Home Blog Page 24

‘ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടിൽ വന്നിരുന്ന ഓസി’; പുതിയ മാറ്റത്തിൽ വിങ്ങിപ്പൊട്ടി നടി അഹാന കൃഷ്ണ

0
Spread the love




മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. മൂന്നാമത്തെ മകളായ ഇഷാനിയും ഏറ്റവും ഒടുവിലത്തെ കുട്ടിയായ ഹൻസികയും അഹാനയെ കൂടാതെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാമത്തെ മകളായ ദിയ കൃഷ്ണയെ പ്രേക്ഷകർക്ക് ഏറെ അടുപ്പം ലൈഫ് സ്റ്റൈൽ വ്ലോഗർ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആണ്. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ദിയയുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിൽ അനുജത്തിയെ കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ദിയയുടെ വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപെടുത്ത വീഡിയോയാണ് അഹാന ഷെയർ ചെയ്തത്. ഇതിൽ അനുജത്തിയെ പിരിയുന്നതിലെ വിഷമത്തെ കുറിച്ച് പറഞ്ഞ അഹാന പൊട്ടിക്കരയുന്നുമുണ്ട്. വിവാഹ വിശേങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു വീഡിയോ തുടങ്ങിയത്. ഏറ്റവും ഒടുവിൽ ആയിരുന്നു അഹാന ഇമോഷണലായത്.

“ഓസിയുടെ വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ഞാനും ഓസിയും വിസിബിൾ അറ്റാച്ച്മെന്റുള്ള സഹോദരിമാർ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ കുറച്ച് നേരമായി എന്തൊക്കെയോ ഒരു ഫീലിങ്സാണ് എനിക്ക്. കല്യാണം നടക്കുന്നതും കുടുംബം വലുതാകുന്നതുമെല്ലാം എല്ലാം വളരെ സന്തോഷം ഉള്ള കാര്യങ്ങളാണ്. മാറ്റം ഇഷ്ടമാണെങ്കിലും എവിടെയോ ഒരു ബുദ്ധിമുട്ട് തോന്നുകയാണ്. ഇത് വലിയൊരു മാറ്റമാണല്ലോ. കുടുംബത്തിലെ ആദ്യ വിവാഹമാണിത്. അതുകൊണ്ട് ഞങ്ങൾക്കെല്ലാം എല്ലാം പുതിയ അനുഭവമാണ്. ഇത്രയും നാൾ ഞങ്ങൾ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു. ജീവിതം ഇപ്പോൾ മാറാൻ പോകുന്നു”, എന്ന് അഹാന പറയുന്നു.

“എപ്പോഴും ഉള്ളതുപോലെ ഓസി ഇനി ഞങ്ങൾക്ക് ഇടയിൽ ഇല്ല. അടിയുണ്ടാക്കുമ്പോൾ ഇറങ്ങിപ്പോകുമെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷേ പോകാൻ വേറെ സ്ഥലമില്ലല്ലോ. ഇതാണല്ലോ ഞങ്ങടെ വീട്. ഓസിക്ക് മറ്റൊരു വീടായി. എനിക്ക് ഇപ്പോൾ 28. ഓസിക്ക് 26. ഈ 26 വർഷത്തെ എന്റെ ജീവിതത്തിൽ മണിക്കൂറുകൾക്ക് ശേഷം മാറ്റം വരാൻ പോകയാണ്. പതിയെ ഇതെല്ലാം ശീലമാകുമായിരിക്കും.നല്ലൊരു മാറ്റമാണ്. പക്ഷേ ആ മാറ്റം വരാൻ പോകുന്നുവെന്ന് അറിയുമ്പോൾ എന്തോപോലെ തോന്നുന്നു. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടിൽ വന്നിരുന്ന ഓസി, ഇനി ഞങ്ങളെ കുറച്ച് കൂടി മിസ് ചെയ്യും. കുറച്ചുകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. എന്താണ് എനിക്ക് ഇങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല”, എന്നും അഹാന പറയുന്നു. നിരവധി പേരാണ് ഈ സഹോദരി ബന്ധത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്.

ഈ ചിത്രം തീർച്ചയായും ഒരു മറുപടിയാണ്; പുകഴ്ത്തി സത്യൻ അന്തിക്കാട്

0
Spread the love

ഓണം റിലീസായ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ വാനോളം പ്രശംസിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതെന്നും ആഹ്ലാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു. വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല.

സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു. 

സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല.

സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. “കിഷ്കിന്ധാ കാണ്ഡം”  തീർച്ചയായും ഒരു മറുപടിയാണ്.

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 320 രൂപ കൂടി

0
Spread the love

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865 രൂപയാണ്.

കഴിഞ്ഞ ദിവസമാണ് വില 1000 രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയില്‍ എത്തിയിരുന്നു.

ഷാരൂഖിനേയും പിന്നിലാക്കി വിജയ്; ദളപതി 69ലൂടെ പ്രതിഫലത്തിൽ ഇന്ത്യയിൽ ഒന്നാമത്

0
Spread the love

ദളപതി 69 എന്ന പുതിയ ചിത്രത്തിൽ വിജയ്ക്ക് റെക്കോർഡ് പ്രതിഫലം എന്ന് റിപ്പോർട്ട്. സിനിമയ്ക്കായി നടൻ 275 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടനായി വിജയ് മാറുമെന്നാണ് സൂചന. നിലവിൽ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ ഷാരൂഖ് ഖാനാണ്. ഒരു സിനിമയ്ക്കായി 250 കോടിയാണ് കിംഗ് ഖാന്റെ പ്രതിഫലം.

അതേസമയം ദളപതി 69 ന്റെ അപ്ഡേറ്റ് നാളെ വരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ദി ലവ് ഓഫ് ദളപതി എന്ന പേരിൽ ഒരു വീഡിയോയ്‌ക്കൊപ്പമാണ് അണിയറപ്രവർത്തകർ അനൗൺസ്‌മെന്റ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ സിമ്രാൻ നായികയാകുമെന്ന റിപ്പോട്ടുകളുണ്ട്. ഇത് സ്ഥിരീകരിച്ചാല്‍ 22 വർഷങ്ങൾക്ക് ശേഷമായിരിക്കും ഇരുവരും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 1997 ൽ പുറത്തിറങ്ങിയ വൺസ് മോർ എന്ന സിനിമയിലാണ് വിജയ്‍യും സിമ്രാനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നാലെ തുളളാത മനവും തുളളും, പ്രിയമാനവളെ തുടങ്ങിയ ഹിറ്റ് സിനിമകളിലും ഇരുവരും ജോഡികളായെത്തിയിരുന്നു. കൂടാതെ വിജയ്‌യുടെ യൂത്ത് എന്ന സിനിമയിൽ ഒരു ഗാനത്തിലും സിമ്രാൻ പ്രത്യക്ഷപ്പെട്ടിരുന്നു.

സിമ്രാന് പുറമെ മലയാളത്തിന്റെ യുവനടി മമിത ബൈജുവും ദളപതി 69ൽ പ്രധാന വേഷത്തിൽ എത്തിയേക്കാം. സിനിമയിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞയുടനെ അഭിനേതാക്കളുടെ പരസ്യപ്രഖ്യാപനവും നടത്താനുള്ള ഒരുക്കത്തിലാണ്.

‘അഞ്ചുവർഷം’ അന്നവർ അങ്ങനെ പറഞ്ഞു; ആ കമെന്റിനെ കുറിച്ച് പാർവതി

0
Spread the love

മലയാള സിനിമയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളിൽ വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്ന പേരാണ് പാർവതി തിരുവോത്ത്. ചെയ്യുന്ന കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും തന്നിലെ അഭിനയ പ്രതിഭ കൊണ്ടും എന്നും ഒരുപാട് വാഴ്ത്തലുകൾ കേട്ടിട്ടുള്ള നടി കൂടിയാണ് പാർവതി. ഒരു നടി എന്നതിനപ്പുറം നിലപാടുകൾ കൊണ്ടും പാർവതി ഏറെ അപൂർവവും കരുതുറ്റതുമായ വ്യക്തിത്വമെന്ന് പ്രേക്ഷകർ എന്നേ അംഗീകരിച്ചിട്ടുണ്ട്..

ഇപ്പോഴിതാ താൻ സിനിമയിൽ വന്ന സമയത്ത് തന്നെക്കുറിച്ച് പറഞ്ഞു കേട്ട ഒരു കമന്റിനെ കുറിച്ച് തുറന്നു പറയുകയാണ് പാർവതി. തുടക്കകാലത്ത് അവർ പറഞ്ഞു ഒരു അഞ്ചുവർഷം അതാണ് സിനിമയിൽ നായികമാരുടെ ലൈഫ് എന്ന്. എന്നാൽ അഭിനയ ജീവിതത്തിലെ തന്റെ 18 വർഷത്തിനപ്പുറവും സജീവമായി താൻ പ്രവർത്തിക്കുകയാണെന്നും സിനിമയിൽ ഒരു എഴുപത്തിയെട്ട് വയസ്സ് ആകുന്നതുവരെ ഇരിക്കണമെന്നാണ് തന്റെ പ്ലാൻ ബി എന്നും നടി പറയുന്നു.

‘താനും കുഞ്ഞും മരണപ്പെട്ടേക്കാം’; ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന് വെളിപ്പെടുത്തി ലോകപ്രശസ്ത സെലീന ഗോമസ്

0
Spread the love

അമ്മയാകാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ ശാരീരിക സ്ഥിതി വച്ച് അത് സാധ്യമല്ലെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗർഭധാരണം തനിക്കും കുഞ്ഞിനും അപകടകരമാണെന്നു ഗായിക തുറന്നു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങളെക്കുറിച്ചു മനസ്സു തുറന്നത്. 

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ലൂപ്പസ് രോഗബാധയുണ്ട് സെലീനയ്ക്ക്. (സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ ‘ലൂപസ്’). ഈ രോഗാവസ്ഥ ഗർഭാവസ്ഥയെ സങ്കീർണമാക്കും. രക്തസമ്മർദം ഉയരാനും മറ്റു ശാരീരിക വിഷമതകൾ ഉണ്ടാകാനും ഇടയുണ്ട്. അതിനാൽത്തന്നെ തനിക്കൊരിക്കലും അമ്മയാകാൻ സാധിക്കില്ലെന്നു സെലീന ഗോമസ് വേദനയോടെ പറഞ്ഞു. 

‘ഒരുപാട് ആരോഗ്യപ്രശ്നങ്ങളാൽ വലയുകയാണ് ഞാൻ. അമ്മയാകണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും എന്റെ ശരീരം അതിന് അനുവദിക്കുന്നില്ല. ഗർഭം ധരിച്ചാൽ എന്റെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗർഭിണിയാകണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. പക്ഷേ എന്തു ചെയ്യാൻ സാധിക്കും. എന്നെപ്പോലെ ഗർഭധാരണത്തിൽ പ്രശ്നങ്ങളുള്ളവർക്ക് പല മാർഗങ്ങൾ സ്വീകരിക്കാമല്ലോ. വാടകഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയ സാധ്യതകളെക്കുറിച്ചു ഞാൻ ആലോചിക്കുകയാണ്. ആ മാർഗം എങ്ങനെയായിരിക്കും ഞാൻ തിരഞ്ഞെടുക്കുക എന്നതിനെക്കുറിച്ചോർത്ത് അതിയായ ആവേശവും ആകാംക്ഷയും തോന്നുന്നു. എന്നെപ്പോലെ അമ്മയാകാൻ കൊതിക്കുന്ന എത്ര സ്ത്രീകളുണ്ടാകും. വാടകഗർഭപാത്രത്തിലൂടെ ഞാൻ അമ്മയായാൽ ജനിക്കാൻ പോകുന്ന കുഞ്ഞ് എന്റേതു തന്നെയായിരിക്കുമല്ലോ’, സെലീന ഗോമസ് പറഞ്ഞു. 

2015ലാണ് സെലീന ഗോമസിന് ലൂപ്പസ് രോഗം കണ്ടെതത്തിയത്. മാസങ്ങളോളം മരുന്നുകൾ കഴിച്ചെങ്കിലും രോഗം വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കി. വൃക്ക മാറ്റിവയ്ക്കുക മാത്രമായിരുന്നു ശാശ്വതമായ പരിഹാരം. ഉറ്റ സുഹൃത്ത് ഫ്രാൻസിയ റെയ്സ വൃക്ക ദാനം ചെയ്യാൻ തയ്യാറായതോടെ 2017ൽ ശസ്ത്രക്രിയ നടത്തി. വൃക്ക മാറ്റിവയ്ക്കലിനു വിധേയയായ കാര്യം സെലീന തന്നെയാണ് ലോകത്തോടു വിളിച്ചു പറഞ്ഞത്. ഇപ്പോഴാണ് ഇതുവരെ പറയാത്ത വിവിധങ്ങളായ ശാരീരിക വിഷമതകൾ തനിക്കുണ്ടെന്നു സെലീന തുറന്നു പറയുന്നത്.

ദിയ- അശ്വിൻ വിവാഹത്തിൽ ഒന്നൊന്നര ട്വിസ്റ്റ്‌, ജോഡികൾ ആരും അറിയാതെ നേരത്തെ കല്യാണം കഴിച്ചിരുന്നു, വെളിപ്പെടുത്തൽ

0
Spread the love

മെഹന്തിയും, ഹൽദിയും സംഗീതും കല്യാണവുമൊക്കെയായി സോഷ്യൽ മീഡിയയും മലയാളികളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ വളരെയധികം ആഘോഷിച്ച ജോഡികൾ ആയിരുന്നു നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും കാമുകൻ അശ്വിൻ ഗണേശനും തമ്മിലുള്ള വിവാഹം. നീണ്ട രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ ദിയയും സോഫ്റ്റ്‌വെയർ എൻജിനീയറായ അശ്വിനും തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലൂടെ കഴിഞ്ഞ ദിവസമായിരുന്നു ഒന്നിച്ചത്. എന്നാൽ ഇത് വെറും ഡമ്മി കല്യാണമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ തന്നെ ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അടുത്തിടെ നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹം ആണ്. എന്ത് സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്‍പരം താങ്ങും തണലുമായി ഉണ്ടാകും എന്ന് കഴിഞ്ഞ വര്‍ഷം സത്യം ചെയ്‍തതാണ്. ലോകത്തിനറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണെന്നും പറയുന്നു ദിയ കൃഷ്‍ണ.

റീലാണ് ദിയ കൃഷ്‍ണ പങ്കുവെച്ചത്. അശ്വിൻ ദിയയ്‍ക്ക് താലി ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഇത് വല്ലാത്ത ഒരു ട്വിസ്റ്റായെന്ന് പറയുകയാണ് ആരാധകര്‍.

വിവാദ പോസ്റ്റ് കണ്ട് ആ നടൻമാർ ആരും തന്നെ വിളിച്ചിട്ടില്ല; സങ്കടംകൊണ്ട് പറഞ്ഞു പോയതാണ്, വളച്ചൊടിക്കരുതേ!!

0
Spread the love

കഴിഞ്ഞദിവസമാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം യുവതാരങ്ങളായ ടോവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവർക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. മൂന്നു നടന്മാർക്കും ഓണത്തിന് റിലീസ് ഉണ്ടായിരുന്നു. ഈ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മൂവരും പരസ്പരം തങ്ങളുടെ സിനിമകളെ പ്രമോട്ട് ചെയ്തുകൊണ്ട് വീഡിയോകളും ചെയ്തിരുന്നു. ഈ പ്രവർത്തി തങ്ങൾ നിർമിക്കുന്ന ‘ബാഡ് ബോയ്സ്’ എന്ന ചിത്രമടക്കമുള്ള മറ്റു ഓണം റിലീസ്സുകളെ അവഗണിച്ചു കൊണ്ടുള്ളതായിരുന്നു എന്ന് കുറ്റപ്പെടുത്തിയാണ് ഷീലു പ്രതികരിച്ചിരുന്നത്.

നടന്മാരുടെ പ്രമോഷൻ വീഡിയോകൾ കണ്ടാൽ ഈ മൂന്ന് സിനിമകൾ മാത്രമേ ഓണത്തിന് റിലീസിന് എത്തുന്നുള്ളൂ എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത് എന്ന് ഉന്നയിച്ചാണ് പരസ്യമായി വിമർശനമുന്നയിച്ചിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ഏറെ കുപ്രസിദ്ധി ആർജിച്ച വാക്കായ’ പവർ ഗ്രൂപ്പും’ ഷീലു തന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ‘എങ്ങനെയാണ് സിനിമയിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ചു തന്നതിന് നന്ദി’ എന്നായിരുന്നു ഷീലുവിന്റെ പോസ്റ്റ്‌. വൈകാതെ പോസ്റ്റ് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

എന്തായാലും പോസ്റ്റ് ചർച്ചയായതോടെ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷീലു എബ്രഹാം. വളരെ ചുരുങ്ങിയ വാക്കുകളിൽ തന്റെ സങ്കടം പരാമർശിച്ചത് ആയിരുന്നെന്നും അതിനെ വളച്ചൊടിച്ച് പവർ ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യത്തിന്റെ ആവശ്യമില്ല എന്നും നടി വിശദീകരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് അതിനെ വളച്ചൊടിക്കരുതെന്നും ഷീലു അഭ്യര്തിച്ചു..

പോസ്റ്റ് വിവാദമായതിന് പിന്നാലെ തന്നെ ആരും വിളിച്ചിട്ടില്ലെന്നും സംഭവത്തിൽ യാതൊരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ലെന്നും നടി വ്യക്തമാക്കുന്നു. പ്രസ്തുത യുവനടന്മാരുടെ സിനിമകളും നന്നാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു. ഓണം സിനിമകൾ എന്ന് പറയുമ്പോൾ തന്നെ കോമ്പറ്റീഷൻ ഉണ്ടാകും. എല്ലാരും ആർട്ടിസ്റ്റുകൾ ആണ് ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.

ഒഴിവായതല്ല ഓടി രക്ഷപെട്ടതാണ്; കോടതി വിധി വരും മുൻപ് താനേ ഇറങ്ങിയത് നന്നായി: വിനയൻ

0
Spread the love

സുപ്രധാനമായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമ ആകെ തലകീഴ് മേൽ മറിഞ്ഞ അവസ്ഥയാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ പ്രധാന നടന്മാർക്കെതിരെയും മുതിർന്ന സംവിധായകർക്കെതിരെയും ലൈംഗികാരോപണങ്ങൾ അടക്കമുള്ള വെളിപ്പെടുത്തൽ വന്നതോടെ പല മേഖലകളിലും പൊട്ടിത്തെറികളും വിഭാഗീയതകളും പുറത്തുവന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണം മലയാള സിനിമയിലെ നടി നടന്മാരുടെ താര സംഘടനയായ അമ്മയും പിളർപ്പിലേക്ക് പോകുന്നു എന്ന സൂചന നൽകിക്കൊണ്ട് ജനറൽ സെക്രട്ടറിയായ സംവിധായകൻ ഉണ്ണികൃഷ്ണൻ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതോടൊപ്പം തന്നെ സിനിമ നയരൂപീകരണ സമിതിയിൽ നിന്നും സ്വയം ഒഴിവാകുകയാണെന്നും ബി ഉണ്ണി കൃഷ്ണൻ കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിൽ പ്രതികരണവുമായപ്പോൾ എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ബി ഉണ്ണികൃഷ്ണൻ സ്വയം മാറി നിൽക്കുന്നതല്ലെന്നും ഓടി രക്ഷപ്പെടുകയാണെന്നും ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ വിനയൻ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം

ശ്രീ ബി ഉണ്ണികൃഷ്ണൻ സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് ഒഴിവാകുന്നു എന്നു വാർത്ത കണ്ടു. ഒഴിവായതല്ല ഓടി രക്ഷപെട്ടതാണെന്നാണ് എന്റെ പക്ഷം.
സുപ്രീം കോടതിയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സിനിമയിൽ തൊഴിൽ നിഷേധവും അന്യായ വിലക്കുകളും നടത്തി എന്നകുറ്റത്തിന് ശിക്ഷ വിധിക്കുകയും അതു നടപ്പാക്കിയതോടെ കുറ്റവാളി ആകുകയും ചെയ്ത ഒരാൾ അതേ സിനിമാവ്യവസായത്തിന്റെ നയം രുപീകരിക്കാനുള്ള കമ്മിറ്റിയിൽ കേറി ഇരിക്കുന്നു എന്നു പറഞ്ഞാൽ നീതി ബോധമുള്ള ഇന്ത്യയിലെ ഏതെങ്കിലും കോടതി അതിനു സമ്മതിക്കുമോ? അതുകൊണ്ടു തന്നെ ആണ് ഹൈക്കോടതിയിൽ കേസു വന്ന സമയത്തു തന്നെയുള്ള ഈ പിൻമാറ്റം… കഴിഞ്ഞ ദിവസം കേട്ടത് ……………തനിക്കു വേണ്ടിയല്ല, നയരൂപീകരണ സമിതിയിൽ തൊഴിലാളികളുടെ ശബ്ദം കേൾക്കാനാണ് താൻ ഈ കമ്മിറ്റിയിൽ ഇരിക്കുന്നത് എന്നാണ്.
ഇപ്പോ അതിനു മാറ്റം വന്നോ?
ആ കമ്മിറ്റിയിൽ ഒരു തൊഴിൽ നിഷേധകന് ഇരിക്കാൻ കഴിയില്ല എന്ന കോടതി വിധി വരും മുൻപ് താനേ ഇറങ്ങിയത് ഏതായാലും നന്നായി..
സെപ്തംബർ ഏഴിനു എറണാകുളത്തു നടന്ന സർക്കാർ കമ്മിറ്റിയിൽ ശ്രീ ഉണ്ണികൃഷ്ണൻ പങ്കെടുത്തതു തന്നെ നിയമ വ്യവസ്ഥയോടുള്ളവെല്ലു വിളി ആയിരുന്നു,
കോമ്പറ്റീഷൻ കമ്മീഷൻ ഞങ്ങളെ ശിക്ഷിച്ചതിൽ അഭിമാനം കൊള്ളുന്നു എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി പറഞ്ഞതായി കണ്ടു..
CCI ട്രേഡ് യൂണിയനുകൾക്ക് എതിരാണന്നാണ് അദ്ദേഹം പറയുന്നത്,,
അപ്പോ സപപ്രീം കോടതിയോ? സുപ്രീ കോടതി നിങ്ങക്കു കിട്ടിയ ശിക്ഷ ശരി വച്ചത് ട്രേഡ് യൂണിയൻ വിരോധം കെണ്ടാണോ? നല്ല ഫീസു കൊടുത്തല്ലേ വല്യ വക്കീലൻമാരെക്കൊണ്ട് സാറുമ്മാർ ഘോര ഘോരം വാദിച്ചത്?
ഏതായാലും ഹേമക്കമ്മിറ്റിയുടെ പുറത്തു വന്ന റിപ്പോർട്ടിന്റെ 137 മുതൽ 141 വരെ ഉള്ള ഭാഗങ്ങൾ മലയാള സിനിമയിലെ എല്ലാ പ്രവർത്തകരും ഒന്നു വായിച്ചിരിക്കണം..
സൂപ്പർ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ എത്ര ക്ളസിക്കായിട്ടാണ് 2008 ൽ തകർത്തതെന്ന് അതിൽ പറയുന്നുണ്ട്..
ആ വ്യക്തി തന്നെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൻ പ്രകാരം സിനിമ നന്നാക്കാനായി രൂപം കൊടുത്ത കമ്മിറ്റിയിൽ കയറി ഇരുന്ന് 7-9- 24ൽ ഒരു മീറ്റിംഗ് കൂടി എന്ന വിരോധാഭാസത്തെ എതിർക്കേണ്ടത് എന്റെ ബാധ്യതയാണന്നു തോന്നിയതു കൊണ്ട് മാത്രമാണ് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്.. ഇത്തരം ചെറിയ കാര്യങ്ങളിലൊക്കെ ബഹുമാന്യനായ സാംസ്കാരിക മന്ത്രിയെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി…

സമയമില്ലെന്ന് കരുതി ഇനി തോന്നിയപോലെ പാർക്കിങ് വേണ്ട മക്കളെ! മുന്നറിയിപ്പുമായ് എംവിഡി

0
Spread the love

റോഡുകളിലെ അനധികൃത പാർക്കിംഗിനെതിരെ ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇതിനെതിരെ രംഗത്തെത്തിയത്. താത്കാലിക സമയ ലാഭത്തിന് വേണ്ടി തോന്നിയപോലെ വാഹനം റോഡിൽ പാർക്ക് ചെയ്യുമ്പോൾ മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്യത്തെയാവാം നമ്മൾ തടസ്സപ്പെടുത്തുന്നതെന്ന് പോസ്റ്റിൽ എംവിഡി ഓർമ്മിപ്പിക്കുന്നു. അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാമെന്നും നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം എന്നും എംവിഡി പറയുന്നു.

താഴെ പറയുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെടുന്നു

1. കൊടുംവളവിലും വളവിന് സമീപത്തും
2. പെഡസ്ടിയൻ ക്രോസിങ്ങിലും, ക്രോസിങ്ങിൽ നിന്നും 5 മീറ്ററിനുള്ളിലും
3. മറ്റ് ഡ്രൈവർമാർക്ക് ട്രാഫിക് ലൈറ്റ് സിഗ്നൽ കാണാൻ കഴിയാത്ത വിധത്തിൽ
4. റോഡിലെ മഞ്ഞ ബോക്സ് മാർക്കിങ്ങിൽ
5. റോഡരികിൽ മഞ്ഞവരയുള്ള സ്ഥലത്ത്
6. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ റിസർവ് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ
7. ‘നോ പാർക്കിംഗ്’ സൈൻമൂലം പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ.
8. ബസ് ലെയിനിൽ
9. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് എതിരായും, മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിലും.

ഇതാ പോസ്റ്റിന്‍റെ പൂർണരൂപം
താത്കാലിക സമയ ലാഭത്തിന് വേണ്ടി തോന്നിയപോലെ വാഹനം റോഡിൽ പാർക്ക് ചെയ്യുമ്പോൾ മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്യത്തെയാവാം നമ്മൾ തടസ്സപ്പെടുത്തുന്നത്.അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാം. നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം… സദയം താഴെ പറയുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കൂ…
1. കൊടുംവളവിലും വളവിന് സമീപത്തും
2. പെഡസ്ടിയൻ ക്രോസിങ്ങിലും, ക്രോസിങ്ങിൽ നിന്നും 5 മീറ്ററിനുള്ളിലും
3. മറ്റ് ഡ്രൈവർമാർക്ക് ട്രാഫിക് ലൈറ്റ് സിഗ്നൽ കാണാൻ കഴിയാത്ത വിധത്തിൽ
4. റോഡിലെ മഞ്ഞ ബോക്സ് മാർക്കിങ്ങിൽ
5. റോഡരികിൽ മഞ്ഞവരയുള്ള സ്ഥലത്ത്
6. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ റിസർവ് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ
7. ‘നോ പാർക്കിംഗ്’ സൈൻമൂലം പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ.
8. ബസ് ലെയിനിൽ
9. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് എതിരായും, മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിലും

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts