Home Blog Page 276

കൊച്ചിയിൽ നടുറോഡിൽ കത്തിയുമായി യുവാവിന്റെ പരാക്രമം; പ്രതികൾ പൊലീസ് പിടിയിൽ

0
Spread the love

നടുറോഡിൽ കത്തിയുമായി പരാക്രമം നടത്തി യുവാവ്. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ ഇന്നലെ രാത്രി 12.15 ഓടെയാണ് സംഭവം. നടുറോഡിൽ കത്തിയുമായി പരാക്രമം കാണിക്കുന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത്. ഇതോടെ യുവാവും വനിതാ സുഹൃത്തും പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

പോലീസ് വാഹനത്തിന്റെ ചില്ലുകൾ ഇവർ അടിച്ചു തകർത്തു. സംഭവത്തിൽ പാലാരിവട്ടം സ്വദേശിയായ പ്രവീൺ, സുഹൃത്ത് കോഴിക്കോട് സ്വദേശി റസ്ലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കഞ്ചാവ് കേസുകളിൽ അടക്കം പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും വിവരങ്ങൾ അറിയാം..

0
Spread the love

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടേയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളും വെബ് സീരീസുകളുമാണ് ഈ വർഷം നെറ്റ്ഫ്ലിക്സ് ലൈബ്രറിയുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

അതിൽ ആറ് സിനിമകളും പതിമൂന്നു വെബ് സീരീസുകളും ഉൾപ്പെടുന്നുണ്ട്. ഇവക്ക് പുറമെ ഒരു ഹൃസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി 3 വരെ ലഭ്യമായ വിവരങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിമകളുടെ വിഭാഗത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് മാധവൻ നായകനായ ആപ് ജൈസ കോയി,യാമി ഗൗതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം, സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്‌സ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലി ഖാൻ നായകനായ നാദാനിയാൻ, മാധവൻ- നയൻതാര ടീമിന്റെ ടെസ്റ്റ്, രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ എന്നിവയാണ്.

കീർത്തി സുരേഷ്- രാധിക ആപ്‌തെ ടീമിന്റെ അക്ക, വിക്രമാദിത്യ മോട്വാനെയുടെ നേതൃത്വത്തിൽ ഒരുക്കിയ ബ്ലാക്ക് വാറന്റ്, എക്സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ, സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3 , ദിവ്യെന്ദു- പുൽകിത് സാമ്രാട്ട് ടീമിന്റെ ഗ്ലോറി, ഖാക്കീ- ദി ബംഗാൾ ചാപ്റ്റർ, ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2 , മണ്ടല മർഡർസ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2 , സാരെ ജഹാൻ സെ അച്ഛാ, സൂപ്പർ സുബു, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയൽസ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റിൽ ഉള്ളത്.

ഡൈനിങ്ങ് വിത്ത് ദ കപൂർസ്, ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 , ദി ഗ്രേറ്റ്സ്റ്റ് റിവൽറി- ഇന്ത്യ vs പാകിസ്ഥാൻ, ദ റോഷൻസ്, വീർ ദാസ് ഫൂൾ വോളിയം എന്നിവയാണ് അൺ സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റിൽ നിലവിലുള്ളത്. അനുജ എന്ന ഹൃസ്വ ചിത്രവും അതിനൊപ്പം ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഈ വർഷം സ്ട്രീം ചെയ്യും.

എട്ട് മാസത്തെ ബഹിരാകാശവാസം, സുനിത വില്യംസും വിൽമോറും തിരിച്ചെത്തുന്നു; മാര്‍ച്ച് പകുതിയോടെ ഭൂമിയിലെത്തുമെന്ന് നാസ

0
Spread the love

 ഇന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം പകുതിയോടെ ഇവരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 5ന് ഇവർ പുറപ്പെട്ട ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിൽ ആയതോടെ ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.

മാർച്ച് 12ന് ഇത്ര ദീർഘനാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പുറപ്പെടുന്ന സ്പേസ് എക്സിന്‍റെ എൻഡ്യുറൻസ് പേടകം ക്രൂ 10ല്‍ ഇവരെ തിരിച്ചെത്തിക്കാം എന്നാണ് കണക്കുകൂട്ടൽ. നേരത്തെ മാർച്ച് 25നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് 12ലേക്ക് മാറ്റുകയായിരുന്നു. ക്രൂ-10 പര്യവേഷണ സംഘവുമായി കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ക്രൂ-9 ദൗത്യസംഘം തിരിച്ചെത്തുമെന്ന് ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശ യാത്രികരായ ആനി മക്‌​​ലെയ്​ൻ, പൈലറ്റ് നിക്കോൾ അയേഴ്‌സ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, മിഷൻ സ്‌പെഷ്യലിസ്റ്റ് റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരടങ്ങുന്ന സംഘമാണ് ഉള്‍പ്പെടുന്നത്.

സുനിതയെയും വിൽമോറിനെയും എത്രയും വേഗം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആവശ്യത്തിന് ശേഷം, ബഹിരാകാശയാത്രികരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി നാസ സ്ഥിരീകരിച്ചു, “എത്രയും വേഗം പ്രായോഗികമാകും” എന്ന് പറഞ്ഞു. ചൊവ്വാഴ്ചത്തെ പ്രസ്താവനയിൽ, സ്റ്റാർലൈനർ ക്രൂവിനെ നേരത്തെ വീട്ടിലെത്തിക്കുന്നതിനാണ് ക്രൂ-10 കാപ്സ്യൂൾ മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് ഏജൻസി പറഞ്ഞിട്ടില്ല.

ദീർഘനാളായി ബഹിരാകാശത്ത് തുടരുന്ന ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ട്. ഗുരുത്വാകർഷണമില്ലാത്ത കാലാവസ്ഥക്ക് അനുസരിച്ച് പാകപ്പെട്ടുപോയ ശാരീരിക സ്ഥിതിയെ തിരികെ പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നാസ നടത്തുന്നുണ്ട്.

യുവത്വം നഷ്ടപ്പെടുന്നുവെന്ന് തോന്നലുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തൂ ഇനിമുതൽ!!

0
Spread the love

ആരോ​ഗ്യത്തിന് ഏറ്റവും​ ​ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്‌ക്ക. ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്. ലേഡീസ് ഫിംഗർ അല്ലെങ്കിൽ ഗംബോ എന്നറിയപ്പെടുന്ന വെണ്ടയ്‌ക്കയിൽ ഒരുപാട് ​ഗുണങ്ങളുണ്ട്. ധാരാളം നാരുകളും വിറ്റാമിൻ എ,സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ചർമകാന്തിക്കും ഇവ ശീലമാക്കുന്നത് അത്യുത്തമമാണ്. വേണ്ടയ്‌ക്കയുടെ ഉപയോ​​ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

ദഹനത്തിന് സഹായകം

​​ദഹനത്തിന് ഏറ്റവും അനുയോജ്യമാണ് വെണ്ടയ്‌ക്ക. ഇത് ദഹനപ്രക്രിയ സുഖപ്രദമായി നടക്കാനും മലബന്ധം തടയാനും ഇവ സഹായിക്കുന്നു. കുടലിന്റെ ആരോ​ഗ്യത്തിനും വെണ്ടയ്‌ക്ക ഉത്തമമാണ്.

കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു

ദിവസേന കഴിക്കുന്ന ആ​ഹാരത്തിൽ വെണ്ടയ്‌ക്ക ഉൾപ്പെടുത്തുന്നത് ഒട്ടനവധി ​ആരോഗ്യ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ വെണ്ടയ്‌ക്ക കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും സ​ഹായകമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പോളിഫെനോൾ, ഫൈബർ തുടങ്ങിയ ധാതുക്കൾ ധാരാളം വെണ്ടയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കാനും ഇത് സഹായകമാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്‌ക്ക ദിവസവും കഴിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധ അകറ്റുകയും ചെയ്യും.

എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നു

വെണ്ടയ്‌ക്കയിൽ വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് എല്ലുകളുടെ ആരോ​ഗ്യം നിലനിൽത്താനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോ​ഗ്യം

ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് വെണ്ടയ്‌ക്ക സഹായകമാണ്. വിറ്റാമിൻ എ, വിറ്റിമാൻ സി എന്നിവ ചർമ്മകാന്തി നിലനിർത്തുന്നതിന് ഉത്തമമാണ്. കൂടാതെ തൊലിപ്പുറത്ത് വരുന്ന ചെറിയ പാടുകളിൽ നിന്നും അലർജിയിൽ നിന്നുമൊക്കെ സംരക്ഷിക്കും. അകാല വാർദ്ധക്യത്തിനും ചർമത്തിലുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും വെണ്ടയ്‌ക്ക സ​ഹായിക്കുന്നു.

ലൈറ്റ് ലാവൻഡർ ലഹങ്കയണിഞ്ഞ് അതിസുന്ദരിയായി ആരതി; കുർത്തയിൽ തിളങ്ങി റോബിൻ രാധാകൃഷ്ണൻ, താരങ്ങളുടെ വിവാഹം കഴിഞ്ഞോ?

0
Spread the love

സോഷ്യൽമീഡിയ താരങ്ങളായ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. വരുന്ന 16-ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ റോബിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.

ലൈറ്റ് ലാവൻഡർ നിറത്തിലുള്ള ലഹങ്കയാണ് ആരതി ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള കുർത്തയാണ് റോബിന്റെ വേഷം. രണ്ട് വർഷത്തിന് മുമ്പായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

ദിവസങ്ങൾ നീണ്ട വിവാഹാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹൽദി ചടങ്ങുകളോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. വിവാഹചടങ്ങുകളും ആഘോഷങ്ങളും തനിക്ക് തന്നെ ഒരു സർപ്രൈസാണെന്നും മറ്റുള്ളവരാണ് അതൊക്കെ പ്ലാൻ ചെയ്യുന്നതെന്നും റോബിൻ പറഞ്ഞു. വിവാഹത്തിന് ശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും റോബിൻ നേരത്തെ പറഞ്ഞിരുന്നു.

ടി.പി കേസ് പ്രതികൾക്ക് ആയിരത്തിലധികം ദിവസം പരോൾ നൽകി സർക്കാർ; കോടതിയെ സമീപിക്കുമെന്ന് കെ.കെ.രമ എംഎൽഎ

0
Spread the love

ടി.പി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകി പിണറായി സർക്കാർ. മൂന്ന് പ്രതികൾക്ക് ആയിരത്തിലധികം ദിവസം പരോൾ നൽകി. തിരുവഞ്ചൂർ രാധാകൃഷന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഒന്നാം പിണറയി സർക്കാരിന്റെ കാലം മുതൽ ഇതുവരെയുള്ള കണക്കാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയത്. കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത് എന്നിവർക്കാണ് ആയിരത്തിലധികം ദിവസം പരോൾ ലഭിച്ചത്. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ ലഭിച്ചു. കൊടിസുനിക്ക് കിട്ടിയത് 60 ദിവസം. അതോടോപ്പം, കേസിലെ ചില പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം അടുത്തിടെ പുറത്ത് വന്നിരുന്നു.

അതേസമയം, പരോൾ അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.കെ.രമ എംഎൽഎ. പ്രതികൾക്ക് സിപിഎമ്മും സർക്കാരും വഴിവിട്ട സഹായം ചെയ്യുന്നു. പ്രതികൾ ജയിലിൽ കഴിഞ്ഞതിനെക്കാൾ കാലം പുറത്തുകഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും കെ.കെ.രമ മീഡിയവണിനോട് പറഞ്ഞു.

ബ്രോമാൻസ് നാളെ പ്രണയ ദിനത്തിൽ തിയേറ്ററുകളിലേക്ക്

0
Spread the love

മാത്യൂ തോമസ്, അർജുൻ അശോകൻ, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രോമാൻസിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിയിലും ക്യാംപസുകളിലും തരം​ഗമായി മാറികൊണ്ടിരിക്കുകയാണ്.

വാലന്റൈൻസ് ദിനമായ നാളെ ചിത്രം തിയേറ്ററുകളിലെത്തും. ബ്രോമാൻസിലെ ‘ലോക്കൽ ജെൻ സി ആന്തം’ എന്ന ​ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ പാട്ട് ജെൻ സി വൈബുമായാണ് എത്തിയത്.

കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.
അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിങ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്‌, ആർട്ട്‌ – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്‌റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഒ – റിൻസി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

മകളുടെ തുറന്നു പറച്ചിൽ; വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം, മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ ഇരുന്നപ്പോഴും കൂട്ടിരുന്നത് കുറ്റാരോപിതൻ

0
Spread the love

ചേർത്തലയിലെ വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കല്ലറ തുറന്ന് പുറത്തെടുത്ത സജിയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്‌ മോർട്ടം നടത്തും. പോസ്റ്റ്‌ മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൊലപാതക കുറ്റം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തുന്ന പൊലീസിന്റെ തുടർ നടപടികൾ. വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടർ മാരോട് പറഞ്ഞത്. യാഥാർഥ്യം ഡോക്ടർമാരോട് പോലും പറയാത്തത് ചികിത്സയെ ബാധിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി മുഴുവൻ സമയവും ഭർത്താവ് സോണി ഉണ്ടായിരുന്നു. അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന മകളുടെ പരാതിയിൽ ആണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജി ഞായറാഴ്ചയാണ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് മകൾ അച്ഛനെതിരെ പരാതി നൽകിയത്. സോണിയുടെ സ്ത്രീ സൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു സജിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

രാം ഗോപാൽ വർമയുടെ ‘സാരി’ ട്രെയിലർ പുറത്തിറങ്ങി

0
Spread the love

രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കി. മലയാളിയായ ആരാധ്യ ദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.

സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഫെബ്രുവരി 28ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

‘മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുമ്പോൾ’; അശ്ലീല പരാമര്‍ശം വിവാദമായതോടെ ബൈസപ്‌സിനെ കാമുകി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്, നടപടിയുമായി കേന്ദ്രം മുന്നോട്ട്

0
Spread the love

സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റില്‍ നടത്തി അശ്ലീല പരാമര്‍ശത്താല്‍ യൂട്യൂബർ രൺവീർ അലഹബാദിയ വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്. യൂട്യൂബര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ കാമുകി നിക്കി ശർമ്മ  വേർപിരിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവർ വളരെക്കാലമായി ഡേറ്റിംഗിലാണെന്നാണ് അഭ്യൂഹങ്ങള്‍.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ രൺവീറും നിക്കിയും പരസ്പരം അൺഫോളോ ചെയ്തതായി ബോളിവുഡ് ഷാദിസിന്‍റെ റിപ്പോർട്ട് പറയുന്നു. ഇതോടെയാണ് ഇവര്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വരുന്നത്. എന്നിരുന്നാലും, തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് രൺവീർ ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. 

“നിങ്ങളുടെ ശരീരം ഭക്ഷണം നിരസിച്ചേക്കാം, ചിലപ്പോള്‍ ഊര്‍ജ്ജം നിരസിച്ചേക്കാം. നിങ്ങളുടെ ശരീരം ചില സ്ഥലങ്ങളെയോ ആളുകളെയോ വസ്തുക്കളെയോ നിരസിക്കാൻ തുടങ്ങിയാൽ, അത് ശ്രദ്ധിക്കണം” എന്ന നിക്കിയുടെ പുതിയ ഇന്‍സ്റ്റ സ്റ്റാറ്റസും ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ സൂചന നല്‍കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത

സമയ് റെയ്നയുടെ ഷോയില്‍ അടുത്തിടെ നടത്തിയ പരാമർശങ്ങളാണ്  ബിയർബൈസെപ്‌സ് എന്ന് അറിയപ്പെടുന്ന രൺവീറിന്  തിരിച്ചടിയായത്.  ഷോയിലെ ഒരു മത്സരാർത്ഥിയോട് അസഭ്യമായ ചോദ്യം ചോദിച്ചതാണ് ഇപ്പോള്‍ വിവാദമായത്. 

അതേ സമയം പോഡ്‌കാസ്റ്റർ രൺവീർ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. അസാം പൊലീസ് തിങ്കളാഴ്ച ഫയല്‍ ചെയ്ത എഫ്ഐആറിന് പുറമേയാണ് ഇത്. 

ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. അലഹബാദിയ, റെയ്‌ന എന്നിവരെ പ്രതി ചേര്‍ത്ത് കേസ് എടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രൂപാലി ചകാങ്കർ ഷോയുടെ പേരില്‍ പരാതി ലഭിച്ചതായും സംപ്രേക്ഷണം നിർത്തിവയ്ക്കാൻ പോലീസ് വകുപ്പിന് നിർദ്ദേശം നല്‍കിയതായും അറിയിച്ചിരുന്നു. അതേ സമയം വിവാദ എപ്പിസോഡ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.  

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts