Home Blog Page 279

ഹൃദയപൂര്‍വ്വ’ത്തിലെ ലാലേട്ടന്റെ ലുക്ക്‌ മാത്രമല്ല, പേരിലും പ്രത്യേകത! ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ!

0
Spread the love

മലയാളി സിനിമാപ്രേമികള്‍ ഏറെ ആഘോഷിച്ചിട്ടുള്ള കോമ്പിനേഷന്‍ ആണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. നമുക്ക് ഗൃഹാതുരത സൃഷ്ടിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇവരുടേതായി പല കാലങ്ങളില്‍ പുറത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ നിരയിലെ ഏറ്റവും പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി. ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒട്ടേറെ കൗതുകങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാണ്. ഹൃദയപൂര്‍വ്വത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങള്‍ അറിയാം.

സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ പേരില്‍ ഇതിനുമുന്‍പ് ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടില്ല. അഖില്‍ സത്യന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ. ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി പി സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. സംവിധാനത്തിലും തിരക്കഥാ രചനയിലും പരിശീലനം പൂർത്തിയാക്കിയ ആളാണ് ടി പി സോനു. അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവുമാണ് ഹൃദയപൂര്‍വ്വം. വളരെ പ്ലെസന്‍റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു. നർമ്മവും ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

‘ചന്തു’വിനെ പ്രേക്ഷകർ ഏറ്റെടുത്തോ ? മമ്മൂട്ടിയുടെ ‘ഒരു വടക്കൻ വീര​ഗാഥ’ റി റിലീസ് കളക്ഷന്‍ അറിയാം..

0
Spread the love

മലയാള സിനിമയിലെ റി റിലീസ് ട്രെന്റുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. ഹരിഹരൻ, എംടിയെ പോലുള്ള അതുല്യ കലാകാരന്മാർ ഒന്നിച്ച് മെനഞ്ഞെടുത്ത ചിത്രം വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ, പുതിയൊരു സിനിമ കാണുന്ന ത്രില്ലിലായിരുന്നു മലയാളികൾ. സാങ്കേതിക വിദ്യകൾ പരിമിതമായിരുന്ന അക്കാലത്ത് മുൻതലമുറക്കാൻ ഒരുക്കിയ ചിത്രം ഏറെ കൗതുകത്തോടെ ആയിരുന്നു അവർ കണ്ടിരുന്നതും.

ചന്തുവായി മമ്മൂട്ടി തകർത്തഭിനയിച്ച ഒരു വടക്കൻ വീര​ഗാഥ രണ്ടാം വരവിൽ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. റി റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 25 ലക്ഷത്തിന്റെ ​ഗ്രോസ് ആണ് ചിത്രം നേടിയിരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് ആണിത്. ഇവരുടെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച മികച്ച കളക്ഷൻ നേടുമെന്നാണ്. അങ്ങനെ എങ്കിൽ മമ്മൂട്ടിയുടെ റി റിലീസ് സിനിമകളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയാകും ഒരു വടക്കൻ വീര​ഗാഥ.

റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടേതായി റി റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് ഒരു വടക്കൻ വീര​ഗാഥ. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി പടങ്ങൾ. എന്നാൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടാൻ ഇവയ്ക്ക് സാധിച്ചിരുന്നില്ല.

ചന്ദ്രനിലെ രണ്ട് മഹാഗര്‍ത്തങ്ങള്‍ രൂപംകൊണ്ടത് 10 മിനിറ്റുകള്‍ക്കുള്ളില്‍; ബഹിരാകാശ കൂട്ടയിടിയെ കുറിച്ച് പഠനം

0
Spread the love

ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനിലെ രണ്ട് ഭീമാകാരന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് ബഹിരാകാശ പാറകള്‍ പതിച്ച് 10 മിനിറ്റുകള്‍ കൊണ്ടെന്ന് പഠനം. ഭൂമിയിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നായ ഗ്രാന്‍ഡ് കാന്യനേക്കാള്‍ ആഴമുള്ള ചാന്ദ്രഗര്‍ത്തങ്ങളായ Vallis Schrodinger ഉം, Vallis Planck ഉം രൂപംകൊണ്ടത് ഉല്‍ക്കയോ ധൂമകേതുവോ പോലുള്ള ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ചാണെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ചന്ദ്രനിലെ അഗാധ ഗര്‍ത്തങ്ങളായ Vallis Schrödinger, Vallis Planck എന്നിവ രൂപപ്പെട്ടത് അതിവേഗത്തില്‍ പാഞ്ഞെത്തിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ച് 10 മിനിറ്റുകള്‍ക്കുള്ളിലാണ് എന്നാണ് പഠനം പറയുന്നത്. Vallis Schrodinger-ന് ഏറ്റവും വലിയ ഭാഗത്ത് 270 കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയും 2.7 കിലോമീറ്റര്‍ ആഴവും കണക്കാക്കുന്നു. അതേസമയം Vallis Planck-ന് 280 കിലോമീറ്റര്‍ നീളവും 27 കിലോമീറ്റര്‍ വീതിയും 3.5 കിലോമീറ്റര്‍ ആഴവുമാണുള്ളത്. ഭൂമിയിലെ പ്രകൃതിദത്ത മഹാത്ഭുതങ്ങളിലൊന്നായ ഗ്രാന്‍ഡ് കാന്യന്‍റെ ഏറ്റവും ആഴമേറിയ ഭാഗത്തിന് 1.9 കിലോമീറ്റര്‍ താഴ്‌ചയേയുള്ളൂ എന്നറിയുക. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഏറെ പര്‍വതങ്ങളും ആഴമേറിയ താഴ്‌വരകളുമുള്ള Schrodinger മേഖലയിലാണ് ഇരു ഗര്‍ത്തങ്ങളും സ്ഥിതിചെയ്യുന്നത്. 3.81 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ പാറക്കഷണങ്ങള്‍ പതിച്ച് 312 കിലോമീറ്റര്‍ വ്യാസത്തില്‍ രൂപംകൊണ്ട Schrodinger തടത്തിന്‍റെ ഭാഗമാണ് ഇരു ഗര്‍ത്തങ്ങളും.

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ കൊളറാഡോ നദിയിലെ ജലപ്രവാഹത്തെ തുടര്‍ന്ന് 5-6 ദശലക്ഷക്കണക്കിന് വര്‍ഷമെടുത്ത് രൂപംകൊണ്ട അത്ഭുതമാണ് ഗ്രാന്‍ഡ് കാന്യന്‍. എന്നാല്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ച് രൂപംകൊണ്ട ചന്ദ്രനിലെ മഹാഗര്‍ത്തങ്ങളില്‍ നിന്ന് അതിന്‍റെ പിറവിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും എന്ന പ്രതീക്ഷ ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭൗമശാസ്ത്രജ്ഞനായ ഡേവിഡ് ക്രിങ് സ്പേസ് ഡോട് കോമിനോട് പങ്കുവെച്ചു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തിന്‍റെ പ്രധാന രചയിതാവ് കൂടിയാണ് ഡേവിഡ് കിങ്. ഭാവിയില്‍ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ എയ്റ്റ്‌കെൻ തടത്തിനടുത്ത് ഇറങ്ങുന്ന സഞ്ചാരികള്‍ക്ക് അവിടുള്ള ഗര്‍ത്തങ്ങളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനാകും എന്നാണ് വിശ്വാസം

ക്വീർ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ; ‘ഒരു ജാതി ജാതകം’ സിനിമക്കെതിരേ ഹൈക്കോടതിയിൽ ഹർജി

0
Spread the love

വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. സിനിമയില്‍ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി സമർപ്പിച്ചത്. ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യന്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതുമായ ഡയലോ​ഗുകൾ സിനിമയിൽ ഉപയോ​ഗിക്കുന്നുണ്ട് വാദം. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആണ് കേസ് ഫയലിൽ സ്വീകരിച്ചത്.

സിനിമയിലെ ക്വീര്‍ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അതിനായി മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെൻസർ ചെയ്യാനോ നിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ നൽകിയത് ഉൾപ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് തിങ്കളാഴ്ച കോടതി നോട്ടീസ് അയക്കും.
ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്‌റ്റ് 2019 ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്‌തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിയ്‌ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് നിർദേശശിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.പരാതിക്കാരന് വേണ്ടി അഭിഭാഷകരായ പത്മ ലക്ഷ്മി, ഇര്‍ഫാന്‍ ഇബ്രാഹീം സേട്ട്, മീനാക്ഷി കെ.ബി എന്നിവരാണ് കോടതിയില്‍ ഹാജരായത്.

രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രം എം. മോഹനനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

കാെട്ടാരത്തിലായിരുന്ന നിർമാതാവിനെ കുടിലിലാക്കിയത് ഈ സംവിധായകനാണ്! ചതിച്ചത് ആരെന്ന് വെളിപ്പെടുത്തി പൊഡ്രക്ഷൻ കൺട്രോളർ

0
Spread the love

മലയാള സിനിമയിൽ താരങ്ങൾ വാങ്ങുന്ന വമ്പൻ പ്രതിഫലത്തെ കുറിച്ചും നിർമാതാക്കൾക്ക് നിരന്തരം സംഭവിക്കുന്ന നിരന്തര നഷ്ടങ്ങളെ കുറിച്ചും വിവിധ പ്രതിസന്ധികളെ കുറിച്ച് മാധ്യമങ്ങളോട് പറയാൻ പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ പ്രശസ്ത നിർമാതാവ് ജി സുരേഷ് കുമാർ തുറന്നു സംസാരിച്ചിരുന്നു. മലയാള സിനിമ തകർച്ചയുടെ വക്കിലെന്ന് വെളിപ്പെടുത്തിയ അദ്ദേഹം പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളത് എന്നും പറഞ്ഞിരുന്നു. അമിതമായ നികുതി ഈടാക്കി വലിയ തുക സർക്കാരിന് ലഭിച്ചിട്ടും സിനിമയ്ക്ക് ഗുണകരമായ ഒരു സഹായവും സർക്കാർ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സുരേഷ് കുമാർ നാലുകോടി രൂപയുടെ ബജറ്റിൽ തുടങ്ങിയ ചിത്രം ഒടുവിൽ തീർത്തത് 20 കോടി രൂപയ്‌ക്ക് ആയിരുന്നുവെന്നും സൂചിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ പേര് വെളിപ്പെടുത്താതെയുള്ള ഈ കുറ്റപ്പെടുത്തൽ പിന്നീട് വലിയ ചർച്ചകളിലേക്ക് പോയിരുന്നു. വൈകാതെ ഇത് രാജേഷ് മാധവൻ നായകനായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ആണെന്നും ആരാധകർ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഇക്കാര്യങ്ങളിൽ കുറച്ചുകൂടി വ്യക്തവരുത്തിയിരിക്കുകയാണ് ആ ചിത്രത്തിന്റെ പ്രാെഡക്ഷൻ കൺട്രോളറായിരുന്ന ബിനു മണമ്പൂർ. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് നിർമാതാവിനെ ചതിച്ചതെന്നും ചിത്രത്തിന്റെ ഭാഗമായ മറ്റു അഭിനേതാക്കളോ ടെക്‌നിഷ്യൻമാർക്കോ ഇതിൽ പങ്കില്ലെന്നും ബിനു മണമ്പൂർ വ്യക്തമാക്കുന്നുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് വെളിപ്പെടുത്തൽ.

കുറിപ്പ്

പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ്‌ എല്ലാവരിലും എത്തിക്കാണും.. ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ. എന്ന സിനിമ…. പേര് പറയാതെ എല്ലാവർക്കും മനസ്സിലായി…
ഇനി കാര്യത്തിലേക്കുവരാം
ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു.. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ ശ്രീ. സുരേഷ് കുമാർ സാർ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ.. അദ്ദേഹം പറഞ്ഞത് വളരെ സത്യ സന്ധമായ കാര്യമാണ്…. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാൻ വായിച്ചു….. 4 കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്
ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ.. അതുകൊണ്ടാണ് ഇത് പറയുന്നത്.. പ്രിയ പ്രൊഡ്യൂസർമാരായ ശ്രീ… ഇമ്മാനുവൽ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക്‌ ചെയ്‌ത മറ്റ് ടെക്നീഷ്യൻ മാരോ…. ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെ യുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല…. നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്.. അത് രാകേഷ്ണ്ണനും അറിയാം.. ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേഷ്ണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയേറ്ററിൽ എത്തിച്ചല്ലോ…. അഭിനന്ദനങ്ങൾ…. സ്നേഹം….
ഇനിയാണ് ക്ലൈമാക്സ്‌…
ഇന്നലത്തെ പത്ര സമ്മേളനത്തിൽ ശ്രീ. സുരേഷ്‌കുമാർ സാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ച ചട്ടി എടുത്തെന്നു… അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ.. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ… പ്രിയപ്പെട്ട സുരേഷ് സാർ…. ഞങ്ങൾ എന്താ പറയേണ്ടത്…. ഇമ്മാനുവൽ ചേട്ടാ…. അജിത്തേട്ടാ….
നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും…. എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല…. നമ്മൾ എല്ലാവരും മനുഷ്യരല്ലേ ❤️

ലോകത്തെ ഏറ്റവും സുന്ദരന്മാരിൽ ഇടംപിടിച്ച് ഹൃത്വിക് റോഷൻ

0
Spread the love

ലോക സുന്ദരന്മാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് ബോളിവുഡ് നായകൻ ഹൃത്വിക് റോഷൻ. ടെക്‌നോസ്‌പോര്‍ട്ട്‌സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സർവ്വെയിലാണ് ഹൃത്വിക് റോഷൻ ലോക സുന്ദരന്മാരുടെ പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. ആകാരവടിവും ആരെയും മയക്കുന്ന പുരുഷ സൗന്ദര്യവും ഉള്ള താരത്തെ പലപ്പോഴും പലരും ഗ്രീക്ക് ദൈവങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്.

അതേസമയം ലോക വ്യാപകമായി ആരാധകരുള്ള മ്യൂസിക്കൽ ബാൻഡ് ആയ ബിടിഎസിലെ കിം തെ യുങ്‌ ആണ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരൻ. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിസൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾനോവ മില്‍സ് നാലാം സ്ഥാനവും ജസ്റ്റിന്‍ ട്രൂഡോ ആണ് ആറാം സ്ഥാനത്തും എത്തി.
ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ ഉള്ളത്. ഓസ്കർ നോമിനേഷൻ ലഭിച്ച നടൻ ബ്രാഡ്ലി കൂപ്പർ ആണ് പത്താം സ്ഥാനത്ത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ദിവസവും പെർഫ്യൂം അടിച്ച് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിർബന്ധമായും അറിയണം ഇക്കാര്യങ്ങൾ!

0
Spread the love

പെർഫ്യൂം പൂശിയില്ലെങ്കിൽ പുറത്തിറങ്ങാൻ വരെ മടിക്കുന്നവരുണ്ട് നമുക്കിടയിൽ. ഫാഷൻ ട്രെൻഡുകളിൽ വരെ പെർഫ്യൂം പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന് നീണ്ട് നിൽക്കുന്ന സു​ഗന്ധം പരത്തുന്നതിനായി വാരിക്കോരി പെർ‌ഫ്യൂം അടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ അമിതമായ അളവിൽ പെർഫ്യൂം പുരട്ടുന്നത് ശരീരത്തിനും ആരോ​ഗ്യത്തിനും ദോഷകരമാണെന്ന് എത്ര പേർക്കറിയാം? അമിതമായി പെർഫ്യൂം പുരട്ടിയാലുണ്ടാകുന്ന പ്രശ്നങ്ങളറിയാം..

  1. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലർജിയും

എഥനോൾ, അസെറ്റോൺ, ഫോർമാൽഡിഹൈഡ് തുടങ്ങിയ പല സംയുക്തങ്ങളും പെർഫ്യൂമുകളിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വസന വ്യവസ്ഥയെ പ്രകോപിപ്പിക്കാൻ കാരണമാകും. ശ്വസനസംബന്ധമായ പ്രശ്നങ്ങളിലേക്ക് ഇത് വഴിവയ്‌ക്കും. ചുമ, ശ്വാസംമുട്ടൽ, ആസ്ത്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  1. ആസ്ത്മ CPOD പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകും

പെർഫ്യൂമിന്റെ സിന്തറ്റിക് സുഗന്ധം ശ്വസന വ്യവസ്ഥയെ പ്രകോപിപ്പിക്കുമെന്ന്ന പറഞ്ഞല്ലോ. ഇത് ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്‌റ്റീവ് പൾമണറി ഡിസീസ് (CPOD) ആളുകളിൽ ഇത് വീക്കത്തിനും ബ്രോങ്കിയൽ ഹൈപ്പർ റെസ്‌പോൺസിവ്‌നെസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. പ്രശ്നം ​ഗുരുതരമാകുമെന്ന് സാരം.

  1. ശ്വാസകോശാ ആരോ​ഗ്യത്തെ ബാധിക്കുന്നു

പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. പെർഫ്യൂമുകളിൽ ഫ്താലേറ്റ്സ് എന്ന രാസവസ്തു ഉപയോ​​ഗിക്കുന്നു. ഇത് ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകും.

  1. അലർജി

കെമിക്കൽ സെൻസിറ്റിവിറ്റി അല്ലെങ്കിൽ അലർജിയുടെ കാരണങ്ങളിലൊന്നാണ് പെർഫ്യൂമുകൾ. ദീർഘനേരം പെർഫ്യൂം ഉപയോഗിക്കുന്നത് വിട്ടുമാറാത്ത സൈനസ് വീക്കം ഉണ്ടാക്കും. ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തെ സാരമായി ബാധിക്കാൻ ഇത് കാരണമാകും.

  1. ന്യൂറോളജിക്കൽ, സൈക്കോളജിക്കൽ പ്രശ്നങ്ങൾ

പെർഫ്യൂമിന്റെ ഗന്ധം ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ഇത് ചിലരിൽ തലവേദന, തലകറക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ജയിലിൽ ഇട്ട് തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, സ്പോട്ടിൽ കൊല്ലണം! ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്കെതിരെ നടി പ്രിയങ്ക

0
Spread the love

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി രൂക്ഷ വിമർശനവുമായി നടി പ്രിയങ്ക. ഗ്രീഷ്മയെ പോലുള്ളവരെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്ന് ചൂണ്ടി കാണിച്ച നടി നിയമങ്ങള്‍ മാറണമെന്നും പറഞ്ഞു.

“ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ ചെയ്യണം. മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ സ്പോട്ടിൽ കൊല്ലണം. അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം”, എന്നാണ് പ്രിയങ്ക പറഞ്ഞത്.

വീണ്ടും നയൻതാര- മമ്മൂട്ടി കോമ്പോ; മഹേഷ് നാരായൺ ചിത്രത്തിന്റെ ഭാഗമാകാൻ ലേഡി സൂപ്പർ സ്റ്റാറുമെത്തി

0
Spread the love

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. ഇതാണ് മഹേഷ് നാരായണൻ ചിത്രത്തിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച പ്രധാനഘടകങ്ങളിൽ ഒന്ന്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാൻ നയൻതാര ഇന്ന് കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്ക് എത്തിയ വാർത്തയാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ലേഡി സൂപ്പർ സ്റ്റാറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.

നയൻതാര- മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘എംഎംഎംഎൻ’. രാപ്പകൽ, ഭാസ്കർ ദ റാസ്കൽ, പുതിയനിയമം എന്നിവയായിരുന്നു മുൻപ് ഈ ജോഡികൾ ഒന്നിച്ച ചിത്രം. മെ​ഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുമ്പോൾ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം ഏറുകയാണ്. അതേസമയം, ഇരുവരും പെയർ ആയിട്ടാണോ അഭിനയിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

രേവതി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും മഹേഷ് നാരായണൻ പടത്തിന്റെ ഭാ​ഗമാണ്.

ട്രെയിനിൽ ആക്രമണത്തിനിരയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം; 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ

0
Spread the love

പീഡനശ്രമം ചെറുത്തതോടെ അക്രമി ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവെ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് 50000 രൂപയാണ് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ലേഡീസ് കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ച് ക്രൂരമായ സംഭവമുണ്ടായത്.

കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസിലാണ് കഴിഞ്ഞ ദിവസം രാവിലെ ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പൂരിൽ നിന്നും ആന്ധ്രപ്രദേശിലുള്ള അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്ന 36-കാരിക്കാണ് ദുരനുഭവമുണ്ടായത്.

ലേഡീസ് കംപാർട്ട്മെന്റിലുണ്ടായിരുന്ന മറ്റ് ഏഴ് പേരും ജോലർപേട്ടൈയിലെത്തിയപ്പോൾ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാർട്ട്മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാൾ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയെ ചവിട്ടി വീഴ്ത്താൻ യുവതി ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാൾ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർന്നാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts