Home Blog Page 40

‘പേടിച്ചു വിറച്ചില്ലെങ്കിൽ അത്ഭുതം’; കണ്ടത് ഇത് വരെ മലയാളം കാണാത്ത പ്രണവിനെ, 100 കോടി ഗ്യാരന്റിയെന്ന് പടം കണ്ടിറങ്ങിയവർ

0
Spread the love

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറേ’ വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും കമന്റുകൾ വരുന്നുണ്ട്.

പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം. ഹൊറർ എന്ന ഴോണറിൽ തന്നെ എത്തുമ്പോഴും രാഹുൽ സദാശിവന്റെ ഓരോ ചിത്രവും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും പ്രേക്ഷകർ കുറിക്കുന്നു. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയ്ക്ക് 100 കോടി ഉറപ്പിക്കാമെന്നും പ്രേക്ഷകർ പറയുന്നു.

തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും ക്യാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. ടീസറും ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷകളെല്ലാം ചിത്രം കാത്തുവെന്നും സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

‘കരിക്ക് മാജിക് ഇനി തിയറ്ററിൽ കാണാം..’; കൈ കോർത്ത് ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സും കരിക്ക് സ്റ്റുഡിയോസും

0
Spread the love

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സ് ‘കരിക്ക്’ ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു, കരിക്ക് സ്റ്റുഡിയോസിനൊപ്പം ചിത്രം നിര്‍മിക്കും. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. അനന്തു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്‌ക്രീനിലെത്തുന്ന പ്രൊജക്ട്.

നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

2025 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച്, അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തിക്കാന്‍ പാകത്തിനാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. ‘കരിക്ക്’ ടീം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടാണിത്.മികച്ച ഉള്ളടക്കക്കത്തില്‍ മലയാളിയുടെ ആസ്വാദന നിലവാരം ഉള്‍ക്കൊണ്ട് ഓരോ കണ്ടന്റ്‌റും ഒരുക്കുന്നകരിക്ക് ടീമിനൊപ്പം മലയാളത്തിലെ യുവസംരഭകനായ അനന്തുവിന്റെ പ്രൊഡക്ഷന്‍ ബാനര്‍ കൈകോര്‍ക്കുന്ന വീഡിയോക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

2018- ല്‍ നിഖില്‍ പ്രസാദ് സ്ഥാപിച്ച ‘കരിക്ക്’ യൂട്യൂബ് ചാനല്‍ ഇതിനോടകം 10 മില്യണോളം സബ്‌സ്‌ക്രൈബേഴ്‌സ് നേടിയെടുത്ത ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പന്‍ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. ‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായഅഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും.

‘ഒരു കൈയിൽ കല്യാണിയും മറുകൈയിൽ മായയും, ആ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ട്’; മോഹൻലാലിൻറെ മകൾക്ക് ആശംസകളുമായി പ്രിയദർശൻ

0
Spread the love

മകൻ പ്രണവിന് പിന്നാലെ താരരാജാവ് മോഹൻ ലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നുവെന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് മലയാളം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, തുടക്കം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വിസ്‌‌മയ മോഹൻ ലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. തന്റെ മകൾ കല്യാണിയെയും വിസ്‌മയയെയും ഇരു കൈകളിലായി കൊണ്ടുനടന്ന കാലത്തെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. രണ്ടു പേരും സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

പ്രിയദർശന്റെ വാക്കുകൾ..

‘ഈ രണ്ട് കുട്ടികളെയും എന്റെ കൈകളിൽ കൊണ്ടു നടന്നതാണ് ഞാൻ. എന്റെ ഒരു കൈയിൽ കല്യാണിയും മറുകൈയിൽ മായയും…അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ ഇവർ രണ്ടു പേരും സിനിമയിലേക്ക് ചുവടു വയ്ക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയുടെ ‘തുടക്കം’ മനോഹരമായ തുടക്കം ആകട്ടെ. മായയെ ദൈവം അനുഗ്രഹിക്കട്ടെ’

വിസ്മയ എന്നൊന്നും ഞാന്‍ വിളിക്കാറില്ല, മായ എന്നേ നാവില്‍ വരൂ. അതുപോലെ തന്നെ കല്ല്യാണി എന്നും പറയാറില്ല, അമ്മു എന്നേ പറയാറുള്ളൂ. മോഹന്‍ലാലിന്റെ മകളും എന്റെ മകളും എന്റെ ഇടതും വലതും തോളില്‍ കിടന്ന് വളര്‍ന്ന കുട്ടികളാണ്. ആ കുഞ്ഞുങ്ങളുടെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ടെന്ന് പ്രിയദര്‍ശന്‍ ഓര്‍ത്തെടുക്കുന്നു.

എന്റെ മകള്‍ സിനിമയില്‍ എത്തുമെന്ന് ഞാനോ, മകനും മകളും സിനിമയില്‍ എത്തുമെന്ന് മോഹന്‍ലാലോ പ്രതീക്ഷിച്ചിരുന്നില്ല. തിരഞ്ഞെടുക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് ഞങ്ങള്‍ അവരെ വളര്‍ത്തിയത്. ഒടുവില്‍ അവര്‍ സിനിമയില്‍ തന്നെ എത്തി. വിസ്മയയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച പോസ്റ്റ് പ്രിയദര്‍ശന്‍ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.

പണം തെറ്റി അയച്ചോ? യുപിഐ വഴിയുള്ള ഇടപാടിൽ ഇനി ടെൻഷൻ വേണ്ട! ഒരു പൈസ പോലും നഷ്‌ടമാകാതെ തിരിച്ചുപിടിക്കാൻ മാർഗ്ഗമിതാ!

0
Spread the love

നോട്ടുകൾ വഴിയും ക്രെ‌ഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയുമുള്ള പണമിടപാടിലും കൂടുതലാണ് ഇപ്പോൾ യുപിഐ വഴിയുള്ളവ. ഒരു ക്യു ആ‌ർ കോഡ് വഴിയോ ബാങ്കുമായി ബന്ധിപ്പിച്ച ഫോൺനമ്പർ വഴിയോ കൃത്യമായി വേണ്ടത്ര തുക അയക്കാം എന്നത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിനെ (യുപിഐ) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പണമിടപാട് രീതിയാക്കി മാറ്റി. കൃത്യതയാർന്ന പണമിടപാട് രീതിയാണെങ്കിലും ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണമിടപാട് നടത്തുമ്പോൾ തെറ്റി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം പോയേക്കാവുന്ന അവസ്ഥയോ പണം പോയതായി വിവരം ലഭിക്കുകയും ട്രാൻസാക്ഷൻ പരാജയപ്പെടുകയോ ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നം വരുമ്പോൾ തന്റെ പണം നഷ്‌ടമായോ എന്ന് അക്കൗണ്ട് ഉടമകൾ വിഷമിക്കാറുമുണ്ട്.

ഇത്തരം പ്രശ്‌നം എപ്പോഴെങ്കിലും നേരിട്ടാൽ ചില ലളിതമായ വഴികളിലൂടെ പോയ പണം ഒരു പൈസ നഷ്‌ടമാകാതെ തിരിച്ചുപിടിക്കാനാകും. ആദ്യമായി ചെയ്യേണ്ടത് ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് സൂക്ഷിക്കുക എന്നതാണ്. ഇതിൽ അയച്ചപണം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവയുണ്ടെന്ന് ശ്രദ്ധിച്ച് നോക്കി ഉറപ്പാക്കുക. ഇനി യുപിഐ പേമെന്റ് ആപ്പുകളുടെ കസ്റ്റമർ കെയർ നമ്പർ ലഭ്യമാണ് ഈ നമ്പരിലേക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണിൽ നിന്ന് വിളിക്കുക.

ഗൂഗിൾ പേയ്‌ക്ക് 1800-419-0157 എന്നതും ഫോൺ പേയ്‌ക്ക് 080 68727374, പേടിഎമ്മിന് 0120-4456-456, ഭീം യുപിഐ പേയ്‌മെന്റിനാകട്ടെ 1800-120-1740 എന്നതുമാണ് കസ്റ്റമർ കെയർ നമ്പരുകൾ. കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവിനെ ലഭിച്ച ശേഷം അവരോട് വിവരം പറയുകയും അവർ ആവശ്യപ്പെടും പോലെ ട്രാൻസാക്ഷൻ നടത്തിയതിന്റെ ഒരു സ്‌ക്രീൻഷോട്ട്, രസീത് ഇവ അയച്ചുനൽകുക. അവർ പണമിടപാട് പരിശോധിച്ച ശേഷം അത് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുമായി ബന്ധപ്പെട്ട് പണം തിരികെ നൽകാൻ ആവശ്യപ്പെടും. നിങ്ങൾ നൽകിയ വിവരങ്ങളെല്ലാം ശരിയാണെങ്കിൽ അൽപംപോലും പണം നഷ്‌ടമാകാതെ പണമെല്ലാം തിരികെകിട്ടും.

ഇനി ഈ മാർഗത്തിലൂടെ പണം മടക്കികിട്ടുന്നില്ലെങ്കിൽ എൻപിസിഐ വെബ്‌സാറ്റായ npci.org.in എന്നതിൽ ലോഗിൻ ചെയ്‌ത് അതിൽ ഡിസ്‌പ്യൂട്ട് റിഡ്രസൽ മെക്കാനിസം എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക. ഇവിടെ ഫോമിൽ അയച്ചപണത്തിന്റെ വിവരം, തീയതി, യുടിആർ നമ്പർ, ട്രാൻസാക്ഷൻ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തി പരാതിപ്പെടുക. എൻപിസിഐ വൈകാതെ നിങ്ങളുടെ ബാങ്കുമായി വിവരം അന്വേഷിക്കുകയും കാര്യം ശരിയാണെന്ന് ബോദ്ധ്യപ്പെട്ടയുടൻ അക്കൗണ്ടിലേക്ക് പണം നൽകുകയും ചെയ്യും.

‘കാക്കനാട് പോയി വിളിച്ച് കൂവിയാൽ ഒരു ഫ്ലാറ്റിൽ നിന്നും മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും’; നിഖില വിമൽ

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ തന്റെ വായിൽ നിന്നും വന്നു വീഴുന്ന ചില കാര്യങ്ങളുടെ പേരിൽ നിഖില വലിയ വിമർശനങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. ഇപ്പോഴിതാ എന്ന നിലയിലുള്ള സിനിമയിലെ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ. ആദ്യ സിനിമ ലഭിച്ചുകഴിഞ്ഞാൽ രണ്ടാമത്തെ സിനിമ ലഭിക്കാനായി വലിയ രീതിയിൽ സ്ട്രഗിൾ ചെയ്യേണ്ടി വരുമെന്നാണ് നിഖില വിമൽ പറയുന്നത്.

നിഖിലയുടേ വാക്കുകൾ

“അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ് എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തത്, പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്ന്. ഇക്കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും, അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്ര​ഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോ​ദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്ര​ഗിൾ ചെയ്യും. സത്യമായിട്ടും കാക്കനാട് പോയി വിളിച്ച് കൂവി കഴിഞ്ഞാൽ ഒരു ഫ്ലാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും.”

‘കാന്താര’ തിയറ്ററിൽ കണ്ടില്ലേ? എങ്കിൽ ഒടിടിയിൽ കാണാം; ചിത്രം എവിടെ, എപ്പോൾ കാണാം?

0
Spread the love

 തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച ദൃശ്യവിസ്മയം ‘കാന്താര’ഒടിടിയിലെത്തി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഈ  ഋഷഭ് ഷെട്ടി ചിത്രം ആഗോളതലത്തിൽ 813 കോടി രൂപയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.   ‘കാന്താര’യുടെ പ്രീക്വൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ ഒക്ടോബർ രണ്ടാം തീയതിയാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപേ ചിത്രമിപ്പോൾ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. 

ഋഷഭ് ഷെട്ടി സംവിധായകനായും നടനായും ബിഗ് സ്‌ക്രീൻ അടക്കിവാഴുന്ന ചിത്രം  പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ സഹ എഴുത്തുകാർ.ആമസോൺ പ്രൈം വീഡിയോ ആണ് ഒടിടി അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകൾ ലഭ്യമാവും. 

കൊളാജൻ കൂടും പാടും ചുളിവും കുറയും; ചെറുപ്പമായി തോന്നാൻ ഫേസ് പാക്കിതാ..

0
Spread the love

മുഖത്ത ചുളിവുകളും മുഖക്കുരുവും അകറ്റാന്‍ ഓട്‌സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും സഹായിക്കും. ഓട്‌സിലെ ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ അകറ്റാനും മുഖത്തെ പാടുകളെ മാറ്റാനും സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം:

1. ഓട്സ്- തൈര്

രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ തുടങ്ങിയവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

2. ഓട്സ്- ഒലീവ് ഓയില്‍

രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

3. ഓട്സ്- മഞ്ഞള്‍

രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

4. ഓട്സ്- പപ്പായ

പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം.

5. ഓട്സ്- കറ്റാർവാഴ ജെല്‍

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

പേളി-ശ്രീനിഷ് ജോഡി പോലെ ഒരു ബിഗ്‌ബോസ് കല്യാണം കൂടി നടക്കുമോ? അനുമോളോട് വിവാഹ അഭ്യർത്ഥന നടത്തി അനീഷ്

0
Spread the love

ബിഗ് ബോസ് സീസൺ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഹൗസിൽ ഒരു ലവ് ട്രാക്ക് രൂപപ്പെട്ടിരിക്കുകയാണ്. മുൻപ് ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയിച്ച പേളി മാണിയും ശ്രീനിഷും മുമ്പ് വിവാഹം കഴിച്ചിരുന്നു ഇത് പോലെ അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കുന്നു അനുമോളും അനീഷും പ്രണയത്തിലാകുമോ എന്നാണു പ്രേക്ഷകർക്ക് ഇനി അറിയാനുള്ളത്.

ആരൊക്കെയാകും ഫൈനൽ 5ൽ വരികയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അനീഷ് സഹമത്സരാർത്ഥിയായ അനുമോളെ പ്രപ്പോസ് ചെയ്തിരിക്കുന്നത്.
കോമണറായി എത്തിയ അനീഷ് അനുമോൾക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന്ചോദിക്കുകയായിരുന്നു. വന്ന സമയത്ത് താത്പര്യമില്ലായിരുന്നെന്നും ഇപ്പോൾ ആർക്കും ഇഷ്ടപ്പെടുന്നയാളാണെന്ന് ഇതിനു അനുമോൾ മറുപടി നൽകി. അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്നായിരുന്നു അനീഷിന്റെ അടുത്ത ചോദ്യം. ചിരിച്ചുകൊണ്ട് അമ്മേ, അയ്യോ എന്നാണ് അനുമോൾ നൽകുന്ന മറുപടി. ചാനൽ പുറത്തുവിട്ട പ്രമോയിൽ അനുമോളുടെ കൂടുതൽ പ്രതികരണം കാണിക്കുന്നില്ല. അനുമോൾ യെസ് ആണോ, നോ ആണോ പറയാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

സിനിമാ പ്രവർത്തകർ രാസലഹരിയുമായി പിടിയിൽ; എംഡിഎംഎ കണ്ടെടുത്തു

0
Spread the love

രാസലഹരിയുമായി കൊച്ചിയിൽ സിനിമാ പ്രവർത്തകർ എക്സൈസിന്റെ പിടിയിലായി. കണ്ണൂർ സ്വദേശികളായ രതീഷ്, നിഖിൽ എന്നിവരാണ് പിടിയിലായത്. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പിടിയിലായത്. സിനിമയിലെ ആർട്ട് വർക്കർമാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ഇവരിൽ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവർക്ക് ലഹരി കൈമാറിയത്, വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതായി എക്സൈസ് സംഘം സൂചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് ഈ അറസ്റ്റ്.

‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’; ചിത്രം നാളെ മുതൽ ഒടിടിയില്‍, എവിടെ കാണാം..

0
Spread the love

മലയാള സിനിമയുടെ അഭിമാന വിജയമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തില്‍ നിന്നുള്ള പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തില്‍ ഒരു നായിക ടൈറ്റില്‍ കഥാപാത്രമായി വന്നതുതന്നെ പുതുമയായിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ആ ബോക്സ് ഓഫീസ് കുതിപ്പ് ചരിത്രവുമായി. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ചും ഒരു റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇതുവരെ ഇടംപിടിച്ചിരുന്നില്ല. അപ്പോഴാണ് ലോക ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി നേടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയത്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. നാളെയാണ് ഇത് (ഒക്ടോബര്‍ 31). ഇപ്പോഴും ചിത്രം തിയറ്ററുകളില്‍ തുടരുന്നുമുണ്ട്. ഒടിടിയില്‍ എത്തുന്നതിന് മുന്‍പ് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. തിയറ്റര്‍ റിലീസിന്‍റെ 65-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 63 ദിവസം കൊണ്ട് (ഇന്നലെ വരെ) ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 156.73 കോടിയാണ്. ഇന്ത്യന്‍ ഗ്രോസ് ആവട്ടെ 183.67 കോടിയും. വിദേശത്തുനിന്ന് മറ്റൊരു 119.9 കോടിയും ചിത്രം നേടി. എല്ലാം ചേര്‍ത്ത് ഇതുവരെ നേടിയ ആഗോള ഗ്രോസ് 303.57 കോടിയാണ്.

സൂപ്പര്‍ഹീറോ ജോണര്‍ ആയതിനാലും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചാവിഷയം ആയിരുന്നതിനാലും ഒടിടിയിലും ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം തന്നെ കാത്തിരിപ്പ് ഉയര്‍ന്നിട്ടുണ്ട്. ടൊവിനോ തോമസ് നായകനാവുന്ന ചാത്തന്‍ ആണ് ലോക ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം. അതിന് ശേഷം ദുല്‍ഖര്‍, മമ്മൂട്ടി ചിത്രങ്ങളും വരും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts