Home Blog Page 24

‘ഈ കൊച്ചിനെ കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്’; മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ്

0
Spread the love

നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വ. കൃഷ്ണ രാജ്. മത നിരപേക്ഷതയെക്കുറിച്ച് കഴിഞ്ഞ ദിവസം മീനാക്ഷി പറഞ്ഞത് വാര്‍ത്തയായിരുന്നു. താരത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ് എത്തിയിരിക്കുന്നത്.

”സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവും ഉണ്ട്.” എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. മീനാക്ഷിയുടെ പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കിട്ടു കൊണ്ടായിരുന്നു കൃഷ്ണ രാജിന്റെ പ്രതികരണം

‘മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത’ എന്നായിരുന്നു മീനാക്ഷി തന്റെ പോസ്റ്റില്‍ പറഞ്ഞത്. ‘ചോദ്യം, ‘നമ്മുടെ നാട്ടില്‍ മത നിരപേക്ഷത എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാണോ’. വളരെ വലിയ അര്‍ത്ഥ തലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍ ചെറിയ വാചകങ്ങളില്‍ ഉത്തരം, ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം’ എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.

മീനാക്ഷിയ്‌ക്കെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുമ്പും സമാനമായ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് കൃഷ്ണ രാജ്. നസ്രിയയ്ക്കും ഫഹദ് ഫാസിലിനുമെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റും വിവാദമായിരുന്നു.

അതേസമയം പാഠപുസ്തകങ്ങളില്‍ ദളിതരെക്കുറിച്ച് പഠിപ്പിക്കുന്നതില്‍ മാറ്റം വരുത്തണമെന്ന് മീനാക്ഷി പറഞ്ഞതും വാര്‍ത്തയായിരുന്നു. ജാതി പിരമിഡ് പഠിപ്പിക്കുന്നതിനൊപ്പം തന്നെ ദളിതരെ തൊട്ട്കൂടാത്തവരാക്കിയത് ആരാണെന്നും പഠിപ്പിക്കണമെന്നാണ് മീനാക്ഷി പറഞ്ഞത്. താരത്തിന്റെ നിലപാടിന് പിന്തുണയുമായി നിരവധി പേരെത്തിയിരുന്നു.

നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് വളരെ ആവശ്യം; ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ!

0
Spread the love

നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങളും ബീന്‍സും കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. നല്ല കൊളസ്ട്രോൾ കൂട്ടാന്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, അവക്കാഡോ, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സീഡുകള്‍ കഴിക്കുന്നതും നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും.

പഞ്ചസാര, കാര്‍ബോഹൈട്രേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഗുണം ചെയ്യും. ഇവ ശരീരഭാരം കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും. ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പതിവായി വ്യായാമം ചെയ്യുന്നത് നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും.  ഇതിനായി നടത്തം, സൈക്ലിങ്, ഓട്ടം തുടങ്ങിയവ തെരഞ്ഞെടുക്കാം. പുകവലി ഉപേക്ഷിക്കുന്നതും ശരീരത്തില്‍ നല്ല കൊളസ്ട്രോൾ കൂട്ടാന്‍ സഹായിക്കും. മദ്യപാനവും ഒഴിവാക്കുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും.

‘പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം ചേർത്തിട്ടുണ്ട്’; മീനാക്ഷിയ്ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

0
Spread the love

നടി മീനാക്ഷിക്ക് മറുപടിയായി ഫേസ്ബുക്ക് പോസ്റ്റുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടുവെന്നും അഭിപ്രായങ്ങൾക്ക് നന്ദിയെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെയും മുതിർന്നവരുടെയും ഇത്തരം അഭിപ്രായങ്ങൾ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി കുറിച്ചു. ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവൽക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ളാസുകളിലെ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട മീനാക്ഷിയ്ക്ക്
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടു. അഭിപ്രായങ്ങൾക്ക് നന്ദി.
കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇത്തരം അഭിപ്രായങ്ങൾ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്. ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവൽക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ളാസുകളിലെ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നു.
സ്നേഹത്തോടെ,
വി ശിവൻകുട്ടി

പന്ത്രണ്ടു വയസിൽ അവൾക്ക് മനസിലായത് എനിക്ക് വെളിവായത് മുപ്പതുകളിലാണ്; മകളെക്കുറിച്ച് അശ്വതി ശ്രീകാന്ത്

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി. പീപ്പിൾ‌ പ്ലീസർ ആകാതെ നോ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബൗണ്ടറികൾ വെയ്ക്കേണ്ടതിനെക്കുറിച്ചുമൊക്കെയാണ് അശ്വതി പുതിയ ഫേസ്‍ബുക്ക് പോസ്റ്റിൽ സംസാരിക്കുന്നത്. മകളുടെ സ്‍കൂളിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് അശ്വതി ഇക്കാര്യം വിശദീകരിക്കുന്നത്.

”മകളുടെ പേരന്റ്സ് ടീച്ചേഴ്സ് മീറ്റിങ്ങ് ആയിരുന്നു. ടീച്ചേഴ്സിനെല്ലാം അവളെക്കുറിച്ച് വളരെ നല്ല അഭിപ്രായം. വളരെ അനുസരണയുള്ള, നന്നായി പഠിക്കുന്ന കുട്ടിയെന്ന് അവരെല്ലാം ആവർത്തിച്ചു പറഞ്ഞു. എ സ്റ്റാറിൽ കുറഞ്ഞതൊന്നും അവളിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും. ഞാൻ ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയെങ്കിലും നെഞ്ചിലൊരു കനം…

നാലാമത്തെ വയസിൽ എനിക്കൊരു അനുജൻ ഉണ്ടായപ്പോഴാകണം പരിഗണന കിട്ടാൻ ഏറ്റവും നല്ല വഴി നല്ല കുട്ടി ആയിരിക്കുകയാണെന്ന് ഞാൻ മനസിലാക്കിയത്. ഞാൻ നന്നായി പഠിച്ചതു പോലും ടീച്ചേഴ്സിന്റെയും പേരന്റ്സിന്റെയും പ്രതീക്ഷയ്ക്ക് ഒപ്പം നിൽക്കാനായിരുന്നു എന്നു തോന്നുന്നു. ഒരു വശത്ത് അത് ഗുണം ചെയ്തെങ്കിലും അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ യഥാർത്ഥ ‘സെൽഫ്’ എന്താണെന്ന് എനിക്കു തന്നെ അറിയാതായി. വീട്ടിലും സ്‍കൂളിലും ‘ഗുഡ് ഗേൾ’ പട്ടം കിട്ടാൻ ഞാനൊരു പീപ്പിൾ പ്ലീസറായി. ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നോർത്ത് പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് ഞാനൊരു ഓവർ എക്സ്പ്ലെയ്‍നര്‍ ആയി. ആരെങ്കിലും ഒന്ന് മുഖം കറുപ്പിച്ചാൽ അവരെന്നെ വെറുക്കാനുള്ള സാധ്യതകൾ കൽപിച്ചുകൂട്ടി ഞാനൊരു ഓവർ തിങ്കർ ആയി. ആരോടും നോ പറയില്ല, അവരെന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്തയാണ് മുന്നിൽ നിന്നത്.

ഒരു പീപ്പിൾ പ്ലീസർ ആകുന്നുണ്ടോ കുഞ്ഞേ എന്നു ചോദിച്ചപ്പോൾ അവൾ മറുപടി തന്നു: ”നോ അമ്മ, എന്റെ ബൗണ്ടറികൾ ക്രോസ് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല. ഞാൻ സഹാനുഭൂതിയുള്ള ഒരാളാണ് എന്നാണ് എനിക്കു തോന്നുന്നത്. അത്രയേ ഉള്ളൂ. എ സ്റ്റാറുകളിൽ ഒതുങ്ങുന്നതല്ല അവളുടെ മൂല്യം എന്നുകൂടി പറഞ്ഞുറപ്പിച്ച് എന്റെ ഉള്ളിലെ കുട്ടി ആശ്വാസം കണ്ടു. പന്ത്രണ്ടു വയസിൽ അവൾക്ക് മനസിലായത് എനിക്ക് വെളിവായത് മുപ്പതുകളിലാണ്”, അശ്വതി ഫേസ്‍ബുക്കിൽ കുറിച്ചു.

ധനുഷിനും വഴങ്ങില്ലേയെന്ന് മാനേജർ? കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തത വരുത്തി മന്യ ആനന്ദ്

0
Spread the love

നടൻ ധനുഷിന്റെ മാനേജർ ശ്രേയസിനെതിരായ കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ കൂടുതൽ വ്യക്തത വരുത്തി നടി മന്യ ആനന്ദ്. താൻ കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ചതായി പ്രചരിക്കുന്ന വിഡിയോ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്ന് മന്യ ഇ‌ൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ധനുഷിന്റെ പേര് ദുരുപയോ​ഗം ചെയ്യണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്യ വ്യക്തമാക്കി. ആരോപണത്തിൽ വ്യക്തത വരുത്തി ധനുഷിന്റെ മാനേജർ ശ്രേയസും രം​ഗത്തെത്തി.

ധനുഷിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നതിനെതിരായി സംസാരിക്കാനാണ് താന്‍ ഉദ്ദേശിച്ചത്. ശ്രേയസ് എന്ന പേരില്‍ തന്നെ സമീപിച്ച വ്യക്തിയെക്കുറിച്ചാണ് സംസാരിച്ചത്. അയാളുടെ യഥാര്‍ഥ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ നടി വ്യക്തമാക്കുന്നത്. അതേസമയം ആരോപണം തള്ളി ശ്രേയസും രംഗത്തെത്തി.

അത്തരം സംഭവങ്ങളില്‍ തനിക്ക് ബന്ധമില്ല. ഫിലിംസിന്റെ പേരില്‍ പ്രചരിക്കുന്ന കാസ്റ്റിങ് കോളുകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ശ്രേയസ് പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ഫോണ്‍ നമ്പറുകള്‍ തന്റേതല്ലെന്നും ശ്രേയസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെന്നും ശ്രേയസ് അറിയിച്ചു.

ധനുഷിന്റെ നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ചിത്രത്തില്‍ അവസരത്തിനായി അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് ശ്രേയസ് എന്ന പേരില്‍ സമീപിച്ചയാള്‍ തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ഒരു അഭിമുഖത്തില്‍ മന്യ പറഞ്ഞത്. ധനുഷ് ആണെങ്കില്‍ പോലും വഴങ്ങില്ലേയെന്ന് തന്നോട് അയാള്‍ ചോദിച്ചതായും മന്യ പറഞ്ഞിരുന്നു.

കേരളത്തിൽ ജാതിയില്ല, ഞാൻ കാരണമാണ് ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികൾ: വേടൻ

0
Spread the love

പാട്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിമർശനം നടത്തുന്ന ആളാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ്. തന്റെ കാഴ്ചപ്പാടുകൾ നേരിൽ കാച്ചി കുറുക്കി അരികു വൽക്കരിക്കപ്പെട്ട ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങൾ ചേർത്ത് വരികളായി മാറ്റുന്നതാണ് രീതി. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു പട്ടികജാതിക്കാരൻ പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവൻ പട്ടികജാതിക്കാരനായി തുടരുമെന്നും കേരളത്തിൽ ജാതിയില്ല, താൻ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും പറയുകയാണ് വേടൻ.

വേടന്റെ വാക്കുകൾ..

‘കേരളത്തിൽ ജാതി നിലനിൽക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കൽ എളുപ്പമല്ല. ഒരിക്കൽ കണ്ടുപിടിച്ചാൽ പിന്നെ അതിനെ കാണാതിരിക്കാൻ പറ്റില്ല. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് കേരളത്തിൽ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്’

ഒരു പട്ടികജാതിക്കാരൻ പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവൻ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. വേടൻ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. അതെല്ലാം മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം നൽകണം. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് അതിന് സാധിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പെട്ടെന്ന് മാറ്റം കൊണ്ടുവരാൻ കഴിയില്ല. നൂറ്റാണ്ടുകൾ എടുത്ത് തീർക്കാൻ പറ്റുന്ന കാര്യമാണ്‌, വേടൻ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കർ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തിൽ ആളുകളുടെ ഉള്ളിൽ കിടക്കുന്ന കാര്യമാണ്‌

സ്ത്രീ ഒരു ബസില്‍ കയറിയാല്‍ പാവം പുരുഷന്‍ മാറി നില്‍ക്കണോ? കെഎസ്ആര്‍ടിസി ബസില്‍ പുരുഷന്മാര്‍ക്ക് സീറ്റ് സംവരണം വേണമെന്ന് നടി പ്രിയങ്ക

0
Spread the love

കെഎസ്ആര്‍ടിസി ബസില്‍ പുരുഷന്മാര്‍ക്ക് സീറ്റ് സംവരണം വേണമെന്ന ആവശ്യത്തിന് പിന്തുണ അറിയിച്ച് നടി പ്രിയങ്കാ അനൂപ്‌. അന്താരാഷ്ട്ര പുരുഷദിനത്തില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആവശ്യം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രിയങ്ക ഉപദേശിച്ചു.

‘സ്ത്രീ ഒരു ബസില്‍ കയറിയാല്‍ പാവം പുരുഷന്‍ മാറി നില്‍ക്കണോ? ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും നമ്മുടെ ബഹുമാനം അനുസരിച്ച് മാറിക്കൊടുക്കും. പുരുഷന്മാര്‍ക്കും വേണം. ഗണേഷേട്ടന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയായിട്ടിരിക്കുമ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തുതരും. പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാര്‍. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി, വേണ്ടകാര്യങ്ങള്‍ക്ക് ഏതറ്റംവരേയും പോകാനും ഞാന്‍ എത് സമയത്ത് വിളിച്ചാലും ഒപ്പമുണ്ടാവും’, പ്രിയങ്ക പറഞ്ഞു.

‘വൈറലാവാന്‍ വേണ്ടി പറയുന്നതല്ല. ഇന്നുവരെ ഒരു പുരുഷനേയും ഒരു സ്ത്രീ പിന്തുണയ്ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ കുടുംബത്തിലും പുരുഷന്മാരുണ്ട്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പുരുഷനെ പൊക്കി, അവന്‍ മാത്രമാണ് തെറ്റുകാരന്‍ എന്ന് പറയും. തെറ്റ് ചെയ്തത് ഏതാളായാലും ശിക്ഷിക്കണം. പക്ഷേ, തെറ്റുചെയ്യാത്തവരുടെ ഒരുപാട് ആത്മഹത്യകള്‍ നടക്കുന്നുണ്ട്. പുരുഷന്മാര്‍ വേദന തിന്നുന്നുണ്ട്, കുടിയന്മാരാവുന്നുണ്ട്. ജീവിതം മൊത്തത്തില്‍ തകര്‍ന്നുപോവുന്നുണ്ട്. എന്താണ് ഫെമിനിസം. ഫെമിനിസം ഒന്നുമല്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശമുണ്ട്’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി ആ വാക്ക് തന്നിട്ടുണ്ട്! അവതാരകൻ രാജേഷ് ആശുപത്രി കിടക്കയിൽ ആയിട്ട് 2 മാസം, അത്ഭുതകരമായ മാറ്റങ്ങളുണ്ടെന്ന് സുഹൃത്ത്

0
Spread the love

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോ​ഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ മെഡിക്കൽ കോളേജിൽ രാജേഷിനെ കൊണ്ടുവന്നിട്ട് നാളെ രണ്ട് മാസമാകുന്നുവെന്നും പ്രതാപ് പറയുന്നു. സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞ് ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുവെന്നും അതിന് റിസൾട്ട് ഉണ്ടെന്നും പ്രതാപ് അറിയിച്ചു. ഈ വനവാസം കഴിഞ്ഞു രാജേഷ് തിരിച്ചു വരുമെന്നും വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ താനും കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകൾ ചുവടെ

പ്രിയപ്പെട്ട രാജേഷ്  വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും.അവൻ ഹോസ്റ്റ് ചെയ്ത,ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ active ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ result /response ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി.

ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും,, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം CMC യിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു.

പ്രാർത്ഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വെഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും…എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി…സ്നേഹം.. പ്രാർത്ഥന.

നല്ല സോഫ്റ്റ് ബണ്ണിനുള്ളിൽ വായിൽ വെള്ളം നിറക്കുന്ന രുചികരമായ ക്രീം; ട്രെൻഡിങ് ഐറ്റം വീട്ടിൽ ട്രൈ ചെയ്യാം!

0
Spread the love

ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ സ്‌ക്രീനിൽ വന്ന് നിറയുന്ന പലഹാരങ്ങളാണ് ബട്ടർ ക്രീം ബണ്ണും ബൺ മസ്‌കയും ബംബലൂണിയുമൊക്കെ. പ്രചരിക്കുന്ന വീഡിയോകളും കഴിക്കുന്നവരുടെ റിവ്യൂയും വാങ്ങാൻ നിക്കുന്നവരുടെ തിരക്കുമൊക്കെ കാണുമ്പോൾ ആർക്കുമൊന്ന് രുചിക്കാൻ തോന്നും. ഇത്തരത്തിൽ ട്രെൻഡിങ് ആയ ബട്ടർ ക്രീം ബൺ നമ്മുടെ അടുക്കളയിൽ സിമ്പിൾ ആയോന്ന് ഉണ്ടാക്കി നോക്കിയാലോ? വളരെ സോഫ്റ്റ് ബണ്ണിനുള്ളിൽ തണുത്തതും രുചികരവുമായ ക്രീം നിറച്ചുള്ള പലഹാരമാണിത്.

ആവശ്യമായ സാധനങ്ങൾ

  1. പാൽ
  2. യീസ്റ്റ്
  3. പ‌ഞ്ചസാര
  4. മെെദ
  5. വെണ്ണ
  6. എണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുചൂടുള്ള അരകപ്പ് പാലിലേക്ക് അരസ്പൂൺ ഡ്രൈ യീസ്റ്റിട്ട് 10 മിനിട്ട് അടച്ചുവയ്ക്കുക. ഇനി ഒരു പാത്രത്തിൽ മൂന്ന് കപ്പ് മെെദ, അരസ്പൂൺ ഉപ്പ്, മൂന്ന് സ്പൂൺ പഞ്ചസാര, പിന്നെ നേരത്തെ പാലിലിട്ട് വച്ച യീസ്റ്റ് മിശ്രിതം, ചെറുചൂടുള്ള പാൽ എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ഇതിലേക്ക് ഉപ്പ് ചേർക്കാത്ത വെണ്ണയും (അരസ്പൂൺ) കൂടി ചേർക്കാം. വീണ്ടും നല്ലപോലെ കുഴച്ച് വെണ്ണ കൂടി ചേർത്ത് അടച്ചുവയ്ക്കുക.

ഒരു മണിക്കൂറിന് ശേഷം ഇവ കത്തികൊണ്ട് മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക (ബണിന്റെ ആകൃതി). ശേഷം അരമണിക്കൂർ ഇവ അടച്ചുവയ്ക്കാം.ഇനി എണ്ണയിലിട്ട് ഇവ ഡീപ്പ് ഫ്രെെ ചെയ്യുക. കുറഞ്ഞ തീയിൽ വേണം ഇവ വേവിക്കാൻ. ഒരു ചെറിയ ബൗളിൽ കുറച്ച് പാൽ, വെണ്ണ, പഞ്ചസാര എന്നിവയെടുത്ത് നല്ലപോലെ യോജിപ്പിക്കുക. ഇത് വേവിച്ച ബൗണിനെ രണ്ടായി മുറിച്ച് ഉള്ളിൽ വച്ച് കഴിക്കാം.

ഓരോ കണ്ണുനീരും, എല്ലാ സംശയങ്ങളും ശ്രമങ്ങളും വിലമതിക്കും! 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഗ്രേസ് ആന്റണി

0
Spread the love

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. മമ്മൂട്ടിയുടെ മുതൽ ഫഹദിന്റെ കൂടെ വരെ അഭിനയിക്കാൻ സാധിച്ച ഭാഗ്യ നടി. ഇക്കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹം. ഇത്തരത്തിൽ ഇപ്പോഴിതാ തന്റെ ബോഡി വെയിറ്റിൽ നടത്തിയ ട്രാൻസ്ഫോർമേഷന്റെ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. എട്ട് മാസം കൊണ്ട് 80 കിലോയിൽ നിന്ന് 65 കിലോയിലേക്ക് എത്തിയെന്നും ഈ യാത്ര ഒട്ടും എളുപ്പം ആയിരുന്നില്ല എന്നും പറയുകയാണ് താരമിപ്പോൾ.

‘8 മാസം. 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടെന്ന് കരുതിയ എന്റെ മറ്റൊരു വേർഷൻ ഞാൻ കണ്ടെത്തി. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര എളുപ്പമായിരുന്നില്ല. നിശബ്ദമായ പോരാട്ടങ്ങൾ, ഞാൻ കരഞ്ഞ ദിവസങ്ങൾ, ഞാൻ എന്നെത്തന്നെ സംശയിച്ച ദിവസങ്ങൾ, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് ഞാൻ സംശയിച്ച ദിവസങ്ങൾ എന്നിവ നിറഞ്ഞതായിരുന്നു അത്. പക്ഷേ പോരാട്ടത്തിനും ചെറിയ വിജയങ്ങൾക്കും ഇടയിൽ എവിടെയോ എന്നിൽ ഇല്ലായിരുന്നു എന്ന് കരുതിയ ശക്തിയെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ അവളെ കണ്ടെത്തി, ആത്മവിശ്വാസം തകർന്നപ്പോഴും ഉപേക്ഷിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ. ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്, ഭേദപ്പെടാൻ സമയമെടുക്കുമെന്ന്, പുരോഗതി കുഴപ്പങ്ങൾ നിറഞ്ഞതാണെന്ന്, എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വെയ്ക്കണമെന്നതിന്. നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, മുന്നോട്ട് പോകുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ ഓരോ കണ്ണുനീരും, എല്ലാ സംശയങ്ങളും, എല്ലാ ശ്രമങ്ങളും വിലമതിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും’, എന്നാണ് ഗ്രേസ് കുറിച്ചത്. തന്റെ ട്രെയിനർക്കും നടി ഗ്രേസ് നന്ദി പറഞ്ഞിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts