Home Blog Page 277

‘ഡിവോഴ്സിനു ശേഷം ആദ്യം ഓടിയെത്തിയത്’; വിവാഹമോചനത്തിനുശേഷം ആദ്യ യൂട്യൂബ് വീഡിയോയുമായി വീണാ നായർ

0
Spread the love

നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഇക്കഴിഞ്ഞ ദിവസമാണ് വിവാഹമോചിതരായത്. ഏറെ നാളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊക്കെ ഒടുവിലാണ് ഇരുവരുടേയും വേർപിരിയൽ. 2014ല്‍ വിവാഹിതരായ വീണ നായർക്കും ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷിനും ഒരു മകനുണ്ട്. 8 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022ൽ ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തയും പ്രചരിച്ചിരുന്നു. ഈ വാർത്തകൾ സ്ഥിരീകരിച്ച നടി തങ്ങൾ ഒരുമിച്ചല്ല ഇപ്പോൾ ജീവിക്കുന്നത് എന്നും എന്നാൽ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി, മൂന്ന് വര്‍ഷത്തിനുശേഷമാണ് നിയമപരമായി ഇരുവരും ബന്ധം വേര്‍പെടുത്തുന്നത്.

ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷം പുതിയൊരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വീണാ. ‘ഡിവോഴ്സിനു ശേഷം ഞാൻ ആദ്യം ഓടിയെത്തിയത്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. ഊട്ടി യാത്രയുടെ വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ വീണാ പറയുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താനൊരു വ്ളോഗ് ചെയ്യുന്നതെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും വീണാ പറഞ്ഞു.

ഊട്ടിയിൽ താൻ താമസിച്ച റിസോർട്ടും വീണാ പരിചയപ്പെടുത്തുന്നുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ബ്രേക്ക് എടുക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും ഇവിടേക്ക് വരാമെന്നും ഈ യാത്രയിലെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും താൻ എത്തുമെന്നും പറഞ്ഞാണ് വീണാ വ്ലോഗ് അവസാനിപ്പിച്ചത്.

അക്കാര്യവുമായി ഇനിയും നടന്നാൽ ആളുകൾ ചൂരലെടുത്ത് അടിക്കും; ഉള്ളത് തുറന്നു പറഞ്ഞ് നടൻ ജഗദീഷ്

0
Spread the love

നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ തന്നിൽ നിന്നും പ്രേക്ഷകർ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അതിൽ എങ്ങനെ വെറൈറ്റി കൊണ്ടുവരാം എന്നാണ് തന്റെ ഇപ്പോഴത്തെ ചിന്തയെന്നും പറയുകയാണ് നടൻ. തന്നെ കാണാൻ ഇപ്പോഴും ചെറുപ്പമാണെന്ന് തനിക്കറിയാമെന്ന് പക്ഷേ യാഥാർത്ഥ്യത്തിൽ താൻ ചെറുപ്പം അല്ല എന്നതാണെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ താൻ ഇനിയും ഒരു നായകനായിട്ടും പ്രേമവും കാര്യങ്ങളും ഒക്കെയായി നടന്നാൽ ആളുകൾ ചൂരലുകൊണ്ട് നല്ല അടി തരും എന്ന കാര്യം തനിക്ക് അറിയാം എന്നുമാണ് ജഗദീഷ് പറഞ്ഞത്.

അതുകൊണ്ടുതന്നെ തന്നിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വേഷങ്ങൾ എന്തൊക്കെ അതിൽ എങ്ങനെ വെറൈറ്റി കൊണ്ടുവരാം എന്നൊക്കെയാണ് താൻ ഇപ്പോൾ ആലോചിക്കുന്നത് എന്നും ജഗദീഷ് പറഞ്ഞു. അതേസമയം അച്ഛന്റെ റോളിൽ വേണമെങ്കിൽ ഫ്ലാഷ് ബാക്കിൽ രണ്ടു സീനിൽ ഒക്കെ ഇച്ചിരി റൊമാൻസ് ഒക്കെ ആണെങ്കിലും പ്രേക്ഷകർ സഹിക്കും എന്നും ജഗദീഷ് പറയുന്നു.

മീടു ആരോപണം നേരിട്ട അലന്‍സിയറിനൊപ്പം എന്തിന് അഭിനയിച്ചു? നിലപാടിൽ വെള്ളം ചേർത്തോ എന്ന ചോദ്യത്തിൽ പ്രതികരിച്ച് പാർവതി

0
Spread the love

തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സിനിമാ രംഗത്തെ അനീതികളിലും ശക്തമായ നിലപടെടുക്കുന്ന നടി പക്ഷെ മീടു ആരോപണം നേരിട്ട നടന്‍ അലന്‍സിയറിനൊപ്പം എന്തിനു അഭിനയിച്ചു എന്ന് അടുത്തകാലത്ത് വലിയ ചർച്ചയായ കാര്യം ആയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

താന്‍ കലയെയും കലാകാരനെയും രണ്ടായി കാണുന്നുണ്ടെന്ന് പാര്‍വതി പറയുന്നു. നിര്‍മ്മാതാവ് ഞാന്‍ ആണെങ്കില്‍ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എന്‍റെ എംപ്ലോയര്‍ ആരെ കാസ്റ്റ് ചെയ്യുന്നു എന്നതില്‍ ജോലി ചെയ്യുന്ന എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത് പ്രൊഡ്യൂസറാണെങ്കില്‍ ഞാന്‍ മറുപടി പറയും.

അപ്പോള്‍ ഉത്തരം നല്‍കേണ്ടത് എന്‍റെ ചുമതലയാണ്. പക്ഷെ നടിയെന്ന നിലയില്‍ എന്നോട് ചോദിക്കുന്നതില്‍ ന്യായമില്ല. അതില്‍ തീരുമാനം എടുക്കാനുള്ള പവര്‍ എനിക്കില്ല. എന്നാല്‍ നിര്‍മ്മാതാവുമായും സംവിധായകനുമായി ഒരു സംഭാഷണം നടക്കും. അയാളെ കാസ്റ്റ് ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. അവര്‍ അതില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ആ കുറ്റവാളി വരും പോലെ ഞാനും വരും ജോലി ചെയ്യും.

ഈ കാര്യത്തില്‍ നീതിക്ക് വേണ്ടി പ്രയാത്നിക്കുന്ന എനിക്കല്ല, കുറ്റം ചെയ്തയാള്‍ക്കാണ് കുറ്റബോധം വേണ്ടത്. കുറ്റവാളിക്ക് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്നത് എനിക്ക് ജോലി ചെയ്യാന്‍ അവസരം നഷ്ടപ്പെടത്തുന്നു എന്നത് ശരിയല്ലെന്നും പാര്‍വതി പറഞ്ഞു.

പൃഥ്വിരാജ് വാക്ക് പാലിച്ചു; എമ്പുരാനില്‍ ശബ്ദം മാത്രമല്ല ആളുമുണ്ട്, ‘മണി’യായി മണിക്കുട്ടൻ

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ അഭിനേതാക്കൾ ആരൊക്കെയാകുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ ഉറ്റു നോക്കുന്നത്.

ചില താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയതായി നടന്‍ മണിക്കുട്ടന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഭാഗമായ ലൂസിഫറിലും മണിക്കുട്ടനുണ്ടായിരുന്നു. ശബ്ദം മാത്രമായി ആയിരുന്നു എന്ന് മാത്രം. അനീഷ് ജി മേനോന്‍ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിനാണ് മണിക്കുട്ടന്‍ ശബ്ദം നല്‍കിയത്.

അതേസമയം ലൂസിഫറിൽ ഡബ് ചെയ്തപ്പോൾ രണ്ടാം ഭാഗമുണ്ടായാൽ അതിൽ ഒരു കഥാപാത്രം ചെയ്യുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചതാണ് ഇതുപോലെ മനോഹരമായ ഒരു കഥാപാത്രം തനിക്ക് ലഭിച്ചതെന്ന് മണിക്കുട്ടൻ പറഞ്ഞു.

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഇന്നും ഒരാൾ കൊല്ലപ്പെട്ടു, ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് 4 ജീവൻ

0
Spread the love

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

വയനാട്ടിൽ 35 ദിവസത്തിനിടെ 3 മരണം

ജനുവരി 8: കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം

ഫെബ്രുവരി 10: നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. നെല്ലാക്കോട്ട വെള്ളരി ഉന്നതിയിൽ നിന്ന് കാപ്പാടേക്ക് വരുമ്പോൾ.

ഫെബ്രുവരി 11: അട്ടമല ഏറാട്ട് കുണ്ടിലെ ബാലകൃഷ്ണൻ

നല്ല അടക്കവും ഒതുക്കവുമുള്ള നടിയാണ് അവൾ; അക്കാര്യം ഞാൻ എപ്പോഴും പൃഥ്വിയോട് പറയുമായിരുന്നു: തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ

0
Spread the love

ഒരുകാലത്ത് മലയാളി പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള ജോഡിയായിരുന്നു പൃഥ്വിരാജ് സുകുമാരനും സംവൃത സുനിലും. ഇരുവരും ഒന്നിച്ചെത്തിയ പടങ്ങളെല്ലാം പ്രേക്ഷകർക്കിടയിലും തിയേറ്ററിലും ഒരുപോലെ ഹിറ്റ് അടിച്ചപ്പോൾ ഈ ജോഡി യഥാർത്ഥ ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിക്കാത്ത സിനിമ പ്രേമികൾ കുറവായിരുന്നു. മാത്രമല്ല ഒരുകാലത്ത് പൃഥ്വിരാജിന്റെ പേരുമായി ചേർത്ത് നവ്യാനായർ, കാവ്യാമാധവൻ എന്നിവരുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഇക്കൂട്ടത്തിൽ ഒന്നായിരുന്നു സംവൃതയുടെയും.

ഇരുവരുടെയും സിനിമയിലെ നല്ല കെമിസ്ട്രി ജീവിതത്തിലെ പ്രണയത്തിന്റെ പ്രതിഫലനമാണെന്നും ഇരുവരും വൈകാതെ വിവാഹം കഴിക്കുമെന്നും അക്കാലത്ത് മാധ്യമങ്ങളിലെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഒടുവിൽ മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ താരം സ്വന്തമാക്കിയപ്പോൾ വിവാഹ പന്തലിൽ ഏറ്റവും അടുത്ത സുഹൃത്തായിട്ടും സംവൃതയുടെ അഭാവം ചൂണ്ടിക്കാട്ടിയും മലയാളികൾ വാർത്തകൾ അടിച്ചിറക്കിയിരുന്നു. ഇപ്പോഴിതാ മകന്റെ പ്രണയത്തെക്കുറിച്ചും ഒരുകാലത്ത് താരം നേരിടേണ്ടി വന്ന ഗോസിപ്പ് വാർത്തകളെക്കുറിച്ചും തുറന്നു പറയുകയാണ് അമ്മ മല്ലിക സുകുമാരൻ.

‘‘മലയാളികള്‍ക്ക് ഒരു ധാരണയുണ്ട്. അഞ്ച് പടത്തില്‍ ഒരു നായിക ഒരുമിച്ച്‌ അഭിനയിച്ചാല്‍ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവര്‍ക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകള്‍ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല…
അടുത്ത പടത്തില്‍ വേറൊരു നായിക വന്നപ്പോള്‍ അത് പോയി. അതുപോലെ വന്നതാണ് സംവൃത സുനിലും. അവര്‍ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്. മോഹന്‍ സംവിധാനം ചെയ്ത ‘മാണിക്യക്കല്ല്’. എന്തൊരു സിനിമയാണത്. ഒന്നാമത് സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ ഭയങ്കര ഇഷ്ടമാണ്. കാരണം വളരെ മനോഹരമായിട്ട് ആ കഥാപാത്രം ചെയ്തു.

വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാക്കാര്യത്തിലും മിടുക്കിയാണ്. സംസാരവും നല്ല സംസാരമാണ്. നല്ല അഭിനേത്രിയുമാണ്. ഞാനെപ്പോഴും മോനോട് പറയും, നല്ല ഒരു ആര്‍ട്ടിസ്റ്റാണ് സംവൃതയെന്ന്. പ്രത്യേകിച്ച് ആ സിനിമയും കൂടി കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ അയാളും ഞാനും തമ്മില്‍ സിനിമ. ആ പടത്തിലും കണ്ടപ്പോള്‍ തോന്നി, പൃഥ്വിയും സംവൃതയും തമ്മിലുള്ള കെമിസ്ട്രി വളരെ നല്ലതാണെന്ന്…അത് പറയുന്നതില്‍ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോള്‍ മീര ജാസ്മിനെ കെട്ടുമെന്ന്. ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കുന്നത് തെറ്റാണ്…’’ മല്ലിക സുകുമാരന്‍ പറയുന്നു.

ജിമ്മിൽ പോകാനും ആരോഗ്യം നോക്കാനും കഴിയുന്നില്ലേ? പേടിക്കണ്ട ഉറങ്ങുന്നതിന് മുൻപ് ഈ മാജിക് ഡ്രിങ്ക് കുടിച്ചാൽ മതി!

0
Spread the love

ബെല്ലി ഫാറ്റ് അഥവാ വയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് എന്നത് സ്ത്രീ-പുരുഷ ഭേദമന്യേ പലർക്കും ഒരു വലിയ തലവേദനയാണ്. ആരോഗ്യത്തെ സാരമായി ബാധിക്കുന്നു എന്നതിനപ്പുറം നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനും ഇതിന് സാധിക്കും. വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കാലക്രമേണ ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയവയ്‌ക്കും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പലപ്പോഴും തിരക്കേറിയ ജീവിതത്തിനിടയിൽ പല ആളുകൾക്കും ജിമ്മിൽ പോകുന്നത് ഉൾപ്പെടെ നടക്കാറില്ല. ശരീരഭാരം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നതിനും ഇവർക്ക് സാധിക്കാറില്ല. അങ്ങനെ ജോലിത്തിരക്ക് കാരണം ശരീരത്തിന്റെ ഈ വലിയ പ്രശ്‌നത്തെ മാറ്റാൻ സാധിക്കാത്തവർക്കായി ഒരു മാജിക് ഡ്രിങ്കിന്റെ റെസിപ്പി പരിചയപ്പെടാം. വയറിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ ഈ മാജിക് ഡ്രിങ്ക് നിങ്ങളെ സഹായിക്കും. രാത്രി അത്താഴം കഴിഞ്ഞതിന് ശേഷം ഇത് കുടിക്കാവുന്നതാണ്. തുടർച്ചായി ഈ മാജിക് ഡ്രിങ്ക് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഇഞ്ചി, മഞ്ഞൾപ്പൊടി, കരിഞ്ചീരകം, നാരങ്ങ, കുരുമുളക് എന്നിവയാണ് ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ഇഞ്ചി ദഹനപ്രക്രിയയെ സഹായിക്കുന്നതിന് പുറമെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. മഞ്ഞൾപ്പൊടി കൊഴുപ്പിന്റെ കോശങ്ങളെ വളർച്ചയെ പ്രതിരോധിക്കുന്നു. കരിഞ്ചീരകം ആകട്ടെ അമിതവണ്ണത്തെ ചെറുക്കുന്ന ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വിത്താണ്. നാരങ്ങാനീരും കൊഴുപ്പിനെ അലിയിക്കാൻ സഹായിക്കുന്നു.

ആദ്യമായി അരക്കഷണം ഇഞ്ചി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കരിഞ്ചീരകം എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഈ മിക്‌സ് ചൂട് വെള്ളത്തിലേക്ക് ചേർത്ത ശേഷം എട്ട് മിനിറ്റ് വയ്‌ക്കുക. അതിലേക്ക് ഒരു ചെറിയ കഷണം നാരങ്ങയുടെ നീരും. ഒരു നുള്ള് കുരുമുളകും ചേർത്ത ശേഷം കഴിക്കാവുന്നതാണ്.

നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

0
Spread the love

തെന്നിന്ത്യൻ നായിക തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി മുന്നറിയിപ്പ് നൽകി.

അതേസമയം ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി, അജിത്തിന്റെ വിടാമുയർച്ചി എന്നീ സിനിമകളാണ് ഈ വർഷം തൃഷയുടേതായി ഇതുവരെ റിലീസ് ചെയ്തത്. ജനുവരി ആദ്യം റിലീസ് ചെയ്ത ഐഡന്റിറ്റിയിൽ അലീഷ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രം ഇപ്പോൾ സീ 5 ൽ ലഭ്യമാണ്. വിടാമുയർച്ചിയിൽ കയൽ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ഷാരൂഖ് ഖാൻ വീഴണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടായിരുന്നു, പ്രശസ്ത സിനിമയുടെ പരാജയത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ

0
Spread the love

2011ൽ ഇറങ്ങിയ ഷാരൂഖ് ചിത്രമായിരുന്നു റാ വണ്‍. ഒരു സൂപ്പര്‍ഹീറോ ചിത്രമായി ഒരുക്കിയ ചിത്രം അനുഭവ് സിൻഹയാണ് സംവിധാനം ചെയ്തത്. അന്ന് അഞ്ച് സിനിമകളുടെ മാത്രം പരിചയം ഉണ്ടായിരുന്ന അനുഭവ് സിന്‍ഹ ആ സമയത്തെ ഏറ്റവും കൂടിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഗ്രാഫിക്സിലും ആക്ഷനിലും മറ്റും ചിത്രം പ്രശംസ നേടിയെങ്കിലും ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു. ഈ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുഭവ് സിന്‍ഹ ഇപ്പോള്‍.

മുൽക്ക്, ആർട്ടിക്കിൾ 15, തപ്പട്, അനേക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ അനുഭവ് ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് റാ വണിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയത്. “ഞാൻ 2005-ലാണ് റാവണിന്‍റെ ആശയം രൂപപ്പെടുത്തുന്നത്. 2006-ൽ എഴുതാൻ തുടങ്ങുകയും ചെയ്തു. ഷാരൂഖ് ഖാനുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ അന്തിമമായി ഒന്നും ആയിരുന്നില്ല. എന്നാല്‍ ബെർലിനിൽ ഒരു പത്രസമ്മേളനത്തിൽ ഷാരൂഖ് ഖാൻ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് വിമാനം കയറി, ആദ്യമായി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം അടുത്ത എട്ട് മണിക്കൂറിനുള്ളിൽ എനിക്ക് ഫോണ്‍ താഴെ വയ്ക്കാന്‍ പറ്റിയില്ല.

വിശ്വസിക്കുന്നു, എന്നാൽ എല്ലാവരേയും എല്ലാ പ്രേക്ഷകരെയും ആകർഷിക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല”റാ വണ്‍ പരാജയത്തിന് ശേഷമുള്ള അനുഭവവും അനുഭവ് വിവരിച്ചു “ചിത്രം ഞങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ഓടില്ലെന്ന് രണ്ടാം ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. ഞാൻ വിഷാദത്തിലായിരുന്നു. ഞാൻ ലണ്ടനിലെ കിഷോർ ലുല്ലയെ സമീപിച്ചു. പടം ഓടിയില്ലെങ്കിലും ഷാരൂഖ് ഖാന് സിനിമയിൽ നിന്ന് പണം സമ്പാദിക്കാന്‍ അറിയമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി.ആ ചിത്രം സിനിമ പരാജയപ്പെടണമെന്ന് അന്ന് ബോളിവുഡിലെ പലരും ആഗ്രഹിക്കുന്നുവെന്ന് അനുഭവ് പറഞ്ഞു. “ഷാരൂഖ് ഖാൻ വീഴണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യരിലെ അത്തരത്തിലുള്ള ഒരു വികാരം മനസ്സിലാക്കാൻ എനിക്ക് വളരെക്കാലം എടുത്തു. ചിത്രം പരാജയപ്പെട്ടുവെന്ന് ഷാരൂഖ് ഖാൻ സമ്മതിച്ചപ്പോൾ, അത് ഹൃദയഭേദകമായിരുന്നു, കാരണം ഞാൻ ആ സിനിമയെ വഞ്ചിച്ചു, അദ്ദേഹത്തിന്‍റെ വിശ്വാസം സംരക്ഷിക്കാനും. അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ നൽകാൻ എനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കുണ്ടായി”.

ജനിച്ചിട്ട് രണ്ടര ആഴ്ച പോലും ആയിട്ടില്ല, ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്; വികാരാധീതയായി നടി ദേവിക നമ്പ്യാർ

0
Spread the love

ജനിച്ചിട്ട് രണ്ടര ആഴ്ച പോലും ആയിട്ടില്ലാത്ത തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലും വിമർശനങ്ങളിലും പ്രതികരിച്ച് നടി ദേവിക നമ്പ്യാർ. ഗായകൻ വിജയ് മാധവ് ആണ് താരത്തിന്റെ പങ്കാളി. കുട്ടിക്ക് ഓം പരമാത്മ എന്ന് പേര് വച്ചതിനെ തുടർന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ആരംഭിച്ചത്.

ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ വിജയ് അടിച്ചേല്‍പ്പിക്കുകയാണെന്നും വിജയ് അന്ധവിശ്വാസി ആണെന്നുമാണ് ഉയരുന്ന വിമർശങ്ങളിൽ ഭൂരിഭാഗവും. ഇത്തരത്തിൽ വിമർശനങ്ങൾ അതിരു വിട്ടപ്പോഴാണ് വൈകാരികമായി പ്രതികരണവുമായി നടിയും ഭർത്താവും രംഗത്തെത്തിയത്.

താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടതെന്ന് വിജയ് പറഞ്ഞു. നമ്മുടെ യഥാര്‍ത്ഥ ഉടയോന്‍ ആത്മാവും അതിന്റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ത്ഥം തിരിച്ചറിഞ്ഞ് ആ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതിയാണ് ഇങ്ങനെയൊരു പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല.

ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ് ഭക്തനാണ് എന്നും, നാട്ടുകാർ പറയുന്നതുപോലുള്ള അന്ധവിശ്വാസം ഒട്ടുമില്ലാത്തയാളാണെന്നും ദേവിക പ്രതികരിച്ചു.

”ഞാനൊരു അമ്മയാണ് മാഷേ. ഒരു കുട്ടി ജനിച്ചിട്ട് അതിന് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്”, എന്നായിരുന്നു കരഞ്ഞുകൊണ്ട് ദേവിക പറഞ്ഞത്. എന്നാൽ, കുട്ടിക്കു നേരെയല്ല ഈ വിമർശനങ്ങൾ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts