Home Blog Page 28

എന്താ ഇർഷാദേ ഇത് എന്ന് ചോദിച്ച് സ്വന്തം ചെരിപ്പഴിച്ചു തന്നു; മോഹൻ ലാലിനൊപ്പമുള്ള അനുഭവം പറഞ്ഞ് നടൻ

0
Spread the love

ശോഭനയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന തരുൺ മൂർത്തി ചിത്രം ‘തുടരും’ ഏപ്രിൽ 25ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇർഷാദ് അലി മോഹൻലാലിനെക്കുറിച്ചും ചിത്രത്തിന്‍റെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

‘ഇരുപതാം നൂറ്റാണ്ട്’ ഇറങ്ങിയ സമയത്താണ് മോഹൻലാലിനെ ആദ്യമായി കാണുന്നതെന്നും അന്ന് കണ്ടത് മോഹൻലാലിനെയാണെങ്കിൽ പിന്നീട് കണ്ടത് ലാലേട്ടനെയാണെന്ന് ഇർഷാദ് കുറിക്കുന്നു. പരിക്ക് പറ്റിയ കാലുമായി തന്‍റെ പുസ്തകം നൽകാൻ മോഹൻലാലിനിടുത്ത് ചെന്ന കാര്യവും ഇർഷാദ് എഴുതുന്നുണ്ട്.

ഇർഷാദിന്‍റെ കുറിപ്പ്

1987 മെയ്‌ മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകൽ. സൂര്യൻ ഉച്ചിയിൽ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നിൽക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂർ രാംദാസ് തിയേറ്ററിന്റെ മെയിൻ ഗേറ്റിൽ വിയർത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!

‘ഇരുപതാം നൂറ്റാണ്ട്’എന്ന മോഹൻലാൽ സിനിമ കാണാൻ തിക്കിത്തിരക്കി വന്നവരാണ്.ഗേറ്റ് തുറന്ന് ഓട്ടത്തിനിടയിൽ വീണപ്പോൾ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാൻ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനിൽ എത്തിയിരുന്നു. ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോൾ പെട്ടെന്ന് മോഹൻലാൽ മോഹൻലാൽ എന്നൊരു ആരവം. തീയേറ്ററിന്റെ എതിർവശത്തെ തറവാട്ടുവീട്ടിൽ തൂവാനത്തുമ്പികൾ ഷൂട്ട് നടക്കുന്നെന്നോ മോഹൻലാൽ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു.ആൾക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി

ആ നട്ടുച്ച വെയിലിലാണ്, ഒരു ലോങ്ങ്‌ ഷോട്ടിൽ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്.പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റിൽ വെച്ച്.. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയിൽ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും സ്നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹൻലാൽ എന്നെയും കണ്ടു. അതു കഴിഞ്ഞും പ്രജയിൽ സാക്കിർ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവിൽ ഒറ്റിക്കൊടുത്തിട്ടുണ്ട്. പരദേശിയിൽ സ്നേഹ നിധിയായ അച്ഛനെ അതിർത്തി കടത്തേണ്ടി വന്നിട്ടുണ്ട്.

ദൃശ്യത്തിൽ ജോർജ്ജ് കുട്ടിയുടെ നേരറിഞ്ഞ പൊലീസ് ഓഫിസറായിട്ടുണ്ട്. പിന്നീട് ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറിൽ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാൻ പറ്റി. ഒടുവിലിപ്പോൾ തരുൺ മൂർത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാൻ!

കഴിഞ്ഞ വേനലിൽ, തുടരും സിനിമയുടെ ഷൂട്ടിനിടയിൽ പരിക്ക് പറ്റിയ കാലുമായ്”വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും” എന്ന എന്റെ പുസ്തകം കൊടുക്കാൻ വേച്ചു വേച്ച് മുറിയിൽ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്നേഹം നിറഞ്ഞ ശാസനയോടെ “എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്” പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേർന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാൾ മധുരം വായിൽ വെച്ചു തന്നപ്പോഴും ഞാനോർക്കുകയായിരുന്നു.

ഒക്കെയും ഒരേ വേനലിൽ. ഒരേ പൊള്ളുന്ന ചൂടിൽ. പക്ഷേ ഒരു മാറ്റമുണ്ട്. അന്ന് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹൻലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കൻ, പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്. എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ!!!

പ്രിയമുള്ളവരേ…സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാൻ തുടങ്ങിയിട്ട് നാളുകളായി…നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിർത്തുന്നത്. നിങ്ങളുടെ ചേർത്തുപിടിക്കൽ “തുടർ”ന്നാൽ ഞങ്ങളിവിടെ “തുടരു”ക തന്നെ ചെയ്യും.

സ്നേഹപൂർവ്വംഇർഷാദ് അലി

നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണന്‍ അറസ്റ്റില്‍

0
Spread the love

സാമൂഹികമാധ്യമങ്ങളില്‍ ‘ആറാട്ടണ്ണന്‍’ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് നടിമാരുടെ പരാതിയില്‍ പറയുന്നു.

നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നടി ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു

ലഹരിക്കെതിരായി ഇത്രയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചില സിനിമാക്കാർ ചെയ്യുന്നത് കണ്ടില്ലേ? ചർച്ചയായി നടി സാനിയ അയ്യപ്പന്റെ പിറന്നാൾ ചിത്രങ്ങൾ

0
Spread the love

മലയാളികൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആക്രമിച്ചിട്ടുള്ള നടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത സമയം മുതലേ നടി സൈബർ ആക്രമങ്ങൾക്ക് ഇരയാണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ അരോസരപ്പെടുത്തുന്നു എന്നു പറഞ്ഞായിരുന്നു താരത്തെ ആദ്യം മലയാളികൾ മലയാളികൾ വിമർശിച്ചത്. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്‌, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി മലയാളത്തിൽ സജീവമായതോടെ നടിയുടെ വേഷവിധാനങ്ങളുടെ പേരിലായി പിന്നീടങ്ങോട്ടുള്ള സൈബർ ആക്രമണങ്ങൾ.

ഇപ്പോഴിതാ തന്റെ 23 ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷിച്ചതിന്റെയും തന്റെ സന്തോഷദിനത്തിൽ താരമണിഞ്ഞ വസ്ത്രത്തെയും പേരിലാണ് സാനിയ വീണ്ടും ചർച്ചയാകുന്നത്. സാധാരണ പിറന്നാൾ ടീമിൽ നിന്നും ഡ്രസ്സിൽ നിന്നും വ്യത്യസ്തമായി ഗ്ലാമറസ് ലുക്കിലായിരുന്നു സാനിയയുടെ പിറന്നാൾ സെലിബ്രേഷൻ. അപര്‍ണ തോമസ്, ജീവ, ഗബ്രി എന്നീ സുഹൃത്തുക്കളും സാനിയയുടെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ഗ്ലാമർ വസ്ത്രം മാത്രമല്ല പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള എന്‍ട്രി ഫീസ് ഒരു ഷോട്ട് മദ്യമാണെന്ന് എഴുതി വച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലഹരിക്കെതിരായ ഇത്രയും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പരസ്യമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.ലഹരിക്കെതിരായി ഇത്രയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചില സിനിമാക്കാർ ചെയ്യുന്നത് കണ്ടില്ലേ? എന്നു തുടങ്ങിയ വിമർശനങ്ങളും വരുന്നുണ്ട്.

അഭിനയിച്ചതിന് പ്രതിഫലം നൽകിയപ്പോൾ നടൻ മുരളി ഇങ്ങനെ പറഞ്ഞു; സിനിമയിൽ അപൂർവമായി നടക്കാറുള്ള കാര്യം, അതേ സിനിമയിൽ പൃഥ്വിരാജും തന്നെ ഞെട്ടിച്ചു

0
Spread the love

സൂര്യനെല്ലി പെണ്‍വാണിഭക്കേയസിനെ ആസ്പദമാക്കി 2006ല്‍ സംവിധായകൻ ലാൽ ജോസ് സലീംകുമാര്‍, പൃഥ്വിരാജ്, മുരളി, മുക്ത ജോര്‍ജ്ജ് എന്നിവരേ അണിനിരത്തി വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് അച്ഛനുറങ്ങാത്ത വീട്. ഒട്ടേറെ അംഗീകാരങ്ങളും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രത്തിന്റെ ഷൂട്ട് പക്ഷേ അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ചിത്രീകരണ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് നടൻ പൃഥ്വിരാജും മൺമറഞ്ഞ അതുല്യ പ്രതിഭ മുരളിയും തന്നോട് പെരുമാറിയവിധം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ലാൽ ജോസ് പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീരുമേട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതെന്നും ചിത്രം ആരംഭിച്ച മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തന്നെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയെന്നും ലാൽ ജോസ് പറയുന്നു. നാലാം ദിവസം വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് നിർമാതാവ് തിരിച്ചുവന്നില്ലെന്നും പിന്നീട് തന്റെ സ്വന്തം അക്കൗണ്ടിലെ പണം വെച്ചാണ് സിനിമ മുന്നോട്ട് നീക്കിയതെന്നും ലാർജ് വ്യക്തമാക്കുന്നു. ചിത്രത്തിനായി താൻ കിട്ടാവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കുന്ന അവസ്ഥയും ഉണ്ടായെന്നും ഈ അവസ്ഥയിൽ നടൻ പൃഥ്വിരാജ് മുരളിയും തന്നോട് കാണിച്ച കരുണയും കരുതലും വലിയതായിരുന്നു എന്നുമാണ് ലാൽ ജോസ് വാചാലനായത്.

ചിത്രത്തിലെ നായകനായ സലിം കുമാറിന് ശമ്പളമായി താൻ അങ്ങോട്ടാണ് പണം നൽകേണ്ടിയിരുന്നത് എന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം അടക്കം ചിത്രീകരണം പൂർത്തിയാക്കാൻ തങ്ങൾ ഉപയോഗിച്ചു എന്നും ലാൽ ജോസ് പറയുന്നു. വളരെ അധികം ബുദ്ധിമുട്ടി ആണെങ്കിലും ഒരുവിധത്തിൽ ഷൂട്ടിംഗ് പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുരളി എന്ന അതുല്യ പ്രതിഭയുടെ വളർച്ച വളരെ അടുത്തുനിന്ന് കണ്ടിട്ടുള്ള ആളാണ് താനെന്നും സലിംകുമാർ നായകനായ ചിത്രത്തിൽ ഒരു സപ്പോർട്ടിംഗ് റോൾ ചെയ്യാൻ അദ്ദേഹത്തെ വിളിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും ലാൽ ജോസ് പറയുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൽ മുരളി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ ആദ്യഘട്ടത്തിൽ താൻ മറ്റൊരു അഭിനേതാവിനെയാണ് സമീപിച്ചതെന്നും എന്നാൽ അദ്ദേഹം ചോദിച്ച പണം തനിക്ക് നൽകാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്നും ലാൽ ജോസ് പറഞ്ഞു. വളരെയധികം മടിച്ചാണെങ്കിലും താൻ മുരളിയെ സമീപിക്കുകയായിരുന്നു എന്നും യാതൊരുവിധ ഈഗോയും ഇല്ലാതെ അദ്ദേഹം വേഷം ചെയ്യാൻ സമ്മതിച്ചുവെന്നും ലാൽ ജോസ് ഓർക്കുന്നു. കൂടാതെ സലിംകുമാറിന്റെ പ്രകടനത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

മുരളിയുടെ ഷൂട്ട് തീരുന്ന അവസാന ദിവസം കൊടുക്കാനുള്ള ഇരുപതിനായിരം രൂപയുമായി താൻ അദ്ദേഹത്തെ സമീപിച്ചു എന്നും മറ്റുള്ളവരോട് കടം പറയും പോലെ അദ്ദേഹത്തോട് കടം പറയാൻ തനിക്ക് സാധിക്കില്ലായിരുന്നു എന്നും സംവിധായകൻ പറയുന്നു. എന്നാൽ മുരളി പ്രതികരിച്ചത് മറ്റൊരു തരത്തിലായിരുന്നു.’ നീ ഈ സിനിമ പൂർത്തീകരിക്കാൻ പെടുന്ന സർക്കസ് താൻ കണ്ടിട്ടുള്ളതാണെന്നും തനിക്ക് തരാനുള്ള ഈ തുക വെച്ച് മറ്റാരെയെങ്കിലും സെറ്റ് ചെയ്യാൻ നോക്കൂ’ എന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയശേഷം തിരിച്ച് തന്റെ കയ്യിൽ തന്നെ തന്ന് അദ്ദേഹം പറഞ്ഞു എന്നും ലാൽ ജോസ് പറയുന്നു. അത് തനിക്ക് വലിയ ഒരു അനുഭവം ആയിരുന്നു എന്നും അത് അപൂർവമായി നടക്കുന്ന ഒന്നാണെന്നും സിനിമയിൽ അങ്ങനെ സംഭവിക്കാറില്ലെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.

അതേസമയം ചിത്രത്തിൽ ചെറിയൊരു വേഷം പൃഥ്വിരാജും അവതരിപ്പിച്ചിരുന്നു. ഡബ്ബിംഗ് സമയത്ത് ഞാന്‍ രാജുവിന് ഒരു ബ്ലാങ്ക് ചെക്ക് എഴുതി കൊണ്ടു കൊടുത്തു. ബാങ്കില്‍ ഒന്നുമില്ല. ചെക്കില്‍ എത്ര എഴുതുന്നുവോ ആ തുക അക്കൗണ്ടില്‍ ഇടണം. ഈ സിനിമയില്‍ അഭിനയിച്ചത് ലാലുവേട്ടനുള്ള എന്റെ സമ്മാനമാണ്. എനിക്ക് ഒന്നും വേണ്ട എന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു പൈസയും വാങ്ങാതെയാണ് പൃഥ്വിരാജ് ആ സിനിമയില്‍ അഭിനയിച്ചത് ലാൽ ജോസ് ഇന്നും നന്ദിയോടെ ഓർക്കുന്നു.

അച്ഛൻ മരിച്ചാലെന്താ അണിഞ്ഞൊരുങ്ങി ലിപ്സ്റ്റിക്കും ഇട്ടാണല്ലോ മീഡിയയുടെ മുന്നിൽ വരവ്; ആരതിയെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി നടി മഞ്ജുവാണി

0
Spread the love

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം തന്നെ സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു. അച്ഛനും അമ്മയും തന്റെ മക്കളു മൊക്കെയായി ഉല്ലാസയാത്രയ്ക്ക് കശ്മീരിലേക്ക് പോയ തങ്ങൾ ഭീകരാക്രമണം മുന്നിൽകണ്ട അനുഭവവും തന്റെ കൺമുന്നിൽ വച്ച് അച്ഛൻ കൊല്ലപ്പെട്ടതും തന്റെ ഇരട്ടക്കുട്ടികളെയും എടുത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതും ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചതുമെല്ലാം ആരതി മീഡിയക്ക് മുന്നിൽ വന്നു പറഞ്ഞിരുന്നു.

പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം ആയിരുന്നു ആരതിക്കെതിരെ ഉയർന്നത്. വെടിയേറ്റ അച്ഛനെ ഒഴിവാക്കി ആരതി മക്കളുമായി മുന്നോട്ടു നീങ്ങിയത് ശരിയായില്ലെന്നും അച്ഛൻ മരിച്ചാൽ എന്താ അണിഞ്ഞൊരുങ്ങി ലിപ്സ്റ്റിക്കും ഇട്ടാണല്ലോ മീഡിയയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് എന്നും ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്, തുടങ്ങി നിരവധി മോശം കമന്റുകളാണ് ആരതിയുടെ വീഡിയോകൾക്ക് താഴെ നിറഞ്ഞത്.

മറ്റുചിലരാകട്ടെ വിഷയത്തെ വർഗീയമായും ചിത്രീകരിച്ചു. സ്വന്തം അച്ഛൻ മരിച്ചാലെന്താ സഹോദരിക്ക് രണ്ട് മുസ്ലീം സഹോദരന്മാരെ കിട്ടിയല്ലോ, ഇങ്ങനെ ഒരാൾ ഹിന്ദു മതത്തിൽ പിറന്നതിൽ ഖേദിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് ഇത്തരത്തിലും വന്നത്. ഇപ്പോഴിതാ വിഷയത്തിൽ ആരതിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്ജുവാണി. ആക്രമണത്തെ അതിജീവിച്ച ആരതിയെ വിമർശിക്കുന്നവർ അവരുടെ സ്ഥാനത്ത് തങ്ങൾ ആയിരുന്നുവെങ്കിൽ എന്തു ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും ഇത്തരത്തിൽ കൂട്ടംകൂടി വിമർശിക്കുന്നതും ഒരുതരം തീവ്രവാദമാണെന്നും മഞ്ജുവാണി പറയുന്നു.

മഞ്ജു വാണിയുടെ വാക്കുകൾ

‘‘നമുക്കു ചുറ്റും മനോരോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. സ്ത്രീയെന്നോ പുരുഷനെന്നോ ഒരു വ്യത്യാസവുമില്ല. പഹൽഗാമിൽ വെടിയേറ്റ് മരിച്ച മലയാളി രാമചന്ദ്രൻ ഒരു ധീരനായ പിതാവായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന, ഭീകരാക്രമണത്തിന്റെ ട്രോമയിൽ നിന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന, മകൾ ആരതി തന്നെ ഉദാഹരണം. എത്ര ധീരമായിട്ടാണ് ആ പെൺകുട്ടി താൻ നേരിട്ട് അവസ്ഥയെക്കുറിച്ചും, എടുത്ത തീരുമാനങ്ങളെക്കുറിച്ചും പതറാതെ സംസാരിക്കുന്നത്. തമാശ അതല്ല, ഈ പെൺകുട്ടിയെ വിമർശിക്കുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകൾ ആണെന്നുള്ളതാണ്, അതും ചെറുപ്പകാരികൾ.

എന്തോ ഒന്ന് ചോദിക്കുന്നു, അറിയില്ല എന്ന് പറയുന്നു, പോയിന്റ് ബ്ലാങ്കിൽ തലയിലേക്ക് തോക്കിന്റെ കുഴൽ ചേർത്തുവച്ച് കാഞ്ചി വലിക്കുന്നു, കൊല്ലുന്നു. പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽ ജീവൻ അവശേഷിക്കും എന്ന് ചിന്തിക്കാൻ മാത്രം വിഡ്ഢി അല്ല ആ പെൺകുട്ടി എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും. ഈ വിമർശിക്കുന്നവർ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ എന്നൊന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ

അച്ഛനും അമ്മയും ഒക്കെയായി തന്റെ മക്കളെയും ചേർത്തുപിടിച്ച് ഉല്ലാസയാത്രയ്ക്ക് കശ്മീരിലേക്ക് പുറപ്പെട്ട ആരതിയുടെ കൺമുമ്പിൽ അച്ഛൻ മരിച്ചു കിടക്കുകയാണ്, തീവ്രവാദികളുടെ വെടിയേറ്റ്. തന്റെ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തണം എന്നല്ലാതെ ഒരു അമ്മയായ ആരതി മറ്റെന്താണ് ചിന്തിക്കേണ്ടിയിരുന്നത്? അവർ ഉറക്കെ നിലവിളിച്ചു എന്നും മക്കളുടെ നിലവിളി കേട്ടപ്പോഴാണ് അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കാര്യം ഓർത്ത് പാനിക് ആവാതെ ഇനിയെന്തുവേണമെന്ന് ചിന്തിച്ച് തീരുമാനിക്കണം എന്നവർ ഉറപ്പിച്ചത് എന്നും ഒക്കെ പറയുന്നുണ്ട്.

പക്ഷേ മനോരോഗികൾക്ക് അതൊന്നും പോര. കരയണം, തൊണ്ടയിടറണം, പറ്റുമെങ്കിൽ ഒരല്പം ഭയം അഭിനയിക്കണം. കാരണം അവർ പെണ്ണല്ലേ!!! സുധീരയായി തന്റെ അമ്മയെ നടന്നതൊന്നും അറിയിക്കാതെ സംരക്ഷിച്ച് വീട്ടിലേക്ക് എത്തിച്ച തന്റെ കുഞ്ഞുങ്ങൾക്ക് അപകടം ഒന്നും കൂടാതെ ചേർത്തുപിടിച്ച ആ അമ്മയെ, ആ മകളെ അവഹേളിക്കുന്ന സമൂഹമേ, നിങ്ങൾക്കും മാപ്പില്ല. ഇതും മറ്റൊരുതരം തീവ്രവാദം തന്നെ.’’–മഞ്ജുവാണിയുടെ വാക്കുകൾ.

‘ഇറങ്ങി വാ പോലീസേ’; മുത്തങ്ങ സമരവും വെടിവെപ്പും പറഞ്ഞ് നരിവേട്ട

0
Spread the love

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലർ എത്തി. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയിലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന സൂചന. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’.

മുത്തങ്ങയിൽ ആദിവാസികൾ നടത്തിയ ഭൂസമരവും അതിനെ തുടർന്ന് ഉണ്ടായ പൊലീസ് വെടിവെപ്പുമാണ് കഥാ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്യ സലിം ആകും ചിത്രത്തിൽ സി.കെ. ജാനുവായി എത്തുക. മുത്തങ്ങാ വെടിവെപ്പുമായി ബന്ധപ്പെട്ടു മലയാളത്തിൽ ഇറങ്ങിയ സിനിമയായിരുന്നു മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ. ‘നരിവേട്ട’ ഇതിന്റെ പച്ചയായ യാഥാർഥ്യമാകും തുറന്നുകാട്ടുക.

താരങ്ങളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം തുടങ്ങിയ ഘടകങ്ങളിലും ട്രെയ്‌ലർ മികച്ചു നിൽക്കുന്നുണ്ട്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ, നോബിൾ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ജേക്സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം. ബാദുഷ, ഛായാഗ്രഹണം വിജയ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട്‌ ബാവ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി, പിആർഒ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ് വിഷ്ണു പി.സി., സ്റ്റീൽസ് ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ് യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്. മേയ് 16ന് ‘നരിവേട്ട’ പ്രദർശനത്തിനെത്തും.

ഷാജി കൈലാസ് ചിത്രം ഹണ്ട് ഒടിടിയിലേക്ക്

0
Spread the love

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലര്‍ ആണിത്. മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. ഇവരെല്ലാം മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്നു. ഡോ. കീർത്തി എന്നാണ് ഭാവന അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. ഹൗസ് സർജൻസി കഴിഞ്ഞ് സർവ്വീസിൽ പ്രവേശിക്കുന്നവരില്‍ സീനിയറാണ് ഡോ. കീർത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.

ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പാലക്കാട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അതിഥി രവി, രൺജി പണിക്കർ എന്നിവർ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

തിരക്കഥ നിഖിൽ ആനന്ദ്, ഗാനങ്ങൾ സന്തോഷ് വർമ്മ, ഹരിനരായണൻ, സംഗീതം കൈലാസ് മേനോൻ, ഛായാഗ്രഹണം ജാക്സണ്‍ ജോൺസൺ, എഡിറ്റിംഗ് എ ആർ അഖിൽ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനു സുധാകർ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് നിര്‍മ്മാണം.

ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

0
Spread the love

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുഅയൽക്കാർക്കും ഇടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്

പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്.

വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചു; ഷൈനിനെ വിളിച്ചുവരുത്തിയത് ദുരൂഹം, നിർമാതാക്കൾ

0
Spread the love

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റിൽപ്പറത്തിയെന്ന് ഫിലിം ചേംബർ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാർത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകൾ മാധ്യമങ്ങൾക്ക് ലഭിച്ചു.

സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈനിൽനിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍ സിയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് ഇന്റേണൽ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിൻ സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറപ്രവർത്തകരിൽനിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തിൽ ഇടപെട്ട് വാർത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിർമാതാവിനെയും ഫെഫ്ക ഓഫീസിൽ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നൽകുകയാണ് വേണ്ടതെന്നും ഉൾപ്പെടെയുള്ള ബി.ഉണ്ണികൃഷ്ണന്റെ വാർത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂർത്തിയായി റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടൽ അട്ടിമറിയെന്നാണ് ആരോപണം

വിഷയത്തിൽ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാർശ സഹിതം ഐ.സി റിപ്പോർട്ട് നിർമാതാക്കളുടെ സംഘടനയ്ക്കും ഫിലിം ചേംബറിനും ഉൾപ്പെടെ ലഭിക്കേണ്ടതാണ്. കൂടുതൽ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് വേണമെങ്കില്‍ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറാം . ഈ നടപടിക്രമം ഒന്നും നടന്നിട്ടില്ലെന്നിരിക്കെയാണ് ഫെഫ്കയുടെ ഇടപെടൽ ചോദ്യം ചെയ്യപ്പെടുന്നതും.

ഹൈബ്രിഡ് കഞ്ചാവു കേസ്; ഷൈൻ പറഞ്ഞ മൂന്നാമത്തെ നടനാര്? ആ നടനും എക്സൈസ് നിരീക്ഷണത്തിൽ

0
Spread the love

ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ

എക്സൈസ്‌സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇവരോടൊപ്പം ഷൈൻ വേറൊരു നടന്റെ പേര് കൂടി പരാമർശിച്ചതായിട്ടാണ് വിവരം. ആരാണ് ഈ താരം എന്നതിനെ ചുറ്റിപറ്റിയാണ് ചർച്ചകൾ. അങ്ങനെയെങ്കിൽ ആ നടനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പോലീസിനു മുന്നിൽ ഹാജരായ ഷൈൻ, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. ഷൈൻ പരാമർശിച്ച നടൻ എക്സൈസ് നിരീക്ഷണത്തിലാണ്. മൊഴിയിൽ സത്യമുണ്ടെന്നു വ്യക്തമായാൽ നടനെയും വിളിപ്പിക്കും. ആലപ്പുഴക്കാരനല്ലാത്ത നടനെയാണ് സംശയിക്കുന്നത്

ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ തസ്‌ലിമാ സുൽത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോൺവിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്‌ലിമ കൂടുതൽ ബന്ധപ്പെട്ടത്. കഞ്ചാവ് ഇടപാടു സംബന്ധിച്ച് തെളിവു കിട്ടിയില്ലെങ്കിലും ചാറ്റുകൾ സംശയകരമായതിനാലാണ് ചോദ്യംചെയ്യുന്നത്. ശേഖരിച്ചുവെക്കുന്നതിനായാണ് ആലപ്പുഴയിലേക്ക് മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിനോടു പറഞ്ഞത്. എന്നാൽ, വിൽക്കുന്നതിനാണെന്നാണ് എക്സൈസ് കരുതുന്നത്. ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്. അതിൽ മൂന്നുകിലോയാണ് ആലപ്പുഴയിൽനിന്നു പിടിച്ചത്. ബാക്കി മൂന്നുകിലോ എവിടെയെന്നതു വ്യക്തമല്ല.

ആലപ്പുഴയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിനുമുൻപ് തസ്‌ലിമയും ഭർത്താവ് അക്ബർ അലിയും സഹായി കെ. ഫിറോസും കൊച്ചിയിൽ താമസിച്ച സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എക്സൈസ് ഇവരുമായി തെളിവെടുത്തു. മൂന്നു ലോഡ്ജുകളിലാണ് ഇവർ താമസിച്ചിരുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts