Home Blog Page 196

ഷൈനിനെതിരെ നിയമപരമായി മുന്നോട്ടു പോകാനില്ലെന്ന് വിൻ സി; സിനിമയ്ക്ക് പുറത്തേക്ക് വിഷയം കൊണ്ടു പോകാൻ താല്പര്യമില്ല

0
Spread the love

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരി കേസിൽ നിയമപരമായി മുന്നോട്ടുപോകാൻ താണില്ലെന്നും മന്ത്രി എംബി രാജേഷിനോട് കേസുമായി സഹകരിക്കാം എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തമാക്കി നടി വി ൻസി അലോഷ്യസ്. പരാതി എന്ന നിലയില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയ്ക്ക് പുറത്തേക്ക് ഈ വിഷയം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ സി യോഗത്തില്‍ പങ്കെടുക്കും’, വിന്‍ സി പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നുവെന്നായിരുന്നു വിന്‍ സിയുടെ പരാതി.

ഹോട്ടലിൽ മുറിയെടുത്തത് ആ യുവതിയെ കാണാൻ; ഇറങ്ങിയോടിയത് പിതാവുമായി തർക്കമുള്ളവർ മർദ്ദിക്കാൻ വരുന്നു എന്ന ധാരണയിൽ, ഷൈനിന്റെ മൊഴിയുടെ പ്രസക്തഭാഗങ്ങൾ പുറത്ത്

0
Spread the love

സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും നാടക സംഭവങ്ങളുമാണ് നടക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ വിമർശനങ്ങൾ വരികയും വൈകാതെ ഇതിൽ കൂടുതൽ വിശദീകരണവുമായി നടി രംഗത്തെത്തിയതായിരുന്നു വിഷയത്തിലെ ആദ്യ സംഭവം. ഡ്രസ്സ് ശരിയാക്കാൻ പോകുന്ന തന്നോട് കൂടെ വരട്ടെ എന്ന് പ്രമുഖ നടൻ മോശം രീതിയിൽ ചോദിച്ചുവെന്നും പ്രാക്ടീസിനിടെ ലഹരി എന്ന സംശയിക്കുന്ന വെള്ള പൊടി മേശയ്ക്ക് മുകളിലേക്ക് തുപ്പി എന്നുമായിരുന്നു വിൻസിയുടെ ആരോപണം.

സംഭവങ്ങൾ വലിയ ചർച്ചയ്ക്ക് എടുത്തുവെങ്കിലും പ്രമുഖ നടൻ ആരെന്ന് വിൻസി എവിടെയും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ നടന്റെ പേര് പുറത്താക്കില്ലാ എന്ന ഉറപ്പിൽ വൈകാതെ നടി വിവിധ സിനിമ സംഘടനകൾക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്യുന്നതാണ് സംഭവത്തിലെ അടുത്ത ട്വിസ്റ്റ്. സംഘടനകളിൽ ഒന്നിൽ നിന്നും നടിയുടെ വാക്കുകൾ അടക്കം നടന്റെ പേര് പുറത്താക്കുകയും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പൊതുജനങ്ങളുമടക്കം ചർച്ചചെയ്യുന്ന രീതിയിൽ ഇത് വലിയ വിവാദമാവുകയുമായിരുന്നു.പിന്നാലെ വിഷയത്തിൽ ഇടപെട്ട് പോലീസിനെ കണ്ട് നടൻ കെട്ടിടത്തിൽ നിന്നും സാഹസികമായി ചാടി ഓടിയതും പിന്നീട് ഹാജരാകണം എന്ന നോട്ടീസ് ലഭിച്ചതോടെ ഇന്നലെ പോലീസ് സ്റ്റേഷനിൽ ഹാജരായതുമെല്ലാം അതി നാടകീയമായ സംഭവങ്ങൾ ആയിരുന്നു.

പോലീസിനെ കണ്ടപ്പോൾ ആദ്യഘട്ടത്തിൽ ഭയന്ന് ഒടിയെങ്കിലും നോട്ടീസ് അയച്ച് വിളിപ്പിച്ചതോടെ കഴിഞ്ഞദിവസം പറഞ്ഞതിലും അരമണിക്കൂർ നേരത്തെ നടൻ സ്റ്റേഷനിൽ ഹാജരായിരുന്നു. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നാണ് ഷൈനിന്റെ മൊഴി. സ്വന്തം കാശ് മുടക്കിയാണ് മുറിയെടുത്തത്. യുവതി ഹോട്ടലിൽ മറ്റൊരു മുറിയെടുത്തിരുന്നു. സ്ഥിരമായി യുവതിയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും നേരിൽ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.

ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ട്. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴൊക്കെയാണ് നൽകിയതെന്ന് ഓർമയില്ലെന്നും നടൻ മൊഴി നൽകിയതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ടാണ്. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്. പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കം. അതുമായി ബന്ധപ്പെട്ടവർ തന്നെ മർദിക്കാൻ വന്നതാണെന്ന് കരുതിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ഷൈൻ മൊഴിയിൽ വ്യക്തമാക്കിയത് ഇങ്ങനെ.

അവർ സിനിമയുടെ പോസ്റ്റർ പോലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നില്ല; വിൻസിക്കും ഷൈൻ ടോം ചാക്കോയ്ക്കുമെ തിരെ സൂത്രവാക്യം നിർമ്മാതാവ്

0
Spread the love

ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സി അലോഷ്യസിനും എതിരെ സൂത്രവാക്യം സിനിമ നിര്‍മാതാവ്. സിനിമയിലെ പ്രധാന താരങ്ങളായ വിന്‍സിയും ഷൈനും പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്നാണ് നിർമാതാവ് പറയുന്നത്. വിവാദം സിനിമയെ പ്രതികൂലമായി ബാധിച്ചവെന്നും നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗോള പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍മാതാവിന്റെ പ്രതികരണം

കഴിഞ്ഞ ദിവസം സൂത്രവാക്യം സിനിമയുടെ ഈസ്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഇരുതാരങ്ങളും ഇത് പങ്കുവയ്ക്കാന്‍ പോലും തയ്യാറായില്ലെന്നും നിര്‍മാതാവ് ആരോപിച്ചു. അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റം നേരിട്ടെന്ന വിഷയത്തില്‍ വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുന്‍പാകെ പരാതി നല്‍കിയിട്ടില്ലെന്നും നിര്‍മാതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍, പ്രശ്‌നങ്ങളെ കുറിച്ച് സെറ്റില്‍ ഉണ്ടായിരുന്നവരുമായി പങ്കുവച്ചിരുന്നു എന്ന് വിന്‍സി പറഞ്ഞതായും നിര്‍മാതാവ് ചൂണ്ടിക്കാട്ടുന്നു. വിവാദവുമായി ബന്ധപ്പെട്ട് വിന്‍സിയുമായി സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയാണ് ഹൈദരാബാദ് സ്വദേശിയായ നിര്‍മാതാവിന്റെ പ്രതികരണം. മോശം അനുഭവം നേരിട്ടതിനെ കുറിച്ച് വിന്‍സി ആരോടും പങ്കുവച്ചിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണം.

ഒന്നൂല്ലെങ്കിലും വിധവയല്ല്യോ, തള്ളേ ഒന്നടങ്ങിയിരിക്ക്! കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബർ ആക്രമണങ്ങൾ, യുവതിയുടെ കുറിപ്പ് വൈറലാകുന്നു

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോയും വിഷുവിനോട നുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം.

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ തുടരുന്ന ആക്രമണങ്ങളിൽ പലകുറി മറുപടിയുമായി രേണു രംഗത്തെത്തിയിരുന്നു. തന്നെ തന്റെ വഴിക്ക് ജീവിക്കാൻ വിടണം എന്നും താൻ ചെയ്യുന്നത് തന്റെ ഇഷ്ടമാണെന്നും ആയിരുന്നു രേണു വ്യക്തമാക്കിയത്. രേണുവിന്റെ ഇത്തരം മറുപടികൾ സൈബർ ഇടങ്ങളിൽ കൂടുതൽ വിമർശനം ഉണ്ടാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൊല്ലം സുധിയുടെ പേരിൽ കിട്ടാവുന്ന അത്രയും കാര്യങ്ങൾ കൈപ്പറ്റിയ ശേഷം കയറിക്കിടക്കാൻ ഒരു വീടും ആയ ശേഷം സഹായിച്ചവരെ തിരിച്ചു കൊഞ്ഞനം കുത്തുന്ന നിലപാടാണ് ഇത് എന്നായിരുന്നു നേരിട്ട പ്രധാന വിമർശനം.

സുധിയുടെ വിയോഗത്തിൽ തകർന്ന രേണുവിനും കുടുംബത്തിനും വളരെയധികം ആശ്വാസമായി നിന്ന സെലിബ്രിറ്റിയായിരുന്നു അവതാരിക ലക്ഷ്മി നക്ഷത്ര. രേണുവിന്റെ പുതിയ അഭിനയ വീഡിയോകളെക്കുറിച്ചും നിലപാടുകളെ കുറിച്ചും ഈയടുത്ത് മാധ്യമ പ്രവർത്തകർ ലക്ഷ്മി നക്ഷത്ര യോട് ചോദിച്ചപ്പോൾ അത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ തനിക്ക് വലിയ താല്പര്യമില്ലെന്ന നിലയിൽ ആയിരുന്നു താരം പ്രതികരിച്ചത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി രേണുവിനെതിരെ കുറ്റപ്പെടുത്തലും കല്ലേറും തുടരുന്നതിനിടെ രേണുവിനെ പിന്തുണച്ച് വിനീത കുട്ടഞ്ചേരി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

വെറുതെ ഇരുന്നേരത്താണ് വല്ല സിനിമയും കാണാമെന്ന് കരുതി യൂട്യൂബില്‍ കയറിയത്. രേണു സുധീടേ പൊക്കിള്, രേണു സുധീടെ പാവാട, രേണു സുധീടെ മറ്റേത്, ഛെ.. ഛെ… ഇതൊക്കെ ശരിയാണോടേയ്… തുടങ്ങി കുലീനരായ, സദ്ഗുണ സമ്പന്നരായ, സത്സ്വഭാവികളായ സദാചാര കാവല്‍മാലാഖകളും സണ്ണി ലിയോണിന്റെ ആരാധകരുമായ കേമപ്പെട്ട യൂട്യൂബര്‍മാര്‍ മുതല്‍ പൃഷ്ഠത്തില്‍ സ്വര്‍ണ്ണം കടത്തുന്ന ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷ് വരെ രേണു സുധീനെ വലിച്ചു കീറി തേച്ചൊട്ടിച്ച് വച്ചേക്കുന്നു.

ഇമ്മടെ നയന്‍താര, ബിരിയാണീലെ കനി കുസൃതി തുടങ്ങി ഞാന്‍ കണ്ടിട്ടുളള എത്രയോ മലയാളം-ഹിന്ദി -തമിഴ് സിനിമ താരങ്ങള്‍ മുലയും വയറും പൊക്കിളും കുണ്ടിയും വരെ ഇവിടെ കാണിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത മദയിളക്കം എന്താപ്പോ എന്നാണ് ഞാന്‍ ആലോചിച്ചത്. അതൊക്കെ സില്‍മേലല്ലേ, അഫിനയല്ലേന്ന് ചോദിച്ച സാറമ്മാരേ അപ്പോഴൊന്നും ഇല്ലാത്ത സദാചാരോം സന്മാര്‍ഗോം ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഇപ്പോള്‍ എവിടെ നിന്നാണാവോ പുതീയതായി മുളച്ചത്.

അല്ല, എനിക്ക് നിങ്ങളുടെ അത്ര വലിയ പൊതുബോധം ഇല്ലാത്തത് കൊണ്ടാവും. ഈ വക സാധനങ്ങള്‍ കാണുമ്പോഴേക്കും പൊട്ടാന്‍ മാത്രമേ ഈ വക മനുഷ്യരുടെ വികാരവേലിയേറ്റങ്ങള്‍ക്കുളളൂ എന്ന് ഞാന്‍ ഓര്‍ത്തത്. അങ്ങനെ ആണെങ്കില്‍ ഇവിടെ നാല് വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും മുതല്‍ അറുപതും എഴുപതും വയസ്സുളള അമ്മൂമ്മമാര്‍ വരെ ബലാല്‍സംഗത്തിനിരയാകുന്നതില്‍ കുറ്റം പറയാനില്ല.

കുരുന്നുടലുകളും തൂങ്ങിയ മുലകളും കണ്ടാല്‍ പോലും അടക്കി നിര്‍ത്താന്‍ പറ്റാത്ത തൃഷ്ണയുളളവരുടെ ഇക്കാലത്ത് രേണു സുധി യാതൊരു വിധ സാമൂഹ്യ ദ്രോഹവും ചെയ്യുന്നില്ല മനുഷ്യരേ. ചെയ്യുന്നത് യൂട്യൂബില്‍ കിടന്നലറുന്ന നിങ്ങളാണ്, മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതം എങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് അവകാശമുളളപ്പോള്‍ ജീവിക്കാന്‍ അനുവദിക്കാത്ത വിധം സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തുക എന്ന ക്രിമിനല്‍ കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്.

ഒരു പെണ്ണിന്റെയും മുലയിലോ വയറിലോ കുണ്ടിയിലോ അല്ല സദാചാരം ഇരിക്കുന്നതെന്ന് മനസ്സിലാക്കാനുളള സാമൂഹ്യ ബോധം പോലും ഇല്ലാത്തവരേ, ഇതൊന്നും കണ്ടാല്‍ ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല എന്ന് കരുതി പോകാനുളള മനകരുത്തില്ലാത്ത നിങ്ങളുടെ ഞെട്ടലിനെ മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ഒന്നൂല്ലെങ്കിലും വിധവയല്ല്യോ, തള്ളേ ഒന്നടങ്ങിയിരി, എന്നൊരുത്തന്‍ യൂട്യൂബ് പൊട്ട്മാറുച്ചത്തില്‍ അലറുന്നുണ്ട്. സത്യം പറയാല്ലോ, ഞാന്‍ പേടിച്ചോയ്… അന്യന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണും കാതും കൊണ്ട് ജീവിക്കുന്ന ഈ അപൂര്‍വ്വ ജീവികള്‍ക്ക് സമൂഹത്തില്‍ നടക്കുന്ന വേറൊരു അനീതിയും വേറൊരു അതിക്രമവും കാണാന്‍ല്ല്യേണാവോ? അന്യന്റെ ജീവിതം കാര്‍ന്നു തിന്നുന്ന ഈ പട്ടാളപുഴുക്കളെ പേടിച്ച് അവര്‍ വാതിലടച്ച് പുറത്തിറങ്ങാതിരുന്നു കരഞ്ഞാല്‍ ഇവറ്റോള്‍ക്ക് സമാധാനം ആവ്വോ.

ഒരു വീഡിയോയില്‍ ഇതിനെല്ലാം അവര്‍ മറുപടി പറയുന്നത് കേട്ടു. നല്ല മധുരമായ സ്ഫുടതയുള്ള ഉറച്ച ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ നട്ടെല്ലുള്ള മറുപടി. രേണുവിനോട് എനിക്ക് പറയാനുളളത് ഇതാണ്. പെണ്ണേ… നിലനില്‍പ്പിനായി പൊരുതുന്നതിനിടയില്‍ പാത്തിരിക്കുന്ന ചെന്നായ്ക്കള്‍ക്ക് പിടികൊടുക്കാതെ ജീവിക്കുക. എന്നും പറഞ്ഞാണ് വിനീത കുറിപ്പ് അവസാനിപ്പിക്കുന്നത്.

നാൽപ്പത്തൊന്നാം വയസ്സിലും അവിവാഹിത; വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒടുവിൽ വ്യക്തത വരുത്തി തൃഷ

0
Spread the love

തെന്നിന്ത്യയിൽ വളരെയധികം ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണൻ. തന്റെ 41 വയസ്സിലും അവിവാഹിതയായി തുടരുന്ന നടി ഹിറ്റ് സംവിധായകൻ മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ തൃഷയോട് മാധ്യമപ്രവർത്തകർ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല’ – തൃഷ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മുമ്പും ഇതേ നിലപാട് തന്നെയായിരുന്നു നടിക്ക്. അത് ആവർത്തിക്കുകയായിരുന്നു. അതേ ചർച്ചയിൽ തന്നെ കമൽഹാസനും വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും, രണ്ടുതവണ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവം ഓർമിക്കുകയും ചെയ്തിരുന്നു.

അതേസമയം നടൻ വിജയും തൃഷയും തമ്മിൽ രഹസ്യബന്ധത്തിലാണെന്നും ഇതേ തുടർന്ന് നടൻ ഭാര്യയുമായി അകന്നു കഴിയുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ ടോളിവുഡിൽ പടരുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ പലപ്പോഴും ഇരുവരെയും മാധ്യമങ്ങൾ സ്പോട്ട് ചെയ്തിട്ടുമുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

വിൻസി മനസിൽ കൊണ്ട് നടക്കാതെ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു; വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മാല പാര്‍വതി

0
Spread the love

വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍ നേരിട്ടാൽ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താൻ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്‍റണേൽ കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി പറഞ്ഞു. നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.

സിനിമ രംഗത്തെ മോശം അനുഭവങ്ങൾ മിടുക്കോടെ മാനേജ് ചെയ്യാൻ നടിമാർക്ക് സ്‌കിൽ വേണമെന്നായിരുന്നു മാല പാര്‍വതി അഭിമുഖത്തിൽ പറ‍ഞ്ഞത്. ഇതിലാണ് വിശദീകരണവുമായി നടി രംഗത്തെത്തിയത്. ദുരനുഭവങ്ങൾ നേരിട്ടാൽ നടിമാർ ഉടൻ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റിൽ നേരിട്ട അപമാനം വിൻസി മനസിൽ കൊണ്ട് നടക്കാതെ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു എന്നും മാല പാർവതി പറഞ്ഞു.

പെണ്‍പിള്ളേര് ഇത്തരം കാര്യങ്ങളിൽ എന്തിനാണ് പേടിക്കുന്നത്?. താൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നത്. സ്വപ്നത്തിൽ പോലും താൻ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. പൊതുമധ്യത്തിൽ താൻ അപമാനം നേരിട്ടെന്നാണ് വിൻസി പറഞ്ഞത്. അന്ന് ആ സംഭവം നടന്നപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. സെറ്റിൽ ഉണ്ടായിരുന്നവർ ഉറപ്പായും വിൻസിയെ പിന്തുണച്ചേനെ എന്നും മാലാ പാർവതി പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
Spread the love

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് ആസ്വാദനം തയ്യാറാക്കാന്‍ രക്തമൊഴുകുന്ന ബോഡി ഹൊറര്‍ വീഡിയോ; ചലച്ചിത്ര അക്കാദമി വിവാദത്തിൽ

0
Spread the love

കുട്ടികള്‍ക്കായുള്ള ചലച്ചിത്ര ക്യാമ്പില്‍ ആസ്വാദനക്കുറിപ്പെഴുതാനായി ഭീതി ജനിപ്പിക്കുന്ന സിനിമയിലെ രംഗങ്ങള്‍. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പെഴുതാനായി രക്തമൊഴുകുന്ന ഹൊറര്‍ രംഗങ്ങള്‍ നല്‍കിയാണ് അക്കാദമി വിവാദത്തില്‍ പെട്ടത്.

മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത് 1968-ല്‍ പുറത്തിറങ്ങിയ ‘ദി ബിഗ് ഷേവ്’ എന്ന ബോഡി ഹൊറര്‍ ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ് ആസ്വാദനക്കുറിപ്പെഴുതാനായി ചലച്ചിത്ര അക്കാദമി കുട്ടികള്‍ക്ക് നല്‍കിയത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് മാസത്തിലാണ് ചലച്ചിത്ര അക്കാദമി ക്യാമ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായാണ് കുട്ടികളോട് ആസ്വാദനക്കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടത്. അന്തര്‍ദേശീയ പ്രശസ്തിയുള്ള സിനിമയുടെ ഭാഗമാണ് നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.

എന്തായിരിക്കും ആ ചിരിക്കു പിന്നിൽ; ഒരു പിടിയും തരാതെ മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവൽ’

0
Spread the love

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നി​ഗൂഢമായ പുഞ്ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിലായ് അറിയിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.

എന്നിട്ടും എനിക്ക് ആ അവസരം ലഭിച്ചു; യുവാക്കൾക്ക് റിസ്ക് എടുക്കാം, അനുഭവം പറഞ്ഞ് നടൻ സൂര്യ

0
Spread the love

സംവിധായകൻ കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി. ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ച് പരിപാടി പ്രമുഖ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. പരിപാടിയിൽ സൂര്യ പറഞ്ഞ വാക്കുകൾ വൈറലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടായി, ദരിദ്രരായ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്ന തന്‍റെ അഗരം ഫൗണ്ടേഷൻ എന്ന എൻ‌.ജി‌.ഒയെക്കുറിച്ച് സൂര്യ സംസാരിച്ചു.

“ബോർഡ് പരീക്ഷകൾ ഒഴികെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട ഒരാളാണ് ഞാൻ. കോളജിൽ ഒരു ശരാശരി വിദ്യാർഥിയായിരുന്നു, എന്നിട്ടും എന്റെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. മാറ്റത്തിന് വഴിയൊരുക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നു, അതിന്റെ ഫലമായി ഏകദേശം 7000-8000 ബിരുദധാരികൾ ഉണ്ടായിട്ടുണ്ട്, മുൻകാലങ്ങളിലും വർത്തമാനകാലത്തും അഗരത്തിന്റെ ഭാഗമായിരുന്ന എല്ലാവരും ഭാവിയെ രൂപപ്പെടുത്തുകയാണ്” -സൂര്യ പറഞ്ഞു

ജീവിതം എപ്പോഴും മനോഹരമാണെന്നും ഒന്നോ രണ്ടോ പരാജയങ്ങളിൽ തളരരുതെന്നും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാർത്തിക് സുബ്ബരാജിനെ ഉദാഹരണമാക്കി സൂര്യ പറഞ്ഞു. ജീവിതം വളരെ മനോഹരമാണ്, അത് നിങ്ങൾക്ക് നിരവധി മനോഹരമായ അവസരങ്ങൾ നൽകും. നിങ്ങൾക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ അവസരങ്ങൾ ലഭിക്കും, മനോഹരമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ഐ.ടി കരിയർ തുടങ്ങിയ കാർത്തിക് ഇപ്പോൾ സിനിമയിൽ തിളങ്ങുകയാണ്. യുവാക്കൾക്ക് റിസ്ക് എടുക്കാം, അങ്ങനെ ചെയ്യാൻ അവർ ഭയപ്പെടേണ്ടതില്ലെന്നും സൂര്യ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts