Home Blog Page 272

ഹൊറർ കോമഡി ചിത്രം സുമതി വളവ് മേയ് 8ന് തിയേറ്ററുകളിൽ

0
Spread the love

മാളികപ്പുറത്തിന്റെ മികച്ച വിജയത്തിനുശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് മേയ് 8ന് തിയേറ്ററുകളിൽ.തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ കോമഡി ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ .ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെ യു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് മറ്റ് താരങ്ങൾ. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു.ശങ്കർ പി. വി ആണ് ഛായാഗ്രഹണം.

മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം ഡ്രീം ബിഗ് ഫിലിംസാണ് കേരള വിതരണം .പി. ആർ .ഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ.

വൻ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസം; ബാങ്ക് കൊള്ള പ്രതി അറസ്റ്റിലായത് വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെ

0
Spread the love

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്‍റണിയിലേക്ക് അയൽവാസികളായ ആരുടേയും സംശയം ഒരിക്കലും നീണ്ടിരുന്നില്ല. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘ അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസ് എത്തി.

വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. ഇന്നലെ റിജോയുടെ വീട്ടിൽ വെച്ചായിരുന്നു കുടുംബ സംഗമം നടന്നത്. പള്ളിയിൽ നിന്നും അച്ചൻ വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ റിജോ “എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും” മറുപടിയും പറഞ്ഞുവെന്ന് ചാലക്കുടി നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ജിജി ജോൺസൻ പ്രതികരിച്ചു. വലിയ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്. പൊലീസ് വന്നപ്പോൾ അമ്പരന്നുവെന്നും ദൃക്സാക്ഷികക്ഷി പറയുന്നു.

മൂത്ത മകനെ ഞാൻ അടിച്ചിറക്കി എന്ന് പറയുന്നു; നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ സോറി പറഞ്ഞു; കൊല്ലം സുധിയുടെ ഭാര്യ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ലഭിച്ച വിമർശനങ്ങളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് രേണു. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രേണു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ഞാൻ മാനസികമായി ഏറെ അടുത്ത വ്യക്തിയാണ് സുധിച്ചേട്ടൻ. ഞാൻ സന്തോഷിക്കുന്നത് കുറച്ചാളുകൾക്ക് ഇഷ്ടമല്ല. പലരും പച്ചയ്ക്ക് ചീത്തവിളിക്കാറുണ്ട്. ഒരു കമന്റിന് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ എന്നോട് സോറി പറഞ്ഞു. സുധിച്ചേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവർ എന്നെ സഹായിച്ചത്. അല്ലാതെ കച്ചവടത്തിനായല്ല ഇതൊന്നും ചെയ്യുന്നത്.

ഞങ്ങൾക്ക് കുറച്ചാളുകൾ വീട് വച്ച് തന്നിരുന്നു. അതിനും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഞാൻ മക്കളെ വീട്ടിൽ നിന്നു പുറത്താക്കുമെന്നാണ് പറഞ്ഞത്. എന്റെ പേരിൽ പോലുമല്ല ഈ വീടുളളത്. മൂത്ത മകനെ ഞാൻ അടിച്ചിറക്കി എന്ന് പറയാറുണ്ട്. സുധിച്ചേട്ടന്റെ മക്കൾക്കായി കൊടുത്ത വീടാണ്. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എന്നെയോ മക്കളെയോ ആർക്കും അറിയില്ലായിരുന്നു. എന്റെ ലോകം അദ്ദേഹവും മക്കളുമായിരുന്നു.

ജൂൺ ഏഴിനാണ് അദ്ദേഹം മരിച്ചത്. ഞങ്ങളുടെ വിവാഹവാർഷികം മേയ് ഏഴിനായിരുന്നു. അത് ആഘോഷിക്കാൻ കഴിയാത്തതിന് സുധിച്ചേട്ടന് ഭയങ്കര വിഷമമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ 15 വയസിന്റെ വ്യത്യാസമുണ്ട്. പക്ഷെ ഞങ്ങളുടെ ജീവിതത്തിൽ അദ്ദേഹമായിരുന്നു കുട്ടി. സ്​റ്റാർമാജിക് എന്ന പരിപാടിയിലുളളവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം മരിച്ചതിനു ശേഷം ഞാൻ സ്​റ്റാർമാജിക് കണ്ടിട്ടില്ല. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. സങ്കടം ഉളളതുകൊണ്ടാണ് കാണാത്തത്. അദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബിൽ വന്നാൽ മാ​റ്റി കളയും. എനിക്ക് സാധിക്കില്ല. ഒരിക്കലും തിരിച്ച് വരില്ല എന്ന് ഉറപ്പുളള വ്യക്തിയുടെ വീഡിയോ എങ്ങനെയാണ് കാണാൻ സാധിക്കുക.

ഞാൻ ഒരുങ്ങി നടക്കുന്നതിൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. വെളളസാരി ഉടുത്ത് നടക്കണോ? ആരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പലരും മ​റ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞിട്ടുണ്ട്. ഇന്നേവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.സോഷ്യൽമീഡിയയിൽ എന്ത് പറഞ്ഞാലും ആളുകൾ തെ​റ്റ് മാത്രമേ കാണുകയുളളൂ. നിയമപരമായി ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. സാധാരണ ഷൂട്ടിംഗ് കഴിഞ്ഞാൽ അദ്ദേഹം മേക്കപ്പ് മാ​റ്റിയിട്ടാണ് തിരികെ പോകാറുളളത്.

പക്ഷെ അപകടം നടന്ന ദിവസം അത് ചെയ്തിരുന്നില്ലെന്ന് മേക്കപ്പ് ആർട്ടിസ്​റ്റ് എന്നോട് പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഞാൻ എത്ര വർഷം വേണമെങ്കിലും കരയാം. എന്നെക്കുറിച്ച് മോശം പറയുന്ന ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തെ കൊണ്ടു തരാൻ സാധിക്കുമോ?’-രേണു ചോദിച്ചു

1-ാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും അഭിമുഖവും വേണ്ട! ബാലപീഠനമായി കണക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

0
Spread the love

കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചില സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നൽകുന്നതിന് കുട്ടികൾക്ക് അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ പരീക്ഷ തന്നെ വേണമോയെന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ പ്രവേശനപരീക്ഷയും അഭിമുഖവും അനുവദിക്കില്ല.

എറണാകുളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമായാണ് സർക്കാർ കാണുന്നത്.ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും റാഗിങ് നടക്കുന്നുണ്ട്. അത് പൂർണമായും ഇല്ലാതാക്കാനും റാ​ഗിങ് തടയാനും ശക്തമായ നടപടി സ്വീകരിക്കും. ബോധവൽകരണവും കൗൺസിലിങ്ങും നടത്തും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് വിരുദ്ധ സെൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇല്ലാതെ കേരളത്തിൽ 183 സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. അനുമതിയില്ലാത്ത ഒറ്റ സ്കൂളും അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് വൈകാതെ നോട്ടീസ് നൽകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകി.

ആ നടന്റെ കയ്യിൽ നിന്നും അടി കിട്ടി പല്ലിളകി പോയിട്ടുണ്ട്! തനിക്ക് സങ്കടം വന്നുപോയ സിനിമാ സംഭവത്തെക്കുറിച്ച് നടൻ ജഗദീഷ്

0
Spread the love

നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ സിനിമ ചിത്രീകരണങ്ങൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. താഴെ വീണും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ സഹ അഭിനേതാക്കളിൽ നിന്നും അസ്സൽ അടി കിട്ടിയും എത്രയോ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടികിട്ടി പല്ലിളക്കി പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നു. ഹിറ്റ് സിനിമയായ വന്ദനത്തിന്റെ സമയത്ത് ഒരു ബോർഡ് തട്ടി താഴെ വീണിട്ടുണ്ട്. ഗോഡ്ഫാദറിന്റെ സമയത്ത് മരത്തിൽ നിന്നും താഴെ വീണു, ഇങ്ങനെ തുടങ്ങി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

ഇത്തരത്തിൽ കിണ്ണം കട്ട കള്ളൻ എന്ന സിനിമ ചെയ്യുമ്പോൾ സ്പടികം ജോർജ് ചേട്ടന്റെ അടുത്തുനിന്ന് തനിക്ക് ഒറ്റ ഒരു ഇടി കിട്ടി. ഒരു പല്ല് ഭയങ്കരമായിട്ട് ആടാൻ തുടങ്ങിയെന്നും തന്റെ പല്ലു പോയെന്നാണ് വിചാരിച്ചതെന്നും ജഗദീഷ് പറയുന്നു. ചിലപ്പോൾ തന്റെ മിസ്റ്റേക്ക് കൊണ്ടായിരിക്കാം, ഒരുപക്ഷേ അദ്ദേഹം വിചാരിച്ചതിലും ഒരു ഇഞ്ച് മുന്നോട്ട് താൻ വന്നിട്ടുണ്ടാകാം എന്നും ജഗദീഷ് കൂട്ടിച്ചേർത്തു. എന്നാൽ ഇതൊന്നു വലിയ ത്യാഗം എന്ന് പറയേണ്ട കാര്യങ്ങൾ അല്ലെന്നും ഇത്തരം കാര്യങ്ങൾ സിനിമയിൽ സ്വാഭാവികമാണെന്നും താരം പറയൂന്നു.

ഒരേസമയം നാല് ഭാഷകളിലും ട്രെൻഡിംഗ്! ഒടിടിയിലും കസറി ജോജുവിന്റെ ‘പണി’

0
Spread the love

പകയുടെ കഥ പറഞ്ഞ ‘പണി’ ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഒടിടിയിൽ എത്തിയത് അടുത്തിടെയാണ്. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലേയിൽ ഒരേസമയം നാല് ഭാഷകളിലും ട്രെൻഡിംഗായിരിക്കുകയാണ്. ഒടിടി പ്ലേയിൽ ടോപ് ടെന്നിൽ ഒരു സിനിമയുടെ തന്നെ നാല് ഭാഷകളിലുള്ള പതിപ്പുകൾ ഇത്തരത്തിൽ ട്രെൻഡിംഗാവുന്നത് അപൂർവ്വതയാണ്.

ഒടിടി പ്ലേ മലയാളം ട്രെൻഡിംഗ് ലിസ്റ്റിൽ ‘പണി’യുടെ മലയാളം പതിപ്പ് ഒന്നാം സ്ഥാനത്താണ്. തെലുങ്ക് ലിസ്റ്റിൽ അഞ്ചാമതും ഹിന്ദി ലിസ്റ്റിൽ ഏഴാമതും തമിഴ് ലിസ്റ്റിൽ എട്ടാമതും ഉള്‍പ്പെട്ടിരിക്കുകയാണ് ചിത്രം.

സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളിൽ 50 ദിനങ്ങൾ പിന്നിട്ടിരുന്നു. അടുത്തിടെ ഒടിടിയിലും എത്തിയതോടെ ഗൂഗിളിലും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഗൂഗിളിൽ എന്‍റർടെയ്ൻമെന്‍റ് വിഭാഗത്തിൽ അഖിലേന്ത്യ തലത്തിൽ രണ്ടാമതായാണ് ‘പണി’ ഇടം നേടിയിരുന്നത്.

നായിക നിഖില വിമൽ; മാർക്കോയ്ക്ക് ശേഷം ഫാമിലി മാൻ ആവാൻ ഉണ്ണി മുകുന്ദൻ

0
Spread the love

സ്കന്ദ ഫിലിംസിന്റെ ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജയിൻ എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. പേര് സൂചിപ്പിക്കും പോലെ തന്നെ കുട്ടികളും കുടുംബവും പ്രണയവും എല്ലാം അടങ്ങിയ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയിരിക്കും ഈ സിനിമ എന്ന് ചിത്രത്തിലെ നായിക നിഖില വിമൽ. 

ഇത്രയും കളർഫുൾ ആയ ഒരു സിനിമ അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല എന്നാണ് നിഖില പറഞ്ഞത്. ഫെബ്രുവരി 21 മുതൽ ഉണ്ണി മുകുന്ദൻ ആക്ഷൻ സൂപ്പർ സ്റ്റാർ അല്ല മറിച്ച് ഫാമിലി സൂപ്പർ സ്റ്റാർ ആണെന്നും നിഖില വിമൽ കൂട്ടിച്ചേർത്തു. ഫസ്റ്റ് ലുക്ക് മുതൽ ഇതുവരെ ഇറങ്ങിയ സിനിമയുടെ ട്രെയിലർ വച്ച് നോക്കുമ്പോൾ മാർക്കോയിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു ഫാമിലി കോമഡി സിനിമയിലേക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവടുമാറ്റം വ്യക്തമായി കാണാവുന്നതാണ്.

അഡ്വ.സ്മിത നായർ, പരിധി ഖണ്ഡേവാൾ, സാം ജോർജ്, സംഗീതം സാം സി എസ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഫെബ്രുവരി 21 ന് റിലീസ് ആകുന്ന സിനിമ ആദ്യാവസാനം കോമഡിയും ഇമോഷനും പ്രണയവും കലർന്ന ഒരു കംപ്ളീറ്റ് പാക്കേജ് ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. സിനിമയ്ക്കായി ഏതറ്റം വരെയും പോകുന്ന ഉണ്ണി മുകുന്ദൻ എന്ന നടന്റെ മറ്റൊരു മുഖമായിരിക്കും ഗെറ്റ് സെറ്റ് ബേബിയിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നത്. നിഖിലയും ഉണ്ണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം: ജി സുരേഷ് കുമാർ

0
Spread the love

ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണമെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ. ചില അസോസിയേഷനുകളും ഫാൻസ് ഗ്രൂപ്പുകളും ടാർഗെറ്റ് ചെയ്ത് സൈബർ ആക്രമണം നടത്തിയെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

സംയുക്ത യോഗത്തിലെ തീരുമാനമാണ് വാർത്താസമ്മേളത്തിൽ പറഞ്ഞത്. സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഒത്തുതീർപ്പ് ചർച്ച ഉടനുണ്ടാകില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കളക്ഷൻ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണമെന്നും സുരേഷ് കുമാർ പറഞ്ഞു.

സിനിമാ മേഖല ജൂൺ ഒന്ന് മുതൽ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനമാണ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്.സംഘടനയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണ് സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ച് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.

നിർമാതാക്കളുടെ സംഘടനയിൽ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്നും എമ്പുരാന്റെ ബജറ്റ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാറിന് എങ്ങനെയാണ് അറിയാമെന്നും ആന്റണി കുറിപ്പിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റിന് പിന്തുണ നൽകി നടൻമാരായ മോഹൻലാലും ടൊവിനോ തോമസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. അതേസമയം, സുരേഷ് കുമാറിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ആന്റെണി പെരുമ്പാവുരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് ലിസ്റ്റൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു

നീണ്ട ആഘോഷം; ഏഴാം നാൾ താലികെട്ട്; ആരതിയെ സ്വന്തമാക്കി റോബിൻ രാധാകൃഷ്ണൻ

0
Spread the love

റിയാലിറ്റി ഷോയിലൂടെ താരമായ ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും നടിയുമായ ആരതിയുടെയും വിവാഹം ​ഗുരുവായൂരിൽ നടന്നു. ഇന്ന് പുലർച്ചെയാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇരുവരും വിവാഹിതരായത്. ആറു ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷമായിരുന്നു ഏഴാം ദിവസം മാം​ഗല്യം. ‌

താലി ചാർത്തിയതിന് പിന്നാലെ ആരതിയുടെ നെറുകിൽ ചുംബിക്കുന്ന റോബിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ സന്ദർശിക്കുന്നതാണ് ഈ മധുവിധു. 26ന് അസർബൈജാനിലേക്കാണ് ആദ്യ യാത്ര. മാസങ്ങളുടെ ഇടവേളയെടുത്താകും ഇരുവരുടെയും യാത്രകൾ.

വിവാഹ നിശ്ചയത്തിന് രണ്ടുവർഷം ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇതിനിടെ ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ നിരവധി കിംവദന്തികളും വന്നിരുന്നു. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആരതി അവതാരകയായി എത്തിയ അഭിമുഖത്തിൽ റോബിൻ രാധാകൃഷ്ണനായിരുന്നു അതിഥി.

‘ഇന്ന് ഈ ദിവസം വരെ ഒരു രൂപ പോലും വാങ്ങിയിട്ടില്ല; ഫ്ലൈറ്റ് ടിക്കറ്റ് പോലും സ്വന്തം ചെലവിൽ എടുത്തു’; മോഹൻലാലിനെ കുറിച്ച് വിഷ്ണു മഞ്ചു

0
Spread the love

കണ്ണപ്പയിൽ അഭിനയിച്ചതിന് മോഹൻലാൽ പ്രതിഫലം വാങ്ങിയില്ലെന്ന് നടൻ വിഷ്ണു മഞ്ചു. തന്റെ പിതാവ് മോഹൻബാബുവുമായുള്ള സൗഹൃദവും സ്നേഹവും കാരണമാണ് മോഹൻലാൽ കണ്ണപ്പയിൽ അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും വിഷ്ണു മഞ്ചു പറഞ്ഞു.

“കണ്ണപ്പയിൽ അഭിനയിക്കാൻ ലാൽ സാർ ഒരു രൂപ പോലും വാങ്ങിയില്ല. ഫ്ലൈറ്റ് ടിക്കറ്റ് പോലും സ്വന്തം ചെലവിൽ നോക്കാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലാൽ സാറിന്റെ കോസ്റ്റ്യൂം ഞങ്ങൾ സ്കെച്ച് ചെയ്ത് അയച്ചു. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്”.

ന്യൂസിലാൻഡിൽ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോൾ, എപ്പോഴാണ് താൻ അവിടെ വരേണ്ടത് ടിക്കറ്റ് ഞാൻ തന്നെ എടുത്തുകൊള്ളമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട കാര്യം പോലുമില്ലെന്നും വിഷ്ണു മഞ്ചു പറഞ്ഞു.

കണ്ണപ്പയിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചുവാണ് നായകൻ. ഏപ്രിൽ 25-നാണ് കണ്ണപ്പ തിയേറ്ററിലെത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts