Home Blog Page 274

സുരേഷ് കുമാർ പറഞ്ഞതെല്ലാം കൂട്ടായ തീരുമാനം; ആന്റെണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല, ലിസ്റ്റൻ സ്റ്റീഫൻ

0
Spread the love

സിനിമാ മേഖലയിലെ തർക്കത്തിൽ പ്രതികരിച്ച് നിർമാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍.സിനിമാ സമരം കൂട്ടായതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി.

സിനിമാ സംഘടകൾക്കിടയിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് ലിസ്റ്റൻ സ്റ്റീഫൻ പറഞ്ഞു.ഒരു ആര്‍ട്ടിസ്റ്റിനെ ഉദ്ദേശിച്ചല്ല സുരേഷ് കുമാറും പറഞ്ഞത്. ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാര്‍ പറഞ്ഞതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.”സുരേഷ് കുമാറിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല പലനിർമാതാക്കളുടെയും അവസ്ഥയാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ നിർമാണ ചെലവ് കൂടിയെന്നത് യാഥാർഥ്യമാണ്”. -ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി

“ആന്റെണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമായിരുന്നു.ബിസിനസ് നടക്കാൻ പോകുന്ന എംമ്പുരാനെപ്പറ്റി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാണ്ടേതായിരുന്നുവെന്ന് സുരേഷ് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ലായിരുന്നു. സംയുക്ത യോഗത്തിന് ശേഷം എടുത്ത തീരുമാനം ആയിരുന്നു”- ലിസ്റ്റൻ സ്റ്റീഫൻ വെളിപ്പെടുത്തി.

“പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നു. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാന്‍ പറ്റും എന്നും ചര്‍ച്ച ചെയ്തിരുന്നു. ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് അയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്‌റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്.”-ലിസ്റ്റൻ സ്റ്റീഫൻ പറഞ്ഞു.ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരായതിനാല്‍ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും ജനറല്‍ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്ന കത്താണ് അമ്മയില്‍നിന്ന് ലഭിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു

സിനിമാ മേഖലയിലെ പരസ്യ പോര്; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

0
Spread the love

സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുള്‍പ്പെടെ ജി സുരേഷ് കുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നും കുറിച്ചിട്ടുണ്ട്.

സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എടുത്ത് പറഞ്ഞ് വിമര്‍ശനവുമായി ആയിരുന്നു ആന്‍റണിയുടെ പോസ്റ്റ്. അതിലൊന്നായിരുന്നു എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാര്‍ പരസ്യമായി പറഞ്ഞു എന്നത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കം നിരവധി താരങ്ങള്‍ ആന്‍റണിക്ക് ഐക്യദാര്‍ഢ്യം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായം സുരേഷ് കുമാര്‍ മാത്രമായി എങ്ങനെയാണ് തീരുമാനിക്കുക എന്നതായിരുന്നു ആന്‍റണിയുടെ പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ സംഘടനയുടെ കൂട്ടായ തീരുമാനമാണ് താന്‍ വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതെന്ന് ആന്‍റണിയുടെ വിമര്‍ശനം വന്നതിന് പിന്നാലെ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച സംഭവം; പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ?

0
Spread the love

ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.

ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചനയാണ് പൊലീസിനുള്ളത്.ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ഉച്ചഭക്ഷണ വേളയിൽ ഇടപാടുകാർ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്കും ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കസേര ഉപയോ​ഗിച്ച് കൗണ്ടറിന്റെ ​ഗ്ലാസ് തകർത്താണ് കൗണ്ടറിൽ നിന്നും പണം കവരുന്നത്.

രേഖാചിത്രം തിയറ്ററിൽ മിസ്സ്‌ ആയോ? എങ്കിൽ ഉടൻ ഒടിടിയിൽ കാണാം, റിലീസ് ഡേറ്റ് പുറത്ത്

0
Spread the love

ആസിഫ് അലി നായകനായതാണ് രേഖാചിത്രം. അനശ്വര രാജനാണ് നായികയായി എത്തിയത്. 2025ലെ മലയാളത്തിലെ ആദ്യ 75 കോടി ക്ലബിലേക്കെത്തിയിരുന്നു ആസിഫ് ആലിയുടെ രേഖാചിത്രം. ആസിഫ് അലി ചിത്രത്തിന്റെ രേഖാചിത്രത്തിന്റെ ഒടിടി അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയായി മാറുന്നത്.

രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് 14ന് ഒടിടിയില്‍‌ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ജോഫിൻ ടി ചാക്കോാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിര്‍വഹിച്ചിരിക്കുന്നു. പൊലീസായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ വിവേക് ​ഗോപിനാഥ് എന്ന നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് താരങ്ങളായി ഉണ്ടായത്. ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്

കലാസംവിധാനം ഷാജി നടുവിൽ ആണ്. സംഗീതം മുജീബ് മജീദ് ആണ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത് ആണ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർഷിബു ജി സുശീലൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്‍സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനംഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

സിനിമാ മേഖലയിലെ തർക്കം; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍

0
Spread the love

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24 ന് കൊച്ചിയില്‍ സംഘടനയുടെ യോ​ഗം ചേരുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുതല്‍ ആരംഭിച്ച സിനിമാ മേഖലയിലെ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണവും രൂക്ഷവും ആവുകയാണ്.

സിനിമാ മേഖലയില്‍ ഏറെക്കാലമായി ചര്‍ച്ചയില്‍ നില്‍ക്കുന്ന താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയും എല്ലാം പറഞ്ഞുകൊണ്ടുള്ളതായിരുന്നു സുരേഷ് കുമാറിന്‍റെ വാര്‍ത്താ സമ്മേളനം. താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ രം​ഗത്തെത്തിയതോടെയാണ് സിനിമാ മേഖലയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഉയര്‍ന്ന ബജറ്റിനെക്കുറിച്ചടക്കം സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെയടക്കം വിമര്‍ശിച്ച്, സുരേഷ് കുമാറിന്‍റെ ആരോപണങ്ങള്‍ക്ക് എണ്ണമിട്ട് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ആന്‍റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.ഈ പോസ്റ്റ് യുവതാരങ്ങള്‍ അടക്കം പങ്കുവച്ച് രം​ഗത്തെത്തിയതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസ്താവന ഇറക്കി.

വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സമരപ്രഖ്യാപനത്തില്‍ താരസംഘടനയായ അമ്മയുടെ ഭാ​ഗം അറിയിച്ചുകൊണ്ട് ജയന്‍ ചേര്‍ത്തലയും എത്തി. എന്നാല്‍ ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശങ്ങളില്‍ നിർമാതാക്കൾക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. അമ്മയ്ക്ക് ശക്തമായ മറുപടി കൊടുക്കണമെന്നാണ് ഒരു വിഭാഗം നിർമാതാക്കൾ പറയുന്നത്. അതേസമയം ആന്‍റണി പെരുമ്പാവൂരിന് ഐക്യദാര്‍ഢ്യം പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും ഇന്നലെ രം​ഗത്തെത്തിയിരുന്നു.

എന്റെ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാവേണ്ട കാര്യമില്ല! ചേച്ചി സന്യാസം സ്വീകരിച്ചതിനെ കുറിച്ച് നടി നിഖില വിമൽ

0
Spread the love

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായിരുന്നു. അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. കലാമണ്ഡലം വിമലാദേവിയുടെയും എം. ആർ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമൽ ബാലതാരമായി സിനിമയിലെത്തിയപ്പോൾ പഠനത്തിലാണ് അഖില വിമൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലെ ജെ.എൻ.യുവിൽ തിയേറ്റർ ആർട്സിലായിരുന്നു ​ഗവേഷണം. ഇതിന് ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മെലോൺ സ്കൂൾ ഒഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ച് ഫെലോയായിരുന്നു.

അഖില സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നിഖില വിമൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അഖില പെട്ടെന്ന് ഒരു ദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതല്ല. അവൾ ഏറെക്കാലമായി ഈ പാതയിലായിരുന്നു. എന്റെ ചേച്ചിയായി പോയതാണ് അവളുടെ ഇപ്പോഴുള്ള ബുദ്ധിമുട്ടിന് കാരണം. അവൾ നല്ല വിദ്യാഭ്യാസമുള്ള നല്ല ബുദ്ധിയുള്ള ആളാണ്. അവളെടുക്കുന്ന തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുക.

ഞാൻ സിനിമയിൽ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ല.അവളുടെ തീരുമാനത്തിൽ എനിക്ക് സന്തോഷം മാത്രമേയുള്ളു. അവളുടെ തീരുമാനങ്ങൾ ശരിയാകുമെന്ന് എനിക്ക ഉറപ്പുണ്ട്. എന്നെ പോലെ മണ്ടത്തരങ്ങൾ ചെയ്യില്ല. എന്റെ അച്ഛൻ നക്സലൈറ്റായിരുന്നു. നക്സലിന്റെ മോൾ‌ എങ്ങനെ സന്യാസിയായെന്ന് ചിലർ ചോദിക്കും. ഞാൻ കമ്യൂണിസ്റ്റുകാരിയെന്ന ധാരണയുണ്ട്. അതൊക്കെ ഓരോരുത്തരുടെ ചോയിസല്ല. നേർമൽ വീടല്ല ഞങ്ങളുടേത്. വീട്ടിൽ അമ്മ മാത്രമാണ് നോർമൽ. വീട്ടിൽ ഇതൊന്നുമൊരു പ്രശ്നമല്ല. എന്റെ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാവേണ്ട കാര്യമില്ല—– നിഖില പറഞ്ഞു.

കുംഭമേളയ്‌ക്കിടെ വൈറലായ പൂച്ചക്കണ്ണുള്ള സുന്ദരിയെ കേരളത്തിലെത്തിച്ച് ബോച്ചെ; ഉദ്‌ഘാടനത്തിന് പ്രതിഫലം 15 ലക്ഷം?

0
Spread the love

മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ മാല വിൽപ്പനക്കാരി മൊണാലിസ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മൊണോലിസ എത്തിയത്. സഹോ​ദരനൊപ്പമാണ് മൊണാലിസ കേരളത്തിലെത്തിയത്. കേരളത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മൊണാലിസ പറഞ്ഞു.

നിരവധി പേരാണ് മൊണാലിസയെ കാണാനായി എത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം ബോച്ചെയോടൊപ്പം ചുവടുവയ്‌ക്കുന്ന മൊണാലിസയുടെ വീഡിയോ വൈറലാവുകയാണ്. 15 ലക്ഷം രൂപയാണ് മൊണാലിസക്ക് പ്രതിഫലമായി നൽകിയതെന്നാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് മൊണാലിസ എത്തുമെന്ന് ബോബി ചെമ്മണ്ണൂർ നേരത്തെ അറിയിച്ചിരുന്നു. ഇൻഡോറിലെ മാല വിൽപ്പനക്കാരിയാണ് മൊണാലിസ. കുംഭമേളയ്‌ക്കെത്തിയ പെൺകുട്ടിയുടെ അതിമനോഹരമായ ചിത്രങ്ങൾ ചില വ്ലോ​ഗർമാർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് മൊണാലിസ ശ്രദ്ധനേടിയത്.

നിറഞ്ഞ പുഞ്ചിരിയും പൂച്ചക്കണ്ണും ഇരുണ്ടനിറവുമുള്ള മൊണാലിസ നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ താരമായി മാറി. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെ സിനിമാ രം​ഗത്തേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങുകയാണ് മൊണാലിസ.

ചാലക്കുടിയിൽ കത്തി കാണിച്ച് ബാങ്ക് കൊള്ള: ഭീഷണിപ്പെടുത്തി കവർന്നത് 15 ലക്ഷം, സംഭവം ഫെഡറൽ ബാങ്ക് ശാഖയില്‍

0
Spread the love

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച്  ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. 

ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലാക്കി പൂട്ടിയതിന് ശേഷമാണ് അക്രമി കൗണ്ടർ തകർത്ത് പണം കവർന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. തൃശ്ശൂർ ഭാ​ഗത്തേക്കാണ് അക്രമി കടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ. പൊലീസ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തിയിട്ടുണ്ട്. 

വായ തുറന്നാൽ പ്രശ്നമാണ്! ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി എആർ റഹ്‌മാൻ

0
Spread the love

യൂട്യൂബർ രൺവീർ അലഹബാദിന്‍റെ പരാമർശത്തെക്കുറിച്ചുള്ള വിവാദത്തില്‍ അഭിപ്രായം പറ‍ഞ്ഞ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. ഇംതിയാസ് അലി, മനോജ് ബാജ്‌പേയ്, മറ്റ് താരങ്ങൾ എന്നിവർക്ക് ശേഷമാണ് എആർ റഹ്‌മാൻ വിവാദത്തിലെ ആരുടെയും പേര് പറയാതെ ഇത് പരാമര്‍ശിച്ചത്. 

മുംബൈയിൽ ബുധനാഴ്ച നടന്ന ഛാവ സിനിമയുടെ മ്യൂസിക് ലോഞ്ചിൽ എആർ റഹ്മാനും വിക്കി കൗശലും പങ്കെടുത്തിരുന്നു. ചിത്രത്തിലെ സംഗീതത്തെ വിവരിക്കാൻ മൂന്ന് ഇമോജികൾ ഉപയോഗിക്കാൻ വിക്കി കൗശല്‍ റഹ്മാനോട് ആവശ്യപ്പെട്ടു. 

എ ആർ റഹ്മാൻ വായടച്ച് നില്‍ക്കുന്ന ആംഗ്യമാണ് കാണിച്ചത്. വായ തുറന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ആഴ്‌ച നാമെല്ലാവരും കണ്ടുവെന്ന് അദ്ദേഹം കളിയായി പറഞ്ഞു. ഈ പരാമര്‍ശം പരാമർശം സദസ്സിനെ രസിപ്പിച്ചു. വിക്കി കൗശലും പൊട്ടിച്ചിരിച്ചു. 

ഹാസ്യനടൻ സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമർശമാണ് കഴിഞ്ഞ ദിവസം വിവാദമായത്. രൺവീർ അലഹബാദിയ  നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദം ഉയര്‍ന്നതോടെ ഷോയുടെ എപ്പിസോഡ് നീക്കം ചെയ്തു.

സമയ് റെയ്‌ന രണ്‍വീര്‍ അടക്കം ഷോയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടു. അസാമിലും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാപ്പ് പറഞ്ഞിട്ടും ഷോയ്ക്കെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. 

‘ക്ഷണിച്ചിട്ടുംയോഗത്തിൽ വരാതിരുന്നയാൾ പരസ്യനിലപാടെടുത്തത് അനുചിതം’; ആന്റണി പെരുമ്പാവൂരിനെതിരെ പടയൊരുക്കവുമായി നിർമ്മാതാക്കളുടെ സംഘടന

0
Spread the love

സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ആന്‍ണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന. കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിറക്കി. അതേ സമയം ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തത്തെത്തി. പ്രശ്നങ്ങള്‍ സംഘനയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

വമ്പന്‍മാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള പോരാണ് മലയാള സിനിമയില്‍. ഒരു ഭാഗത്ത് ജി.സുരേഷ് കുമാറിനൊപ്പം പരമ്പരാഗത സിനിമാ നിര്‍മാതാക്കളും. മറുവശത്ത് പ്രിഥ്വിരാജടക്കമുള്ള താരങ്ങളുടെ നിര ആന്‍റണി പെരുമ്പാവൂരിനൊപ്പവും. ഫെബ്രുവരി രണ്ടിന് സിനിമ സംഘടനകളായ ഫിയോക്കും കേരളാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷനും ഫെഫ്ക്കയുമടക്കം സംയുക്തമായി യോഗം ചേര്‍ന്നാണ് സമരം തീരുമാനിച്ചത്. അമ്മയ്ക്ക് ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ അവരെ ഒഴിവാക്കി. പ്രസി‍ഡന്‍റായ ആന്‍റോ ജോസഫിന്‍റെ അഭാവത്തില്‍ വൈസ് പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍ യോഗ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാത്ത ആന്‍ണി പെരുമ്പാവൂര്‍ ജി.സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത നടപടി തെറ്റാണ്.

സംഘടനക്കെതിരെയും വ്യക്തിപരമായും നടത്തുന്ന എത് നീക്കത്തെയും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താക്കുറിപ്പിറക്കി. അതേ സമയം ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തുവന്നു. ബേസില്‍ ജോസഫും അപര്‍ണ ബാലമുരളിയുമടക്കം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. സിനിമയിലെ തര്‍ക്കത്തില്‍ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. എല്ലാം സംഘടനകള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കണമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.സിനിമയിലെ തര്‍ക്കത്തില്‍ വിഴുപ്പലക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ് ഫേസ് ബുക്കില്‍ എഴുതി. സമര തീരുമാനവുമായി തന്നെയുള്ള മുന്നോട്ടുപോക്കില്‍ സിനിമക്കുള്ളില്‍ വന്‍ പൊട്ടിത്തെറികള്‍ ഇനിയുമുണ്ടാകുമോ എന്നാണ് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts