Home Blog Page 25

പ്രഖ്യാപിച്ച ഏഴില്‍ അഞ്ചു പടവും നിവിൻ പോളി ഉപേക്ഷിച്ചെന്ന് വാർത്തകൾ; എന്തായാലും ഇനി തിരിച്ചുവരവ് ഉറപ്പിക്കുന്ന പടം മതിയെന്ന് ആരാധകരും

0
Spread the love

വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ കണ്ടെത്തി മലർ വാടിയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് നിവിൻ പോളി. പിന്നീട് ട്രാഫിക്കിലെ കാമിയോ റോളും മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളും ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയർ​ഗ്രാഫ് മെല്ലെ ഉയർത്തുകയായിരുന്നുവിനീത് ശ്രീനിവാസന്റെ തന്നെ മറ്റൊരു ജനപ്രിയ ചിത്രമായി 2012ലെ തട്ടത്തിൻ മറയത്ത് നിവിന് വലിയ ഒരു കരിയർ ബ്രേക്ക് തന്നെ ആവുകയായിരുന്നു. പരിചിതനായ സംവിധായകന്റെ, അതിലുപരി ഒരു സുഹൃത്തിന്റെ കരവിരുതിൽ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു റൊമാന്റിക് കോമഡി ചിത്രവും അതിലേറെ ജനപ്രീതി നേടിയ ഒരു നായകനെയുമാണ്. പിന്നീടങ്ങോട്ട് നിവിൻ പോളിക്ക് നടൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വച്ചടി കയറ്റമായിരുന്നു .

എന്നാൽ കോവിഡിന് ശേഷം നിവിന്‍ പോളിയുടേതായി തിയേറ്ററിലെത്തിയ സിനിമകളൊന്നും വിജയം കണ്ടിട്ടില്ല. തുടരെ പരാജയം താരം ഏറ്റുവാങ്ങിയതുകൊണ്ടു തന്നെ താരത്തിന്റെ തിരിച്ചുവരവ് ആരാധകർ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എന്നാല്‍ സമീപകാലത്തായി പ്രഖ്യാപിക്കെപ്പട്ട പല നിവിന്‍ പോളി സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രഖ്യാപിച്ച ഏഴില്‍ 5 പ്രോജെക്റ്റും താരം ഉപേക്ഷിച്ചതായാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. ഇവയുടെ പോസ്റ്ററുകളും നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല, താരം, ബിസ്മി സ്‌പെഷ്യല്‍, ഡോള്‍ബി ദിനേശന്‍, ശേഖരവര്‍മ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിന്‍ പോളി പിന്‍വലിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിലാണ് ആരാധകര്‍.

അതേസമയം സംശയമുള്ള ഒരു പ്രോജെക്ടിലും തല വയ്ക്കരുതെന്നും ഇനിയൊരു ഗംഭീര തിരിച്ചുവരവ് ആണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നുമാണ് താരത്തിന്റെ ആരാധകർ പ്രതികരിക്കുന്നത്.

‘ഇവിടെ ഒരേയൊരു ജാതി മാത്രെ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി, ഒരേയൊരു മതമേയുള്ളൂ സ്നേഹം’; ഹൃദയങ്ങൾ കീഴടക്കി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലെ നടി ഐശ്വര്യ റായിയുടെ പ്രസംഗം

0
Spread the love

ബോളിവുഡിന്റെ താരസുന്ദരിയാണ് ഐശ്വര്യ റായ്. കഴിഞ്ഞ കുറേക്കാലമായി ബി ടൗണിൽ നിറഞ്ഞു നിൽക്കുന്ന താരം ഇപ്പോൾ വളരെ കുറച്ചും എന്നാൽ വളരെ സെലക്ടീവുമായിട്ടുള്ള സിനിമകളാണ് ചെയ്യുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആയിരുന്നു ഐശ്വര്യയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ഫാഷൻ ഈവന്റുകളിലും ക്ഷണമുള്ള പരിപാടികളിലുമെല്ലാം ഐശ്വര്യ എത്താറുണ്ട്. അത്തരത്തിൽ ഒരു പൊതുപരിപാടിയിൽ ഐശ്വര നടത്തിയ പ്രസം​ഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ റായ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻഡുൽക്കർ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. “ഇവിടെ ഒരേയൊരു ജാതി മാത്രെ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഇവിടെ ഒരേയൊരു മതമേയുള്ളൂ, സ്നേഹമെന്ന മതം. ഇവിടെ ഒരേയൊരു ഭാഷയേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ. ഇവിടെ ഒരേയൊരു ദൈവമേയുള്ളൂ, അവൻ സർവവ്യാപിയാണ്”, എന്നായിരുന്നു ഐശ്വര്യയുടെ വാക്കുകൾ.

ഐശ്വര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങുന്ന ഐശ്വര്യയുടെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഒപ്പം മോദിക്ക് ഐശ്വര്യ റായ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

എസ്തറിന്റെ ഫോട്ടോയിൽ കുരങ്ങനെ എഡിറ്റ് ചെയ്ത് വച്ച് ലാലേട്ടൻ; ചാറ്റ് പങ്കുവെച്ച് ‘എന്നെ സഹായിക്കൂ’ എന്ന് നടി

0
Spread the love

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് എസ്തർ അനിൽ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ എസ്തർ പങ്കുവയ്ക്കാറുമുണ്ട്. പഠനത്തിൽ ശ്രദ്ധ പതിപ്പിച്ചതോടെ ഏറെ നാളുകളായി അഭിനയരം​ഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു എസ്തർ. ദൃശ്യം 3 ആണ് എസ്തറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

ദൃശ്യം 3 യുടെ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇടയ്ക്കിടെ ദൃശ്യം 3 ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ജോർജ് കുട്ടിയുടെ ഇളയ മകൾ അനുവായാണ് ദൃശ്യത്തിൽ എസ്തർ എത്തിയത്.

ഇപ്പോഴിതാ മോഹൻലാൽ എഡിറ്റ് ചെയ്ത ഒരു ചിത്രം ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിക്കുകയാണ് എസ്തർ. നടിയുടെ ഒരു ഫോട്ടോയിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്ത് വച്ചു കൊണ്ട് ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ എന്നാണ് മോഹൻലാൽ കുറിച്ചത്. ‘ലാൽ അങ്കിളിനൊപ്പമുള്ള അതിജീവനത്തിന്റെ മറ്റൊരു ദിവസം കൂടി കടന്നു പോയി. എന്നെ സഹായിക്കൂ’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് എസ്തർ കുറിച്ചിരിക്കുന്നത്.

അതേസമയം ദൃശ്യം 3 യുടെ പൂജ ചടങ്ങുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ്, മുരളി ​ഗോപി എന്നിവരും ദൃശ്യത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

നരേന്ദ്രമോദിയുടെ കയ്യിലെ വാച്ച് ശ്രദ്ധിച്ചിട്ടുണ്ടോ? ചില്ലറ പ്രത്യേകതകളല്ല വാച്ചിനുള്ളത്, വിലയും ഞെട്ടിക്കുന്നത്!

0
Spread the love

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രങ്ങൾ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച ഫാഷൻ സെൻസ് എന്ന് പൊതുവെ ആളുകൾ പ്രശംസിക്കാറുള്ള മോദിക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും അതും ഹെയറുമൊക്കെ സെറ്റ് ചെയ്യാനും പ്രത്യേകം ആളുകൾ ഉണ്ട് എന്നുമാണ് അഭ്യൂഹങ്ങൾ. അദ്ദേഹം ധരിക്കുന്ന കുർത്തകളോടൊപ്പം അദ്ദേഹത്തിന്റെ വാച്ചുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇപ്പോഴിതാ മോദിയുടെ കയ്യിൽ മിക്കപ്പോഴും കാണാറുള്ള ഒരു വാച്ചിനെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയ സംസാരം.

അടുത്തിടെ നടന്ന പൊതുപരിപാടികളിലെല്ലാം നരേന്ദ്രമോദി ജയ്പൂർ വാച്ച് കമ്പനിയുടെ റോമൻ ബാഗ് എന്ന വാച്ച് ധരിച്ചാണ് എത്തിയത്. നിരവധി പ്രത്യേകതകളുള്ള ഈ വാച്ചിന് 60000 രൂപയാണ് വില. 1947ലെ ഒരു രൂപ നാണയം വാച്ചിന്റെ ഡയലിൽ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ സവിശേഷത. ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ച അവസാന നാണയമാണ് ഇതിലെ ഒരു രൂപ നാണയം. ഇതിനുള്ളിൽ നടക്കുന്ന ഒരു കടുവയുടെ രൂപവും പതിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ മാറ്റത്തെയാണ് ഈ ഡിസൈൻ സൂചിപ്പിക്കുന്നതെന്നാണ് വാച്ച് നിർമാതാക്കൾ പറയുന്നത്.

എല്ലാ ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ഈ വാച്ച് ഒരു ക്ലാസിക് സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്. ഗൗരവ് മേത്തയാണ് ജയ്പൂർ വാച്ച് കമ്പനിയുടെ സ്ഥാപകൻ. അതുല്യമായ ഇന്ത്യയിലെ സ്മരണികകൾ, നാണയങ്ങൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ മോഡലുകളാക്കി വിലകൂടിയ വാച്ചുകൾ നിർമിക്കുന്ന കമ്പനിയാണ് ജയ്പൂർ വാച്ച് കമ്പനി. അമിതാഭ് ബച്ചൻ, എഡ് ഷീരൻ, റാഫ്താർ എന്നിവരെപ്പോലുള്ളവർ മേത്തയുടെ ജയ്പൂർ ആസ്ഥാനമായുള്ള കമ്പനി നിർമ്മിച്ച വാച്ചുകൾ ധരിച്ച് എത്താറുണ്ട്.

നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്

0
Spread the love

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അത് പാലിക്കുന്ന നടിയാണ് നയന്‍താര. ആസ്തിയുടെ കാര്യത്തിലും വരുമാനത്തിന്റെ കാര്യത്തിലും, സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒന്നിലും നയന്‍താരയെ പിന്‍തള്ളാന്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം.മലയാള സിനിമയിലൂടെ തുടക്കം കുറിച്ചു, പിന്നീട് സഹതാര വേഷങ്ങള്‍ ചെയ്തു. നായികയായി തമിഴില്‍ എത്തിയപ്പോള്‍ ആദ്യം ഗ്ലാമര്‍ നായിക എന്ന നിലയില്‍ തഴയപ്പെട്ടിരുന്നുവെങ്കിലും, അവിടെ നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം പിടിച്ചു കയറുകയായിരുന്നു നയന്‍താര. കൊടികെട്ടിയ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ നായികമാര്‍ക്കൊപ്പം മത്സരിച്ച് മുന്‍നിരയിലെത്തി. അവരാരും സ്വന്തമാക്കാതിരുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ടാഗും നേടിയെടുത്തു. താരം ഇന്നലെ 41-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവ് വിഘ്‌നേശ് ശിവൻ സമ്മാനിച്ച ആഡംബര സമ്മാനമാണ് ചർച്ചയാവുന്നത്. 10 കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്‌ടർ ആണ് നയൻതാരയ്ക്കായി സമ്മാനിച്ചത്.

“വിചാരിച്ച പോലെയുള്ള ജീവിതം. എൻ്റെ ഉയിരിന് ജന്മദിനാശംസകൾ. നീ പിറന്ന ദിനം… ഒരു വരം. നിന്നെ ഭ്രാന്തമായും, അഗാധമായും സ്നേഹിക്കുന്നു എൻ്റെ അഴകീ. ലവ് യൂ. ഞങ്ങളെ എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ കൊണ്ട് അനുഗ്രഹിച്ച പ്രപഞ്ചത്തോടും സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പം നിൽക്കുന്ന വിഘ്നേഷിനെയും നയൻതാരയേയും ചിത്രങ്ങളിൽ കാണാം.

‘ഞാനിപ്പോൾ സിംഗിൾ’; മൂന്നാം വിവാഹവും ഉപേക്ഷിച്ചെന്ന് നടി മീര വാസുദേവ്

0
Spread the love

ഇക്കഴിഞ്ഞ വർഷം വർഷം മേയ് മാസമാണ് നടി മീര വാസുദേവും ക്യാമറമാനായ വിപിൻ പുതിയങ്കാവും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിൻ്റെ സെറ്റിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ താൻ വിവാഹമോചിതയായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി മീര വാസുദേവ്.

ഒരു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. 2025 ഓഗസ്‌റ്റ് മുതൽ താൻ സിംഗിളാണെന്നും ഇത് തൻ്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്‌റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്’- മീര പങ്കുവെച്ച സമൂഹമാധ്യമത്തിലെ പോസ്റ്റ്.

വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്‌തിട്ടുണ്ട്. അതേസമയം നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. നടിയും കലാകാരിയുമെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മീര സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു.

ഇതുവരെ കാണാത്ത മേക്കോവറിൽ ഡബിൾ മോഹനനായി പൃഥ്വിരാജ്; ‘വിലായത്ത് ബുദ്ധ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

0
Spread the love

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നു കായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

മദ്യപരുടെ ബൈക്ക് യാത്ര പങ്കുവെച്ച് ഇവരില്‍ ആരാണ് വണ്ടിയോടിക്കുന്നതെന്ന് നവ്യയുടെ ചോദ്യം! 2 പേര്‍ക്കും കൂടി ഒറ്റ ലൈസന്‍സാണെന്ന് സോഷ്യൽ മീഡിയ

0
Spread the love

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി നവ്യ നായര്‍ പങ്കുവച്ച വിഡിയോ. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിക്കവെ തന്റെ കണ്ണിലുടക്കിയൊരു കാഴ്ചയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. കാറിന് മുന്നിലൂടെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചു പോവുകയായിരുന്ന രണ്ട് പേരുടെ വിഡിയോയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

ബൈക്ക് യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് അവരുടെ ഇരിപ്പില്‍ നിന്നും വിലയിരുത്തപ്പെടുന്നത്. പുറകിലിരിക്കുന്നയാള്‍ ഒരു വശത്തേക്കും വണ്ടിയോടിച്ചിരുന്നയാള്‍ മറുവശത്തേക്കും ചെരിഞ്ഞിരുന്നാണ് യാത്ര ചെയ്യുന്നത്. വണ്ടി നിയന്ത്രിക്കാന്‍ സാധിക്കാതെ വഴിയരികില്‍ നിര്‍ത്തുന്നതും കാണാം. ഇവരില്‍ ആരാണ് വണ്ടിയോടിക്കുന്നത് എന്ന് വിഡിയോയില്‍ നവ്യയും സംഘവും ചോദിക്കുന്നുണ്ട്.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ‘ആദ്യം അവര്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തട്ടെ ആര് വണ്ടി ഓടിക്കണം എന്ന്, എംവിഡിയുംയും ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയിക്കുന്നു, ഒരാള്‍ ഇടതുപക്ഷവും മറ്റെയാള്‍ വലതുപക്ഷവും ആണ്. ഇലക്ഷനൊക്കെയല്ലേ പുള്ളേ’ എന്നാണ് ചിലര്‍ പറയുന്നത്.

‘ഇവന്മാര് വണ്ടികൊണ്ടുപോകുന്നതല്ല,വണ്ടി ഇവന്മാരെയും കൊണ്ട് പോകുന്നതാണെന്ന് തോന്നുന്നു, എന്തിനാണ് മിഷ്ട്ടര്‍ കളിയാക്കുന്നത്. ഞമ്മള്‍ക്കു രണ്ടു പേര്‍ക്കും കൂടി ഒറ്റ ലൈസന്‍സ് ആണ് ഹേയ്, ആരാണ് ആ വണ്ടി ഓടിച്ചത്… ഇപ്പോഴും ചുരുള്‍ അഴിയാതെ ആ രഹസ്യം, ബീവറേജില്‍ കൊടുത്ത പൈസ മുതലായവര്‍’ എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

വിത്ത് ഗുണം പത്ത് ഗുണം! ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കൊഴിപ്പിച്ചേനെ! ലക്ഷ്മിയുടെ അമ്മയുടെ പരാമർശത്തിൽ രഞ്ജു രഞ്ജിമാർ

0
Spread the love

ബിഗ് ബോസ് മലയാളം സീസൺ 7 ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ആദിലയും നൂറയും. ഷോ തുടങ്ങിയപ്പോൾ ഒറ്റ മത്സരാർത്ഥികളായിരുന്നുവെങ്കിലും പിന്നീട് ഇരുവരും രണ്ട് മത്സരാർത്ഥികളായാണ് മത്സരിച്ചത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഫൈനൽ വീക്കിലെത്തിയ നൂറ 99 ദിവസവും, ആദില 95 ദിവസവുമായിരുന്നു ഹൗസിലുണ്ടായിരുന്നത്. ഷോയിൽ സഹമത്സരാർത്ഥിയായ ലക്ഷ്മി ഇരുവരെയും വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ മറ്റു മത്സരാർത്ഥികളും ലാലേട്ടൻ അടങ്ങുന്നവരും പൊതുജനങ്ങളും വ്യാപകമായി ആദില-നൂറയ്‌ക്കൊപ്പം നിന്നിരുന്നു. പിന്നാലെ ഷോ വിസിറ്റ് ചെയ്ത ലക്ഷ്മിയുടെ അമ്മയും ഇതേ സമീപനം സ്വീകരിച്ചിരുന്നു. വീട്ടിൽ കയറ്റിയില്ലെങ്കിലും സിറ്റൗട്ടിലെങ്കിലും ഇരുത്തും എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്‍വുമണുമായ രഞ്ജു രഞ്ജിമാർ.

”ആ സമയത്ത് നൂറയുടെ മുഖത്തുണ്ടായ നിസ്സഹായാവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. അതേ ഡയലോഗ് ലക്ഷ്മിയുടെ അമ്മയും വന്നിട്ട് പറഞ്ഞു. വീട്ടിൽ കയറിയില്ലെങ്കിലും സിറ്റൗട്ടിൽ ഇരുത്തുമെന്ന് പറയുമ്പോൾ പട്ടികളും സിറ്റൗ‌ട്ടിൽ ഇരിക്കും. നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതിയെന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചാണ് അവരത് പറഞ്ഞിരുന്നതെങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടിൽ വന്നിരിക്കാൻ ഞാൻ വരില്ല, പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കെടീ എന്ന് ഞാൻ പറഞ്ഞേനെ. അത്രയ്ക്ക് വേദനാജനകവും അരോചകവുമായ വാക്കാണ് ആ സ്ത്രീ അവിടെ പറഞ്ഞത്. വിത്ത് ഗുണം പത്ത് ഗുണം എന്ന് പറയുന്നതാണ് അവിടെ സംഭവിച്ചത്. ജാൻമണി ദാസ് ബിഗ് ബോസിലുണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ”, രഞ്ജു രഞ്ജിമാർ പറഞ്ഞു.

1100 കോടിയിൽ രാജമൗലിയുടെ ‘വാരണാസി’; പ്രിയങ്ക ചോപ്ര വാങ്ങിയത് 30 കോടി, പൃഥ്വിരാജ് പ്രതിഫലമായി വാങ്ങിയത് കേട്ടാൽ ഞെട്ടും

0
Spread the love

1100 കോടിയെന്ന ഭീമൻ ബജറ്റിൽ ഒരുങ്ങുന്ന ഇതിഹാസ ചിത്രമാണ് എസ്.എസ്. രാജമൗലിയുടെ ‘വാരണാസി’. സിനിമയുടെ വലിപ്പത്തിൽ മാത്രമല്ല, താരങ്ങളുടെ പ്രതിഫലകണക്കിലും ‘വാരണാസി’ പുതിയ റെക്കോർഡുകൾ ഇടുന്നുവെന്നാണ്​ റിപ്പോർട്ട്.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ‘ബാഹുബലി: ദി ബിഗിനിംഗ്’, ‘ബാഹുബലി: ദി കൺക്ലൂഷൻ’, ‘ആർആർആർ’ എന്നിങ്ങനെ തുടർച്ചയായി മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ ചിത്രങ്ങൾക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘വാരണാസി’യെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.

മഹേഷ് ബാബു ‘രുദ്ര’ എന്ന കഥാപാത്രത്തെയും പ്രിയങ്ക ചോപ്ര ‘മന്ദാകിനി’യെയും അവതരിപ്പിക്കുമ്പോൾ കുംഭ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

‘വാരണാസി’യ്ക്ക് വേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, മഹേഷ് ബാബുവും എസ്.എസ്. രാജമൗലിയും മുൻകൂട്ടി പ്രതിഫലമൊന്നും കൈപ്പറ്റുന്നില്ല. ചിത്രം ലാഭകരമായാൽ മാത്രമേ ഇവർക്ക് പ്രതിഫലം ലഭിക്കൂ. റിപ്പോർട്ടുകൾ പ്രകാരം, മഹേഷ് ബാബു നിർമ്മാതാക്കളോടൊപ്പം 40% ലാഭവിഹിതത്തിനുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

പ്രിയങ്ക ചോപ്ര പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത് 30 കോടിയാണ് എന്നാണ് റിപ്പോർട്ട്. ഇതോടെ ആലിയ ഭട്ട്, ദീപിക പദുകോൺ എന്നിവരുടെ പ്രതിഫലത്തെ മറികടന്ന് പ്രിയങ്ക ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിയായി മാറിയിരിക്കുകയാണ്.

‘വാരണാസി’ക്ക് വേണ്ടി പൃഥ്വിരാജ് സുകുമാരൻ ഈടാക്കുന്നത് 10 കോടിയിലേറെയാണ് എന്നും​ റിപ്പോർട്ടുകളുണ്ട്. സാധാരണയായി ഒരു സിനിമയ്ക്ക് 4 മുതൽ 9 കോടി വരെയാണ് പൃഥ്വി ഈടാക്കാറുള്ളത്. എന്നാൽ അതിലും കൂടുതലാണ് ‘വാരണാസി’ക്ക് വേണ്ടി വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts