Home Blog Page 35

മമ്മൂക്കയുടെ ഡയലോഗ് ആവർത്തിച്ച് വേദിയിൽ കയ്യടി വാങ്ങി ദുല്‍ഖര്‍! പറഞ്ഞതിങ്ങനെ..

0
Spread the love

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്ത തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. തെലുങ്കിലും തമിഴിലുമായാണ് സിനിമ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരള പ്രസ് മീറ്റ് നടന്നിരുന്നു. അതില്‍ നിന്നുള്ളൊരു വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

വേദിയില്‍ സംസാരിക്കവെ മമ്മൂട്ടിയുടെ ഡയലോഗ് പറയുന്ന ദുല്‍ഖറിന്റെ വിഡിയോയാണ് വൈറലാകുന്നത്. ”എല്ലാവരും കാന്ത കണണം. ഇത് എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അതുപോലെ തന്നെയാകും എന്ന് വിശ്വസിക്കുന്നു. പണ്ടൊരാള്‍ പറഞ്ഞത് പോലെ നിങ്ങള്‍ ടിക്കറ്റ് എടുത്ത് നോക്ക്. എന്തായാലും ഇഷ്ടപ്പെടും” എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് മുമ്പായി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ദുല്‍ഖര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് എന്തുകൊണ്ട് ഭീഷ്മ പര്‍വ്വം കാണണം എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. മമ്മൂട്ടി അന്ന് പറഞ്ഞത് അതുപോലെ തന്നെ ദുല്‍ഖറും ആവര്‍ത്തിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഗൗരിക്കെതിരെയുള്ള പരാമർശം ചിലരുടെ പിന്തിരിപ്പൻ ചിന്താഗതിയെ വെളിവാക്കുന്നത്; നടിക്ക് പിന്തുണയുമായി WCC

0
Spread the love

ബോഡി ഷെയ്മിങ് വിവാദത്തിൽ നടി ഗൗരി ജി. കിഷന് പിന്തുണയുമായി ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. നടിക്ക് നേരെയുണ്ടായ പരാമർശം പല വ്യക്തികളുടെയും പിന്തിരിപ്പൻ ചിന്താഗതിയെ വെളിവാക്കുന്നതാണ്. ഇത്തരം പെരുമാറ്റങ്ങളെ നിസ്സാരവത്ക്കരിക്കാനോ മഹത്വവൽക്കരിക്കാനോയുള്ള ശ്രമങ്ങളെ തള്ളിക്കളയണമെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വാർത്താസമ്മേളനത്തിനിടെ വെച്ച ഗൗരി കിഷന് നേരെയുണ്ടായ പരാമർശങ്ങൾ പല വ്യക്തികളുടെയും പിന്തിരിപ്പൻ ചിന്താഗതിയെ വെളിലാക്കുന്നതാണ്. ഏത് രൂപത്തിലോ സാഹചര്യത്തിലോ ആകട്ടെ, ശല്യം ചെയ്യുന്നത് അംഗീകരിക്കാനാകുന്ന കാര്യമല്ല. അത്തരം പെരുമാറ്റങ്ങളെ നിസ്സാരവത്ക്കരിക്കാനോ മഹത്വവൽക്കരിക്കാനോ ഉള്ള ശ്രമങ്ങളെ തള്ളിക്കളയണം.

സഹാനുഭൂതിയിലും കഥപറച്ചിലിലും അധിഷ്ഠിതമായ സിനിമാവ്യവസായത്തിൽ, കലാകാരന്റെ അന്തസ്സ് ഒരു വിട്ടുവീഴ്ചയ്ക്കും വിധേയമല്ലാത്തതാണ്. ബഹുമാനമോ അംഗീകാരമോ നേടുന്നതിനായി ഒരാൾക്കും തങ്ങളുടെ വ്യക്തിത്വത്തെ പ്രതിരോധിക്കാൻ നിർബന്ധിതരാകേണ്ടി വരരുത്.

വാർത്താസമ്മേളനത്തിൽ വെച്ച് അധിക്ഷേപിച്ചയാളെ നേരിട്ടതിലുള്ള അവരുടെ ധൈര്യം, പരസ്പര ബഹുമാനം നമ്മുടെയെല്ലാം തൊഴിലിടങ്ങളുടെ അടിസ്ഥാനമായിരിക്കണം. നിശ്ശബ്ദതയ്ക്കു പകരം ഉത്തരവാദിത്വവും സഹാനുഭൂതിയും നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഗൗരി കിഷനോടും തങ്ങൾക്ക് ലഭിക്കേണ്ട ബഹുമാനം ആവശ്യപ്പെടാൻ ധൈര്യം കാണിച്ച ഓരോ കലാകാരനോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.

‘എന്റെ ചോദ്യം മൂലം അവര്‍ക്കെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നു’; നടി ഗൗരിക്ക് മുൻപിൽ മുട്ടുമടക്കി യൂട്യൂബർ

0
Spread the love

പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടയിൽ നടി ഗൗരി കിഷനെ അധിക്ഷപിച്ചതിൽ ക്ഷമ ചോദിച്ച് യൂട്യൂബർ ആർ എസ് കാർത്തിക്. നടിയുടെ ഭാരം എത്രയാണെന്ന സംവിധായകനോട് യൂട്യൂബർ ചോദിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഗൗരി കാ‌ർത്തികിന് ചുട്ടമറുപടിയും നൽകിയിരുന്നു. ഇതിനുപിന്നാലെ സിനിമാലോകത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് വലിയ രീതിയിലുളള പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് കാർത്തിക് ക്ഷമ ചോദിച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. എന്നാല്‍ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് കാർത്തിക് ക്ഷമ ചോദിച്ചിരിക്കുന്നത്. തന്റേത് തമാശ ചോദ്യം മാത്രമായിരുന്നുവെന്നാണ് കാർത്തിക് പറയുന്നത്. ഗൗരി തെറ്റിദ്ധരിച്ചതാണെന്നും അവര്‍ക്ക് വിഷമമുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും യൂട്യൂബർ കൂട്ടിച്ചേർത്തു. അതേസമയം തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് അംഗീകരിക്കാന്‍ കാര്‍ത്തിക് ഇപ്പോഴും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

‘എന്റെ ചോദ്യം മറ്റൊരു വിധത്തിലാണ് എടുത്തത്. എന്നെ വിഡ്ഢിയെന്നും സെൻസില്ലാത്തവനെന്നും വിളിച്ചു.അതിനാല്‍ അടുത്ത പ്രസ് മീറ്റില്‍ ചോദ്യം ചെയ്യേണ്ടി വന്നു. അവരെ ഞാൻ ബോഡി ഷെയ്‌മിംഗ് ചെയ്തിട്ടില്ല. നായകനോട് അവരെ എടുത്തുയര്‍ത്തിയതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു തമാശ ചോദ്യമായിരുന്നു. എന്നാല്‍ ഗൗരി തെറ്റിദ്ധരിച്ചു. അവരെയത് മാനസികമായി വിഷമിപ്പിച്ചെന്ന് മനസിലാക്കുന്നു.

ആരേയും ലക്ഷ്യമിടണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അവര്‍ ഇന്ന് ട്വീറ്റ് ചെയ്തത് കണ്ടു. എനിക്കും അവരെ വിഷമിപ്പിക്കണമെന്ന് ഉദ്ദേശമില്ല. ഈ സംഭവം മൂലം അവര്‍ക്കെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എല്ലാവരും അവര്‍ക്ക് പിന്തുണയറിയിക്കുമ്പോള്‍ ഞാനും ഇറങ്ങി വരണമെന്നത് മനസിലാക്കുന്നു, എന്റെ ഖേദം അറിയിക്കുന്നു’- കാർത്തിക് പറഞ്ഞു.

എട്ട് മാസങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ മമ്മൂക്ക! ‘കളങ്കാവൽ’, മമ്മൂട്ടി-വിനായകൻ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത്

0
Spread the love

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. എട്ട് മാസങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിനായകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

നവംബർ 27 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനായകന്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. നേരത്തെ വന്ന പോസ്റ്ററുകളെല്ലാം തന്നെ വലിയ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്നവയായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജീഷ വിജയൻ, ആർജെ സൂരജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അപ്പോൾ വാർത്തകൾ ചുമ്മാതല്ല ഇത് പ്രേമം തന്നെ! രാജ് നിദിമോരുവിനൊപ്പം സാമന്ത, പോസ്റ്റ് ചര്‍ച്ചയാകുന്നു

0
Spread the love

വ്യക്തിജീവിതവും സിനിമ ജീവിതവും രണ്ടായി കാണാൻ സാധിക്കാത്തവരാണ് മിക്ക സെലിബ്രിറ്റികളും. പലരും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടി സാമന്ത. നാഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം സംവിധായകന്‍ രാജ് നിദിമോരുവുമായി താരം പ്രണയത്തിലായെന്ന തരത്തിൽ ചർച്ചകൾ വ്യാപകമായിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹമല്ല, തങ്ങളുടെ ബന്ധം സീരിയസ് ആണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുമായി നടി സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും എത്തിയിരിക്കുകയാണ്.

”ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാന്‍ എടുത്തത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു, ഉള്‍പ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്.” എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് രാജിനൊപ്പമുള്ളതാണ്. താന്‍ ആരംഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ഏറ്റെടുത്ത വെല്ലുവിളികളെ കുറിച്ചും ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്നതിനെ കുറിച്ചും സാമന്ത കുറിച്ചിട്ടുണ്ട്.

നടിയോട് മാപ്പ് പറയില്ല! അവർക്ക് മാർക്കറ്റില്ലാത്തത് കൊണ്ടാണ് വിഷയത്തെ വലുതാകുന്നത്, പറഞ്ഞത് ബോഡി ഷെയ്മിങ് അല്ലെന്നും യൂട്യൂബർ കാർത്തിക്

0
Spread the love

സിനിമ പ്രമോഷനിടെ നടി ഗൗരി ലക്ഷ്മിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്ന് പറഞ്ഞ ആർ എസ് കാർത്തിക് താൻ മാപ്പ് പറയില്ലെന്നും കൂട്ടിച്ചേർത്തു. തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് ഗൗരി കിഷനെ യൂട്യൂബറായ ആർ എസ് കാർത്തിക് ബോഡിഷെയ്മിങ് ചെയ്തത്.

തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബർ ആർ എസ് കാർത്തികിന്‍റെ പ്രതികരണം. താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറഞ്ഞു. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. എന്റെ ചോദ്യത്തിൽ ബോഡി ഷെയ്മിങ് ഇല്ല.

നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ തിയേറ്ററിലേക്ക് വരും. അതല്ലാതെ പിന്നെ ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ? എന്നും കാർത്തിക്ക് ചോദിച്ചു. ആ നടിക്ക് മാർക്കറ്റ് ഇല്ല. മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാൻ വേണ്ടിയുമാണ് അവർ ഈ വിഷയത്തെ വലുതാകുന്നതെന്നും കാർത്തിക് പറഞ്ഞു.

സിനിമയുടെ പ്രെമോഷനായുള്ള വാർത്താസമ്മേളനത്തിനിടെ സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്നായിരുന്നു യൂട്യൂബർ കാർത്തിക് നടനോട് ചോദിചത്തത്. എന്നാൽ ഇതിൽ പ്രകോപിതയായ ഗൗരി രൂക്ഷമായ ഭാഷയിൽ യൂട്യുബറോട് പ്രതികരിക്കുകയായിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഢിത്തരമാണെന്ന് പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു.

യൂട്യൂബർ ചോദ്യത്തെ ന്യായീകരിച്ച് സംസാരിച്ചെങ്കിലും ആ ചോദ്യം മോശമാണെന്ന നിലപാടിൽ ഉറച്ച് നിന്നു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും യൂട്യൂബറോടും നടി ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ പറഞ്ഞു.

മാംസവും മത്സ്യവുമൊക്കെ നല്ലതു തന്നെ! പക്ഷെ ആവശ്യത്തിന് മതി! ഗുണമല്ല ചിലപ്പോൾ ദോഷം ചെയ്തേക്കാം..

0
Spread the love

വിറ്റാമിനുകളും പ്രോട്ടീനുമൊക്കെയായി സമ്പുഷ്ടമായ ഭക്ഷണമാണ് മത്സ്യം. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഹൃദയത്തിനും തലച്ചോറിനുമുള്‍പ്പടെ ഇത് വളരെ നല്ലതാണ്. എന്നാല്‍ അമിതമായ മത്സ്യ ഉപഭോഗം ശരീരത്തിന് ഗുണത്തിന് പകരം ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മത്സ്യം അമിതമായി കഴിച്ചാലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും കാരണങ്ങളും

മെര്‍ക്കുറിയുടെ സാന്നിധ്യം

ട്യൂണ, വാള്‍ഫിഷ്, സ്രാവ് എന്നിങ്ങനെയുള്ള കടല്‍ മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ നാഡീ പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, തലവേദന, വിഷാദം, വളര്‍ച്ച മുരടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികളും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

അലര്‍ജി പ്രശ്‌നങ്ങള്‍

ചിലരില്‍ മത്സ്യം കഴിക്കുന്നത് അലര്‍ജിക്ക് കാരണമായേക്കാം. മീനിലെ പ്രോട്ടീനുകളിലെ ഈ അലര്‍ജി ചര്‍മ്മത്തില്‍ ചൊറിച്ചില്‍, നീര്‍വീക്കം, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാം.

ഒമേഗ 3 യുടെ ദോഷം

മത്സ്യത്തില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് മികച്ചതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അവയുടെ അമിതമായ ഉപഭോഗം രക്തത്തെ നേര്‍പ്പിക്കും. ഇത് മുറിവോ പരിക്കോ ഉണ്ടായാല്‍ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുഖം പ്രാപിക്കാന്‍ സമയമെടുക്കുകയും ചെയ്യും.

മുന്‍കരുതലുകള്‍

ആഴ്ചയില്‍ 3 തവണയില്‍ കൂടുതല്‍ മത്സ്യം കഴിക്കരുത്.

സാല്‍മണ്‍, സാര്‍ഡിന്‍, ഹില്‍സ തുടങ്ങിയ മെര്‍ക്കുറി കുറഞ്ഞ മത്സ്യങ്ങള്‍ കഴിക്കുക.

നന്നായി പാകം ചെയ്ത വേവിച്ച മത്സ്യം മാത്രം കഴിക്കുക.

ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക.

‘ഞാനും രാഷ്‌ട്രീയം കളിക്കാൻ പോവുകയാണ്’; അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണമെന്ന് സുരേഷ് ഗോപി

0
Spread the love

തൃശൂരിൽ ഫോറൻസിക് ലാബ് അനുവദിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്‌ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ അമിത് ഷാ നേരിട്ട് ഇടപെട്ടാണ് തൃശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. കത്ത് നൽകിയത്. അത് തമിഴ്‌‌നാടിന് കൊടുത്തോളൂ എന്നുപറഞ്ഞതാണ് എയിംസുമായി ബന്ധപ്പെടുത്തി പറഞ്ഞുണ്ടാക്കിയത്. കേരളത്തിന് നൽകിയ എയിംസ് മറ്റാർക്കും കൊടുക്കാനാകില്ല. അത് സംസ്ഥാനത്തിന്റെ അവകാശമാണ്.

തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ല എന്നതിൽ രാഷ്‌ട്രീയമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം. ഞാനും രാഷ്‌ട്രീയം കളിക്കാൻ പോവുകയാണ്. തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും. എന്തുവേണമെന്ന് തൃശൂർ തീരുമാനിക്കട്ടെ.

ബംഗളൂരുവിൽ നിന്ന് തൃശൂരിലെ മണ്ണുത്തിയിൽ രാത്രികാലങ്ങളിൽ എത്തുന്നവർക്കായി ബസ് സർവീസ് ഏർപ്പെടുത്തണമെന്ന നിർദേശമുണ്ടായി. ഇതിന് മറുപടിയായി 100 ഇലക്‌‌ട്രിക് ബസുകൾ തരാമെന്ന് കേന്ദ്രം തരാമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ സമ്മതിച്ചാൽ ഇതിൽ 25 ബസ് എങ്കിലും തൃശൂരിലേയ്ക്ക് എത്തിക്കാനാകും’-സുരേഷ് ഗോപി പറഞ്ഞു.

ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകൾ നടക്കുന്നതാണ്, ശ്രദ്ധിക്കുക! വ്യാജന്മാർക്കെതിരെ നടി സംയുക്ത വർമ്മ

0
Spread the love

സമൂഹ മാധ്യമങ്ങളിലെ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി സംയുക്ത വർമ്മ രംഗത്ത്. പങ്കാളിയായ ബിജു മേനോന്റെ ഫേസ്ബുക്കിലൂടെയാണ് വ്യാജ പ്രൊഫൈലുകൾക്കെതിരെ സംയുക്ത മേനോൻ വീഡിയോ പങ്കുവച്ചത്. സംയുക്ത മേനോൻ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും അല്ലാതെയുള്ള സമൂഹ മാധ്യമങ്ങളിൽ താൻ സജീവമല്ലെന്നുമാണ് സംയുക്ത വ്യക്തമാക്കിയത്.

“ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്. സംയുക്ത വർമ എന്ന പേരില്‍ ബ്ലൂ ടിക്കോട് കൂടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. അല്ലാതെയുള്ള ഒരു സമൂഹ മാധ്യമങ്ങളിലും ഞാന്‍ സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അനുവാദത്തോടു കൂടിയോ സമ്മതത്തോട് കൂടിയോ അറിവോട് കൂടിയോ തുടങ്ങിയിട്ടുള്ളതല്ല. ഒരുപാട് പേര് അത് ഞാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പേഴ്സണൽ മെസേജ് അയയ്ക്കുന്നുണ്ട്, ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകൾ നടക്കുന്നതാണ്. ശ്രദ്ധിക്കുക.” സംയുക്ത പറഞ്ഞു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

0
Spread the love

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായ കോടതി. 6 ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോങ്ങ്‌ റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്. ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts