Home Blog Page 38

വിവാഹ വീട്ടിൽ ഭക്ഷ്യവിഷബാധ; ദുൽഖറടക്കം മൂന്ന് പേർക്ക് നോട്ടീസ്

0
Spread the love

ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. അരിയുടെ ബ്രാൻഡ് ഉടമയ്ക്കും കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ് അയച്ചു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷന് മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വയ്ക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്നും എന്നാൽ അരിച്ചാക്കിൽ പാക്ക് ചെയ്ത ഡേറ്റും എക്സ്പെെറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ഈ അരിവച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ അത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരി വിറ്റ മലബാർ ബിരിയാണി ആന്റ് സ്‌പെെസസ് എന്ന സ്ഥാപനത്തിനെതിരെയും പരാതിയുണ്ട്. എങ്കിലും ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാനെ പരസ്യത്തിൽ കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നും പരാതിക്കാരൻ പറയുന്നു.

പ്രോട്ടീൻ കുറവാണോ പ്രശ്‌നം! സിമ്പിൾ ആയി പരിഹരിക്കാം, ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ!

0
Spread the love

പേശികളുടെ വളര്‍ച്ചക്കും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും പ്രോട്ടീനുകള്‍ ഏറെ ആവശ്യമാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ പേശികളുടെ ആരോഗ്യം മുതല്‍ പ്രതിരോധശേഷിക്ക് വരെ പ്രതികൂലമായി ബാധിക്കാം. അത്തരത്തില്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പയറുവര്‍ഗങ്ങള്‍

നാരുകളും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

2. ചീസ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

3. ബദാം

100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും ബദാമിലുണ്ട്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

4. ഓട്സ്

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രോട്ടീന്‍ അഭാവമുള്ളവര്‍ക്ക് ഗുണം ചെയ്യും.

5. നിലക്കടല

പ്രോട്ടീനിന്‍റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയിൽ 25. 80 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രോട്ടീനിന്‍റെ അഭാവമുള്ളവര്‍ക്ക് നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. മത്തങ്ങാ വിത്ത്

മത്തങ്ങാ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

7. ചിയാ സീഡ്

പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയാ വിത്ത്.

തീർച്ചയായും! ‘പോലും’ പരാമര്‍ശം അപമാനിക്കുന്നതിന് തുല്യം; മന്ത്രി സജി ചെറിയാനെതിരേ വേടന്‍

0
Spread the love

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ റാപ്പര്‍ വേടന്‍. മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടന്‍ പറഞ്ഞു. വേടനുപോലും അവാര്‍ഡ് നല്‍കിയെന്ന മന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു.

‘അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഞാന്‍ അതില്‍ മറുപടി പറഞ്ഞ് ആനാവശ്യമായ വിവാദമുണ്ടാക്കുന്നില്ല’, എന്നായിരുന്നു വേടന്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. ‘പോലും’ പരാമര്‍ശം വേടനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍, ‘അതേ തീര്‍ച്ചയായും’ എന്നായിരുന്നു മറുപടി.

‘ഇതൊരു പ്രൊമോഷന്‍ ആയി എടുക്കുക എന്നതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. നമ്മളെക്കുറിച്ച് ആളുകള്‍ മിണ്ടുകയെങ്കിലും ചെയ്യുന്നുണ്ട്. ആ സംസാരത്തിലൂടെ രണ്ടുപേരെങ്കിലും കൂടുതലായി എന്റെ പാട്ടുകള്‍ കേള്‍ക്കും. ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് മനസിലാവും ഞാന്‍ എന്താണ് എഴുതി പാടുന്നത് എന്ന്’, വേടന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി പരാതികളില്ലാതെ സിനിമാ അവാര്‍ഡ് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടതിന്റെ തുടര്‍ച്ചയായി മന്ത്രി പറഞ്ഞ വാക്കുകളാണ് വിവാദമായത്. മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടി. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയ മോഹന്‍ലാലിന് സ്വീകരണം നല്‍കി. വേടനുപോലും അവാര്‍ഡ് കിട്ടി എന്നാണ് മന്ത്രി പറഞ്ഞത്.

‘പോലും’ എന്ന് എടുത്തുപറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ആ വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വേടന്‍ പറഞ്ഞ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഒരുപാട് പ്രഗല്ഭരായവര്‍ ഉണ്ടെന്ന് വേടന്‍ പറഞ്ഞു. പാട്ടുപാടുന്ന, ഗാനരചയിതാവല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍ അതിനെ ജൂറി സ്വീകരിച്ചെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് സെന്‍ട്രല്‍മാര്‍ക്കറ്റ് തറക്കല്ലിടല്‍ച്ചടങ്ങിലാണ് സിനിമാ അവാര്‍ഡിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്.

വേടന് പുരസ്‌കാരം; പെണ്‍കേരളത്തോട് മാപ്പുപറയണം: ജൂറിക്കും സര്‍ക്കാരിനുമെതിരെ ദീദി ദാമോദരന്‍

0
Spread the love

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വേടനെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തതിനെതിരേ ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം പ്രഖ്യാപിച്ച ജൂറി പെണ്‍കേരളത്തോട് മാപ്പുപറയാന്‍ ബാധ്യസ്ഥരാണെന്നും അവര്‍ വ്യക്തമാക്കി. വേടനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് ദീദിയുടെ പ്രതികരണം.

‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍, ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല’, ദീദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന് ഫിലിം കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ വിശ്വാസവഞ്ചനയാണ് ജൂറി തീരുമാനം. കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാദ്ധ്യസ്ഥരാണ്’, അവര്‍ വ്യക്തമാക്കി.

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വേടന്‍ ജാമ്യത്തിലിരിക്കെയാണ് അവാര്‍ഡ് പ്രഖ്യാപിക്കപ്പെടുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘വിയര്‍പ്പുതുന്നിയിട്ട കുപ്പായം’ എന്ന റാപ്പിനാണ് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയക്കുകയായിരുന്നു. ഗവേഷകവിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിലും വേടന്‍ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടന്‍ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും പ്രതിയാണ് വേടന്‍.

മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിക്കുണ്ടായ ദുരനുഭവം; അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും, ശക്തമായ നടപടിയുമായി എം.വി.ഡി

0
Spread the love

മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. ഇതിനുള്ള ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നീക്കം. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ അറിയിച്ചതായി പൊലീസ് പറയുന്നു.

സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഇന്നലെ അറിയിച്ചിരുന്നു. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പൊലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.

മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31 ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറഞ്ഞിരുന്നു.

ബിഗ് ബോസിൽ നിന്നും വിളി വന്നു; എന്നാൽ തന്റെ നിബന്ധനകൾ ഇതൊക്കെയായിരുന്നു, അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്: ഷീല

0
Spread the love

അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് തന്നെയും വിളിച്ചിരുന്നുവെന്ന് പറയുകയാണ് നടി.

‘എനിക്ക് ബിഗ്‌ ബോസിൽ പോയി അവരെല്ലാം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കണമെന്നുണ്ടായിരുന്നു. മുമ്പ് ഞാൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക അങ്ങനെ വലിയ പതിമൂന്ന് ആർട്ടിസ്റ്റുകളെവച്ച് നടത്താനിരുന്നതാണ്. അന്ന് ബിഗ് ബോസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിമൂന്നുപേർ വേണമെന്ന് പറഞ്ഞു. ഞാൻ വരാം, ഇത്ര പണം തരണമെന്ന് ആവശ്യപ്പെട്ടു.ഞാൻ കുറച്ച് നിബന്ധനകൾ മുന്നോട്ടുവച്ചു ഒറ്റയ്ക്ക് മുറി വേണം, കൂടെ ടച്ചപ്പിന് ആൾ വേണം, കൂടെ ഒരു സ്ത്രീ വരും. എനിക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ അവരുണ്ടാക്കുമെന്നും പറഞ്ഞു. ബിഗ് ബോസ് എന്താണെന്ന് അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇപ്പോൾ ബിഗ് ബോസ് കാണുമ്പോഴാണറിയുന്നത്, എല്ലാവരും ഒരു മുറിയിൽ കിടക്കണമെന്നത്. രാവിലെ പോയിട്ട് വൈകിട്ട് വരാം. 120 ദിവസം നിൽക്കാൻ 120 കോടി വേണം.’- ഷീല തമാശരൂപേണെ പറഞ്ഞു.

അതേസമയം കാര്യങ്ങൾ ഇത്രയൊക്കെ തുറന്നു പറഞ്ഞെങ്കിലും ഏത് ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഷോയിൽ നിന്നാണ് കോൾ വന്നതെന്ന് ഷീല വെളിപ്പെടുത്തിയില്ല.

‘നിങ്ങൾക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല, ഇവിടേക്ക് വരൂ’; കേരളത്തിൽ വന്ന് ബീഫും പൊറോട്ടയും കഴിച്ച വിദേശിയുടെ വ്ലോഗ് വൈറൽ

0
Spread the love

മലയാളികളുടെ ഔദ്യോഗിക ഭക്ഷണമേതെന്ന് ചോദിച്ചാൽ ആദ്യം പറയുക ബീഫും പൊറോട്ടയും എന്നായിരിക്കും. അത്രയ്ക്കും ആരാധകരുണ്ട് ബീഫിനും പൊറോട്ടയ്ക്കും. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയി ബീഫ് ചോദിച്ചാൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ചില സംസ്ഥാനങ്ങളിൽ ഇന്നും ബീഫ് നിരോധനമുണ്ട്. അതുകൊണ്ട് രാജ്യത്ത് എത്തുന്ന പല വിദേശ വിനോദ സഞ്ചാരികൾക്കും ഇന്ത്യയിൽ മുഴുവനായും ബീഫ് നിരോധനമുണ്ടെന്ന സംശയമുണ്ട്. എന്നാൽ ഇപ്പോഴിതാ അങ്ങനെ ഒരു സംശയവുമായി കേരളത്തിലെത്തി ബീഫും പൊറോട്ടയും കഴിക്കുന്ന ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിനോദ സഞ്ചാരിയായ അലക്സ് ആണ് ആലപ്പുഴയിലെത്തി ബീഫും പൊറോട്ടയും കഴിക്കുന്നത്. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ബീഫും പൊറോട്ടയും കഴിക്കാൻ റെസ്‌റ്റോറന്റിൽ കയറുന്നത്. കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുമെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വെറും 140 രൂപയാണ് ഈ ഭക്ഷണത്തിന് വേണ്ടി ചെലവായതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

അലക്സിന്റെ വാക്കുകളിലേക്ക്
‘ഞാൻ ഇപ്പോൾ ഇന്ത്യയിലാണ്. ഈ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുകയാണ്. ഞാൻ ബീഫ് കഴിക്കാൻ പോകുകയാണ്. ഇന്ത്യയിൽ പശു ഒരു പുണ്യ മൃഗമാണ്. എന്നാൽ ബീഫ് കേരളത്തിൽ വ്യാപകമായി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇപ്പോൾ ഞാൻ ആലപ്പുഴയിലെ ഒരു റെസ്റ്റോറന്റിലാണ്.

ബീഫ് കേരളത്തിൽ നിന്ന് കഴിക്കുന്നതിന് മുമ്പ് ഞാൻ കുറച്ച് ഗവേഷണങ്ങൾ നടത്തി. കേരളത്തിൽ 50 ശതമാനം ജനസംഖ്യ മുസ്ലീമും ക്രിസ്ത്യാനികളുമാണ്. കേരളത്തിലെ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുമെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ഈ മുഴുവൻ ഭക്ഷണത്തിനും എനിക്ക് വെറും രണ്ട് ഡോളർ മാത്രമാണ് ചെലവായത്. അമേരിക്കക്കാർക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾക്ക് കേരളത്തിലേക്ക് വരൂ.

‘ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ അങ്ങ് തൂക്കി’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിൽ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ്

0
Spread the love

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശവുമായി ബിജെപി നേതാവ് ലസിത പാലക്കൽ. ഇപ്രാവശ്യത്തെ അവാർഡ് മൊത്തം ഇക്കാക്കമാർക്കാണെന്നാണ് ലസിതയുടെ പരാമർശം. വീഡിയോയിലൂടെയാണ് അവർ രംഗത്തെത്തിയത്.

“മികച്ച നടി ഷംല ഹംസ, മികച്ച നടൻ മമ്മൂട്ടി, പ്രത്യേക ജൂറി പരാമർശം ആസിഫ് അലി, മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്, ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ അങ്ങ് തൂക്കി. ഇതാണല്ലേ പറഞ്ഞത് പരാതി ഇല്ലാത്ത അവാർഡാണ് ഇപ്രാവശ്യത്തേതെന്ന്. മാമനോട് ഒന്നും തോന്നല്ലേ മക്കളേ. ഒരു കാര്യം പറഞ്ഞെന്നുമാത്രമേയുള്ളൂ. നടക്കട്ടെ നടക്കട്ടെ”- ലസിത പാലക്കൽ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും വിസ്മയിപ്പിച്ചതിനാണ് മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിച്ചത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.

ഫെമിനിച്ചി ഫാത്തിമിയിലൂടെയാണ് പുതുമുഖം ഷംല ഹംസ മികച്ച നടിയായത്. മികച്ച ചിത്രം ഉൾപ്പെടെ 10 പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് നേടി. മികച്ച സംവിധായകൻ,​ സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപ കല്പന, കളറിസ്റ്റ് എന്നിങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച പുരസ്കാരങ്ങൾ.

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ( പാരഡൈസ്)​ ജ്യോതിർമയിയും ( ബോഗയ്ൻ വില്ല)​ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് ടൊവിനോ തോമസും ( എആർഎം)​ ആസിഫ് അലി( കിഷ്കിന്ധാ കാണ്ഡം)​ അർഹരായി. സംവിധായകനും തിരക്കഥാ കൃത്തിനുമുള്ള പുരസ്കാരം ചിദംബരം നേടി.

ഈ 5 കാര്യങ്ങൾ ഇന്ന് തന്നെ അടുക്കളയിൽ നിന്നും മാറ്റിക്കോളൂ..! വലിയ തെറ്റ്!!

0
Spread the love

ഇഷ്ടമുള്ള സാധനങ്ങൾ എത്രകാലംവരേയും ഉപയോഗിക്കുന്നവരാണ് നമ്മൾ. പഴയത് മാറ്റി പുതിയത് വാങ്ങാൻ പോലും നമ്മൾ തയാറാകാറില്ല. എന്നാൽ എല്ലാത്തരം വസ്തുക്കളും കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല. ചില അടുക്കള സാധനങ്ങൾ ഇടയ്ക്കിടെ മാറ്റിയില്ലെങ്കിൽ ആരോഗ്യത്തിന് ദോഷമുണ്ടാകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

1.സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും

ഒരു വർഷത്തിൽ കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാൻ പാടില്ല. ഇത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണവും രുചിയും നഷ്ടപ്പെടാൻ കാരണമാകുന്നു. അതേസമയം വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഇത് സൂക്ഷിക്കേണ്ടത്.

2. അടുക്കള ടവൽ

അടുക്കള ടവലിൽ ധാരാളം അണുക്കൾ ഉണ്ടാവുന്നു. അതിനാൽ തന്നെ ദിവസവും ടവൽ കഴുകി വൃത്തിയാക്കാൻ മറക്കരുത്. മൂന്ന് മാസത്തിൽ കൂടുതൽ ഒരു ടവൽ തന്നെ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇത് അണുക്കൾ പെരുകാനും ഇത് അടുക്കളയിൽ പടരാനും കാരണമാകുന്നു.

3. നോൺ സ്റ്റിക് പാൻ

പാചകം എളുപ്പമാക്കുമെങ്കിലും നോൺ സ്റ്റിക് പാനുകൾ അധികകാലം ഉപയോഗിക്കാൻ സാധിക്കുകയില്ല. രണ്ട് വർഷം കൂടുമ്പോൾ ഇത് മാറ്റേണ്ടതുണ്ട്. കാരണം കാലക്രമേണ ഇതിന്റെ കോട്ടിങ് ഇല്ലാതാവുകയും ശരിയായ രീതിയിൽ ഭക്ഷണം പാകമാവാതെയും ആകുന്നു. അതിനാൽ തന്നെ പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം.

4. പ്ലാസ്റ്റിക് പാത്രങ്ങൾ

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. എന്നാൽ കാലക്രമേണ ഇത് നശിക്കാൻ തുടങ്ങും. ചൂടുള്ള ഭക്ഷണങ്ങൾ വയ്ക്കുമ്പോൾ പ്ലാസ്റ്റിക് അലിഞ്ഞ് ഭക്ഷണത്തിൽ കലരാനും സാധ്യത കൂടുതലാണ്.

5. അടുക്കള സ്പോഞ്ച്

അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് പാത്രം കഴുകുന്ന സ്പോഞ്ചിലാണ്. അതിനാൽ തന്നെ രണ്ടാഴ്ച്ചയിൽ കൂടുതൽ ഇത് ഉപയോഗിക്കാൻ പാടില്ല.

‘ വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല! ആരും ഒട്ടും മോശമല്ല’; മന്ത്രിയുടെ വാക്കുകളിൽ വിമർശനം ഉന്നയിച്ച് സംവിധായകൻ വിനയൻ

0
Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ കാലത്ത് നൽകിയ അവാർഡുകളിൽ ഒന്നിലും പരാതികൾ ഉയർന്നിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2022 ലെ അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്നത് ഓർമിപ്പിച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് അവാർഡുകൾ നൽകാതിരിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്നത് അന്ന് ജൂറി അംഗങ്ങൾ പറഞ്ഞിരുന്നുവെന്നും മിനിസ്റ്റർ മറന്നു പോയെങ്കിൽ വോയിസ് ക്ലിപ്പുകൾ അയച്ച് തന്ന ഓർമിപ്പിക്കാമെന്നും വിനയൻ പറഞ്ഞു. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.

വിനയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

‘ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമ്മാതാവോ അല്ല.. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ് ..
അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല,’ സംവിധായകൻ വിനയൻ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts