Home Blog Page 32

‘തങ്ങളേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെടുന്നത് ചില ആണുങ്ങള്‍ക്ക് ഒരു രസമാണ്’; നൃത്തസംവിധായകന്‍ ജാനി മാസ്റ്റർക്കെതിരേ ചിന്മയി

0
Spread the love

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്ത കേസില്‍ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരേ ഗായിക ചിന്മയി ശ്രീപദ. ജാനി മാസ്റ്റര്‍ക്കൊപ്പമുള്ളവര്‍ കേസിനെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. ജാനി മാസ്റ്റര്‍ സമ്പന്നനും ഉന്നതബന്ധങ്ങളുമുള്ള വ്യക്തിയാണ്. അതിനാല്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ സാധ്യത വളരേ കുറവാണെന്നും ചിന്മയി ആരോപിച്ചു.

‘ജാനി മാസ്റ്ററുടെ കേസ് സങ്കീര്‍ണ്ണമാണ്. എന്നാല്‍ അതില്‍ പ്രധാനപ്പെട്ട കാര്യം ലൈംഗിക ചൂഷണമാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് മാത്രമല്ല, വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ അവളെ ഭീഷണിപ്പെടുത്തുകയുംചെയ്തു’, ചിന്മയി എക്‌സില്‍ കുറിച്ചു.

’16 വയസ്സുള്ള പെണ്‍കുട്ടിക്ക് കണ്‍സെന്റ് നല്‍കാന്‍ കഴിയില്ല എന്ന് മനസിലാക്കാതെ, അയാളുടെ ചുറ്റുമുള്ളവര്‍ അത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയായ ആളായിരിക്കുമ്പോള്‍, പ്രായപൂര്‍ത്തിയാവാത്തയാളുമായി ബന്ധപ്പെടാതിരിക്കുക എന്നത് മുതിര്‍ന്നയാളുടെ ഉത്തരവാദിത്തമാണ്. ജാനി മാസ്റ്റര്‍ സമ്പന്നനും വലിയ പിടിപാടുമുള്ള വ്യക്തിയുമാണ്. ഈ ചുറ്റുപാടില്‍, പെണ്‍കുട്ടിക്ക് നീതികിട്ടാന്‍ സാധ്യത വളരെ നേര്‍ത്തതാണ്’, ചിന്മയി ആരോപിച്ചു.

‘കൂടാതെ, ഓരോ തവണ ഞാന്‍ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അയാളുടെ ഭാര്യ ഇതിനെക്കുറിച്ച് പ്രതികരിക്കരുതെന്നാവശ്യപ്പെട്ട് എന്നെ വിളിക്കുന്നു. നിരപരാധിയെന്ന് തെളിയിക്കപ്പെടുമെന്ന് അവര്‍ക്ക് നൂറുശതമാനം ഉറപ്പാണത്രേ. അവര്‍ക്ക് നല്ലതുവരട്ടേ എന്നുമാത്രമേ പറയാനുള്ളൂ. അവരുടെ ആത്മവിശ്വാസമാണല്ലോ വലുത്. അവര്‍ക്ക് 100% ഉറപ്പുള്ള അനുകൂലമായ വിധി വന്നാല്‍, എല്ലാവരും കൈ കഴുകി, ‘ഓ, അവന്‍ നിരപരാധിയാണ്, അവന് അവാര്‍ഡുകള്‍ക്ക് മേല്‍ അവാര്‍ഡുകള്‍ നല്‍കാം’ എന്ന് പറയും. നമ്മള്‍ മൊത്തത്തില്‍ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കാതെ, അതിന്റെ നേരിട്ടുള്ള അനന്തരഫലമായി, സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കൂടുതല്‍ പുരുഷന്മാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കും’- ചിന്മയി കുറ്റപ്പെടുത്തി.

‘അപ്പോള്‍ അവര്‍ക്ക് കളി മനസിലാവും- കൂടുതല്‍ പ്രായപൂര്‍ത്തിയാവാത്തവരെ ദുരുപയോഗംചെയ്തിട്ട് എങ്ങനെ രക്ഷപ്പെടാം എന്ന് അവര്‍ക്ക് മനസിലാവും. എല്ലാത്തിനുമുപരിയായി, ചില ആണുങ്ങള്‍ക്ക് തങ്ങളേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെടുന്നത് ഒരു രസമാണ്. അയാള്‍ വളരെക്കാലം ഈ സമൂഹത്തില്‍ ആഘോഷിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ആ പെണ്‍കുട്ടി വിജയിക്കുകയും തന്നെ ദുരുപയോഗം ചെയ്യുന്നവനെ ആഘോഷിക്കുന്ന സമൂഹത്തോട് അവള്‍ക്ക് മറുപടി നല്‍കാന്‍ കഴിയട്ടെയെന്നും മാത്രമാണ് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്’- അവര്‍ കൂട്ടിച്ചേര്‍ത്തു.

നായകൻ ദിലീപ്; സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ, ത്രില്ലർ ചിത്രത്തിന് തുടക്കം

0
Spread the love

ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. (D152)ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.

ഉർവ്വശി തീയേറ്റേഴ്സ്, &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ്. ഈ കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിതാ അലക്സ്. എക്സിക്കുട്ടീവ് പ്രൊഡ്യുസർ – രലു സുഭാഷ് ചന്ദ്രൻ.പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.

ദിലീപിനു പുറമേ ബിനു പപ്പു,, വിലാസ് ചന്ദ്രൻ,, അശോകൻ, ശാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ. സംഗീതം – മുജീബ് മജീദ്,ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റിംഗ് –സൂരജ്. ഈ.എസ്,
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു, സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്, ഡിസൈൻ – യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാഡ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ, തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോവര്‍ ബെര്‍ത്ത് കിട്ടാത്തതിന്റെ കാരണം ഇത്; ടിടിഇയുടെ വീഡിയോ ട്രെൻഡിങ്

0
Spread the love

ദീര്‍ഘദൂരം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പലപ്പോഴും താഴത്തെ ബര്‍ത്ത് ലഭിക്കാറില്ല. ഉയരത്തിലുള്ള ബര്‍ത്ത് ലഭിക്കുമ്പോള്‍ അതിന്റെ മുകളില്‍ കയറാന്‍ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് താഴത്തെ ബര്‍ത്ത് ലഭിക്കാന്‍ മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും അത് ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു ട്രാവെലിങ് ടിക്കറ്റ് എക്‌സാമിനറിന്റെ (TTE) വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദിബ്രഗുഡ് രാജധാനി എക്‌സപ്രസ്സില്‍ വെച്ച് ടിക്കറ്റ് പരിശോധിക്കുന്നതിനിയയിലാണ് ടിടിഇ ഈ കാര്യത്തിന് വ്യക്തത വരുത്തുന്നത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്യുന്ന നാല് മുതിര്‍ന്ന യാത്രക്കാര്‍ക്ക് ആര്‍ക്കും താഴത്തെ ബര്‍ത്ത് ലഭിച്ചില്ല. പകരം മിഡില്‍, അപ്പര്‍ ബര്‍ത്തുകളാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന അവരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ടിടിഇ ഇക്കാര്യം വിശദീകരിച്ചത്.

ഇന്ത്യന്‍ റെയില്‍വെയുടെ ബുക്കിങ് സിസ്റ്റം പ്രകാരം 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നത്. ഇവര്‍ക്ക് മുതിര്‍ന്ന പൗരന്‍ എന്ന ക്വാട്ടയിലുള്ള താഴത്തെ ബര്‍ത്ത് ലഭിക്കണമെങ്കില്‍ ഒരു പിഎന്‍ആറിലൂടെ രണ്ട് യാത്രക്കാര്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളു. ഒരേ ടിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയാല്‍ ക്വാട്ടയുടെ ആനുകൂല്യം നഷ്ടപ്പെടും. ഇങ്ങനെ ബുക്ക് ചെയ്യുന്നതിനെ സിസ്റ്റം ജനറല്‍ ക്വാട്ടയായി പരിഗണിക്കുകയും യാത്രക്കാര്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ പോലും താഴത്തെ ബര്‍ത്ത് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഇത്തരം വിശദീകരണം നല്‍കിയ ടിടിഇയുടെ വീഡിയോ വൈറലായതോടെ ആളുകള്‍ പ്രശംസയുമായി എത്തി. ഇതിനോടൊപ്പം തന്നെ ഇന്ത്യന്‍ റെയില്‍വെ ഇതിന് മുന്‍പ് പോസ്റ്റ് ചെയ്ത വാര്‍ത്ത കൂടി വാര്‍ത്തകളോടൊപ്പം പങ്കുവെച്ചു. ഓരോ ട്രെയിന്‍ കോച്ചിലും, സ്ലീപ്പര്‍ ക്ലാസില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബര്‍ത്തുകളും, എസി 3-ടയറില്‍ നാല് മുതല്‍ അഞ്ച് വരെയും, എസി 2-ടയറില്‍ മൂന്ന് മുതല്‍ നാല് വരെയും ലോവര്‍ ബര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

കൂടാതെ, എല്ലാ സോണല്‍ റെയില്‍വേകളിലെയും സബര്‍ബന്‍ സെക്ഷനുകളില്‍, ആദ്യത്തെയും അവസാനത്തെയും സെക്കന്‍ഡ് ക്ലാസ് ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ കുറഞ്ഞത് ഏഴ് സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ബുക്ക് ചെയ്യുമ്പോള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യമില്ലെങ്കിലും, യാത്രക്കാര്‍ യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ കരുതുകയും ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കുകയും വേണം.

‘ബോയ്‌കോട്ട് മേജര്‍ രവി’ എമ്പുരാനിൽ കാണിച്ചതിന് തിരിച്ചടിച്ച് മോഹൻ ലാൽ ഫാൻസ്‌, സോഷ്യല്‍ മീഡിയയിൽ ട്രെൻഡിങ് ഹാഷ്‌ടാഗ്‌

0
Spread the love

വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും, നടനുമാണ് മേജര്‍ രവി. അതേസമയം തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദങ്ങളിലും അദ്ദേഹം ചെന്നുപെടാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് മേജര്‍ രവി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബോയ്‌കോട്ട് മേജര്‍ രവി എന്ന ഹാഷ്ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്.

തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേജര്‍ രവിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ അടിസ്ഥാനമാക്കി പഹല്‍ഗാം: ഒപ്പറേഷന്‍ സിന്ദൂര്‍ എന്ന സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മേജര്‍ രവി. ഇതിന് മുന്നോടിയായി സിനിമയുടെ തിരക്കഥ പൂജ ചെയ്തത് കഴിഞ്ഞ ദിവസമാണ്. പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മേജര്‍ രവിക്കെതിരായ ബോയ്‌കോട്ട് ക്യാംപെയ്‌നിന് പിന്നില്‍ മോഹന്‍ലാല്‍ ആരാധകരാണ്. മേജര്‍ രവിയുടെ പെഹല്‍ഗാം സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ മേജര്‍ രവിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ സമയത്ത് മേജര്‍ രവി നടത്തിയ പ്രസ്താവനകളാണ് ഇപ്പോഴത്തെ ബോയ്‌കോട്ടിന്റെ കാരണമായി കരുതപ്പെടുന്നത്. ഗുജറാത്ത് കലാപം ചിത്രീകരിച്ചതിന്റെ പേരില്‍ എമ്പുരാന്‍ വലിയ വിവാദമായി മാറിയിരുന്നു. സിനിമയ്‌ക്കെതിരെ ആര്‍എസ്എസ് മുഖപത്രമടക്കം രംഗത്തെത്തിയിരുന്നു.

ഈ സമയത്ത് മേജര്‍ രവി നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി അവതരിപ്പിച്ചു, കലാപത്തിന്റെ തുടക്കം കാണിച്ചില്ല, മോഹന്‍ലാല്‍ സിനിമ കണ്ടിരുന്നില്ല, പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചതാണ് തുടങ്ങിയ ആരോപണങ്ങളാണ് മേജര്‍ രവി ഉന്നയിച്ചത്. മേജര്‍ രവിയുടെ ആരോപണങ്ങള്‍ക്കെതിരെ പൃഥ്വിരാജിന്റെ അമ്മയായ നടി മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്‌പോര് തന്നെ നടന്നിരുന്നു.

ഭാര്യ ജയാ ബച്ചൻ നോക്കി നിൽക്കെ കാൽവിരലിൽ ഒരു ചെറുചലനം! ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ, ഡോക്ടർമാർ പോലും അത്ഭുതപ്പെട്ട കഥ

0
Spread the love

ഇന്ത്യൻ സിനിമയിൽ ഒരൊറ്റ അമിതാഭ് ബച്ചനേ ഉള്ളൂ. സിനിമയിലെയും ജീവിതത്തിലെയും ആ തലപ്പൊക്കത്തിനും വ്യക്തിപ്രഭാവത്തിനും മുന്നിൽ മറ്റാർക്കും പകരം വെക്കാനാവില്ല. അഞ്ചര പതിറ്റാണ്ടിലേറെ നീളുന്ന കരിയറിനിടെ ബച്ചൻ അതിജീവിച്ച അപകടങ്ങൾക്കും രോഗങ്ങൾക്കും കയ്യും കണക്കുമില്ല. വീണുപോയെന്ന് കരുതിയിടത്തുനിന്നും പൂർവ്വാധികം കരുത്തനായി ഉയർത്തെഴുന്നേറ്റ് വന്ന എത്രയോ ജീവിതാനുഭവങ്ങളുടെ കഥ പറയാനുണ്ട് ബോളിവുഡിന്റെ സ്വന്തം ബിഗ് ബിക്ക്. പ്രായം 83ൽ എത്തി നിൽക്കുമ്പോഴും ഊർജ്ജസ്വലതയോടെ സിനിമയിലും ടിവിയിലും നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിൻ്റെ പാഷനും കഠിനാധ്വാനവും ഇന്നും തുടക്കക്കാർക്ക് പ്രചോദനമാണ്

ബിഗ് ബിയുടെ ഇടതുകയ്യിലെ നാഡിമിടിപ്പ് നിലച്ചതിൻ്റെ കഥ

ഇന്ത്യൻ സിനിമയുടെ നെടുംതൂണായ അമിതാഭ് ബച്ചൻ്റെ ഇടതു കൈത്തണ്ടയിൽ നാഡിമിടിപ്പ് (Pulse) ഇല്ല എന്നത് ഒരു അവിശ്വസനീയമായ സത്യമാണ്. ഇത് ജന്മനാ ഉള്ള കൗതുകമല്ല, വർഷങ്ങൾക്കുമുൻപ് അദ്ദേഹത്തിൻ്റെ ജീവിതത്തെ അപ്പാടെ ഉലച്ച ഒരു അപകടത്തിൻ്റെ മായാത്ത മുദ്രയാണ്. മരണം തൊട്ടുമുമ്പിൽ കണ്ട ആ അനുഭവത്തിൻ്റെ ഭൗതികമായ അടയാളം കൂടിയാണ് ഈ ‘പൾസില്ലാത്ത കൈ’.

‘കൂലി’ സെറ്റിലെ ആ കറുത്ത ദിനം

1982 ജൂലൈ 27. ‘കൂലി’ എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ആ ദുരന്തം സംഭവിച്ചത്. വില്ലനായ പുനീത് ഇസ്സാറുമായുള്ള ഫൈറ്റ് സീനിൽ, ഇടി കൊണ്ട ശേഷം അടുത്ത് കിടക്കുന്ന സ്റ്റീൽ മേശയിലേക്ക് ബച്ചൻ മറിഞ്ഞുവീഴണം എന്നതായിരുന്നു രംഗം. ബോഡി ഡബിൾ ഉപയോഗിക്കാമെന്ന സംവിധായകരുടെ നിർദ്ദേശം നിരസിച്ചുകൊണ്ട് അദ്ദേഹം തന്നെ ആ സാഹസം ഏറ്റെടുത്തു.

ഷോട്ട് പുരോഗമിക്കവേ, പുനീത് ഇസ്സാർ ഇടിച്ചപ്പോൾ, നിയന്ത്രണം തെറ്റിയ അമിതാഭ് ബച്ചൻ സ്റ്റീൽ മേശയുടെ മൂർച്ചയേറിയ അരികിലേക്ക് വയറു ശക്തിയായി ഇടിച്ചുകൊണ്ട് വീണു. മറിഞ്ഞുവീണ അദ്ദേഹം ഷോട്ട് ഓകെ ആയ ശേഷം എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും രണ്ടടി നടന്ന ശേഷം കുഴഞ്ഞുവീണു. ആ ഇടിയിൽ അദ്ദേഹത്തിന് ആന്തരിക രക്തസ്രാവവും കുടലുകൾക്ക് ഗുരുതരമായ ക്ഷതവും സംഭവിച്ചിരുന്നു.

മരണത്തെ മുഖാമുഖം കണ്ട് കോമയിൽ

ബെംഗളൂരുവിലെ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും നില കൂടുതൽ വഷളായി. രാജ്യത്തിന്റെ പ്രിയതാരത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചാർട്ടേഡ് വിമാനത്തിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

1982 ഓഗസ്റ്റ് 2. സങ്കീർണ്ണമായ മറ്റൊരു ശസ്ത്രക്രിയ നടന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹം കോമയിൽ നിന്ന് പുറത്തുവന്നില്ല, അവയവങ്ങൾ ഓരോന്നായി പരാജയപ്പെട്ടു തുടങ്ങി. ഒടുവിൽ ഡോക്ടർമാർ അദ്ദേഹത്തെ “ക്ലിനിക്കലി ഡെഡ്” (ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിലച്ച അവസ്ഥ) ആയി പ്രഖ്യാപിച്ചു.

ലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിനായി പ്രാർത്ഥനകളുമായി ദിവസങ്ങൾ തള്ളിനീക്കി. പ്രതീക്ഷയറ്റ ഡോക്ടർമാർ കുടുംബാംഗങ്ങളെ വിളിച്ച് കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. 

പക്ഷേ ഭാര്യ ജയാ ബച്ചൻ മാത്രം ആ വിടവാങ്ങൽ അംഗീകരിക്കാൻ തയ്യാറായില്ല. എട്ടും ആറും വയസ്സുള്ള മക്കളെ ഓർത്തുകൊണ്ട് ആ ശരീരത്തിലേക്ക് നോക്കി നിൽക്കെ, അവർ ഒരു നേരിയ അനക്കം കണ്ടു—കാൽവിരലിലെ ഒരു ചെറുചലനം! “കാൽ അനങ്ങി, ഞാൻ കണ്ടു!” എന്ന് ജയ വിളിച്ചു പറഞ്ഞു. ആ നിമിഷം മുതൽ ഡോക്ടർമാർ വീണ്ടും ജീവൻ തിരിച്ചുപിടിക്കാനുള്ള തീവ്രപരിചരണം തുടങ്ങി.

നാഡി നിലച്ചതിൻ്റെ കാരണം

അപകടത്തെ അതിജീവിച്ചെങ്കിലും, തുടർച്ചയായി നടത്തിയ ശസ്ത്രക്രിയകളും ചികിത്സാ നടപടികളും അദ്ദേഹത്തിൻ്റെ കൈത്തണ്ടയിൽ മായാത്ത മുദ്രയായി അവശേഷിച്ചു. ചികിത്സയുടെ ഭാഗമായി ഡോക്ടർമാർക്ക് കൈത്തണ്ടയിലെ റേഡിയൽ ആർട്ടറിയിൽ (Radial Artery) വീണ്ടും വീണ്ടും സൂചി കുത്തി രക്തമെടുക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ചെയ്യേണ്ടി വന്നു. ഈ ട്രോമ കാരണം, ആ ഭാഗത്തെ നാഡിമിടിപ്പ് ശാശ്വതമായി നിലച്ചു. ജീവന്റെ ആ താളബോധം കൈത്തണ്ടയിൽ നിന്ന് അപ്രത്യക്ഷമായി.

വർഷങ്ങൾക്കുശേഷം, കോന്‍ ബനേഗാ ക്രോര്‍പതി പോലെയുള്ള വേദികളിൽ അദ്ദേഹം ഈ അനുഭവം പങ്കുവെച്ചിട്ടുണ്ട്. തൻ്റെ പൾസ് പരിശോധിക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ ഞെട്ടുന്നത് കാണുന്നത് തമാശയായി തോന്നാറുണ്ടെന്നും കൈത്തണ്ടയിൽ ഇല്ലെങ്കിലും തന്റെ കഴുത്തിൽ മാത്രമാണ് ഇപ്പോൾ പൾസ് ചെക്ക് ചെയ്യാൻ സാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അമിതാഭ് ബച്ചൻ്റെ കൈത്തണ്ടയിലെ ഈ നാഡിയില്ലാത്ത അവസ്ഥ ഒരു മെഡിക്കൽ മിറാക്കിൾ മാത്രമല്ല,  താരത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെയും രാജ്യം മൊത്തം ശ്വാസമടക്കിപ്പിടിച്ച് അദ്ദേഹത്തിനായി പ്രാർത്ഥിച്ചതിന്റെയും ഭൗതികമായൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇന്നും സ്റ്റേജിൽ തലയുയർത്തി നിൽക്കുന്ന ബച്ചൻ എന്ന മഹാനടൻ്റെ ഈ കഥ, ചിലപ്പോൾ ഏറ്റവും വലിയ നായകന്മാർ പോലും തങ്ങളുടേതായ അദൃശ്യമായ മുറിവുകൾ പേറുന്നവരായിരിക്കും എന്നു കൂടിയാണ് ലോകത്തോട് പറയുന്നത്. 

നിങ്ങള്‍ ഫ്രിഡ്ജില്‍ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിൽ ആന്‍ഡ്രിയയോട് വിജയ് സേതുപതി

0
Spread the love

നിങ്ങൾ വീട്ടിൽ ഫ്രിഡ്ജില്‍ ആണോ നിങ്ങള്‍ ഇരിക്കുന്നത്? അതോ കിടക്കയിലോ?. ആന്‍ഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘മാസ്‌ക്’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിൽ നടൻ വിജയ് സേതുപതി നടിയെ പുകഴ്ത്തി പറഞ്ഞ വാക്കുകളാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആന്‍ഡ്രിയ ഉള്ളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെണ്‍കുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കുമെന്നുമാണ് സേതുപതി പറഞ്ഞത്.

വിജയ് സേതുപതിയുടെ വാക്കുകൾ

”പണ്ട് ഞാന്‍ ബീച്ചില്‍ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു അതിന് ശേഷം ആന്‍ഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എങ്ങനെയാണ് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്. സിനിമയുടെ ട്രെയ്ലര്‍ കാണുമ്പോള്‍ വടചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്. പണ്ട് ഒരു പരസ്യത്തില്‍ ആന്‍ഡ്രിയയെ കണ്ട ഓര്‍മ എനിക്കുണ്ട്.”

”അന്ന് ഞാന്‍ ആലോചിച്ചിരുന്നു ആരാണ് ഈ പെണ്‍കുട്ടി എന്ന്. ഇന്നും ഞാന്‍ അതേ ചോദ്യം തന്നെ ആവര്‍ത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെണ്‍കുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങള്‍ വീട്ടില്‍ പോയി ഫ്രിഡ്ജില്‍ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ”

സിനിമയിൽ നിന്ന് ഞാൻ അപ്രത്യക്ഷമായെന്ന് പലർക്കും തോന്നാൻ കാരണം ആ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ; ടൊവിനോയും ചോദിച്ചെന്ന് ഹരീഷ് കണാരൻ

0
Spread the love

കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമയിൽ അവസരം നഷ്ടപ്പെട്ട കാര്യം തുറന്നുപറഞ്ഞ് നടൻ ഹരീഷ് കണാരൻ. ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് താൻ താരസംഘടനയായ അമ്മ സംഘടനയിൽ പരാതി നൽകുകയായിരുന്നുവെന്നും ഇതേതുടർന്ന് തനിക്ക് പല ചിത്രങ്ങളിലായി ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ അയാൾ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും നടൻ തുറന്നു പറയുന്നു.

‘ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അദ്ദേഹം. 20 ലക്ഷത്തോളം രൂപ ഞാൻ അദ്ദേഹത്തിന് കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ അദ്ദേഹം എനിക്ക് തിരിച്ചുതന്നു. എന്റെ വീട് പണി നടക്കുന്ന സമയത്ത് ഞാൻ ബാക്കി പണം തിരികെ ചോദിച്ചു. എന്നാൽ പണം ലഭിച്ചില്ല. ഇതോടെ ഞാൻ അമ്മ സംഘടനയിൽ പരാതി നൽകി.ഇതിന്റെ വൈരാഗ്യത്തിൽ ആയിരിക്കണം, അദ്ദേഹം ഇടപെട്ട് ഞാൻ അഭിനയിക്കേണ്ട ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും എനിക്ക് നഷ്ടമായി. ഒരിക്കൽ ടൊവിനോയെ കണ്ടപ്പോൾ എന്നോട് ചോദിച്ചിരുന്നു ‘ചേട്ടനെ കണ്ടില്ലല്ലോ’ എന്ന്. അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങൾ എനിക്ക് നഷ്ടമായി. നടൻ പറയുന്നു.

‘വീണ്ടും ജീവിച്ചതല്ല, നൃത്തം അവളെ വീണ്ടും ജനിപ്പിച്ചു’; നൃത്തം കൊണ്ട് മകളെ തിരിച്ചെടുത്ത അമ്മയുടെ അത്ഭുതകഥ

0
Spread the love

ഇരുവിസ്മയങ്ങളുണ്ട് ലോകത്ത് ‘സംഗീതവും നൃത്തവും’. സംഗീതം മനസ്സിനെ സ്പർശിക്കുന്നു, പക്ഷേ നൃത്തം അതിന് ജീവൻ നൽകുന്നു. ഓരോ ചുവടും ഒരു പ്രാർത്ഥന പോലെ, ഓരോ താളവും ഒരു ആത്മീയ സ്പന്ദനമായി. അത്ര ശക്തമാണ് നൃത്തത്തിന്റെ ശക്തി .അത് ഒരാളുടെ ആത്മാവിനെ പോലും ഉണർത്താൻ കഴിയും. അത്തരത്തിൽ ചൈനയിൽ നിന്നുള്ള ഒരമ്മയുടെയും മകളുടെയും വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നൃത്തം കൊണ്ട് മകളെ തിരിച്ചെടുത്ത അമ്മയുടെ അത്ഭുതകഥ

ചൈനയുടെ മധ്യഭാഗത്ത് നിന്നുള്ള യാങ് ഫാങ് എന്ന പെൺകുട്ടി, പത്ത് വർഷം നീണ്ട കോമാവസ്ഥയിൽ കഴിഞ്ഞശേഷം അമ്മയുടെ അനന്തമായ സ്നേഹത്താലും നൃത്തത്തിന്റെ ശക്തിയാലും വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് ആ അത്ഭുതകഥ. യാങ് ഫാങ് അതീവ ഗുരുതരാവസ്ഥയിൽ കോമയിലായപ്പോൾ പോലും പ്രതീക്ഷ കൈവിടാതെ അവളുടെ അമ്മയായ സിയാവോ ഷുവെഫെയ് (59), മുന്നോട്ടു പോവുകയായിരുന്നു. ഡോക്ടർമാർ “യാങ് ഫാങ് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെ കുറവാണ്” എന്ന് പറഞ്ഞിട്ടും, അവർ ചികിത്സ അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. തന്റെ മകളെ ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് കൊണ്ടുപോയ ആ അമ്മ ആത്മവിശ്വാസത്തോടെ മകളെ പുതുജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശീലനം ആരംഭിക്കുകയായിരുന്നു.

ഡോക്ടർമാർ പറഞ്ഞത് പോലെ, സംഗീതവും നൃത്തവും യാത്രകളും നാഡീപ്രവർത്തനത്തെ ഉണർത്താൻ സഹായിക്കും എന്ന് അറിഞ്ഞ ആ അമ്മ , മകളെ ഓരോ പ്രഭാതത്തിലും സമീപത്തെ പാർക്കിലേക്ക് കൊണ്ടുപോവുകയും അവിടെ, മകളുടെ കൈ പിടിച്ച് നൃത്തം ചെയ്യുകയും ചെയ്യുമായിരുന്നു. പതിയെ ഈ ശീലം അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു.

ചൈനയിൽ മധ്യവയസ്കയായ സ്ത്രീകൾ പാർക്കുകളിൽ ഒരുമിച്ചു ചേർന്ന് നടത്തുന്ന നൃത്തങ്ങൾ ഏറെ പ്രശസ്തമാണ്. ഇവരെ “സ്ക്വയർ ഡാൻസ് ആന്റീസ്സ്” എന്ന് വിളിക്കാറുണ്ട്. പാട്ടൊക്കെ വച്ച് ഒരേപോലുള്ള വസ്ത്രങ്ങൾ ധരിച്ചു സന്തോഷത്തോടെ നൃത്തം ചെയ്യുന്ന രീതിയാണിത്. സിയാവോയും മകളും നിത്യവും ഇത്തരം കൂട്ടത്തിന്റെ ഭാഗമാവുകയായിരുന്നു. ഇത് ജീവിതത്തിന്റെ ഭാഗമായി തുടരവേ രണ്ടാം വർഷത്തിൽ, യാങ് ആദ്യമായി സംസാരിക്കുകയായിരുന്നു. “നന്ദി അമ്മ” എന്നായിരുന്നു പ്രതീക്ഷ നഷ്ടപ്പെടാതെ മകളെ ചേർത്തുപിടിച്ച ആ സ്നേഹനിധിയായ അമ്മയോട് അവൾ പറഞ്ഞത്. ആ വാക്കും അവളുടെ മാറ്റവും അക്ഷരാർത്ഥത്തിൽ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി.

പിന്നീട് അമ്മയുടെ നിരന്തര നൃത്തചുവടുകൾക്ക് ഒപ്പം, മകളും ജീവിതചുവടുകളും വീണ്ടെടുക്കുകയായിരുന്നു.. കാലക്രമേണ, യാങ് വീണ്ടും നിൽക്കാനും ചെറിയ ചുവടുകൾ എടുക്കാനും തുടങ്ങി. ഇന്ന് അവൾക്ക് ചെറിയ വാക്യങ്ങൾ സംസാരിക്കാനും സ്വയം ശ്രദ്ധിക്കാനും കഴിയുന്ന അവസ്ഥയിലാണ് . അതേസയമം ‘അമ്മ സിയാവോ ഇപ്പോൾ 150 അംഗങ്ങളുള്ള ഒരു സ്ക്വയർ ഡാൻസ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അവരും മകളും ഇന്നും ഓരോ ദിവസവും നൃത്തം ചെയ്യുന്നു, അതാണ് ഇന്നവരുടെ പ്രതീക്ഷകളും ജീവിതത്തിന്റെ താളവും .

അതേസമയം സോഷ്യൽ മീഡിയയിലൂടെ ആയിരക്കണക്കിന് പേർ ഈ അമ്മയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. “എന്റെ മകൾ സന്തോഷത്തോടെ ഇരിക്കുകയാണെങ്കിൽ, എല്ലാ കഷ്ടപ്പാടുകളും വിലപ്പെട്ടതാണ്,” എന്ന് ഇത്തരം പ്രശംസകളിൽ പ്രതികരിച്ച് അവരും പറയുന്നു.

സോഷ്യൽ മീഡിയ താരം ‘മസ്താനി’ വിവാഹിതയായി

0
Spread the love

നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായ ‘മസ്താനി’ എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എഞ്ചിനീയറുമായ റോഷൻ ആണ് വരൻ. ആന്റണി വർഗീസ് പെപെ നായകനായി എത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൽ മലയാള സിനിമയിൽ നേരത്തെ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ.ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത്.

അമിത നികുതി! അന്തർസംസ്ഥാന ബസ് സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്, സർവീസ് ഇല്ല

0
Spread the love

കേരളത്തിനും തമിഴ്നാടിനും പുറമെ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുകയാണെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സംസ്ഥാനാതിർത്തി കടക്കുന്നതിന് അമിത നികുതി ഈടാക്കുന്നെന്ന് ആരോപിച്ചാണ് ഇപ്പോൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തിവച്ചിരുന്നു. ഇതോടൊപ്പം കേരളത്തിൽ നിന്ന് അടുത്തുള്ള സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഓടില്ലെന്ന് ഞായറാഴ്ച ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുടമകളുടെ എട്ട് സംഘടനകൾ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവീസ് പൂർണമായും നിർത്തുകയായിരുന്നു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത ബസുകൾക്ക് മറ്റ്സംസ്ഥാനങ്ങളിൽ ഓടാൻ നികുതി ഒടുക്കേണ്ടതില്ലെന്ന് നിയമമുണ്ട്. ഇത് കണക്കിലെടുക്കാതെ സംസ്ഥാനങ്ങൾ നികുതി പിരിക്കുകയാണ്. തമിഴ്നാട്ടിൽ കർണാടക ടൂറിസ്റ്റ് ബസുകൾക്ക് പിഴ ചുമത്തുന്നത് കണക്കിലെടുത്ത് കഴിഞ്ഞ രണ്ടാഴ്ചയായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 160 ടൂറിസ്റ്റ് ബസുകൾക്ക് കർണാടക മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts