Home Blog Page 198

സിനിമയിൽ ലഹരി ഉപയോ​ഗിക്കുന്ന വമ്പൻമാർ വേറെയുമുണ്ട്; പക്ഷേ പഴി മുഴുവൻ തനിക്കും മറ്റൊരു നടനും മാത്രം, പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

0
Spread the love

സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോയുടെ മൊഴി. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈൻ പറഞ്ഞു. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും ഷൈൻ പറഞ്ഞു

ഷൈനിൻ്റെ ഫോൺ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കോടതിയിൽ നിന്ന് തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ദുരൂഹമായ പണം ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഷൈൻ ടോമിൻ്റെ അക്കൗണ്ടിലെ ചില ഇടപാടുകൾ ദുരൂഹമെന്ന സംശയത്തിൽ പൊലീസ്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ വ്യക്‌തികൾക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം. സമീപകാലത്ത് ഇത്തരത്തിൽ നടന്ന 14 പണം ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്നാണ് സംശയം. താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം.

വിന്‍ സിയുടെത് വ്യാജ പരാതി; ഗൂഢാലോചനയുടെ ഭാഗം, പോലീസിനോട് ഷൈൻ പറഞ്ഞതിങ്ങനെ

0
Spread the love

നടി വിന്‍ സി അലോഷ്യസിന്റെ പരാതി വ്യാജമെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. ആരോപണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ പോസീസിന് മൊഴി നല്‍കി. വിന്‍ സി ആരോപിച്ചതുപോലെ ഒന്നും സംഭവച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍ സിയുടെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു നടന്‍ മൊഴി നൽകിയത്.

“എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക്, അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്.” ഇതായിരുന്നു വിന്‍ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

ഇതിനിടെ താന്‍ രാസലഹരി ഉപയാഗിക്കാറുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ഷൈന്‍ സമ്മതിച്ചിരുന്നു. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പോലീസിന് നല്‍കിയ മൊഴി.

എന്തിനും ഏതിനും പാരസെറ്റമോൾ! ചർച്ചയായി ഡോക്ടറുടെ കുറിപ്പ്

0
Spread the love

മിക്കവരുടെയും ബാ​ഗിൽ പാരസെറ്റമോൾ ​ഗുളികകൾ കാണും. ചെറിയോരു തലവേദനയോ, പനിയോ വന്നാൽ ഉടൻ പാരസെറ്റമോൾ വിഴുങ്ങത് കഴിഞ്ഞ കുറച്ച് വർഷമായി നമ്മുടെ ശീലമാണ്. പാരസെറ്റമോൾ വിവിധ ബ്രാൻഡുകളിൽ വിവിധ ഡോസുകളിൽ ലഭ്യമാണ്. നിലവിൽ ഡോളോ 650 ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇന്ത്യക്കാരുടെ ഡോളോ ഉപയോ​ഗത്തെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് അതിനിടെ ചർച്ചയാകുന്നത്.

ഇന്ത്യക്കാർ ഡോളോ 650 കാഡ്ബറി ജെംസ് പോലെയാണ് കഴിക്കുന്നത്” എന്നാണ് ഡോക്ടറുടെ നിരീക്ഷണം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കമാണ് അതീവ പ്രധാന്യമുള്ള വിഷയം കുറഞ്ഞ വാക്കുകളിലൂടെ അവതരിപ്പിച്ചത്.

ഡോളോപാർ ഗുളികയുടെ പിൻഗാമിയായ ഡോളോ-650 യിൽ പാരസെറ്റമോൾ അടങ്ങിയിട്ടുണ്ട്, ഇത് വേദന, വീക്കം, പനി എന്നിവയുടെ സംവേദനങ്ങൾക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ പുറത്തുവിടുന്നത് തടയുന്നു. കൂടാതെ പനി വരുമ്പോൾ ശരീര താപനില കുറയ്‌ക്കുകയും ചെയ്യുന്നു.മൈക്രോ ലാബ്‌സാണ് ഡോളോയുടെ ഉൽപ്പാദകർ. കോവിഡിന് മുമ്പ് പ്രതിവർഷം ഏകദേശം 7.5 കോടി സ്ട്രിപ്പുകളാണ് ഏകദേശം വിറ്റഴിച്ചത്. 2021 ൽ ഇത് 14.5 കോടിയായി. 2019 ന്റെ ഇരട്ടിയാണിത് ഇത്. ഓരോ വർഷവും ഡോളോയുടെ വിൽപ്പന കുത്തനെ വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നുവെന്നാണ് അദ്ദേഹം ചൂണ്ടികാട്ടിയത്.

ഷൈനിന് വിനയായത് ഗൂ​ഗിൾ പേ ഹിസ്റ്ററി; ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ദിവസം ലഹരി ഇടപാടുകാരന് കൈമാറിയത് 20000 രൂപ, ഇനി ആന്റി ഡോപ്പിം​ഗ് ടെസ്റ്റ്‌

0
Spread the love

ഷൈൻ ടോം ചാക്കോക്കെതിരെ കേസെടുക്കാൻ നിർണായകമായത് ഫോൺ രേഖകൾ. ഫോൺ കോളുകളും ​ഗൂ​ഗിൾ പേയും പരിശോധിച്ചതിൽ നിന്നാണ് ഷൈനിന് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. വേദാന്ദ ഹോട്ടലിൽ ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന് ബന്ധമുണ്ടെന്ന് ഫോൺ രേഖകളിൽ നിന്ന് വ്യക്തമായി.

​ഹോട്ടലിൽ നിന്ന് ഷൈൻ ഇറങ്ങിയോടിയ ദിവസം 20,000 രൂപയാണ് സജീറിന് ​ഗൂ​ഗിൾ പേ വഴി നൽകിയത്. ഇതോടെ ലഹരി ഉപയോ​ഗിക്കാറില്ല എന്ന ഷൈനിന്റെ കള്ളം പൊളിഞ്ഞു. ലഹരി ഇടപാടുകാരെ അറിയാമോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ഫോൺ വിവരങ്ങൾ പൊലീസ് നിരത്തിയതോടെ ഷൈൻ കുടുങ്ങി. ഒടുവിൽ സജീറുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിക്കുകയായിരുന്നു.

ഷൈനിനെ ആന്റി ഡോപ്പിം​ഗ് ടെസ്റ്റിന് വിധേയനാക്കാനാണ് പൊലീസിന്റെ നീക്കം. രാസലഹരി ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറൽ ആശുപത്രിയിലാണ് പരിശോധന നടക്കുന്നത്. പരിശോധനാഫലം കേസിൽ അതിനിർണായകമാകും.

നിലവിൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസുകളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോ​ഗിച്ചുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഷൈനിനെതിരെ കേസെടുത്തത്.

‘നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണ്’, വിവാദങ്ങളിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദനും

0
Spread the love

സിനിമയിലെ ലഹരി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണ് എന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമാ മേഖലയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നും പറയുന്നു ഉണ്ണി മുകുന്ദൻ.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം വ്യാഴാഴ്‍ചയാണ് പുറത്തുവന്നത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. സംഭവത്തില്‍ താര സംഘടനയുടെ ഇടപെടലുണ്ടാകുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

മലയാള സിനിമയിൽ ചരിത്രനിമിഷം! എമ്പുരാന്റെ ടോട്ടൽ ബിസിനസ്‌ 325 കോടി

0
Spread the love

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ​ഗോകുലം ​ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ​ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോൾ മലയാളി സിനിമാചരിത്രത്തിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്.

ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും. കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ, മോഹൻലാൽ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. വൻ വിജയവുമായി ബന്ധപ്പെട്ട പോസ്റ്റർ വൻ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

മൊഴികളിൽ വൈരുദ്ധ്യം : ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

0
Spread the love

ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഷൈന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചനകൾ

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേടിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷെെനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിൻ്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസ്; ലഹരി ഉപയോഗവും ഗൂഢാലോചനയുമടക്കം ജാമ്യമില്ലാ വകുപ്പുകൾ

0
Spread the love

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.

ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷൈൻ്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും അറസ്റ്റ്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ്.

ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിൻ്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.

നയൻതാരയുടെ അത്രയും ഗ്ലാമർ ഇല്ല അല്ലേ? ഒരു വീട് വെച്ച് കൊടുത്താൽ എല്ലാം ആയോ? രേണുവിനെ പിന്തുണച്ച് ഫോട്ടോഗ്രാഫർ

0
Spread the love

മലയാളികൾ 2025ൽ സോഷ്യൽ മീഡിയ വഴി ഇത്രയധികം കുത്തിനോവിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സുധിയുടെ മരണശേഷം തന്റേതായ രീതിയിൽ മോഡലിങ്ങും നാടക അഭിനയവുമൊക്കെയായി നീങ്ങുകയായിരുന്നു രേണു. പിന്നാലെ സോഷ്യൽ മീഡിയയിലെ താരം ദാസേട്ടനൊപ്പം ചെയ്ത ഗ്ലാമറസ് ഷോട്ട് വീഡിയോയും മറ്റു ഫോട്ടോഷൂട്ടുമെല്ലാം വലിയ ചർച്ചയായിരുന്നു. സുധിയുടെ പേര് ഉപയോഗപ്പെടുത്തി രേണു തോന്നിവാസങ്ങൾ കാണിക്കുന്നു എന്നായിരുന്നു മലയാളികളുടെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രധാന വിമർശനം. വിമർശനങ്ങൾ ഉയർന്നതിനിടെ രേണുവിന് സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

അതേസമയം ആദ്യമൊക്കെ ഇത്തരം കമന്റുകളിൽ വിഷമിച്ചിരുന്ന രേണു, ഇപ്പോഴതൊന്നും കാര്യമാക്കാറില്ല. ഇപ്പോഴിതാ അഭിനയവും റീൽസും ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്ത് മുന്നോട്ട് പോകുന്ന രേണുവിനെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ഫോട്ടോ​ഗ്രാഫർ ആഷിക് ആവണി.

ഇപ്പോള്‍ ഇൻസ്റ്റാ​ഗ്രാമും ഫേസ്ബുക്കും തുറന്നാൽ രേണു സുധിയാണ് എന്ന് ആഷിക് കുറിക്കുന്നു. “ഈ കുട്ടി ഒരു സാധാരണ ഫാമിലിയിൽ ഉള്ളത് ആയിരുന്നെങ്കിൽ ഇതുപോലെ കൊത്തി പറിക്കാൻ ചെല്ലോ ആളുകൾ ? ഇല്ലല്ലോ ? അവള് കൊല്ലം സുധിയുടെ ഭാര്യ ആയതു കൊണ്ട് മാത്രം അല്ലെ ഇങ്ങനെ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം തുറന്നു നോക്കിയാൽ 1000 കണക്കിന് പെൺകുട്ടികൾ പൊക്കിൾ കാണിച്ചും എല്ലാം കാണിച്ചും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ആരും ഈ പറയുന്നവരെ ഒന്നും പറയാനും ഇതുപോലെ ലോകം മുഴുവൻ പോസ്റ്റ്‌ ഇടാനും പോകാത്തത് എന്താണെന്നാണ് എനിക്ക് അറിയാത്തത്”, എന്ന് ആഷിക് ചോദിക്കുന്നു. സുധിയുടെ ലേബൽ വച്ചുകൊണ്ട് ഇറങ്ങിയേക്കുവാണെന്ന് പലരും പറയുന്നുവെന്നും രേണു അവളുടെ ഭർത്താവിന്റെ ലേബൽ അല്ലാതെ ആരുടെ ലേബൽ വക്കണമെന്നും ഇയാൾ ചോദിക്കുന്നുണ്ട്.

“സ്ത്രീകൾ അടക്കം ആ കുട്ടിയെ അവഹേളിക്കുന്നു. നിങ്ങൾ തമിഴിൽ തമന്നയുടെ ഫിലിം കാണാറില്ലേ. നയൻ‌താരയുടെ ഫിലിം കാണാറില്ലേ. അതൊക്കെ ആസ്വദിക്കും. അതുപോലെ തന്നെയാണ് ഇതും. പക്ഷെ അത്രയും ഗ്ലാമർ ഇല്ല അല്ലെ?അതുപോലെ തീപ്പെട്ടി കൊള്ളി ആണ് അല്ലെ. അല്ലെങ്കി കുറെ ആസ്വദിച്ചേനെ”, എന്നും ആഷിക് ആവണി പറയുന്നു.

“സ്വന്തം കണ്ണിലെ കമ്പ് നീക്കിയിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് നോക്കാൻ വരാൻ. ഒരു കാര്യം ചോദിച്ചോട്ടെ ആ പെൺകുട്ടിക്കും മക്കൾക്കും സന്മനസുകളുടെ സഹായം കൊണ്ട് ഒരു വീട് ഉണ്ടാക്കി കൊടുത്തു. അതുകൊണ്ട് എല്ലാം ആയോ? ആയില്ല. അവർക്ക് ജീവിക്കണ്ടേ? നിങ്ങൾ ആരെങ്കിലും കൊടുക്കോ മാസം മാസം അവർക്കുള്ള ചിലവിന്? ഇല്ല, പിന്നെ എന്തിനാ ഈ പ്രഹസനം? അവര് എങ്ങിനെ എങ്കിലും ജീവിക്കില്ലേ.. അഭിനയിച്ചോ ഫോട്ടോ ഷൂട്ട്‌ ചെയ്തിട്ടോ”, എന്നും ആഷിക് ആവണി പറഞ്ഞു.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് കേന്ദ്രം ജിഎസ്ടി ചുമത്തുമെന്ന വാർത്ത വസ്തുതാവിരുദ്ധം; ധനമന്ത്രാലയം

0
Spread the love

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളില്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രാലയം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.2024-ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണ്.

2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല്‍ ഇടപാട്. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നും ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ധനമന്ത്രാലയത്തിന്റെ എല്ലാ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും ഈ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts