Home Blog Page 275

ഉന്മേഷമില്ലാത്ത വരണ്ട മുടിയിഴകളാണോ നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നത്! വിലകൂടിയ ക്രീം തേക്കുന്നതിന് പകരം പരീക്ഷിക്കാം ഇത്..

0
Spread the love

മുടി വളരാൻ കാച്ചിയ എണ്ണയും ഹെയർ സിറവും ഓയിലുകളും പരീക്ഷിച്ച് മടുത്തവർ ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച്‌ തുടങ്ങിക്കോളൂ. വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യപോഷകങ്ങൾ തേങ്ങാപ്പാലിലുണ്ട്. ഇത് മുടി തഴച്ചുവളരാൻ സഹായിക്കും. കൂടാതെ മുടിയിഴകളുടെ കരുത്ത് കൂട്ടാനും അവ തിളക്കമാർന്നതാക്കാനും തേങ്ങാപ്പലിന് കഴിയും. ഇത് പലരീതിയിൽ ഉപയോഗിക്കാം.

  1. ശുദ്ധമായ തേങ്ങാപ്പാൽ തലയോട്ടിയിൽ പതുക്കെ മസാജ് ചെയ്ത് പിടിപ്പിക്കാം. ഇത് ശിരോചർമത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും മുടി വളരാനും സഹായിക്കും.
  2. മുടി മുഴുവനായും തേങ്ങാപ്പാൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് മുതൽ ഒരുമണിക്കൂർ വരെ വിശ്രമിച്ച ശേഷം ഇത് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടിക്കാവശ്യമുള്ള പോഷകങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
  3. തേങ്ങാപ്പാലിനൊപ്പം തേനോ ഒലിവ് ഓയിലോ കലർത്തി മുടിയിൽ തേയ്‌ക്കാവുന്നതാണ്. ശേഷം ഇത് ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മുടിയിഴകളിലെ ഈർപ്പവും പോഷണവും വർദ്ധിപ്പിക്കും
  4. തേങ്ങാപ്പാലും കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുന്നത് മുടിവളർച്ച വേഗത്തിലാക്കാൻ സഹായിക്കും.

5 . ദിവസേനയോ ആഴ്‌ചയിലൊരിക്കലോ ഈ രീതികളിൽ തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകുന്നതും മുടികൊഴിച്ചിലും തടഞ്ഞ് കൂടുതൽ ദൃഢമായ മുടിയിഴകൾ ലഭിക്കാൻ സഹായിക്കും.

ഇൻജെക്ഷൻ പോലും പേടിയാണ് പക്ഷേ ശൂലം കുത്തുമ്പോൾ വേദന അറിയുന്നില്ലെന്ന് കാര്‍ത്തിക് സൂര്യ; വിമർശനവുമായി സോഷ്യൽ മീഡിയ

0
Spread the love

വീഡിയോ ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന വ്‌ളോഗര്‍ ആണ് കാര്‍ത്തിക് സൂര്യ. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമാക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും അ​ഗ്നിക്കാവടിയുമായി മുരുകന്റെ മുന്നിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ നിറയുകയാണ്.

കഴിഞ്ഞ തവണ കാവടി എടുത്തതിന്റെ പേരിൽ കാർത്തിക് വലിയ സൈബറാക്രമണം നേരിട്ടിരുന്നു. അന്ന് കാര്‍ത്തിക് സൂര്യയ്ക്ക് അന്ധവിശ്വാസമാണെന്നും വിവരമില്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും പലരും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം ഇതിനിടെ കാവടിയെടുക്കുന്നതിന്റെ തയാറാടെപ്പുകളെ കുറിച്ച് കാർത്തിക് പറയുന്ന വാക്കുകളും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. പണ്ടുമുതൽ ഇൻജെക്ഷൻ പോലും എനിക്ക് പേടിയാണെന്നും എന്നാൽ കാവടി എടുക്കുമ്പോൾ വേദന അനുഭവപ്പെടാറില്ലെന്നും കാർത്തിക് പറയുന്നുണ്ട്.

ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് കന്നിവേൽ കാവടി ആദ്യം എടുക്കുന്നത്. ആ സമയത്ത് വലിയൊരു എനർജി തോന്നും. അനു​ഗ്രഹം കിട്ടാതെയും ചിലർ വേൽ കുത്തും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ താൻ നമിക്കുന്നുവെന്നും കാർത്തിക് പറയുന്നു.

ഒരു സമ്പൂർണ്ണ കോമഡി എന്റെർറ്റൈനെർ; ബേസിൽ ജോസഫ് ചിത്രം ‘മരണ മാസിന്റെ’ ഫസ്റ്റ് ലുക്ക് പുറത്ത്

0
Spread the love

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു സമ്പൂർണ്ണ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ എന്നിവക്ക് ശേഷം ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്. ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

‘കുത്തുംവെട്ടുമൊന്നും എന്റെ സിനിമയിലില്ല’, അന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്

0
Spread the love

ഇഡിയും മാര്‍ക്കോയും ഒരേ സമയത്ത് തിയറ്ററുകളില്‍ ഉണ്ടായിരുന്നു. ഇഡിയുടെ പ്രമോഷന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. കുത്തുംവെട്ടുമൊന്നും എന്റെ സിനിമയില്‍ ഇല്ലെന്ന് പറയുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്. ഇതില്‍ സുരാജ് വെഞ്ഞാറമൂട് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

മാര്‍ക്കോയ്‍ക്കെതിരെയാണ് സുരാജ് വെഞ്ഞാറമൂട് അന്ന് പറഞ്ഞത് എന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ അന്ന് പറഞ്ഞത് ശരിക്കുന്നു തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി. ഒരു സൈക്കോ കഥാപാത്രം ഞങ്ങളുടെ സിനിമയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ നിങ്ങളുടെ സിനിമയിലും വെട്ടുംകുത്തുമുണ്ടോയെന്ന് ചോദിച്ച് ഒരാള്‍. അങ്ങനെയൊന്നും ഇല്ല എന്ന് അപ്പോള്‍ പറയുകയായിരുന്നു ഞാൻ. മാര്‍ക്കോ ഞാൻ പിന്നീട് കണ്ടു. എനിക്ക് ഭയങ്കര ഇഷ്‍ടപ്പെട്ടു സിനിമ. ഉണ്ണി മുകുന്ദന് മെസേജ് അയച്ചു. സംവിധായകനും അടുത്ത സുഹൃത്താണ് എന്നും പറഞ്ഞു സുരാജ് വെഞ്ഞാറമൂട്.സുരാജ് വെഞ്ഞാറമൂട് നായകനായി വന്ന ചിത്രമാണ് എക്ട്രാ ഡീസന്റ് (ഇഡി). ഒരു ചിരി ചിത്രമായിട്ടാണ് ഇഡി തിയറ്ററുകളില്‍ എത്തിയത്. ആമിർ പള്ളിക്കാലാണ് സംവിധാനം നിര്‍വഹിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌ എന്നാണ് അഭിപ്രായം

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇഡി (എക്സ്ട്രാ ഡീസന്റ്) പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ, ഡി ഒ പി ഷാരോൺ ശ്രീനിവാസ്, മ്യൂസിക് അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ എം, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ വിക്കി, കാസ്റ്റിംഗ് ഡയറക്ടർ നവാസ് ഒമർ, സ്റ്റിൽസ് സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പിആർ ആഷിഫ് അലി, അഡ്വർടൈസ്‌മെന്റ് ബ്രിങ്ഫോർത്ത്, പിആർഒ പ്രതീഷ് ശേഖർ

സുരേഷ് കുമാറിനൊപ്പം നില്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന; ആന്‍റണിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

0
Spread the love

സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന ഇറക്കും

സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറയുന്നത്. രൂക്ഷ വിമർശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരിൽ കാണാനും നീക്കം നടക്കുന്നു എന്നാണ് വിവരം. അതേ സമയം ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസിൽ ജോസഫും, നടി അപർണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തിയ വിമർശനത്തിന് നിർമാതാവ് സുരേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു

അതേസമയം നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തി. ഫേസ്ബുക്കില്‍ ആന്‍റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്‍റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്‍റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്‍റണി വിമര്‍ശിച്ചിരുന്നു

പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഉണ്ണി മുകുന്ദനടക്കമുള്ള യുവതാരങ്ങൾ

0
Spread the love

പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ. ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് നടൻ പിന്തുണ അറിയിച്ചത്. ഉണ്ണിക്ക് പുറമെ പൃഥ്വിരാജ്, അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.

ആന്റണി ഒന്നിനും വരാറില്ല, അതുകൊണ്ടുതന്നെ കാര്യങ്ങൾ അറിയില്ല; അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലായതുകൊണ്ട് പ്രശ്നത്തിനില്ല; സുരേഷ് കുമാർ

0
Spread the love

തിരുവനന്തപുരം: നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വിമർശനത്തിന് മറുപടിയുമായി ജി സുരേഷ് കുമാർ. ആന്റണി സിനിമ കണ്ടുതുടങ്ങിയകാലം മുതൽ സിനിമ നിർമിച്ചയാളാണ് താനെന്നും അപ്പുറത്ത് നിൽക്കുന്നത് മോഹൻലാൽ ആയതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

‘അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ‌്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചർച്ച ചെയ‌്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞാനൊരു മണ്ടനല്ല. ഒരുപാട് കാലമായി ഇവിടെയുണ്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ടു തുടങ്ങിയപ്പോൾ സിനിമ എടുത്ത ആളാണ് ഞാൻ. തമാശ കളിക്കാനല്ല ഞാൻ സിനിമയിലിരിക്കുന്നത്. 46 വർഷമായി സിനിമാ രംഗത്തു വന്നിട്ട്. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം മുതൽ എനിക്ക് അറിയാവുന്ന ആളാണ് ആന്റണി.

ആന്റോ ജോസഫ് മേയ് മാസം വരെ അസോസിയഷേനിൽ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിച്ചത്. അസോസിയേഷന്റെ ഒരു കാര്യത്തിനും ആന്റണി വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല. ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞിട്ടാണ് എമ്പുരാന്റെ കാര്യം പറഞ്ഞത്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ ചെയ്യാം. അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല ‘’- സുരേഷ് കുമാർ പ്രതികരിച്ചു.

ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം. ഇതിനിടെയാണ് സുരേഷ് കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗമായ ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത്.

‘എല്ലാം ഓകെ അല്ലേ അണ്ണാ’; സുരേഷ് കുമാറിനെതിരെ രംഗത്തെത്തിയ ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ്

0
Spread the love

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്കില്‍ ആന്‍റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്‍റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്‍റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്‍റണി വിമര്‍ശിച്ചിരുന്നു

“ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും.  ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.”

“എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്”, ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

ഇത് സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകില്ല! എമ്പുരാന്റെ ബഡ്ജെറ്റ് അദ്ദേഹത്തിന് എങ്ങനെ അറിയാം; സുരേഷ് കുമാറിനെ തള്ളി ആൻ്റണി പെരുമ്പാവൂർ

0
Spread the love

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം. ഇപ്പോഴിതാ സുരേഷ് കുമാറിനെതിരെ വന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്‍റമി പെരുമ്പാവൂര്‍. എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശനസ്വരത്തോടെ സംസാരിച്ചിരുന്നു. ഇതിനടകംക മറുപടിയുമായാണ് ആന്‍റണിയുടെ സുദീര്‍ഘമായ കുറിപ്പ്.

ആന്‍റണി പെരുമ്പാവൂരിന്‍റെ കുറിപ്പ്

എനിക്ക് പറയാനുള്ളത്…?

കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.

ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്. കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി.

നൂറു കോടി ക്‌ളബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്‌ളബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തീയറ്ററില്‍ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്‍മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡ്ഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്‍മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്. പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്‌ളബിലും 200 കോടി ക്‌ളബിലും ഇടം നേടിയ വിശേഷണങ്ങള്‍ പ്രചരിപ്പിക്കുന്നതും. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ചുരുങ്ങിയ നാള്‍ കൊണ്ട് അത്രയ്ക്കു കളക്ഷന്‍ കിട്ടുന്നതിലും, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്‍ക്കൊപ്പമെത്തുകയും ചെയ്യുന്നതില്‍ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.

സംഘടനയുടെ പ്രസിഡന്റായിരിക്കെ ശ്‌ളാഘനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ കഴിവുറ്റ ഒരാളാണ് ശ്രീ സുരേഷ്‌കുമാര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, സുഹൃത്തും നിര്‍മ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. ശ്രീ സുരേഷ്‌കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കില്‍ ശ്രീ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ തെറ്റില്ല. സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാന്‍ ഞാനളല്ല. പക്ഷേ ശ്രീ ആന്റോയെ പോലുള്ളവരുടെ മൗനത്തില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അവര്‍ക്കും ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്. ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ദീര്‍ഘകാല അംഗമായ ഞാനടക്കമുള്ളവര്‍ അത്തരം നിര്‍ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളില്‍ പിന്തുടരുന്ന സംഘടാനതല കീഴ് വഴക്കമതാണ്. അത്തരത്തില്‍ ചര്‍ച്ചചെയ്ത് ഭിന്നസ്വരങ്ങള്‍ കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്‌ക്കെത്തുക? അതൊന്നുമോര്‍ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്‍ത്താന്‍ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്‍മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഇത്തരത്തില്‍ ബാലിശമായി പെരുമാറുമ്പോള്‍, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്‍ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.

ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും.  ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്. ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആര്‍ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നില്‍ അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയില്‍ നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വന്‍ ക്യാന്‍വാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അകമഴിഞ്ഞു പിന്തുണയ്‌ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നല്‍കുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാര്‍ സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിര്‍മ്മാണപൂര്‍വ പ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓര്‍ക്കണം.

ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായ ഭാഷയില്‍ അനഭിലഷണീയമായ ശൈലിയില്‍ വിമര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ലോകാസമ്പത്തികമാധ്യമങ്ങള്‍ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകള്‍. മികച്ച ഉള്ളടക്കത്തിന്റെ പേരില്‍ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ നമ്മുടെ സിനിമയെ ഉറ്റുനോക്കുകയും നമ്മുടെ തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞുകവിഞ്ഞതും കഴിഞ്ഞവര്‍ഷം നാം നേരിലറിഞ്ഞതാണ്. ഉയര്‍ച്ചതാഴ്ചകളും വിജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതല്‍ സംഭവിക്കുന്നതാണ്. പുതുവര്‍ഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടത് തീര്‍ച്ചയായും ആരോഗ്യകരമായ, പക്വമായ ഒരിടപെടലായി എനിക്കനുഭവപ്പെടുന്നില്ല, അതും അദ്ദേഹത്തേപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു നിര്‍മ്മാതാവില്‍ നിന്ന്. സിനിമയില്‍ എല്ലാവര്‍ക്കും വിജയിക്കാനായിട്ടില്ല. പലര്‍ക്കും അതില്‍ നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാര്‍ത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തര്‍ക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

തീയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികള്‍ക്കുണ്ട് എന്നു ഞാന്‍ കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളില്‍ നിന്നുണ്ടാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

സ്‌നേഹത്തോടെ
നിങ്ങളുടെ ആന്റണി പെരുമ്പാവൂര്‍

സിഐഡി മൂസയ്ക്കു ശേഷം അർജുൻ എന്ന നായക്ക് എന്ത് സംഭവിച്ചു? ആരും അറിയാതെ പോയ കഥ ഇത്!

0
Spread the love

മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രമാണ് സിഐഡി മൂസ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടചിത്രമായ സിഐഡി മൂസയിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലീം കുമാർ, ജ​ഗതി താരങ്ങൾ അക്ഷരാർത്ഥത്തിൽ തകർത്തഭിനയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നും ചിത്രത്തിന് അസ്വാദകർ ഏറെയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളോളം തന്നെ കാണികൾക്ക് അടുപ്പം തോന്നിയ ആളായിരുന്നു പ്രധാന കഥാപാത്രമായി അഭിനയിച്ച അർജുൻ എന്ന നായയും.

സിഐഡി മൂസയ്ക്കു ശേഷം നായകളോട് തനിക്ക് വലിയ ഭയം അനുഭവപ്പെട്ടിട്ടില്ലെന്ന് ദിലീപ് ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനു കാരണം സിഐഡി മൂസയുടെ ഷൂട്ടിംഗ് സമയത്ത് അർജുനുമായി തനിക്ക് ഉണ്ടായ അറ്റാച്ച്മെന്റ് ആയിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. നായകളെ എങ്ങനെ സമീപിക്കണം എന്ന് താൻ പഠിച്ചത് അങ്ങനെ ആണെന്നും എന്നാൽ അർജുനെ പോലെ അത്രയും ബ്രില്യന്റ് ആയ നായക്കുട്ടികളുടെ കൂടെ താൻ പിന്നീട് അഭിനയിച്ചിട്ടില്ല എന്നും നടൻ പറയുന്നു. അധികം ടേക്ക് ഒന്നും പോകാത്ത ആളായിരുന്നു അർജുൻ എന്ന നായ എന്നും ചെവി ഒക്കെ കൂർപ്പിച്ചു നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തിരിക്കും എന്നും എന്നിട്ട് വളരെ കൃത്യമായി ചെയ്യും എന്നും ദിലീപ് പറയുന്നു.

അതേസമയം ആ സിനിമയ്ക്ക് ശേഷം അർജുൻ എന്ന നായക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് പലർക്കും അറിയില്ല! ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ ഈ നായക്ക് വലിയ പ്രായം ഉണ്ടായിരുന്നു. സിനിമ റിലീസ് ആയി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആരോഗ്യനില വളരെ വഷളായി. പിന്നീട് ചത്തു പോവുകയായിരുന്നു അർജുൻ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts