Home Blog Page 39

‘വേടനപ്പോലും പരാമർശം’; ‘പോലു’മെടുത്ത് ചര്‍ച്ചയാക്കരുതെന്ന് പിന്നാലെ മന്ത്രിയുടെ വിശദീകരണം

0
Spread the love

കഴിഞ്ഞ അഞ്ചുവര്‍ഷവും പരാതികളില്ലാതെയാണ്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എല്ലാത്തിനും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ കൈയടി ലഭിച്ചുവെന്നും മന്ത്രി കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.

മന്ത്രി പി.എ. മുഹമ്മദ് റിയാസും വേദിയിലിരിക്കവേയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാംസ്‌കാരിക വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത്. ‘എന്റേത് ഒരു ചെറിയ വകുപ്പാണ്, സാംസ്‌കാരിക വകുപ്പ്. ഞാന്‍ അഭിമാനത്തോടെ പറയുന്നു, റിയാസ് മിനിസ്റ്ററേ, അഞ്ചാമത് അവാര്‍ഡ് ആണ് ഇന്നലെ ഞാന്‍ പ്രഖ്യാപിച്ചത്. ഒരു പരാതിയില്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അവാര്‍ഡ് ഞങ്ങള്‍ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ, മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ അതിനേക്കാള്‍ കൈയടി. ലോകംകണ്ട ഇതിഹാസനായകനാണ് മോഹന്‍ലാല്‍. ഞങ്ങള്‍ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാള്‍ കൈയടി. ഇപ്രാവശ്യം വേടനപ്പോലും ഞങ്ങള്‍ സ്വീകരിച്ചു’, മന്ത്രി പറഞ്ഞു.

പിന്നാലെ, വേടനപ്പോലും എന്നുപറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

‘വെറുതേ വിവാദമാക്കുകയാണ്. വേടന്‍ പറഞ്ഞ വാക്കാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ വളച്ചൊടിക്കരുത്. ഒരുപാട് പ്രഗത്ഭര്‍ നിലനില്‍ക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോള്‍, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സര്‍ക്കാരിനുണ്ടെന്നാണ് പറഞ്ഞത്’, മന്ത്രി പറഞ്ഞു.

‘ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍, വേടനപ്പോലെ പാട്ടുപാടുന്ന- അയാള്‍ എഴുത്തുകാരനല്ല. ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍, അത് കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്ക്. എന്റെ പോലും എടുത്ത് ചര്‍ച്ച ചെയ്യരുത്’- സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

പെൺകുട്ടികളെ പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണ്; വേടന്റെ അവാർഡിൽ പ്രതികരിച്ച് ഇന്ദുമേനോൻ

0
Spread the love

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച ഗാനരചയിതാവായി റാപ്പർ വേടനെയാണ് തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോൻ. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് ഇന്ദു മേനോൻ വിമർശിച്ചു. അക്കാഡമികളുടെ സംസ്‌കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വിവിധ വേദികൾ കൊടുക്കുക ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക. മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ച് നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും ആഹാ അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ.

‘കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുത്’; കുട്ടികളുടെ സിനിമകളെ അവഗണിച്ചതില്‍ പ്രതികരിച്ച് ദേവനന്ദ

0
Spread the love

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചതില്‍ പരക്കെ വിമര്‍ശനം. പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍ കുട്ടികളുടെ വീക്ഷണകോണില്‍ നിന്നല്ലാത്തതിനാല്‍ മികച്ച ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡ് നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലും ജൂറി ചെയര്‍മാന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരേ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി.

‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവനന്ദ ജൂറി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. അവാര്‍ഡിന് അയച്ചിട്ടും പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥ്, നടന്‍ ആനന്ദ് മന്മഥന്‍ എന്നിവരും, സ്‌കൂള്‍ ചലേ ഹം എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീകാന്ത് ഇ.ജിയും രംഗത്തെത്തി.

കുട്ടികള്‍ക്കുനേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുതെന്ന് ദേവനന്ദ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണ്. ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്നും ദേവനന്ദ വിമര്‍ശിച്ചു. ജൂറി ചെയര്‍മാന്റെ പത്രസമ്മേളനത്തില്‍നിന്നുള്ള വാക്കുകള്‍ പങ്കുവെച്ചായിരുന്നു വിമര്‍ശനം.

‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്നുകൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ’, ദേവനന്ദ കുറിച്ചു.

‘എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും, കതകടച്ചിരിക്കും, നവീനോട് പോലും പറയില്ല’; മനസ്സുതുറന്ന് ഭാവന

0
Spread the love

താൻ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടി ഭാവന. ഇത് മറ്റാരെയും അറിയിക്കാനോ അവരോട് ഇത് പറഞ്ഞ് വിഷമിപ്പിക്കാനോ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും ഭർത്താവ് നവീനോട് പോലും താൻ ഇക്കാര്യങ്ങൾ പറയാറില്ലെന്നും നടി വ്യക്തമാക്കുന്നു. ഗൾഫ് ട്രീറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റൂമിൽ കതകടച്ചിരിക്കുന്നതാണ് ഇപ്പോഴത്തെ ശീലമെന്നും കുറച്ച് സമയമെടുത്തിട്ട് ആണെങ്കിലും താൻ അതിൽ നിന്ന് റിക്കവർ ആകുമെന്നും നടി പറയുന്നു.

‘എന്തെങ്കിലും വിഷമം വരുമ്പോൾ ഞാൻ എല്ലാവരിൽ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാൻ വിഷമിക്കുന്നത് മറ്റൊരാൾ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാൻ എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ഞാൻ വിഷമിക്കുന്നത് അറിയേണ്ട, ഞാൻ വിഷമിക്കുന്നത് കണ്ട് ഇവർക്ക് വിഷമമാകരുതെന്നാണ് ഞാൻ ആലോചിക്കുക. നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആൾക്കാരാണെങ്കിൽ പോലും എന്തോ അങ്ങനെയാണ്. ഞാൻ എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും, വാട്സ്ആപ്പ് പോകും. എന്റെ റൂമിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാൻ തന്നെ റിക്കവർ ആകും ചിലപ്പോൾ സമയമെടുക്കുമായിരിക്കും. അല്ലെങ്കിൽ ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും. കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാൻ പോകുന്നതെന്ന് ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോൾ ഒരു ആശ്വാസമാണ്. ചിലർ ഡ്രെെവിന് പോകുകയോ ‌ട്രിപ്പ് പോകുകയോ ചെയ്യും. അത് ഞാനും ചെയ്യാറുണ്ട്. അതിൽ ഫോക്കസ് ചെയ്ത് ഹുക്ക്ഡ് ആകും. ഭയങ്കര തിരക്കിലായിരിക്കുമ്പോൾ വീട്ടിൽ പോയി കുറച്ച് നേരം ഇരിക്കണം എന്ന് തോന്നും. വീട്ടിൽ പോയി ഇരുന്നാൽ പത്ത് ദിവസം കഴിഞ്ഞ് ഞാനെന്താണ് ജീവിതത്തിൽ ചെയ്യുന്നത്, വെറുതെ വീട്ടിലിരിക്കുന്നു, ഇതാണോ ഇനിയെന്റെ ലെെഫ് എന്നൊക്കെ തോന്നും’, ഭാവന പറയുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ

0
Spread the love

2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്‌. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയെ അവിസ്മരണീയമാക്കിയ ഷംല ഹംസയാണ് മികച്ച നടി. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്‌കാര ജേതാക്കളായി. ടൊവീനോ തോമസും ആസിഫ് അലിയും അഭിനയമികവിന് പ്രത്യേക ജൂറി പരാമര്‍ശം നേടി.

തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പാണ് പൂര്‍ത്തിയായത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച നടൻ – മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം -ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്)

അഭിനയത്തിനുള്ള പ്രത്യേക പരാമർശം -ടൊവിനോ തോമസ് (ARM), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)

മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് – പാരഡൈസ് (പ്രസന്ന വിതനഗേ)

സ്വഭാവ നടൻ -സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ഭരതൻ

സ്വഭാവ നടി – ലിജോമോൾ

സ്ത്രീ-ട്രാൻസ്ജെൻഡർ – പായൽ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം

വിഷ്വൽ എഫക്റ്റ് – ARM

നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു

നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല

ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്

ആൺ -രാജേഷ് ഗോപി -ബറോസ്

വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല

മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല

ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്

സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി

കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്

എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം

മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)

മികച്ച പിന്നണി ഗായകൻ- കെ.എസ്. ഹരിശങ്കർ ( ഗാനം: കിളിയേ, ചിത്രം: എആർഎം)

മികച്ച സംഗീത സംവിധായകൻ(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്സേവ്യർ ( ചിത്രം: ഭ്രമയുഗം)

മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ചിത്രം: ബോഗേയ്ൻവില്ല)

മികച്ച ഗാനരചയിതാവ്- വേടൻ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥ(അഡാപ്റ്റേഷൻ)- 1. ലാജോ ജോസ് 2. അമൽ നീരദ് (ചിത്രം: ബോഗേയ്ൻവില്ല)

മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)

എന്തൊക്കെ ചെയ്തിട്ടും ഉറക്കം കിട്ടുന്നില്ലേ? എങ്കിൽ ഈ 4 കാര്യങ്ങൾ ചെയ്യൂ..

0
Spread the love

രാത്രി ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ രാവിലെ എഴുന്നേൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കണ്ണടച്ച് കിടന്നാലും ഉറക്കം വരുന്നില്ലേ. സ്‌ട്രെസ് കൊണ്ട് മാത്രമല്ല, നമ്മുടെ ദിനചര്യകളും രാത്രിയുള്ള ഉറക്കത്തിന് തടസ്സമാകുന്നു. നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 4 കാര്യങ്ങൾ ഇതാണ്.

1.വ്യായാമം വേണം

ശരീരത്തിന് വ്യായാമം ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ ഉറക്കം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ഒരു ദിവസം മുഴുവനും വെറുതെ ഇരിക്കുന്നതും ശരീരത്തിന് മതിയായ ആയാസം ലഭിക്കാതെ ഇരിക്കുന്നതും രാത്രി ഉറക്കം വരുന്നതിന് തടസ്സമാകുന്നു. അതിനാൽ തന്നെ പകൽ സമയങ്ങളിൽ എന്തെങ്കിലും ജോലികൾ ചെയ്യുകയും ശരീരത്തിന് വ്യായാമം നൽകുകയും ചെയ്യേണ്ടതുണ്ട്.

2. വെളിച്ചം നിയന്ത്രിക്കാം

രാത്രി ആയിക്കഴിഞ്ഞാൽ വീടിനുള്ളിൽ പ്രകാശം കൂടിയ വെളിച്ചം ഉപയോഗിക്കുന്നത് ഒഴിവാക്കണം. വെളിച്ചവും ഉറക്കത്തെ ബാധിക്കുന്നു. പ്രകാശം കൂടിയ വെളിച്ചം ഉപയോഗിക്കുമ്പോൾ അത് പകൽ സമയമാണെന്ന് നിങ്ങളുടെ തലച്ചോർ തെറ്റിദ്ധരിക്കുകയും മെലാടോണിൻ പുറത്തുവിടുന്നതിനെ മന്ദഗതിയിലാക്കുകയും ചെയ്യും. രാത്രിസമയങ്ങളിൽ പ്രകാശം കുറഞ്ഞ വെളിച്ചം ഉപയോഗിക്കുന്നതാണ് നല്ലത്.

4. സ്ക്രീൻ ടൈം കുറയ്ക്കാം

ഫോൺ, ലാപ്ടോപ്പ്, ടിവി തുടങ്ങിയവ ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചും ഉറങ്ങുന്നതിന് മുമ്പ് ഫോൺ സ്ക്രീൻ നോക്കുന്നത് ഒഴിവാക്കണം. കുറച്ച് സമയം നോക്കുന്നതുപോലും ഉറക്കത്തെ നന്നായി ബാധിക്കുന്നു.

5. ഭക്ഷണം കഴിക്കാം

നേരത്തെ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് നല്ല ഉറക്കം കിട്ടാൻ നിങ്ങളെ സഹായിക്കുന്നു. അതേസമയം ഉറങ്ങുന്നതിന് മുമ്പായി ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകുന്നു.

ഒരു ‘എ’ റേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംങ്! തുടക്കം മാത്രമല്ല, കിതയ്ക്കാതെ കുതിപ്പ് തുടർന്ന് ‘ഡീയസ് ഈറേ’

0
Spread the love

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്ററുകളിൽ കത്തിക്കയറുകയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ. പ്രണവിന്റെ കരിയർ ബെസ്ററ് എന്ന നിലയിലും ഭൂതകാലം ഭ്രമയുഗം എന്നീ പടങ്ങൾക്ക് ശേഷം രാഹുൽ സദാശിവന്റെ അടുത്ത മാസ്റ്റർ പീസ് എന്ന നിലയിലും ചിത്രം ആഘോഷിക്കുകയാണ് സിനിമാരാധകർ. മലയാളത്തില്‍ ഒരു എ റേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗുമായി ബോക്സ് ഓഫീസ് കുതിപ്പ് തുടങ്ങിയ ചിത്രം ആദ്യ വാരാന്ത്യ കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നിന്ന് ഞായറാഴ്ച മാത്രം ചിത്രം നേടിയത് 5.80 കോടിയാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് 15.65 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യം ചിത്രം നേടിയിരിക്കുന്നത് 40 കോടിയോളമാണെന്നും വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച കേരളത്തില്‍ മാത്രം ചിത്രത്തിന് 270 ലേറ്റ് നൈറ്റ് ഷോകളാണ് ലഭിച്ചത്. സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രം നേടിയിരിക്കുന്ന ജനപ്രീതി ഇതില്‍ നിന്ന് വ്യക്തമാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം വിറ്റിരിക്കുന്നത് 7 ലക്ഷത്തിനടുത്ത് (6.98 ലക്ഷം) ടിക്കറ്റുകളാണ്. ഒരു എ റേറ്റഡ് ചിത്രത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വില്‍പ്പനയാണ് ഇത്.

2000ന്റെ നോട്ടുകൾ നിരോധിച്ചിട്ടും ഇപ്പോഴും കയ്യില് വച്ചിരിക്കുവാണോ? വാണിങ്ങുമായി ആർബിഐ

0
Spread the love

 5,817 കോടി രൂപ മൂല്യമുളള 2000ന്റെ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). കഴിഞ്ഞ ദിവസമാണ് ആർബിഐ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തുവിട്ടത്. 2023 മേയ് 19ന് രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. ആ സമയം ഇന്ത്യയൊട്ടാകെ 3.56 ലക്ഷം കോടിയുടെ 2000ന്റെ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ പുറത്തുവന്ന കണക്കനുസരിച്ച് ഈ നിരക്ക് 5,817 കോടി രൂപയായി കുറഞ്ഞുവെന്നാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമം വന്നതിനുതൊട്ടുപിന്നാലെ തന്നെ പഴയ 2000 രൂപയുടെ നോട്ടുകൾ മാ​റ്റിവാങ്ങാനുളള സൗകര്യങ്ങളും ആർബിഐ ഒരുക്കിയിരുന്നു. കൂടാതെ പൊതുജനങ്ങൾക്ക് 2000 രൂപ മാ​റ്റുന്നതിനായി ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിലേക്ക് പോസ്‌​റ്റോഫീസ് മുഖേന അയക്കാനുളള സൗകര്യവും ഒരുക്കിയിരുന്നു.

അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ,ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു കാശ്മീർ, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബയ്, നാഗ്പൂർ, ഡൽഹി, പാട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആർബിഐയുടെ ഇഷ്യൂ ഓഫീസുകളുളളത്. 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന പൗരന്മാർ നിലവിലെ നടപടിക്രമങ്ങളെക്കുറിച്ചറിയാൻ അടുത്തുള്ള ആർ‌ബി‌ഐ റീജിയണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ നടപടികൾ സ്വീകരിക്കാതെ നിരോധന നോട്ടുകൾ ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

നോട്ടുകളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പല വർഷങ്ങളിലായി അവതരിപ്പിച്ചത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു 2016 നവംബറിലെ നോട്ടുനിരോധനം. നവംബർ എട്ടിന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന നിർണായക പ്രഖ്യാപനം നടത്തിയത്. കളളപ്പണത്തിന്റെ ഒഴുക്കും കളളനോട്ടിന്റെ പ്രചാരണവും തടയുന്നതിനുവേണ്ടിയായിരുന്നു പുതിയ മാറ്റം. പകരം 500ന്റെയും 200ന്റെയും പുതിയ നോട്ടുകളും അവതരിപ്പിച്ചിരുന്നു.

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം; മഞ്ജു വാര്യര്‍ നായിക! പ്രിവ്യൂ കാണാൻ മമ്മൂക്കയും

0
Spread the love

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ഹ്രസ്വചിത്രവുമായി സംവിധായകന്‍ രഞ്ജിത്ത്. ‘ആരോ’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തില്‍ മഞ്ജു വാര്യര്‍, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

ഇതിനോടകം ഏഴ് സിനിമകള്‍ നിര്‍മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ചിത്രം നിര്‍മിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രിവ്യൂ സ്‌ക്രീനിങ്ങില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

കഥ- സംഭാഷണങ്ങള്‍: വി.ആര്‍. സുധീഷ്, കവിത: കല്‍പറ്റ നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, ഛായാഗ്രാഹകന്‍: പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തലസംഗീതം: ബിജിപാല്‍, കലാസംവിധായകന്‍: സന്തോഷ് രാമന്‍, എഡിറ്റര്‍: രതിന്‍ രാധാകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സര്‍- സൗണ്ട് ഡിസൈനര്‍: അജയന്‍ അടാട്ട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്‌സ്: വിശ്വ വിഎഫ്എക്‌സ്, സൗണ്ട് മിക്‌സിങ്: സപ്താ റെക്കോര്‍ഡ്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍: സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ പിആര്‍: വിഷ്ണു സുഗതന്‍.

മൂന്നാറിലെ മോശം അനുഭവം: കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വമില്ല, ഇനിയൊരിക്കലും കേരളത്തിൽ വരില്ലെന്ന് സന്ദർശക

0
Spread the love

 കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികൾ പങ്കുവയ്ക്കുന്ന ട്രാവൽ വ്ളോഗുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരം വീഡിയോകൾക്ക് കയ്യടിയും പ്രോത്സാഹനവും ലഭിക്കാറുമുണ്ട്. എന്നാലിപ്പോൾ മൂന്നാർ സന്ദർശിച്ച മുംബയ് സ്വദേശിനി പങ്കുവച്ച വീഡിയോയിൽ നിരവധി വിമർശനങ്ങളാണുയരുന്നത്. മൂന്നാർ സന്ദർശനത്തിനിടെ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്തപ്പോൾ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതി പങ്കുവച്ചതാണ് ചർച്ചയാവുന്നത്. മുംബയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് യുവതി.

ഓൺലൈനായി ബുക്ക് ചെയ്ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമായിരുന്നു ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാൽ ഇതിനിടെ മൂന്നാറിൽ ഓൺലൈൻ ടാക്‌സിക്ക് നിരോധനമുണ്ടെന്നും ഇതുസംബന്ധിച്ച് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരുസംഘം തടഞ്ഞു. പ്രദേശത്തെ ടാക്‌സിയിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് യുവതി വീഡിയോയിൽ പറഞ്ഞു. ഇതോടെ മറ്റൊരു ടാക്‌സിയിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയെന്നും ജാൻവി വീഡിയോയിൽ വെളിപ്പെടുത്തി.

‘സ്വന്തം ഇഷ്ടപ്രകാരമുള്ള ഗതാഗത രീതി തിരഞ്ഞെടുക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്‌സി ഡ്രൈവർമാ‌ർ ഓൺലൈൻ ടാക്‌‌സി നിരക്കിനേക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. അനുഭവം ഓൺലൈനിൽ വെളിപ്പെടുത്തിയപ്പോൾ സമാനമായ ദുരനുഭവം നേരിട്ടതായി പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കുവച്ചു. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. കേരളത്തെ വളരെ ഇഷ്ടമായിരുന്നു. എന്നാൽ സുരക്ഷിത്വം തോന്നാത്ത സ്ഥലം സന്ദ‌ർശിക്കാൻ എനിക്കിനി കഴിയില്ല’- എന്നും യുവതി വീഡിയോയിൽ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts