പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകൾ നേർന്ന് നടി അനുശ്രീ. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പും നടി പങ്കുവെച്ചു. ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിലാണ് പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്നറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അനുശ്രീ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സച്ചുവേ…
ഒരുപാട് സന്തോഷം..
ഒരുപാട് അഭിമാനം..
കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം…ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം… ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്.. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു….അതിനെല്ലാം ഒടുവിൽ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി..
നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും…കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ.. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ..ഈശോയോട് എൻറെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ബത്ലഹേമുമെല്ലാം സിനിമാപ്രേമികളുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന പേരുകളാണ്. 1998ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ളാസിക്കാണ്. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ- റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സിയാദ് കോക്കർ ആണ് ചിത്രത്തിന്റെ നിർമാണ്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
കേരളത്തിൽ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകൾ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർ ഇൻ ബത്‌ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും ചിത്രം വീണ്ടും തിയേറ്ററിൽ കാണാം എന്നതാണ് റീ- റിലീസ് സമ്മാനിക്കുന്ന കൗതുകം.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്.
ദിവസവും പഴങ്ങൾ കഴിക്കുന്നതിന്റെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കാലങ്ങളായി എല്ലാവർക്കും അറിവുണ്ട്. എന്നിരുന്നാലും, പ്രമേഹ രോഗികൾ അവരുടെ കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് സംബന്ധിച്ച് അറിഞ്ഞിരിക്കണം. കാരണം ഇത് ഇൻസുലിൻ അളവിലെ ഏറ്റക്കുറച്ചിലുകൾക്കും രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും കാരണമാകും. പഴങ്ങൾ സാധാരണയായി ആരോഗ്യകരമായ ഒരു ഭക്ഷണമാണെങ്കിലും, ചിലതിൽ ഗണ്യമായ അളവിൽ പഞ്ചസാരയും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിന്റെ അളവിനെ ഉയർത്തുന്നു. അതിനാൽ ഇത്തരം പഴങ്ങൾ മിതമായ അളവിൽ കഴിച്ചില്ല എങ്കിൽ പ്രമേഹരോഗികൾക്കു ആരോഗ്യസ്ഥിതി അപകടകരമാകും.
തണ്ണിമത്തൻ വേനൽക്കാല പഴങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് തണ്ണിമത്തൻ. എന്നിരുന്നാലും, ഇതിന് 72-80 എന്ന ഉയർന്ന ഗ്ലൈസെമിക് സൂചിക (ജി.ഐ) ഉണ്ട്, ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം പ്രമേഹരോഗികൾ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
തണ്ണിമത്തൻ വേനൽക്കാല പഴങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് തണ്ണിമത്തൻ. എന്നിരുന്നാലും, ഇതിന് 72-80 എന്ന ഉയർന്ന ഗ്ലൈസെമിക് സൂചിക (ജി.ഐ) ഉണ്ട്, ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം പ്രമേഹരോഗികൾ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
പൈനാപ്പിൾ പൈനാപ്പിളിൽ ഗണ്യമായ അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ അളവ് ഉടനടി ഉയർത്തും. അതിനാൽ, മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്.
മാമ്പഴം ഏറ്റവും പ്രചാരമുള്ള പഴങ്ങളിലൊന്നായ മാമ്പഴത്തിന് 51-60 വരെ മിതമായ ജി.ഐ.യും ഉയർന്ന അളവിൽ സുക്രോസും ഫ്രക്ടോസും ഉള്ളതിനാൽ പ്രമേഹരോഗികൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാൻ മിതമായ അളവിൽ കഴിക്കണം
മുന്തിരി പിഎസ്ആർഐ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റായ ഡോ. ഹിമിക ചൗളയുടെ അഭിപ്രായത്തിൽ, “മുന്തിരിക്ക് മിതമായ ജി.ഐ ഉണ്ട്, പക്ഷേ അവയുടെ ചെറിയ വലിപ്പം അമിത ഉപയോഗത്തിലേക്ക് നയിച്ചേക്കാം, അതിനാൽ പ്രമേഹരോഗികൾ അവ ഒഴിവാക്കണം. ഉണക്കമുന്തിരി പഞ്ചസാരയുടെ സാന്ദ്രീകൃത സ്രോതസ്സുള്ളവയാണ് അതിനാൽ അവ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം”.
ചെറി ചെറികൾക്ക് വ്യത്യസ്ത ജി.ഐ.കൾ ഉണ്ടാകാം, അവ സാധാരണയായി മിതമായതോ ഉയർന്നതോ ആയിരിക്കും, അതിനാൽ മിതമായി കഴിക്കുക.
പ്രമേഹരോഗികൾക്ക് ഡ്രൈ ഫ്രൂട്ട്‌സ് നല്ലതാണോ? പ്രമേഹരോഗികൾക്ക് ഏറ്റവും ദോഷകരം പഞ്ചസാര കൂടുതലുള്ളതും എന്നാൽ നാരുകൾ കുറവുള്ളതുമായ പഴങ്ങളാണ്. മുന്തിരി, വാഴപ്പഴം, മാമ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട് പോലുള്ള ഉണക്കിയ പഴങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ, മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയതരം മാമ്പഴങ്ങളിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണെങ്കിലും, ഉണങ്ങിയ മാമ്പഴങ്ങളിൽ നിന്ന് വെള്ളം പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നു, അതിനാൽ അവയിൽ പഞ്ചസാരയുടെ സാന്ദ്രത ഗണ്യമായി കൂടുതലാണ്.അതുകൊണ്ട് ഉണങ്ങിയ പഴങ്ങൾ കഴിക്കാൻ തീരുമാനിക്കുകയാണെങ്കിൽ,അത് മിതമായി കഴിക്കാൻ ശ്രദ്ധിക്കണം. പ്രമേഹരോഗി ആണെങ്കിൽ, എല്ലാത്തരം പഴങ്ങളും ഒഴിവാക്കണമെന്ന് ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല. സമീകൃതാഹാരത്തിന്റെ ഭാഗമായി എപ്പോഴും പഴങ്ങൾ കഴിക്കാം. എന്നാൽ പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലതും മോശവുമായത് ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. പഴങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ അനുയോജ്യമായത് തിരഞ്ഞെടുത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും.
നടന്‍ വിനായകന്‍ തന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍. മാസങ്ങള്‍ മുമ്പാണ് വിനായകന്‍ റിമയുടെ ചിത്രം തന്റെ പേജില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരുന്നു. റിമയ്‌ക്കെതിരെ പലരും ബോഡി ഷെയ്മിങുമായെത്തി. വിനായകനും വിമര്‍ശിക്കപ്പെട്ടു. വിശദീകരണങ്ങളൊന്നുമില്ലാതെയാണ് റിമയുടെ ചിത്രം വിനായകന്‍ പങ്കുവച്ചത്.
തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ആ ഫോട്ടോ പങ്കുവച്ചതെന്നാണ് കരുതുന്നതെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. ഒരു സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. അതേസമയം കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നു.
”എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടതെന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അത് അഭിനന്ദനമായിട്ടേ കാണൂ” റിമ പറയുന്നു.
മലയാളം ബിഗ്‌ബോസ് സീസൺ 7 ൽ അനുമോൾ വിജയിയായതിനു പിന്നാലെ വലിയ രീതിയുള്ള വിവാദങ്ങളും ഒപ്പം അനുകൂലിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. അനുമോൾ വിജയി ആയത് പിആർ ഉള്ളതുകൊണ്ടാണ് എന്ന ആരോപണം സഹമൽസരാർത്ഥികൾ ഉൾപ്പെടെയുള്ള മത്സരാത്ഥികളും ആവർത്തിച്ചു പറയുന്നുമുണ്ട്. എന്നാൽ പിആർ വിചാരിച്ചാൽ ബിഗ്‌ബോസിൽ ഒരാളെ വിജയിപ്പിക്കാൻ പറ്റില്ല എന്നാവർത്തിച്ചു പറയുകയാണ് ബിഗ് ബോസ് മുൻ വിജയി കൂടിയായ അഖിൽ മാരാർ. അനുമോളെ വിജയിപ്പിച്ചത് ശത്രുക്കൾ തന്നെയാണെന്നും അഖിൽ മാരാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
”തലച്ചോർ നശിച്ചിട്ടില്ലാത്ത മനുഷ്യർക്ക് വേണ്ടി എഴുതുന്നതാണ്… തോൽവി എന്ന യാഥാർഥ്യം അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്..2014 മുതൽ തിരഞ്ഞെടുപ്പിലേ വിജയം പോലും അംഗീകരിച്ചു കൊടുക്കാത്ത ജനങ്ങൾ ഉള്ള ഇന്ത്യയിൽ ബിഗ് ബോസ്സ് വിജയം അംഗീകരിക്കാത്തത്തിൽ എനിക്ക് അത്ഭുതമൊന്നുമില്ല… എന്നാൽ യാഥാർഥ്യം പരിശോധിക്കപെടണമല്ലോ… PR അല്ലെങ്കിൽ പുറത്തു നിന്നൊരാൾ വിചാരിച്ചാൽ ബിഗ് ബോസിൽ ഒരാളെ വിജയിപ്പിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഒരിക്കലും പറ്റില്ല എന്നാണ് ഉത്തരം.. എന്നാൽ PR വിചാരിച്ചാൽ ഒരാളെ ഒരു വീക്കിൽ നില നിർത്താൻ പറ്റുമോ എന്ന ചോദ്യത്തിന് തീർച്ചയായും കഴിയും..
ഇതിൽ വീക്ക് 5 ഇൽ വോട്ട് നില നോക്കുക ഇതിൽ ശൈത്യ, അപ്പാനി, ഒനീൽ എന്നിവർക്ക് യഥാക്രമം 1.2%, 1.5%, 1.6% എന്നിങ്ങനെ ആണ് വോട്ട്.. ഇതിൽ അപ്പാനിയേക്കാൾ. 1% വോട്ട് കിട്ടിയത് കൊണ്ടാണ് ഒനീൽ ആ വീക്കിൽ രക്ഷപെട്ടത്.. ആ വീക്കിൽ ആകെ ലഭിച്ചത് 20 ലക്ഷം വോട്ടാണെങ്കിൽ ശൈത്യയ്ക്ക് കിട്ടിയത് 24000 അപ്പനിക്ക് 30000 ഓനീലിന് 32000… അതായത് 6 ദിവസത്തെ വോട്ടാണ് ഇത്.. അപ്പോൾ ഒരു ദിവസം 4000 വോട്ട് ശൈത്യ്ക്ക് 5000 വോട്ട് അപ്പനിക്ക് 5333വോട്ട് ഓനീലിന്.. ഇതിൽ വെറും 400 വോട്ടുകൾ അപ്പനിക്ക് ഒരു ദിവസം അധികം കിട്ടിയാൽ ഒനീലിനെ പുറത്താക്കി അപ്പാനിക്ക് രക്ഷപെടാം… എന്നാൽ ഈ വീക്കിൽ ഒന്നാമത് ഉള്ളത് 19.9% വോട്ടുകൾ ഉള്ള അനുവാണ്.. അതായത് 3.98 ലക്ഷം വോട്ടുകൾ..ഇനി ഫൈനൽ വോട്ടിങ് ശതമാനം നോക്കാം.. 57.3% വോട്ട് അനുമോൾ 42.5% വോട്ട് അനീഷ്.. ഇരുവർക്കും കൂടി ലഭിച്ചത് 10 ലക്ഷം വോട്ടാണെങ്കിൽ അനുമോളുടെ ഭൂരിപക്ഷം ഏതാണ്ട് ഒന്നര ലക്ഷത്തിനു മുകളിൽ.. ഭൂരിപക്ഷം മാറ്റി വെച്ചാൽ ആകെ കിട്ടിയത് അഞ്ചു ലക്ഷത്തി എഴുപതിനായിരം വോട്ട്.. ഈ വോട്ടുകൾ നൽകാൻ പോയിട്ട് അമ്പതിനായിരം വോട്ടുകൾ നൽകാൻ പോലും ഒരു PR നും കഴിയില്ല… ഇനി അനുമോളെ മാറ്റി വെയ്ക്കാം.. സ്വയം ഇറങ്ങി പോകുന്നത് വരെ എന്ത് ചെയ്തിട്ടാണ് രേണു സുധിക്ക് ജനം വോട്ട് നൽകിയത്.. അതോ രേണു PR കൊടുത്തു വോട്ട് നേടിയതാണോ..?എന്ത് ചെയ്‍തിട്ടാണ് സാബുമാൻ 91 ദിവസം അവിടെ നിന്നത് PR ആണോ സാബുമാന് വോട്ട് കൊടുത്തത്..
അനുമോളെ ഇഷ്ടമല്ലാത്ത ഒരു വിഭാഗം ഹൗസ്സിനുള്ളിലും പുറത്തും കാട്ടി കൂട്ടിയ ചെയ്തികൾ ആണ് തുടക്കത്തിൽ അനുവിനെ തള്ളിപ്പറഞ്ഞ എന്നെ പോലെ പലർക്കും അവസാനം അനുവിന്റെ ഭാഗത്തു നിന്നും സംസാരിക്കേണ്ടി വന്നത്.. നിലവിൽ ബിഗ് ബോസ്സ് സീസൺ 7 ഇൽ ലക്ഷ്‍മി ഒഴികെ ഒരാളും അനുവിന്റെ വിജയത്തിൽ സന്തോഷിക്കുന്നില്ല. അവരും അവരെ ഇഷ്ട്ടപെടുന്നവരും അഴിച്ചു വിടുന്ന ആക്രമണങ്ങൾ അനുവിനെതിരെ മാത്രമല്ല എനിക്കെതിരെയും നിരവധിയാണ്..
സുരേഷ് ഗോപി ജയിക്കും എന്ന് ഞാൻ മുൻകൂട്ടി പറഞ്ഞത് ബിജെപി ജയിപ്പിക്കും എന്നായിരുന്നില്ല മറിച്ചു അദ്ദേഹത്തിന്റെ ശത്രുക്കൾ അദ്ദേഹത്തെ വിജയിപ്പിക്കും എന്നാണ്.. കൂട്ടം ചേർന്ന് ആക്രമിക്കുന്ന ഈ വിഡ്ഢികൾ ആണ് അനുവിന് ഒരു കോടിയിൽ അധികം വരുന്ന നേട്ടം സമ്മാനിച്ചതിന്റെ യഥാർത്ഥ അവകാശികൾ… കമന്റ് ബോക്സിൽ തെറി വിളിച്ചു നിങ്ങൾ ആഘോഷിക്കുമ്പോൾ അൻപത് ലക്ഷം ശമ്പളവും 42 ലക്ഷം സമ്മാനവും കാറും വാങ്ങി അനു സുഖമായി ജീവിക്കും.. ഞാനിത് പറഞ്ഞത് അനുവിനെ ഇഷ്ടപ്പെടുന്നവർ അല്ല വിജയ ശില്പികൾ എന്ന് ഒരിക്കൽ കൂടി നിങ്ങളെ ഓർമിപ്പിക്കാൻ ആണെന്ന് മാത്രം…”, അഖിൽ മാരാർ ഫേസ്‍ബുക്കില്‍ കുറിച്ചു.
പ്രേക്ഷകരെ സംബന്ധിച്ച് താൻ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന് അറിയാമെന്ന് നടൻ ദുൽഖർ സൽമാൻ. പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. പെങ്ങളുടെ കല്യാണത്തിന് പണമുണ്ടാക്കേണ്ടതില്ലെന്നും അതുകൊണ്ട് മോശം സിനിമകൾ ചെയ്താൽ പറയാൻ കാരണങ്ങൾ ഇല്ലെന്നും നടൻ കൂട്ടിച്ചേർത്തു.
‘എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും പിന്തുണയും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്…ശരിയാണ് എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും അതിനാല്‍ എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും’, ദുൽഖർ പറഞ്ഞു
മരണം ആരെയും എപ്പോഴും തേടിവരാം. ആരോഗ്യവാന്മാർ പോലും കുഴഞ്ഞുവീണ് നിമിഷനേരകൊണ്ട് മരിക്കുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾ വഴി നാം കേട്ടിട്ടുണ്ട്. ഇതോടൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ആളുകൾ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. പലരും ഇത്തരം മരണത്തെ നല്ല മരണമെന്ന് വിശേഷിപ്പിക്കുന്നത് നാം കേട്ടിട്ടുണ്ട്.
എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഫലമാണെന്ന് വിദഗ്ധർ പറയുന്നു. കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കത്തിൽ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത്. ഇത്തരം മരണം തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതെ കുറിച്ച് വിശദമായി പരിശോധിക്കാം.
ഹൃദയാഘാതം
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉറക്കത്തിനിടെ മരിക്കുന്നത് സഡൻ കാർഡിയാക് അറസ്റ്റാണ് (എസ്‌സിഎ) കാരണമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉറക്കത്തിനിടെ ഹൃദയമിടിപ്പ് നിൽക്കുന്ന അവസ്ഥയാണിത്. കൊറോണറി ആർട്ടറി ഡിസീസ്, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയ വാൽവിന് തകരാർ എന്നിവ മൂലമാണ് സഡൻ കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നതെന്ന് ഡൽഹി കാർഡിയോളജിസ്റ്റ് ഡോ പ്രമോദ് കുമാർ പറയുന്നു.
‘ഹൃദയരോഗം കൃത്യസമയത്ത് കണ്ടെത്തുകയും രോഗി പതിവായി പരിശോധനകൾ നടത്തുകയും ചെയ്താൽ ഉറക്കത്തിലെ ഹൃദയസ്‌തംഭനം മൂലമുള്ള മരണസാദ്ധ്യത കുറയ്ക്കാൻ കഴിയും’- പ്രമോദ് കുമാർ വ്യക്തമാക്കി. പുറമെ പൂർണ ആരോഗ്യത്തോടെ കാണപ്പെടുന്നവർക്ക് പോലും ഉള്ളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. പ്രമേഹം, രക്താതിസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, പുകവലി, മദ്യപാനം എന്നിവയുള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്‌എ)
ഉറങ്ങുമ്പോൾ ശ്വസനം ഇടയ്ക്ക് നിലയ്ക്കുന്ന അവസ്ഥയാണിത്. ഉറക്കത്തിനിടെ ശ്വാസമെടുക്കാനുള്ള സിഗ്നലുകൾ വേണ്ടവിധം നൽകാൻ തലച്ചോറിന് കഴിയാതാവുന്നതാണ് സ്ലിപ് അപ്നിയ. ഇത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനും ഹൃദയത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ആസ്ത്മ അറ്റാക്ക്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. മധുമാല പറയുന്നു. ഹെറോയിൻ പോലെയുള്ള ശക്തിയേറിയ സെെക്കോആക്റ്റീവ് ലഹരി വസ്തുക്കൾ ഉപയോഗിച്ചശേഷം കിടന്നുറങ്ങുന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ലഹരിയിൽ ലയിച്ചുറങ്ങുമ്പോൾ കൃത്യമായ നിർദേശങ്ങൾ ശരീരത്തിന് നൽകാൻ തലച്ചോറിന് കഴിയാതെ വരാം. ഇതാണ് മരണത്തിന് കാരണമാകുന്നത്.
പ്രമേഹം
രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് (ഹെെപ്പോദ്ലെെസീമിയ) മൂലം ടെെപ്പ് 1 പ്രമേഹ രോഗികൾ പെട്ടെന്ന് മരിക്കാനിടയുണ്ട്. ഇതിനെ ‘ഡെഡ് ഇൻ ബെഡ് സിൻഡ്രോം’ എന്ന് വിളിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് രോഗികൾ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഡോക്ടറുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇൻസുലിൻ ഉപയോഗിക്കേണ്ടതാണ്.
പക്ഷാഘാതവും മറ്റ് പ്രശ്നങ്ങളും
ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ തലച്ചേറിലെ അന്യൂറിസം (അന്യൂറിസം എന്നത് രക്തക്കുഴലുകളുടെ ഭിത്തിയിൽ ഉണ്ടാകുന്ന ഒരു വീക്കമാണ്) എന്നിവ രാത്രിയിൽ പക്ഷാഘാതത്തിന് കാരണമാകുമെന്ന് ന്യൂറോളജിസ്റ്റ് ഡോ. സഞ്ജയ് വർമ്മ പറയുന്നു. ഉയർന്ന് രക്തസമ്മർദ്ദം നിയന്ത്രിത്തിലാക്കുക, കൊളസ്ട്രോൾ ശ്രദ്ധിക്കുക, പതിവായ ആരോഗ്യ പരിശോധന എന്നിവയിലൂടെ പക്ഷാഘാതം ഒഴിവാക്കാൻ കഴിയുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
സിഒപിഡി (Chronic Obstructive Pulmonary Disease), കടുത്ത ആസ്‌ത്മ, ശ്വാസകോശ അണുബാധകൾ എന്നിവ ഉറക്കത്തിൽ ശ്വാസന പ്രശ്നങ്ങൾക്ക് കാരണമാകും. അത്തരം രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്ന് കഴിക്കുകയും ഇൻഹേലറുകൾ ഉപയോഗിക്കുകയും വേണമെന്ന് ഡോ. സഞ്ജയ് വർമ്മ വ്യക്തമാക്കുന്നു.
പുകവലി, മദ്യപാനം, പൊണ്ണത്തടി. ക്രമമില്ലാത്ത ഉറക്കം എന്നിവ ഹൃദയ, ശ്വാസകോശ രോഗങ്ങളുുടെ സാദ്ധ്യത വർദ്ധിപ്പിക്കുകയും ഉറക്കത്തിൽ മരണസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോക്ടർമാർ പറയുന്നു. ഉറക്കത്തിലെ മരണം ഒരിക്കലും അപ്രതീക്ഷമായി സംഭവിക്കുന്ന ഒന്നല്ല. അത് ശരീരത്തിൽ മറഞ്ഞിരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. ഒരുപക്ഷേ കൃത്യമായ പരിശോധനങ്ങൾ നടത്തിയാൽ ഈ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കഴിയും.
മഞ്ഞുമ്മല്‍ ബോയ്‌സിലെ കുതന്ത്രം എന്ന റാപ്പ് ഗാനത്തിന് റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളും വിവാദങ്ങളുമാണ് പല കോണിൽ നിന്നും ഉണ്ടായത്. വേടന്‍ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നും റാപ്പര്‍ മികച്ച ഗാനരചയിതാവാകുന്നത് കവികളെ പരഹസിക്കലാണെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം. കൂടാതെ വേടനെതിരെ ലൈംഗിക പീഡനക്കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വേടനെ പിന്തുണച്ചും വിമർശകരുടെ വായടപ്പിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈപത്രം ദാമോദരന്‍ നമ്പൂതിരി.
”അവാര്‍ഡിന് അര്‍ഹമായ വേടന്റെ വരികളില്‍ കവിതയുണ്ട്. അയാള്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്ന ആളാണോ എന്നൊന്നും എനിക്കു നോക്കേണ്ടതില്ല. അതിനു ചുമതലപ്പെട്ടവര്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കട്ടെ. ജയിലില്‍ കിടന്ന ഒരാള്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രയാസമോ തടസ്സമോ ഇല്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്‌കാരലബ്ധിയെക്കുറിച്ചു ചര്‍ച്ച നടക്കുന്നതെന്ന കാര്യം കൗതുകം പകരുന്നു” എന്നാണ് കൈതപ്രം പറയുന്നത്.
വേടന്റെ കാര്യത്തില്‍ സദാചാരകാര്യം നീതിന്യായ വ്യവസ്ഥയാണു മറുപടി പറയേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതേസമയം, അയാള്‍ എന്തെഴുതി എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. ‘വിയര്‍പ്പ് തുന്നിയ കുപ്പായം, നിറങ്ങള്‍ മായില്ല കട്ടായം’ എന്നെഴുതിയതിലൂടെ അവാര്‍ഡ് ലഭിച്ചതില്‍ കുറ്റമില്ല എന്നു മാത്രമേ എനിക്കു പറയാനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന സിനിമയിൽ നിന്ന് സുന്ദർ സി പിന്മാറിയതായി സൂചന. സുന്ദർ.സി പിന്മാറുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ഖുഷ്ബു സുന്ദർ പങ്കുവച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഖുഷ്ബുവിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രസ്താവന വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന സിനിമ സുന്ദർ സിയാണ് സംവിധാനം ചെയ്യുന്നതെന്ന് അടുത്തിടെയാണ് കമൽഹാസൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം രാജ്കമൽ ഓഫിസിൽവച്ച് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രസ്താവനയുടെ പൂർണരൂപം: ‘എന്റെ പ്രിയപ്പെട്ട ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഒരു ഹൃദയംഗമമായ കുറിപ്പ്. ഹൃദയ വേദനോടെയാണ് ചില പ്രധാനപ്പെട്ട വാർത്തകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം, ഇതിഹാസ താരങ്ങളായ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ‘തലൈവർ173’ എന്ന പ്രൊജക്റ്റിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചു.
ജീവിതത്തിൽ, നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് വ്യതിചലിച്ചാലും, നമുക്ക് വേണ്ടി നിശ്ചയിച്ച പാത പിന്തുടരേണ്ടിവരുന്ന നിമിഷങ്ങളുണ്ട്. ഈ രണ്ട് താരങ്ങളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. ആ ബന്ധം എപ്പോഴും ഞാൻ നിലനിർത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ ഞാൻ എന്നെന്നേക്കുമായി വിലമതിക്കും. അവർ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങൾ പഠിപ്പിച്ചു, ഞാൻ മുന്നോട്ട് പോകുമ്പോൾ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും.
ഈ സിനിമയിൽ നിന്ന് ഞാൻ മാറിനിൽക്കുകയാണെങ്കിലും അവരുടെ മാർഗനിർദേശം ഞാൻ തുടർന്നും തേടും. ഈ മഹത്തായ പ്രോജക്ടിന് എന്നെ പരിഗണിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഇരുവർക്കും നന്ദി പറയുന്നു.
ഈ സിനിമയെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്നവരെ ഈ വാർത്ത നിരാശരാക്കിയിട്ടുണ്ടെങ്കിൽ ദയവായി എന്റെ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിക്കുക. നിങ്ങളുടെ ആവേശം നിലനിർത്തുന്ന വിനോദം തുടർന്നും നിങ്ങൾക്ക് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസ്സിലാക്കലിനും നന്ദി.’
‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക എന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തമിഴ് സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരം ആരെന്ന ചോദ്യത്തിന് വിജയ് എന്ന് തന്നെയായിരുന്നു ഉത്തരം. വിജയ് ചിത്രങ്ങള്‍ ഇറങ്ങുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശം തന്നെ അതിന് സാക്ഷ്യം. കരിയര്‍ ഏറ്റവും പീക്കില്‍ നില്‍ക്കുമ്പോഴാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ വിജയ് തീരുമാനിക്കുന്നത്. അദ്ദേഹം അറിയിച്ചിരിക്കുന്നതനുസരിച്ച് അതിന് മുന്‍പ് അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്ന സിനിമയാണ് ജനനായകന്‍. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ഉള്ളത്. ഏറെ വിജയ് ആരാധകരുള്ള കേരളത്തിലും ആ പ്രീ റിലീസ് ഹൈപ്പ് അങ്ങനെ തന്നെ. ഇപ്പോഴിതാ ആ കാത്തിരിപ്പ് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്.
റിലീസ് ദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റി ഉള്ള തിയറ്ററായ എറണാകുളം കവിതയിലെ ഫാന്‍സ് ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചാണ് ഇത്. ജനുവരി 9 ന് പുലര്‍ച്ചെ 4 മണിക്ക് നടത്താനിരിക്കുന്ന ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ മുഴുവനും ഇതിനകം വിറ്റുപോയിരിക്കുകയാണ്. 1130 ആണ് കവിതയുടെ സീറ്റിംഗ് കപ്പാസിറ്റി. അതേസമയം വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ബിസിനസിലും വലിയ നേട്ടം സ്വന്തമാക്കുന്നുണ്ട് ഈ ചിത്രം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റത് 78 കോടി രൂപയ്ക്ക് ആണ്.
ഈ രംഗത്തെ മുന്‍നിരക്കാരായ ഫാര്‍സ് ഫിലിംസ് ആണ് റൈറ്റ്സ് നേടിയിരിക്കുന്നത്. ഒരു വിജയ് ചിത്രത്തിന് ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. ഇതില്‍ ഏറ്റവും അധികം ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ലഭിച്ചിരിക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ്. 25 കോടിക്കാണ് അവിടുത്തെ വില്‍പ്പന. മലേഷ്യയിലെ വിതരണാവകാശം 12 കോടിക്കും സിംഗപ്പൂരിലെയും ശ്രീലങ്കയിലെയും വിതരണാവകാശത്തിന് 6.5 കോടിയുമാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ലഭിച്ചത്. 78 കോടിയിലെ ബാക്കി തുക വന്നിരിക്കുന്നത് യൂറോപ്പ്, ജിസിസി അടക്കമുള്ള മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതും വന്‍ തുകയ്ക്ക് ആണ്. 110 കോടി രൂപയ്ക്ക് ആണ് ഇത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.