Home Blog Page 199

ഓടിയത് പേടി കാരണം! പൊലീസാണെന്ന് മനസിലായില്ല; ആരോ അക്രമിക്കാൻ വന്നെന്ന് കരുതി, നടന്റെ മൊഴി ഇങ്ങനെ..

0
Spread the love

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളുമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്.

ഹോട്ടലിൽ ലഹരി പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദ്യം ചെയ്യുകയാണ് പൊലീസ്. ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്‍റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും പുറത്തുവരും; തിലകനെ സിനിമയിൽ നിന്നും വിലക്കിയത് നടിയോട് മോശമായി പെരുമാറിയതിനല്ല, ഓർമിപ്പിച്ച് വിനയൻ

0
Spread the love

തിലകനെ സിനിമയിൽ നിന്നും വിലക്കിയത് മയക്കുമരന്നുപയോഗിച്ചതിനോ കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനോ അല്ലെന്ന് വിനയൻ ഓർമപ്പെടുത്തുന്നു. സത്യം പുറത്തുവരുമ്പോൾ പല മുഖം മൂടികളും പിച്ചി ചീന്തപ്പെടുമെന്നും വിനയൻ ഫെയിസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിൽ സർക്കാറിനെയും വിമർശിക്കുന്നുണ്ട്

വിനയന്‍റെ പോസ്റ്റ്

2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല..”ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു” എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്..നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്.. അല്ലേ…?

ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം…ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു..വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്..

ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും..മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ? വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?… പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയു..

സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ…പക്ഷേ സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ…അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്…അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും…

‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; വിവാദങ്ങൾക്കിടെ ഷൈനിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
Spread the love

വിവാദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘ദി പ്രൊട്ടക്‌ടറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിൾ വാചകത്തോടൊപ്പമാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ച് നിൽക്കുന്ന ഷൈനിനെയാണ് പോസ്റ്റ‌റിൽ കാണാൻ കഴിയുന്നത്.

അതേസമയം, ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരായി. പൊലീസ് ആവശ്യപ്പെട്ടതിലും അരമണിക്കൂർ മുമ്പാണ് സ്റ്റേഷനിൽ എത്തിയത്. മാദ്ധ്യമങ്ങളോട് നടൻ പ്രതികരിച്ചില്ല. ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പൊലീസ് ഷൈനിനോട് ചോദിക്കുക. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്

നടന്‍ ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ; ഹാജരായത് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെ

0
Spread the love

നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്.

ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്‍റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നലെ നേരിട്ട് തൃശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ എത്തി നോട്ടീസ് ഷൈനിന്‍റെ പിതാവിന് കൈമാറുകയായിരുന്നു. അതേസമയം, വിന്‍സി അലോഷ്യസിന്‍റെ പരാതി അന്വേഷിക്കുന്ന സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്കു മുന്നില്‍ തിങ്കളാഴ്ച ഹാജരായി വിശദീകരണം നല്‍കാനാണ് ഷൈനിന്‍റെ തീരുമാനം. ഷൈന്‍റെ വിശദീകരണത്തിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ച് കാത്തിരിക്കുകയാണ് താര സംഘടനയും.

എന്തിന് ഇറങ്ങിയോടിയെന്ന് ഇന്നറിയാം; നടൻ ഷൈൻ ടോമിനോട് എണ്ണി എണ്ണി ചോദിക്കാൻ പോലീസ്, 32 ചോദ്യാവലികൾ

0
Spread the love

നടൻ ഷൈൻ ടോം ചാക്കോ പൊലീസിനെ കണ്ടപ്പോൾ എന്തിന് ഇറങ്ങി ഓടിയന്ന് ഇന്നറിയാം.നടനേ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ച് ഇഴകീറി ചോദിക്കാനാണ് നീക്കം.

ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.

അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷൈനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്കാണ് ചോദ്യം ചെയ്യുന്നത്.

ഷൈന്‍ ശനിയാഴ്ച പത്തുമണിക്ക്‌ ഹാജരാവണം; വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പോലീസ്‌

0
Spread the love

ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ്. ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം. തൃശ്ശൂരിലെ വീട്ടില്‍ നേരിട്ടെത്തി നോട്ടീസ് കൈമാറും. തൃശ്ശൂര്‍ മുണ്ടൂരിലെ വീട്ടിലേക്ക് പോലീസ് സംഘം തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ താരം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് അടിയന്തരമായി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങി ഓടിയത് എന്തിന് എന്ന കാര്യത്തിലാണ് പ്രധാനമായും പോലീസ് വിശദീകരണം തേടുക.

എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍നിന്ന് കടന്നുകളഞ്ഞ ഷൈന്‍ ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതായി പോലീസിന് വ്യക്തമായിരുന്നു. ബൈക്കില്‍ ഇവിടെ എത്തിയ ഷൈന്‍, പുലര്‍ച്ചെയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി. ഓണ്‍ലൈനില്‍ മുറി ബുക്ക് ചെയ്ത് 11.30-ഓടെ ഹോട്ടലിനകത്തുകയറി. പുലര്‍ച്ചെ മൂന്നരയോടെ താരം ഓണ്‍ലൈന്‍ ടാക്‌സിയിലാണ് ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ പരിസരം വിട്ടത്.

ബോധമില്ലായ്മയുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്; ഒരു നൂറു വട്ടം നടന്റെ പേര് പുറത്തു വരരുതെന്ന് പറഞ്ഞിരുന്നതാണ്, വിൻസി

0
Spread the love

താന്‍ പരാതി കൊടുത്തപ്പോള്‍ സംഘടനകളോടും വ്യക്തികളോടും പറഞ്ഞിരുന്ന കാര്യം കേള്‍ക്കാതിരുന്നത് ഫിലിംചേമ്പര്‍ മാത്രമാണ്. അതിന്റെ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെ വിശ്വാസമില്ല. ഫിലിം ചേമ്പറിന്റെ ഐ.സിക്കു നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നുമുള്ള നടി വിന്‍സി അലോഷ്യസിന്റെ പ്രതികരണം സിനിമാ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരിക്കകുയാണ്. ഒരു നൂറു വട്ടം എന്നോടു സംസാരിത്തവരോടും സംഘടനകളോടും ഈ വ്യക്തിയുടെ പേര് പുറത്തു വരരുതെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവര്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് അവരുടെ ബോധം. ആ ബോധമില്ലായ്മയുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്.

അതുകൊണ്ടു തന്നെ പരാതി പിന്‍വലിക്കാന്‍ തയ്യാറാണ്. പ്രത്യേകിച്ച് ഫിലിം ചേമ്പറിന് സമര്‍പ്പിച്ച പരാതി. ബാക്കി രണ്ടു സംഘടനകള്‍ക്കും പരാതി അയച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സിനും അമ്മയ്ക്കും. ആ രണ്ടു സംഘടനകളെയും റെസ്‌പെക്ട് ചെയ്യുന്നു. ഈ പേര് പുറത്തു വന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. ഫിലിം ചേമ്പറില്‍ നിന്നുമാണ് ആ പേര് പുറത്തു വന്നരിക്കുന്നത്. ഇവരാണ് എന്നെ ആദ്യം കോണ്‍ടാക്ട് ചെയ്ത് ഈ സിനിമയുടെയോ വ്യക്തിയുടെയോ പേരോ പുറത്തു പറയില്ല എന്ന വ്യക്തമായ നിലപാടില്‍ ഉറച്ചു നിന്നത്. കൊടുത്ത പരാതികളില്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്.

അത് സംഘടനകളോ എന്നോട് സംസാരിച്ചവരോ പൊതു സമൂഹത്തിലോ മാധ്യമങ്ങള്‍ക്കോ മുമ്പില്‍ പറയില്ലെന്ന് ഉറപ്പു പറഞ്ഞതു കൊണ്ടു മാത്രമാണ്. ആ വിശ്വാസമാണ് നഷ്ടപ്പെടുത്തിയത്. എല്ലാവര്‍ക്കും ഒരേ സമയത്താണ് പരാതി നല്‍കിയത്. അത് ചെയ്യേണ്ടതില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് വിളിച്ചപ്പോള്‍ ഉറപ്പു തന്നതാണ് ‘പേര് പുറത്തു പറയുമോ…ഞാനങ്ങനെ പുറത്തു പറയുമോ’ എന്നാണ് പറഞ്ഞത്. പക്ഷെ അദ്ദേഹമാണ് അത് പുറത്തു പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വളരെ മോശമായിപ്പോയി. കബളിപ്പിക്കലാണ് ചെയ്തത്. പുറത്തു പറയില്ല എന്ന് വാക്കു തന്നിട്ട്, പറഞ്ഞത് മോശമായിപ്പോയി. എന്നോടെങ്കിലും പറയണമായിരുന്നു എന്നാണ് വിന്‍സിയുടെ നിലപാട്.

ലഹരി പരിശോധന എല്ലായിടത്തും നടത്തും; സിനിമ സെറ്റുകൾക്ക് പ്രത്യേകതയൊന്നും ഇല്ല, എക്സൈസ് മന്ത്രി

0
Spread the love

സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ നടത്തും. അതില്‍ ആരെയും ഒഴിച്ചുനിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

ലഹരി വിവരം അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ എക്‌സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഇതുമായി ബന്ധപ്പെട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങള്‍ ധാരാളം ലഭിക്കുന്നത്. മാർച്ചില്‍ മാത്രം 14000ത്തിലധികം റെയ്ഡാണ് സംയുക്തമായി നടത്തിയിട്ടുള്ളത്. റെയ്ഡ് നടത്താന്‍ കഴിയുന്നത് അത്തരം വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടിക്കുക എളുപ്പമല്ലാത്ത കേസുകള്‍ പോലും പിടിക്കാനാകുന്നത്.

ഇത്തരം വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ അവിടെയും പരിശോധിക്കും. അതൊന്നും പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധന മാർച്ചില്‍ നടന്നു. ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. ഓപറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസും ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധന നടത്തുന്നുണ്ട്. അതിന്റെ മാറ്റം കാണാൻ സാധിക്കുമെന്നും മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; സുഹൃത്തും നടനുമായ ശ്രീറാമിന്റെ ആരോഗ്യത്തെക്കുറിച്ച് ലോകേഷ് കനകരാജ്

0
Spread the love

നടൻ ശ്രീയുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെയും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളുടെയും ഇടയിൽ ഔദ്യോഗിക പ്രസ്താവനയുമായി സംവിധായകൻ ലോകേഷ് കനകരാജ്. ശ്രീറാമിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പ്രസ്താവനയാണ് ലോകേഷ് കനകരാജ് പങ്കുവെച്ചത്. ശ്രീയുടെ അടുത്ത സുഹൃത്തും നടന്റെ ‘മാനഗരം’ എന്ന സിനിമയുടെ സംവിധായകനുമാണ് ലോകേഷ് കനകരാജ്.

ശ്രീ നിലവിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ പരിചരണത്തിലാണ്, ശരിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഡോക്ടറുടെ ഉപദേശത്തെ തുടർന്ന് എല്ലാത്തരം സമൂഹമാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും രോഗശാന്തിയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടം നൽകണമെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാ മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു -ലോകേഷ് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.

ശ്രീറാം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ശരീരഭാരം കുറഞ്ഞ് എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെച്ചിരുന്നു.

മുട്ട ഇങ്ങനെ കഴിക്കുന്നതാണ് ഏറെ ആരോഗ്യകരം; അറിയാം..

0
Spread the love

മുട്ട പലരീതിയിൽ കഴിക്കുന്നവരുണ്ട്. ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം? മുട്ട വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം ഇങ്ങനെ കഴിക്കുന്നത് കലോറി കുറയ്ക്കും. കൂടാതെ, പ്രോട്ടീനും കൂടുതലാണ്.

പ്രഭാതഭക്ഷണത്തിൽ പലരും ഉൾപ്പെടുത്താറുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട ഏറെ ആരോ​ഗ്യകരമായ ഭക്ഷണമാണ്. മുട്ടയിൽ പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും പ്രധാനമായ വിറ്റാമിൻ ബി 12, ഡി, എ, ഇ, കോളിൻ എന്നിവയും മുട്ടയിലുണ്ട്. ഇതിനുപുറമെ, മുട്ടയിൽ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമം കഴിക്കുക.

മുട്ട പലരീതിയിൽ കഴിക്കുന്നവരുണ്ട്. ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം? മുട്ട വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം ഇങ്ങനെ കഴിക്കുന്നത് കലോറി കുറയ്ക്കും. കൂടാതെ, പ്രോട്ടീനും കൂടുതലാണ്.

സ്ക്രാംബിൾഡ് മുട്ടകൾ (കുറഞ്ഞ എണ്ണയും പച്ചക്കറികളും ഉപയോഗിച്ച്) തയ്യാറാക്കുന്നതും ഏറെ നല്ലതാണ്. അധിക എണ്ണയോ നെയ്യോ ചേർക്കാതെ തന്നെ മുട്ട തയ്യാറാക്കി എടുക്കുക. കുറഞ്ഞ എണ്ണ ഉപയോഗിക്കുകയും ചീര, തക്കാളി, കുരുമുളക് തുടങ്ങിയ പച്ചക്കറികൾ ചേർക്കുകയും ചെയ്യുന്നത് നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് സ്ക്രാംബിൾഡ് മുട്ടകളെ മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നാക്കി മാറ്റുന്നത്. എന്നിരുന്നാലും, ഇവ ഉണ്ടാക്കുമ്പോൾ തീ കുറച്ച് വച്ച് പാകം ചെയ്യുക. കുറഞ്ഞ ചൂടിൽ പാചകം ചെയ്യുന്നത് പോഷക നഷ്ടപ്പെടുന്നത് തടയുന്നു.

മുട്ട സാലഡ് മറ്റൊരു ആരോ​ഗ്യകരമായ രീതി. ഗ്രീക്ക് തൈര ഉപയോഗിച്ച് സാലഡ് തയ്യാറാക്കുക. മയോണൈസിന് പകരം ഗ്രീക്ക് തൈര് ഉപയോഗിക്കുന്നത് അനാരോഗ്യകരമായ കൊഴുപ്പ് കുറയ്ക്കുകയും പ്രോബയോട്ടിക്സ് ചേർക്കുകയും ചെയ്യുന്നു. മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നാണ് ഈ മുട്ട സാലഡ് ഉണ്ടാക്കുന്നത്. നാരുകളും വിറ്റാമിനുകളും വർദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക, കുരുമുളക് തുടങ്ങിയ പച്ചക്കറികളും ചേർക്കാം.

.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts