Home Blog Page 3

ഓപ്പറേഷൻ തൂഫാൻ: പെരുമ്പാവൂരിൽ 12 പേർ അറസ്റ്റിൽ, ഹെറോയിൻ അടക്കം മയക്കുമരുന്നുകൾ പിടികൂടി

0
Perumbavoor police drug raid Operation Toofan heroin seizure arrested suspects
Spread the love


കൊച്ചി: സംസ്ഥാനത്തെ മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ പെരുമ്പാവൂരിൽ വ്യാപക റെയ്ഡുകൾ നടത്തി. പരിശോധനയിൽ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും ഹെറോയിൻ ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ പിടികൂടിയതായും അധികൃതർ അറിയിച്ചു.
പെരുമ്പാവൂർ ASP ഹാർദിക് മീനയുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന നടന്നത്. ബസ് സ്റ്റാൻഡ്, മീൻ മാർക്കറ്റ് ഉൾപ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പരിശോധനകൾ നടത്തി. മയക്കുമരുന്ന് കണ്ടെത്തുന്നതിനായി സ്നിഫർ ഡോഗ് സംഘത്തെയും വിന്യസിച്ചിരുന്നു.


ഓപ്പറേഷനിൽ ഏകദേശം 60 ഹെറോയിൻ വയലുകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കൂടാതെ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയും വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ നാല് ചാക്കുകളും പിടികൂടി. മയക്കുമരുന്ന് വിൽപ്പന നടത്തിയതായി സംശയിക്കുന്ന രണ്ട് കുടിയേറ്റ സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൂൺ 1 മുതൽ ആരംഭിച്ച ശക്തമായ മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി ഇതുവരെ ഏകദേശം 60 കിലോ കഞ്ചാവ്, 780 ഗ്രാം ഹാഷിഷ് ഓയിൽ, ചെറിയ അളവിൽ എംഡിഎംഎ എന്നിവ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. ഇതുവരെ ഏകദേശം 60 കേസുകൾ രജിസ്റ്റർ ചെയ്തതായും 70-ലധികം പേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്.


ഓപ്പറേഷൻ തൂഫാനിലെ ഏറ്റവും വലിയ പിടിത്തം കുന്നുവഴിയിൽ നിന്ന് 34 കിലോ കഞ്ചാവ് പിടികൂടിയ സംഭവമായിരുന്നു. പിടികൂടിയ മയക്കുമരുന്നുകളുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതായി പോലീസ് അറിയിച്ചു.
മയക്കുമരുന്ന് കടത്തിനെതിരെ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാന്റെ കടുത്ത നിലപാടിന് പിന്നിൽ IRGC മേധാവി; റിപ്പോർട്ട്

0
IRGC Chief Ahmad Vahidi Shaped Iran’s Hardline Stance in U.S. Talks: Report
Iran’s Revolutionary Guard chief Ahmad Vahidi reportedly played a key role in pushing a tougher negotiating position during ongoing peace talks with the United States.
Spread the love

ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ ഇറാന്റെ നിലപാട് കൂടുതൽ കടുപ്പമുള്ളതാക്കുന്നതിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മേധാവി അഹ്മദ് വാഹിദിക്ക് നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട്.ചർച്ചകളിൽ അമേരിക്കയ്ക്ക് ഇളവുകൾ നൽകുന്നതിനെതിരെ ശക്തമായി വാദിച്ച വാഹിദി, സൈനിക സമ്മർദ്ദം തുടരണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി മേഖലയിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും IRGC നേതൃത്വം കൂടുതൽ കർക്കശമായ സമീപനമാണ് പിന്തുടർന്നതെന്നാണ് സൂചന.

ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ചില നിർണായക തീരുമാനങ്ങളിലും വാഹിദിയുടെ സ്വാധീനം പ്രകടമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള നീക്കങ്ങൾ അമേരിക്കയുമായുള്ള ചർച്ചകളെ ബാധിക്കുമെന്ന ആശങ്ക വിദേശകാര്യ നേതൃത്വത്തിനുണ്ടായിരുന്നുവെന്നും അതേസമയം സൈനിക ശക്തി പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് IRGC മുന്നോട്ടുവെച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും സമാധാന ധാരണയിലേക്ക് വേഗത്തിൽ നീങ്ങണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പല വിഷയങ്ങളിലും IRGCയുടെ നിലപാടിനാണ് മുൻതൂക്കം ലഭിച്ചതെന്നാണ് വിലയിരുത്തൽ.

1979-ൽ രൂപീകൃതമായ IRGCയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അഹ്മദ് വാഹിദി. സുരക്ഷാ-രഹസ്യാന്വേഷണ രംഗങ്ങളിൽ ദീർഘകാല പരിചയമുള്ള അദ്ദേഹം പിന്നീട് പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ അമേരിക്ക-ഇറാൻ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, ഭാവി തീരുമാനങ്ങളിൽ IRGC നേതൃത്വത്തിന്റെ സ്വാധീനം നിർണായകമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

തമിഴ്നാട്ടിൽ ഗ്രീൻ അമോണിയ ഹബ്; ₹22,000 കോടിയിലേറെ നിക്ഷേപവുമായി AM Green- VOC പോർട്ടും

0
AM Green and VOC Port partner to develop green ammonia bunkering hub in Tamil Nadu
AM Green and VOC Port Authority sign agreement to establish a green ammonia production and bunkering hub at Tuticorin Port, Tamil Nadu.
Spread the love

തൂത്തുക്കുടി: ഹരിത ഇന്ധന മേഖലയിലെ വലിയ മുന്നേറ്റമായി തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്ത് ഗ്രീൻ അമോണിയ ഉൽപാദന-ബങ്കറിംഗ് ഹബ് സ്ഥാപിക്കാൻ AM Green-വും വി.ഒ. ചിദംബരനാർ പോർട്ട് അതോറിറ്റിയും (VOC Port) ധാരണാപത്രം ഒപ്പുവെച്ചു.
പദ്ധതിയുടെ ഭാഗമായി ഗ്രീൻ അമോണിയ ഉൽപാദനത്തിനും ബങ്കറിംഗ് സൗകര്യങ്ങൾക്കുമായി ₹22,000 കോടിയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
2029-30ഓടെ പ്രതിവർഷം 2 ലക്ഷം ടൺ ഗ്രീൻ അമോണിയ ബങ്കറിംഗ് ശേഷി സൃഷ്ടിക്കുകയാണ് ആദ്യഘട്ട ലക്ഷ്യം. ഇതിനായി ഏകദേശം ₹2,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരും.


കടൽഗതാഗത രംഗത്ത് കുറഞ്ഞ കാർബൺ ഇന്ധനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ 2035ഓടെ വാർഷിക ബങ്കറിംഗ് ശേഷി 5 ലക്ഷം ടണ്ണായി ഉയർത്താനും പദ്ധതിയുണ്ട്. ഇതോടെ ആകെ നിക്ഷേപം ഏകദേശം ₹5,000 കോടിയായി ഉയരാനാണ് സാധ്യത.
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ആഗോള മാറ്റത്തിന് പിന്തുണ നൽകുന്നതിനൊപ്പം ഇന്ത്യയുടെ ഹരിത ഊർജ മേഖലക്ക് വലിയ പ്രചോദനമാകുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്

ലോകകപ്പിൽ ഇന്ന് ജർമ്മനിയുടെ പോരാട്ടം; ജപ്പാനെതിരെ നെതർലൻഡ്സും

0
Spread the love

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026-ൽ ഇന്ന് ശ്രദ്ധേയമായ രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് ഇയിൽ ജർമ്മനി കുറസാവോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് ഹൂസ്റ്റണിലാണ് മത്സരം.ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് ജപ്പാനെ നേരിടും. ഡാലസിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആരംഭിക്കും.അതേസമയം, ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ 2-0ന് തുർക്കിയെയെ തോൽപ്പിച്ച് വിജയത്തോടെയാണ് ലോകകപ്പ് യാത്ര ആരംഭിച്ചത്. ഗ്രൂപ്പ് സിയിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്കോട്‍ലൻഡ് പോയിന്റ് പട്ടികയിൽ മുന്നിലെത്തി.മറ്റൊരു ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീലിനെ മൊറോക്കോ 1-1 സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ഖത്തറും സ്വിറ്റ്സർലൻഡും തമ്മിലുള്ള പോരാട്ടവും 1-1 സമനിലയിൽ അവസാനിച്ചു.

മുംബൈ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 11 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

0
Spread the love

മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ യുവ മോഡൽ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിൽ. 11 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് കഞ്ചാവ് കൈവശം വച്ചതിനാണ് 28-കാരിയായ ഹർഷ സണ്ണിയെ കസ്റ്റംസ് വകുപ്പ് പിടികൂടിയത്.ജൂൺ 10-11 രാത്രിയിലാണ് ഹർഷ സണ്ണി ബാങ്കോക്കിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

പരിശോധനയ്ക്കിടെ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തുകയായിരുന്നു.ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ വാക്വം പായ്ക്ക് ചെയ്ത 12 പൊതികളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തി. നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് ഉയർന്ന നിലവാരത്തിലുള്ള ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ₹11.82 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തു.മുൻ ‘മിസിസ് കേരള 2025’ മത്സരാർത്ഥിയായ ഹർഷ സണ്ണിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മയക്കുമരുന്ന് ആരിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്

സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.ഇന്ന് പല പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസങ്ങൾക്കും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

‘മാജിക് മഷ്റൂം’ എന്നെ ആശുപത്രിയിൽ എത്തിച്ചു, 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു’, ലെന

0
Spread the love

സൂപ്പര്‍താരങ്ങളുടെ നായികയായും അവരുടെ അമ്മയായിട്ടും എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായി പോലും അഭിനയിക്കാന്‍ സാധിക്കുന്ന നടിയാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് താരം. ഇപ്പോഴിതാ മാജിക് മഷ്റൂം കഴിച്ച് തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ലെന. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു താനെന്നും ലെന പറഞ്ഞു.

‘വിവാഹം വേർപിരിഞ്ഞ ശേഷം എന്റെ കയ്യിൽ ഒന്നുമില്ല. മുൻ ഭർത്താവിന്റെ ശമ്പളത്തിൽ ആണ് അതുവരെ ജീവിച്ചിരുന്നത്. എനിക്ക് മുന്നിൽ ജീവിതം ആദ്യം മുതൽ തുടങ്ങാണമായിരുന്നു. ആ കാലത്താണ് മഷ്റൂം കഴിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്. മഷ്റൂം കഴിച്ച് ഞാൻ ചോദിച്ചത് എന്താണ് ദെെവമെന്ന് ചോദിച്ചു. അന്ന് ഞാൻ പരീക്ഷിച്ച ‘മാജിക് മഷ്റൂം’ പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.

എന്റെ കുടുംബം എന്നെ ചോദ്യം ചെയ്തു. എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു ഞാൻ. ആഹ്ലാദത്തിലായിരുന്നു ഞാൻ. കാരണം സ്വയം തിരിച്ചറിവ് വന്നു. എന്നാൽ എനിക്ക് വട്ടാണെന്ന് പറഞ്ഞ് സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. മരുന്ന് ഉപേക്ഷിച്ചാൽ വിത്ഡ്രോവൽ സിൻഡ്രം വരും. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.

ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും. സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു,’ ലെന പറഞ്ഞു.

മീരയും നവ്യയുമൊക്കെ നല്ല പെർഫോമൻസാണ് പക്ഷേ തന്റെ ഇഷ്ട താരം ഈ യുവ നടി; വെളിപ്പെടുത്തി ഉർവശി

0
Spread the love

മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികൾക്കും ഒരുപോലെ അഭിമാനമായ താരമാണ് നടി ഉർവശി. കാലവും തലമുറയും നായികമാരും സിനിമ ട്രെൻഡുമെല്ലാം മാറിയപ്പോഴും അന്നും ഇന്നും മികച്ച നടിമാരിൽ തരം മാറാതെ നിൽപ്പുണ്ട് ഉർവശി. പുതുതലമുറയിലെ നടിമാരോട് പോലും മത്സരിച്ചഭിനയിച്ച് സമീപകാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് പോലും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ യുവനടിമാരിലെ തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മീരയും നവ്യയുമൊക്കെ നല്ല പെർഫോമൻസാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കിൽ ഉഗ്രൻ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാർട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാർട്ട് നായികയായി നിൽക്കാൻ നസ്രിയക്ക് പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാംഗ്ലൂർ ഡെയ്സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാൻ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോൾ സിനിമയിൽ അങ്ങനെ സജീവമാകാതെ വന്നപ്പോൾ ചെറിയ വിഷമം തോന്നിയെന്ന് ഉർവശി പറയുന്നു.

അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസ്പഷന് അതിഥിയായി ബേസിൽ ജോസഫ്; അല്ലു അർജുനുമായുള്ള ചിത്രം അപ്പോൾ സത്യമോ?

0
Spread the love

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹമാണ് തെലുങ്ക് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫാണ് അത്തരമൊരു ചടങ്ങിൽ ടോളിവുഡിന് പുറത്തുനിന്നെത്തിയ ഒരതിഥി.

പ്രീ വെഡ്ഡിങ് റിസപ്ഷനാണ് ബേസിൽ എത്തിയത്. നവദമ്പതികൾക്കും അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കൊപ്പം ബേസിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോട്ടോ എടുത്തശേഷം അല്ലു അർജുനുമായി ബേസിൽ സ്നേഹാന്വേഷണം നടത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. നയനിക റെഡ്ഡിയാണ് അല്ലു സിരീഷിന്റെ പ്രതിശ്രുത വധു.

അല്ലു അർജുനെ നായകനാക്കി ബേസിൽ ജോസഫ് ഒരു ചിത്രം ഒരുങ്ങുന്നുവെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗീതാ ആർട്‌സിന്റെ ബാനറിൽ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിൽ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷന് ബേസിൽ എത്തിയതോടെ അല്ലു അർജുനും ബേസിലും ഒന്നിക്കുന്നുവെന്ന വാർത്ത ശരിയാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

മാർച്ച് ആറിനാണ് അല്ലു സിരിഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്ടോബറിൽ നടന്നു. കഴിഞ്ഞ ദിവസം ഇരുവർക്കും അല്ലു അർജുൻ ഹൈദരാബാദിൽ കോക്ടെയിൽ പാർട്ടി ഒരുക്കിയിരുന്നു.

ഓടിവന്ന് നോക്കിയപ്പോൾ വിചാരിച്ചത് തന്നെ നടക്കുന്നു! അന്നാ ജോലിക്കാരിയെ പറഞ്ഞു വിട്ടു, തുറന്നു പറഞ്ഞ് ഉർവശി

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉർവശി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം പങ്കുവച്ച ഉർവശിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. പ്രസവ ശേഷം താണ വിഷാദത്തിലായിരുന്നെവെന്നും കുഞ്ഞിനെ ജോലിക്കാരിയെ ഏൽപ്പിച്ചായിരുന്നു പോയിരുന്നതെന്നും ഒരു ദിവസം ഷൂട്ട് കഴിഞ്ഞ വന്നപ്പോൾ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്നും ഉർവശി പറയുന്നു.

“ഡിപ്രഷനിലായിരുന്നു. എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ലായിരുന്നു. കുഞ്ഞിനെ വീട്ടില്‍ ജോലിക്കാരുടെ അടുത്ത് ആക്കിയിട്ടാണ് വരുന്നത്. അവര്‍ കുഞ്ഞിന് പാല് ഫ്രഷ് ആയിട്ടാണോ കൊടുക്കുന്നതെന്നൊക്കെയാണ് ചിന്ത. ഒരു ദിവസം ഷൂട്ടില്‍ നിന്നും അന്തം വിട്ട് ഞാന്‍ ഓടി വന്നു. പ്രസവത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു. ഓടി വന്നപ്പോള്‍ കാണുന്നത് ഞാന്‍ വിചാരിച്ചത് പോലെ നടക്കുന്നതാണ്. കുഞ്ഞിനെ സോഫയില്‍ കിടത്തി പാൽ കൊടുത്തു കൊണ്ട് അവര്‍ സീരിയല്‍ കാണുകയാണ്.” ഉർവശി പറയുന്നു.

“അന്ന് അഞ്ച് മണിക്കേ ഞാന്‍ വന്നു. നോക്കിയപ്പോള്‍ പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് എങ്ങാണ്ട് കലക്കി വച്ചിരിക്കുന്നതാണ്. തൈര് പോലുള്ള പാല് കൊച്ച് തുപ്പുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരെ പറഞ്ഞു വിട്ടു. ഇപ്പോള്‍ തന്നെ ഇറങ്ങിക്കോളാന്‍ പറഞ്ഞു. പിറ്റേന്ന് മുതല്‍ എനിക്ക് അങ്കലാപ്പാണ്. അതിനാല്‍ കഴിയുന്നതും കുഞ്ഞിന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. അപ്പച്ചിയാണ് കുഞ്ഞിനെ നോക്കിയത്. ഇടയ്ക്ക് അപ്പച്ചി നാട്ടില്‍ പോയി വരുന്ന ഗ്യാപ്പിലാണ് ഇതൊക്കെ നടക്കുന്നത്.

അതൊക്കെ വലിയ ഡിപ്രഷനും പ്രശ്‌നവുമാണ്. സ്‌കൂളില്‍ പോകുന്നത് വരെ മകനെ ഞാന്‍ കൊണ്ടു നടന്നാണ് നോക്കിയത്.” ഉർവശി കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts