Home Blog Page 36

ഹൈക്കാേടതി ഉത്തരവിന് പുല്ലുവില! ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ജസ്ന സലീമിന്റെ റീൽസ് ചിത്രീകരണം

0
Spread the love

ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്പിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയെത്തുടർന്നായിരുന്നു കേസെടുത്തത്. നേരത്തേ ക്ഷേത്രത്തിൽ ജസ്ന റീൽസ് ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

സോഷ്യൽ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നവംബർ അഞ്ചിനായിരുന്നു പരാതി നൽകിയത്. ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലെ കൃഷ്ണവിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

നേരത്തേ ക്ഷേത്ര നടപ്പുരയിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പുരയിൽ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്. മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതുമറികടന്നാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.

കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുകയും ചെയ്തതോടെയാണ് ജസ്ന സോഷ്യൽ മീഡിയയിൽ താരമായത്. കൃഷ്ണനെവരച്ച് പ്രശസ്തിനേടിയ മുസ്ലീം കുട്ടി എന്ന ലേബൽ തനിക്ക് വേണ്ടെന്ന് ജസ്ന നേരത്തേ പറഞ്ഞിരുന്നു. ‘മുസ്ലീം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടെന്നുവച്ചു. എനിക്ക് ഇനിമുതൽ മതവും തട്ടവും ഇല്ല. നിനക്ക് സ്വർഗത്തിൽ പേകണ്ടേ എന്നുചാേദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല’ എന്നാണ് അന്ന് ജസ്ന പറഞ്ഞത്.

മുടി കൊഴിച്ചിലിന്റെ കാരണം കണ്ടുപിടിക്കാൻ കഴിയുന്നേ ഇല്ലേ? ചിലപ്പോൾ ഈ അവയവങ്ങൾക്കുണ്ടാകുന്ന തകരാറാകാം..

0
Spread the love

സൗന്ദര്യവുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും ആരോഗ്യവുമായി ചേർത്ത് പലപ്പോഴും തലമുടിയുടെ കാര്യം പറഞ്ഞ് കേൾക്കാറില്ല. മോശം ഭക്ഷണക്രമം, തലയോട്ടിയിൽ വിയർപ്പും പൊടിയും കലർന്നുണ്ടാകുന്ന അഴുക്ക്, സമ്മർദ്ദം എന്നിവ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് പലർക്കും അറിയാം. മുടികൊഴിച്ചിൽ, മുടിയുടെ നിറം മങ്ങൽ, മുടിയിഴകളുടെ ആരോഗ്യം ക്ഷയിക്കൽ എന്നീ പ്രശ്നങ്ങൾക്ക് പലപ്പോഴും പഴിചാരാറുള്ളത് അത്തരം കാരണങ്ങളിലേക്കാണ്. എന്നാൽ ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകളും മുടിയിയുടെ മോശം മാറ്റ‌ങ്ങൾക്ക് കാരണമാകാം. ആയുർവേദവും ചൈനീസ് വൈദ്യശാസ്ത്രവുമെല്ലാം മുടിയുടെ ആരോഗ്യത്തെ വൃക്ക, കരൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്നു. വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം മുടിക്കാവശ്യമായ പോഷകങ്ങളും ഈ അവയവങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ വൃക്കയുടെയും കരളിന്റെയും പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റം തലമുടിയിലും പ്രതിഫലിക്കുന്നു.

അമിതമായ മുടികൊഴിച്ചിൽ

അമിതമായി വിഷവസ്തുക്കളെത്തുന്നത് കരളിന്റെ പ്രവർത്തനത്തെ സമ്മ‌ർദ്ദത്തിലാക്കുകയും രക്തപ്രവാഹം മന്ദഗതിയിലാക്കുയും ചെയ്യുന്നു. അമിതമായ മുടികൊഴിച്ചിലിലൂടെ ശരീരം ഇതിന്റെ സൂചന നൽകുന്നു. ഈസ്ട്രൊജൻ ടെസ്‌റ്റോസ്‌റ്റിറോൺ തുടങ്ങിയ ഹേർമോണുകളെ സന്തുലിതമായി നിലനിർത്തുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. ഇത് തകരാറിലാകുമ്പോൾ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും അമിതമായ മുടികൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു.

ബീറ്റ്‌‌റൂട്ട്, നെല്ലിക്ക, മ‌ഞ്ഞൾ തുടങ്ങി കരളിനെ പിന്തുണയ്‌ക്കുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് രക്തശുദ്ധീകരണത്തിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

അമിതമായി എണ്ണ മയമുള്ള തലയോട്ടി

കരളിന്, കൊഴുപ്പും വിഷവസ്തുക്കളും കാര്യക്ഷമമായി സംസ്‌കരിക്കാൻ കഴിയാതെ വരുമ്പോൾ, സെബാസിയസ് ഗ്രന്ഥികൾ ഒരു പരിഹാരമായി എണ്ണ അമിതമായി ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് തല കഴുകിയാലും തലയോട്ടിയിൽ എണ്ണമയം സ്ഥിരമായി കാണപ്പെടാൻ ഇടയാക്കും. അധിക എണ്ണ പലപ്പോഴും പൊടിയും മാലിന്യങ്ങളും ആകർഷിക്കുകയും തലയോട്ടിയുടെ ആരോഗ്യം വഷളാക്കുകയും മുടി അകാലത്തിൽ കൊഴിയാൻ കാരണമാവുകയും ചെയ്യുന്നു.

ഉലുവ, പാവയ്‌ക്ക, ഇലക്കറികൾ തുടങ്ങിയ കയ്പ്പുള്ള ആഹാരസാധനങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് ഈ പ്രശ്നം തടയാൻ സഹായിക്കുന്നു.

തലമുടി വരണ്ട് പൊട്ടുന്നത്

മുടിയിഴകൾ വരണ്ട് പൊട്ടുന്നത്, തുടർച്ചയായി അറ്റം പിളരുന്നത് തുടങ്ങിയവ വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളെ സന്തുലിതമാക്കാൻ വൃക്കകൾ സഹായിക്കുന്നു, ഇവയെല്ലാം മുടിയുടെ ശക്തിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ധാതുക്കൾ ശരിയായി ആഗിരണം ചെയ്യപ്പെടാതിരിക്കുകയോ മൂത്രത്തിലൂടെ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, മുടിയുടെ ഇലാസ്തികതയും സ്വാഭാവിക തിളക്കവും നഷ്ടപ്പെടും.


മുടിയുടെ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലം നിർണായകമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം തണ്ണിമത്തൻ, വെള്ളരി, തേങ്ങാവെള്ളം എന്നിവയുടെ ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മുടിയുടെ മൃദുത്വം നിലനിർത്തുകയും ചെയ്യുന്നു.

ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലന്‍! രാജമൗലി ചിത്രത്തിലെ പൃഥ്വിരാജിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക്

0
Spread the love

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കിടിലന്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം. കുംഭയെ അവതരിപ്പിക്കുന്നു’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം തയ്യാറായിരിക്കൂ എന്ന് മഹേഷ് ബാബുവിനോടും കളി തുടങ്ങിയെന്ന് ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയോടും പൃഥ്വി പോസ്റ്റില്‍ പറയുന്നു. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകമുണ്ടാക്കിയതിന് രാജമൗലിയോട് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലനായ കുംഭയെ അവതരിപ്പിക്കുന്നു എന്നാണ് രാജമൗലി ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം കുറിച്ചത്. ‘ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്റെയടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്. ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍ കുഭയ്ക്ക് ജീവന്‍ നല്‍കിയത് സര്‍ഗാത്മകമായി വളരെ സംതൃപ്തിയേകിയ കാര്യമാണ്.’ -രാജമൗലി കുറിച്ചു

‘ഞാൻ ഇടപെടേണ്ടതായിരുന്നു, ആദ്യ ചിത്രമായതിനാൽ സ്തംഭിച്ചുപോയി’; ഗൗരി കിഷൻ വിഷയത്തിൽ ക്ഷമാപണവുമായി നടൻ

0
Spread the love

നടി ഗൗരി കിഷനുനേരെയുണ്ടായ യൂട്യൂബറിൻ്റെ ബോഡി ഷെയ്മിങ് പരാമർശത്തിൽ പ്രതികരിച്ച് സഹനടന്‍ ആദിത്യ മാധവന്‍. വിഷയത്തില്‍ ആദിത്യന്റെ മൗനം വ്യാപകചര്‍ച്ചയായതിനെത്തുടര്‍ന്നാണ് നടന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മൗനം പാലിച്ചത്ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതിനാലാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ആദിത്യ എക്‌സില്‍ കുറിച്ചു.

ആദ്യ സിനിയായതിനാൽ ചോദ്യം തീർത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടാണ് താൻ സ്തംഭിച്ചുപോയതെന്നും നേരത്തേ ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി കിഷന് പിന്തുണയറിയിച്ച് ഗായിക ചിന്മയി കുറിച്ച എക്‌സ്‌പോസ്റ്റിലാണ് ആദിത്യപ്രതികരിച്ചത്.

‘ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു. അവർ അത് അർഹിച്ചിരുന്നില്ല. ആരും അത്തരമൊരു പെരുമാറ്റം അർഹിക്കുന്നില്ല. ആരായാലും എല്ലാവർക്കും ബഹുമാനം ലഭിക്കണം. ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു’- താരം കൂട്ടിച്ചേർത്തു.

‘ബഹുമാനം കിട്ടണമെന്നുണ്ടെങ്കില്‍ അത് കൊടുക്കാന്‍ പഠിക്കണം’; ബോഡി ഷെയ്മിങ് വിഷയത്തിൽ ഗൗരിക്ക് പിന്തുണയുമായി നടി ഖുശ്ബു

0
Spread the love

നടി ഗൗരി കിഷനോടുണ്ടായ ബോഡി ഷെയ്മിങ് ചോദ്യത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദര്‍. ചില മാധ്യമപ്രവര്‍ത്തകര്‍ ഈ രംഗത്തെ മോശമാക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയെന്നും ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെ കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഗൗരി കിഷന്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ബഹുമാനം ഒരിക്കലും അങ്ങോട്ട് മാത്രം നല്‍കേണ്ടതല്ല, ബഹുമാനം കിട്ടണമെന്നുണ്ടെങ്കില്‍ അത് കൊടുക്കാന്‍ പഠിക്കണം” എന്നാണ് ഖുശ്ബു കുറിച്ചത്.

അതേസമയം, അദേഴ്‌സ് എന്ന തമിഴ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് യൂട്യൂബര്‍ ഗൗരിക്കെതിരെ ശബ്ദം ഉയര്‍ത്തിയത്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്.

ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങ്ങിന് ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം ന്യായീകരിച്ചു കൊണ്ട് വീണ്ടും ശബ്ദമുയര്‍ത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ഇത് ബോഡി ഷെയ്മിങ് ആണെന്ന നിലപാടില്‍ ഗൗരി ഉറച്ചു നില്‍ക്കുകയായിരുന്നു.

ആഡംബരവും ആഘോഷങ്ങളും മാത്രമല്ല! ദാനശീലത്തിലും അംബാനി കുടുംബം മുൻപിൽ! ഒരു ദിവസം കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന തുക ഞെട്ടിക്കുന്നത്

0
Spread the love

ലോകത്തിൽ തന്നെ എടുത്ത് പരിശോധിച്ചാൽ ഏറ്റവും വലിയ പണക്കാരിലൊരാളാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ ഈയടുത്ത് നടന്ന കല്യാണത്തിലെ ആഡംബരം കണ്ടു ലോകം തന്നെ അതിശയിച്ചു പോയിരുന്നു. എന്നാൽ ഈ ആഡംബരവും ആഘോഷവും മാത്രമല്ല അംബാനി കുടുംബം. ദാനശീലത്തിലും അംബാനി കുടുംബം ഒട്ടും പിന്നിലല്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പണം നൽകുന്ന ഒരാൾ കൂടിയാണ് മുകേഷ് അംബാനി. 2025ലെ ‘എഡൽഗിവ് ഹുറുൺ ഇന്ത്യ ഫിലാന്ത്രോപ്പി’ (EdelGive-Hurun India Philanthropy List) ലിസ്റ്റ് പ്രകാരം, മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 626 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. അതായത് പ്രതിദിനം 1.7 കോടി രൂപയാണ് സംഭാവനയായി കൊടുത്തത്.അംബാനി കുടുംബം പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കല, സംസ്‌കാരം, ദുരന്തനിവാരണം, പൈതൃക സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പട്ടികയിൽ അംബാനി രണ്ടാം സ്ഥാനത്താണ്. ഇതിലും കൂടുതൽ തുക സംഭാവന ചെയ്യുന്ന മറ്റൊരാൾ നമ്മുടെ രാജ്യത്തുണ്ട്. ആരാണെന്നല്ലേ? എച്ച്സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാറും കുടുംബവുമാണ് പട്ടികയിൽ ഒന്നാമതി.2025 സാമ്പത്തിക വർഷത്തിൽ 2,708 കോടി രൂപയാണ് ശിവ് നാടാറും കുടുംബവും സംഭാവന ചെയ്തത്. ബജാജ് ഫാമിലി 446 കോടിയാണ് സംഭാവനയായി നൽകിയത്. കുമാർ മംഗളം ബിർല ഗ്രൂപ്പ് 440 കോടിയും നന്ദൻ നിലേകനി 365 കോടിയുമാണ് സംഭാവനം ചെയ്‌തത്.

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? മാതാപിതാക്കൾക്കായിതാ ഡോക്ടർമാർ നിർദേശിക്കുന്ന ടിപ്പ്‌സ്

0
Spread the love

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കയെ തകരാറിലാക്കുമെന്ന് പറയുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് മാതാപിതാക്കളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

എന്നാൽ ആരും പേടിക്കേണ്ട കാര്യമില്ലെന്നാണ് ലക്‌നൗ കിങ് ജോർജ് മെഡിക്കൽ കോളേജ് പീഡിയാട്രിക്‌സ് ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി ഡോ ഷെല്ലി അവസ്തി പറയുന്നത്. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരില്ലെന്ന് ഡോക്ടർ തീർത്ത് പറയുന്നു. മൂത്രം ആഗീരണം ചെയ്യുക എന്ന് മാത്രമാണ് ഇതിന്റെ ജോലിയെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രക്തത്തെ ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്ക. ഡയപ്പറുകൾ ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന യൂറിൻ പിടിച്ചുവയ്ക്കുന്ന വസ്തുവാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുക കൃത്യമായി ഡയപ്പറുകൾ മാറ്റാതിരിക്കുമ്പോൾ മാത്രമാണെന്നും അവസ്ഥി ചൂണ്ടിക്കാട്ടുന്നു. ഓരോ മൂന്ന് – നാലു മണിക്കൂർ കൂടുമ്പോൾ ഡയപ്പറുകൾ മാറ്റണമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

വൃത്തിയില്ലായ്മ യൂറിനറി അല്ലെങ്കിൽ ചർമത്തിലെ അണുബാധയ്ക്ക് കാരണമാകും. കൂടാതെ ചർമത്തിൽ പാടുകൾ ഉണ്ടാകാനും ഇടയുണ്ട്. യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ സ്ഥിരമായി വന്നാൽ അത് നേരിട്ട് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. പക്ഷേ അതിന് ഡയപ്പറിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്താനും സാധിക്കില്ലെന്ന് ഡോക്ടർ പറയുന്നു.

മുതിർന്നവരിലും വലിയ കുട്ടികളിലും കാണുന്നതിനെക്കാൾ വ്യത്യസ്തമായ രീതിയിലാണ് കുട്ടികളിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ കാണപ്പെടുന്നത്. പനി, അസ്വസ്ഥത, ഭക്ഷണം കഴിക്കാതിരിക്കുക, മൂത്രത്തിന് ദുർഗന്ധം കൂടുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ. ഇത്തരം അവസ്ഥയിൽ കൂടുതൽ ശ്രദ്ധ കുട്ടികൾക്ക് നൽകണം. ഇല്ലെങ്കിൽ ഈ അവസ്ഥ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും. യൂറിനറി ട്രാക്ടിൽ ബാക്ടീരിയകൾ പ്രവേശിക്കുന്നതാണ് അണുബാധയ്ക്ക് ഇടയാക്കുന്നത്. അത് ഡയപ്പർ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഉണ്ടാകില്ല.

ഡയപ്പർ മാറ്റിയതിന് ശേഷം കുഞ്ഞിനെ വൃത്തിയാക്കുക, നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടുക എന്നിവയെല്ലാം പ്രധാനമാണ്. അനാട്ടമിക്കൽ വ്യത്യാസങ്ങൾ മൂലം ആൺകുഞ്ഞുങ്ങളെക്കാൾ പെൺ കുഞ്ഞുങ്ങൾക്കാണ് ഈ അണുബാധ ഉണ്ടാവാൻ സാധ്യത കൂടുതൽ.

മാതാപിതാക്കൾക്കായി ഡോക്ടർ നിർദേശിക്കുന്ന ടിപ്പ്‌സ്

  1. ഡയപ്പർ മാറ്റി അടുത്തത് ധരിപ്പിക്കുന്നതിന് മുമ്പ് വെള്ളമോ വൈപ്പുകളോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ചർമം വൃത്തിയാക്കുക
  2. ആവശ്യമെങ്കിൽ ബേബി റാഷ് ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ കുഞ്ഞുങ്ങളുടെ ചർമത്തിൽ തേയ്ക്കാം
  3. സോഫ്റ്റും വായുകടക്കുന്നതും ഹൈപ്പോഅലർജനിക്ക് ഡയപ്പറുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക
  4. ഡയപ്പർ ഉപയോഗിക്കാൻ താത്പര്യമില്ലാത്തവർക്കും വൃത്തിയുള്ളതും ഉണങ്ങിയതുമായ നാപ്പീസ് പകരമായി ഉപയോഗിക്കാം
  5. രാത്രിയിൽ തുടർച്ചയായി കുഞ്ഞ് മൂത്രമൊഴിക്കുമെങ്കിൽ ഡയപ്പറുകൾ തന്നെ ഉപയോഗിക്കുക. പക്ഷേ രാവിലെ അത് കൃത്യമായി മാറ്റാൻ ഓർമിക്കണം

‘ജേണലിസത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ’; ഗൗരി കിഷന് പിന്തുണയുമായി സുപ്രിയ മേനോൻ

0
Spread the love

നടി ഗൗരി കിഷന് പിന്തുണയുമായി സുപ്രിയ മേനോൻ. ജേണലിസത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ എന്ന് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സിനിമ പ്രമോഷന്റെ വാർത്താസമ്മേളനത്തിൽ ശരീരഭാരം എത്രയാണെന്ന് ചോദിച്ച യൂട്യൂബറോട് പൊട്ടിത്തെറിക്കുന്ന ഗൗരിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ മേനോൻ സ്റ്റോറി പോസ്റ്റ് ചെയ്തത്.

സിനിമയുടെ പ്രെമോഷനായുള്ള വാർത്താസമ്മേളനത്തിനിടെ സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്നായിരുന്നു യൂട്യൂബർ നടനോട് ചോദിചത്തത്. എന്നാൽ ഇതിൽ പ്രകോപിതയായ ഗൗരി രൂക്ഷമായ ഭാഷയിൽ യൂട്യുബറോട് പ്രതികരിക്കുകയായിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഢിത്തരമാണെന്ന് പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു.

യൂട്യൂബർ ചോദ്യത്തെ ന്യായീകരിച്ച് സംസാരിച്ചെങ്കിലും ആ ചോദ്യം മോശമാണെന്ന നിലപാടിൽ ഉറച്ച് നിന്നു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും യൂട്യൂബറോടും നടി ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ പറഞ്ഞു.

50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്‍റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. അതേസമയം വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച യൂട്യൂബറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.

വളകാപ്പ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇപ്പോൾ പ്രസവിച്ച് പോകുമെന്ന് തോന്നി; പിന്നിട്ട ദുരിതം വിവരിച്ച് നടി ദുർഗ കൃഷ്ണ

0
Spread the love

നടി ദുർഗ കൃഷ്ണ അമ്മയായ വിവാരം ഇക്കഴിഞ്ഞ ദിവസം മലയാളികൾ അറിഞ്ഞ സന്തോഷ വാർത്തയാണ്. ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് ദുർഗ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ഭർത്താവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും ദുർഗ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഇപ്പോഴിതാ സന്തോഷം നിറഞ്ഞ പ്രെഗ്നൻസി കാലവും വളകാപ്പും ഫോട്ടോഷൂട്ടും മാത്രമല്ല, വലിയ സങ്കടങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ദുർഗയുടെ വാക്കുകൾ

‘മാർച്ച് 23ന് വെറുതേ ഒന്ന് ചെക്ക് ചെയ്‌തപ്പോഴാണ് ആ രണ്ട് ലൈൻ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ പോയി കൺഫോം ചെയ്‌തു. ഞങ്ങൾ ഭയങ്കര സർപ്രൈസായി. പക്ഷേ, നാലാം മാസം എനിക്ക് കൊവിഡ് പോസിറ്റീവായി. കൊവിഡ് കാരണം ബ്ലെഡിൽ ഇൻഫെക്ഷൻ ആയി. ബോഡി പെയിൻ വന്നു. ഗർഭിണിയായ ശേഷം ഒരുപാട് തവണ ആശുപത്രിയിൽ അഡ്‌മിറ്റായി. അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല. ആദ്യത്തെ അഞ്ച് മാസം പൂ‌ർണമായും റെസ്റ്റിലായിരുന്നു ഞാൻ. അത് കഴിഞ്ഞ് ആദ്യം ക്ഷേത്രത്തിൽ പോയി. പുറത്തിറങ്ങിയപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായെങ്കിലും വീണ്ടും അസുഖങ്ങൾ വന്നു.വളകാപ്പ് കഴിഞ്ഞതോടെ ഞാൻ സൈഡായി. ഇടയ്‌ക്കിടെ ആശുപത്രിയിൽ അഡ്‌മിറ്റാകുമായിരുന്നു. സഹിക്കാൻ പറ്റാത്ത വേദന. വളകാപ്പ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഞാൻ ഇപ്പോൾ പ്രസവിച്ച് പോകുമെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ ആയിരുന്നു എനിക്ക്. പിന്നെ റെസ്റ്റ് എടുക്കാൻ തുടങ്ങി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് – റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും തെരുവുനായ്‌ക്കളെ പൂർണമായും നീക്കണം: സുപ്രീം കോടതി

0
Spread the love

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് – റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. നായ്‌ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ അധികാരപരിധിയിലുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവയെല്ലാം നിരീക്ഷിച്ച് തെരുവുനായ്‌ക്കളെ മാറ്റാനും കോടതി നിർദേശിച്ചു. തെരുവുനായ്‌ക്കൾ പ്രവേശിക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ശരിയായ മതിലോ വേലിയോ കെട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാരോട് കോടതി ആവശ്യപ്പെട്ടു. ഈ സ്ഥലങ്ങളിൽ തെരുവുനായ്‌ക്കളില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്തണം. പിടികൂടിയ തെരുവുനായ്‌ക്കളെ അതേസ്ഥലത്ത് തന്നെ വീണ്ടും തിരികെ വിടരുതെന്നും കോടതി കർശനമായി നിർദേശിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts