Home Blog Page 31

‘സാക്ഷാൽ മമ്മൂക്ക, ഒറ്റ മെസേജിലാണ് അദ്ദേഹം വന്നത്’; രേവതിയുടെ കുറിപ്പ് വൈറൽ, സംഭവം എന്തെന്നറിയാതെ ആരാധകർ

0
Spread the love

മ്മൂട്ടിയേക്കുറിച്ച് രേവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. തന്റെ പുതിയ ഷോയുടെ ഭാഗമായി മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിലെത്തിയ അനുഭവമാണ് രേവതി എഴുതിയത്. ഒറ്റ മെസേജിലാണ് മമ്മൂട്ടി ശബ്ദം നൽകാനെത്തിയത് എന്ന് രേവതി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

“അതെ, സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസ്സേജ് അയച്ചതേയുള്ളൂ, അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ കൂടുതൽ വലുതാക്കിമാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും.”–രേവതിയുടെ വാക്കുകള്‍.

മമ്മൂട്ടിയോടൊപ്പം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഈ പുതിയ പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ രേവതിയോ അണിയറ പ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതേ പ്രോജക്റ്റിന്റെ ഭാഗമായി മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, സയനോര ഫിലിപ്പ്, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത് എന്നിവർ സ്റ്റുഡിയോയിലെത്തിയ വിവരം രേവതി അറിയിച്ചിരുന്നു.

ഇതൊരു സിനിമയാണോ അതോ ഒരു വെബ് സീരീസ് പോലുള്ള മറ്റു സംരംഭമാണോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റ് വേണം, പുതുക്കാനുള്ള തീയതിയും.. അധികകാലം സഹിക്കേണ്ടിവരില്ല: കജോള്‍

0
Spread the love

വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തീയതിയും വേണമെന്ന് നടി കജോള്‍. അടുത്തിടെ ആമസോണ്‍ പ്രൈമില്‍ ആരംഭിച്ച ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ഷോയിലാണ് നടി സംസാരിച്ചത്. വിക്കി കൗശലും കൃതി സനോണുമാണ് ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിളിന്റെ പുതിയ എപ്പിസോഡിലെ അതിഥികളായി എത്തിയത്.

വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തീയതിയും വേണ്ടേ എന്ന ചോദ്യം ട്വിങ്കിള്‍ ഖന്ന ഉന്നയിക്കുകയായിരുന്നു. ഷോയിലെ ദിസ് ഓര്‍ ദാറ്റ് എന്ന സെക്ഷനിലാണ് ഈ ചോദ്യം ടിങ്ക്വിള്‍ ഉയര്‍ത്തിയത്. ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കൃതി സനോനും വിക്കി കൗശലും ട്വിങ്കിളും റെഡ് സോണ്‍ തിരഞ്ഞെടുത്തു. എന്നാല്‍ കജോള്‍ ഗ്രീന്‍ സോണിലേക്ക് മാറി.

”ഇത് വിവാഹമാണ്, ഇതൊരു വാഷിങ് മെഷീന്‍ അല്ല” എന്നാണ് ട്വിങ്കിളിന്റെ പ്രതികരണം. കജോള്‍ തന്റെ ഭാഗം വിശദീകരിച്ചു. ”ഞാന്‍ അങ്ങനെ തന്നെയാണ് കരുതുന്നത്. നിങ്ങള്‍ ശരിയായ സമയത്ത്, ശരിയായ ആളെ തന്നെയാണ് വിവാഹം ചെയ്തത് എന്നതിന് എന്താണ് ഉറപ്പ്? വിവാഹബന്ധം പുതുക്കുന്നതിനുള്ള അവസരമുണ്ടാകുന്നത് വളരെ നല്ലതാണ്.”

”വിവാഹത്തിന് കാലപരിധി ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം സഹിക്കേണ്ടിവരില്ല” എന്നാണ് കജോളിന്റെ വാക്കുകള്‍. മാത്രമല്ല തന്റെ അഭിപ്രായത്തോട് യോജിക്കാനായി കജോള്‍ ട്വിങ്കിളിനോട് പറയുന്നുമുണ്ട്. അതേസമയം, ‘അടുത്ത സുഹൃത്തുക്കള്‍ പരസ്പരം തങ്ങളുടെ മുന്‍കാമുകന്‍മാരെ ഡേറ്റ് ചെയ്യില്ല’ എന്ന ചോദ്യത്തോടുള്ള ട്വിങ്കിളിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നുണ്ട്. ഗ്രീന്‍ സോണില്‍ നിന്നു കൊണ്ട്, ‘ഞങ്ങള്‍ക്ക് പൊതുവായി ഒരു എക്‌സ് (മുന്‍കാമുകന്‍) ഉണ്ട്, പക്ഷെ ഞങ്ങള്‍ക്കത് തുറന്നു പറയാന്‍ കഴിയില്ല’ എന്നാണ് ട്വിങ്കിള്‍ പറയുന്നത്. കജോള്‍ ഉടന്‍ തന്നെ ‘മിണ്ടാതിരിക്കൂ’ എന്ന് ട്വിങ്കിളിനോട് പറയുന്നുണ്ട്.

നവംബർ 14ന് ഒടിടിയിലെത്തുന്ന 4 മലയാള ചിത്രങ്ങൾ അറിയാം..

0
Spread the love

വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ നവംബർ 14ന് ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും വെബ് സീരിസുകളും ഏതെന്നറിയാം..

Avihitham OTT: അവിഹിതം

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ ഒടിടിയിലേക്ക്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ജിയോ ഹോട്ട്സ്റ്റാറിൽ നവംബർ 14ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Vala OTT: വള

ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘വള’ ഒടിടിയിലേക്ക്. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്. മുഹാഷിനാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഹർഷദാണ് ‘വള’യുടെ തിരക്കഥ ഒരുക്കിയത്. രവീണ രവി, ശീതൾ ജോസഫ്, വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൈന പ്ലേയിൽ നവംബർ 14 മുതൽ ചിത്രം കാണാം.

Inspection Bungalow OTT: ഇൻസ്‌പെക്ഷൻ ബംഗ്ലാവ്

മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലേക്ക്. ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് നിർമിക്കുന്നത് വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ്. സൈജു എസ്.എസ് ആണ് ‘ഇൻസ്‌പെക്ഷൻ ബംഗ്ലാവ്’ സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നവംബർ 14ന് ‘ഇൻസ്‌പെക്ഷൻ ബംഗ്ലാവ്’ സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.

Coupling OTT: കപ്ലിംഗ്

സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘കപ്ലിംഗ്’ ഒടിടിയിലേക്ക്. ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്സ് ആണ് ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് പാർട്ണർ. നവംബർ 14ന് അർദ്ധരാത്രിയോടെ ‘കപ്ലിംഗ്’ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

നിവിനും ദുല്‍ഖറിനേയും നോക്കൂ അവര്‍ ചെറുപ്പക്കാരാണ്! ഞങ്ങൾ മധ്യവയസ്‌കരെ പോലെയും; ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴിലെടുത്ത് നശിപ്പിച്ചെന്ന് റാണ

0
Spread the love

മലയാളികളുടെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നും അതേപോലെ തിയറ്ററുകളിൽ മികച്ച വിജയവും സ്വന്തമാക്കിയ ഒരു ചിത്രമായിരുന്നു അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡേയ്‌സ്’. ദുൽഖർ, ഫഹദ്, നിവിൻ പോളി, നസ്രിയ കോംബോ സ്‌ക്രീനിൽ തകർത്തപ്പോൾ മലയാളികൾ തങ്ങളുടെ കംഫേർട്ട് മൂവി ആയി ബാംഗ്ലൂർ ഡേയ്‌സിനെ സ്വീകരിക്കുകയായിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. എന്നാൽ ഇത് വലിയ പരാജയത്തിൽ കലാശിക്കുകയായിരുന്നു.

ഇപ്പോഴിതാ ഫഹദ് ഫാസിൽ ചെയ്ത വേഷം തമിഴിൽ ചെയ്ത റാണ ദഗുബാട്ടി നടത്തിയ തുറന്നുപറച്ചിലാണ് ചർച്ചയാകുന്നത്. ആര്യ, ബോബി സിംഹ, പാര്‍വതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. മലയാളത്തില്‍ അഭിനയിച്ചത് ചെറുപ്പക്കാരായിരുന്നുവെന്നും എന്നാല്‍ തമിഴില്‍ അഭിനയിച്ച തങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരാണെന്ന് തോന്നുമെന്നുമാണ് റാണ ദഗുബാട്ടി പറഞ്ഞത്.

”ദുല്‍ഖറിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ദുല്‍ഖറിന്റെ അഭിനയം കണ്ട് ഞാന്‍ ആദ്യം അത്ഭുതപ്പെടുന്നത് ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടാണ്. ഞങ്ങള്‍ അത് റീമേക്ക് ചെയ്ത് നശിപ്പിക്കുകയും ചെയ്തു. ആര്യ ബാംഗ്ലൂരിലെയൊരു തെരുവില്‍ വച്ച് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഇവര്‍ അഭിനയിച്ചൊരു രംഗം വീണ്ടും വീണ്ടും കാണുകയായിരുന്നു. മച്ചാ നോക്ക്, ഈ നിവിന്‍ പോളിയേയും ദുല്‍ഖര്‍ സല്‍മാനേയും നോക്കൂ. ഇവര്‍ ചെറുപ്പക്കാരാണ്. നമ്മളെ കണ്ടാല്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന മധ്യവയസ്‌കരെപ്പോലുണ്ട്” എന്നാണ് റാണ പറഞ്ഞത്.

ലോകം ചുറ്റിയ വിക്ടോറിയ ഇനി കേരളത്തിൽ; നവംബർ 28ന് തീയ്യേറ്ററുകളിലേക്ക്

0
Spread the love

ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്ത മലയാള ചിത്രം വിക്ടോറിയ കേരളത്തിലെ തീയ്യേറ്ററുകളിലേക്ക് എത്തുന്നു. നവംബർ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കെഎസ്എഫ്ഡിസി നിർമ്മിച്ച് നവാ​ഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിം​ഗും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

ഒരു ബ്യൂട്ടിപാർലർ ജോലിക്കാരിയായ വിക്ടോറിയയുടെ കഥപറയുന്ന ചിത്രത്തിൽ മീനാക്ഷി ജയൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മീനാക്ഷി ജയന് ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു.

മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഒരു പൂവൻകോഴിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്.

ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയാണ് വിക്ടോറിയ. ഐഫ്ഫ്കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ചിത്രം മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക,ഛായാ​ഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

ആനന്ദ് രവി ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ​ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിം​ഗ്- അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോ​ഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്.

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിലാണ് ഈ ചിത്രം നിർമ്മിച്ചത്.

ഇനി ഒന്നും ഒളിക്കാനില്ല! പൊതുവേദിയിൽ രശ്മികയുടെ കയ്യിൽ സ്നേഹചുംബനം നൽകി വിജയ് ദേവരകൊണ്ട, ഇനി കല്യാണം

0
Spread the love

പ്രണയം പരസ്യമാക്കി ചലച്ചിത്രതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ പുതിയ ചിത്രമായ ‘ദി ഗേൾഫ്രണ്ടി’ന്റെ വിജയാഘോഷ ചടങ്ങിനിടയ്ക്ക് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു വിജയ്. ഹൈദരാബാദിലായിരുന്നു വിജയാഘോഷ ചടങ്ങ് നടന്നത്.

ഇരുവരുടേയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.വിവാഹനിശ്ചയത്തിനുശേഷം ഇരുവരും പങ്കെടുത്ത പൊതുചടങ്ങുകൂടിയായിരുന്നു ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തിന്റെ വിജയാഘോഷം. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

2018ൽ പുറത്തിറങ്ങിയ ‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ആന്‍റണി വർഗ്ഗീസ് ചിത്രം കാട്ടാളന്‍റെ ഓവർസീസ് ഡിസ്ട്രീബ്യൂഷൻ റെക്കോർ‍ഡ് തുകയ്ക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്

0
Spread the love

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്. ഒരു മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തുകയ്ക്ക് ‘കാട്ടാളന്‍റെ’ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിറ്റുപോയിരിക്കുകയാണ്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് ‘കാട്ടാളൻ’ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയിലേതായി ഹെവി മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റ‌‍ർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന പെപ്പെയെ ആണ് ഫസ്റ്റ് ലുക്കിൽ കാണിച്ചിരുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകിയിരുന്നു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് ‘കാട്ടാളൻ’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

‘കിച്ചൂ, ഇത് ചെയ്യരുത്, ഇത് വളരെ മോശമാണ്’! വേർപിരിഞ്ഞതിന് ശേഷവും തനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച നടന്‍ കിച്ചു ടെല്ലസിനോട് മുൻ ഭാര്യ

0
Spread the love

ഈയ്യടുത്താണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും വിവാഹ മോചിതരായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താനും കിച്ചുവും പിരിഞ്ഞുവെന്ന കാര്യം റോഷ്‌ന അറിയിച്ചത്. 2020 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്.

കഴിഞ്ഞ ദിവസം റോഷ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കിച്ചു പങ്കുവച്ചത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കിച്ചുവിന്റെ പോസ്റ്റിന് താഴെ റോഷ്‌ന കമന്റുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് റോഷ്‌ന ആന്‍ റോയ് കമന്റ് ചെയ്തത്.

”കിച്ചൂ, ഇത് ചെയ്യരുത്. നമ്മള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. സംഭവിച്ചത് എന്തെന്ന് നമുക്ക് പരസ്പരം അറിയാം. അതിനാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഇത് വളരെ മോശമാണ്. ഞാന്‍ എപ്പോഴും നിന്റെ യാത്രയുടെ കൂടെ തന്നെയുണ്ട്. ഞാന്‍ എന്നും നിന്റെ നല്ല സുഹൃത്തായിരിക്കും” എന്നാണ് റോഷ്‌ന കുറിച്ചത്. അതേസമയം കിച്ചുവിന് റോഷ്‌നയെ മിസ് ചെയ്യുന്നതു കൊണ്ടാകാം പോസ്റ്റിട്ടതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഷ്‌നയുടെ കമന്റ് ചര്‍ച്ചയായതോടെ കിച്ചു പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നടനാണ് കിച്ചു ടെല്ലസ്. ആന്റണി വര്‍ഗീസ് പെപ്പെ നായകനായ അജഗജാന്തരത്തിന്റെ തിരക്കഥാകൃത്തുമാണ് കിച്ചു 2020 നവംബറിലാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാനല്ല ഇക്കാര്യം പറയുന്നത്. സമാധാനത്തോടെ വ്യത്യസ്തമായ രണ്ട് വഴികളിലൂടെ ജീവിതം തുടരാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു വിവാഹ മോചന വാര്‍ത്ത പങ്കുവച്ച് റോഷ്‌ന കുറിച്ചത്.

‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ, എന്ന് പറഞ്ഞവർക്ക്’; വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു

0
Spread the love

സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച സോഷ്യല്‍ മീഡിയ താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണുവിന്റെ പിന്നാലെയുണ്ട്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്ക് എത്തിയ രേണു ഇത്തവണ ബിഗ്ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. സീസൺ7 തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ടപ്പോൾ ആദ്യ ഘട്ടത്തിൽ രേണു പ്രവേശന വാർത്തകൾ പാടെ നിരസിച്ചെങ്കിലും പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയായിരുന്നു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോ‍ഡിൽ വെച്ച് രേണു സുധി സ്വമേധയാ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. ആദ്യ ആഴ്‍ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്ക് കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു.

അതേസമയം ഷോയ്ക്ക് മുൻപ് റീലും നാടകവും ഷോർട്ട് ഫിലിമുമൊക്കെയായി താരം നടക്കുന്ന സമയത്താണെങ്കിലും ഇപ്പോൾ സെലിബ്രിറ്റി ആയി മാറിയപ്പോഴും താരത്തെ തരം കിട്ടിയാൽ വിമർശിക്കാൻ ആളുകൾ ഏറെയാണ്. ഇപ്പോഴിതാ ‘രേണു നല്ലൊരു കലാകാരനായ സുധിയുടെ പേരാണ് കളഞ്ഞു കൊണ്ടിരിക്കുന്നതെന്നും സുധിയുടെ ആത്മാവിന് വേണ്ടിയെങ്കിലും അഭിനയം നിർത്തണം’ എന്നുമുള്ള ചിലരുടെ നെഗറ്റീവ് കമെന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു.

”ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ്‌ ഞങ്ങൾ എടുത്ത സെൽഫി ആണ്. കിച്ചു – എന്റെ മൂത്തമോൻ, എന്റെ ഋതുനെക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചൂനോടാ. കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം”, രേണു സുധി ഫെയ്സ്ബുക്കിൽ കുറിച്ചു

അങ്ങനെ അച്ഛനും മകനും ഒരുമിക്കുകയാണ് മക്കളെ! ആ സിനിമയിലെ മമ്മൂട്ടി സാന്നിധ്യം ഉറപ്പിച്ച് ദുല്‍ഖര്‍

0
Spread the love

മമ്മൂട്ടി-ദുല്‍ഖര്‍ കോമ്പോ ഇനി ‘ലോക’യില്‍ കാണാം. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ പിതാവ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ എന്ന് വരുമെന്ന ചോദ്യം താരം നേരിടാറുണ്ട്. മിക്ക അഭിമുഖങ്ങളിലും ഉടന്‍ ഉണ്ടാകും എന്ന മറുപടിയാണ് ദുല്‍ഖര്‍ നല്‍കാറുള്ളത്. ഇപ്പോഴിതാ അത് സാധ്യമാകുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ലോകയിലെ വരും ഭാഗങ്ങളില്‍ വാപ്പിച്ചി ഉണ്ടാകും എന്നാണ് നടന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോകയിലെ അടുത്ത ഭാഗങ്ങളില്‍ കാമിയോ റോളില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് വരാന്‍ ചാന്‍സ് ഉണ്ടോ? എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്. ‘തീര്‍ച്ചയായും അത്തരത്തില്‍ പ്ലാനുകളുണ്ട്’ എന്നാണ് ദുല്‍ഖറിന്റെ മറുപടി. ”ലോകയിലെ കാമിയോ തന്നെ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ച് എടുത്തതാണ്” എന്നും ദുല്‍ഖര്‍ പറഞ്ഞു.

”14 വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കില്‍ ഒരു മകന്‍ എന്നതിനേക്കാള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അത് ഞാന്‍ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്നിക്കല്‍ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോര്‍ട്ട് ആയിട്ട് കൂടെ ഉണ്ടാകും” എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts