്ന കടയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌. തീപ്പിടിത്തമുണ്ടായിട്ടുള്ളത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടില്ല.

സംസ്ഥാനത്ത് ജില്ലവിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണം

0
Spread the love

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലവിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്ന് ഡി.ജി.പി വ്യക്തമാക്കി. യാത്രകള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശമുണ്ട്.

കേരളത്തില്‍ ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, തുണിക്കട, ചെരിപ്പു കട, കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി ചില സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1652, മലപ്പുറം 1648, പാലക്കാട് 818, എറണാകുളം 1214, കൊല്ലം 1189, തൃശൂര്‍ 1045, ആലപ്പുഴ 1012, കോഴിക്കോട് 832, കോട്ടയം 526, കണ്ണൂര്‍ 506, കാസര്‍ഗോഡ് 327, പത്തനംതിട്ട 265, ഇടുക്കി 244, വയനാട് 144 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, കണ്ണൂര്‍ 8, കൊല്ലം 7, തിരുവനന്തപുരം 6, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 5 വീതം, വയനാട് 4, പാലക്കാട് 3, ഇടുക്കി 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2924, കൊല്ലം 2437, പത്തനംതിട്ട 1094, ആലപ്പുഴ 2094, കോട്ടയം 1635, ഇടുക്കി 1308, എറണാകുളം 4003, തൃശൂര്‍ 2437, പാലക്കാട് 2584, മലപ്പുറം 3508, കോഴിക്കോട് 2210, വയനാട് 440, കണ്ണൂര്‍ 1518, കാസര്‍ഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,10,385 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,88,202 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,49,825 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,377 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തില്‍. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണില് നിന്നും ഒഴിവാക്കി.

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടിയെങ്കിലും ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തുണികടകൾ, ചെരുപ്പ് കടകൾ, പുസ്തക കടകൾ, ജ്വല്ലറി എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ തുറക്കാം. ബാങ്കുകൾക്ക് ബുധൻ, വെളളി ദിവസങ്ങളിൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാം. പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയവർക്ക് ജോലിയിൽ പ്രവേശിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ ഇളവുകൾ
വ്യാവസായിക സ്ഥാപനങ്ങളും ഉൽ‌പാദന കേന്ദ്രങ്ങളും കശുവണ്ടി, കയർ, പ്രിന്റിങ് എന്നിവ അടക്കമുള്ളവക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ / കടകൾ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം
വ്യാവസായിക മേഖലകളിൽ ആവശ്യമനുസരിച്ച് കുറഞ്ഞ അളവിൽ ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് അനുമതി
ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.

ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികൾ ബാങ്കുകൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും.വിവാഹങ്ങൾ കണക്കിലെടുത്ത് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവ വിൽക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി.

പുസ്തകങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം
കള്ള് ഷാപ്പുകളിൽ പാർസൽ അനുവദനീയമാണ്.
ദേശീയ സേവിംഗ്സ് സ്കീമിലെ ആർ ഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിലൊരിക്കൽ പണം അയയ്ക്കാൻ അനുവാദമുണ്ട്ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാൻ അവരെ അനുവദിച്ചിരിക്കുന്നു.

എല്ലാ സ്ഥാപനങ്ങളും / കടകളും കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ ഉറപ്പാക്കണം.സർക്കാർ സർവീസിൽ പുതുതായി നിയമിതരായവർക്ക് പിഎസ്‌‌സി ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.

ലോക്ക്ഡൗൺ പിൻവലിക്കാവുന്ന ഘട്ടത്തിലേക്ക് സംസ്ഥാനം എത്തിച്ചേർന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.”ആശുപത്രി രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ കുറവ് വന്നാൽ മാത്രമാണ് ലോക്ക്ഡൗൺ ഒഴിവാക്കാനാവുക. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിൽ താഴെയാകണം. മൂന്ന് ദിവസത്തെ തുടർച്ചയായ ടിപിആർ 15 ശതമാനത്തിന് താഴെ ആകണം.” മുഖ്യമന്ത്രി പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts