Home Blog Page 28

മകളുടെ കോളേജ് ഫീസ് പോലും മുടങ്ങിയെന്ന് നടി കരിഷ്മ കപൂര്‍! അനാവശ്യ നാടകീയത ഒഴിവാക്കണമെന്ന് സ്വത്ത് തര്‍ക്കത്തിൽ കോടതി

0
Spread the love

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ സ്വത്തിന് വേണ്ടിയുള്ള അവകാശ തര്‍ക്കം മുറുകുന്നു. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനും ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു.

സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യ പ്രിയ സച്ച്ദേവ് കപൂറിനെതിരെയാണ് അവര്‍ കേസ് നല്‍കിയത്. സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നതിനിടെ കരിഷ്മയുടെ മക്കളുടെ കോളേജ് ഫീസ് മുടങ്ങിയെന്ന് കരിഷ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സമൈറയുടെ കോളേജ് ഫീസ് രണ്ട് മാസമായി അടച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

കുട്ടികളുടെ പഠന ചിലവുകള്‍ സഞ്ജയ് കപൂര്‍ വഹിക്കണമെന്ന് വിവാഹമോചന കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. മക്കളുടെ സ്വത്തുക്കള്‍ കേസിലെ ഒന്നാം പ്രതിയായ പ്രിയ കപൂറിന്റെ കൈവശമാണ്. യുഎസില്‍ പഠിക്കുന്ന മകളുടെ ഫീസ് രണ്ട് മാസമായി നല്‍കിയിട്ടില്ലെന്ന് ഇവരുടെ അഡ്വക്കേറ്റ് മഹേഷ് ജഠ്മലാനി കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രിയ സച്ച്‌ദേവിന് വേണ്ടി ഹാജരായ രാജീവ് നായര്‍ ഈ ആരോപണം നിഷേധിക്കുകയും, മക്കളുടെ എല്ലാ ചിലവുകളും പ്രിയ വഹിക്കുന്നുണ്ടെന്ന് വാദിച്ചു. കേസില്‍ അനാവശ്യമായ നാടകീയത ഒഴിവാക്കണമെന്ന് കോടതി കര്‍ശനമായി നിര്‍ദേശിച്ചു. നവംബര്‍ 19ന് കേസ് വീണ്ടും പരിഗണിക്കും.

ആളുകളെ നമുക്ക് തിരുത്താനാവില്ല! മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു, കമന്റിടുന്നയാളുടെ ഉദ്ദേശവും അതു തന്നെ: അനുപമ പരമേശ്വരന്‍

0
Spread the love

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളേയും വിദ്വേഷ പ്രചരണങ്ങളേയും കുറിച്ച് നടി അനുപമ പരമേശ്വരന്‍. കമന്റുകള്‍ മൂലം ഒരിക്കല്‍ താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡീയാക്ടീവ് ചെയ്തിട്ടുണ്ടെന്നും അനുപമ പറയുന്നു. ”ഞാന്‍ അത് മുന്നേ പരീക്ഷിച്ചിട്ടുള്ളതാണ്. ഇടവേളയെടുത്തു. പക്ഷെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ല. അപ്പോഴും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അതും മറികടന്നു. ആയിരം നല്ല കമന്റകള്‍ക്കിടയില്‍ ഒരൊറ്റ മോശം കമന്റ് മതി നമ്മുടെ സന്തോഷം കളയാന്‍. ആ കമന്റിടുന്നയാളുടെ ഉദ്ദേശ്യവും അതു തന്നെയാണ്. നമ്മള്‍ അതിന് കീഴടങ്ങുമ്പോള്‍ അയാളാണ് വിജയിക്കുന്നത്.” അനുപമ പറയുന്നു.

”പിന്നീട് അതൊക്കെയും എന്റെ ശ്രദ്ധയില്‍ പോലും വരാതായി. ആയിരം നല്ല കമന്റുകളെ മാത്രം ഞാന്‍ കേട്ടു. എല്ലാ നെഗറ്റിവിറ്റിയില്‍ നിന്നും വിട്ടുമാറി. ഇതൊന്നും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ഒരു സെലിബ്രിറ്റിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ആളുകളെ നമുക്ക് തിരുത്താനാവില്ല. എന്നു കരുതി നമ്മുടെ സന്തോഷങ്ങള്‍ ഇല്ലാതാക്കാനും പറ്റില്ലല്ലോ. ഇന്ന് ഫോണില്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും” എന്നും അനുപമ പറയുന്നു.

കരിയറില്‍ മിന്നും ഫോമിലാണ് അനുപമയുള്ളത്. ഡ്രാഗണ്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ ഒരേസമയം മലയാളത്തിലും തമിഴിലും ഹിറ്റ് സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ് അനുപമ. മലയാളത്തില്‍ പെറ്റ് ഡിക്ടീവും തമിഴില്‍ ബൈസണുമാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഇരു സിനിമകളും വലിയ വിജയമാറിയിരുന്നു.

മുന്നിട്ട കാര്യങ്ങളിൽ തടസമുണ്ടായാൽപോലും പൂർത്തികരിക്കും! നിങ്ങളുടെ ഈ ആഴ്ച്ച ഇങ്ങനെ..

0
Spread the love

അശ്വതി: കർമ്മരംഗം അഭിവൃദ്ധിപ്പെടും. വീടു നിർമ്മാണത്തിന് സ്ഥലം വാങ്ങും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് നല്ല സമയമാണ്. പൂർവിക സ്വത്ത് അധീനതയിലാകും. വാഹനങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ
ഭരണി: കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. നിയമജ്ഞർക്ക് വളരെ നല്ല സമയമാണ്. ബിസിനസിൽ പണം മുടക്കി ലാഭമുണ്ടാക്കും. വാഹനങ്ങളിൽ നിന്നും ആദായം ലഭിക്കും. വീട്ടിൽ സത്കർമ്മങ്ങൾ നടത്തും. മേലധികാരികളിൽ നിന്ന് ഗുണമുണ്ടാകും. ഭാഗ്യദിനം ബുധൻ
കാർത്തിക: ദാമ്പത്യസുഖം, സന്താനഗുണം എന്നിവയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. ആഗ്രഹ നിവൃത്തിക്കായി വളരെ കൂടുതൽ പരിശ്രമം ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാനവസരം. കുടുംബത്തിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം വെള്ളി
രോഹിണി: മൊത്തക്കച്ചവടം നടത്തുന്നവർക്ക് സമയം അനുകൂലമാണ്. സന്താനങ്ങൾക്ക് പഠിപ്പിൽ പുരോഗതിയുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കാം. സാഹിത്യാദി കലകളിൽ ഏർപ്പെടുന്നവർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. ഭാഗ്യദിനം ഞായർ


മകയിരം: തുടർന്നുവരുന്ന ചില ഏർപ്പാടുകൾ വേണ്ടെന്നു വച്ചേക്കാം. പുതിയ ബിസിനസുകൾ ആരംഭിക്കും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകും. ബോണ്ടുകൾ മുഖേന കിട്ടേണ്ടപണം ലഭിക്കും. വാഹനം മുഖേന വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ
തിരുവാതിര: പുതിയ ബിസിനസ് ആസൂത്രണം ചെയ്യും. പൊതുജനങ്ങളുടെ ആദരവ് നേടിയെടുക്കും. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തെന്നുവരും. ചെറുയാത്രകൾ സുഖകരമായിതീരും. അദ്ധ്യാപകർക്ക് പ്രമോഷനും പ്രശസ്തിയുമുണ്ടാകും. ഭാഗ്യദിനം വ്യാഴം
പുണർതം: പൂർവ്വികസ്വത്ത് അധീനതയിലാകും. കുടുംബങ്ങളിൽ കൂടുതൽ ശ്രദ്ധയും നിയന്ത്രണവും ചെലുത്തും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. കലാകാരന്മാർക്ക് നല്ല സമയമാണ്. മുന്നിട്ട കാര്യങ്ങളിൽ തടസമുണ്ടായാൽപോലും പൂർത്തികരിക്കും. ഭാഗ്യദിനം ശനി
പൂയം: തൊഴിൽരംഗത്ത് അഭിവൃദ്ധിയുണ്ടാകും. ദൂരയാത്രകൾ സുഖകരമായിത്തീരും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. എല്ലാപ്രശ്നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. മതപരമായ കാര്യങ്ങളിൽ കൂടുൽ ശ്രദ്ധ ചെലുത്തും. ഭാഗ്യദിനം ചൊവ്വ


ആയില്യം: ഉദ്യോഗത്തിൽ താത്ക്കാലികമായി നിയമിതരായവർക്ക് സ്ഥിരീകരണം ലഭിക്കും. ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്ത് നടത്തും. പല കാര്യങ്ങളിലും മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചില പുരസ്‌കാരങ്ങളോ പ്രശംസാപത്രങ്ങളോ കിട്ടിയെന്നുവരാം. ഭാഗ്യദിനം വ്യാഴം
മകം: ഭൂമിയിയോ വാഹനങ്ങളോ ക്രയവിക്രയം നടത്തിയേക്കും. പല ആഗ്രഹങ്ങളും സാധിക്കും. സർക്കാരാനുകൂല്യങ്ങൾ ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങിക്കും. എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു കിട്ടും. ഭാഗ്യദിനം ശനി
പൂരം: ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. ഊഹക്കച്ചവടത്തിൽ നിന്ന് ആദായം ലഭിക്കും. പുതുതായി സർവിസിൽ പ്രവേശിക്കാൻ അവസരം. വിദേശത്തുനിന്നും എഴുത്തോ പണമോ ലഭിച്ചെന്ന് വരാം. ഭാഗ്യദിനം തിങ്കൾ
ഉത്രം: മുമ്പുണ്ടായിരുന്ന ബിസിനസിൽ കൂടുതൽ കാര്യമായി പ്രവർത്തിക്കും. ബാങ്കിലോ സർവ്വിസിലോ ചേരുന്നതിന് പണം മുടക്കും. സുഹൃത്തുക്കളും കുടുംബങ്ങളുമായി നല്ല ബന്ധമുണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് നേട്ടം. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. ഭാഗ്യദിനം തിങ്കൾ

അത്തം: റിസർച്ച് വിദ്യാർത്ഥികൾക്ക് അവസരം നല്ലതാണ്. ഉന്നതമായ വ്യക്തികളുമായി ബന്ധം പുലർത്തും. വാഹനങ്ങളിൽ നിന്നും മറ്റും വരുമാനം ലഭിക്കും. വ്യാപാരത്തിൽ നിന്നും പൊതുനേട്ടങ്ങളുണ്ടാകും. വിദേശയാത്ര സാദ്ധ്യമാകും. ഭാഗ്യദിനം ബുധൻ
ചിത്തിര: എല്ലാ രംഗങ്ങളിലും ഊർജ്ജസ്വലതയും കാര്യശേഷിയും പ്രദർശിപ്പിക്കും. വീടിനോ വാഹനങ്ങൾക്കോ റിപ്പയർ വേണ്ടി വന്നേക്കും. വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. ദൂരയാത്രകൾ മൂഖേന പല നേട്ടങ്ങളുണ്ടാകും. സാമൂഹികമായി അംഗീകാരം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി
ചോതി: ചില പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. വിലപ്പെട്ട ചില ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. കോളേജുകളുമായോ നിയമ വകുപ്പുമായോ ബന്ധപ്പെടേണ്ട സന്ദർഭങ്ങളുണ്ടാകും. പല കാര്യങ്ങളെയും കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമായെന്ന് വരും. ഭാഗ്യദിനം ഞായർ
വിശാഖം: ചെറുയാത്രകൾ സുഖകരമായിരിക്കും. ചുമട്ടുതൊഴിലാളികൾക്ക് ജോലിയും പണവും കൂടുതൽ ലഭിക്കും. വക്കീലന്മാർക്ക് വരുമാനം വർദ്ധിക്കും. ഏജൻസി ഏർപ്പാടുകൾ ഗുണം ചെയ്യും. ശത്രുക്കളുടെ പ്രവർത്തനത്തെ പരാജയപ്പെടുത്തും. ഭാഗ്യദിനം ചൊവ്വ

അനിഴം: യുക്തിസഹമായി ചിന്തിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് വിജയം സുനിശ്ചിതമാകും. ഈശ്വരാരാധനകൊണ്ട് മനസിൽ അസ്വസ്ഥത കുറയും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. വ്യവസായങ്ങളിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം ശനി
തൃക്കേട്ട: ഉദ്യോഗത്തിൽ ആവശ്യപ്പെട്ട ട്രാൻസ്ഫർ ലഭിക്കും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനവസരം. രോഗികൾക്ക് ആരോഗ്യം വീണ്ടു കിട്ടുന്നതാണ്. ടെസ്റ്റുകൾ ഇൻർവ്യൂകളിലും വിജയിക്കും. ഭാഗ്യദിനം ബുധൻ
മൂലം: ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനിടയുണ്ട്. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചുനോക്കാവുന്നതാണ്. പൂർവിക സമ്പത്ത് അധീനതയിലാകും. യാത്രകൾ സുഖകരമായിരിക്കും. സഹോദരന്മാരിൽ നിന്നും സഹായമുണ്ടാകും. ഭാഗ്യദിനം വെള്ളി
പൂരാടം: വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തും. ശത്രുക്കളുടെ പരാജയപ്പെടുത്താൻ സാധിക്കും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനവസരം. ശാരീരികമായ അസുഖങ്ങൾക്ക് ഭേദമുണ്ടാകും. സർക്കാരിന്റെ സഹായത്തോടെ ബിസിനസുകൾ ആരംഭിക്കും. ഭാഗ്യദിനം തിങ്കൾ


ഉത്രാടം: ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. സർക്കാരിൽ നിന്നും ലോണകളും മറ്റു കിട്ടുന്നതായിരിക്കും. വ്യവസായത്തിൽ നിന്നും ധനാഗമമുണ്ടാകും. സർട്ടിഫിക്കറ്റുകളും പ്രശംസപാത്രങ്ങളും കിട്ടാനിടയുണ്ട്. കുടുംബത്തിൽ ശ്രേയസ്സും,സുഖവും വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ
തിരുവോണം: ജോലിയിൽ ഉയർച്ചയും ജോലി സ്ഥലത്ത് അംഗീകാരവും ലഭിക്കും. ഭൂസ്വത്തുക്കൾ മുഖേന പണപരമായ നേട്ടങ്ങളുണ്ടാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പ്രമേഹരോഗികൾക്ക് ആശ്വാസമനുഭവപ്പെടും. പഴയ വീടുകൾ പുതുക്കിപ്പണിയും. ഭാഗ്യദിനം ശനി
അവിട്ടം: മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുത്തു പൂർത്തിയാക്കിയെന്നുവരും. വീടോ വാഹനമോ അധീനതയിൽ വന്നുചേരും. ബിസിനസ്സാവശ്യത്തിന് പണം മുടക്കിയെന്നുവരും. സുഹൃത്തുക്കൾ കാരണം സാമ്പത്തികമായ അധികച്ചെലവ് അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി
ചതയം: വിദ്യാഭ്യാസത്തിലും സാംസ്‌കാരിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധചെലുത്തും. പരസ്യങ്ങൾ പബ്ളിസിറ്റി ഏർപ്പാടുകൾ എന്നിവയിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പുതിയ വ്യവസായ സംരംഭങ്ങളേർപ്പെടും. യാത്രകൾ സുഖകരമായിരിക്കും. ഭാഗ്യദിനം വ്യാഴം


പൂരുരുട്ടാതി: പട്ടാളം പൊലീസ് വിഭാഗങ്ങളിലുള്ളവർക്ക് പ്രമോഷനുണ്ടാകും. പലകാര്യങ്ങളിലും മുൻപിൻ വിചാരം കൂടാതെ പ്രവർത്തിക്കും.ഭൂമി വാടക എന്നീയിനങ്ങളിൽ നിന്ന് കൂടുതൽ ആദായമുണ്ടാകും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം ബുധൻ
ഉത്രട്ടാതി: പ്രവർത്തരംഗത്ത് ആത്മവിശ്വസം വർദ്ധിക്കും. പലരംഗങ്ങളിലും മത്സരബുദ്ധി പ്രദർശിപ്പിക്കും. പുതിയ ബിസിനസിൽ പണം മുടക്കും. വീട് പണിയിക്കുകയോ മോടി പിടിപ്പിക്കകയോ ചെയ്യും. ഭൂമിയെ സംബന്ധിച്ച ചില പ്രമാണങ്ങൾ വന്നു ചേരും. ഭാഗ്യദിനം ചൊവ്വ
രേവതി: സഹോദരന്റെ കാര്യത്തിനായി പണം ചെലവഴിക്കേണ്ടി വരും. താല്ക്കാലികാടിസ്ഥാനത്തിൽ ജോലി ലഭിക്കും. പൂർവിക സ്വത്ത് ഭാഗിച്ചുകിട്ടും. സംഗീതം, സാഹിത്യാദി കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. കർഷകർക്ക് കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം വ്യാഴം

രാഷ്ട്രീയം പറയാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യണോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ പോരെ!എമ്പുരാനെ കുറിച്ച് പൃഥ്വിരാജ്

0
Spread the love

രാഷ്ട്രീയം പറയാനല്ല താന്‍ ‘എമ്പുരാന്‍’ ചെയ്തതെന്ന് പൃഥ്വിരാജ്. എമ്പുരാന്‍ സിനിമ പുറത്തിറങ്ങി 8 മാസത്തിന് ശേഷമാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഉണ്ടായ ആക്രമണങ്ങളോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാനാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടാല്‍ മതിയെന്നും കോടികള്‍ മുടക്കി സിനിമ ചെയ്യണ്ടെന്നും പൃഥ്വിരാജ് മഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

”ഞാന്‍ അതില്‍ അഫക്ടഡ് ആവണമെങ്കില്‍ ഞാന്‍ മനപൂര്‍വ്വം ഒരു പര്‍ട്ടിക്കുലര്‍ ഉദ്ദേശത്തോട് കൂടി സിനിമ ചെയ്തുവെന്ന് ഞാന്‍ ബോധവാനായിരിക്കണം. അതല്ലെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. ആ സിനിമയുടെ കഥ ഞാന്‍ കേട്ടു, എനിക്ക് കണ്‍വിന്‍സ്ഡ് ആയി തോന്നി. തിരക്കഥ നായക നടനെയും നിര്‍മ്മാതാവിനെയും പറഞ്ഞു കേള്‍പ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആ സിനിമ ചെയ്തത്.”

”എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമേ എനിക്കുള്ളു. അതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ ഒരു സിനിമ ഞാന്‍ ചെയ്യില്ല. കോടികള്‍ മുടക്കി ഒരു സിനിമ ചെയ്യണ്ട ആവശ്യമില്ല ഇന്നത്തെ കാലത്ത് അതിന്.”

”സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മതി. എന്റെ ഉള്ളില്‍ എനിക്ക് ആ ബോധ്യം ഉണ്ടെങ്കില്‍ എനിക്ക് സങ്കടപ്പെടേണ്ട കാര്യമോ, ഭയപ്പെടേണ്ട കാര്യമോ ഒന്നുമില്ല” എന്നാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. അതേസമയം, എമ്പുരാന്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ സംഘപരിവാര്‍ അടക്കം രംഗത്തെത്തിയിരുന്നു. ബിജെപി ജില്ലാ കമ്മിറ്റിയംഗം സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു

ചെർപ്പുളശ്ശേരി എസ്എച്ച്ഒ ജീവനൊടുക്കി; മരിച്ച നിലയില്‍ കണ്ടെത്തിയത് പൊലീസ് ക്വാർട്ടേഴ്സില്‍

0
Spread the love

പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. 52 വയസായിരുന്നു. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്.

രജനി-കമൽ ചിത്രത്തിൽ നിന്നുള്ള പിന്മാറ്റം അനാദരവും അഹങ്കാരവും; ഭർത്താവിനെ വിമർശിച്ച ആരാധകനോട് ചെരിപ്പടി വാങ്ങാൻ തയ്യാറാണോയെന്ന് ഖുശ്ബു

0
Spread the love

രജനികാന്തിനെയും കമൽ ഹാസനെയും ഒരുമിപ്പിച്ച് താൻ ചിത്രമൊരുക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ സുന്ദർ സി പ്രഖ്യാപിച്ചത്. തലൈവർ 173 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. എന്നാൽ നവംബർ 13 ന് ചിത്രത്തിൽ നിന്ന് താൻ പിന്മാറുന്നതായി സുന്ദർ സി തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.

സുന്ദർ സി രജനികാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് ചിത്രത്തിൽ നിന്ന് കമലും രജനിയും പിന്മാറിയതെന്ന തരത്തിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇപ്പോഴിതാ സുന്ദറിനെതിരെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഖുശ്ബു.

ശരിയായ കഥയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാർത്തകൾ പറയുന്നു. എന്തു തന്നെയായാലും, സുന്ദർ സി നിർമാണ കമ്പനിയുമായി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം പുറത്തിറക്കിയ കത്ത് അനാദരവും അഹങ്കാരവും നിറഞ്ഞതായി തോന്നി എന്നാണ് ഒരാൾ പ്രതികരിച്ചത്. “കേട്ടു കേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു അല്ലേ?? എന്തൊരു ദുരന്തമാണ് നിങ്ങൾ”- എന്നാണ് ഇതിന് മറുപടിയായി ഖുശ്ബു എഴുതിയത്.

സുന്ദർ സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ? എന്നാണ് ഖുശ്ബുവിനെ പരാമർശിച്ചു കൊണ്ട് മറ്റൊരാൾ പരിഹസിച്ചത്. തൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ എന്നാണ് ഖുശ്ബു ഇതിനോട് പ്രതികരിച്ചത്.

ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാലും പച്ചക്കറികൾ എളുപ്പം കേടുവരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..

0
Spread the love

പച്ചക്കറികൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാലും കേടുവരാനും അതിന്റെ രുചി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ പച്ചക്കറികൾ ദിവസങ്ങളോളം കേടുവരാതിരിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

വൃത്തിയാക്കാം

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വൃത്തിയാക്കുന്ന സമയത്ത് കേടുവന്നതും പഴുത്തതുമായ ഇലകൾ നീക്കം ചെയ്യുകയും മണ്ണും അഴുക്കും നന്നായി കഴുകി കളയാനും മറക്കരുത്.

ഉണക്കാം

പച്ചക്കറികൾ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിന്നാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു.

ഇലക്കറികൾ

ഇലക്കറികൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചീര, മല്ലിയില തുടങ്ങിയ ഇലക്കറികളുടെ തണ്ട് സൂക്ഷിക്കുന്നതിന് മുമ്പ് മുറിച്ചുകളയേണ്ടതില്ല. ഇത് ഇലക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. തണ്ട് മുറിക്കാതിരിക്കുമ്പോൾ ഇലക്കറികളിൽ ഈർപ്പം നിലനിൽക്കുകയും എപ്പോഴും ഫ്രഷായിരിക്കുകയും ചെയ്യുന്നു.

ഈർപ്പം നിലനിർത്തണം

പച്ചക്കറികൾ ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ഈർപ്പത്തെ നിലനിർത്തുകയും പച്ചക്കറികൾ കേടുവരുന്നതിനെ തടയുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാം

പച്ചക്കറികൾ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.

ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവ

ബ്രൊക്കോളി, ക്യാബേജ്, ബീൻസ്, ബെറീസ് തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിലാണ് സൂക്ഷിക്കേണ്ടത്. വെജിറ്റബിൾ ഡ്രോയറിൽ ഇവ സൂക്ഷിക്കാം.

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തവ

സവാള, ഉരുളകിഴങ്ങ്, തക്കാളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് തണുപ്പുള്ള ഉണങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

പരിശോധിക്കണം

പച്ചക്കറികൾ ഇടയ്ക്കിടെ പരിശോധിച്ച് കേടുവന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വാടി തുടങ്ങിയാൽ വെള്ളം തളിച്ചുകൊടുക്കുന്നതും നല്ലതായിരിക്കും.

സെക്ഷ്വൽ മെസേജുകൾ, പല നമ്പറുകളിൽ നിന്നും വിളി, ലൊക്കേഷനിൽ പർദ്ദയിട്ട് വരും; നടൻ റെയ്ജന്‍ രാജനെ വിടാതെ ശല്യം ചെയ്യുന്ന ആരാധികയെ കുറിച്ച് നടി മൃദുല

0
Spread the love

മിനിസ്‌ക്രീനിലെ പൃഥിരാജ് എന്നാണ് നടനും മോഡലും കൂടിയായ റെയ്ജൻ രാജനെ മിക്കവരും വിളിക്കുന്നത്. ലുക്കിൽ സാമ്യം ഉള്ളതുകൊണ്ടും വലിയ ജനപ്രിയത കൊണ്ടുമാണ് ഈ വിളി. ഇപ്പോഴിതാ ഒരു ആരാധിക കാരണം വര്ഷങ്ങളായി താരം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ് നടിയും താരം ഇപ്പോൾ അഭിനയിക്കുന്ന സീരിയിലിൽ നായികയായും അഭിനയിക്കുന്ന മൃദുല വിജയ്.

മൃദുലയുടെ വാക്കുകൾ..

”കഴിഞ്ഞ ആറ് വർഷമായി ഞങ്ങളുടെ സെറ്റുകളിൽ വന്ന് കൊണ്ടിരിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് റേയ്ജൻ ചേട്ടന് നിരന്തരമായി മെസേജ് അയക്കും‍. വളരെ മോശമായ മെസേജുകളാണ് അയച്ചുകൊണ്ടിരുന്നത്. ‌പല ഫോൺ നമ്പറുകളിൽ വിളിക്കുകയും അതിനുശേഷം വന്ന് സോറി പറയുകയും ചെയ്തു. വീണ്ടും സെക്ഷ്വലായിട്ടുള്ള മെസേജുകൾ അയച്ചു. അഞ്ചാറ് വർഷമായി ഇത് നടക്കുന്നുണ്ട്. നിരന്തരമായി മെസേജുകൾ വരാൻ തുടങ്ങിയിട്ട് മൂന്ന് വർഷം അടുപ്പിച്ചായി. ഇത്രയും വർഷമായി നടക്കുന്ന ഒരു കാര്യത്തിന് എതിരെ റെയ്ജൻ ചേട്ടൻ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് എല്ലാവരും ചിന്തിക്കുമായിരിക്കും. അതിന് കാരണം നമ്മുടെ ഇവിടുത്തെ നിയമം തന്നെയാണ്. ഒരു പെണ്ണ് സംസാരിച്ച് കഴിഞ്ഞാൽ അതിനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ടാകും. പെണ്ണ് കാരണം നേരിടുന്ന ബുദ്ധിമുട്ട് ഒരു പുരുഷൻ പറഞ്ഞാൽ പിന്തുണയ്ക്കാൻ ആളുകളുണ്ടാവില്ല.

ക്ഷമ നശിച്ച് കഴിഞ്ഞ ദിവസം മുതൽ റെയ്ജൻ ചേട്ടൻ ഇതിന് എതിരെ പ്രതികരിച്ച് തുടങ്ങി. ‌അദ്ദേഹം റിയാക്ട് ചെയ്തശേഷം പുള്ളിക്കാരിയിൽ നിന്നും ഒരു പ്രതികരണം വന്നു. ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല. ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുന്നു. എനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അവർ പറയുന്നത്. നീ എന്നെ മൈന്റ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കുമെന്നു പറഞ്ഞ് ഭീഷണിയും ഉണ്ടായി.

ആ സ്ത്രീ സൃഷ്ടിച്ച പ്രശ്നങ്ങൾ രണ്ട് തവണ ഞാൻ നേരിട്ട് കണ്ടിരുന്നു. ഒരു തവണ ലൊക്കേഷനിൽ വെച്ച് റേയ്ജൻ ചേട്ടനോട് സംസാരിക്കാൻ വന്നു. എഴുന്നേറ്റ് പോയപ്പോൾ ആ സ്ത്രീ അദ്ദേഹത്തിന്റെ ഷർട്ട് പിടിച്ച് വ‌ലിച്ചു. രണ്ടാമത്തെ സംഭവം അടുത്തിടെയാണ്. ഇനി വന്നാൽ ലൊക്കേഷനിൽ കയറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് ആ സ്ത്രീ പർദ്ദയിട്ട് വന്നു. ഷോട്ടിൽ നിൽക്കുന്ന റേയ്ജൻ ചേട്ടന് ചോക്ലേറ്റ് കൊടുക്കാൻ നോക്കി. ചേട്ടന് ഉടനെ കാര്യം മനസിലായി. ഇപ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഞാൻ ഈ വീഡിയോ ഇടുന്നത്

അയാൾക്ക് പറയാനുള്ളത് വാർത്താക്കുറിപ്പായി ഇറങ്ങി, ഇനി സഹകരിക്കില്ല!; രജനി-കമൽ പടത്തിൽ നിന്നുള്ള സുന്ദർ സിയുടെ പിന്മാറ്റത്തിൽ കമൽഹാസൻ

0
Spread the love

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘തലൈവര്‍ 173’. കമല്‍ഹാസന്‍ നിര്‍മ്മിച്ച് രജനികാന്ത് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സുന്ദ​ർ സി ആണ് ചിത്രം സംവിധാനം ചെയ്യുകയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അടുത്തിടെ അദ്ദേഹം ഇതിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴിതാ വിഷത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കമൽഹാസൻ. താനും രജനിയും ഒന്നിച്ചു അഭിനയിക്കുന്ന സിനിമയ്ക്ക് അനുയോജ്യമായ കഥയ്ക്ക് വേണ്ടിയും അന്വേഷണതിലാണെന്നും കമൽ പറഞ്ഞു.

താൻ ആണ് നിർമാതാവെന്നും രജനികാന്തിന് ഇഷ്ടപെടുന്ന ചിത്രം ആണ് നിർമിക്കേണ്ടതെന്നും കമൽഹാസൻ പറഞ്ഞു. “രജനിക്ക് ഇഷ്ടപെടുന്ന കഥ ലഭിക്കും വരെ അന്വേഷണം തുടരും. സുന്ദറിന് പറയാനുള്ളത് വാർത്താക്കുറിപ്പായി ഇറങ്ങി. ഇനി സഹകരിക്കില്ല”, എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കമൽഹാസൻ പറഞ്ഞു. കഥകൾ നല്ലതാണെങ്കിൽ നവാഗത സംവിധായകരിൽ നിന്ന് തിരക്കഥകൾ കേൾക്കാൻ തയ്യാറാണെന്നും കമൽഹാസൻ സൂചിപ്പിച്ചു.

നവംബര്‍ 5ന് ആയിരുന്നു തലൈവര്‍ 173യുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027 പൊങ്കല്‍ റിലീസായി വരുന്ന ചിത്രം സുന്ദര്‍ സി ആയിരിക്കും സംവിധാനം ചെയ്യുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 13ന് ചിത്രത്തില്‍ നിന്നും പിന്മാറിയതായി സുന്ദര്‍ സി അറിയിച്ചു. 

കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്! അച്ഛന്റെ ചരമവാർഷികത്തിൽ വൈകാരിക കുറിപ്പുമായി സുപ്രിയ

0
Spread the love

അച്ഛന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ ഉള്ളംനോവും കുറിപ്പുമായി നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന്‍. അച്ഛൻ വിടപറഞ്ഞിട്ട് നാല് വർഷം തികയുന്നു. പക്ഷേ ഇപ്പോഴും ആ വിടവ് നികത്താനായിട്ടില്ലെന്ന് സുപ്രിയ പറയുന്നു.

‘ഡാഡി വിട്ടുപിരിഞ്ഞതിൽ പിന്നെ ജീവിതം ശൂന്യതയിൽ തളച്ചിട്ടതു പോലെയാണ്’ എന്നാണ് സുപ്രിയ കുറിച്ചത്. അച്ഛൻ തന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണെന്നും സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസ്സിൽ ആ വേദനയുടെ ഒരു നേരിയ നീറ്റൽ എപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് സുപ്രിയ കുറിച്ചു.

‘അച്ഛാ, ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം. അച്ഛൻ പോയതിനു ശേഷം ഇന്നുവരെ എന്റെ ജീവിതം ഒരു ശൂന്യതയിൽ തളച്ചിട്ട പോലെയാണ്. സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസ്സിൽ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു പോകുന്നു. അച്ഛനോടൊപ്പം ചെയ്യാൻ ഞാൻ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്.

കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്! അച്ഛൻ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല! ഡാഡി, ഓരോ ദിവസവും ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്തത്രയും മിസ് ചെയ്യുന്നു!’’ സുപ്രിയ മേനോൻ കുറിച്ചു.

2021-ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാർ മേനോന്‍ അന്തരിച്ചത്. കാന്‍സര്‍ ബാധിച്ച് ഏറെ നാൾ അദ്ദേഹം ചികിത്സയിലായിരുന്നു. അച്ഛന്റെ ഓർമകൾ എപ്പോഴും സുപ്രിയ പങ്കുവയ്ക്കാറുണ്ട്. അച്ഛന്റെ നമ്പർ ഇപ്പോഴും തന്റെ സ്പീഡ് ഡയലിൽ ഉണ്ടെന്നും അച്ഛന്റെ മണം മറന്നുപോകുമോ എന്ന് ഭയമുണ്ടെന്നെന്നും സുപ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts