Home Blog Page 27

ഞാൻ എന്റെ മകൾക്ക് വേണ്ടി ഒന്നും നിക്ഷേപിക്കുന്നില്ല! അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്: ശ്വേത മേനോൻ

0
Spread the love

ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന മലയാളത്തിലെ ചുരുക്കം നടിമാരിൽ ഒരാളാണ് ശ്വേത മേനോൻ. കരുത്തുറ്റതും വ്യത്യസ്തവുമായ കഥാ പാത്രങ്ങളിലൂടെ കാലഘട്ടങ്ങളിൽ മറയാതെ ഇന്നും മലയാള സിനിമയിൽ സജീവമായി തുടരുന്ന താരമിപ്പോൾ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരസംഘടനായ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. സിനിമ പോലെ തന്നെ തന്റെ കുടുംമ്പത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരം ഇപ്പോഴിതാ ഒരു ചാനലിൽ നൽകിയ ഇന്റർവ്യൂ യിൽ മക്കൾക്ക് വേണ്ടി പണം നീക്കി വെക്കുന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ശ്വേതയുടെ വാക്കുകൾ..

‘ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് മകൾക്ക് എനിക്ക് നൽകാനാകുന്നത്. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.

ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ, അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം. അവൾക്ക് വേണ്ടി സമ്പാദിക്കാൻ ഞാനാ​​ഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്.

നമ്മുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവർക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവർക്ക് താൽപര്യമുള്ളതിൽ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്

വീട്ടുടമസ്ഥൻ കലാകാരനും രസികനുമാണ്! മമ്മൂക്കയുടെ വീട് സന്ദർശിച്ച വിശേഷം പങ്കുവച്ച് വികെ ശ്രീരാമൻ

0
Spread the love

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമൻ. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങൾ സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. കൊച്ചിയിൽ എത്തുമ്പോൾ മമ്മൂട്ടിയുടെ  വീട് സന്ദർശിക്കാൻ വികെ ശ്രീരാമൻ മറക്കാറില്ല. അതുപോലെ, ഇടയ്ക്ക് മമ്മൂട്ടി ശ്രീരാമന്റെ ചെറുവത്താനിയിലെ  വീട്ടിലും അതിഥിയായി എത്താറുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെ കുറിച്ച് ശ്രീരാമൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

“ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി. 
ൻ്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ.
വീട്ടൊടമസ്ഥൻ കലാരസികനാ.
ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം.
അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക് 
“നിനക്കൊക്കെ നന്നായിക്കൂഡ്രാ ” എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും.
നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ.
ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?
ശുഭരാത്രി,” എന്നാണ് മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് വികെ ശ്രീരാമൻ കുറിച്ചത്. 

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്. താരം പകർത്തിയ ചിത്രങ്ങൾ മുൻപും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാർ 10 സിനിമയിലൂടെ ഉണ്ടാക്കുന്നത് ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

0
Spread the love

‘ഉദ്ഘാടനം സ്റ്റാർ’ എന്നെ വിളിച്ച് വളരെയധികം അധിക്ഷേപിക്കുമെങ്കിലും ശരീരത്തിന്റെയും വസ്ത്രങ്ങളുടെയും പേരിൽ ബോഡി ഷെയിമിങ് ചെയ്യുമെങ്കിലും മലയാളികളിൽ വലിയൊരു പങ്കും നടി ഹണി റോസിന്റെ ആരാധകരാണ് എന്നതിൽ സംശയമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടിയുടെ ഓരോ ചിത്രങ്ങളും വീഡിയോകളും അത്രകണ്ട് വേഗത്തിലാണ് സാധാരണ വൈറൽ ആവാറുള്ളത്.പൊതുവേ ഹണിയുടെ വസ്ത്രധാരണം വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ടെങ്കിലും കണ്ണുകെട്ടിയുള്ള മലയാളികളുടെ വിമർശനങ്ങൾക്കപ്പുറം പലപ്പോഴും താരത്തിന്റെ ഡ്രസ്സിംഗ് സെൻസിനും കളർ ചോയ്സിനും വലിയ കയ്യടികൾ സോഷ്യൽ മീഡിയ നൽകാറുണ്ട്.

ഇപ്പോഴിതാ ഹണി റോസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ റേച്ചല്‍ തിയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ബോയ്ഫ്രണ്ടിന്റെ സംവിധായകൻ വിനയനും പങ്കെടുത്തിരുന്നു.ഇപ്പോഴിതാ നടിയെ കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

വിനയന്റെ വാക്കുകൾ…

”ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല”

അതേസമയം താന്‍ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിൽ നടിക്ക് സാധിച്ചുവെന്നും ഹണി റോസ് നന്നായി അഭിനയിച്ചിട്ടുണ്ടെന്നും വിനയന്‍ പറയുന്നു. വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചലെന്നും ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും വിനയന്‍ പറയുന്നു.

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം! ആശ്വാസമായി നാല് സംസ്ഥാനങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയില്‍വേ

0
Spread the love

വീണ്ടുമൊരു മണ്ഡലകാലം കൂടി ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാരംഭിച്ചു. കേരളത്തിലെ വിവിധ ജില്ലകള്‍ക്കു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെത്തി തുടങ്ങിയതോടെ കോട്ടയം, ചെങ്ങന്നൂര്‍ വഴി ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍(നമ്പര്‍-08539/40) ആണിത്. ആഴ്ചയില്‍ ഒന്നുവീതം സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ ആദ്യ സര്‍വീസ് ഇന്നാണ്. മകരവിളക്ക് തിരക്ക് കൂടി പരിഗണിച്ച് ഈ ട്രെയിന്‍ ജനുവരി 20 വരെ സര്‍വീസ് നടത്തും.

ഇരുവശത്തേക്കുമായി ആകെ 20 സര്‍വീസ്. ചൊവ്വാഴ്ചകളില്‍ രാവിലെ 8.20നു വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.27നു പാലക്കാടും ഉച്ചയ്ക്ക് 1.45നു കൊല്ലത്തും എത്തും. തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍(നോര്‍ത്ത്), കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനിന്റെ കേരളത്തിലെ മറ്റു സ്റ്റോപ്പുകള്‍. മടക്ക സര്‍വീസ് എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെടും. രാത്രി 10.57നു പാലക്കാടും പിറ്റേന്ന് രാത്രി 11നു വിശാഖപട്ടണത്തും എത്തും.

കോച്ചുകള്‍: 2- എ.സി ടു ടയര്‍, 3- എ.സി ത്രീ ടയര്‍, 3-എ.സി ത്രീ ടയര്‍ എക്കണോമി കോച്ചുകളും 8 സ്ലീപ്പര്‍ക്ലാസ് കോച്ചുകളും 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് സ്‌പെഷ്യല്‍ ട്രെയിന്‍

മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നേരത്തെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നാലെണ്ണം ചെന്നൈയില്‍ നിന്നും ഒരെണ്ണം ഹൈദരാബാദില്‍(ചര്‍ലപ്പള്ളി) നിന്നുമാണ്. ഇതില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് ആരംഭിച്ചു. ശേഷിച്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ യഥാക്രമം നവംബര്‍ 20, 22, 24 തീയതികളില്‍ സര്‍വീസ് ആരംഭിക്കും. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കായി വരും ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

സിനിമയിലെ ആദ്യ ഗുരു ‘വാപ്പച്ചി’ തന്നെ, പിന്നീട് ആ സംവിധായകൻ! ദുൽഖർ പറഞ്ഞ ആൾ ഈ ഹിറ്റ് മേക്കർ!

0
Spread the love

ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കാന്ത’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സിനിമയിലെ തന്റെ ഗുരു ആരാണെന്ന ചോദ്യത്തിന് ദുൽഖർ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആദ്യത്തെ ഗുരു മമ്മൂട്ടി ആണെന്നും അതിന് മാറ്റമില്ലെന്നും, പിന്നീട് താൻ ഗുരു സ്ഥാനത്ത് കാണുന്നത് സംവിധായകൻ അൻവർ റഷീദിനെ ആണെന്നും ദുൽഖർ പറയുന്നു.

“ആദ്യത്തെ ഗുരു അച്ഛൻ തന്നെയാണ്. അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. പിന്നെ സ്കൂളിലും കോളേജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്. ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക. ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്‌ലർ റിലീസായാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. ‘നന്നായിട്ടുണ്ട്, അടിപൊളിയാവും’ എന്നൊക്കായാണ് അദ്ദേഹം പറയുന്നത്. അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണ്.” ദുൽഖർ സൽമാൻ പറഞ്ഞു.

ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; പിന്നാലെ വിമർശനം

0
Spread the love

ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലി, തന്‍റെ പുതിയ ചിത്രമായ ‘വാരണാസി’യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്. “ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്—ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു.” – രാജമൗലി പറഞ്ഞു.

അതേസമയം പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് രാജമൗലി ഈ വാക്കുകൾ പറഞ്ഞത്.”എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു. എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു” – രാജമൗലി കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍റെ ഈ പ്രസ്താവന വലിയ ആശയക്കുഴപ്പത്തിനും വിമർശനത്തിനും ഇടയാക്കി. ‘ആർആർആർ’, ‘ബാഹുബലി’ തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി. “ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് ‘വാരണാസി’ എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല” – ഒരാൾ കമന്‍റ് ചെയ്തു.

ഹെൽമെറ്റ് വെക്കുന്നതു കൊണ്ട് മുടി കൊഴിച്ചിൽ കൂടിയോ? പരിഹാരമിതാ!

0
Spread the love

രുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജീവൻ രക്ഷയ്ക്കായി ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. എന്നാൽ ഹെൽമെറ്റ് വെയ്ക്കുന്നതു കൊണ്ട് മുടി കൊഴിച്ചിൽ വർധിക്കുന്നുവെന്ന് പരാതിപ്പെടുന്ന നിരവധി ആളുകളുണ്ട്. ഇതിനുള്ള പരിഹാരം വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആയ ജാവേദ് ഹബീബ്.

ഹെൽമെറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തും. മാത്രമല്ല, വിയര്‍പ്പ് തങ്ങി മുടിയിൽ അഴുക്കും താരനും അടിഞ്ഞുകൂടാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു. ഇത് മുടികൊഴിച്ചില്‍ ശക്തമാക്കാം.

നിങ്ങളുടെ തലയുടെ വലിപ്പത്തിന് അനുസരിച്ചുള്ള ഹെൽമെറ്റ് അല്ല ഉപയോ​ഗിക്കുന്നതെങ്കിൽ അത് തലയിൽ ഇറുകിയിരിക്കാനും മുടി വലിക്കുമ്പോൾ മുടി പൊട്ടിപോകാനും കാരണമാകും.

ഹെൽമെറ്റ് മൂലമുള്ള മുടി കൊഴിച്ചിൽ തടയാം

  • ഹെൽമെറ്റ് ധരിക്കുന്നവർ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇത് വിയർപ്പ് അടിഞ്ഞു കൂടുന്നതിൽ നിന്ന് സംരക്ഷിക്കും.
  • നനഞ്ഞ മുടിയിൽ ഹെൽമെറ്റ് ധരിക്കുന്നത് ഒഴിവാക്കുക
  • ഹെല്‍മെറ്റ് വയ്ക്കുന്നതിന് മുന്‍പ് ഒരു കോട്ടണ്‍ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെല്‍മെറ്റ് വെക്കുന്നതാണ് നല്ലത്.
  • ഹെൽമെറ്റ് വൃത്തിയായി സൂക്ഷിക്കുക
  • മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ആഴ്ചയിൽ ഒരിക്കൽ കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

മകളെ സ്‌നേഹിക്കുമ്പോള്‍ പോലും ആ പേടി! ഭര്‍ത്താവിന്റെ മരണത്തെ അതിജീവിച്ചതിനെ കുറിച്ച് മീന

0
Spread the love

മീന യുടെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ ഒരു സമയമായിരുന്നു ഭര്‍ത്താവ് സാഗറിന്റെ മരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു സാഗറിന്റെ മരണം. അതിനെ അതിജീവിച്ച് മീന പുറത്തേക്ക് വന്നത് വളരെ ശക്തമായിട്ടാണ്. ഇപ്പോഴിതാ മകളുടെ സന്തോഷത്തിന് വേണ്ടി തന്റെ കണ്ണുനീര്‍ മറച്ചുവയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും എത്രത്തോളം കഠിനമായിരുന്നു ആ സമയം എന്നതിനെ കുറിച്ചും മീന ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിച്ചതാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

മീനയുടെ വാക്കുകൾ ..

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തിരിച്ചു വരും എന്ന് തന്നെയാണ് കരുതിയത്, ഡോക്ടര്‍മാരും ആ പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ കൊവിഡ് കാലത്തുണ്ടായ അവസ്ഥയെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷയോടെ കാത്തിരുന്നതുകൊണ്ടാണ് ആ വേദന അത്രയും ഭാരമായി തോന്നിയത്. അനുഭവിച്ചാല്‍ മാത്രമേ ആ വേദന തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. സിനിമയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്, നമുക്ക് പരിചയമുള്ളവരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്, പക്ഷേ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് ആ വേദന എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിയുന്നത്.

സാഗറിന്റെ വേര്‍പിരിയലിന് ശേഷം ഒരാളെയും എല്ലാം നല്‍കി സ്‌നേഹിക്കരുത് എന്ന തിരിച്ചറിവായിരുന്നു എനിക്ക്. അത് എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിഞ്ഞു. ഒരു തടസ്സവുമില്ലാതെ എല്ലാവരെയും അകമേ സ്‌നേഹിക്കുകയും അടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ പേടിയാണ്. മകളെ സ്‌നേഹിക്കുമ്പോള്‍ പോലും ആ പേടിയുണ്ട്. എന്താണ് സംഭവിച്ചത്, മുന്‍പ് ഞാനിങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. അന്തമായി സ്‌നേഹിക്കുമ്പോള്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന വളരെ വലുതാണ്.

‘എന്താ മാഷേ, അടിപൊളി’യെന്ന് പൃഥ്വിയോട് മലയാളത്തിൽ രാജമൗലി; കൊച്ചിയിലും കാണണമെന്ന് തിരിച്ചടിച്ച് നടൻ

0
Spread the love

ബ്രഹ്‌മാണ്ഡചിത്രം ‘വാരാണസി’യുടെ ‘ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി’ല്‍ പൃഥ്വിരാജിനെ മലയാളത്തില്‍ അഭിവാദ്യംചെയ്ത് സംവിധായകന്‍ എസ്.എസ്. രാജമൗലി. 50,000 പേര്‍ പങ്കെടുത്ത ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ പരിപാടിയിലാണ് രാജമൗലി അപ്രതീക്ഷിതമായി മലയാളം സംസാരിച്ചത്. ഇതിന് പൃഥ്വിരാജ് മലയാളത്തില്‍ തന്നെ മറുപടി നല്‍കി.

പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങവെ, സദസ്സിലിരുന്ന രാജമൗലി മൈക്ക് കൈയിലെടുത്ത് മലയാളത്തില്‍ ‘എന്താ മാഷേ, അടിപൊളി’, എന്ന് പറഞ്ഞു. ഇതിന് മറുപടിയായി ‘നമുക്ക് കൊച്ചിയിലും കാണണം സര്‍’, എന്ന് പൃഥ്വി മറുപടി നല്‍കി. രണ്ടുപേരുടേയും വാക്കുകളെ തിങ്ങിക്കൂടിയ കാണികള്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നായകന്‍ മഹേഷ് ബാബു കൗതുകത്തോടെ ചിരിച്ചു. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സദസ്സിലുണ്ടായിരുന്നു.

ചിത്രത്തില്‍ ‘കുംഭ’ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ കീരവാണിക്ക് നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ പ്രസംഗം ആരംഭിച്ചത്. കീരവാണിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ബഹുമതിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമയ്ക്ക് എന്നെ ഒരാവശ്യവുമില്ല! ഞാൻ കടിച്ചു തൂങ്ങി നിൽക്കുകയാണ്: ഹണി റോസ്

0
Spread the love

ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന വേഷമായിരിക്കും റേച്ചലിലേതെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ ഹണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. “എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന സിനിമ ചെയ്യാനാണ് എനിക്ക് ആ​ഗ്രഹം. പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല.

ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്ന അതിന് വേണ്ടി പ്രാർഥിക്കുന്ന ഒരാളാണ് ‍ഞാൻ. അതെന്റെ ഒരു പാഷൻ കൂടിയാണ്”.- ഹണി റോസ് പറഞ്ഞു.

സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെയും ബാബുരാജിനെയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6 ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts