Home Blog Page 273

സ്റ്റൈലിഷ് മേക്കോവറിന് പിന്നാലെ സർപ്രൈസ്; ഇന്ത്യയിലെ മറ്റൊരു നടനും ഇതുവരെ സ്വന്തമാക്കാത്ത നേട്ടവുമായി നിവിൻ പോളി

0
Spread the love

ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമാജീവിതത്തിലെ നിർണായകമായ വിശേഷം പങ്കുവച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർ ഹീറോ ചിത്രത്തിന്റെ ഭാഗമാകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. യുവസംവിധായകൻ ആദിത്യൻ ചന്ദ്രശേഖറിന്റെ പുതിയ ചിത്രമാണ് മൾട്ടിവേഴ്സ് മന്മദൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് താരം ആശംസകളും നേർന്നിട്ടുണ്ട്. ഇതോടെ നിവിൻ പോളിയുടെ ഉഗ്രൻ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലായിരുന്നു നിവിൻ പോളി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഇതിനിടയിൽ താരത്തിന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നിവിൻ പോളി പങ്കുവച്ച പുതിയ ലുക്കിലുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത പാന്റും വെള്ള ടി-ഷർട്ടിന് മുകളിൽ തവിട്ടുനിറത്തിലുള്ള ജാക്കറ്റും വെള്ള ഷൂസും സൺഗ്ലാസും ധരിച്ച് ഗ്രാൻഡ് ലുക്കിലാണ് നിവിൻ പോളി. വിന്റേജ് നിവിൻ പോളി ലുക്കിലാണ് താരം. പോസ്റ്റിന് മികച്ച രീതിയിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീ വാ തലൈവ, പെട്ടെന്ന് വന്നവർ പോകും, പക്ഷേ ലെജൻഡുകൾ തിരിച്ചുവരും, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ അങ്ങനെ നീളുന്നു കമന്റുകൾ.

ആ സിനിമ നടക്കില്ല! മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ഉപേക്ഷിച്ചതിന്റെ പിന്നിലെ കാര്യം വെളിപ്പെടുത്തി പൃഥ്വിരാജ്

0
Spread the love

എമ്പുരാന്റെ പ്രമോഷൻ തിരക്കിലാണ് പൃഥ്വിരാജ്. അതിനിടെ മുടങ്ങിയപ്പോയ ഒരു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയതും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ഒരു ചിത്രമാണ് ഉപേക്ഷിച്ചത് എന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രമായിരുന്നു അത്. പല കാരണങ്ങളാല്‍ മുടങ്ങിയപ്പോയ ചിത്രമാണ്. തനിക്ക് ഒരുപാട് ഇഷ്‍ടം തോന്നിയ ഒരു പ്രമേയമായിരുന്നു അത്. എന്നാല്‍ മറ്റ് ചില സിനിമകളില്‍ ആ കഥാ പശ്ചാത്തലം ഉണ്ടായതിനാല്‍ ഇനിയത് സംഭവിച്ചേക്കില്ല. താനും മമ്മൂക്കയും ഒന്നിക്കേണ്ടിയിരുന്ന ഒരു സിനിമയാണ് അതെന്നും വ്യക്തമാക്കുന്നു നടൻ പൃഥ്വിരാജ്.

അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗായി എത്തുന്ന എമ്പുരാൻ മാര്‍ച്ച് 27ന് റിലീസാകും. ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ള സിനിമാ പ്രേമികൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്..

മച്ചാന്‍റെ മാലാഖ: സൗബിന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ഇറങ്ങി

0
Spread the love

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ ട്രൈലെർ ആണ് പുറത്തിറങ്ങിയത്.ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം  ബോബൻ സാമുവൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ സൗബിൻ സാഹിർ നായകൻ,നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായ ചിത്രത്തിൽ ആദ്യമായി ഒന്നിക്കുന്ന സൗബിൻ, നമിത പുത്തൻ കോമ്പോ ആണ് പ്രേക്ഷരിലേക്ക് എത്താൻ പോകുന്നത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആന്‍റണി കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം – ഔസേപ്പച്ചൻ. ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റർ രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ . ഡിസൈൻ അരുൺ മനോഹർ

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്. പ്രൊഡക്ഷൻ മാനേജർസ് അഭിജിത്ത് . വിവേക്  പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ . പി ആർ ഓ പി.ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്,വാഴൂർ ജോസ്,സ്റ്റിൽസ് ഗിരിശങ്കർ,ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

നിങ്ങൾ വിചാരിക്കുന്നത്ര സുഖമുള്ള ജീവിതമൊന്നുമല്ല തന്റേത്; അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്: നിഖില വിമൽ

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്.

ഇപ്പോഴിതാ മറ്റുള്ളവർ വിചാരിക്കുന്നത്ര സുഖമുള്ള ജീവിതമൊന്നുമല്ല തന്റേതെന്നും അമ്മ ഇപ്പോഴും ജോലിക്കൊക്കെ പോകുന്ന ആളാണെന്നും തുറന്നു പറയുകയാണ് തരാം. അതുപോലെ തന്റെ പേഴ്സണൽ സ്‌പേസ് തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും സിനിമയ്ക്ക് പോകുകയോ, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയോ ഒക്കെ ചെയ്യുമ്പോൾ ഫോട്ടോ വന്ന് ചോദിച്ചാൽ ചിലപ്പോൾ താൻ സമ്മതിക്കില്ലെന്നും താരം പറയുന്നു.

‘ഞാനൊക്കെ മിഡിൽ ക്ലാസ് ആണ്. എന്റെ അമ്മ ഇപ്പോഴും ജോലിക്കൊക്കെ പോകുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നത്ര സുഖമുള്ള ജീവിതമൊന്നുമല്ല. അഞ്ച് ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്നാൽ ആൾക്കാർ വിചാരിക്കുക നമ്മൾ ഫീൽഡ് ഔട്ടായെന്നാണ്. ആരെങ്കിലും ഇങ്ങനെ പറഞ്ഞെന്ന് പറയുമ്പോൾ ഞാൻ അമ്മയോട് പറയും, അമ്മേ നിങ്ങൾക്ക് സന്തോഷമുള്ളപ്പോൾ ആരും വന്ന് ചോദിച്ചില്ലല്ലോ എന്ന്. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നെന്ന് ആരും പറഞ്ഞില്ലല്ലോ. ബുദ്ധിമുട്ടുവരുമ്പോഴാണ് ആളുകൾ വന്ന് ഉറപ്പിക്കുക. നമ്മുടെ വീട്ടിൽ കറണ്ട് ഇല്ല അപ്പുറത്തെ വീട്ടിലും ഇല്ലല്ലോ എന്ന് പറയില്ലേ അതുപോലെ. പൊതുവെ നമ്മുടെ നാട്ടുകാരൊക്കെ അടിപൊളിയാണ്. അവരുടെ ഒരു നിഷ്‌കളങ്കതയും ഉണ്ട് അതിൽ. പൊതുവെ സിനിമയിൽ നിന്നുള്ളവരെ കണ്ടാൽ എന്താ ചോദിക്കുകയെന്ന് അവർക്കറിയില്ല.’- നിഖില വ്യക്തമാക്കി.

ആന്റണി പെരുമ്പാവൂരിനെ മുന്നിൽ നിർത്തി ചില സൂപ്പർ താരങ്ങൾ കളിക്കുകയാണ്; സുരേഷ് കുമാർ

0
Spread the love

ആന്റണി പെരുമ്പാവൂരിനെ മുന്നിൽ നിറുത്തി ചില താരങ്ങൾ കളിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ജി. സുരേഷ് കുമാർ. ഫേസ്ബുക്ക് പോസ്‌റ്റിന് പിന്നിൽ ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ല. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി പെരുമ്പാവൂരെന്ന് സുരേഷ് കുമാർ പറഞ്ഞു.

”ആന്റണിയുടെ പിന്നിൽ നിന്ന് ചിലർ കളിക്കുകയാണ്. ചില താരങ്ങളാണത്. അവർ മുന്നിൽ വരട്ടെ, അപ്പോൾ സംസാരിക്കാം. അവർ എന്തിനാണ് പിന്നിൽ ഒളിച്ചു നിൽക്കുന്നത്. അവരെയൊക്കെ ബാധിക്കുന്നത് തന്നെയാണ് കാരണം. പുറത്തു നിന്ന് ഇൻവസ്‌റ്റേഴ്‌സിനെ കൊണ്ടുവന്നാണ് ഇവരൊക്കെ സിനിമ ചെയ്യുന്നത്. സത്യം പറഞ്ഞാൽ അതൊക്കെ പൊളിയും.

നൂറ കോടി കളക്‌ട് ചെയ‌്ത ഒരു സിനിമ ഇവർ കാണിച്ചു തരട്ടെ. സർക്കാരിന് കിട്ടുന്ന കാശ് കൂടി നമ്മുടെ അക്കൗണ്ടിൽ എഴുതാൻ സാധിക്കില്ല. താരങ്ങളെ പേടിച്ച് മിണ്ടാതിരിക്കാൻ കഴിയില്ല. ഞങ്ങളുടെ സംഘടന ഒരിക്കലും ‘അമ്മ’യ‌്ക്കെതിരെയല്ല. മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഞങ്ങൾക്ക് വേണ്ടി ഷോ ചെയ‌്തു തന്നത്. ചില സൂപ്പർ താരങ്ങൾ ചെയ്യുന്ന രീതികൾ മാറ്റണമെന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.

താരങ്ങൾ പ്രതിഫലം വാങ്ങുമ്പോൾ അതിന്റെ നാലിൽ ഒന്നെങ്കിലും അതിന്റെ പ്രൊഡ്യൂസറിന് കിട്ടണ്ടേ? വിരോധം കൊണ്ടിരുന്നിട്ട് കാര്യമില്ല. ഒടിടിയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന കളക്ഷൻ ഇടിഞ്ഞു”. പേയ്‌മെന്റ് കിട്ടുന്നത് തന്നെ മാസങ്ങൾ കൊണ്ടാണ്. അവർ പറയുന്നതിനനുസരിച്ച് സിനിമ മാറ്റി വയ‌്ക്കേണ്ട അവസ്ഥയാണെന്ന് സുരേഷ് കുമാർ പറഞ്ഞു.

ഒടുവിൽ സമ്മതിച്ചു! പരസ്പരം പ്രണയത്തിലാണെന്ന് ജിഷിനും അമേയയും

0
Spread the love

ഒരുകാലത്ത് മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡ‍ിയായിരുന്ന ജിഷിനും മുൻഭാര്യ വരദയും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹ​മോചിതരാവുകയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് താൻ വീണ് പോയെന്നും പിന്നീട് കഞ്ചാവിലും രാസലഹരിയിലും അടിമപ്പെട്ടെന്നുമൊക്കെ ഈ ഇടയ്ക്ക് ജിഷിൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

തന്റെ കരിയറിനെ തന്നെ ബാധിച്ച ഈ പ്രതിസന്ധിയിൽ നിന്നും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നടി അമേയയാണെന്നും എന്നാൽ തങ്ങൾ തമ്മിൽ ഒരു പ്രണയബന്ധം അല്ലഎന്നും അന്ന്ജിഷിൻ പറഞ്ഞിരുന്നു.ഇപ്പോഴിതാ പ്രണയദിനത്തിൽ തങ്ങൾ പരസ്പരം ‘യെസ്’ പറഞ്ഞെന്ന സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

‘എനിക്ക് ജിഷിൻ ചേട്ടനെ ആദ്യം ഇഷ്ടമല്ലായിരുന്നു. കേട്ടറിവുകൾ വെച്ച് ഒരുപാട് ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ ചേട്ടൻ തന്നെ പറഞ്ഞു താൻ അങ്ങനെ തന്നെ ആണെന്ന്. അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നു പറഞ്ഞു. അതൊരു പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കണ്ടത്. തുറന്ന സംസാരത്തിലൂടെ മാത്രമേ ആളെ മനസിലാക്കാന്‍ പറ്റുകയുള്ളൂ. ആളുടെ നെഗറ്റീവ് സൈഡ് എനിക്ക് ആദ്യം മനസിലായി. പിന്നെയാണ് പോസിറ്റീവ് സൈഡ് മനസിലാക്കുന്നത്. ബെസ്റ്റ് ഫ്രണ്ട് എന്താണോ ചെയ്യുന്നത്, അതേ ഞാനും ചെയ്തുള്ളൂ. അദ്ദേഹത്തെ എങ്ങനെ മാറ്റിയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഞാനൊരു മാറ്റവും വരുത്തിയില്ല. അദ്ദേഹത്തിനുള്ള പോസിറ്റീവ് കാണിച്ചു കൊടുക്കുകയേ ചെയ്തുള്ളു”, അമേയ അഭിമുഖത്തിൽ പറഞ്ഞു. ജിഷിൻ എന്ന വ്യക്തിയെ മനസിലാക്കാൻ വളരെ പ്രയാസമാണെന്നും മനസിലാക്കിയാൽ ആൾ ഓകെ ആണെന്നും അമേയ പറയുന്നു.

റോബിന്‍ രാധാകൃഷ്ണൻ- ആരതി വിവാഹം നാളെ ഗുരുവായൂരിൽ; അച്ഛന്റെ വിവാഹസമ്മാനം ഓഡി കാർ

0
Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വലിയ ആരാധകരെ നേടിയെടുത്ത താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിലുള്ളപ്പോഴും ഷോയ്ക്ക് ശേഷവും വലിയ വിവാദങ്ങൾ താരവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഷോയിലെ റോബിന്റെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള അടുപ്പവും പെരുമാറ്റവും അല്ല വൈകാതെ ഇരുവരും പ്രണയബന്ധത്തിൽ ആവുമെന്നും കല്യാണം കഴിക്കും എന്നുമെല്ലാം പ്രേക്ഷകരിൽ തോന്നിപ്പിച്ചിരുന്നു എങ്കിലും നടന്നത് മറ്റൊന്നായിരുന്നു. ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായി താരം പ്രണയത്തിൽ ആവുകയായിരുന്നു. ഇതിലും പല പ്രതിസന്ധികളും ഇരുവരും നേരിട്ടിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ ഇതാ നാളെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി റോബിൻ കെട്ടി റോബിൻ ആരതിയെ എന്നെന്നേക്കുമായി സ്വന്തമാക്കാൻ പോവുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് താര വിവാഹം നടക്കുന്നത്.ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങ് ഉൾപ്പെടെ മറ്റെല്ലാ ചടങ്ങകളും തീർത്തും സ്വകാര്യം ആയിരിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.വീഡിയോ കവറേജിന് കോൺട്രാക്ട് കൊടുത്തിട്ടുണ്ടെന്നും അനുവാദം കൂടാതെയുള്ള വീഡിയോ കവറിങ് കോപ്പിറൈറ്റ് പരിധിയിൽ പെടുമെന്നും മറ്റു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് മുൻകൂട്ടി പറയുന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു.

അതേസമയം ഒരു ഓഡി കാർ ആണ് ആരതിക്ക് വിവാഹ സമ്മാനമായി അച്ഛൻ നൽകിയത്. കാർ ഡെലിവറി സ്വീകരിക്കാനായി അച്ഛനൊപ്പം ആരതിയും റോബിനും എത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

കഷണ്ടിക്കും നെറ്റികയറലിനും പരിഹാരം തക്കാളി നീരോ? മുടി വളരും ഇനി ഇടതൂർന്ന്..

0
Spread the love

മുടികൊഴിച്ചിലും കഷണ്ടിയും ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. എന്ത് മരുന്ന് തേച്ചാലും മുടികൊഴിച്ചിലിന് ഒരു മാറ്റവുമില്ലെന്ന് പലരും പറഞ്ഞുകേട്ടിരിക്കും. എന്നാൽ വീട്ടിലുള്ള സാധങ്ങൾ ഉപയോഗിച്ച് തന്നെ മുടികൊഴിച്ചിലിന് പരിഹാരം കാണാവുന്നതാണ്. തക്കാളിയിലുണ്ട് പ്രതിവിധി.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

തക്കാളിയിൽ മുടിവളർച്ചയ്‌ക്കാവശ്യമായ വിറ്റാമിനുകളും മറ്റ് പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് മുടി വളർച്ചയ്‌ക്ക് ആവശ്യമായ പ്രോട്ടീനായി പ്രവർത്തിക്കുന്നു. വിറ്റാമിൻ എ, സെബം ഉത്പാദിക്കുകയും ഇത് മുടി ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുടി വരണ്ട് പൊട്ടുന്നത് കുറയ്‌ക്കുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടിക്ക് ബലം നൽകുന്നതിനും കനം കുറയുന്നത് തടയുകയും ചെയ്യുന്നു.

മുടികൊഴിച്ചിൽ അകറ്റാൻ തക്കാളി എങ്ങനെയെല്ലാം ഉപയോഗിക്കാം..

തക്കാളി ജ്യൂസ്

ഒരു തക്കാളി അരച്ചെടുക്കുക. പൾപ്പ് കളയുന്നതിനായി ഇത് അരിച്ചെടുക്കാം. ഇത് കഷണ്ടിയുള്ള ഭാഗങ്ങളിൽ പുരട്ടുക. മൃദുവായി മസാജ് ചെയ്ത് നൽകുക. 30 മിനിറ്റോളം വച്ച ശേഷം ചെറു ചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

തക്കാളി ജ്യൂസും കറ്റാർവാഴയും

രണ്ട് ടേബിൾ സ്പൂൺ തക്കാളി ജ്യൂസിലേക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. ഇത് രണ്ട് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കിയ ശേഷം തലയിൽ പുരട്ടാം. 45 മിനിറ്റ് വച്ച ശേഷം കഴുകി കളയാം..

തക്കാളി ജ്യൂസും ഉള്ളി നീരും

ഒരു ടേബിൾ സ്പൂൺ തക്കാളി ജ്യൂസിലേക്ക് 1 ടേബിൾ സ്പൂൺ ചെറുള്ളി നീര് ചേർത്ത് നന്നായി ഇളക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം..

അൽഫാം കഴിച്ചാൽ കാൻസർ വരുമോ? നടൻ സുധീറിന്റെ തുറന്നു പറച്ചിൽ ചർച്ചയാക്കി മലയാളികൾ

0
Spread the love

മികച്ച വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സുധീർ സുകുമാരൻ. ബോഡിബിൽഡർ കൂടിയായ സുധീർ ഒരു ക്യാൻസർ അതിജീവിതനാണെന്ന് ഒരുപക്ഷേ പലർക്കും അറിയില്ലായിരുന്നു. ഈയടുത്ത് ഒരു ക്യാൻസർ ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാതെ തന്നെ അർബുദത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് താര പ്രകടിപ്പിച്ച സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തനിക്ക് ക്യാൻസർ വരാനുള്ള കാരണത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു എന്നും ഇത് ഒടുവിൽ ചെന്നെത്തിയത് അൽഫാമിൽ ആണെന്നും ആണ് താരം പറഞ്ഞത്. അതിൽ തന്നെ അൽഫാമിന്റെ കരിഞ്ഞ ഭാഗമാണ് തനിക്ക് ഏറെ ഇഷ്ടമെന്നും അതുകൊണ്ടുതന്നെ പലപ്പോഴും ഇത് തുടരെ വാങ്ങി കഴിക്കുന്ന കൂട്ടത്തിൽ ആയിരുന്നു താൻ എന്നും സുധീർ പറയുന്നു. ആ സമയം പച്ചക്കറിയൊന്നും കഴിക്കാറുമുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

താരത്തിന് മലാശയ കാൻസറാണ് പിടിപെട്ടത്. രക്തസ്രാവമുണ്ടായപ്പോൾ പൈൽസാണെന്ന് കരുതി കൂടുതൽ പരി​ഗണന നൽകിയില്ല. പിന്നീട് നടൻ മമ്മൂട്ടിയും മസിലിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയെങ്കിലും തമാശയെന്ന് പറഞ്ഞ്, കാര്യമാക്കിയില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് കാര്യങ്ങൾ വഷളായത്. ഷൂട്ടിം​ഗിനിടെ രക്തസ്രാവമുണ്ടായി, പിന്നീട് ഇത് ​ഗുരുതരമായി. ഡോക്ടറുടെ നിർദേശത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനായപ്പോഴാണ് കാൻസർ കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിന് പിന്നാലെ വീണ്ടും ഷൂട്ടിം​ഗിലേക്ക്. ആക്ഷൻ സീനിനിടെ പലതവണ തുന്നലിൽ നിന്ന് രക്തം വാർന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമ സംസാരിച്ചത് പട്ടിക ജാതിക്കാരനാണെന്ന ബോദ്ധ്യത്തോടെ, കുറ്റപത്രം തയ്യാർ

0
Spread the love

നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയ്യാറായി. അഭിമുഖത്തിൽ രാമകൃഷ്ണനെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണെന്ന ബോദ്ധ്യത്തോടെയുമാണ് സംസാരിച്ചതെന്ന് കു​റ്റപത്രത്തിൽ പറയുന്നുണ്ട്. അഭിമുഖം നടത്തിയ യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോ പോളോയും കേസിൽ പ്രതിയാണ്. ഇതോടെ സത്യഭാമയ്ക്ക് രാമകൃഷ്ണനോട് വൈരാഗ്യം ഉണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്.

മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല എന്നായിരുന്നു സത്യഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

സംഭവം വിവാദമായതോടെ രാമകൃഷ്ണനെക്കുറിച്ചല്ല താൻ പ്രസ്താവന നടത്തിയതെന്നും സത്യഭാമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആരുടെയും ജാതിയോ പേരോ പറഞ്ഞിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നും ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നുമായിരുന്നു സത്യഭാമയുടെ നിലപാട്. ഇതിനുപിന്നാലെയാണ് രാമകൃഷ്ണൻ നിയമനടപടികളുമായി മുന്നോട്ട് പോയത്.ഇതിനുമുൻപും സത്യഭാമ തന്നെ അപമാനിച്ചിട്ടുണ്ടെന്നും കേസുകൾ നൽകിയിട്ടുമെന്നും രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. സത്യഭാമ തന്നെ ഫോണിൽ വിളിച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നും മഹത്തായൊരു കലാസ്ഥാപനത്തിലെ അദ്ധ്യാപികയെന്ന നിലയിൽ അന്നൊക്കെ അവരോട് ബഹുമാനം കാട്ടിയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts