Home Blog Page 34

ഇന്ന് മലയാള സിനിമയെ ലോകം അറിയുന്നത് അടൂരിന്റേയും അരവിന്ദന്റേയും സിനിമകളിലൂടെയല്ല, യുവതലമുറയിലൂടെ: റസൂല്‍ പൂക്കുട്ടി

0
Spread the love

മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നത് യുവ സംവിധായകരുടെ സിനിമകളിലൂടെയെന്ന് റസൂല്‍ പൂക്കുട്ടി. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

”ഗംഭീരമാണ്. മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ തലമുറയിലെ സംവിധായകര്‍. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല ഇന്ന് ലോകം മലയാള സിനിമയെ അറിയുന്നത്. അത് ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിലൂടെയാണ്. അവരാണ് മലയാള സിനിമയെ പുതുക്കിയത്. തീര്‍ച്ചയായും ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിനും അതില്‍ പങ്കുണ്ട്. അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ജനതയുടെ വലിയ സംഭവാനയും മറക്കാന്‍ പാടില്ല. അവരാണ് മലയാളത്തിലെ മുഖ്യധാര സിനിമകളുടെ 40-50 ശതമാനവും നിര്‍മിക്കുന്നത്. ചലച്ചിത്ര അക്കാദമയിലൂടെ അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്. ദുബായിലേയും അബുദാബിയിലേയും മസ്‌കറ്റിലേയും മലയാളികള്‍ക്കായി ഐഎഫ്എഫ്‌കെ പോലെ എന്തെങ്കിലും എന്തുകൊണ്ട് ചിന്തിച്ചുകൂടാ?” അദ്ദേഹം പറയുന്നു.

വിജയ്‍യുടെ അവസാന ചിത്രം ‘ജനനായകന്റെ’ ഒടിടി ആർക്കെന്ന് തീരുമാനമായി; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

0
Spread the love

വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയ്‍യുടെ ജനനായകൻ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി പാര്‍ട്‍ണര്‍. ഒടിടി റൈറ്റ്‍സ് വിറ്റുപോയത് 110 കോടി രൂപയ്‍ക്കാണ് എന്നുമാണ് റിപ്പോര്‍ട്ട്. ജനുവരി ഒമ്പതിനാണ് തിയറ്റര്‍ റിലീസ്.

വിജയ്‍യുടെ ജനനായകനെ കുറിച്ച് ചിത്രത്തിന്റെ എഡിറ്റര്‍ പ്രദീപ് ഇ രാഘവ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തെങ്കിലും ജനനായകനെ കുറിച്ച് പറഞ്ഞാല്‍ സിനിമയില്‍ നിന്ന് അവര്‍ എന്നെ മാറ്റും, പക്ഷേ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അതിനായി. അതിന് ഒരു സമയം ആകാനുണ്ട്. പക്ഷേ ജനനായകൻ നല്ലതായി വന്നിട്ടുണ്ട്. 100 ശതമാനവും വിജയിസം ചിത്രത്തിലുണ്ട്. അതിനായി ഒരുപാട് ഘടകങ്ങള്‍ ചിത്രത്തിലുണ്ട് എന്നും പറയുന്നു പ്രദീപ് ഇ രാഘവ്.

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

യാതൊരു ഖേദവുമില്ല! ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്നും കൂടുതലൊന്നും ചോദിക്കരുതെന്നും നടി രേഷ്മ

0
Spread the love

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി രേഷ്മയുടേത്. കുടുംബവിളക്ക് ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ രേഷ്മ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാ​ഹത്തിൽ നിന്ന് താൻ പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണ് രേഷ്മ. തങ്ങളുടെ വീട്ടുകാർക്കൊപ്പം ചേർന്നെടുത്ത തീരുമാനമാണിതെന്നും രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹമില്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ ആരും ചോദിക്കരുത് എന്നും രേഷ്മ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രേഷ്മ വിവാഹത്തിൽ നിന്ന് പിന്മാറിയ വിവരം അറിയിച്ചത്. ‘അറിയിപ്പ്!! എല്ലാവർക്കും ഹായ്, ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്.

എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്.

അതിൽ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാൻ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

അതിനെ മാനിക്കുന്നതിന് നന്ദി. രേഷ്മ.’- നടി കുറിച്ചു. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രേഷ്മ എസ് നായര്‍. താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത മുൻപ് രേഷ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

മുന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് പേസ്റ്റ് അരിമണി വലിപ്പത്തിൽ മാത്രമേ എടുക്കാവൂ! പല്ല് തേക്കണ്ടത് ഇങ്ങനെ!

0
Spread the love

സാങ്കേതികവിദ്യയുടെ വളർച്ച ദന്തപരിപാലനരംഗത്തും എത്തിയതോടെ സ്മാർട്ട് മ്യൂസിക്കൽ ടൂത്ത് ബ്രഷുകൾ പ്രചാരത്തിലാകുന്നു. ഡോക്ടർമാർ നിർദേശിക്കുന്ന രണ്ടു മിനിറ്റ് ബ്രഷ് സമയം കൃത്യമായി പാലിക്കാൻ ഇൻറഗ്രേറ്റഡ് ടൈമർ ഉണ്ടെന്നതാണ് പ്രത്യേകത. ബ്രഷ് ഓൺ ചെയ്യുമ്പോൾ ബ്രഷിൽനിന്ന് സംഗീതം കേട്ടുതുടങ്ങും. പാട്ട് കഴിയുമ്പോൾ ബ്രഷിങ്‌ സമയം പൂർത്തിയാകും. കുട്ടികൾക്കിണങ്ങുന്ന കാർട്ടൂൺ മ്യൂസിക് വരെയുള്ള ബ്രഷ് വിപണിയിൽ ലഭ്യമാണ്.
പല്ലുതേക്കുമ്പോൾ അമിതമായി ബലം പ്രയോഗിക്കുന്നത് മോണയ്ക്കും ഇനാമലിനും കേടുവരുത്തും. അമിതമായി അമർത്തിയാൽ ബ്രഷ് മുന്നറിയിപ്പു നൽകുന്ന പ്രഷർ സെൻസറുകളാണ് മറ്റൊരു പ്രത്യേകത. ബ്ലൂടൂത്ത് വഴി സ്മാർട്ട് ഫോൺ ആപ്പുകളുമായി ബന്ധിപ്പിക്കുന്ന ആപ്പ് കണക്ടിവിറ്റിയും ഉണ്ട്. ഏതുഭാഗമാണ് കൂടുതൽ ബ്രഷ് ചെയ്തതെന്നും ഏതുഭാഗം വിട്ടുപോയെന്നും ആപ്പ് വിശകലനം ചെയ്ത് റിപ്പോർട്ട് നൽകും. പുതിയ സാങ്കേതികവിദ്യകൾ ജീവിതശൈലി മാറ്റുന്നതുപോലെ ഈ ഉപകരണങ്ങൾ ദന്തപരിപാലനത്തെ രസകരമായ ഒരു വിനോദം ആക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി സംസ്ഥാന സെക്രട്ടറിയും കോട്ടയം മെഡിക്കൽ കോളേജ് അസി. പ്രൊഫസറുമായ ബിന്ദു വി.ഭാസ്കർ പറഞ്ഞു.

പല്ല്‌തേക്കുന്ന രീതിയിലെ ചെറിയ മാറ്റങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ദന്തക്ഷയം ചികിത്സിക്കാനും റൂട്ട് കനാൽ ചികിത്സയ്ക്കും ചെലവുവരുന്ന തുകയും പരിശോധിച്ചാൽ പല്ലുതേപ്പ് എന്ന ലളിതമായ പ്രക്രിയയുടെ മൂല്യം ബോധ്യപ്പെടും -ഡോക്ടർ വ്യക്തമാക്കുന്നു.

പേസ്റ്റ്‌ എടുക്കുമ്പോൾ

മുന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അരിമണി വലിപ്പത്തിൽ. മൂന്നുമുതൽ ആറുവരെ-ഒരു ഗ്രീൻപീസിന്റെ പാതി വലിപ്പത്തിൽ. ആറിനുമുകളിൽ ഒരു ഗ്രീൻപീസ് വലിപ്പം. പേസ്റ്റ് ബ്രഷിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ രീതിയിൽ വേണം എടുക്കാൻ.

ദന്തക്ഷയം തടയാനായി ഫ്ളൂറൈഡ് ചേർത്ത് പേസ്റ്റ് ഉപയോഗിക്കുക. പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഫ്ളൂറോസിസ് കുടിവെള്ളത്തിലൂടെയാണ് ഉണ്ടാകുന്നത്. അതിനാൽ വെള്ളം ശുദ്ധിയാക്കി ഉപയോഗിക്കുക എന്നതാണ് പരിഹാരം. എങ്കിലും ഫ്ളൂറോസിസ് ബാധിത പ്രദേശങ്ങളിൽ ഫ്ളൂറൈഡ് ഇല്ലാത്ത പേസ്റ്റ് ഉപയോഗിക്കാം- ഡോ. ബിന്ദു പറഞ്ഞു.

ഇങ്ങനെ തേക്കണം പല്ല്

  • ബ്രഷ് 45 ഡിഗ്രി ചരുവിൽ പിടിച്ച് പല്ലിന്റെ മുൻഭാഗം, ഉൾഭാഗം എന്നിവ ചെറിയ വട്ടത്തിലുള്ള ചലനങ്ങളിലൂടെ വൃത്തിയാക്കുക. ബലംപ്രയോഗിച്ച് ഉരയ്ക്കരുത്.
  • പല്ല് തേക്കുമ്പോൾ മോണയുടെ ഭാഗവും പതുക്കെ ബ്രഷ് ചെയ്യണം. ബ്രഷ് ഉപയോഗിത്ത് നാവും വൃത്തിയാക്കണം.
  • ബ്രഷ് രണ്ടുമുതൽ മൂന്നുമാസത്തിലൊരിക്കൽ മാറ്റണം. ബ്രഷിലെ നാരുകൾ വളഞ്ഞാലോ, പഴയതായാലോ മാറ്റണം.
  • മൃദുവായ ടൂത്ത് ബ്രഷുകളാണ് നല്ലത്.
  • 2-2-2 ഫോർമുല പാലിക്കു. (ദിവസവും രണ്ടുതവണ രണ്ടുമിനിറ്റ് വീതം മൃദുവായി പല്ലുതേക്കുക. വർഷത്തിൽ രണ്ടുതവണ ഡോക്ടറെ സന്ദർശിക്കുക.)

‘ആസിഫ് അലിയൊന്നും നമ്മുടെയത്ര റിച്ചല്ലല്ലോ’; വൈറലായി റിമി ടോമിയുടെ എയർപോർട്ട് വീഡിയോ

0
Spread the love

എത്ര വലിയ സ്റ്റേജിനെയും കയ്യിലെടുക്കാൻ റിമി ടോമിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയിൻ ചെയ്യിക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമിയ്ക്ക്. ഇപ്പോഴിതാ, റിമി ടോമി പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. എയർപോർട്ടിൽ നിന്നും ബഗ്ഗി കാറിൽ യാത്ര ചെയ്യുന്ന വിഡിയോയാണ് റിമി പങ്കുവച്ചത്. റിമിയ്ക്ക് ഒപ്പം നടന്മാരായ ജോജു ജോർജ്, കുഞ്ചൻ, മഞ്ജു പിള്ള, ഗായകൻ എംജി​ ശ്രീകുമാർ, ഭാര്യ ലേഖ എന്നിവരെയും കാണാം. 

പരസ്പരം തമാശ പറഞ്ഞാണ് ഈ സംഘത്തിന്റെ യാത്ര.  ഇതൊരു വെറൈറ്റി യാത്രയായിപ്പോയി എന്നാണ് റിമിയുടെ കമന്റ്. ഇടയ്ക്ക്, എയർപോർട്ടിലൂടെ നടന്നുപോകുന്ന ആസിഫ് അലിയടക്കമുള്ള താരങ്ങളെ കുറിച്ചും റിമി വീഡിയോയിൽ പറയുന്നുണ്ട്. ‘അവർക്കൊന്നും വണ്ടിയില്ല കേട്ടോ’ എന്നാണ് തമാശയായി റിമി പറയുന്നത്. ഉടനെ എത്തി കുഞ്ചന്റെ കൗണ്ടർ. ‘അവരൊന്നും നമ്മുടെയത്ര റിച്ച് അല്ലല്ലോ’. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 

ഗുരുവായൂർ സന്ദർശിച്ച് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് കൈമാറിയത് 15 കോടി, ‘എന്ത് സഹായവും നല്‍കാമെ’ന്ന് വാഗ്ദാനം

0
Spread the love

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ടു തൊഴുത് കാണിക്കയര്‍പ്പിച്ച്, ദര്‍ശന പുണ്യം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദേവസ്വം ചെയര്‍മാന്‍ പൊന്നാടയണിയിച്ചു. തുടര്‍ന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി.

പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ചു. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുത്, കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയര്‍മാന്‍ കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും സമ്മാനിച്ചു.

തുടര്‍ന്ന്, ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ് പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി. മനോജ് എന്നിവര്‍ മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു. ‘എന്ത് സഹായവും നല്‍കാം’ എന്ന് മുകേഷ് അംബാനി ദേവസ്വം ചെയര്‍മാന് ഉറപ്പ് നല്‍കി.

ആശുപത്രി നിര്‍മ്മാണത്തിനായി 15 കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഗുരുവായൂരപ്പ ദര്‍ശനപുണ്യം നേടിയതിന്റെ സംതൃപ്തി നിറവില്‍ രാവിലെ എട്ടു മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്.

‘എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ!, ആ വിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രമല്ലായിരുന്നില്ല’; നടി പ്രവീണയെ കണ്ട കാര്യം പറഞ്ഞ് ആർഎൽവി രാമകൃഷ്ണൻ

0
Spread the love

ടി പ്രവീണയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ. ‘കൊച്ചേട്ടന്റെ അനുജനല്ലേ’ എന്നു ചോദിച്ചാണ് പ്രവീണ തന്നെ വന്നു പരിചയപ്പെട്ടതെന്ന് രാമകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കണ്ട മാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ വന്ന് കെട്ടിപ്പിടിച്ചെന്നും അദ്ദേഹം പറയുന്നു. വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു പ്രവീണയ്ക്ക്.

ആർഎൽവി രാമകൃഷ്ണൻ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് നടി പ്രവീണയെ കണ്ടത്. കണ്ടമാത്രയിൽ ഒരുപാട് നാളത്തെ പരിചയത്തോടെ എന്നെ വന്ന് കെട്ടിപ്പിടിച്ചു. എന്റെ കൊച്ചേട്ടന്റെ അനുജനല്ലെ എന്ന് പറഞ്ഞ്.

അതെ…. വർഷങ്ങൾക്ക് മുമ്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.. എന്ന ചിത്രത്തിൽ മണി ചേട്ടൻ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തിന്റെ സഹോദരി വാസന്തിയെ അവിസ്മരണീയമാക്കിയ പ്രവീണ ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചു…കുറേ സങ്കടപ്പെട്ടു കരഞ്ഞു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞ് കൊച്ചേട്ടന്റെ വാസന്തി യാത്രയായി…

വാസന്ത്യേ…. എന്ന വിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല….ആ… ഉൾവിളി അവരിൽ ഇപ്പോഴും ഉണ്ട്… അവരുടെ കൊച്ചേട്ടനെ അത്രയ്ക്കും അവർ നെഞ്ചേറ്റിയിട്ടുണ്ട്.

ഗാനരംഗത്തിൽ പ്രഭുദേവയുടെ കാല്‍വിരലില്‍ കടിച്ച് നടി; ഇതിലും ഭേദം ബ്ലൂ ഫിലിമെന്ന് ആരാധകർ, വൻ വിമർശനം

0
Spread the love

പ്രഭുദേവയുടെ ‘വൂള്‍ഫ്’ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കടുത്ത വിമര്‍ശനം. ചിത്രത്തിലെ ‘സാസ സാസ’ എന്ന ഗാനത്തില്‍ പ്രഭുദേവയുടെ കാലിലെ തള്ള വിരലില്‍ നടി ശ്രീഗോപിക കടിക്കുന്ന രംഗമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനത്തിലുള്ളത്.

അതീവ ഗ്ലാമറസ് ആയാണ് നായികമാര്‍ ഗാനരംഗത്തില്‍ എത്തുന്നത്. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീഗോപിക പ്രഭുദേവയുടെ വിരലില്‍ കടിക്കുന്ന രംഗമുള്ളത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.

പ്രഭുദേവയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതിനാലാണ് ഇത്തരം നിലവാരമില്ലാത്ത സീനുകളില്‍ അഭിനയിക്കുന്നത് എന്നും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്. അംരീഷ് ആണ് ഈ ഗാനം ഒരുക്കിയത്. ഹരി ചരണിന്റേതാണ് ആലാപനം. പ്രഭുദേവയെ നായകനാക്കി വിനൂ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂള്‍ഫ്. മലയാളി താരം അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക.

പാതി പ്രായം പോലുമില്ലാത്ത നായികമാര്‍ക്കൊപ്പമുള്ള അഭിനയം നിര്‍ത്തി മമ്മൂട്ടിയെ കണ്ടുപഠിക്കൂ! തെലുങ്ക് സൂപ്പർ താരത്തോട് ആരാധകർ

0
Spread the love

കരിയറില്‍ മോശം സമയത്തിലൂടെയാണ് തെലുങ്ക് സൂപ്പര്‍ താരം രവി തേജ കടന്നു പോകുന്നത്. മാസ് മഹാരാജ എന്ന് ആരാധകര്‍ വിളിക്കുന്ന രവി തേജയുടെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടിട്ട് നാളുകളായി. ഒരുകാലത്ത് മാസ് ആക്ഷന്‍ സിനിമകളിലൂടെ കേരളത്തിലടക്കം ആരാധകരെ നേടിയ നടനാണ് രവി തേജ. എന്നാല്‍ ഇന്ന് തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ് മാസ് മഹാരാജ.

രവി തേജയുടെ തുടര്‍ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ തിരക്കഥകളുടെ തെരഞ്ഞെടുപ്പാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രവി തേജയ്ക്ക് ആരാധകനെരഴുതിയൊരു തുറന്ന കത്ത് വൈറലായി മാറുകയാണ്. തന്നേക്കാള്‍ ചെറുപ്പമായ നടിമാരുടെ പിന്നാലെ നടക്കുന്ന വേഷങ്ങള്‍ ഉപേക്ഷിച്ച് മമ്മൂട്ടിയെ പോലുള്ളവരെ കണ്ടുപഠിക്കാനാണ് ആരാധകന്‍ രവി തേജയോട് പറയുന്നത്.

കടുത്ത ആരാധകരല്ലാത്ത, ന്യൂട്രല്‍ പ്രേക്ഷകരുടെ പിന്തുണ താങ്കള്‍ക്ക് നഷ്ടമായിരിക്കുന്നു. സിനിമയില്‍ നിന്നും ഒരുപാട് സമ്പാദിച്ചില്ലേ, ഇനിയെങ്കിലും സിനിമ എന്ന മാധ്യമത്തെ ബഹുമാനിക്കൂവെന്നാണ് ആരാധകന്‍ രവി തേജയോട് പറയുന്നത്. താങ്കള്‍ ചെയ്യുന്നത് വളരെ മോശം സിനിമകളാണെന്ന് തുറന്നു പറയട്ടെ. ഈ സിനിമകളൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യാന്‍ സമ്മതിച്ചതെന്ന് മനസിലാകുന്നില്ലെന്നും ആരാധകന്‍ പറയുന്നു.

അതേസമയം രവി തേജയുടെ സിനിമകളിലെ നായികമാരെ തെരഞ്ഞെടുക്കുന്നതിനേയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഇപ്പോഴത്തെ നായികമാരുമായി നിങ്ങള്‍ക്ക് കെമിസ്ട്രി വര്‍ക്കാകുന്നില്ലെന്നാണ് ആരാധകന്‍ പറയുന്നത്. എന്നാല്‍ രവി തേജയോട് നിങ്ങള്‍ എന്ത് തരം കഥാപാത്രം ചെയ്താലും ഞങ്ങള്‍ക്ക് കുഴപ്പമില്ല, കാതലില്‍ മമ്മൂട്ടി ചെയ്തത് പോലെ ഗേ കഥാപാത്രമായാലും കുഴപ്പമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ദുരുദ്ദേശവും വിദ്വേഷം നിറയ്ക്കുന്നതുമായ പോസ്റ്റുകൾ; മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചു! പിന്നിൽ വെറും 20 വയസുള്ള പെൺകുട്ടിയെന്ന് നടി അനുപമ പരമേശ്വരൻ

0
Spread the love

വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി ഒരു വ്യക്തി തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരൻ. കേരളത്തിലെ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനുപിന്നിൽ തമിഴ്നാട്ടുകാരിയായ 20 വയസുള്ള പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞെന്നും അവർ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. പ്രായം കണക്കിലെടുത്ത്, പെൺകുട്ടിയുടെ ഭാവിയെയോ മനസമാധാനത്തെയോ തകർക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട്, താൻ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. നിയമനടപടികളെടുത്തിട്ടുണ്ടെന്നും ചെയ്ത പ്രവൃത്തിയുടെ പ്രത്യാഘാതം അവർ നേരിടേണ്ടിവരുമെന്നും അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

കുറച്ച് ദിവസങ്ങൾക്ക് മുൻപ്, എൻ്റെയും എൻ്റെ കുടുംബത്തെയും കുറിച്ച് അങ്ങേയറ്റം അനുചിതവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ എൻ്റെ ശ്രദ്ധയിൽപ്പെട്ടു. എൻ്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അതിൽ ടാഗ് ചെയ്തിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആ പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഓൺലൈനിൽ ഇത്തരമൊരു ലക്ഷ്യം വെച്ചുള്ള ഉപദ്രവം കാണുന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു.

തുടരന്വേഷണത്തിൽ, എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തും കമൻ്റ് ചെയ്തും വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഒരേ വ്യക്തി തന്നെ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി തെളിഞ്ഞു. ഇതറിഞ്ഞയുടൻ ഞാൻ കേരളത്തിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. അവരുടെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. അവരുടെ സഹായത്തോടെ ഈ പ്രവൃത്തികൾക്ക് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയാനും കഴിഞ്ഞു.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അത് തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. അവളുടെ ചെറിയ പ്രായം കണക്കിലെടുത്ത്, അവളുടെ ഭാവിയെയോ മനസമാധാനത്തെയോ തകർക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട്, ഞാൻ അവളുടെ വ്യക്തിവിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. എങ്കിലും, ഒരു കാര്യം വ്യക്തമാക്കാനാണ് ഞാൻ ഈ സംഭവം പങ്കുവെക്കുന്നത് – ഒരു സ്മാർട്ട്‌ഫോൺ കൈവശം വെക്കുന്നതോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതോ മറ്റുള്ളവരെ ഉപദ്രവിക്കാനോ അപകീർത്തിപ്പെടുത്താനോ അവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശം നൽകുന്നില്ല.

ഓൺലൈനിലെ ഓരോ പ്രവൃത്തിക്കും അതിൻ്റേതായ തെളിവുകൾ അവശേഷിക്കും, അതിന് ഉത്തരം പറയേണ്ടിയും വരും. ഞങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ട്, ആ വ്യക്തി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഒരു നടിയോ പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയോ ആയതുകൊണ്ട് അടിസ്ഥാനപരമായ അവകാശങ്ങൾ ഇല്ലാതാകുന്നില്ല. സൈബർ ബുള്ളിയിംഗ് ശിക്ഷാർഹമായ ഒരു കുറ്റമാണ് – അതിന് ഉത്തരം പറയേണ്ടി വരും എന്നത് ഒരു യാഥാർത്ഥ്യമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts