Home Blog Page 197

വാക്കുകള്‍ക്ക് അതീതമായ നിമിഷം! ലാലേട്ടന് ഇതിഹാസ താരം ലയണല്‍ മെസിയുടെ സ്‌നേഹ സമ്മാനം

0
Spread the love

മോഹന്‍ലാലിന് സമ്മാനവുമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ജേഴ്‌സിയില്‍ കയ്യൊപ്പ് വച്ചത്.

ഇതിന്റെ വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ജേഴ്സിയുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം. ഡോക്ടര്‍ രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തില്‍ ഒരപൂര്‍വമായ സമ്മാനം മോഹന്‍ലാലിനായി ഒരുക്കിയത്.

”ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. അവ എന്നെന്നേക്കും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇന്ന് ഞാന്‍ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസ താരം ലയണല്‍ മെസി ഒപ്പുവച്ച ജേഴ്സി. അതില്‍ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.

”മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കില്‍ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല.”

”എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. അതേസമയം, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ സിനിമയുടെ സെറ്റിലെത്തിയാണ് ജേഴ്‌സി ഇവര്‍ മോഹന്‍ലാലിന് കൈമാറിയത്

നാണക്കേട് തോന്നുന്നു മാലാ പാർവതി! താങ്കള്‍ ഒരു അവസരവാദിയാണ്, ആഞ്ഞടിച്ച് നടി രഞ്‍ജിനി

0
Spread the love

ലഹരി ഉപയോഗ കേസിൽ നടി മാലാ പാര്‍വതി ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാകുന്നതിനിടെ മാല പാർവതിക്കെതിരെരൂക്ഷ വിമര്‍ശനവുമായി നടി രഞ്‍ജിനി. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്‍ജിനി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു

അതേസമയം ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈന്‍റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്‍തതെന്നും വിശദീകരിച്ചിരുന്നു. പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാർവതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും അവർ വിവരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്‍റെ പേരിൽ അവർ ഒറ്റപെടില്ലെന്നും മാല പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

‘ഇതൊക്കെ ആദ്യമാലോചിക്കണമായിരുന്നു! ഇങ്ങനെയെങ്കിൽ ഇനിയൊരു പെൺകുട്ടി പരാതിയുമായി മുന്നോട്ടുവന്നാൽ പിന്തുണ കൊടുക്കൽ ബുദ്ധിമുട്ടാകും, പ്രതികരിച്ച് ഭാഗ്യലക്ഷ്മി

0
Spread the love

സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും നാടക സംഭവങ്ങളുമാണ് നടക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ വിമർശനങ്ങൾ വരികയും വൈകാതെ ഇതിൽ കൂടുതൽ വിശദീകരണവുമായി നടി രംഗത്തെത്തിയതായിരുന്നു വിഷയത്തിലെ ആദ്യ സംഭവം. ഡ്രസ്സ് ശരിയാക്കാൻ പോകുന്ന തന്നോട് കൂടെ വരട്ടെ എന്ന് പ്രമുഖ നടൻ മോശം രീതിയിൽ ചോദിച്ചുവെന്നും പ്രാക്ടീസിനിടെ ലഹരി എന്ന സംശയിക്കുന്ന വെള്ള പൊടി മേശയ്ക്ക് മുകളിലേക്ക് തുപ്പി എന്നുമായിരുന്നു വിൻസിയുടെ ആരോപണം.

സംഭവങ്ങൾ വലിയ ചർച്ചയ്ക്ക് എടുത്തുവെങ്കിലും പ്രമുഖ നടൻ ആരെന്ന് വിൻസി എവിടെയും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ നടന്റെ പേര് പുറത്താക്കില്ലാ എന്ന ഉറപ്പിൽ വൈകാതെ നടി വിവിധ സിനിമ സംഘടനകൾക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്യുന്നതാണ് സംഭവത്തിലെ അടുത്ത ട്വിസ്റ്റ്. സംഘടനകളിൽ ഒന്നിൽ നിന്നും നടിയുടെ വാക്കുകൾ അടക്കം നടന്റെ പേര് പുറത്താക്കുകയും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പൊതുജനങ്ങളുമടക്കം ചർച്ചചെയ്യുന്ന രീതിയിൽ ഇത് വലിയ വിവാദമാവുകയുമായിരുന്നു.പിന്നാലെ വിഷയത്തിൽ ഇടപെട്ട് പോലീസിനെ കണ്ട് നടൻ കെട്ടിടത്തിൽ നിന്നും സാഹസികമായി ചാടി ഓടിയതും പിന്നീട് ഹാജരാകണം എന്ന നോട്ടീസ് ലഭിച്ചതോടെ ഇന്നലെ പോലീസ് സ്റ്റേഷനിൽ ഹാജരായതുമെല്ലാം അതി നാടകീയമായ സംഭവങ്ങൾ ആയിരുന്നു.

രഹസ്യമായി സൂക്ഷിക്കും എന്ന ഉറപ്പിൽ താൻ കൊടുത്ത പരാതി പരസ്യമായതോടെ തനിക്ക് നീതിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും തനിക്ക് യാതൊരുവിധ സ്ത്രീ ശാക്തീകരണത്തിലും ഇനി വിശ്വാസമില്ലെന്നും വെളിപ്പെടുത്തി തന്റെ പരാതി പിൻവലിക്കുകയാണെന്ന് വിൻസി വിശദമാക്കിയിരുന്നു. തനിക്ക് പരാതി പരിഹാരത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഷൈൻ ടോം ചാക്കോയെ നായകനാക്കി എടുത്ത മറ്റു പടങ്ങളെ ഇതു ബാധിക്കുമോ എന്ന ഭയമുണ്ടെന്നുമാണ് വിൻസി വിശദീകരണമായി പറഞ്ഞത്. ഇതോടെ നടിയുടെ പരാതിയിലും വെളിപ്പെടുത്തലിലും പൂർണ്ണ പിന്തുണ നൽകി രംഗത്തെത്തിയ പ്രമുഖർ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിൻസിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സെലിബ്രിറ്റികളിൽ ഒരാളായ ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

വിൻ സിക്ക് താൻ പിന്തുണ കൊടുത്തിരുന്നു എന്നും പിന്നീട് മാറ്റി പറയുമ്പോൾ പിന്തുണ കൊടുത്തവർ എന്ത് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

‘ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു. വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങനെ മാറ്റി പറഞ്ഞിട്ട് കാര്യമില്ല. ഞാനൊക്കെ ആ കുട്ടിക്ക് സപ്പോർട്ട് നൽകിയതാണ്. ഇപ്പോൾ പിന്തുണ കൊടുത്തവർ എന്ത് പറയാൻ. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും മുന്നോട്ട് വരുമ്പോൾ പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും. നമ്മൾ പിന്തുണ കൊടുത്തിട്ട് പിന്നെ നാളെ ആ പെൺകുട്ടി മാറ്റി പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും. ഇതൊക്കെ സ്ഥിരം കാണുന്നതും കേൾക്കുന്നതുമാണ്’. ഭാഗ്യലക്ഷ്മി പറഞ്ഞു.

ഷൈൻ ടോം ചാക്കോയെ ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആരാഞ്ഞ് പൊലീസ്; കുടുംബത്തോട് ആലോചിച്ച് പറയാമെന്ന് നടൻ

0
Spread the love

ലഹരിക്കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആരാഞ്ഞ് പൊലീസ്. ലഹരി ഉപയോഗം ഷൈൻ ടോം ചാക്കോ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.

കുടുംബത്തോടു കൂടി ആലോചിച്ചു തീരുമാനം അറിയിക്കാമെന്നാണ് ഇതിനോട് ഷൈൻ പ്രതികരിച്ചത്. കഴിഞ്ഞവർഷം കൂത്താട്ടുകുളത്തുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ഷൈനിനെ പിതാവ് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 12 ദിവസം കഴിഞ്ഞപ്പോൾ ഷൈൻ അവിടെനിന്ന് സ്വമേധയാ ഇറങ്ങിവന്നു. ഷൈനിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ.

നാളെ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ഷൈൻ ടോം ചാക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് സ്റ്റേറ്റ്‍മെന്റ്, ഫോൺ കോൾ, യുപിഐ ഇടപാട് എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും നാളത്തെ ചോദ്യം ചെയ്യൽ. കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ലഹരി ഇടപാടുമായി ഷൈൻ ബന്ധപ്പെട്ടിട്ടുള്ള ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ശ്രമം. സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കാനും സാധ്യതയുണ്ട്.

‘നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്’; സ്വന്തം മരണവാർത്തയിൽ സഹികെട്ട് പ്രതികരിച്ച് ജി വേണു​ഗോപാൽ

0
Spread the love

പ്രമുഖ സെലിബ്രിറ്റികളെ ഇടയ്ക്കിടെ കൊല്ലാറുള്ള സ്ഥലമാണ് സോഷ്യൽ മീഡിയ. ഇത്തരത്തിൽ സ്വന്തം മരണവാർത്ത കേട്ട് സഹികെടു മ്പോൾ പല താരങ്ങളും തങ്ങൾ സുരക്ഷിതരാണെന്നും ഇത്തരം വ്യാജവാർത്ത പ്രചരിപ്പിച്ച് കുടുംബത്തെയും സുഹൃത്തുക്കളെയും ബുദ്ധിമുട്ടിക്കരുതെന്നും വ്യക്തമാക്കി പലകുറി രംഗത്ത് വരേണ്ടിയും വന്നിട്ടുണ്ട്.

ഈയടുത്ത്മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ് ഗുരുതരാവസ്ഥയിൽ എന്ന തരത്തിൽ വാർത്ത പ്രചരിച്ചപ്പോൾ സത്യാവസ്ഥ ഇതല്ലെന്ന് വ്യക്തമാക്കി മകൻ വിജയ് യേശുദാസ് രംഗത്ത് വരേണ്ടി വന്നതും മെഗാസ്റ്റാർ മമ്മൂക്കയ്ക്ക് ചെറുകുടലിൽ ക്യാൻസർ ബാധ സ്ഥിരീകരിച്ചു എന്ന വാർത്ത പരന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ കുമിഞ്ഞു കൂടിയതും സഹികെട്ടു വിശദീകരണവുമായി താരത്തിന്റെ അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയതുമെല്ലാം നമ്മൾ കണ്ടതാണ്. ഇത്തരത്തിൽ സ്വന്തം മരണവാർത്തയിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഗായകൻ ജി വേണുഗോപാലും.

ജി വേണുഗോപാലിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം

അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ….😁😁😁 VG.#allfuturedeathmerchants

രാവിലെ കുളിക്കുന്നതാണോ നിങ്ങളുടെ ശീലം? എങ്കിൽ ഡോക്ടർമാർ പറയുന്നത് കേൾക്കൂ!!

0
Spread the love

നമ്മുടെ ദിനചര്യകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുക എന്നത്. ദിവസേന ഒരു തവണ മാത്രം കുളിക്കുന്നവും രണ്ട് തവണ കുളിക്കുന്നവരും അതില്‍ കൂടുതല്‍ തവണ കുളിക്കുന്നവരുമുണ്ടാകും. എന്നാല്‍ എപ്പോഴാണ് കുളിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് അറിയാമോ? ചില പ്രത്യേക സമയങ്ങളില്‍ കുളിക്കുന്നത് മുഖക്കുരു, ചര്‍മ്മത്തില്‍ അസ്വസ്ഥത, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

എപ്പോള്‍ കുളിക്കണമെന്നത് ഓരോരുത്തരുടെയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാകാം. ദിവസവും രണ്ട് നേരവും കുളിക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍ രാവിലെ മാത്രം കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മികച്ച ആരോഗ്യത്തിന് നിര്‍ബന്ധമായും വൈകീട്ട് കുളിച്ചിരിക്കണമെന്നും ഇവർ പറയുന്നു. രാവിലെ കുളിക്കുന്നത് നിങ്ങളെ ഉന്മേഷത്തോടെയും ഊര്‍ജ്ജത്തോടെയുമിരിക്കാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ വൈകീട്ട് കുളിക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പ്രസ്‌ക്രിപ്ഷന്‍ ഡോക്ടറിലെ മെഡിക്കല്‍ അഡ്‌വൈസര്‍ ഡോ. അരഗോണ ഗ്യൂസെപ്പെ പറയുന്നു.

പകല്‍ സമയത്ത്, നിങ്ങളുടെ ശരീരത്തിലും മുടിയിലുമെല്ലാം വായുവിലുള്ള പൊടികളും അണുക്കളും ഉള്‍പ്പടെ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല വിയര്‍പ്പിലൂടെയും ഈ അണുക്കള്‍ ദേഹത്ത് ശേഖരിക്കപ്പെടാം. നിങ്ങള്‍ ഒരുദിവസം കുളിക്കാതെയാണ് ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ ഈ അണുക്കളും പൊടികളുമെല്ലാം നിങ്ങളുടെ കിടക്കയിലേക്കും പുതപ്പിലേക്കുമൊക്കെ വ്യാപിക്കും. ഇത് അലര്‍ജി, ചൊറിച്ചില്‍, വരണ്ട ചര്‍മ്മം, മുഖക്കുരു തുടങ്ങിയ ആരോഗ്യ-ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഡോ. അരഗോണ ഒരു യുകെ മാഗസിനിലെ ലേഖനത്തില്‍ വിശദീകരിക്കുന്നു.

വൈകീട്ട് കുളിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന് ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരില്‍, രാത്രിയില്‍ കുളിക്കുന്നത് ചര്‍മ്മം ഹൈഡ്രേറ്റായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല ചെറുചൂടുവെള്ളത്തില്‍ രാത്രിയില്‍ കുളിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകരമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

പാകിസ്താനില്‍ കെഎഫ്‌സികൾക്ക് നേരെ ആക്രമണം; ഫ്രൈഡ് ചിക്കനടക്കം ഔട്ട്‌ലെറ്റുകളിൽ വൻ കൊള്ള, വെടിവെപ്പിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു

0
Spread the love

ഇസ്രയേലിനെയും അമേരിക്കയെയും സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനില്‍ കെഎഫ്‌സി റസ്റ്റോറന്റ് ശൃംഖലകള്‍ കൊള്ളയടിച്ചശേഷം തകര്‍ത്തു. പാക്കിസ്ഥാനിലെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിനിടെ ഒരു കെഎഫ്‌സി ജീവനക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 45കാരനായ ആസിഫ് നവാസാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ പൊലീസ് അറിയിച്ചു. കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.ആക്രമണകാരികള്‍ കെഎഫ്‌സിയില്‍ നിന്നും ചിക്കനുകളും പണവും കൊള്ളയടിച്ചുവെന്ന് ജീവനക്കാര്‍ ആരോപിച്ചിട്ടുണ്ട്. കെഎഫ്‌സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇസ്രായേല്‍ വെടിയുണ്ടകള്‍ വാങ്ങുന്നുവെന്നാണ് അക്രമണകാരികള്‍ ആരോപിക്കുന്നത്.

പാക്കിസ്ഥാനിലെ കെഎഫ്‌സിയുടെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ആക്രമണമുണ്ടായെന്ന് പാകിസ്താന്‍ മന്ത്രി തലാല്‍ ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളുമായി അക്രമികള്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെ ഔലറ്റുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കറാച്ചിയില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ക്ക് തീവെച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളായ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി, തെഹ്രീക്-ഇ-ലബൈക് പാകിസ്താന്‍ തുടങ്ങിയ ഇസ്രായേലിനെതിരെ പ്രതിഷേധം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.

ലഹരിക്കേസിൽ പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഷൈൻ; നിയമനടപടികളുമായി സഹകരിക്കാമെന്ന് വിൻ സി പറഞ്ഞെന്ന് മന്ത്രി

0
Spread the love

ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. ദുർബലമായ എഫ്ഐആറാണ് പൊലീസ് ചുമത്തിയതെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും.

അതേസമയം സിനിമാ സെറ്റിൽ നടൻ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

കാർ റേസിങ്ങിനിടെ നടൻ അജിത്തിന് അപകടം; ഒഴിവായത് വൻ ദുരന്തം

0
Spread the love

കാർ റേസിങ്ങിനിടെ വീണ്ടും നടൻ അജിത്ത് കുമാർ അപകടത്തിൽ പെട്ടതായി റിപ്പോർട്ട്. ബെൽജിയത്തിലെ പരിശീലനത്തിനിടെയാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്

വാഹനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ അജിത്ത് ആരോഗ്യവാനാണെന്ന് താരത്തിന്റെ ടീം അറിയിച്ചു. ഇതാദ്യമായല്ല, അജിത്ത് റേസിംഗിനിടെ അപകടത്തിൽ പെടുന്നത്. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ചും അജിത്തിന്റെ കാർ അപകടത്തിൽ പെട്ടിരുന്നു.

നീണ്ട 13 വർഷത്തിന് ശേഷമാണ് റേസിങ് ട്രാക്കിലേക്ക് നടൻ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റേസിങ് ചാമ്പ്യൻഷിപ്പുകളിൽ അജിത് മത്സരിച്ചിട്ടുണ്ട്. 2003ലെ ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിൽ അജിത് പങ്കെടുക്കുകയും മുഴുവൻ സീസണും പൂർത്തിയാക്കുകയും ചെയ്തിരുന്നു. 2004ൽ ബ്രിട്ടീഷ് ഫോർമുല 3ൽ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാൽ സീസൺ പൂർത്തിയാക്കാൻ സാധിച്ചില്ല.

സിനിമയ്ക്കിടയിൽ കുറച്ച് മത്സരങ്ങളിൽ മാത്രമേ നടന് പങ്കെടുക്കാനായിട്ടുള്ളു. റേസിങ് താരം മാത്രമല്ല, ‘അജിത് കുമാർ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോൾ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.

ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളോട് ആവശ്യപ്പെടും, 2 പേരേയും കേൾക്കും; നാളെ ഫിലിം ചേമ്പർ യോ​ഗം

0
Spread the love

ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കും. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളെക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്.

“ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയിലെ മുഖ്യ കഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാള്‍ നല്ല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാന്‍ പോകുമ്പോള്‍ കൂടെ വരണോ എന്ന രീതിയില്‍ ചോദിക്കുമായിരുന്നു. ഒരു സീന്‍ ചെയ്തപ്പോള്‍ വെള്ള പൌഡര്‍ മേശയിലേക്ക് തുപ്പി. സിനിമ സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണല്‍ ലൈഫില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാല്‍ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്.

ആ സെറ്റില്‍ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം, സംവിധായകന്‍ ആ നടനോട് സംസാരിച്ചിരുന്നു. അയാള്‍ പ്രധാന നടന്‍ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലും തീര്‍ക്കാന്‍ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയില്‍ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്”, വിന്‍സി പറഞ്ഞിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts