Home Blog Page 270

ഇഷാനിക്ക് പോലും കളിയാക്കാൻ കഴിഞ്ഞില്ല; അങ്ങനെ കരയുകയായിരുന്നു; പഴയ ജീവിതം വേണമെന്ന് തോന്നിപ്പോയി, വെളിപ്പെടുത്തി ദിയ കൃഷ്ണ

0
Spread the love

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ്‌ സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.

വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേ​ഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്ന് പറഞ്ഞ ദിയ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെങ്കിലും ഒടുവിൽ താൻ പ്രഗ്നന്റ് ആണെന്ന വിവരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗർഭ കാലത്ത് താൻ നേരിട്ട വിഷമ സന്ധികളെക്കുറിച്ചും പലതരം മൂഡ്സ്വിങ്സ് കുറിച്ചും തന്റെ യൂട്യൂബ് വീഡിയോയിലൂടെ തുറന്നു സംസാരിക്കുകയാണ് താരമിപ്പോൾ. ഗർഭകാലത്തെ ആദ്യത്തെ മൂന്നുമാസം തന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ദിയ പറയുന്നത്. തനിക്ക് ആ സമയത്ത് മൂഡ് സ്വിങ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്ക് പഴയതുപോലെ ആകണമെന്നും ഈ അവസ്ഥ വേണ്ടെന്നും പറഞ്ഞ് താൻ എപ്പോഴും അശ്വിന്റെ അടുത്ത് വന്ന് കരയുമായിരുന്നു എന്നും ദിയ പറയുന്നു.

ഇത്തരത്തിൽ ഒരിക്കൽ തന്റെ വീട്ടിൽ പോയ സമയത്ത് റൂമിൽ കിടന്നു അശ്വിനോട് ‘ എനിക്കെന്റെ പഴയ ജീവിതം വേണം, പഴയ ദിയാകൃഷ്ണയാകണം’ എന്നൊക്കെ പറഞ്ഞു കരയുകയായിരുന്നുവെന്നും അപ്പോൾ കറക്റ്റ് ആയി അനിയത്തി ഇഷാനി കയറിവന്നെന്നും ദിയ പറയുന്നു. ഈ സമയം ഒരാഴ്ച കൂടി എന്ന് പറഞ്ഞ് അശ്വിൻ തന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എന്നും എന്നാൽ ‘എപ്പോഴും ഒരാഴ്ച എന്നല്ലേ പറയുന്നത്’ എന്നും പറഞ്ഞായിരുന്നു തന്റെ കരച്ചിൽ എന്നും ദിയ പറയുന്നു. ഇതു കേട്ടുകൊണ്ടായിരുന്നു ഇഷാനി റൂമിലേക്ക് കയറി വന്നത്. പൊതുവേ കരയുമ്പോൾ തന്നെ കളിയാക്കാറുള്ള ആളാണ് ഈശാനി എന്നും എന്നാൽ അന്ന് വ്യത്യസ്തമായിരുന്നു എന്നും ദിയ പറയുന്നു.

ഇഷാനി താൻ കരയുന്നത് കണ്ടുകൊണ്ട് വന്നതോടെ തന്നെ ഇനി കളിയാക്കി കൊല്ലും എന്നാണ് വിചാരിച്ചത്. എന്നാൽ ‘നീ കരയുന്നോ? എന്തുപറ്റി എന്തിന് കരയുന്നു?’ എന്നായിരുന്നു ഇഷാനിയുടെ ചോദ്യമെന്ന് പുതിയ പറയുന്നു. ‘ഇഷാനി എനിക്കിത് പറ്റുന്നില്ല, എനിക്ക് എന്റെ പഴയ ജീവിതം വേണം, എനിക്ക് നിങ്ങളെയൊക്കെ പോലെ പുറത്ത് പോകണം’ എന്നൊക്കെ പറഞ്ഞ് താന്‍ കരഞ്ഞു. കുഴപ്പമില്ല, കുറച്ച് കഴിയുമ്പോള്‍ നിനക്ക് പുറത്ത് ഇറങ്ങാലോ ഇപ്പോള്‍ ഛര്‍ദ്ദിക്കുന്നത് കൊണ്ടല്ലേ എന്ന് ഇഷാനി പറഞ്ഞു. ഇഷാനി ആശ്വസിപ്പിക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ ഇഷാനിയ്ക്ക് തന്നെ ചമ്മലായി. ഞാന്‍ പോയിട്ട് വരാം എന്ന് പറഞ്ഞ് ഇഷാനി പെട്ടെന്ന് പോയി. ഇഷാനിയ്ക്ക് പോലും അന്ന് കളിയാക്കാനായില്ല. ഞാന്‍ അങ്ങനെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.” എന്നാണ് ദിയ പറയുന്നത്.

പുലി മുരുകന്റെ 100 കോടി കള്ളമോ? ഒടുവിൽ തനിക്ക് നഷ്ടമോ ലാഭമോ എന്ന് വ്യക്തമാക്കി നിർമ്മാതാവ് രംഗത്ത്

0
Spread the love

നൂറുകോടി ക്ലബ്ബിൽ കയറിയ ഹിറ്റ് ലാലേട്ടൻ ചിത്രം പുലിമുരുകന്റെ നിർമ്മാണത്തിനായി പ്രൊഡ്യൂസർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും എടുത്ത ലോൺ ഇതുവരെയും തിരിച്ചടച്ചിട്ടില്ല എന്നും നിർമ്മാതാക്കൾ പ്രചരിപ്പിക്കും പോലെ അല്ല യഥാർത്ഥ കാര്യങ്ങൾ എന്നും മുൻ ഡിജിപി ടോമിൻ തച്ചങ്കരി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ പുലിമുരുകൻ എന്ന ചിത്രം തന്റെ നിർമ്മാണ ജീവിതത്തിൽ ഏറ്റവും അധികം അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണെന്നും പുലിമുരുകന്റെ പേര് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം.

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ കോട്ടയം ശാഖയിൽ നിന്നും താൻ രണ്ടുകോടി രൂപ എടുത്തിരുന്നു എന്നും എന്നാൽ 2016 ഡിസംബർ ഓടുകൂടി തന്നെ താൻ ഈ തുക മുഴുവനായും അടച്ചുതീർത്തുമെന്നും നിർമ്മാതാവ് അവകാശപ്പെടുന്നു. മൂന്നു കോടിയിലധികം ആണ് പുലിമുരുകനായി താൻ നികുതി അടച്ചത് എന്നും ഇത്രയധികം നികുതി അടയ്ക്കുമ്പോൾ തന്നെ ചിത്രം നേടിത്തന്ന വിജയത്തെക്കുറിച്ച് ഊഹിക്കാമല്ലോ എന്നും ഫേസ്ബുക്കിൽ കുറിച്ചാ കുറിപ്പിൽ ടോമിച്ചൻ മുളകുപാടം വ്യക്തമാക്കുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹന്‍ലാല്‍ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിര്‍മിക്കാന്‍ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാന്‍ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാന്‍.എന്നാല്‍ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍ പെട്ടു. അതില്‍ അവര്‍ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്.

പ്ലാന്‍ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതല്‍ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകന്‍. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ 2 കോടി രൂപയുടെ ലോണ്‍ എടുത്തത്. ആ ലോണ്‍ പൂര്‍ണ്ണമായും 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ ഇന്‍കം ടാക്‌സ് അടച്ചത്. അത്രയധികം തുക ഇന്‍കം ടാക്‌സ് അടക്കണമെങ്കില്‍ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.

അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്ക് സാധിച്ചതിലും പുലി മുരുകന്‍ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വെറും മൂന്നാഴ്ചയില്‍ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളില്‍ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകന്‍.അത്‌കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങള്‍ക്ക് മുന്നിലെത്തും..

വാശി കയറി! രണ്ടുമാസം കൊണ്ടാണ് അത്രയും തടി കുറച്ചത്; ആമാശയം ചുരുങ്ങി വലിയ പ്രശ്നങ്ങളായി: നടി ജിസ്മ വിമൽ

0
Spread the love

പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുന്സറും നടിയുമായ ജിസ്മാ വിമൽ മുഖവുര ഏതും കൂടാതെ തന്നെ മലയാളികൾക്ക് പരിചിതയാണ്. ജിസ്മയും ഭർത്താവ് വിമലും കൂടി ചേർന്ന് ചെയ്യുന്ന മിക്ക സോഷ്യൽ മീഡിയ കണ്ടന്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറ്. താരത്തിന്റെ വർക്കുകൾ പോലെ തന്നെ വൈറൽ ആണ് സ്വന്തം ശരീരത്തിൽ നടത്തിയ ട്രാൻസ്ഫോർമേഷനും.

മുൻപ് വളരെയധികം വണ്ണമുള്ള ആളായിരുന്നു ജിസ്മ എന്ന് പറഞ്ഞാൽ മലയാളികൾ ആരും വിശ്വസിക്കില്ല. എന്നാൽ അതാണ് സത്യം. നിരന്തരം താൻ കേൾക്കേണ്ടിവന്ന ബോഡി ഷെയ്മിങ്ങിന്റെ പേരിൽ തനിക്കുണ്ടായ വാശി പുറത്താണ് രണ്ടുമാസംകൊണ്ട് ഒറ്റയടിക്ക് തടി കുറച്ചതെന്നും തന്റെ രീതി ഒട്ടും ആരോഗ്യപരമായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ വലിയ ശാരീരിക അസ്വസ്ഥതകൾ ഇതേ തുടർന്ന് ഉണ്ടായെന്നും ജിസ്മ പറയുന്നു. അനശ്വര രാജൻ, സജിൻ ഗോപു, ചന്തു സലിംകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പൈങ്കിളി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

ഒരു വാശിയുടെ പേരിൽ രണ്ടുമാസം കൊണ്ടാണ് താൻ തടി കുറച്ചത്. നന്നായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നു താനെന്നും ഇത് ഒറ്റയടിക്ക് നിർത്തിയതോടെ ആമാശയും ചുരുങ്ങുന്ന അവസ്ഥ ഉണ്ടായെന്നും പിന്നീട് എന്ത് കഴിച്ചാലും ശർദ്ദിക്കുന്ന അവസ്ഥയും വന്നുവെന്നും ജിസ്മ പറയുന്നു. എന്നാൽ ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യമായി രീതി ഉള്ളതുകൊണ്ട് പ്രശ്നമില്ലെന്നും താരം പറയുന്നു.

അതേസമയം താൻ മുൻപ് 80 കിലോ ഉണ്ടായിരുന്ന ആളാണെന്നും തടിയെക്കുറിച്ച് ഒന്നുംഅന്ന് താൻ ചിന്തിച്ചിരുന്നില്ല എന്നും എന്നാൽ ഒരു ഓഡിഷനു പോയപ്പോൾ തനിക്ക് മാനസിക വിഷം ഉണ്ടാക്കുന്ന രീതിയിൽ ഒരു സംഭവം ഉണ്ടായെന്നും ജിസ്മ മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. 22 വയസ്സുള്ള തന്നെ കണ്ടാൽ 32 വയസ്സ് തോന്നുമെന്നും തടിയൊക്കെ കുറച്ച് വന്നാൽ നോക്കാം എന്നുമായിരുന്നു അന്ന് താൻ കേട്ട കമന്റ് എന്നും പറഞ്ഞിരുന്നു.

ഇത് മോഹൻലാലിനും അപമാനം; ധൈര്യമുണ്ടെങ്കിൽ ‘അമ്മ’യുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണം; ജയൻ ചേർത്തലയെ വെല്ലുവിളിച്ച് സജി നന്ത്യാട്ട്

0
Spread the love

കൊച്ചി: അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹി ജയൻ ചേർത്തലയെ വെല്ലുവിളിച്ച് ഫിലിം ചെമ്പേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സജി നന്ത്യാട്ട് ആരോപിച്ചു.

അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ ജയൻ ചേർത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണം. ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേർച്ചകോഴി മാത്രമാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു. മോഹൻലാലിനെയും ജയൻ ചേർത്തല അപമാനിക്കുകയാണ്. ഗള്‍ഫിലെ താര ഷോയ്ക്ക് മോഹൻലാൽ ഒരിക്കലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. നിർമ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ജയൻ അപമാനിച്ചു.ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിളർത്താൻ ചിലർ ശ്രമിക്കുന്നുണ്ട് പക്ഷേ അത് ഫലം കാണില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു. അതേസമയം നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ഷാജി പാപ്പനും ഡ്യൂഡും മൂകാംബിക ക്ഷേത്ര സന്നിധിയിൽ ഒരുമിച്ച്; ‘ആട് 3’ അപ്പ്ഡേറ്റ്

0
Spread the love

മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ നടൻ ജയസൂര്യയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുന്ന ചിത്രങ്ങളായിരുന്നു ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.

ജയസൂര്യയുടെ മൂകാംബിക ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്. നടൻ വിനായകനൊപ്പമാണ് ജയസൂര്യ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം സന്ദർശിക്കാനെത്തിയത്. ജയസൂര്യയുടെ ഭാര്യയേയും വൈറലായ ചിത്രങ്ങളിൽ കാണാം.

അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമെല്ലാം വീണ്ടുമെത്തുന്ന ‘ആട് 3’. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചിത്രത്തിന്റെ ടീം മീറ്റിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ബെവ്‌കോയിൽ നിന്നും ഇനി കുപ്പി പൊക്കാൻ പറ്റില്ല; കുപ്പികളിൽ ഇനി മുതൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക്

0
Spread the love

മദ്യമോഷണം തടയാൻ പുതിയ പരിഷ്‌കാരവുമായി ബെവ്‌ക്കോ. കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. ഇനി കുപ്പികൾ ഈ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് മാറ്റിയ ശേഷം ആവശ്യക്കാർക്ക് കുപ്പി നൽകും. ഈ ലോക്ക് നീക്കാതെ കുപ്പിയുമായി ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ പുറത്തേക്കുള്ള വാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ശബ്‌ദമുണ്ടാക്കും.

1000 രൂപയ്‌ക്ക് മുകളിൽ വിലവരുന്ന മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിലാണ് ആദ്യ പരീക്ഷണം നടത്തുന്നത്. ഇവിടെ നിന്ന് അറുപതിനായിരം രൂപയുടെ മദ്യം മോഷണം പോയിരുന്നു.

ഒരു മാസത്തിന് ശേഷം എല്ലാ പ്രീമിയം ഔട്ട്‌ലറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും എന്നും സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. പൊലീസിൽ ലഭിച്ച പരാതികളുടെ കണക്കെടുത്താൽ ബെവ്‌ക്കോയിൽ നിന്ന് നാല് ലക്ഷം രൂപയുടെ മദ്യമാണ് നഷ്‌ടപ്പെട്ടത്. വ്യാജ മദ്യം വിൽക്കുന്നത് തടയാനായി ഏപ്രിൽ മുതൽ കുപ്പികളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിലും തീരുമാനമായി.

ഈ ചൂടുകാലത്ത് ഫ്രിഡ്ജിൽ വച്ച വെള്ളം കുടിക്കുന്നുണ്ടോ? എങ്കിൽ നിർത്തിക്കോളൂ! വിളിച്ചു വരുത്തുന്നത് വലിയ അപകടം..

0
Spread the love

ചൂട് കനത്തതോടെ പുറത്തിറങ്ങിയില്ലെങ്കിൽ പോലും വിയർത്തു കുളിക്കുന്ന അവസ്ഥയാണ്. ചൂട് കൂടുമ്പോൾ ദാഹവും പരവേശവും നമുക്ക് അനുഭവപ്പെടാറുണ്ട്. എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥ. ചൂട് കുറയ്‌ക്കുന്നതിനായി, വെള്ളം തണുപ്പിച്ചായിരിക്കും നാം കുടിക്കുക. വിയർത്തൊട്ടി വീട്ടിൽ വന്ന് കയറിയാൽ നേരെ പോകുന്നത് ഫ്രിഡ്ജിനടുത്തേക്കായിരിക്കും. തണുത്ത വെള്ളം കുടിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം നമുക്ക് ലഭിക്കും. എന്നാൽ ഇത് വെറുമൊരു താത്കാലിക ആശ്വാസം മാത്രമാണെന്നും ഇതിനുള്ളിൽ പതിയിരിക്കുന്ന അപകടങ്ങൾ അറിഞ്ഞിരിക്കണമെന്നും വിദഗ്ധർ പറയുന്നു.

ചൂടുകാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളം കുടിക്കുമ്പോൾ പുറത്ത് എത്രത്തോളം ചൂട് കൂടുന്നുവോ അത്രത്തോളം ശരീരത്തിന്റെ താപനിലയും കൂടുന്നു. അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ തൊണ്ടവേദന, മൂക്കപ്പടപ്പ്, ശ്വാസതടസം എന്നിവയിലേക്കും ഇത് വഴി വച്ചേക്കാം..

അങ്ങനെയെങ്കിൽ ചൂടിനെ പ്രതിരോധിക്കാൻ മാർഗങ്ങളില്ലേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. അതിനായി ശുദ്ധജലം ധാരാളം കുടിക്കാം. ഇനി തണുത്ത വെള്ളം തന്നെ നിങ്ങൾക്ക് കുടിക്കണമെന്നുണ്ടെങ്കിൽ മൺപാനിയിൽ നിറച്ച വെള്ളം കുടിക്കാം. ഇത് വെള്ളത്തിന് സ്വാഭാവികമായ തണുപ്പ് നൽകുന്നു.

അവൻ പഠനത്തിനായി മാറി നിൽക്കുന്നതാണ്! വീട് തന്റെ പേരിൽ പോലുമല്ല; മൂത്ത മകനെ അടിച്ചുപുറത്താക്കി എന്ന ആരോപണത്തിൽ കൊല്ലം സുധിയുടെ ഭാര്യ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ലഭിച്ച വിമർശനങ്ങളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് രേണു.

സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി എന്നുവരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയാണ് രേണു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

‘സുധി ചേട്ടന്റെ മക്കളുടെ വീട്ടിലാണ് താൻ കഴിയുന്നതെന്നും ഇത് തന്റെ വീടല്ല. എന്റെ പേരിൽ പോലുമല്ല ഈ വീടുളളത്. മക്കൾക്കായി കൊടുത്ത വീടാണ്. കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അതുകൊണ്ടാണ് അവൻ ഇവിടെ വരാത്തത്. ഇളയ മോനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരുമെന്നും രേണു പറഞ്ഞു.

ചാലക്കുടിയിൽ പട്ടാപകൽ ബാങ്ക് കൊള്ള നടത്തിയ സംഭവം; പ്രതിയെ കുടുക്കിയത് മാറ്റാൻ മറന്ന ഷൂ

0
Spread the love

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത് റിജോ എന്ന് പൊലീസ് ഉറപ്പിച്ചതിൽ നിർണായകമായത് ഒരു ഷൂ ആണ്. കവർച്ചാ വേളയിൽ റിജോ ധരിച്ചിരുന്ന ഷൂ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. പ്രദേശത്തുള്ള ഒരു സ്ത്രീയോട് ബാങ്ക് കവർച്ചയുടേയും സ്കൂട്ടറിൽ പ്രതി പോകുന്നതിന്റെയും സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ചോദിച്ചു. വ്യക്തമാകുന്നില്ലെന്നായിരുന്നു ഇവരുടെ മറുപടി. രണ്ടാമതായി ദൃശ്യത്തിൽ കാണുന്ന വ്യക്തിയുടെ ശാരീരിക ഘടനയുമായി സാമ്യമുള്ള ആരെയെങ്കിലും അറിയുമോ എന്ന് പൊലീസുകാർ ചോദിച്ചു. തൊട്ടടുത്ത് താമസിക്കുന്ന റിജോയുടെ വീട്ടിൽ ഇത്തരത്തിൽ ഒരു സ്കൂട്ടറുണ്ടെന്ന് അവർ മറുപടി നൽകി. ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് മഫ്ത്തിയിലെത്തി. സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷണ സമയത്ത് പ്രതി ധരിച്ച ഷൂസ്, പുറത്ത് കണ്ടെത്തി. ഇതോടെയാണ് പ്രതിയിലേക്ക് തങ്ങൾ പൂർണമായി എത്തിയെന്ന് പൊലീസ് ഉറപ്പിച്ചത്.

അക്കൗണ്ടുള്ള സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. ശേഷം ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പർ തെരഞ്ഞെടുത്തു. ആ നമ്പർ വച്ച് സ്വന്തം സ്കൂട്ടറിന് ഒരു വ്യജ നമ്പർ പ്ലേറ്റ് അടിച്ചു. സിസിടിവിയില്‍ തപ്പുമ്പോൾ പെരുന്നാളിന് വന്ന ഈ നമ്പറുള്ള വണ്ടി തെരഞ്ഞ് പൊലീസ് പോകുമെന്നായിരുന്നു പ്ലാൻ. ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചു. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റർ പിന്നിട്ടപ്പോള്‍ സ്കൂട്ടറിന് റിയർ വ്യൂ മിററും ഫിറ്റ് ചെയ്തു. കവർച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയില‍ുമുള്ള നിരീക്ഷണ ക്യാമറകൾ ഒഴിവാക്കി റിജോ വീട്ടിലെത്തി. പക്ഷേ മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നു. ഈ ഷൂസ് പൊലീസിന് പിടിവള്ളിയായി.

മോഷണത്തിന് നാലു ദിവസം മുന്‍പ് തന്റെ എടിഎം കാർഡ് എക്സ്പെയർ ആയെന്നും പറഞ്ഞ് ബാങ്കിലെത്തി ഒരു ഷോ നടത്തിയതും റിജോയ്ക്ക് കുരുക്കായി. ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കയ്യില്‍ കിട്ടിയ 15 ലക്ഷവും എടുത്തത് കളഞ്ഞതോടെ ഇതിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊള്ളക്കാരനല്ലെന്നും, കടം മൂത്ത ഏതോ മലയാളി ആണെന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. ഒടുവില്‍ വഴിവെട്ടി പൊലീസ് കുടുംബസംഗമം നടന്നുകൊണ്ടിരുന്ന വീട് വളഞ്ഞ് വീട്ടിലെക്ക് ഇരച്ചുകയറിയപ്പോഴാണ് പ്ലാനെല്ലാം പൊളിഞ്ഞത്.

ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’യാണ്; പ്രൊഡ്യൂസർസ് അസോസിയേഷൻ തർക്കത്തിൽ അടിയന്തര ജനറൽബോഡി ആവശ്യപ്പെട്ട് സാന്ദ്ര തോമസ്

0
Spread the love

നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് വാർഷിക ജനറൽബോഡിയിൽ ചർച്ച ചെയ്തതില്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവർത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് സാന്ദ്രാ തോമസിൻ്റെ പ്രതികരണം.

നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ജയൻ ചോർത്തല രം​ഗത്തെത്തിയിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല തുറന്നടിച്ചു. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കേണ്ടിവരുമെന്നും വ്യക്തമാക്കി. അതിനിടെ ആന്‍റണി പെരുമ്പാവൂരിനെ തള്ളി ജി സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് ജയന്‍ ചേര്‍ത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ചത്. നടീനടന്‍മാര്‍ പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

തിയേറ്ററില്‍ ആളുകയറണമെങ്കില്‍ താരങ്ങള്‍ വേണം. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത നടീനടന്‍മാര്‍ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യുസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് അമ്മയാണ്. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷമാണ് നിര്‍മാതാക്കള്‍ താരസംഘടനയെ താഴ്തത്തിക്കെട്ടുന്നതെന്നും ജയന്‍ ചേര്‍ത്തല വിമർശിച്ചു.അതിനിടെ ആന്‍റണി പെരുമ്പാവൂരിനെ തള്ളി ജി സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പിറക്കി. സിനിമാ സമരം സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണെന്നും ക്ഷണിച്ചിട്ടും യോഗത്തിന് വരാതെ സമൂഹമാധ്യമങ്ങള്‍ വഴി ആന്‍റണി പെരുമ്പാവൂര്‍ പ്രതികരിച്ചത് അനുചിതമാണെന്നും കുറിപ്പിലുണ്ട്. സംഘനടയ്ക്കും വ്യക്തികള്‍ക്കുമെതിരായ നീക്കത്തെ ചെറുക്കുമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സിനിമയിലെ തര്‍ക്കത്തില്‍ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം താരങ്ങളും ഒരു വിഭാഗം നിര്‍മാതാക്കളും രണ്ട് തട്ടിലായതോടെ വരും ദിവസങ്ങില്‍ കൂടുതല്‍ വാദപ്രതിവാദങ്ങളും വിമര്‍ശനങ്ങളും സിനിമക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടായേക്കുമെന്ന് ഉറപ്പായി

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts