Home Blog Page 33

അന്തരിച്ച തമിഴ് നടന്റെ അവസാന ചിത്രങ്ങൾ പുറത്ത്; ‘ആ യുവ നടൻ ഈ കോലത്തിലെത്തിയോ?’, അമ്പരന്ന് ആരാധകർ

0
Spread the love

തമിഴ് നടൻ അഭിനയ് കിങ്ങറിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ നടന്റെ അവസാന നാളുകളിലെ ചിത്രം പങ്കുവച്ചിരിക്കുകയാണ് തമിഴ് സിനിമാ പ്രവർത്തകൻ കലാധീശ്വരൻ. ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിൽ ഓടിനടന്ന ഊർജസ്വലനായ യുവാവിന്റെ അകാലത്തിലുള്ള വിയോഗം തന്നെ ഏറെ ദുഃഖിപ്പിച്ചു എന്ന് കലാധീശ്വരൻ ചിത്രത്തോടൊപ്പം കുറിച്ചു. ദേശീയ പുരസ്കാരം നേടിയ ‘ഉത്തരായനം’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മലയാളി നടി രാധാമണിയുടെ മകനാണ് അഭിനയ്. കരൾ രോ​ഗത്തോട് പോരാടി 44-ാം വയസിലാണ് അഭിനയ് മരണത്തിന് കീഴടങ്ങിയത്. 

‘‘നടൻ അഭിനയിന് ഹൃദയം തൊട്ടുള്ള ആദരാഞ്ജലി. ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിന്റെ പിന്നിലെ ഊർജസ്വലമായ ആത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഊർജസ്വലതയും അഭിനിവേശവും, മറക്കാനാവാത്ത സാന്നിധ്യവും തമിഴ് സിനിമയിലും നമ്മുടെ ഹൃദയങ്ങളിലും എന്നെന്നും ജീവിക്കും. അഭിനയ് വളരെ പെട്ടെന്ന് നമ്മിൽ നിന്ന് വിട പറഞ്ഞു, പക്ഷേ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,’’ കലാധീശ്വരൻ കുറിച്ചു.

നിങ്ങളുടെ കുട്ടിക്ക് പല കാര്യങ്ങളിലും ആത്മവിശ്വാസം ഇല്ലെന്ന് തോന്നിയിട്ടുണ്ടോ? പിന്നിലെ കാരണം ഇതാകാം, മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
Spread the love

സ്വന്തം മക്കൾ എല്ലാത്തിലും സ്മാർട്ടും മികച്ചവരുമായിരിക്കണമെന്ന് ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. എന്നാൽ പല കൗമാരക്കാരിലും കുട്ടികളിലും ആത്മവിശ്വാസക്കുറവ് പ്രകടമായി കാണാറുണ്ട്. ഇത് മിക്ക മാതാപിതാക്കളിലും ഉണ്ടാക്കുന്ന ഉത്കണ്ഠ ചെറുതല്ല. ഇത്തരത്തിൽ ആത്മവിശ്വാസം കുറയുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം..

● സ്വന്തം രൂപത്തെയോ, കഴിവുകളെയോ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ

● എപ്പോഴും മനസ്സിൽ നെഗറ്റീവ് ആയി മാത്രം സംസാരിക്കുക

● സ്വയം കുറ്റപ്പെടുത്തുന്ന രീതിയിൽ ഉള്ള ചിന്തകൾ

● ചെയ്യുന്ന കാര്യങ്ങൾ എല്ലാം അങ്ങേയറ്റം മികച്ചതാകണം എന്നും താൻ എപ്പോഴും പെർഫെക്റ്റ് അല്ലെങ്കിൽ ഒരു പരാജയമാണ് എന്ന് ചിന്തിക്കുക

● സ്വന്തം കുറവുകളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ നന്മകളും മറന്നുപോവുകയോ അല്ലെങ്കിൽ അവയൊന്നും പ്രധാനമല്ലെന്നോ ചിന്തിക്കുക

● എപ്പോഴും കുട്ടികൾക്ക് ചുറ്റുമുള്ളവർ (മാതാപിതാക്കൾ, അദ്ധ്യാപകർ, മറ്റുള്ളവർ) അവരെ കുറ്റപ്പെടുത്തുകയോ, അവരിൽ അമിത പ്രതീക്ഷ വെക്കുകയോ ചെയ്യുന്നത്

● കുട്ടികളോട് സ്നേഹക്കൂടുതൽ കാരണം അവർക്ക് അമിത സംരക്ഷണം നൽകുന്ന രീതി

● പ്രോത്സാഹനം കിട്ടാതെ പോവുക

● മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ നിരന്തരം കണ്ടുവളരുന്നത് (ഞാൻ ജനിച്ചതാണ് എല്ലാ പ്രശ്ങ്ങൾക്കും കാരണം എന്ന് കുട്ടി ചിന്തിച്ചു തുടങ്ങും)

● പഠനവൈകല്യം

● മറ്റുള്ളവരുടെ കളിയാക്കലിന് ഇരയാവുക

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

● പുതിയ കാര്യങ്ങൾ ചെയ്യാൻ കുട്ടി പേടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

● അമിത സംരക്ഷണം നൽകുന്ന രീതി സ്വന്തമായി കാര്യങ്ങൾ ചെയ്യാനാവാത്ത നിലയിൽ കുട്ടിയെ ബാധിക്കുമെന്നതിനാൽ അത് ഒഴിവാക്കണം

● എപ്പോഴും കുട്ടി സ്വയം കുറ്റപ്പെടുത്തിയാണോ സംസാരിക്കുന്നത് എന്ന് നോക്കുക

● സ്വയം തീരുമാനങ്ങൾ എടുക്കാതെ എപ്പോഴും മറ്റുള്ളവർ അവർക്കായി തീരുമാനമെടുക്കാൻ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണമാണ്.

● മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന രീതി അമിതമായി കുട്ടിയിൽ ഉണ്ടെന്നു കണ്ടാൽ അതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസ്സിലാക്കുക

● പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും കുട്ടി പിന്നോക്കമാകുന്നു എന്നു കണ്ടാൽ അതിന്റെ കാരണങ്ങൾ ചോദിച്ചു മനസ്സിലാക്കുക

● ആത്മവിശ്വാസം നഷ്ടപ്പെട്ടത് മനസ്സിനെ വളരെ അധികം ബാധിക്കുന്നു എന്നു കണ്ടാൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക

അനുമോൾ യെസ് പറയുമെന്ന് കരുതി! ബിഗ്‌ബോസ് ഹൗസിൽ അനുമോളോട് നടത്തിയ വിവാഹ അഭ്യർത്ഥന ഗെയിം ആയിരുന്നില്ലെന്ന് അനീഷ്

0
Spread the love

വലിയ പോരാട്ടങ്ങൾക്കും പിആര്‍ വിവാദങ്ങള്‍ക്കുമൊടുവിൽ ബിഗ് ബോസ് സീസൺ 7 കപ്പ് അനുമോൾ ഉയർത്തിയിരുന്നു. പ്രതിഫലം, ക്യാഷ് പ്രൈസ്, ആഡംബര കാര്‍ തുടങ്ങിയ സമ്മാനങ്ങള്‍ എല്ലാം ചേര്‍ത്ത് ഏകദേശം ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ എത്തുന്നത്. ഷോ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ സഹമത്സരാർത്ഥിയായ അനീഷ് താരത്തോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. പിന്നാലെ അനുമോളും അനീഷും പ്രണയത്തിലാകുമോ എന്നും വോട്ടു പിടിക്കാനും ഹൗസിൽ പിടിച്ചു നിൽക്കാനുമായുള്ള അനീഷിന്റെ അടവാകുമോയെന്നുമുള്ള തരത്തിൽ അന്ന് വ്യാപക ചർച്ചകൾ നടന്നിരുന്നു. എന്തായാലും അനുമോൾ നിരസിച്ചു വിട്ട തന്റെ വിവാഹ അഭ്യർത്ഥന സത്യമായിരുന്നോ ? അല്ലയോ എന്ന് വ്യക്തമാക്കുകയാണ് അനീഷിപ്പോൾ.

“ഒരുതിരിച്ചറിവിന്‍റെ, മാറ്റത്തിന്‍റെ ഒരു പ്ലാറ്റ് ഫോം ആണ് ബിഗ് ബോസ് ഷോ. എനിക്ക് അനുമോളോട് ഒരു ഫീലിംഗ് തോന്നി. സ്ട്രാറ്റജി ഒന്നുമല്ല. സത്യസന്ധമായ ചോദിക്കലാണ് അനുമോളോട് നടത്തിയത്. എസ് കേള്‍ക്കും എന്ന് വിചാരിച്ച് തന്നെയാണ് പറഞ്ഞതും. അങ്ങനെ ഒരു വൈബ് എനിക്ക് തോന്നി. നോ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഞാന്‍ പ്രതീക്ഷിച്ച മറുപടി അല്ലല്ലോ എന്ന് മനസില്‍ തോന്നി. ഒരാൾ നോ പറഞ്ഞ് കഴിഞ്ഞാൽ അക്കാര്യം അവിടെ തീർന്നു. പിന്നെ അത് വലിച്ച് നീട്ടി കൊണ്ടു പോകേണ്ട ആവശ്യമില്ല”, എന്ന് അനീഷ് പറഞ്ഞു.

ബിഗ്‌ബോസ് സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം നേടിയ ആളായി അനുമോൾ; പ്രതിഫലം, സമ്മാനങ്ങൾ, അടയ്‌ക്കേണ്ട നികുതി എന്നിവയറിയാം..

0
Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായി നടി അനുമോള്‍. 100 ദിവസത്തെ കടുത്ത മത്സരത്തിനും പിആര്‍ വിവാദങ്ങള്‍ക്കും ഇടയിലാണ് അനുമോള്‍ കപ്പ് സ്വന്തമാക്കിയത്. പ്രതിഫലം, ക്യാഷ് പ്രൈസ്, ആഡംബര കാര്‍ തുടങ്ങിയ സമ്മാനങ്ങള്‍ എല്ലാം ചേര്‍ത്ത് ഏകദേശം ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ എത്തുന്നത്.

പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍, അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിച്ചത് ഏകദേശം 65 ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് വിജയിക്കുള്ള ക്യാഷ് പ്രൈസും അനുമോള്‍ ഏറ്റുവാങ്ങി.

വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയില്‍ നിന്ന്, ‘ബിഗ് ബാങ്ക് വീക്ക്’ ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക കുറച്ചതിന് ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോള്‍ക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്. ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഏകദേശം 30% വരെ നികുതി നല്‍കേണ്ടി വരും. നികുതി കിഴിച്ചുള്ള തുകയായിരിക്കും അനുമോള്‍ക്ക് കൈമാറുക.

ശമ്പളത്തിനും ക്യാഷ് പ്രൈസിനും പുറമെ, മാരുതി വിക്ടോറിയസ് കാറും അനുമോള്‍ക്ക് ലഭിക്കും. ഈ കാറിന്റെ ഓണ്‍-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതല്‍ 24 ലക്ഷം രൂപ വരെയാണ്. അതേസമയം, ഈ സീസണില്‍ കോമണറായി എത്തിയ അനീഷ് ആണ് ഫസ്റ്റ് റണ്ണര്‍അപ്പ്. മൂന്നാം സ്ഥാനം ഷാനവാസും നാലാം സ്ഥാനം നെവിനും അഞ്ചാം സ്ഥാനം അക്ബറും സ്വന്തമാക്കി.

‘കണ്ണനെ ഞാൻ കാണും, ഗുരുവായൂർ നടയിൽവച്ച് വിവാഹവും ഉണ്ടാകും’; ആത്മഹത്യാ വീഡിയോയുമായി ജസ്ന സലീം, വൻ വിമർശനം

0
Spread the love

ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ അമ്പലനടയിൽ റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ വീഡിയോയും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്തിനാണ് തന്നെ ആളുകൾ ഇങ്ങനെ വെറുക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ചോര ഒലിക്കുന്ന കൈയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

പിന്നീട് ഈ ദൃശ്യങ്ങൾ നീക്കം ചെയ്‌തു. ഇതിനുപിന്നാലെ കൈ കെട്ടിവച്ചുള്ള ഒരു വീഡിയോയും ജസ്ന സലീം യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. കൈ വേദനയുള്ളതിനാൽ തനിക്ക് ഉറക്കം വരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കണ്ണനെ ഞാൻ ഉള്ളിൽ കയറി കാണും, അന്ന് എന്റെ വിവാഹവും നടയിൽവച്ച് ഉണ്ടാകും’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. നിങ്ങൾ ഇത് എത്രാമത്തെ തവണയാ ആത്മഹത്യാ നാടകം കളിക്കുന്നതെന്നാണ് ഒരാൾ ചോദിച്ചത്. ഇങ്ങനെ കൈ ഞരമ്പ് മുറിച്ച് അഭിനയിക്കാൻ നാണമില്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്.

ഹൈക്കോടതി വിധി ലംഘിച്ച് റീൽസ് ചിത്രീകരണം നടത്തിയതിന് ജസ്നയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുമുമ്പ് ജസ്ന ക്ഷേത്ര നടപ്പുരയിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പുരയിൽ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്. മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതുമറികടന്നാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.

പ്രേക്ഷകർ കാത്തിരുന്ന രജനി-കമൽ ചിത്രത്തിൽ നിന്നും ലോകേഷ് എന്തിനു പിന്മാറി? ഇരുവരെയും അൺഫോളോ ചെയ്ത് സംവിധായകൻ

0
Spread the love

തമിഴകത്തെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ കൂലിയാണ് ലോകേഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. എന്നാൽ കൂലി ബോക്സോഫീസിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ലോകേഷിന് വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു.

അടുത്തിടെ രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരു വമ്പൻ സിനിമ ലോകേഷ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സിനിമയിൽ നിന്ന് ലോകേഷ് പിന്മാറിയെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ കമൽ ഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് അൺഫോളോ ചെയ്‌തെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാ പ്രേമികൾ.

രജനി-കമൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതാണോ ഇരുവരെയും ലോകേഷ് അൺഫോളോ ചെയ്യാനുള്ള കാരണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. അതേസമയം കൂലിയ്ക്ക് മോശം സ്വീകാര്യത ലഭിച്ചതാണ് ലോകേഷിനെ ഈ വമ്പൻ സിനിമയിൽ നിന്ന് ഒഴിവാക്കനുള്ള കാരണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

സുന്ദർ സി ആണ് അടുത്ത രജനി സിനിമ ഒരുക്കുന്നത്. കമൽ ഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

ബജറ്റിന്റെ ഇരട്ടിയിലേറെ ചിലവ് വന്നു! ലോകയിലൂടെ പണം നഷ്ടമാകുമെന്ന് കരുതി; സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ദുല്‍ഖര്‍

0
Spread the love

‘ലോക’ സിനിമയുടെ വിജയം തനിക്ക് ഞെട്ടല്‍ ഉണ്ടാക്കിയെന്ന് നടനും സിനിമയുടെ പ്രൊഡ്യൂസറുമായ ദുല്‍ഖര്‍ സല്‍മാന്‍. 300 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍ – ചന്ദ്ര’. വേള്‍ഡ് ബില്‍ഡിങ്ങിനായുള്ള ആദ്യ ചിത്രത്തില്‍ തങ്ങള്‍ക്ക് പണം നഷ്ടപ്പെടുമെന്ന് കരുതിയിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

”സിനിമ ലോകമെമ്പാടും 300 കോടി രൂപ നേടിയെങ്കിലും ഞാനോ പ്രധാന വേഷങ്ങളിലെത്തിയ കല്യാണിയോ നസ്ലിനോ ഈ വിജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സിനിമ വിജയിക്കുന്നതിന്റെ സയന്‍സ് എന്താണെന്ന് നമുക്ക് ഒരിക്കലും വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.”

”ബജറ്റിന്റെ ഇരട്ടിയിലേറെ ചിലവ് വന്നതിനാലും മറ്റ് ചിത്രങ്ങള്‍ക്കായി പാട്ടിന്റെ അവകാശങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തതിനാലും ആദ്യഘട്ടത്തില്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അവസാനം പുറത്തുവന്ന രീതിയില്‍ ഏറെ സംതൃപ്തനായിരുന്നു. ബോള്‍ഡായ, കൂളായ ചിത്രമായാണ് തോന്നിയിരുന്നത്.”

”ചിത്രം വര്‍ക്ക് ആവുകയാണെങ്കില്‍ അടുത്ത ചാപ്റ്ററുകളെ പറ്റി ചിന്തിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ ഇന്നത്തെ രീതിയില്‍ ആകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല” എന്നാണ് ദുല്‍ഖര്‍ പറയുന്നത്. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്.

ഓഗസ്റ്റ് 28ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഡൊമിനിക് അരുണ്‍ ആണ് തിരക്കഥയും സംവിധാനവും. ‘ലോക: ചാപ്റ്റര്‍’ ആണ് ഇനി വരാനിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൊവിനോ ആണ് നായകനായി എത്തുക. ചാത്തന്‍ എന്ന കാമിയോ റോളിലാണ് ചാപ്റ്റര്‍ വണ്ണില്‍ ടൊവിനോ എത്തിയത്. ചാത്തന്റെ കഥയാണ് ചാപ്റ്റര്‍ 2 പറയുക.

തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു; വീടുകളില്‍ വെള്ളം കയറി; നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും?!

0
Spread the love

എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു. കുത്താപ്പാടിയിലാണ് സംഭവം. വെള്ളം ഇരച്ച് പുറത്തേയ്ക്ക് ഒഴുകി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.

1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്‌മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി. മതില്‍ തകര്‍ന്നുവീണ് വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.

24 മണിക്കൂറും പമ്പിംഗ് നടക്കുന്ന പമ്പിംഗ് സ്റ്റേഷനാണിത്. കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. വാട്ടര്‍ടാങ്ക് തകര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്‍, പനമ്പിള്ളിനഗര്‍, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാകും മുടങ്ങുക. ആലുവയില്‍ നിന്ന് വരുന്ന വെള്ളം സംഭരിക്കുന്നയിടം കൂടിയാണിത്. അതുകൊണ്ടുതന്നെ ആലുവയില്‍ നിന്നുള്ള വെള്ളം വഴിതിരിച്ചുവിടേണ്ടി വരും.

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; മൂന്ന് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, അലർട്ട്

0
Spread the love

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

യൂട്യൂബര്‍ നടത്തിയത് ഖേദപ്രകടനമാണെന്ന് കരുതുന്നില്ല! ഖേദപ്രകടനം ഇങ്ങനെയല്ല; ഗൗരി കിഷന്‍ വിഷയത്തിൽ പ്രതികരിച്ച് ശ്വേതാ മേനോന്‍

0
Spread the love

പ്രസ് മീറ്റിൽ നടി ഗൗരിയോട് ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുന്നയിച്ചത് വിവാദമായതിന് പിന്നാലെ യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക് നടത്തിയത് ഖേദപ്രകടനമാണെന്ന് കരുതുന്നില്ലെന്ന് താരസംഘടന ‘അമ്മ’ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്) പ്രസിഡന്റ് ശ്വേതാ മേനോന്‍. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇത്തരത്തിലുള്ളതല്ലെന്നും ശ്വേത പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

‘അത് മാപ്പാണെന്ന് എനിക്ക് തോന്നുന്നില്ല, ഞാന്‍ അങ്ങനെ കരുതുന്നില്ല. അയാളുടെ ശരീരഭാഷയില്‍നിന്ന് നിങ്ങള്‍ക്കത് മനസിലാക്കാം. എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണ്, അത് സിനിമാ മേഖലയില്‍നിന്നുള്ളവര്‍ മാത്രമല്ല. ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല’, എന്നായിരുന്നു ശ്വേതയുടെ പ്രതികരണം.

‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ശരീരികാധിക്ഷേപത്തിനെതിരേ മലയാളിയായ ഗൗരി കിഷന്‍ പ്രതികരിച്ചത്. തന്റെ ശരീരഭാരത്തെ പരാമര്‍ശിച്ച് ഒരു യൂട്യൂബര്‍ ചോദിച്ച ചോദ്യം തനിക്ക് വിഷമമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആ ചോദ്യമെന്ന് പറഞ്ഞ് യൂട്യൂബര്‍ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.

സംഭവത്തില്‍ മാപ്പുപറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. സിനിമയുടെ പ്രൊമോഷനുവേണ്ടി അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ ആദ്യപ്രതികരണം. എന്നാല്‍, പിന്നീട് ഖേദപ്രകടനം നടത്തിയ കാര്‍ത്തിക് തന്റെ ചോദ്യത്തെ ന്യായീകരിച്ചു. ഗൗരിയെ ശാരീരികാധിക്ഷേപം നടത്തിയിട്ടില്ലെന്നും തന്റെ ചോദ്യം തെറ്റായി വ്യാഖ്യാനിച്ചുവെന്നും കാര്‍ത്തിക് ഖേദപ്രകടന വീഡിയോയില്‍ പറഞ്ഞു. ഗൗരിക്ക് മനോവിഷമമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ വാക്കുകള്‍.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts