Home Blog Page 1571

മലയാള കവി വയലാർ രാമവർമ്മയുടെ ഇളയ മകളായ സിന്ധു കോവിഡ് ബാധിച്ച് അന്തരിച്ചു.

0
Spread the love

മലയാള കവി വയലാർ രാമവർമ്മയുടെ ഇളയ മകളായ സിന്ധു കോവിഡ് ബാധിച്ച് അന്തരിച്ചു.53 വയസ്സായിരുന്നു.വളരെക്കാലമായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ചാലക്കുടിയിൽ ആണ് താമസം എങ്കിലും പാലക്കാടുള്ള ചേച്ചി ഇന്ദുലേഖയുടെ വീട്ടിലേക്ക് പോയതായിരുന്നു സിന്ധു. എന്നാല് അവിടെ വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.

രാമവർമ്മ 1951 ൽ പുത്തെങ്കോവിലകത്തു ചന്ദ്രമതി തമ്പുരാട്ടിയെ വിവാഹം കഴിച്ചുവെങ്കിലും പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. അവർക്ക് വയലാർ ശരത് ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മക്കൾ.

ഇളവുകളോടെ ജൂൺ 9 വരെ നീട്ടി ലോക്ഡൗൺ.

0
Spread the love

തിരുവനന്തപുരം :സംസ്ഥാനth ജൂൺ 9 വരെ നീട്ടി ലോക്ഡൗൺ. മലപ്പുറത്തെ ട്രിപ്പിൽ ലോക്ഡൗൺ ഇന്നുമുതൽ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇളവുകളില്ല.എന്തിനാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കുകയും, സാക്ഷ്യപത്രം കരുതുകയും വേണം. ലോക്ഡൗണിന്റെ ഭാഗമായി ചില ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Lockdown extended to June 9 with concessions.

•വ്യവസായ സ്ഥാപനങ്ങൾക്ക്‌ പാക്കേജിന് ഉൾപ്പെടെ അസംസ്കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങൾക്കും കടകൾക്കും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5 വരെ തുറക്കാൻ.
• കയർ,കശുവണ്ടി മേഖലയടക്കം എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും മിനിമം ജീവനക്കാരുമായി (50% കവിയാതെ) പ്രവർത്തിക്കാൻ അനുമതി.
• ബാങ്ക് പ്രവർത്തി സമയം വൈകിട്ട് 5 വരെ നീട്ടി.ജൂൺ 1,3,5,8 തീയതികളിൽ അവധിയായിരിക്കും.
• പാഠഭാഗങ്ങൾ,വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, സ്വർണ്ണം, ചെരിപ്പ് എന്നിവവിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം.
• വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ ബസ്സുകൾ ഓടിക്കും.
• കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഷാപ്പുകളിൽ നിന്നും കള്ള് പാഴ്സലായി നൽകാം.
• പാഴ് വസ്തുക്കൾ ശേഖരിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കാം.
• പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാൻ ആർഡി കളക്ഷൻ ഏജൻറ്മാർക്ക്‌ തിങ്കളാഴ്ചകളിൽ യാത്രാനുമതി.
• നിയമന ഉത്തരവ് ലഭിച്ചവർക്ക് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജോലിക്ക് പോകാം.അല്ലാത്തവർക്ക് സമയം നീട്ടി നൽകും.

കൊളംബോ തീരത്ത് ആസിഡ് മഴക്ക് സാധ്യത ;മുന്നറിയിപ്പുമായി എംഇപിഎ.

0
Spread the love

കൊളംബോ :കഴിഞ്ഞാഴ്ച കടലിൽ തീ പിടിച്ച ചരക്ക് കപ്പലിൽ നിന്ന് നൈട്രജൻ ഡയോക്സൈഡിന് ചോർച്ച സംഭവിച്ചിരുന്നു.

Acid rain likely off Colombo coast; MEPA warns

ഇത് കൊളംബോ തീരത്ത് നേടിയ ആസിഡ് മഴക്ക് സാധ്യതയുനടക്കുമെന്നും, തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, മഴ നനയരുതെന്നുമുള്ള മുന്നറിയിപ്പുമായി മറൈൻ എൻവയൺമെൻറ് പ്രൊട്ടക്ഷൻ അതോറിറ്റി (എംഇപിഎ). അതേസമയം, കപ്പലിലെ തീ നളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

ഈമാസം 20 നായിരുന്നു സംഭവം.രാസവസ്തുക്കളും,ഇന്ധനവുമായി ഗുജറാത്തിൽനിന്ന് എത്തിയ ചരക്കുകപ്പൽ കൊളംബോ തീരത്ത് നങ്കൂരമിട്ടു കിടക്കുമ്പോൾ ആയിരുന്നു തീപിടുത്തം.325 ടൺ ഇന്ധനത്തിന് പുറമേ 25 ടൺ നൈട്രിക് ആസിഡും കപ്പലിൽ ഉണ്ടായിരുന്നു.കപ്പലിലെ 1,486 കണ്ടെയ്നുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കളും ഉണ്ട്. അതേസമയം,ഇന്ത്യൻ കോസ്റ്റ് ഗാർഡ്
കപ്പലുകളും, 2 ലങ്കൻ ടഗ് ബോട്ടുകളും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ജോലി തട്ടിപ്പിൽ കുടുങ്ങിയ നഴ്സുമാർക്ക് ജോലി വാഗ്ദാനവുമായി ആശുപത്രികൾ.

0
Spread the love

അബുദാബി :റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിൽ അബുദാബിയിൽ കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെ 13 നഴ്സുമാരിൽ യോഗ്യതയുള്ളവർക്ക് ജോലി നൽകാൻ സന്നദ്ധത അറിയിച്ച് വിപിഎസ്, അഹല്യ ഹോസ്പിറ്റലുകൾ.

Hospitals with job offers for nurses caught in job fraud.

ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞതോടെ ആണ് സന്നദ്ധത അറിയിച്ച് ആശുപത്രികൾ രംഗത്തെത്തിയത്. നഴ്സുമാരെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും, പരിചയവുമുള്ളവർക്ക് ജോലി നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, നഴ്സുമാരിൽ നിന്ന് ഈടാക്കിയ പണം തിരിച്ചു നൽകുമെന്ന് ഗൾഫ് റിക്രൂട്ടേഴ്സും,സൂര്യ കൺസൾട്ടൻസിയും അറിയിച്ചു. നാട്ടിലേക്ക് തിരിച്ചു പോകുന്നവർക്ക് മുഴുവൻ തുകയും, യുഎയിൽ തുടരുന്നവർക്ക്‌ വീസയ്ക്കും, ടിക്കറ്റിനുള്ള തുക ഒഴിച്ച് ബാക്കി നൽകുമെന്നാണ് ഏജൻസി അറിയിച്ചത്. എറണാകുളം സ്വദേശിയായ ഒരാൾ നേരത്തെ തിരിച്ചു പോയിരുന്നു. മറ്റൊരാൾ വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങും.

രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു.

0
Spread the love

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ടുകൾ രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു ലക്ഷത്തിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Covid cases in the country are declining

24 മണിക്കൂറിനുള്ളിൽ 1,14,428 കേസുകളാണ് കുറഞ്ഞത്. ഏപ്രിൽ 12 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.രോഗമുക്തി നിരക്കും 90.8% ആയി കൂടിയിരിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ 1,73,790 ആയി കുറഞ്ഞിരിക്കുകയാണ്.ഈ മാസം ആദ്യം ഇത് 4.14 ലക്ഷം വരെ എത്തിയിരുന്നു. പ്രതിദിന പോസിറ്റീവ് നിരക്ക് 8.36 ശതമാനമാണ്.

24 മണിക്കൂറിനുള്ളിൽ മരണം,3617 ആണ്.കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന തമിഴ്നാട്ടിൽ 36,000 ആണ് കേസുകൾ. എന്നാൽ, കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്, 1,022 ആണ് ഇവിടുത്തെ മരണം. ഇതുവരെ,സംസ്ഥാനങ്ങൾക്ക് 22.77 കോടി ഡോസ് വാക്സിൻ നൽകിയതായും, 3 ദിവസത്തിനകം 4 ലക്ഷം ഡോസ് കൂടി വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കെഎസ്ആർടിസി; വിരമിച്ചവർക്ക് ഇടക്കാല ആശ്വാസമായി 500 രൂപ പ്രഖ്യാപിച്ച് സർക്കാർ.

0
Spread the love

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് 500 രൂപ ഇടക്കാല ആശ്വാസമായി നൽകാനൊരുങ്ങി സർക്കാർ.

KSRTC; The government has announced Rs 500 as interim relief for retirees.

കൂടാതെ പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി ആൻറണി രാജു അറിയിച്ചു. നിലവിൽ കെഎസ്ആർടിസി പെൻഷൻ വിതരണം നടക്കുന്നത് സഹകരണ ബാങ്കുകൾ വഴിയാണ്. എന്നാൽ സഹകരണ ബാങ്കുകളിൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളോ, എടിഎം കാർഡ് സൗകര്യങ്ങളോഇല്ല.

പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുക്കുമെന്നും, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ ജൂൺ 30 മുതൽ ശമ്പള പരിഷ്കരണവും,ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യ പരിഗണന നൽകി നിയമനവും നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ജൂൺ 1മുതൽ വിദേശികൾക്ക് പുതിയ തൊഴിൽ പെർമിറ്റ് ഫീസ് ഈടാക്കാനൊരുങ്ങി ഒമാൻ.

0
Spread the love

മസ്കത്ത് :സ്വദേശികളല്ലാത്ത തൊഴിലാളികൾക്ക് ജൂൺ 1 മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ പ്രാബല്യത്തിലാക്കാൻ ഒരുങ്ങി തൊഴിൽ മന്ത്രാലയം.

Oman to levy new work permit fees on foreigners from June 1

ഉയർന്നതും, ഇടത്തരം തൊഴിലുകൾക്കും, സാങ്കേതികവും, സ്പെഷലിസ്റ്റ് ജോലികൾ ചെയ്യുന്നവർക്കും ആണ് പുതിയ ഫീസ് ബാധകം. കൂടാതെ പുതിയ വർക്ക് പെർമിറ്റ് എടുക്കാനും,ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതുതായി നൽകുന്ന അപേക്ഷകർക്കും,തൊഴിലുടമ ഫീസ് അടച്ചില്ലെങ്കിൽ നിലവിൽ നൽകിയ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കും.

പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വീസക്ക് 2001 റിയാദും,ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാദും,സാങ്കേതികവും, സ്പെഷലൈസ്ഡ് ജോലികൾക്ക്‌ 601റിയാദും ആയിരിക്കും. പുതിയ ഫീസ് നയം നിലവിൽ വരുന്നത് പ്രവാസികൾക്ക് സാമ്പത്തികമായി അധികബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സ്വകാര്യമേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനായാണ് തീരുമാനം എന്ന് മന്ത്രാലയം പ്രസ്സ് താവനയിൽ വ്യക്തമാക്കി.

കെ പി സി സി അധ്യക്ഷനായി തുടരില്ലെന്ന് മുല്ലപ്പള്ളി

0
Spread the love

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ നിലപാട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും ബദൽ സംവിധാനം വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അധ്യക്ഷനായി തുടരാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നുവെന്നും അന്ന് പറഞ്ഞതാണ്. തോൽവിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്നില്ലെന്നും സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുപാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോണ്‍ഗ്രസ്. ഒരു പാട് പരാജയങ്ങൾ നേരിട്ടാണ് ജയിച്ച് വന്നത്. കോണ്‍ഗ്രസിനുള്ളിൽ രാഷ്ട്രീയ സംഘർഷമില്ല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നവരാണ്. പാർട്ടിക്കുള്ളിൽ വിഭാഗീയത ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ നൽകി ഈ പ്രസ്ഥാനത്തോട് മാധ്യമങ്ങൾ അപരാതം കാണിക്കരുത്. പരാജയം ഉണ്ടായെങ്കിലും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്-മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

?സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
?28,100 പേര്‍ രോഗമുക്തി നേടി;
⭕ചികിത്സയിലുള്ളവര്‍ 2,33,034; ആകെ രോഗമുക്തി നേടിയവര്‍ 22,52,505

⚠️കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

?മലപ്പുറം 3990,
?തിരുവനന്തപുരം 2767,
?പാലക്കാട് 2682,
?എറണാകുളം 2606,
?കൊല്ലം 2177,
?ആലപ്പുഴ 1984,
?തൃശൂര്‍ 1707,
?കോഴിക്കോട് 1354,
?കോട്ടയം 1167,
?കണ്ണൂര്‍ 984,
?പത്തനംതിട്ട 683,
?ഇടുക്കി 662,
?കാസര്‍ഗോഡ് 506,
?വയനാട് 244
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3838, തിരുവനന്തപുരം 2648, പാലക്കാട് 1791, എറണാകുളം 2528, കൊല്ലം 2163, ആലപ്പുഴ 1977, തൃശൂര്‍ 1696, കോഴിക്കോട് 1337, കോട്ടയം 1125, കണ്ണൂര്‍ 908, പത്തനംതിട്ട 656, ഇടുക്കി 632, കാസര്‍ഗോഡ് 488, വയനാട് 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 11, എറണാകുളം, പാലക്കാട് 10 വീതം, കൊല്ലം 9, തിരുവനന്തപുരം 8, പത്തനംതിട്ട 7, തൃശൂര്‍ 6, വയനാട് 4, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3058, കൊല്ലം 1657, പത്തനംതിട്ട 485, ആലപ്പുഴ 1780, കോട്ടയം 954, ഇടുക്കി 619, എറണാകുളം 4280, തൃശൂര്‍ 2574, പാലക്കാട് 3060, മലപ്പുറം 4289, കോഴിക്കോട് 2466, വയനാട് 839, കണ്ണൂര്‍ 1204, കാസര്‍ഗോഡ് 835 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,52,505 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

The Central Meteorological Department has warned that the monsoon will arrive by Monday.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച അഞ്ചു ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts