Home Blog Page 26

ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല! വ്യാജന്റെ ഇടപെടലിന് പിന്നാലെ മുന്നറിയിപ്പുമായി നടി ശ്രിയ ശരൺ

0
Spread the love

തന്റെ പേര് ഉപയോ​ഗിച്ച് ആൾമാറാട്ടം നടത്തിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ശ്രിയ ശരൺ. ആരോ ഒരാൾ വാട്സാപ്പിലൂടെ തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നുവെന്നാണ് നടി പറയുന്നത്. ഒരാൾ തന്റെ പേര് ഉപയോ​ഗിച്ച് വിവിധ ആവശ്യങ്ങൾക്കായി സിനിമാ രം​ഗത്തെ ആളുകളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തട്ടിപ്പിനായി ഉപയോ​ഗിച്ച ഫോൺ നമ്പറിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ച് ശ്രിയ രം​ഗത്തെത്തിയത്.

ആൾമാറാട്ടം നടത്തുന്ന വ്യക്തി തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറായി ഉപയോഗിച്ചു കൊണ്ട് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സ്ക്രീൻഷോട്ട് സഹിതം താരം വ്യക്തമാക്കി. താൻ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഈ വ്യാജൻ സമീപിച്ചതായി നടി വെളിപ്പെടുത്തി.

‘‘ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് മെസേജ് അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാൾ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല.

ഒരു നല്ല കാര്യം എന്തെന്നാൽ, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാൻ ആദരിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്. ഇത് വളരെ വിചിത്രമായിരിക്കുന്നു!. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? മറ്റൊരാളായി ആൾമാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താൻ ശ്രമിക്കൂ.” ശ്രിയ ശരൺ കുറിച്ചു.

അടൂരും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; നിർമാണം മമ്മൂട്ടി കമ്പനി

0
Spread the love

അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി അനന്തരം, വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളൊരുക്കിയത് അടൂരായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളാണ് അടൂര്‍ സിനിമകളിലേത്. അതുകൊണ്ടു തന്നെ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുമ്പോള്‍ സിനിമാ ലോകം പ്രതീക്ഷയിലാണ്. അതേസമയം തകഴിയുടെ രണ്ടിടങ്ങഴിയാണ് അടൂര്‍ മമ്മൂട്ടിയെ വച്ച് സിനിമയാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം 2016 ല്‍ പുറത്തിറങ്ങിയ പിന്നേയും ആണ് അടൂരിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. സിനിമ നവംബര്‍ 27 നാണ് റിലീസ് ചെയ്യുക. ജിതിന്‍ കെ ജോസ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന പാട്രിയോട്ടും മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്.

ചെർപ്പുളശ്ശേരി സിറ്റി ചാനൽ സ്ഥാപകൻ പി മൂസ ഊട്ടിയിൽ വെച്ച് നിര്യാതനായി

0
Spread the love

ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി പാലക്കാപറമ്പിൽ മൂസ ഹാജി അന്തരിച്ചു. കഴിഞ്ഞദിവസം ഊട്ടിയിൽ വച്ചായിരുന്നു അന്ത്യം. ഊട്ടിയിൽ ഒരു ലോഡ്‌ജിൽ താമസിച്ചിരുന്ന ഇദ്ദേഹം റൂം തുറക്കാതെ ആയപ്പോൾ അന്വേഷിച്ച് ചെന്ന് ലോഡ്‌ജ്‌ ജീവനക്കാരാണ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയസ്ത‌ംഭനം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഊട്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്. കുറച്ചുകാലമായി വിദേശത്തായിരുന്നു ഇദ്ദേഹം. സിറ്റി ചാനൽ സ്ഥാപകനും ദീർഘകാലം അതിന്റെ ഉടമസ്ഥനുമായിരുന്നു

ആ സിനിമ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല! ചില പെര്‍മിഷന്‍ മാത്രമേ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുള്ളൂ! എമ്പുരാനിൽ വിശദീകരണവുമായി സുരേഷ് ​ഗോപി

0
Spread the love

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എംപുരാന്‍റെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി നടൻ സുരേഷ് ​ഗോപി. താന്‍ ആ സിനിമയുടെ ഭാഗമാകാന്‍ താല്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.ആ സിനിമയില്‍ തന്റേ പേര് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാവായ ഗോകുലം ഗോപാലനെ വിളിച്ച് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് അവര്‍ക്ക് തോന്നിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

“ഈ സിനിമ ഇത്രയും വിവാദമായത് പാര്‍ലമെന്റിലെ ഒരു ചര്‍ച്ചയോടെയാണ്. വഖഫ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയ്ക്ക് ജോണ്‍ ബ്രിട്ടാസ് എന്നെ മുന്ന എന്ന് വിളിച്ചു. അതോടെ എല്ലാവരും വിഷയം മാറ്റി. എന്നെ എന്തുകൊണ്ടാണ് മുന്നയെന്ന് വിളിച്ചത് എനിക്കറിയില്ല. കാരണം എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല.

ആ സിനിമ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല എന്നതാണ് എന്റെ തീരുമാനം. ആ സിനിമ റീ സെന്‍സര്‍ ചെയ്യണമെന്ന് ഞാനോ എന്റെ ഗവൺമെന്റോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിര്‍മാതാവായ ശ്രീ ഗോകുലം ഗോപാലന്റെയും മോഹന്‍ലാലിന്റെയും തീരുമാനമാണത്. ആ സിനിമയുടെ ഷൂട്ടിന് ചില പെര്‍മിഷന്‍ മാത്രമേ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുള്ളൂ.

പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ഷൂട്ട് അന്ന് നടന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ റിലീസാകില്ലായിരുന്നു. അത്രയും ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വെറുതേ പോകുമെന്ന് പറഞ്ഞപ്പോള്‍ അന്ന് രാത്രി അമിത് ഷായുടെ അടുത്ത് നിന്ന് പെര്‍മിഷന്‍ വാങ്ങുകയായിരുന്നു”.- സുരേഷ് ഗോപി പറഞ്ഞു.

നടി ഊർമിളാ ഉണ്ണി ബിജെപിയിൽ

0
Spread the love

ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അം​ഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ പങ്കെടുത്ത ചടങ്ങിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ ഷാൾ അണിയിച്ച് ഊർമിള ഉണ്ണിയെ സ്വീകരിച്ചു. നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമായിരുന്നു ഊർമിള ഉണ്ണി. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്ന് ഊർമിള ഉണ്ണി പ്രതികരിച്ചു. ആദ്യം മുതലേ മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ ഇപ്പോഴാണ് പ്രവർത്തന രം​ഗത്ത് സജീവമാകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ബിജെപി പ്രവേശനമെന്നതും ശ്രദ്ധേയം.

വെറും മൂന്നരക്കോടി കൂടിയായാൽ ഇന്ത്യാ കളക്ഷനില്‍ നിന്ന് മാത്രം പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറെ’ നേടുക ആ വലിയ സഖ്യ

0
Spread the love

പ്രണവ് മോഹൻലാല്‍ നായകനായി വന്ന ചിത്രമാണ് ഡയീസ് ഈറെ. ചിത്രം ഒക്ടോബര്‍ 31നാണ് ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. 30ന പെയ്‍ഡ് പ്രീമിയറും നടന്നിരുന്നു. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ഡീയസ് ഈറെ ആഗോളതലത്തില്‍ 77.5 കോടി രൂപ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 46.55 കോടിയും നേടിയിട്ടുണ്ട് ഡീയസ് ഈറെ. ഇനി വെറും മൂന്നരക്കോടിയുണ്ടെങ്കില്‍ ഇന്ത്യാ കളക്ഷനില്‍ നിന്ന് മാത്രം 50 കോടി എന്ന സുവര്‍ണ നേട്ടത്തിലെത്തും ഡീയസ് ഈറെ.

ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ട്രെയ്‌ലറുകൾ എന്നിവ കാണിച്ചു തന്നിരുന്നു. A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ക്രോധത്തിന്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയുള്ള ഗാനം റിലീസിന് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു.

ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്‍തത്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്‍തിരിക്കുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്‍തിരിക്കുന്ന ചിത്രം യുഎസ്എയിൽ എത്തിച്ചിരിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം ആര്‍ രാജാകൃഷ്‍ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

നയന്‍താരയ്ക്കിന്ന് 41-ാം പിറന്നാള്‍! 17കാരിയെ പോലെ തിളങ്ങാൻ കാരണം ഈ ഭക്ഷണ ശീലം, തുറന്നു പറഞ്ഞ് താരം

0
Spread the love

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അത് പാലിക്കുന്ന നടിയാണ് നയന്‍താര. താരം ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആസ്തിയുടെ കാര്യത്തിലും വരുമാനത്തിന്റെ കാര്യത്തിലും, സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒന്നിലും നയന്‍താരയെ പിന്‍തള്ളാന്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം.മലയാള സിനിമയിലൂടെ തുടക്കം കുറിച്ചു, പിന്നീട് സഹതാര വേഷങ്ങള്‍ ചെയ്തു. നായികയായി തമിഴില്‍ എത്തിയപ്പോള്‍ ആദ്യം ഗ്ലാമര്‍ നായിക എന്ന നിലയില്‍ തഴയപ്പെട്ടിരുന്നുവെങ്കിലും, അവിടെ നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം പിടിച്ചു കയറുകയായിരുന്നു നയന്‍താര. കൊടികെട്ടിയ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ നായികമാര്‍ക്കൊപ്പം മത്സരിച്ച് മുന്‍നിരയിലെത്തി. അവരാരും സ്വന്തമാക്കാതിരുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ടാഗും നേടിയെടുത്തു.

അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. സിനിമയില്‍ തന്റേതായ കരിയര്‍ ബില്‍ഡ് ചെയ്യുമ്പോഴും, ഫിനാന്‍ഷ്യലി വളരെ ശക്തയായ ഒരു സ്ത്രീയായി മാറുകയായിരുന്നു നയന്‍. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍താര ഇപ്പോള്‍ വാങ്ങുന്നത് 5 കോടി മുതല്‍ 12 കോടി വരെയാണ്. ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ വാങ്ങിയത് 11 കോടിയാണ്, ഇപ്പോഴിതാ തന്‍റെ ചര്‍മത്തിന്‍റെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. നമ്മുടെ നാട്ടില്‍ കിട്ടാത്ത ആരോഗ്യകരമായ ഭക്ഷണത്തിന് പിന്നാലെയാണ് മിക്കയാളുകളും. എന്നാല്‍ നമ്മുടെ തനത് നാടന്‍ ഭക്ഷണങ്ങളാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് പറയുകയാണ് നയന്‍താര.

വീട്ടിലുണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളും സീസണല്‍ പഴങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. താന്‍ അതാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും താരം പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു. ഇത് നമ്മുടെ ചര്‍മത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ലതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭക്ഷണശീലത്തിന് പുറമെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവും താരം ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ കുറ്റബോധമല്ല സന്തോഷമാണ് തനിക്ക് തോന്നുന്നത്. ജങ്ക് ഫുഡ് കഴിക്കാന്‍ ഇപ്പോള്‍ തോന്നാറില്ലെന്നും നയന്‍താര വ്യക്തമാക്കുന്നുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള സൗഖ്യത്തിനെ ബാധിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും നയന്‍താര പറയുന്നു

ബിഗ്‌ബോസ് തുടങ്ങിയത് മുതൽ ദിവസേന യുട്യൂബിൽ റിവ്യൂ! 4 മാസം കൊണ്ട് സീക്രട്ട് ഏജന്റ് സമ്പാദിച്ചത് 26 ലക്ഷം അധിക വരുമാനം!

0
Spread the love

ബിഗ്‌ബോസ് സീസൺ 6 മത്സരാർത്ഥിയും പ്രശസ്ത യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണയെ വലിയ മുഖവുര ഒന്നും കൂടാതെ തന്നെ മലയാളികൾക്കറിയാം. പൊതുവിഷയങ്ങളിലും ബിഗ്‌ബോസ്, സിനിമ റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളിലും അഭിപ്രായം തുറന്നു പറഞ്ഞ് കയ്യടിയും അതേപോലെ വിമർശനവും താരം നേടാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും യൂട്യൂബിലെ ഈ തുറന്നു പറച്ചിൽ വെറുതയല്ലെന്നും ഇന്നാട്ടിലെ തരക്കേടില്ലാതെ പ്രോഫിറ്റ് ഉണ്ടാക്കുന്ന ബിസിനസ്സുകാരെക്കാളും സംഗതി ലാഭകരമാണെന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോൾ.

7 ന്റെ പണി എന്ന ടാഗ്‌ലൈനോടുകൂടി ബിഗ്‌ബോസ് സീസൺ 7 ആരംഭിച്ച സമയം മുതൽ സായി തന്റെ യൂട്യൂബ് ചാലിൽ ഇത് പ്രധാന റിവ്യൂ കോൺടെന്റ് ആക്കിയിരിക്കുന്നു. എന്നാൽ ഇത്തരം കോൺടെന്റ് വഴി കഴിഞ്ഞ 4 മാസം കൊണ്ട് താൻ എത്ര അക്കൗണ്ടിൽ ആക്കി എന്നതാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. സീസൺ ഏഴിലെ എപ്പിസോഡുകൾ ദിവസേന റിവ്യൂ ചെയ്തതിലൂടെ പ്രതിമാസം ഏഴ് ലക്ഷം രൂപയോട് അടുത്ത് സമ്പാദിചെന്നാണ് സായി തന്റെ ആരാധകരോട് തുറന്നു പറയുന്നത്.

ജൂലൈയിൽ 6,08,871 രൂപ, ആഗസ്റ്റിൽ 6,06,952 രൂപ, സെപ്റ്റംബറിൽ 6,84,819 രൂപ, ഒക്ടോബറിൽ 7,64,059 രൂപ എന്നിങ്ങനെയാണ് സായ് കൃഷ്ണ യൂട്യൂബിൽ നിന്നും നേടിയത്. മൊത്തത്തിൽ 2,664,701 രൂപയാണ് നാലുമാസം കൊണ്ട് സായി കൃഷ്ണ യൂട്യൂബിൽ നിന്ന് നേടിയത്. യൂട്യൂബ് വരുമാനത്തിന്റെ രേഖകൾ സഹിതമാണ് സായി കൃഷ്ണ തുക വെളിപ്പെടുത്തിയത്. ബിഗ് ബോസ് സീസൺ 7 നടക്കുന്ന സമയത്ത്, ദിവസവും ഒരു വീഡിയോ എന്ന രീതിയിൽ സ്ഥിരമായി റിവ്യൂകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് താൻ 26 ലക്ഷം രൂപയെന്ന അധിക വരുമാനം നേടിയതെന്നും സായി കൃഷ്ണ വെളിപ്പെടുത്തി

ജീവിതത്തിൽ തകർന്നുപോയ 2 സംഭവങ്ങൾ! ഞാനൊരു വലിയ പരാജയമാണെന്ന് കരുതി വാപ്പിച്ചിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു: ദുൽഖർ

0
Spread the love

തെന്നിന്ത്യയിലും പാൻ ഇന്ത്യൻ തലത്തിലും ഒരു പോലെ ആരാധക പിന്തുണയുള്ള മറ്റൊരു നടനുണ്ടോ എന്ന കാര്യം സംശയമാണ്. അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മലയാളത്തിൽ ആണെങ്കിലും തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും എന്തിനു ബോളിവുഡിൽ ആണെങ്കിലും ദുൽഖറിന് തന്റേതായ സ്ഥാനവുമുണ്ട്. ഒരു ഭാഷയിൽ താരവും മറ്റു ഭാഷകളിൽ അതിഥി താരവുമല്ല. അഭിനയിച്ച എല്ലാ ഇന്ടസ്ട്രികളിലും സൂപ്പർ സ്റ്റാർ ആയ കഥയാണ് താരത്തിന് പറയാൻ ഉണ്ടാവുക.

കൂടുതലും വിജയങ്ങൾ എണ്ണി പറയാൻ ഉള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാന്ത വിജയകരമായി തിയറ്ററിൽ തുടരുന്നതിനിടെ താരം നൽകിയ ഏറ്റവും പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ താൻ തകര്‍ന്നുപോയ രണ്ടു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നും താൻ ഒരുപാടു കാര്യങ്ങൾ പഠിച്ചുവെന്നും, ആ അനുഭവങ്ങൾ ആണ് തന്നെ മാറ്റി മറിച്ചതെന്നും താരം പറയുന്നു.

ദുൽഖറിന്റെ വാക്കുകൾ..

സ്കൂളിൽ പഠിക്കുമ്പോൾ ഞാന്‍ ആരോ ആണെന്ന ഭാവം ആയിരുന്നു എനിക്ക്. പെട്ടെന്നാണ് ആരും എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും ഇഷ്ടം തോന്നുന്നൊരു സ്വഭാവമല്ല എന്റേതെന്നും തിരിച്ചറിയുന്നത്. എന്റെ സുഹൃത്തുക്കള്‍ ഒരുനാള്‍ എന്നോട് ഇനി നീയുമായി ഞങ്ങള്‍ക്ക് സൗഹൃദമില്ലെന്നും നിന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണെന്നും പറഞ്ഞു. അതിന് ഞാനിന്ന് നന്ദി പറയുകയാണ്.

അന്നത്തേത് പോലെ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്ക് നല്ല സൗഹൃദങ്ങളോ ഒരു വ്യക്തിത്വമോ ഉണ്ടാകുമായിരുന്നില്ല. ആ സംഭവം എന്നെ മാറ്റി. എനിക്ക് ആളുകളുടെ ഇഷ്ടം വേണം. പക്ഷെ എന്തുകൊണ്ട് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല? അവിടെ നിന്നുമാണ് എന്റെ വ്യക്തിത്വം മാറുന്നതും. ആളുകളുമായി തുറന്ന് സംസാരിക്കാനും, അവര്‍ എന്താണ് വായിക്കുന്നത് എന്ത് പാട്ടാണ് കേള്‍ക്കുന്നത്, അങ്ങനെ കുറേക്കൂടി ഇന്ററസ്റ്റിങ് ആയൊരു വ്യക്തിയായി മാറാന്‍ ശ്രമിച്ചു. ആളുകള്‍ക്ക് ഇഷ്ടം തോന്നണമെങ്കില്‍ നമ്മല്‍ അനുകമ്പയുള്ളവരായിരിക്കണം എന്ന് തിരിച്ചറിഞ്ഞു. സിമ്പിളായൊരു കാര്യമായിരുന്നുവെങ്കിലും 12-13 വയസുള്ളപ്പോള്‍ എനിക്കത് അറിയില്ലായിരുന്നു. അനുകമ്പയുള്ളവരാകാന്‍ വലിയ സ്ഥാനമാനങ്ങളില്‍ ഇരിക്കുകയൊന്നും വേണ്ട. അതൊരു മാനിസാകവസ്ഥയാണ്

രണ്ടാമത്തെ സാഹചര്യം സിനിമയിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ്. ഞാന്‍ അന്ന് ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. അതൊരു ദുരന്തമായിരുന്നു. ഞാന്‍ ചെന്ന് ഒരു കൊല്ലം കഴിയുമ്പോഴാണ് ആഗോള സാമ്പത്തികമാന്ദ്യം വരുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. എങ്ങോട്ട് പോകണമെന്ന് അറിയില്ല. എനിക്കാണെങ്കില്‍ വീട്ടുകാരുടെ കാശിന് ജീവിക്കാനും വയ്യ. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു. എന്ത് വേണമെങ്കിലും അത് സ്വയം നേടണം എന്നാണ് എന്റെ ചിന്ത. ആ സമയം, 26-ാം വയസില്‍, ഞാനൊരു വലിയ പരാജയം ആണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്

ഇന്‍ഡസ്ട്രിയില്‍ നിന്നുമല്ലാതിരുന്ന സുഹൃത്തിനൊപ്പം ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ അവന് ഇത്രയും ധൈര്യമുള്ളപ്പോള്‍ എനിക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന് ചിന്തിച്ചു. അതേക്കുറിച്ച് വീട്ടുകാരോട് സംസാരിച്ചു. വാപ്പിച്ചി വളരെ പ്രൊടക്ടീവാണ്. നിനക്ക് വേണ്ട് എനിക്ക് വന്ന് നിന്ന് അഭിനയിക്കാനാകില്ല, നീ തന്നെ അഭിനയിക്കണം. നീ മോശമായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ ക്രൂരമായിട്ടാകും പെരുമാറുക. എന്റെ മകനായതു കൊണ്ട് മാത്രം അവര്‍ നിന്നെ ഇഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞു. അദ്ദേഹത്തോട് മനസ് തുറന്ന് സംസാരിച്ച അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷെ നാല്‍പ്പതാം വയസില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇഷ്ടമുള്ളൊരു കാര്യം ശ്രമിച്ചു പോലും നോക്കിയില്ലല്ലോ എന്ന കുറ്റബോധം തോന്നിയേക്കാം എന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു.

60ലും ഒറിജിനലും സൂപ്പറുമായ മുടി! ഒരു വെച്ചു കെട്ടുമില്ലെന്ന് ഡോക്ടറും! ഷാരൂഖ് ഖാന്‍ മുടിയിൽ തേക്കുന്നത് ഇത്!

0
Spread the love

പ്രായം 60 ആയെങ്കിലും പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്‌നെസ് നിലനിര്‍ത്തുകയാണ് നടന്‍ ഷാരൂഖ് ഖാന്‍. അഭിനയം കൊണ്ട് മാത്രമല്ല തന്റെ ജീവിത വീക്ഷണം കൊണ്ടും ഷാരൂഖ് ഖാന്‍ മറ്റുളളവര്‍ക്ക് മാതൃകയാണ്. ഇപ്പോഴിതാ സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോ. ഗൗരംഗ് കൃഷ്ണ ഷാരൂഖ് ഖാനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഷാരൂഖ് ഖാന്റെ തലമുടി നാച്ചുറലാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ബോളിവുഡ്ഡില്‍ നാച്ചുറല്‍ മുടിയുളള സെലിബ്രിറ്റി ഷാരൂഖ് ഖാനാണെന്നാണ് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സല്‍മാന്റഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരുള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങളുടെ ഹെയര്‍ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ച് ഡോ. ഗൗരംഗ് കൃഷ്ണ പറയുന്നു. സല്‍മാന്‍ ഖാന്‍ ഹെയര്‍ ട്രാന്‍സ് പ്ലാന്റ് സര്‍ജറി ചെയ്തിട്ടുണ്ടായിരുന്നുവെന്നും രണ്‍ബീര്‍ കപൂര്‍ മുടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഡോ. സൗരംഗ് പറയുന്നു.

ഏത് സെലിബ്രിറ്റിയുടെ മുടിയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോഴാണ് ഷാരൂഖ് ഖാന്‍ ആണെന്ന് ഡോ. സൗരംഗ് മറുപടി പറഞ്ഞത്. നല്ല ഭംഗിയുള്ളതും നാച്ചുറലായ മുടിയുമാണ് അദ്ദേഹത്തിനുള്ളത്. ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴുള്ള ഷാരൂഖിന്റെ ഹെയര്‍ സ്‌റ്റെല്‍ തന്നെ വളരെ ആകര്‍ഷിച്ചെന്നും സൗരംഗ് പറഞ്ഞു.

അതേസമയം തന്റെ മുടിയുടെ രഹസ്യത്തെക്കുറിച്ച് ഷാരൂഖ് മുൻപൊരിക്കൽ എക്‌സില്‍ ‘ ആസ്‌ക് ഷാരൂക്ക്’ എന്ന സെഷനില്‍ ഒരു ആരാധകന്‍ അദ്ദേഹത്തിനോട് മുടിക്ക് പിന്നിലുളള രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നെല്ലിക്ക, ഭൃംഗരാജ്, ഉലുവ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു കൂട്ടാണ് താന്‍ തലയില്‍ ഉപയോഗിക്കുന്നതെന്നാണ് ഷാരൂഖ് മറുപടി പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts