Home Blog Page 271

എന്റെ മകന്‍ വളര്‍ന്ന് പ്രായമെത്തുമ്പോള്‍ അമ്മയുടെ ഇത്തരമൊരു വീഡിയോ കണ്ടാല്‍ സഹിക്കുമോ? സൈബര്‍ സെല്ലിനെ വിമർശിച്ച് പാര്‍വതി ആർ കൃഷ്ണ

0
Spread the love

തന്റെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ കട്ട് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ നടിയും അവതാരകയുമായ പാര്‍വതി ആർ കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമപരമായി മുന്നോട്ടു നീങ്ങിയ പാർവതി പേജ് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

”ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഞാന്‍ പ്രതികരിച്ചു എന്നു മാത്രം. എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഒരു നടി ഇതൊക്കെ നേരിടേണ്ടി വരില്ലേ എന്നാണ് ചിലർ ചോദിച്ചത്. ഒരു നടിയും ഇത് നേരിടേണ്ട ആവശ്യമില്ല. പ്രേക്ഷകരിലേക്ക് വള്‍ഗര്‍ ആയ രീതിയില്‍ എത്താന്‍ വേണ്ടി ചെയ്തതല്ല ആ ഷോട്ടോഷൂട്ട്. അതിനെ അത്രയും വള്‍ഗര്‍ ആക്കിയതിനാല്‍ എനിക്ക് അംഗീകരിക്കാനായില്ല. അതുപോലൊരു പേജില്‍ എന്റെ വീഡിയോ വരുന്നതിനോട് എനിക്ക് താല്‍പര്യമില്ല”, പാർവതി പറഞ്ഞു.

”എന്റെ മകന്‍ വളര്‍ന്ന് ഒരു പ്രായമെത്തുമ്പോള്‍ അവന്റെ അമ്മയുടെ ഇത്തരമൊരു വീഡിയോ കണ്ടാല്‍ അവന്‍ സഹിക്കുമോ? ഒരു മകനും സഹിക്കില്ല. ഈ സംഭവത്തിന് ശേഷം പലരും എനിക്ക് മെസേജ് അയച്ചു. ഞങ്ങളുടെ ഫോട്ടോയും ഇത്തരത്തിൽ വരാറുണ്ട്. സൈബർ സെല്ലിൽ പരാതി നല്‍കിയിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും പറഞ്ഞു. സാധാരണക്കാരിയായ എനിക്ക് ഇത് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത്രയും പവർഫുള്ളായ സൈബര്‍ സെല്ലിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല? എന്ത് ചെയ്താലും ആരാണെന്ന് അറിയില്ല എന്ന ധാരണ ചിലര്‍ക്കുണ്ട്. പക്ഷെ ഈ രോമാഞ്ചം മീഡിയയുടെ പിന്നിലുള്ള ആളുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരം കിട്ടിയിരുന്നു. ഇത്തരം പേജുകൾക്കു പിന്നിലുള്ള പലരും ചെറിയ പിള്ളേരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം”, പാര്‍വതി കൂട്ടിച്ചേർത്തു.

ഞാൻ കൊടുത്ത ലൈംഗികാധിക്ഷേപ പരാതി വസ്ത്രത്തിന്റെ വിഷയമാക്കി മനോഹരമാക്കി ഒതുക്കി തീർത്തു; ഹണി റോസ്

0
Spread the love

ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ലൈംഗിക അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതെന്ന് നടി ഹണി റോസ്. സൈബറിടങ്ങളിൽ നേരിട്ട ചില കൊളളരുതായ്മകളെ ചെറുക്കാൻ വേണ്ടി മാത്രമാണ് നിയമസഹായം തേടിയതെന്നും അവർ വ്യക്തമാക്കി. ‘കൊവിഡിന് ശേഷം ഏ​റ്റവും അധികം സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് ഞാൻ. എന്റെ ശരീര ഭാഗങ്ങൾ പരാമർശിച്ച് വളരെ മോശം കമന്റുകളും മെസേജുകളും വീഡിയോകളുമാണ് ലഭിച്ചിട്ടുളളത്. സമാധാനത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ട് ഞാൻ ഇത്രയും കാലം ഒരു പ്രശ്നവും ഉണ്ടാക്കാത്ത കടന്നുപോകുകയായിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ് പ്രതികരിക്കാൻ ആരംഭിച്ചത്. എന്നെ സ്‌നേഹിക്കുന്ന അച്ഛനും അമ്മയും കുറച്ച് ആളുകളും ഉളളതുകൊണ്ട് മാത്രമാണ് പ്രതികരിക്കാൻ തയ്യാറായത്.

ഞാൻ നൽകിയ പരാതിക്ക് പൂർണമായ പരിഹാരം ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഞാനെടുത്ത തീരുമാനത്തെ അഭിനന്ദിക്കാൻ സിനിമാരംഗത്ത് നിന്നുതന്നെ ആളുകൾ ഉണ്ടായിരുന്നു. അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒപ്പം നിന്നു. പാർട്ടി ഭേദമന്യേ പ്രവർത്തകരും പിന്തുണച്ചു. എനിക്കുണ്ടായ പ്രശ്നങ്ങൾ സിനിമയിൽ നിന്ന് വന്നതല്ല. ഞാനൊരു സെലിബ്രി​റ്റിയാണ്. സമൂഹത്തിൽ നിന്നാണ് ഈ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്.ഡിപ്രഷന്റെ ഗുളിക വരെ കഴിക്കേണ്ട അവസ്ഥ ഉണ്ടായി. പല അഭിമുഖങ്ങളിലും ഞാൻ സന്തോഷവതിയാണ് പ്രശ്നമൊന്നുമില്ലെന്ന് പറയുമ്പോഴും മാനസികമായി ഇതെല്ലാം ബാധിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ച വിഷയം വന്നപ്പോൾ കേസ് കൊടുക്കാനല്ല ഞാൻ ആദ്യം ശ്രമിച്ചത്. ആ പ്രശ്നത്തെ ആദ്യം മനസിലാക്കി അത് വീണ്ടും ഉണ്ടാകാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും അവസ്ഥ സമാനമായിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്. പൊതുവേദിയിൽ വച്ച് അദ്ദേഹം എന്നെ അപമാനിച്ചു. അപ്പോൾ എനിക്ക് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആ പരിപാടിക്ക് ശേഷം ഞാൻ ബന്ധപ്പെട്ട ആളുകളോട് പരാതിപ്പെട്ടിരുന്നു.ഞാൻ ഒരുപാട് ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു പക്ഷെ അതായിരിക്കാം എല്ലാ പ്രശ്നങ്ങളുടെയും തുടക്കത്തിന് കാരണം. ആളുകൾ കാണുമ്പോൾ ഞാൻ ചിരിച്ച മുഖമായി നിൽക്കുകയായിരുന്നു. ഞാൻ കൊടുത്തത് ലൈംഗികാധിക്ഷേപ പരാതിയാണ്. പക്ഷെ ചിലർ അത് വസ്ത്രത്തിന്റെ വിഷയമാക്കി മനോഹരമാക്കി ഒതുക്കി തീർത്തു.നല്ല വസ്ത്രം ഇടുന്നവരും പലതും അനുഭവിക്കുന്നുണ്ട്. എനിക്ക് യോജിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിട്ടുളളത്. അതിൽ ഒരു ആത്മപരിശോധനയും നടത്തേണ്ടി വന്നിട്ടില്ല’- ഹണി റോസ് പറഞ്ഞു.

100 കോടി ക്ലബ്ബിൽ കയറിയ പുലിമുരുകനായി എടുത്ത ലോൺ ഇനിയും തിരിച്ചടച്ചിട്ടില്ലേ? ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങളെന്ന് വെളിപ്പെടുത്തൽ

0
Spread the love

മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രം എന്ന് പലപ്പോഴും എടുത്തു പറയുന്ന ചിത്രമാണ് നൂറ് കോടി ക്ളബിൽ കയറിയ വൈശാഖ് ചിത്രം പുലി മുരുകൻ. 2016ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുവരും എന്ന് തിരയാത്ത സിനിമ പ്രേമികൾ കുറവായിരിക്കും. ഇപ്പോഴിതാ ചിത്രം നൂറ് കോടി ക്ളബിൽ കയറിയ സിനിമയാണെങ്കിലും അതിന്റെ കടം ഇതുവരെ വീട്ടിയിട്ടില്ലെന്നും പറയുകയാണ് മുൻ ഡിജിപി ടൊമിൻ ജെ തച്ചങ്കരി. കെഎഫ്സിയുടെ മാനേജിംഗ് ഡയറക്‌ടർ ആയിരുന്ന സമയത്ത് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നെന്നും, സിനിമയുടെ പ്രൊഡ്യൂസർ കാണിച്ച കണക്കുകൾ പ്രചരിപ്പിച്ചതിൽ നിന്ന് ഏറെ വിഭിന്നമായിരുന്നെന്ന് തച്ചങ്കരി പറയുന്നു.

കേരളത്തിലെ പല നിർമ്മാതാക്കളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരല്ല.പ്രധാനമായും നാലോ അഞ്ചോ പേരാണ് ഫിനാൻസ് ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ നടന്മാരുമായും പ്രൊഡ്യൂസർമാരുമായെല്ലാം തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും പല നിർമ്മാതാക്കളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരല്ല എന്നും തച്ചങ്കരി പറയുന്നു. ഞാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ എംടിയായിരുന്ന സമയത്ത് സിനിമയ‌്ക്ക് പണം നൽകിയിരുന്നു. പുലിമുരുകന് അടക്കം പണം നൽകിയത് 7-8 ശതമാനം പലിശയ‌്ക്കാണ്. എന്നാൽ സ്വകാര്യ ഫിനാൻസുകാർ 24 ശതമാനമൊക്കെയാണ് പലിശയായി ഈടാക്കുന്നത്.

പത്ത് കോടി ബഡ്‌ജറ്റിന്റെ സിനിമ നിർമ്മിക്കാൻ വരുന്നയാളുടെ കൈയിൽ ഒരു കോടിയേ കാണൂ. ബാക്കിയെല്ലാം ഇത്തരത്തിൽ പലിശയ‌്ക്കും ഒടിടി വഴിയമൊക്കെ സംഭരിക്കുന്നതാണ്. താരങ്ങൾ ഒന്ന് മനസിലാക്കേണ്ടത്, എഐയുടെ ആവിർഭാവം ഭാവിയിൽ അവരെ വലിയ രീതിയിൽ ബാധിക്കുമെന്നതാണ്.പുലിമുരുകൻ എത്ര ഹിറ്റായെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്‌സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചിട്ടില്ല. പ്രൊഡ്യൂസറോട് ചോദിച്ചപ്പോൾ ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ എന്നാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാണ്. അദ്ദേഹം ആ സമയത്ത് കാണിച്ച ഫിഗർ അല്ല നമ്മുടെ അടുത്ത് വന്നപ്പോൾ കാണിച്ചത്.

‘ബ്ലാക്ക് ​ഗാർളിക്’ കഴിക്കാം ദിവസവും; കറുത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം..

0
Spread the love

വെളുത്തുള്ളിയുടെ ​ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ കറുത്ത വെളുത്തുള്ളി നൽകുന്ന ആരോ​ഗ്യ​ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയണമെന്നില്ല. പൊതുവെ ജനങ്ങൾക്കിടയിൽ അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ബ്ലാക്ക് ​ഗാർളിക് (Black Garlic) എന്ന് വിളിക്കുന്ന കറുത്ത വെളുത്തുള്ളി.

നിയന്ത്രിതമായ ഉയർന്ന താപനിലയിൽ ആഴ്ചകളോളം സൂക്ഷിച്ച് തയ്യാറാക്കുന്ന ഒന്നാണ് ബ്ലാക്ക് ​ഗാർളിക്. ഫെർമെന്റേഷൻ പ്രക്രിയക്ക് ശേഷം ലഭിക്കുന്ന വെളുത്തുള്ളി കറുത്ത നിറമാവുകയും മൃദുലമായ രൂപത്തിൽ ലഭിക്കുകയും ചെയ്യും. ചെറിയൊരു മധുരവും അൽപം പുളിയും നിറഞ്ഞ രുചിയിലേക്ക് വെളുത്തുള്ളി മാറുന്നു. ഫെർമെന്റേഷൻ പ്രക്രിയക്കിടെ വെളുത്തുള്ളിക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന്റെ ആരോ​ഗ്യ​ഗുണങ്ങൾ വർദ്ധിപ്പിക്കുന്നത്.

നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നതിന് ബ്ലാക്ക് ​ഗാർളിക് ഉപയോ​ഗിക്കാം. ചില ഡിഷുകൾക്ക് ടോപ്പിം​ഗ് ആയി വിതറാനും സാലഡിന് വേണ്ട മയോണൈസിൽ ചേർക്കാനും സോസുകൾ തയ്യാറാക്കാനും ചുട്ടെടുക്കുന്ന കോഴി, മത്സ്യം എന്നിവയിൽ ചേർക്കാനുമെല്ലാം കറുത്ത വെളുത്തുള്ളി ഉപയോ​ഗിക്കാവുന്നതാണ്. കറുത്ത വെളുത്തുള്ളി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി ചീസിൽ ചേർത്ത് ബ്രഡിൽ പുരട്ടിയും കഴിക്കാവുന്നതാണ്.

കറുത്ത വെളുത്തുള്ളി നിരവധി ആരോഗ്യ ​ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഈ കണ്ടെത്തലുകൾ പൂർണ്ണമായി സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നാണ് പറയപ്പെടുന്നത്.

കറുത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ:

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കറുത്ത വെളുത്തുള്ളി. ഇത് ശരീരത്തെ കൂടുതൽ ആരോ​ഗ്യപരമായിരിക്കാൻ സഹായിക്കുന്നു.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കറുത്ത വെളുത്തുള്ളി നല്ലതാണ്. S-allyl cysteine ​​പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പൊതുവേ പേരുകേട്ടതാണ് വെളുത്തുള്ളി. കറുത്ത വെളുത്തുള്ളിയാകുമ്പോൾ അതിന്റെ ഫലവും കൂടുന്നു.

പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കറുത്ത വെളുത്തുള്ളി സഹായിക്കും. മാത്രവുമല്ല ഇതിലുള്ള S-allyl cysteine, allicin തുടങ്ങിയ സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്നാണ് പറയപ്പെടുന്നത്

നായിക മുതൽ സാങ്കേതികവിദഗ്ധരെ വരെ തീരുമാനിക്കുന്നത് താരങ്ങൾ; പണം മുടക്കുന്നയാൾ തൊഴിലാളിയാകുന്ന അവസ്ഥ; ശ്രീകുമാരൻ തമ്പി

0
Spread the love

താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും പ്രതിഫലം വാങ്ങുന്നയാൾ മുതലാളിയുമാണെന്നും നായിക മുതൽ സാങ്കേതികവിദഗ്ധരെ വരെ തീരുമാനിക്കുന്നത് താരങ്ങളാണെന്നും ശ്രീകുമാരൻ തമ്പി വിമർശിച്ചു.

താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമാരംഗത്തെ തകർച്ചയിലേക്ക് നയിക്കുന്നുവെന്ന വാദങ്ങൾക്ക് ശക്തി പകരുന്ന പ്രതികരണമാണ് മുതിർന്ന സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി നടത്തിയത്. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണെന്നതാണ് സ്ഥിതി. കോടികൾ കൊടുത്തിട്ടും കാലുപിടിക്കണമെന്ന അവസ്ഥ. സിനിമയിലെ നായികയെയും സാങ്കേതികവിദഗ്ധരെയും തീരുമാനിക്കുന്നതിലും താരത്തിന്റെ ഇഷ്ടം നോക്കണം. നിർമാതാക്കളുടെ അവസ്ഥ മനസിലാകണമെങ്കിൽ അഭിനേതാക്കളും നിർമാണരംഗത്തേക്ക് വരണമെന്നും ശ്രീകുമാരൻ തമ്പി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രണ്ട് ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ്എന്ന നിലയിലാണ് ഈ കുറിപ്പെഴുതുന്നതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നുണ്ട്. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് നിർമ്മതാക്കൾ സമരത്തിലേക്ക് തിരിയാനൊരുങ്ങുമ്പോഴാണ് സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തനപാരമ്പര്യമുള്ള ശ്രീകുമാരൻ തമ്പിയുടെ തുറന്ന് പറച്ചിലെന്നതും ശ്രദ്ധേയമാണ്.

‘ സ്ക്രിപ്റ്റ് പഠിച്ച് ആട് 3 ടീം’; ചിത്രം ക്രിസ്മസിന് റിലീസ്

0
Spread the love

ആട് 3 മലയാളം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം നിര്‍മ്മാതാക്കളായ ഫ്രൈ‍ഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കാര്യമായ അപ്ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് എന്നാണ് പുതിയ വിവരം.

ആട് 3യുടെ തിരക്കഥ വായിക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. സൈജു കുറുപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഈകാര്യം പുറത്തുവിട്ടത്. ”ആട് 3യുടെ നറേഷന്‍ സെക്ഷനിലേക്ക് കടുക്കുകയാണ്. അപ്‌ഡേറ്റുകള്‍ ഉടന്‍. സോമനും സേവ്യറിനുമൊപ്പം” എന്ന ക്യാപ്ഷനോടെയാണ് സണ്ണി വെയിനും, സുധി കോപ്പയ്ക്കൊപ്പമുള്ള ചിത്രം ആട് പരമ്പരയില്‍ അറക്കല്‍ അബുവായി എത്തുന്ന സൈജു പുറത്തുവിട്ടു.

ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഈ ഒത്തുചേരലിന്‍റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. 2025 ക്രിസ്മസിന് ആട് 3 തീയറ്ററില്‍ എത്തും എന്നാണ് മിഥുന്‍ പോസ്റ്റില്‍ പറയുന്നത്. ഇമ്മിണി വല്യ സ്വപ്നയാത്ര തുടങ്ങുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. നിര്‍മ്മാതാവ് വിജയ് ബാബു അടക്കം മിഥുന്‍ പങ്കുവച്ച ചിത്രത്തില്‍ കാണാം. എന്നാല്‍ ചിത്രത്തിലെ മുഖ്യകഥാപാത്രം ഷാജിപാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രത്തില്‍ ഇല്ല.

2015ല്‍ ആണ് ആട്: ഒരു ഭീകര ജീവിയാണ് എന്ന പേരില്‍ ആട് എത്തിയത്. തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് ടിവിയിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും പടം സ്വീകാര്യത നേടുകയായിരുന്നു.2017ല്‍ ആണ് ആട് 2 എന്ന പേരില്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയത്. ഈ ചിത്രം 2017ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായി. വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാപ്പ് പറയണം: നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന

0
Spread the love

താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടപരാതിയുമായി മുന്നോട്ടു പോകുമെന്ന്പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിക്കുന്നത്. നേരത്തെ സിനിമ രംഗത്തെ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്‍റെ ഭാരവാഹി നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ജയന്‍ ചേര്‍ത്തല പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജയന്‍ ചേര്‍ത്തല നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കെതിരെ രംഗത്ത് എത്തിയത്. നിര്‍മ്മാതാക്കളുടെ സംഘടന ജയന്‍ ചേര്‍ത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്.

എന്നാല്‍ അമ്മയും നിര്‍‍മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

നിങ്ങളുടെ ഇഷ്ട താരങ്ങൾ ഏതുവരെ പഠിച്ചു എന്ന് അറിയണോ? നടൻ ജഗദീഷ് ഒന്നാം റാങ്കുകാരൻ, മമ്മൂക്ക വക്കീൽ, ലാലേട്ടനോ?

0
Spread the love

മലയാള താരങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. വെള്ളിത്തിരയിലെ അഭിനേതാവിനപ്പുറം ഏറ്റവും അടുത്ത അയൽക്കാരനെ പോലെയോ സുഹൃത്തിനെ പോലെയോ നാട്ടുകാരനെ പോലെയോ സിനിമാ താരങ്ങളെ പ്രേക്ഷകർ സ്നേഹിക്കാൻ ശ്രമിക്കാറുണ്ട്. സിനിമയിൽ മെഗാസ്റ്റാറും സൂപ്പർസ്റ്റാറും യൂത്ത് സ്റ്റാറും ഒക്കെയുണ്ട്. സിനിമകളുടെ തുടർച്ചയായ വിജയങ്ങൾ കൊണ്ടും ഓരോ ചിത്രങ്ങൾ കഴിയുന്തോറും മാറ്റുകൂടുന്ന അഭിനവ് കൊണ്ടും ഒന്നിനൊന്ന് മികച്ചവരാണ് മലയാളത്തിലെ താരങ്ങൾ ഓരോരുത്തരും. എന്നാൽ സിനിമയിൽ നമ്മളെ വേറിട്ട കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗദീഷ് ഇപ്പോൾ കരിയറിലെ സെക്കൻഡ് ഇന്നിങ്സിൽ ആണ്. ഒന്നിനോടൊന്ന് ചേർത്ത് വയ്ക്കാൻ കഴിയാത്ത അത്ര വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ താരം തന്റെ കസേര സിനിമയിൽ എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുകയാണ്. ജഗദീഷ് ഒരു എം കോം ബിരുദധാരിയും കേരള സർവകലാശാലയിലെ ഒന്നാം റാങ്ക് കാരനുമാണ്. മറ്റൊരു നടനായ അനൂപ് മേനോൻ തിരുവനന്തപുരം ലോ കോളേജിൽ തന്നെ ബിരുദാനന്ദ ബിരുദാനന്തര പഠനം പൂർത്തിയാക്കി ഒന്നാം റാങ്ക് നേടിയെടുത്താണ് പുറത്തു കടന്നത്. ഇന്ദ്രജിത്ത് സുകുമാരൻ തമിഴ്നാട്ടിൽ നിന്നും ബിടെക് പഠനം പൂർത്തിയാക്കി. നടൻ സുരാജ് വെഞ്ഞാറമൂട് ആകട്ടെ ഐടിഐയിൽ നിന്നും തന്റെ മെക്കാനിക്കൽ ഡിപ്ലോമ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഒന്നാം റാങ്കോടെ നാടകത്തിൽ ബിരുദം നേടിയ ആളാണ്. താരത്തിന് സൈക്കോളജിയിലും ബിരുദമുണ്ട്. ബികോം ബിരുദമാണ് ലാലേട്ടന്റെ യോഗ്യത എങ്കിൽ സിനിമയിൽ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂക്ക ഒരു വക്കിൽ ഉദ്യോഗസ്ഥനായിരുന്നു. തന്റെ ആദ്യചിത്രമായ നന്ദനം പൃഥ്വിരാജ് അഭിനയിക്കുന്നത് ഓസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഐടി ബിരുദം സ്വന്തമാക്കുന്നതിനിടെയാണ്. അതേസമയം സുരേഷ് ഗോപി ഇംഗ്ലീഷ് സാഹിത്യത്തിലും ജയറാം കാലടി ശ്രീശങ്കര കോളേജിൽ നിന്നും ഇക്കണോമിക്സിലും ബിരുദം നേടിയിട്ടുണ്ട്

കേക്ക് വന്നില്ല! മോഹൻലാലിനൊപ്പം പഴം പൊരി മുറിച്ച് ജന്മദിനം ആഘോഷിച്ച് അമൽ ഡേവിസ്

0
Spread the love

മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിന്റെ ലൊക്കേഷനിൽ ജന്മദിനം ആഘോഷിച്ച് യുവതാരങ്ങളിൽ ശ്രദ്ധേയനായ സംഗീത് പ്രതാപ്. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴം പൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു.ജന്മദിന കേക്ക് എത്തിയപ്പോൾ സെറ്റിലുള്ളവർക്കൊപ്പം താരം കേക്കും മുറിച്ചു. ഭാര്യ ആൻസിയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ഹൃദയപൂർവത്തിന്റെ സെറ്റിൽ എത്തിയിരുന്നു.

അതേസമയം പ്രേമലു എന്ന സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംഗീത് പ്രതാപ്. ഹരിഹരസുതൻ എന്ന മുഴുനീള കഥാപാത്രത്തെ സംഗീത് അവതരിപ്പിക്കുന്ന ബ്രോമാൻസ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായി സഞ്ജയ് – ബോബിയുടെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ആണ് സംഗീത് പ്രതാപിന്റെ മറ്റൊരു ചിത്രം.

ശെരിക്കും എമ്പുരാന്റെ ബജറ്റ് എത്ര? തുറന്നു പറഞ്ഞ് നിർമാതാവ് സന്തോഷ് ടി കുരുവിള

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. എന്നാൽ ഇതിനിടയിൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാകാത്ത എമ്പുരാന്റെ ബജറ്റ് നിർമാതാവ് ജി സുരേഷ്‌കുമാർ പത്രസമ്മേളനത്തിൽ ഊഹിച്ച് പറഞ്ഞത് നിർമാതാവ് ആന്റണി പെരുമ്പാവൂരിലെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സമാനമായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സൂചിപ്പിച്ചതാണ്‌ ചര്‍ച്ചയായിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്ന് പറയുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള ഊഹിക്കുന്നു. പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകും. ഞാൻ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകൻ ആണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ടെനും പറയുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts