Home Blog Page 41

രജനികാന്ത് അഭിനയം നിർത്തുന്നു! ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രം?

0
Spread the love

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ വാര്‍ത്തകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയിലും ഇത് വലിയ ചര്‍ച്ചയാണ്. എന്നാല്‍ രജനികാന്തിന്‍റെയോ അദ്ദേഹത്തിന്‍റെ ടീമിന്‍റെയോ പ്രതികരണങ്ങളൊന്നും ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല.

നിലവില്‍ 74 വയസാണ് രജനികാന്തിന്. അദ്ദേഹത്തിന്‍റെ രീതികളിലുള്ള മാസ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കേണ്ടിവരുന്നുണ്ട്. പ്രായത്തിന്‍റേതായി പ്രശ്നങ്ങള്‍ ഇത്തരം രംഗങ്ങളുടെ പൂര്‍ത്തീകരണത്തില്‍ പ്രായോഗിക തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രജനികാന്ത് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതായി അടുത്ത കാലത്ത് വിമര്‍ശനമായി ഉയര്‍ന്നിരുന്നു. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒടുവിലെത്തിയ കൂലിയുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്കേറ്റതായും വാര്‍ത്തകള്‍ വന്നിരുന്നു. കുടുംബവും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് രജനികാന്ത് എത്തിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സിനിമാ ജീവിതം അവസാനിപ്പിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ഇനി ആരോഗ്യകാര്യങ്ങളിലും ആത്മീയ വഴികളിലുമൊക്കെ ശ്രദ്ധ കൊടുക്കാമെന്നുമാണ് കുടുംബത്തിന്‍റെ അഭിപ്രായമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്. രജനി ചിത്രങ്ങളുടെ ആവേശം തിയറ്ററില്‍ നിന്ന് ഒഴിയുന്നതിന്‍റെ നിരാശ പങ്കുവെക്കുമ്പോഴും ആരാധകര്‍ക്കും തത്വത്തില്‍ ഇതിനോട് യോജിപ്പാണ്. കമല്‍ ഹാസനൊപ്പം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് രജനിയുടെ അപ്കമിംഗ് ലൈനപ്പുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്ന്. എന്നാല്‍ ഇതിന്‍റെ സംവിധായകനെ ഇനിയും തീരുമാനിച്ചിട്ടില്ല. ജയിലര്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന്‍റെ പേരാണ് ഈ പ്രോജക്റ്റിന്‍റെ സംവിധായകനായി ഉയര്‍ന്ന് കേള്‍ക്കുന്നത്.

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്! ഇന്നത്തെ നിരക്കറിയാം..

0
Spread the love

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയുമായി. കഴിഞ്ഞ പത്തുദിവസങ്ങൾക്കുളളിൽ സംഭവിച്ച വലിയ മാ​റ്റമാണിത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 600 രൂപ കൂടി 89,760 രൂപയായിരുന്നു. ഇന്നത്തെ മാ​റ്റം സ്വർണവിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 17,21 എന്നീ തീയതികളിലായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അമേരിക്കയും ചൈനയും വ്യാപാര ധാരണയിലെത്തുമെന്ന വാർത്തകളാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള ചർച്ചയിൽ വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങികൂട്ടിയ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണ വിൽപ്പന ശക്തമാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും സ്വർണത്തിലെ നിക്ഷേപ താത്പര്യം കുറച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,887 ഡോളർ വരെ താഴ്ന്നു.

‘മകളുടെ അരങ്ങേറ്റം’; ആശംസകളുമായി മോഹന്‍ലാല്‍, ഫസ്റ്റ് ക്ലാപ്പടിച്ചത് പ്രണവ്

0
Spread the love

വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന സിനിമയായ തുടക്കത്തിന് പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ തുടക്കം. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസ്‍മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തി. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ്. വന്‍ വിജയം നേടിയ 2018 ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ആദ്യ സിനിമയില്‍ അഭിനയിച്ചതും മ‍ഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോയതുമൊക്കെ താനിപ്പോള്‍ ആലോചിക്കുകയായിരുന്നെന്ന് ചടങ്ങില്‍ സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഞാന്‍ സിനിമയില്‍ നടനാവണമെന്ന് ആഗ്രഹിച്ച ആളല്ല. കാലത്തിന്‍റെ നിശ്ചയം പോലെ സിനിമയില്‍ എത്തി. അപ്പുവും മായയും സിനിമയില്‍ വരണമെന്നത് ആന്‍റണിയുടെ വലിയ ആഗ്രഹമായിരുന്നു. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയം പോലെയാണ് ഞാന്‍ കാണുന്നത്. എന്റെ മകൾക്കും ഞാൻ ആ പേര് ആണ് നൽകിയത്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അതിനൊപ്പം നിന്നു, മോഹന്‍ലാല്‍ പറഞ്ഞു.

ഇതൊരു അഭിമാന നിമിഷമാണെന്നും മകള്‍ സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചടങ്ങില്‍ സംസാരിച്ച സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. വളരെ സന്തോഷമുള്ള വർഷമാണ് കടന്നു പോകുന്നത്. ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ഉൾപ്പെടെയുള്ള സന്തോഷങ്ങൾ ലഭിച്ച വർഷം. മക്കളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് ഞങ്ങൾ ചെയ്തത്. മായയ്ക്ക്, തുടക്കത്തിന് എല്ലാ അഭിനന്ദനങ്ങളും, സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. ജൂലൈ ഒന്നിന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ദിലീപ്, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, സംവിധായകരായ ജോഷി, തരുണ്‍ മൂര്‍ത്തി,  അടക്കമുള്ളവര്‍ പരിപാടിക്ക് എത്തിയിരുന്നു.

വരുന്നത് ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

0
Spread the love

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (29/10/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കർണാടക തീരത്ത് ഇന്നും (29/10/2025) നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

അടിമാലി മണ്ണിടിച്ചിലിൽ ​ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുത്ത് മമ്മൂട്ടി

0
Spread the love

അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ​ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജ​ഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. ​ഗുരുതരമായി ​പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽമുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജ​ഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

ഞായാറാഴ്ച പുലർച്ച 5.16 ന് ആയിരുന്നു സന്ധ്യയെ രാജ​ഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിലാണ് സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. പിന്നീട് എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേക്കലിലേക്കുള്ള രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികൾ ഏകദേശം പൂർണ്ണരൂപത്തിലാക്കുകയും ചെയ്തിരുന്നു, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതോടെ സന്ധ്യയുടെ ജീവൻരക്ഷിക്കുന്നതിനായി ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കംചെയ്യേണ്ടതായി വന്നു. ഇടതുകാലിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ തുടർ ചികിത്സ ആവശ്യമാണ്. വലതുകാലിലേക്കുള്ള രക്തയോട്ടവും അസ്ഥികളും കുഴപ്പമില്ലാതെയിരിക്കുമ്പോഴും ചതഞ്ഞരഞ്ഞ മസിലുകൾക്ക് തുടർ ചികിത്സ ആവശ്യമാണ്. തിരക്കിനിടയിലും സന്ധ്യയുടെ ആരോഗ്യനിലയെക്കുറിച്ചും മമ്മൂട്ടി ആശുപത്രി രാജഗിരി ആശുപത്രി അധികൃതരുമായി വിശദമായി ചർച്ച ചെയ്‍തു

ആ സിനിമയ്ക്ക് ശേഷം തനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി; ഇട്ടാൽ ആ പേര് വരും; തുറന്നു പറഞ്ഞ് രമേഷ് പിഷാരടി

0
Spread the love

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നടൻ രമേഷ് പിഷാരടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നല്ലവനായ ഉണ്ണി എന്ന ആ കഥാപാത്രത്തിന് വൻ സ്വീകാര്യതയും ലഭിച്ചു. സിനിമയിൽ ഉണ്ണിയുടെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഷർവാണി ഇട്ട് വരുന്ന ഒരു സീൻ ഉണ്ട്.തിയറ്ററിൽ പൊട്ടിച്ചിരി പടർത്തിയ സീനുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് ശേഷം ഷർവാണി ഇട്ട് എങ്ങും പോകാറില്ലെന്ന് പറയുകയാണ് പിഷാരടി. 

“ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട് നല്ല വേഷം, നല്ലവനായ ഉണ്ണി. അതിൽ പിന്നെ എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി. ആ സിനിമയ്ക്ക് ശേഷം കല്യാണത്തിനോ കാത് കുത്തലിനോ ഷർവാണി ഇട്ട് പോയിട്ടില്ല. ഇത് ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും”, രമേഷ് പിഷാരടി പറഞ്ഞു.

വേഗ റാണി ദേവപ്രിയയ്ക്ക് വീട് ഒരുങ്ങുന്നു; തറക്കല്ലിടൽ ഇന്ന്

0
Spread the love

സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തകർത്ത് സ്വർണ്ണം നേടി വേഗ റാണിയായ ഇടുക്കി കാൽവരി മൗണ്ട് സ്വദേശി ദേവപ്രിയയ്ക്ക് വീട് ഒരുങ്ങുന്നു. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ല് ഇന്ന് ഇടും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലാണ് ദേവപ്രിയയും സഹോദരി ഹൈജംപ് താരമായി ദേവനന്ദയും ഉൾപ്പെടുന്ന ഏഴംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇവരെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ച ശേഷം പഴയ വീട് പൊളിച്ചാണ് പുതിയത് നിർമ്മിക്കുന്നത്. ദേവപ്രിയ പഠിക്കുന്ന കൽവരി സ്കൂളിന്റെയും പൗരാവലിയുടെയും സ്വീകരണവും ഇന്ന് നടക്കും.

നിങ്ങളുടെ മുടികൊഴിച്ചിലിന് കാരണം ഈ ഏഴ് പോഷകങ്ങളുടെ കുറവാകാം! അറിഞ്ഞിരിക്കൂ!

0
Spread the love

ഈ ഏഴ് പോഷകങ്ങളുടെ കുറവ് തലമുടി കൊഴിച്ചിലിന് കാരണമാകും

വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവാണ് തലമുടി കൊഴിച്ചിലിന് കാരണം. അവ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയവ കഴിക്കാം.

അയേണ്‍
അയേണിന്‍റെ കുറവ് മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതിനായി ചീര, പയറുവര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം.

ബയോട്ടിൻ (വിറ്റാമിന്‍ ബി7)
തലമുടി വളരാന്‍ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. നട്സുകള്‍, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ കഴിക്കാം.

വിറ്റാമിന്‍ ബി12
വിറ്റാമിന്‍ ബി12 കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ പാലുല്‍പ്പന്നങ്ങളും മാംസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സിയുടെ കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ സിട്രസ് പഴങ്ങള്‍, ബെറി പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയാസീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

സിങ്ക്
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സിങ്ക് സഹായിക്കും. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര തുടങ്ങിയവയിലൊക്കെ സിങ്ക് അടങ്ങിയിട്ടുണ്ട്.

‘ബൈസൺ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു’; മാരി സെൽവരാജ് ചിത്രത്തിന് അഭിനന്ദനവുമായി മണി രത്‌നം

0
Spread the love

ധ്രുവ് വിക്രം നായകനായി എത്തിയ മാരി സെൽവരാജ് ചിത്രം ‘ബൈസൺ ‘ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ മണി രത്‌നം. മണി രത്നത്തിന്റെ സന്ദേശം മാരി സെൽവരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ബൈസൺ സിനിമ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു, ഒരുപാട് ഇഷ്ടമായെന്നും, മാരി സെൽവരാജാണ് യഥാർത്ഥ ബൈസണെന്നും’ പറഞ്ഞ മണി രത്‌നം, ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു

ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബൈസൺ ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അതേസമയം അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

“വിജയ് കരൂർ സന്ദർശിക്കാത്തത്‌ നിരാശാജനകം”; നഷ്ടപരിഹാരത്തുക തിരികെ നൽകി ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ

0
Spread the love

തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ. കരൂരിൽ നടന്ന ടിവികെ റാലിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാളാണ് പണം തിരികെ അയച്ചത്.


അനുശോചനം അറിയിക്കാൻ വിജയ് കരൂരിൽ എത്താത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുവതി പറഞ്ഞു. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതമാണ് വിജയ് നൽകിയത്.മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വിജയ് കരൂരിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പകരം മരിച്ചവരുടെ കുടുംബങ്ങളെ മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് ക്ഷണിക്കുകയും അവരുമായി തന്റെ ദുഃഖം പങ്കുവെക്കുകയുമാണ് ചെയ്തത്.

തന്നെ വിജയ് സന്ദർശിക്കാത്തത് അസ്വസ്ഥതയുണ്ടാക്കിയെന്ന് സംഗവി പെരുമാൾ പ്രതികരിച്ചു. ഒരാഴ്ച മുമ്പാണ് പണം അക്കൗണ്ടിലെത്തിയതെന്ന് യുവതി വ്യക്തമാക്കി. റിസോർട്ടിലേക്ക് ബന്ധുക്കളെ വിളിച്ചതോടെ ഇരുപത് ലക്ഷം തിരിച്ചയക്കുകയായിരുന്നു. ‘വിജയ് കരൂർ സന്ദർശിച്ച് എന്നെയും മറ്റ് ദുരിതബാധിതരെയും ആശ്വസിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്റെ സമ്മതമില്ലാതെ, ചില ടിവികെ പ്രവർത്തകർ ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ മാമല്ലപുരത്തേക്ക് കൊണ്ടുപോയി. അദ്ദേഹം കരൂർ സന്ദർശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാൽ, ഞാൻ പണം തിരികെ നൽകി’- യുവതി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts