Home Blog Page 23

ചാക്കിൽ കണ്ട മൃതദേഹം ലൈംഗികത്തൊഴിലാളിയുടേത്; ജോർജിന്റെ വീട്ടിനുള്ളിൽ രക്തക്കറ, കൂടുതൽ വിവരങ്ങൾ പുറത്ത്

0
Spread the love

കോന്തുരുത്തി പള്ളിക്ക് സമീപം ചാക്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയായ ലൈംഗികത്തൊഴിലാളിയുടേതെന്ന് വിവരം. സ്‌ത്രീ മലയാളിയല്ലെന്നും മുമ്പ് കണ്ടിട്ടില്ലെന്നുമാണ് നാട്ടുകാർ നേരത്തേ പറഞ്ഞിരുന്നത്. ജോർജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയാണ് ഇയാൾ സ്‌ത്രീയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ശേഷം പണം നൽകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുറിക്കുള്ളിലുണ്ടായിരുന്ന ഇരുമ്പ് കഷ്‌ണമെടുത്ത് സ്‌ത്രീയുടെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരം കയറുകൊണ്ട് കെട്ടി റോഡിൽ ഉപേക്ഷിക്കാമെന്നായിരുന്നു കരുതിയിരുന്നത്. പുലർച്ചെയായിരുന്നു ഈ സംഭവം. മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്ന് വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. സ്‌ത്രീയെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന ജോർജ് ചാക്കിന് സമീപം ചാരിയിരിക്കുന്നതായിരുന്നു രാവിലെ സ്ഥലത്തെത്തിയ ഹരിതകർമ സേനാംഗങ്ങൾ കണ്ടത്. തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടത്. ആൾക്കാരെ കണ്ടതോടെ തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ജോർജ് ആവശ്യപ്പെട്ടു. പ്രദേശവാസികൾ ഉടൻതന്നെ കൗൺസിലറെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു

ഇളയരാജയുടെ പേര്, ചിത്രങ്ങള്‍, ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്; വിലക്കി ഹൈക്കോടതി

0
Spread the love

സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടു ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റെ ഇടക്കാല വിധി.

തന്റെ ചിത്രമോ പേരോ കലാസൃഷ്ടികളോ അതേപോലെയോ തമാശ രൂപത്തിലോ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയോ യുട്യൂബ് ചാനലുകളിലോ സമൂഹ മാധ്യമങ്ങളിലോ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം എന്നാണ് ഇളയരാജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തന്റെ ചിത്രങ്ങളോ അതിനു സമാനമായ കല്‍പ്പിത ചിത്രങ്ങളോ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

12 മിനിറ്റ് കട്ട്: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’ ദൈര്‍ഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതല്‍

0
Spread the love

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍, ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ച പുതിയ പതിപ്പ് ശനിയാഴ്ച മുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് ‘കാന്ത’ ടീം ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചത്. 12 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നതെന്നും രണ്ടാം പകുതിയിലാണ് കട്ട് വന്നിരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഇപ്പോള്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം പ്രമുഖ കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്കു പ്രവേശിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ‘കാന്ത’ നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെര്‍ ഫിലിംസ്.

യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്‌നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയാണ് പ്രദര്‍ശനം തുടരുന്നത്. ദൈര്‍ഘ്യം കുറച്ചതോടെ, ചിത്രം കൂടുതല്‍ ഒഴുക്കിലും വേഗതയിലും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും വിദേശ മാര്‍ക്കറ്റുകളിലും സ്ഥിരതയാര്‍ന്ന ബോക്‌സോഫീസ് പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി.കെ. മഹാദേവന്‍ എന്ന നടന്‍ ആയി ദുല്‍ഖര്‍ വേഷമിട്ട ചിത്രം, 1950-കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന പീരീഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യപകുതിയില്‍ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയില്‍ ഇന്‍വെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലര്‍ ഫോര്‍മാറ്റിലാണ് മുന്നോട്ട് നീങ്ങുന്നത്.

ദുല്‍ഖറിനെ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോര്‍സെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്‍. വേഫേറര്‍ ഫിലിംസ് നിര്‍മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍: ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍: ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ: തമിഴ് പ്രഭ, വിഎഫ്എക്‌സ്: ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ്: ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്.

‘തോല്‍വിയോട് അടുത്തിരിക്കുന്ന ഘട്ടത്തിലാണെങ്കില്‍ പോലും തോറ്റു കൊടുക്കരുത്; എനിക്ക് തെറ്റുപറ്റി, സത്യം പറഞ്ഞാല്‍, ഇങ്ങനെയായതില്‍ സന്തോഷമുണ്ട്’: സാമന്ത

0
Spread the love

ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളുമായി സാമന്ത. കഠിനമായ വര്‍ക്കൗട്ടിന് ഫലം ലഭിച്ചതിന്റെ സന്തോഷമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. കൈകളിലെയും പുറം ഭാഗത്തെയും മസിലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം പങ്കുവച്ച് ‘ഒരിക്കലും സാധിക്കില്ലെ’ന്ന് കരുതിയിടത്താണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്നാണ് നടി കുറിച്ചിരിക്കുന്നത്.

”കുറച്ച് വര്‍ഷം മുമ്പ് കരുത്തുറ്റ വിങ്‌സ് ഉണ്ടായിരിക്കുക എന്ന ആശയം ഞാന്‍ ഉപേക്ഷിച്ചിരുന്നു. എന്റെ ജീനുകളില്‍ അത് ഇല്ലെന്ന് ഞാന്‍ ശരിക്കും കരുതി. നല്ല വിങ്‌സ് ഉള്ള മറ്റ് ആളുകളെ കാണുമ്പോള്‍, ഒരിക്കലും ഞാന്‍ ഇങ്ങനെയാവില്ല എന്ന് ചിന്തിക്കുമായിരുന്നു. പക്ഷേ എനിക്ക് തെറ്റുപറ്റി. സത്യം പറഞ്ഞാല്‍, ഇങ്ങനെയായതില്‍ എനിക്ക് സന്തോഷമുണ്ട്.”

”മസില്‍ വളര്‍ത്തി എടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിന് മാത്രമല്ല, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ നീങ്ങുന്നു, നിങ്ങള്‍ക്ക് എങ്ങനെ പ്രായമാകുന്നു എന്നെല്ലാം അത് തീരുമാനിക്കും. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ ആരോഗ്യ പരിപാലനം നിങ്ങളുടെ ഉറ്റ ചങ്ങാതിയായി മാറേണ്ടതുണ്ട്.”

”ആ ആരോഗ്യപരിപാലനമാണ് എനിക്ക് മറ്റെന്തിനെക്കാളും ഗുണം ചെയ്തത്. അച്ചടക്കവും ക്ഷമയും അതെന്നെ പഠിപ്പിച്ചു. ജീനുകളില്‍ ഇല്ല എന്നത് ഒരു ഒഴിവ് കഴിവ് മാത്രമാണെന്ന് അത് എന്നെ പഠിപ്പിച്ചു. തോല്‍വിയോട് അടുത്തിരിക്കുന്ന ഘട്ടത്തിലാണെങ്കില്‍ പോലും തോറ്റു കൊടുക്കരുത്. നിങ്ങള്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ ഭാവി നിങ്ങളോട് കടപ്പെട്ടിരിക്കും” എന്നാണ് സാമന്തയുടെ വാക്കുകള്‍.

ജോർജ്ജ് കുറ്റം സമ്മതിച്ചതായി പൊലീസ്; മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു; സ്ത്രീയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
Spread the love

കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കുമായ് തിരക്കിട്ട് ജോര്‍ജ് നടന്നിരുന്നുവെന്ന് അയൽവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. ആള്‍ക്കാരെത്തിയപ്പോഴേക്കും തന്നെ പിടിച്ചെഴുന്നേൽപിക്കാൻ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ കൌണ്‍സിലറെ വിവരമറിയിക്കുകയും കൌണ്‍സിലര്‍ പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. 

അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന്  ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാൻ വേണ്ടിയാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. അതേ സമയം മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല, എറണാകുളം സ്വദേശിയെന്ന സൂചന മാത്രമാണുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കുടുംബസമേതമാണ് ജോര്‍ജ് ഇവിടെ താമസിക്കുന്നത്. 

recommended by

ഇനി ചിരിപ്പൂരം വീട്ടിലാക്കാം; ഷറഫുദ്ദീന്റെ ‘പെറ്റ് ഡിറ്റക്ടീവ്’ ഒടിടിയിൽ, എവിടെ കാണാം എന്നറിയാം..

0
Spread the love

തിയറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് പെറ്റ് ഡിറ്റക്ടീവ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ മാസം 28 മുതൽ ചിത്രം സീ 5 ൽ സ്ട്രീമിങ് ആരംഭിക്കും. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്. ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സീ 5 ഒടിടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

ഈ ചേർത്തുപിടിക്കൽ ആ അമ്മമാർക്ക് ഒരിക്കലും മറക്കാനാവില്ല! ദൃശ്യം ലൊക്കേഷനിൽ ലാലേട്ടനെ കാണാൻ അമ്മമാർ

0
Spread the love

കുട്ടികൾ മുതൽ പ്രായമായവർ വരെ സ്നേഹത്തോടെ ലാലേട്ടാ​ എന്നു നീട്ടി വിളിക്കുമ്പോൾ ആ സ്നേഹത്തിനു മുന്നിൽ ചെറുചിരിയോടെയും സ്നേഹത്തോടെയും നിൽക്കുന്ന മോഹൻലാലിനെ നമ്മൾ പലകുറി കണ്ടിട്ടുണ്ട്. തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ‘ഇതാണോ മോഹൻലാൽ?’ എന്ന ചോദ്യവുമായി ലൊക്കേഷനിലേക്ക്  എത്തിയ ഏലിക്കുട്ടി വല്യമ്മയും മോഹൻലാലും തമ്മിലുള്ള സംഭാഷണവും സമീപകാലത്ത് ഏറെ വൈറലായിരുന്നു. ആത്മാർത്ഥമായ സ്നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോട് മോഹൻലാൽ കാണിക്കുന്ന കരുതലിന് ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ.

ഇപ്പോഴിതാ, മോഹൻലാലും ചില അമ്മമാരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തന്നെ കാണാനെത്തിയ അമ്മമാരെ ചേർത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. 

ദൃശ്യം ലൊക്കേഷനിൽ താരത്തെ കാണാനെത്തിയതായിരുന്നു ഈ അമ്മമാർ. ഈ ചേർത്തുപിടിക്കൽ ആ അമ്മമാർക്ക് ഒരിക്കലും മറക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. സൂപ്പർതാരത്തിൻ്റെ ഈ എളിമയും സ്നേഹവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

ഞാൻ ചോദ്യം ചെയ്ത എന്തിനേക്കാളും വലുതായിരുന്നു അവരുടെ വേദന; ഒരു നായ മാത്രമല്ല, വളർത്തു നായയ്ക്കായി അന്ത്യ കർമങ്ങൾ ചെയ്ത് നടി മൃദുല മുരളി

0
Spread the love

വളർത്തുനായയുടെ വിയോ​ഗത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച് നടി മൃദുല മുരളി. സ്വന്തം കുടുംബത്തിലെ ഒരംഗം വിട പറയുമ്പോൾ നടത്തുന്ന എല്ലാ ചടങ്ങുകളോടെയുമാണ് വളർത്തുനായയെ മൃദുലയുടെ കുടുംബം യാത്രയാക്കിയത്. താനൊരു നിരീശ്വരവാദിയായിട്ടു പോലും മാതാപിതാക്കളുടെ കടുത്ത വേദന അറിയാവുന്നതു കൊണ്ടാണ് ഇതു ചെയ്തതെന്നും മൃദുല കുറിപ്പിൽ പറയുന്നു.

‘‘സ്വന്തം കുഞ്ഞ് വിടവാങ്ങുമ്പോൾ ചെയ്യുന്ന മരണാനന്തര ചടങ്ങുകളില്ലാതെ ഷീഷൂവിനെ യാത്രയാക്കുക എന്റെ മാതാപിതാക്കൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ അവളെ ദഹിപ്പിച്ചു, അവളുടെ ചിതാഭസ്മം ശേഖരിക്കുകയും, അവൾക്ക് സമാധാനം നൽകുമെന്ന് അവർ വിശ്വസിച്ച എല്ലാ ചടങ്ങുകളും ചെയ്യുകയും ചെയ്തു.

എന്റെ നിരീശ്വരവാദമോ അവിശ്വാസമോ ഒന്നും ആ സമയത്ത് പ്രശ്നമായിരുന്നില്ല. ഞാൻ ചോദ്യം ചെയ്ത എന്തിനേക്കാളും വലുതായിരുന്നു അവരുടെ വേദന. ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു നഷ്ടത്തിൽ അവർക്ക് ചെറിയൊരു ആശ്വാസം നൽകുക എന്നതായിരുന്നു പ്രധാനം. ഒരു നഷ്ടത്തിന് നിങ്ങൾ നേരത്തെ തയ്യാറെടുത്തേക്കാം.

മനസ്സിൽ നിങ്ങൾക്കത് റിഹേഴ്സൽ ചെയ്യാം. പക്ഷേ, അത് സംഭവിക്കുമ്പോൾ, ഒന്നും നിങ്ങളെ അതിന് ഒരുക്കുന്നില്ലെന്ന് തിരിച്ചറിയും. അതിന്റെ അടുത്ത് പോലും. എന്റെ അച്ഛൻ തകർന്നു പോകുന്നത് ഞാൻ കണ്ടു, അത് അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അമ്മ അവളെ എങ്ങനെയെങ്കിലും തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ആഗ്രഹിച്ച് കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു. ആ കാഴ്ച എന്നും മനസ്സിൽ മായാതെ നിൽക്കും.

ഇത്രയും വ്യക്തിപരമായ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നതിനു മുൻപ് ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷേ, ഇതൊരു നായ മാത്രമാണെന്ന് പറയുന്നവരെ ഞാൻ ഓർമിച്ചു. ഇല്ല. ഇവരങ്ങനെയല്ല. ഒരു വളർത്തുമൃഗം വെറുതെ കൂടെ നിർത്തുന്ന ഒന്നാണെന്ന് ചിന്തിക്കുന്ന ഏതൊരാളും ഇത് മനസ്സിലാക്കുക: അവരൊരിക്കലും അങ്ങനെയല്ല. അവർ യഥാർത്ഥ അർഥത്തിൽ കുടുംബാംഗം തന്നെയാണ്.

നമുക്ക് ഒരിക്കലും തിരികെ നൽകാൻ കഴിയാത്ത രീതിയിൽ അവർ നമ്മളെ സ്നേഹിക്കുന്നു. അവർ അർഹിക്കുന്നു എന്ന് നമ്മൾ കരുതുന്ന എല്ലാത്തിനും അതിലേറെയും അവർക്ക് അർഹതയുണ്ട്. അവളുടെ സ്നേഹം ലഭിക്കാൻ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. ആ സ്നേഹം ഞങ്ങളോടൊപ്പം എന്നും മായാതെ നിൽക്കും.’’–മൃദുല മുരളി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പേടി തോന്നുന്നുണ്ട്; സമ്മർ ഇൻ ബത്‌‌ല‌ഹേമിലെ ആമിയെ കുറിച്ച് മഞ്ജു വാര്യർ

0
Spread the love

മലയാളത്തിലെ മുൻനിര താരങ്ങൾ ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്‌‌ലഹേം. 1998ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ റീറിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ അടുത്തിടെയാണ് പുറത്തുവന്നത്. ഡിസംബർ 12നാണ് സമ്മർ ഇൻ ബത്‌ലഹേമിന്റെ റീറിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനവേഷത്തെ അവതരിപ്പിച്ച നടി മഞ്ജു വാര്യർ തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അഭിരാമിയെന്ന കഥാപാത്രത്തെയാണ് താരം സമ്മർ ഇൻ ബത്‌ലഹേമിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിക്കിടയിലാണ് മഞ്ജു വാര്യർ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറഞ്ഞത്.

‘എന്നെ സ്‌നേഹിക്കുന്നവർ കൂടുതലും സമ്മൻ ഇൻ ബത്‌ലഹേമിനെക്കുറിച്ചാണ് പറയുന്നത്. ആ സമയത്ത് എനിക്ക് സമ്മർ ഇൻ ബത്‌‌ല‌ഹേമിന്റെ സ്‌കെയിൽ അറിയില്ലായിരുന്നു. 18-ാം വയസിലാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു വേനലവധിയുടെ സമയത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. അതുകൊണ്ട് എല്ലാവരുടെയും കുടുംബവും അവിടെയുണ്ടായിരുന്നു. അവിടെവച്ച് സുകുമാരിയമ്മ ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കി തന്നിട്ടുണ്ട്. ജയറാമിന്റെയും കലാഭവൻമണിയുടെയും തമാശകൾ രസമായിരുന്നു. അതുകേൾക്കുമ്പോൾ ഷോട്ടിനുവരെ പോകാൻ ഞങ്ങൾക്ക് മടിയായിരുന്നു.അഭിരാമി എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. ഏറെ സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു അത്. അന്ന് അത്രയും ഗൗരവത്തോടെ ഞാൻ അഭിനയിച്ചിരുന്നുവോയെന്നും എനിക്കറിയില്ല. ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പേടി തോന്നുന്നുണ്ട്. ആഭിരാമി കടന്നുപോയ മാനസികാവസ്ഥ വളരെ വലുതായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആലോചിച്ച് ഞാൻ ടെൻഷനായിട്ടില്ല. എന്തുമാത്രം ഡിപ്രഷനിലൂടെയാണ് കഥാപാത്രം കടന്നുപോയത്. അതിനുളള തിരിച്ചറിവൊന്നുമില്ലായിരുന്നില്ല. മഞ്ജു പറയുന്നു.

ചാക്കോച്ചൻ ഉപകാരമല്ലാതെ ഒരുപദ്രവവും ഇതുവരെ എന്നോട് ചെയ്തിട്ടില്ല; ദൈവത്തെയോർത്ത് വിഷമമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കരുത്: സുനിൽ രാജ് എടപ്പാൾ

0
Spread the love

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളും താനാണ് ചെയ്തതെന്ന് ഡ്യൂപ് ആർട്ടിസ്റ്റ് സുനിൽ രാജ് എടപ്പാൾ. ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു. സ്റ്റേജ് ഷോകളിലും മറ്റും ‘ജൂനിയർ കുഞ്ചാക്കോ ബോബൻ’ എന്ന പേരിലാണ് സുനിൽ രാജ് അറിയപ്പെടുന്നത്.

കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ തുടങ്ങിയതോടെയാണ് സുനിൽ രാജ് ശ്രദ്ധ നേടിയത്. ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്നുള്ള ആളുകളുടെ ചോദ്യമാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് സുനിൽ പറയുന്നു. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രമായുള്ള ചില ചിത്രങ്ങളും സുനിൽ രാജ് പങ്കുവച്ചു.

“പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്.” സുനിൽ രാജ് പറഞ്ഞു.

“അദ്ദേഹം തിരക്കായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് ഭാ​ഗങ്ങൾ അതായത് ഡ്യൂപ് ഷോട്ടുകൾ എനിക്ക് സിനിമയിൽ ചെയ്യാൻ പറ്റി. എന്നെ സജസ്റ്റ് ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. ഒരു നടൻ എന്റെ പേര് പറയുകയും എന്നെ സിനിമയിലേക്ക് വിളിക്കുകയും… നല്ല കാര്യങ്ങൾ മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ.

ഒരു നടന് വേണ്ട എല്ലാ രീതിയിലുള്ള സപ്പോർട്ടും എനിക്ക് തന്നിട്ടുണ്ടായിരുന്നു. അത് ഏറ്റവും വലിയ കാര്യമായിട്ട് ഞാൻ കാണുന്നു. ചാക്കോച്ചൻ ചെയ്ത ഉപകാരം എന്താണെന്ന് പറയാൻ വേണ്ടിയിട്ടാണ് ഞാൻ അത് ഇട്ടത്. പക്ഷേ അത് പുറത്തേക്ക് വന്നപ്പോൾ നെ​ഗറ്റീവായി. ഓൺലൈൻ മീഡിയക്കാർ അത് മറ്റ് രീതിയിലൊക്കെ വളച്ചൊടിച്ചു.

ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ് തുറക്കുന്നു എന്നൊക്കെ പറഞ്ഞുള്ള വാർത്തകൾ കുറേ പേർ എനിക്ക് അയച്ചു തന്നിരുന്നു. എല്ലാമൊന്നും എനിക്ക് കാണാൻ പറ്റിയിട്ടില്ല, ഞാനും കുറച്ച് തിരക്കിലായിരുന്നു. കുറേ ഫോൺ കോളുകൾ വന്നപ്പോഴാണ് ഞാൻ ഈ സംഭവം എന്താണെന്ന് അറിയുന്നത്. ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം എനിക്ക് ഉപകാരമല്ലാതെ ഒരുപദ്രവവും ഇതുവരെ എന്നോട് ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.

ഇനിയിപ്പോൾ ഞാൻ അങ്ങോട്ട് ചെയ്തങ്കിലേ ഉള്ളൂ. അല്ലാതെ പുള്ളി ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കരുത് ദൈവത്തെയോർത്ത്. കാരണം അദ്ദേഹത്തെപ്പോലെയൊരു നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് വലിയ കാര്യമാണ്”.- സുനിൽ രാജ് വിഡിയോയിൽ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts