Home Blog Page 29

പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്കിന് എന്ത് തെളിവാണുള്ളത്; ഇന്ത്യയ്‌ക്ക് മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി

0
Spread the love

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് പ്രതികരിച്ച ആസിഫ്, ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചു. പാക്കിസ്ഥാനാണ് ഭീകരവാദത്തിൻ്റെ വലിയ ഇരകളിൽ ഒന്നെന്നും ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാൻ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാർ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന് കനത്ത വെല്ലുവിളിയായത്. ഇതിനെതിരെ പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ക്കുള്ളില്‍ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറക്കാനാണ് തീരുമാനം.

നായികാ വേഷത്തിൽ ഈച്ച; ലൗലി മേയ് 2ന്

0
Spread the love

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻചിത്രം ലൗലി മേയ് രണ്ടിന് പ്രദർശനത്തിന്. ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‌ ചിത്രത്തിൽ മാത്യു തോമസിനൊപ്പം അനിമേഷൻ ഈച്ച നായികയായി പ്രത്യക്ഷപ്പെടുന്നു.

അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ .പി .എ .സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നേനി എന്റർടെയ്ൻമെ ന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻ ഘട്‌സ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ , ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു നിർവഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.എഡിറ്റർ- കിരൺദാസ്, പി .ആർ. ഒ എ .എസ് ദിനേശ്.

‘വിൻസി പറഞ്ഞതെല്ലാം സത്യം, തന്നോടും ലൈംഗിക ചുവയോടെ സംസാരിച്ചു’; ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി

0
Spread the love

ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ പ്രതികരിച്ചു. സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

തൻ്റെ പരാതിയിൽ ഇന്റേണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്‌ട്രേലിയയിൽ കഴിയുന്ന അപർണ ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവർ വ്യക്തമാക്കി

നിറമിഴികളോടെ ഭർത്താവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് അവൾ വിളിച്ചു ‘ജയ്ഹിന്ദ്’; കണ്ട് നിൽക്കാൻ കഴിയാതെ സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ

0
Spread the love

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നർവലിന് രാജ്യം ആദരാഞ്ജലി അർപിച്ചു. നിറമിഴികളോടെയാണ് ഭാര്യ ഹിമാൻഷി വിനയ്ക്ക് വിട നൽകിയത്. ഉന്നത നാവിക സേന ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

ആദ്യം വിലപിച്ചെങ്കിലും അവസാനം ‘ജയ്ഹിന്ദ്’ വിളിച്ചാണ് ഹിമാൻഷി, വിനയ് നർവലിനു അഭിവാദ്യം നൽകിയത്. ‘വിനയ് എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും’ എന്നും ഹിമാൻഷി പറഞ്ഞു. വിനയ്‌യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഹിമാൻഷിയുടെ ദൃശ്യം കണ്ടുനിന്നവരുടെ കണ്ണു നിറച്ചു. അൽപസമയത്തിനകം മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകും. ഹരിയാനയിലേക്ക് റോഡ് മാർഗമായിരിക്കും മൃതദേഹം കൊണ്ടുപോവുക.

വിനയ് നർവലിന്റെ മൃതദേഹത്തിനരികെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ക്രൂരത വിളിച്ചു പറയുന്നതായിരുന്നു ചിത്രം. മധുവിധു ആഘോഷിക്കാൻ ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയ വിനയ്‌യെയാണ് ഭീകരർ‌ വധിച്ചത്. ഏപ്രിൽ 16നായിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട വിനയ്.

മകനുണ്ടാക്കിയ മാനക്കേടിനു ശേഷമാണ് ഈ ലളിതവത്കരണം; നടി മാലാ പാർവതി അപഹാസ്യ കഥാപാത്രമായി മാറിയെന്ന് സംവിധായകൻ

0
Spread the love

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതിയുമായി നടി വിൻസി അലോഷ്യസ് രംഗത്ത് എത്തിയപ്പോൾ നടന് അനുകൂലമായ വാദം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പുറത്ത് വലിയ വിമർശനം നേരിടേണ്ടിവന്ന നടിയാണ് മാല പാർവതി. ഇപ്പോഴിതാ വിഷയത്തിൽ നടിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകനായ ആലപ്പി അഷ്റഫ്. പല പ്രശ്നങ്ങളിലും നീതിയുടെ പക്ഷത്തുനിന്ന് മാല പാർവതി സംസാരിച്ചിട്ടുണ്ട് എന്നും എന്നാൽ ഷൈൻ ടോം-വിൻസി വിഷയത്തിൽ അതിന് താരത്തിന് സാധിച്ചില്ലെന്നും നടി ഇപ്പോൾ ഒരു അപഹാസ്യ കഥാപാത്രമായി മാറിയെന്നും ആലപ്പി അഷ്റഫ് കുറ്റപ്പെടുത്തുന്നു.

‘സമൂഹത്തിൽ നല്ല പേരും അഭിപ്രായവും നേടിയെടുക്കാൻ ചിലപ്പോൾ ഒരു ജന്മം പോരെന്ന് വരും. എന്നാൽ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപ്പേര് അല്ലെങ്കിൽ വിശ്വാസം കളഞ്ഞുകുളിക്കാൻ നിമിഷങ്ങൾ മതിയാകും.ഇപ്പോഴത്തെ അവരുടെ അവസ്ഥ പറയാൻ വിഷമമുണ്ട്. എങ്കിലും പറഞ്ഞുപോകുകയാണ്. പൊതുസമൂഹത്തിൽ ഒരു അപഹാസ്യ കഥാപാത്രമായി അധഃപതിച്ചുവെന്ന് പറയാതെ വയ്യ. ഷൈൻ ടോം ചാക്കോയുടെ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി നടത്തിയ രൂക്ഷമായ വിമർശനം അതിനുദാഹരണം മാത്രമാണ്. ആലപ്പി അഷ്റഫ് പറയുന്നു.

ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് വിഷയം. ഷൈൻ അച്ചടക്കമുള്ള നടനാണ്, ബ്ലൗസൊന്ന് ശരിയാക്കാൻ ഞാൻ കൂടെ വരട്ടേയെന്ന് ചോദിച്ചത് അത്ര വല്യ സ്ട്രസ് ആയിപ്പോയോ എന്നാണ് ഇതിനെ നിസാരവത്കരിച്ചുകൊണ്ട് മാലാ പാർവതി പറഞ്ഞത്

ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് വിഷയം. ഷൈൻ അച്ചടക്കമുള്ള നടനാണ്, ബ്ലൗസൊന്ന് ശരിയാക്കാൻ ഞാൻ കൂടെ വരട്ടേയെന്ന് ചോദിച്ചത് അത്ര വല്യ സ്ട്രസ് ആയിപ്പോയോ എന്നാണ് ഇതിനെ നിസാരവത്കരിച്ചുകൊണ്ട് മാലാ പാർവതി പറഞ്ഞത്

മുൻപൊരു ചാനലിൽ രാജേഷുമായുള്ള ഇന്റർവ്യൂവിൽ മാലാ പാർവതി പറയുന്നുണ്ട്, തന്റെ മൂന്നാമത്തെ ചിത്രത്തിനിടെ ഒരു തമിഴ് നടൻ മോശമായി സ്പർശിച്ചെന്ന്. അന്ന് വീട്ടിൽ ചെന്ന് ഭർത്താവ് സതീശനോട് ഞാൻ വിവരം പറഞ്ഞ് രാത്രി മുഴുവൻ കരഞ്ഞെന്ന്.

ഇതുപോലെ വിൻസിയും രാത്രി മുഴുവൻ കരഞ്ഞുതീർത്തിട്ട്, മിണ്ടാതെ വന്ന് അഭിനയിച്ചിട്ടുപോകണമെന്നാണോ പാർവതി ഉദ്ദേശിച്ചതെന്നറിയില്ല. ഇതാണോ പാർവതിയുടെ സ്ത്രീപക്ഷ നിലപാടെന്നും അറിയില്ല. അപ്പോൾ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് പാർവതി ചോദിക്കുന്നു. അന്ന് പാർവതിയുടെ ശരീരത്തിൽ അയാൾ മോശമായി സ്പർശിച്ചപ്പോൾ എന്തുകൊണ്ട് അവർ അപ്പോൾത്തന്നെ പ്രതികരിച്ചില്ല. പ്രതികരിച്ചിരുന്നെങ്കിൽ അപ്പോൾത്തന്നെ തീരുമാനമുണ്ടാകുമായിരുന്നല്ലോ. ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാർവതി തന്നെ സൂചിപ്പിട്ടുണ്ട്. അന്നും പാർവതി പ്രതികരിച്ചിട്ടില്ല. വീട്ടിൽപ്പോയി കരയുകയാണുണ്ടായത്. ഇപ്പോൾ പാർവതി പറയുന്നു ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ കോമഡിയായിട്ടാണ് എടുക്കാറുള്ളതെന്ന്. സ്ത്രീപക്ഷക്കാരിയാണെന്ന് സ്വയം ഊറ്റംകൊള്ളുന്നയൊരാളുടെയടുത്തുനിന്നാണ് ഇതുണ്ടായത്.

ഒരു മനുഷ്യനിൽ മാറ്റങ്ങൾ സംഭവിക്കുന്നതിൽ അവരുടെ ജീവിതസാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് മനസിലാക്കാൻ സൈക്കോളജിയൊന്നും പഠിക്കേണ്ട കാര്യമില്ല. മകനുണ്ടാക്കിയ മാനക്കേട് ഞാൻ ഇവിടെ പറയാത്തത് ഒരമ്മ മനസിനെ വേദനിപ്പിക്കേണ്ടെന്ന് വിചാരിച്ചാണ്. അതിനുശേഷമാണ് ഇത്തരം കേസുകളിൽ ഒരു ലളിതവത്കരണം വന്നതെന്ന് സാധാരണക്കാർക്ക് പോലും മനസിലാകും. ഒരുകാലത്ത് എല്ലാവരും പുകഴ്ത്തിപ്പാടിയ ഈ സഹോദരി ഇന്നൊരു വീണപൂവാണ്.’- അദ്ദേഹം പറഞ്ഞു.

ഈ ക്രൂരത ഒരിക്കലും മറക്കില്ല; ഭയത്താൽ ഇന്ത്യ നിശബരാകില്ല, കൂടുതൽ ശക്തമായി ഉയരും, ഭീകരാക്രമണത്തെ അപലപിച്ച് നടൻ ഉണ്ണി മുകുന്ദൻ

0
Spread the love

കശ്മീരിലെ പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഭയത്താൽ ഇന്ത്യയെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും ഭീരുത്വപരമായ ആക്രമണമാണിതെന്നും ഉണ്ണി മകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

“ഹൃദയം തകർന്നിരിക്കുകയാണ്. നിരപരാധികളായ പൗരന്മാരുടെ ജീവനെടുത്ത പ​ഹൽ​ഗാം ഭീകരാക്രമണം ഭീരുത്വമല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകൾക്ക് നേരെയുള്ള ആക്രമണമല്ല, മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു”.

” നിങ്ങളുടെ ഈ ക്രൂരത ഒരിക്കലും മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും. നമ്മൾ ഒറ്റക്കെട്ടായി നിൽക്കും. നമ്മൾ കൂടുതൽ ശക്തമായി ഉയരും. ഭയത്താൽ ഇന്ത്യ നിശബരാകില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവും ഇതിനെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു”- ഉണ്ണി മുകുന്ദൻ കുറിച്ചു.

വിവാഹം കഴിഞ്ഞ് ഏഴാം നാൾ! പഹൽഗാം ഭീകരാക്രമണത്തിൽ മകൻ മരിച്ചതറിയാതെ അയൽക്കാർക്ക് മധുരവിതരണം നടത്തി കൊല്ലപ്പെട്ട സൈനികന്റെ അമ്മ, നിസ്സഹായയായി ഭാര്യ

0
Spread the love

രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ വിവാഹം കഴിഞ്ഞ് കേവലം ഏഴ് ദിവസം മാത്രമായ ലഫ്‌റ്റനന്റും കൊല്ലപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കൊ‌ച്ചിയിൽ ജോലി നോക്കിയിരുന്ന 26കാരനായ ലഫ്‌റ്റനന്റ് വിനയ് നർവാളാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഭാര്യ നോക്കി നിൽക്കെയാണ് ദുരന്തമുണ്ടായത്. എന്നാൽ ഇപ്പോൾ ഈ സമയത്തെ വിനയ്‌യുടെ വീട്ടിലെ സംഭവവികാസം എല്ലാവരെയും വല്ലാതെ വിഷമിപ്പിക്കുന്നതാണ്. ഏപ്രിൽ 16നാണ് വിനയ്‌യും ഹിമാൻഷിയും വിവാഹിതരായത്. വിവാഹ സന്തോഷത്തിന്റെ ഭാഗമായി വിനയ്‌യുടെ മാതാവ് ആശാ നർവാൾ അടുത്തുള്ള വീടുകളിൽ മധുരം നൽകാൻ പോയതായിരുന്നു. ഈ സമയമാണ് ദുരന്തവാർത്ത എത്തിയത്.

വിനയ്‌യുടെ വിവാഹം കഴിഞ്ഞ് കുടുംബത്തിൽ എല്ലാവരും വളരെ സന്തോഷത്തോടെയിരിക്കുകയായിരുന്നു. അയൽവാസിയായ നരേഷ് ബൻസാൽ വിഷമത്തോടെ പറയുന്നു. ഏപ്രിൽ 21നാണ് വിനയ്‌യും ഭാര്യയും ഗവേഷണ വിദ്യാർത്ഥിനിയുമായ ഹിമാൻഷിയും കാശ്‌മീരിലേക്ക് പോയത്. ആദ്യം മധുവിധു സ്വിറ്റ്‌‌സർലാന്റിൽ ആഘോഷിക്കാനാണ് തീരുമാനിച്ചത്. എന്നാൽ വിസ പ്രശ്‌നം കാരണം കാശ്‌മീരിലേക്ക് മാറ്റി. ഇതിനിടെയാണ് ചൊവ്വാഴ്‌ച ഉച്ചയോടെ കുടുംബത്തെ തേടി ദുരന്ത വാർത്തയെത്തിയത്.

വിനയ്‌യും ഭാര്യ ഹിമാൻഷിയും ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴാണ് പട്ടാളവേഷത്തിലെത്തിയ ഭീകരർ വെടിയുതിർത്തത്. തന്റെ ഭർത്താവിനെ രക്ഷിക്കണം എന്നാവശ്യപ്പെടുന്ന ഹിമാൻഷിയുടെ വീഡിയോ ഇതിനകം ലോകമാകെ ശ്രദ്ധ നേടിക്കഴിഞ്ഞു.

എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം; വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകി നാദിറ മെഹറിൻ

0
Spread the love

ബിഗ് ബോസ് സീസൺ ഫൈവിലെ ശ്രദ്ധയായ മത്സരാർത്ഥിയായിരുന്നു ട്രാൻസ്ജെൻഡർ പേഴ്സൺ കൂടിയായ നാദിറ മെഹറിൻ. അഞ്ചാം സീസണിനെ ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മധുര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു. ബിഗ് ബോസ് പരിപാടിക്ക് ശേഷം മോഡലിങ്ങും അഭിനയവുമായൊക്കെ സൈബർ ഇടങ്ങളിൽ സജീവമായ നാദിറ ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ബേസിൽ ജോസഫ് നായകനായ ചിത്രം മരണമാസിന്റെയും ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ നാദിറയുടെ വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ‌താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്നായിരുന്നു നാദിറയുടെ വെളിപ്പെടുത്തൽ. തന്റെ പങ്കാളിക്ക് കൂടുതൽ സമയം വേണമെന്നും ഏതുസമയവും ഒരു കമ്മിറ്റ്മെന്റിൽ എത്താൻ സാധ്യത ഉണ്ടെന്നും ചിലപ്പോൾ ഇത് ഇല്ലാതാക്കാനും സാധ്യതയുണ്ട് എന്നും നാദിറ പറയുന്നു.

”ലിവിങ്ങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അത് ഒരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യമല്ല ഇപ്പോൾ. എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം എന്ന അവസ്ഥയാണ്”, എന്നും നാദിറ പറയുന്നു

അതേസമയം, രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നൽകിയിരുന്നു. ” പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്”, എന്നും അന്ന് നാദിറ പറഞ്ഞിരുന്നു.

ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്; ഒരുമിച്ച് ജോലി ചെയ്തപ്പോൾ ഷൈനിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല: പ്രിയങ്ക അനൂപ്

0
Spread the love

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ്. വിൻസിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിക്കുന്നുവെങ്കിലും അത് നേരത്തേ തന്നെ ആകാമായിരുന്നു എന്നും പ്രിയങ്ക പറ‍ഞ്ഞു. ‘സ്‌പോട്ടില്‍ പറയുക എന്നതാണ് എന്റെ നിലപാട്.അതിനുള്ള ധൈര്യം കാണിക്കണം. അതല്ലാതെ കുറേ കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല’, എന്ന് പ്രിയങ്ക പറയുന്നു.

‘ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്. കാരണം പുരുഷന്മാരെ ഒരുപാട് വേട്ടയാടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയും. പീഡനക്കേസ് വരുമ്പോള്‍ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റി നിര്‍ത്തില്ലേ? എന്നെ ഒരാൾ തൊട്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. കുറേ നാൾ കഴിഞ്ഞല്ല പറയുക’, എന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.

ഷൈൻ ടോം ചാക്കോയ്ക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും തനിക്ക് ഇതുവരെ ഷൈനിൽ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഷൂട്ടിംഗ് സമയത്ത് പെര്‍ഫെക്ടാണെന്നും പ്രിയങ്ക പറഞ്ഞു. ഡീ അ‍‍ഡിക്ഷൻ സെന്ററിൽ ചികിൽസ തേടിയിട്ടുണ്ടെന്ന കാര്യം ഷൈൻ തന്നെ പറ‍ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ പറ്റിയാല്‍ അതല്ലേ നല്ലതെന്നും പ്രിയങ്ക ചോദിച്ചു. വിൻസിയുടെ പരാതിയിലല്ല ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

വിൻസി പരാതിയായിട്ട് പറഞ്ഞതാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു വാണിങ്ങ് എന്ന രീതിയിൽ മുന്നോട്ട് നീങ്ങിയതാണെന്നും പ്രിയങ്ക പറ‍ഞ്ഞു. നാളെ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതിയാകാം ഇക്കാര്യം തുറന്നു പറഞ്ഞതെന്നും പ്രിയങ്ക പറ‍ഞ്ഞു. ”വിൻസി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തത്. സിനിമാ മേഖലയിൽ ആരും ഇങ്ങനെ പെരുമാറരുത് എന്നു കരുതി പറ‍ഞ്ഞതാകാം. അതല്ലാതെ പരാതിയുമായി പോയിട്ടില്ല. അത് ആ കുട്ടിയുടെ നല്ല മനസു കൊണ്ട് ചെയ്തതാകാം”, പ്രിയങ്ക കൂട്ടിച്ചേർത്തു.

പഹൽഗാം അറ്റാക്കിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ

0
Spread the love

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ രംഗത്ത്.

ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്ഥാൻ്റെ വിശദീകരണം. പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts