Home Blog Page 29

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
Spread the love

ഒരു കാറിലിരിക്കുന്ന ആറ് യാത്രികർ. അവരുടെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയുടെ ചിത്രവുമായി ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബോളിവുഡ് നിർമ്മാണ കമ്പനിയായ ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയ്യേറ്ററുകളിലെത്തും. സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ​ഗോപിക മഞ്ജുഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമ്മാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും.

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്നത് അപ്രതീക്ഷിതമായ അനുഭവങ്ങളാണ്. ത്രില്ലർ ജോണറിൽ കഥപറയുന്ന ദി റൈഡിൽ പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഒരു താരത്തിന്റെ സർപ്രൈസ് എൻട്രി കൂടിയുണ്ട്. വിജേന്ദർ സിം​ഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റർടെയ്ൻമെന്റ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ- ശശി ദുബൈ, ഛായാ​ഗ്രഹണം- ബാബ തസാദുഖ് ഹുസൈൻ. കിഷ്കിന്ദകാണ്ഡത്തിലൂടെ ഈ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. എക്സികുട്ടീവ് പ്രൊഡ്യൂസർ- വികാശ് ആര്യ, ലൈൻ പ്രൊഡക്ഷൻ- ഒക്ടോബർ സ്ക്കൈ പിക്ച്ചേഴ്സ്, കലാസംവിധാനം- കിഷോർ കുമാർ, സം​ഗീതം- നിതീഷ് രാംഭദ്രൻ, കോസ്റ്റ്യും- മേബിൾ മൈക്കിൾ, മലയാളം അഡാപ്റ്റേഷൻ- രഞ്ജിത മേനോൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, സൗണ്ട് മിക്സിം​ഗ്- ഡാൻ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ആക്ഷൻ- ജാവേദ് കരീം, മേക്കപ്പ്- അർഷാദ് വർക്കല, സൂപ്പർവൈസിം​ഗ് പ്രൊഡ്യൂസർ- അവൈസ് ഖാൻ, ലൈൻ പ്രൊഡ്യൂസർ- എ.കെ ശിവൻ, അഭിലാഷ് ശങ്കരനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- റഫീഖ് ഖാൻ, കാസ്റ്റിം​ഗ്- നിതിൻ സി.കെ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു രഘുനന്ദൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ജിയോ സെബി മലമേൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്കുമാർ കെ.ജി, അഡീഷണൽ ഡയലോ​ഗ്- ലോപസ് ജോർജ്, സ്റ്റിൽസ്- അജിത് മേനോൻ, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണൽ പ്രമോ-മനീഷ് ജയ്സ്വാൾ, പബ്ലിസിറ്റി ഡിസൈൻ- ആർഡി സ​ഗ്​​ഗു, ടൈറ്റിൽ ഡിസൈൻ- ഹസ്തക്യാര, മാർക്കറ്റിം​ഗ് എജൻസി- മെയിൻലൈൻ മീഡിയ, ഫോർവേഡ് സ്ലാഷ് മീഡിയ, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- വർ​ഗീസ് ആന്റണി, വിതരണം- ഫിയോക്ക്.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം..

0
Spread the love

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇന്നലെയും പവൻ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു. ചരിത്രത്തിലെ തന്നെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കായിരുന്നു അത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.

റീ റിലീസിൽ മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയം! ഇക്കുറി കഥ മാറുമെന്ന് ആരാധകർ, ‘മായാവി’ തിയറ്ററുകളിലേക്ക്

0
Spread the love

റീ റിലീസുകളിൽ അത്ര രാശിയുള്ള നടനല്ല മമ്മൂട്ടിയെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവേയുള്ള സംസാരം. കാരണം മമ്മൂട്ടിയുടേതായി ഇതുവരെ തിയറ്ററുകളിലെത്തിയ റീ റിലീസ് ചിത്രങ്ങളെല്ലാം പരാജയമായി മാറിയിരുന്നു. വല്യേട്ടൻ, സാമ്രാജ്യം ഏറ്റവുമൊടുവിൽ അമരം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി മുൻപ് റീ റിലീസിനെത്തിയ ചിത്രങ്ങൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് കൂടി വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്.

ഷാഫി ഒരുക്കിയ മായാവി ആണ് വീണ്ടും റീ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഈ വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. എന്നാൽ മായാവി തിയറ്ററുകളിൽ ഒരു ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകരും സിനിമാ പ്രേക്ഷകരും പറയുന്നത്.

നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നൽകുമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.

പുരുഷന്മാരും ആർത്തവം അനുഭവിക്കണം; അനുഭവിച്ചാൽ മാത്രമേ അത് മനസിലാക്കാൻ കഴിയൂ: രശ്‌മിക മന്ദാന

0
Spread the love

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യത്തുടനീളം ആരാധകരുള്ള താരമാണ് രശ്‌മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആർത്തവ സമയത്തുണ്ടാകുന്ന വേദനയെക്കുറിച്ച് താരം പറഞ്ഞ പരാമർശമാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീകളുടെ ആർത്തവ വേദന പുരുഷന്മാർ മനസിലാക്കാൻ, അവരും ഒരു തവണയെങ്കിലും ആർത്തവം അനുഭവിക്കണമെന്ന് നടി പറഞ്ഞു.

പുരുഷന്മാരും ആർത്തവം അനുഭവിക്കണമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു രശ്മികയുടെ പ്രതികരണം. ‘അതെ. അവർ നമ്മുടെ വേദന അറിയാൻ വേണ്ടി ഒരു തവണയെങ്കിലും അവർക്ക് ആർത്തവം വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹോർമോൺ വ്യതിയാനം കാരണം നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥകൾ ഉണ്ടാവാറുണ്ട്. എത്ര വിശദീകരിച്ചാലും അവർക്ക് ആ അവസ്ഥ മനസിലാകാത്തതിനാൽ പുരുഷന്മാരുടെ മേൽ സമ്മർദ്ദം പ്രകടിപ്പിക്കാൻ കഴിയില്ല. അതിനാൽ, പുരുഷന്മാർക്ക് ഒരു തവണ ആർത്തവം വന്നാൽ, ആർത്തവത്തിൽ ഞങ്ങൾക്ക് ഉണ്ടാകുന്ന വേദനയെന്താണെന്ന് മനസിലാകും.’ രശ്മിക പറയുന്നു.

‘ആർത്തവ സമയത്ത് എനിക്ക് അത്രയും ഭീകരമായ വേദനയുണ്ടാകാറുണ്ട്, ഒരിക്കൽ ബോധം കെട്ട് വീണു. ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും ചെയ്തു, പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. എല്ലാ മാസവും ഞാൻ ആശ്ചര്യപ്പെടും, ‘ദൈവമേ, എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇത്രയധികം യാതന അനുഭവിക്കേണ്ടി വരുന്നത്.. ശരിക്കും ആരെങ്കിലും സ്വയം അനുഭവിച്ചാൽ മാത്രമേ അത് മനസിലാക്കാൻ കഴിയൂ. അതുകൊണ്ടാണ് പുരുഷന്മാർക്ക് ഒരു തവണയെങ്കിലും ആർത്തവം വരണമെന്ന് ഞാൻ ചിന്തിച്ചത്.’ സ്വന്തം അനുഭവം പങ്കുവച്ച് താരം കൂട്ടിച്ചേർത്തു.രശ്മികയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്. ചിലർ രശ്മിക പുരുഷന്മാരോട് മര്യാദ കാണിക്കുന്നില്ലെന്ന് വിമർശിച്ചു.

അതേസമയം ഷോയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ രശ്മികയ്ക്ക് പിന്തുണ നൽകി.’പുരുഷന്മാരെ താഴ്ത്തിക്കെട്ടാനല്ല മറിച്ച് വേദനയും വികാരങ്ങളും മനസിലാക്കാനാണ് രശ്മിക അങ്ങനെ പറഞ്ഞത്, എന്നാൽ ചിലർ ഇത് വളച്ചൊടിച്ചു,’ എന്നായിരുന്നു ആരാധകന്റെ പ്രതികരണം. ‘ഇതിനെക്കുറിച്ചൊന്നും ആരും സംസാരിക്കില്ല. ഷോകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാൻ എനിക്ക് ഭയമുണ്ടാക്കുന്നത് ഇതാണ്. ഞാൻ ഉദ്ദേശിക്കുന്നത് ഒന്നായിരിക്കും, പക്ഷെ ആളുകൾ അതിനെ മറ്റൊരർത്ഥത്തിലായിരിക്കും വ്യാഖ്യാനിക്കുക’. ആരാധകനുള്ള മറുപടിയായി രശ്മിക കുറിച്ചു.

‘അങ്ങനെയെങ്കിൽ എന്നെ വിമർശിക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട്’; ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ ലോഞ്ചിനിടെ പൃഥ്വിരാജ് ഇങ്ങനെ പറയാൻ കാരണമിത്!

0
Spread the love

സകലകലാവല്ലഭൻ കമലഹാസനെ പോലെ നടനായും സംവിധായകനായും നിർമ്മാതാവായും ഗായകനായുമൊക്കെ കൈവച്ച മേഖലയിലൊക്കെ കഠിനാധ്വാനത്തിലൂടെ പൊന്നുവിളയിച്ച കലാകാരനാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റേതായി വരാനിരിക്കുന്ന മലയാള ചിത്രം വിലായത്ത് ബുദ്ധയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പടത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലർ ലോഞ്ചിനിടെ തനിക്ക് നേരെ വരുന്ന വിമർശനങ്ങളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.

വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, “എന്നെ വളർത്തിയത് നിങ്ങളാണ്. അതുകൊണ്ട് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ട്. ഞാനിന്നിവിടെ ലുലുമാളിൽ വരുമ്പോൾ, ഇത്രയും ജനം കൂടി നിൽക്കുന്നത് എന്നോടുള്ള പ്രതീക്ഷയും സ്നേഹവും കാരണമാണ്. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാ പ്രേക്ഷകർക്ക് തന്നെയാണ്. എന്റെ കഴിവുകൾ 100 ശതമാനവും നൽകി സിനിമ ചെയ്യണമെന്ന് ആ​​ഗ്രഹം എനിക്കുണ്ട്. അത് ഞാൻ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്”, എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

അതേസമയം ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രം നവംബർ 21ന് തിയറ്ററുകളിൽ എത്തും. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ‍ൃഥ്വിരാജ് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ശക്തമായ കഥാപാത്രമായി ഷമ്മി തിലകനും ഉണ്ട്. എസ് എസ് രാജമൗലി ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കുംഭ എന്നാണ് കഥാപാത്ര പേര്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ക്യാരക്ടൽ ലുക്ക് പുറത്തുവിട്ടിരുന്നു.

പൊട്ടക്കിണറ്റിലെ തവള! പൊട്ടിപ്പൊട്ടി കരഞ്ഞ് ജീവിതം വിജയിക്കുന്നത് വരെ ഓടിക്കൊണ്ടിരിക്കട്ടെ, ശൈത്യക്ക് മറുപടിയുമായി അഖിൽ മാരാർ

0
Spread the love

ഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ മലയാളം സീസൺ 7 മൽസരാർത്ഥിയായ ശൈത്യ സന്തോഷ് ബിഗ്ബോസ് മുൻ വിജയി അഖിൽ മാരാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. മാരാർ കൊട്ടിയാൽ മാക്രി കരയുമായിരിക്കും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല എന്നായിരുന്നു ശൈത്യ വീഡിയോയിൽ പറഞ്ഞത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അഖിൽ മാരാർ. ശൈത്യയുടെ പേരെടുത്ത് പറയാതെയാണ് അഖിൽ മാരാരുടെ മറുപടി.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ: ”രണ്ട് ദിവസമായി കുറച്ച് പേർ ഒരു പെൺകുട്ടി ഉണ്ടക്കണ്ണും തള്ളിപ്പിടിച്ച് മാരാരെപ്പറ്റി പറയുന്ന വീഡിയോ അയച്ചു തന്ന് പ്രതികരിക്കാൻ പറയുന്നു. നിങ്ങൾക്ക് ആൾ മാറിയതാണെന്ന് തോന്നുന്നു. ആ കുട്ടി എന്തോ കണ്ട് പേടിച്ചതാണെന്ന് തോന്നുന്നു. പ്രിയപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ കിട്ടുന്നത് കണ്ട് സഹിക്കാൻ വയ്യാതെ പേടിച്ച സമയത്ത് ഉണ്ടായിട്ടുളളതാണെന്ന് തോന്നുന്നു. ചുറ്റുമുളളതൊന്നും കാണാനും കേൾക്കാനും പറ്റാത്ത ഒരു പാവം പെൺകുട്ടിയുടെ വീഡിയോ ആണ്.

മാരാർ മാക്രികളെ പേടിപ്പിച്ചാൽ മതി എന്നൊക്കെയാണ് പറയുന്നത്. ഷഡ്കാല ഗോവിന്ദ മാരാർ രാത്രി തംബുരു മീട്ടുമ്പോൾ മാക്രികൾ കരഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്ന് കല്ലെടുത്ത് തവളകളെ എറിഞ്ഞു. ഇത് കണ്ടിട്ടാവാം ഷഡ്കാല ഗോവിന്ദ മാരാർ മാക്രികളെ പേടിപ്പിച്ചാൽ മതിയെന്ന് ഇയാൾ പറഞ്ഞത്. അല്ലെങ്കിൽ രാഷ്ട്രീയ വിരോധം ആകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തെ ബിജെപി ഓഫീസിന്റെ പേര് മാരാർജി ഭവൻ എന്നാണ്. അവരോടുളള വിരോധം കൊണ്ടാകാനും നേരിയ സാധ്യത കാണുന്നുണ്ട്. കേരളത്തിലെ 90 ശതമാനം വരുന്ന ഇടത്-മതേതര അനുകൂലികളുടെ പിന്തുണ നമുക്ക് ലഭിക്കും. ബിജെപിയുടെ സ്ഥാപക നേതാവായ മാരാർ മാക്രികളെ പേടിപ്പിച്ചാൽ മതി, ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കണ്ട എന്ന ഒരു ധ്വനിയും അതിധീരയായ ഈ പെൺകുട്ടിയുടെ ശബ്ദത്തിലൂടെ ഉണ്ടായിട്ടുണ്ടോ എന്നാണ് വ്യാഖ്യാനിക്കുന്നത്.

ശരീരത്തിലുണ്ടാകുന്ന കുരു പഴുത്ത് പൊട്ടിപ്പോകുമ്പോൾ ഒരു ആശ്വാസം കിട്ടും. അത് പോലെ ഇങ്ങനെയൊരു വീഡിയോ ചെയ്യുമ്പോൾ അതിനൊരു ആശ്വാസം കിട്ടിക്കാണും. ചെറിയ പൈസയൊന്നും അല്ലല്ലോ. ഒന്നര ലക്ഷം രൂപ കുരു പൊട്ടിക്കാനായി കൊടുത്തിട്ടുണ്ടായിരുന്നു. അപ്പോൾ അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും. കൂപമണ്ഡൂകം എന്നൊരു വാക്ക് ഉണ്ട്, പൊട്ടക്കിണറ്റിലെ തവള. കിണറിന് പുറത്തുളള ലോകം അതിന് അറിയില്ല. അത് മനസ്സിലാക്കാനുളള ബോധം ഇല്ലാത്ത മനുഷ്യരുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ വിജയിക്കട്ടെ, ഇല്ലെങ്കിൽ പൊട്ടിപ്പൊട്ടി കരഞ്ഞ് ജീവിതം വിജയിക്കുന്നത് വരെ ഓടിക്കൊണ്ടിരിക്കട്ടെ”, എന്ന് അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞു

കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിൻ പോളി; കമിം​ഗ് സൂൺ പോസ്റ്റർ പുറത്തുവിട്ട് ഹോട്സ്റ്റാർ

0
Spread the love

രിയറിലെ ആദ്യ വെബ് സിരീസുമായി മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളി എത്തുന്നു. ജിയോ ഹോട്സ്റ്റാറാണ് സീരീസ് സ്ട്രീമിം​ഗ് ചെയ്യുന്നത്. ‘ഫാർമ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ കമിം​ഗ് സൂൺ പോസ്റ്റർ ഹോട്സ്റ്റാർ പുറത്തുവിട്ടു. കപ്സ്യൂളുകൾക്കുള്ളിൽ നിൽക്കുന്ന നിവിനെയും അവയ്ക്ക് മുകളിലായി നിൽക്കുന്ന താരത്തെയും പോസ്റ്ററിൽ കാണാം. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്.തന്‍റെ ഇരുപതുകളില്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലി ആരംഭിക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലെ അധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്ന സിരീസ് ആണിത്. ഫാര്‍മയുടെ വേള്‍ഡ് പ്രീമിയര്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ വർഷം നടന്നിരുന്നു.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയാണിതെന്നാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന്‍റെ 25-ാം വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് രജിത് കപൂർ ഇപ്പോൾ. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നായിരുന്നു ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്ന് പി ആര്‍ അരുണും നേരത്തെ പറഞ്ഞിരുന്നു.

സാങ്കേതിക തകരാര്‍: ‘ബൊഗെയ്ന്‍വില്ല’ ദേശീയ അവാര്‍ഡിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല; കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍

0
Spread the love

സാങ്കേതിക തകരാര്‍ മൂലം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് ‘ബൊഗെയ്ന്‍വില്ല’ നിര്‍മാതാക്കള്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ കേന്ദ്രവാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശിച്ച് ഹൈക്കോടതി.

ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്നാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് മന്ത്രാലയം സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. പത്തു ദിവസത്തിനകം കാര്യകാരണസഹിതം ഉത്തരവ് പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ, പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അപേക്ഷാ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പണമടയ്ക്കല്‍ മാത്രം ബാക്കി നില്‍ക്കെ പോര്‍ട്ടല്‍ തകരാറിലായെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതുമൂലം അവസാന തീയതിയായ ഒക്ടോബര്‍ 31-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

ചിത്രത്തിന് വലിയ നിരൂപകപ്രശംസ ലഭിച്ചെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴ് അംഗീകാരങ്ങള്‍ ലഭിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, ദേശീയ പുരസ്‌കാരത്തില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് നിര്‍മാണക്കമ്പനിയെ മാത്രമല്ല, ചിത്രവുമായി ബന്ധപ്പെട്ട കലാകാരന്മാരേയും പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഔദ്യോഗിക പോര്‍ട്ടല്‍ ഒക്ടോബര്‍ പത്തുമുതല്‍ പ്രവര്‍ത്തനകക്ഷമായിരുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കേരളത്തില്‍ മാത്രം 21 പരസ്യങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സാങ്കേതിക തകരാര്‍ മൂലമാണോ ഹര്‍ജിക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതെന്നതിലേക്ക് കടക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ പരാതി നല്‍കുകയും യഥാസമയം നിവേദനം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍, അഭ്യര്‍ഥനയില്‍ ബന്ധപ്പെട്ട അധികാരി എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. റിട്ട് ഹര്‍ജി തീര്‍പ്പാക്കിയ കോടതി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയോട് ഹര്‍ജിക്കാരുടെ നിവേദനം പരിഗണിച്ച് പത്ത് ദിവസത്തിനകം കാരണങ്ങള്‍ സഹിതം ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദ്ദേശിച്ചു.

സ്വന്തം അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ ഒരുനാള്‍ എന്റെ മകന്‍ കാണും! അപ്രതീക്ഷിത പ്രശസ്തി നൽകുന്ന പേടിയെ കുറിച്ച് നടി

0
Spread the love

ഒരൊറ്റ വിഡിയോ കൊണ്ട് നാഷണല്‍ ക്രഷ് ആയി മാറിയിരിക്കുകയാണ് മറാത്തി നടി ഗിരിജ ഓക്ക്. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി കാരണം തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഗിരിജ. എഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രങ്ങളുണ്ടാക്കി പ്രചരിക്കുകയാണെന്നാണ് ഗിരിജ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുന്നവരോടും പ്രചരിപ്പിക്കുന്നവരോടും പിന്മാറാന്‍ ആവശ്യപ്പെടുകയാണ് നടി.

ആ വാക്കുകളിലേക്ക്:

തീര്‍ത്തും ഭ്രാന്തമായ കാര്യങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്നത്. ഒരേസമയം ഭ്രാന്തവും മികച്ചതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു. അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു വരികയാണ്. ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട്. നല്ല കമന്റുകളും മെസേജുകളും ഫോണ്‍ കോളുകളും ലഭിക്കുന്നു. എന്റെ പോസ്റ്റുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളുമൊക്കെ കണ്ടാണ് അതെല്ലാം വരുന്നത്. ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും എന്നെ അറിയാവുന്നവരും മീമുകളും പോസ്റ്റുകളും അയച്ചു തരുന്നുണ്ട്. ചിലതൊക്കെ ക്രീയേറ്റീവും തമാശനിറഞ്ഞതുമാണ്.

അതേസമയം അവയില്‍ ചിലത് എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്. അത് നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ഒബ്‌കെട്‌ഫൈ ചെയ്യുന്ന, ലൈംഗികച്ചുവയോടെയുള്ളതാണ് അവ. അത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ഞാനും ഇന്നത്തെ കാലത്ത് ജീവിക്കുന്നയാളാണ്. ഞാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഒരു കാര്യം വൈറലാകുമ്പോള്‍, ട്രെന്റാകുമ്പോള്‍ എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയാം. ലൈക്കും ഇന്ററാക്ഷനും വ്യൂസും കിട്ടുന്നത് വരെ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. ഈ കളി എങ്ങനെയെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

എന്നെ അലട്ടുന്നത് ഈ കളിയ്ക്ക് യാതൊരു നിയമവുമില്ലെന്നതാണ്. ഈ കളിയില്‍ അനുവദനീയമല്ലാത്തതായി ഒന്നും തന്നെയില്ല. എനിക്ക് പന്ത്രണ്ട് വയസുള്ളൊരു മകനുണ്ട്. അവന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷെ ഭാവിയില്‍ ഉപയോഗിക്കും. അവന്‍ വലുതാകുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണും. ഇപ്പോള്‍ പ്രചരിക്കുന്നത് എല്ലാക്കാലത്തും ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കും.

അവന്‍ ഒരുനാള്‍ തന്റെ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ കാണും. അത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭയപ്പെടുത്തുന്നുണ്ട്. അവന്‍ എന്താകും അപ്പോള്‍ ചിന്തിക്കുക. ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും എഐയുടെ സഹായത്തോടെ മോര്‍ഫ് ചെയ്യപ്പെട്ടതാണെന്നും അവന്‍ മനസിലാക്കും. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുന്നവര്‍ക്കുമറിയാം ഇതൊന്നും യഥാര്‍ത്ഥമല്ലെന്നും ഉണ്ടാക്കിയതാണെന്നും. എന്നാല്‍ അവര്‍ക്കത് വിലകുറഞ്ഞൊരു ത്രില്ല് കൊടുക്കുന്നുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്.

എനിക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്ന് അറിയാം. പക്ഷെ വെറുതെയിരിക്കാനും സാധിക്കില്ല. അതിനാല്‍ ഇത് കാണുന്ന ആരെങ്കിലും സ്ത്രീകളുടെയോ പുരുഷന്മാരുടേയോ ചിത്രങ്ങള്‍ ഐഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുന്നവരാണെങ്കില്‍ ഒന്ന് ചിന്തിക്കണം. ഇത്തരം ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്. പുനർവിചിന്തനത്തിന് അപേക്ഷിക്കാനേ എനിക്ക് സാധിക്കൂ.

”രാജ്യത്തെ പകുതിപ്പേർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു’; ദി കേരള സ്റ്റോറിയിൽ അഭിനയിച്ചതിന് ശേഷം തനിക്ക് സംഭവിച്ച കാര്യം വിവരിച്ച് നടി

0
Spread the love

സുദിപ്‌തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ ഏറെ വിവാദമായ സിനിമയാണ്. മലയാളി പെൺകുട്ടികളെ മതം മാറ്റുന്നതും മറ്റുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആദ ശർമ്മയാണ് ഈ ഹിന്ദി ചിത്രത്തിൽ നായികയായെത്തിയത്. ‘ബസ്തർ: ദി നക്സൽ സ്റ്റോറി’ (2024) യിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. വിവാദ ചിത്രങ്ങൾക്ക് ശേഷം താൻ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവരിപ്പോൾ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘രാജ്യത്തെ പകുതിപ്പേർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു, ബാക്കിയുള്ളവർ സംരക്ഷിക്കാനും ശ്രമിച്ചു. രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി. വെല്ലുവിളിയില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?’- നടി ചോദിച്ചു. ‘1920’ എന്ന ചിത്രത്തിലൂടെയാണ് ഞാൻ എന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത് എന്റെ ഏറ്റവും ധീരമായ സിനിമയാണെന്നാണ് ഇപ്പോഴും കരുതുന്നത്. ലോകം എന്നെ ആദ്യമായി കണ്ടത് ആ ചിത്രത്തിലൂടെയാണ്. 1920ൽ സാങ്കേതികപരമായ കാര്യങ്ങൾ ചെയ്യാൻ ബഡ്ജറ്റ് ഉണ്ടായിരുന്നില്ല.

അതിനാൽ ഞങ്ങൾ എല്ലാം ചെയ്യേണ്ടിവന്നു ഭിത്തിയിൽ കയറുന്നതും, പടിക്കെട്ടുകളിൽ നിന്ന് പിറകോട്ട് നടക്കുന്നതെല്ലാം ഞങ്ങൾ സ്വയം ചെയ്യേണ്ടി വന്നു. എന്നെ സംബന്ധിച്ച് ‘ദി കേരള സ്റ്റോറി’യും ഒരു ഹൊറർ സിനിമയായിരുന്നു, മനുഷ്യ പ്രേതം.’- നടി വ്യക്തമാക്കി. അതേസമയം, ‘തും കോ മേരി കസം’ (2025) ആണ് നടിയുടെ പുതിയ ചിത്രം. ‘റീത്ത സന്യാൽ സീസൺ 2’ എന്ന ത്രില്ലർ പരമ്പരയിലും അവർ അഭിനയിക്കുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts