Home Blog Page 1585

ചെറു സംരംഭങ്ങളുടെ വികസനം ;എസ്എംഇ ഹബിന് തുടക്കംകുറിച്ച് അബുദാബി.

0
Spread the love

അബുദാബി: ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ വികസനത്തിനായി എസ്എംഇ ഹബ്ബിന് തുടക്കം കുറിച്ച് അബുദാബി. യുഎഇ യിലെ നാല് ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ 60 ശതമാനം എണ്ണയിതര മേഖലകളിൽ പ്രവർത്തിക്കുന്നവയാണ്.

എസ്എംഇ ഹബിന് തുടക്കംകുറിച്ച് അബുദാബി.

സ്വകാര്യ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാന്നിധ്യം 70 ശതമാനമാക്കി ഉയർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖലീഫ ഫണ്ടിൻറെ അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷറഫ് വ്യക്തമാക്കി.

നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുകിട,ഇടത്തരം സംരംഭങ്ങളെ പിന്തുണച്ച് കാലോചിതമായി വികസിപ്പിക്കുന്നതിനോടൊപ്പം നവീന ആശയം, ധനശേഖരണം, നിയന്ത്രണം, വികസനം, വിപണനം, നടത്തിപ്പ് തുടങ്ങി ഇതിനാവശ്യമായ അനുബന്ധ സൗകര്യങ്ങളും ഹബ് ഒരുക്കും. 86 ശതമാനം ആളുകൾക്ക് തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഒമാൻ വീസയ്ക്ക് അധികപണം ഈടാക്കൽ; 15 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം.

0
Spread the love

മസ്കത്ത് :ഒമാൻ വിസയ്ക്ക് അധികപണം ഈടാക്കിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ്. ഒമാനിൽ വരുന്നവരിൽനിന്ന് പ്രവേശന വിസക്ക് പണം ഈടാക്കുന്നത് മനുഷ്യകടത്ത് ആയി കണക്കാക്കി 15 വർഷം തടവും പിഴയും ചുമത്തും എന്ന് അധികൃതർ അറിയിച്ചു. സാധാരണ ഫീസിനു പുറമേ ചിലർ കൂടുതൽ പണം ഈടാക്കുന്നതായി ഉള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒമാൻ വീസയ്ക്ക് അധികപണം ഈടാക്കൽ

തട്ടിപ്പിന് ഇരയാകുന്നവരിൽ പലരും നിയമ വശങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. അതിനാൽ ഇവരെ വേഗത്തിൽ തട്ടിപ്പിന് ഇരയാക്കുന്നു. പണം വാങ്ങുന്നവരും, ഇരകളും വിദേശികളാണെന്ന് സിഐഡി വിഭാഗം ബ്രിഗോഡിയർ ജനറൽ ജമാൻ അൽ ഖുറൈഷി വ്യക്തമാക്കി.’ ഇൻസാൻ’ എന്ന പേരിൽ മനുഷ്യക്കടത്തിനെതിരെ ബോധവൽക്കരണ ക്യാപെയിനും തുടക്ക മിട്ടിരിക്കുകയാണ് ഒമാൻ.

ഗതാഗത വകുപ്പ് ആൻ്റണി രാജുവിന്.

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ ഗതാഗത വകുപ്പ് ആൻ്റണി രാജുവിന്. ജനാതിപത്യ കേരള കോൺഗ്രസിൽ നിന്ന് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് അദ്ധേഹം മത്സരിച്ചത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. കേരള സർവകലാശാല സിൻഡിക്കേറ്റ് മുൻഅംഗമാണ്. നിയമസഭയിൽ രണ്ടാംതവണ.

ഐടി ആഭ്യന്തരം പൊതുഭരണവകുപ്പ് തുടങ്ങിയവ പിണറായി വിജയന്

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ ഐടി ആഭ്യന്തരം പൊതുഭരണവകുപ്പ് തുടങ്ങിയവ പിണറായി വിജയന്. കണ്ണൂർ പിണറായി സ്വദേശിയായ അദ്ദേഹം ധർമടത് നിന്നാണ് മത്സരിച്ചത്. നിയമസഭയിൽ അഞ്ചാം തവണയാണ് അദ്ധേഹം എത്തുന്നത്. മുൻ മുഖ്യമന്ത്രി, സിപിഎം പോളറ്റ്ബ്യൂറോ അംഗം എന്നിവയാണ്

പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു…

0
Spread the love

രണ്ടാം തവണയും ചരിത്ര വിജയം നേടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന് പുറമെ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നത്.വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

ജലവിഭവ വകുപ്പ് റോഷി അഗസ്റ്റിന്.

0
Spread the love

രണ്ടാം പിണറായി മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് റോഷി അഗസ്റ്റിന്.കോട്ടയം രാമപുരം സ്വദേശിയായ റോഷി അഗസ്റ്റിൻ ഇടുക്കിയിൽ നിന്നും അഞ്ചാം തവണയാണ് നിയമസഭയിൽ എത്തുന്നത്. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിഅംഗമാണ്.

മകൻ്റെ പിടിവാശിയിൽ പൊലിഞ്ഞത് അച്ഛൻ്റെ ജീവൻ…

0
Spread the love

കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ ഹോം ക്വാറൻ്റൈനിൽ ആയിരുന്ന മകനെയും ക്യാൻസർ ബാധിതയായ അമ്മയെയും കിടപ്പുരോഗി ആയ അച്ഛനെയും ആശുപത്രിയിൽ കൊണ്ടു പോവാൻ ആരോഗ്യ സംഘവും പഞ്ചായത്ത് അംഗങ്ങളും വീട്ടിൽ എത്തി എങ്കിലും മകൻ കൊണ്ടുപോവാൻ തയ്യാറായില്ല. അച്ഛൻ രാഘവൻ്റെ ഓക്സിജൻ വളരെ താഴ്ന്ന നിലയിൽ ആയിരുന്നു എങ്കിലും മകൻ അജി ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ തയ്യാറായില്ല. ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല എന്നാണ് അജി അറിയിച്ചത്. ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ഒരുപാട് ശ്രമിച്ചെങ്കിലും മകൻ സമ്മതിച്ചില്ല. പിറ്റേന്ന് രാഘവൻ മരണത്തിന് കീഴടങ്ങി.മകൻ്റെ പിടിവാശിയിൽ പൊലിഞ്ഞത് അച്ഛൻ്റെ ജീവനാണ്.

ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരത്ത് അധ്യാപിക മരിച്ചു..

0
Spread the love

ബ്ലാക്ക് ഫംഗസ് പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറി​ന്‍റെ ഭാര്യയാണ്. കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. മേയ്​ ഏഴിന്​ അനീഷക്ക്​ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച്‌ ഹോം ക്വാറ​ന്‍റൈനില്‍ കഴിഞ്ഞ് . രണ്ടു ദിവസം കഴിഞ്ഞ് ശ്വാസംമുട്ടല്‍ കൂടിയതിനെ തുടർന്ന് നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്കു മാറ്റി. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടരുകായാണ് ഉണ്ടായത്.മെയ് 12ന് കോവിഡ് നെഗറ്റീവായതിനെ തുടർന്ന് അനീഷയെ ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക്​ വരും വഴി അനീഷക്ക്​ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായതിനെ തുടർന്ന് വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദം ഉയരുകയും ഇരു വൃക്കകളിലും സോഡിയം അടിയുകയും ചെയ്തതായി കണ്ടെത്തിയെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന് തിരിച്ചറിയാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. മെയ് 16നാണ് ബ്ലാക്ക് ഫംഗസ് ബാധ ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അനീഷയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. 18ന് വൈകീട്ട് തിരുവനന്തപുരത്ത്​ മെഡിക്കൽ കോളജിൽ എത്തിച്ചു എങ്കിലും ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട്​ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വ്യാഴാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തും.

കമണ്ഡലു മരം…

0
Spread the love

ഋഷിമാർ കൂടെ കൊണ്ടുനടക്കാറുള്ള കമണ്ഡലു യഥാർത്ഥത്തിൽ ഒരു കായ് ആണെന്ന് അധികമാർക്കും അറിയില്ല. അപൂർവ്വമായൊരെണ്ണം വടക്കുംനാഥൻ ക്ഷേത്രമുറ്റത്ത് കായ്ച്ചു. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകൾഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാർ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്.കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. . നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന്‌ കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.

പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി

0
Spread the love

നിയുക്ത ആരോഗ്യ മന്ത്രി വീണ ജോർജിന് ആശംസകൾ നേർന്നു എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ്. ഓം ശാന്തി ഓശാന എന്ന സിനിമയിൽ വിനയ പ്രസാദ് അഭിനയിച്ച വൈൻ ആൻ്റി ആവേണ്ടിയുരുന്നത് വീണ ജോർജ് ആയിരുന്നു എന്നാണു ജൂഡ് പറയുന്നത്. എന്നാല് വീണ ജോർജ് ആ വേഷം നിരസിച്ചു എന്നും ജൂഡ് പറയുന്നു.

പോസ്റ്റ് വായിക്കാം:..ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ ☺️☺️☺️

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts