Home Blog Page 42

സ്ത്രീകൾ പൂച്ചയായിരിക്കണം! അടുത്തറിയുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ പറഞ്ഞു കൊടുക്കുന്ന കാര്യമാണത്: ജുവല്‍ മേരി

0
Spread the love

പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കുന്ന, എങ്ങനെ പെരുമാറണമെന്ന് പരിശീലിപ്പിക്കുന്ന പുരുഷാധിപത്യ സംവിധാനത്തിനെതിരെ നടി ജുവല്‍ മേരി. വിവാഹം പ്രായം എന്നൊന്നില്ല. എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പെണ്‍കുട്ടികള്‍ തന്നെയായിരിക്കണം എന്നും ജുവല്‍ മേരി പറയുന്നു. പാട്രിയാര്‍ക്കി മൂലം സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നതു പോലുമില്ലെന്നും ജുവല്‍ മേരി പറയുന്നു. പട്ടികളെ പോലെ അനുസരണയുള്ളവര്‍ ആകാനാണ് കുടുംബം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ അവനവനായിരിക്കുന്ന പൂച്ചയാകാനാണ് പെണ്‍കുട്ടികള്‍ പഠിക്കേണ്ടതെന്നും ജുവല്‍ മേരി പറയുന്നു.

ജുവല്‍ മേരിയുടെ വാക്കുകൾ..

ഏത് പ്രായത്തില്‍ പെണ്‍കുട്ടി കല്യാണം കഴിക്കണം എന്നതിന് ലോകത്ത് പലയിടത്തും പല സ്‌കെയില്‍ ആണ്. ഏഴ് വയസ് മുതല്‍ കല്യാണം കഴിപ്പിക്കാമെന്ന് പറയുന്നവരുണ്ട്. ഒമ്പത് വയസ് നിയമപരമായി കല്യാണ പ്രായമാക്കണം എന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. എപ്പോള്‍ കല്യാണം കഴിക്കണം എന്ന് സ്ത്രീയാണ് തീരുമാനിക്കേണ്ടത്. കല്യാണം ഉള്ളില്‍ നിന്നുള്ള തോന്നലില്‍ നിന്നുമുണ്ടാകേണ്ടതാണ്. അങ്ങനെയല്ല ഇവിടെ.

രണ്ട് കൂട്ടര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ആണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ അവര്‍ പോലും അറിയുന്നില്ല. എന്നോട് പല പുരുഷ സുഹൃത്തുക്കളും ചോദിക്കാറുണ്ട് ഞങ്ങളെ ആര് മനസിലാക്കും എന്ന്. ആരാണ് ഈ സിസ്റ്റമുണ്ടാക്കിയത്. അവര്‍ ഒരു പ്രായമാകുമ്പോഴേക്കും ജോലി ചെയ്ത് സമ്പാദിച്ച് കല്യാണം കഴിക്കണം, ആ പെണ്ണിനെ നോക്കണം, കുട്ടികളെ നോക്കണം, അച്ഛനേയും അമ്മയേയും നോക്കണം, അവളുടെ അച്ഛനേയും അമ്മയേയും നോക്കണം, വീട് വെക്കണം, ലോണെടുക്കണം, കാറ് മേടിക്കണം, വര്‍ഷാ വര്‍ഷം ട്രിപ്പ് പോകണം. ഈ ചെലവും ബാധ്യതയുമൊക്കെ പുരുഷന്മാരുടെ തലയില്‍ കൊണ്ടിടുകയാണ്.

പാട്രിയാര്‍ക്കിയാണ് ഇത് ചെയ്യുന്നത്. പക്ഷെ അത് അവര്‍ മനസിലാക്കുന്നില്ല. സഹോദരാ ആണുങ്ങളെയല്ല നമ്മള്‍ എതിര്‍ക്കുന്നത്. നിങ്ങളേയും ഞങ്ങളേയും ഒരുപോലെ ദ്രോഹിക്കുന്ന വൃത്തികെട്ടൊരു സംവിധാനം ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. നമ്മള്‍ അതിനെക്കുറിച്ച് ബോധ്യമുള്ളവരാകണം. എനിക്കൊരു കുടുംബമുണ്ടാകണം, കല്യാണം കഴിക്കണം, പങ്കാളിയ്ക്ക് നല്ല വസ്ത്രം വാങ്ങിക്കൊടുക്കണം, ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടു പോകണം എന്നൊക്കെയുള്ളത് ഒരാളുടെ ഉള്ളില്‍ നിന്നും തോന്നേണ്ടതാണ്. അല്ലാതെ അപ്പുറത്തെ വീട്ടിലെ ചേട്ടനും എന്റെ ചേട്ടനും ചെയ്തു, അതുകൊണ്ട് ഞാനും ചെയ്യണം എന്നല്ല. എനിക്ക് അവരോട് സഹതാപമുണ്ട്.

സ്ത്രീധനം ഇല്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. എല്ലായിടത്തും ഇപ്പോഴുമുണ്ട്. അകെപ്പാടെ വളകാപ്പിന് മാത്രമാണ് കുപ്പികള്‍ ഇടാന്‍ സമ്മതിക്കുക. അല്ലാത്തപ്പോഴെല്ലാം സ്വര്‍ണം വേണം. വരുന്ന ചെക്കനൊപ്പം നില്‍ക്കാന്‍ വേണ്ടി ഉള്ള അറിവിനെ ക്യാന്‍സല്‍ ചെയ്യണം. വിവരമുള്ളവര്‍ മണ്ടിമാരായി അഭിനയിക്കണം.

എനിക്ക് വ്യക്തിപരമായി അടുത്തറിയുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമുണ്ട്. അത് പട്ടിയുടേയും പൂച്ചയുടേയും ഉദാഹരണമാണ്. പെണ്‍കുട്ടികളെ വീട്ടിലെ പട്ടിയാകാനാണ് പരിശീലിപ്പിക്കുക. വാലാട്ടി നില്‍ക്കണം, യജമാനന്‍ വരുമ്പോള്‍ എഴുന്നേറ്റ് കുമ്പിടണം. ഇവരുടെ പുറകെ മണപ്പിച്ച് നടക്കണം. ഇവര്‍ എന്ത് എറിഞ്ഞാലും എടുത്ത് തിരിച്ചു കൊണ്ടു കൊടുക്കണം. ഇങ്ങനെയാണ് നമ്മളെ പരിശീപ്പിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ വീട്ടിലൊരു പൂച്ചയുണ്ടെങ്കില്‍ പൂച്ച പൂച്ച മാത്രമാണ്. പൂച്ച സുന്ദരിയാണ്. വേണമെങ്കില്‍ അവിടെപ്പോയി തലോടണം. അതിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും പൂച്ചയായിരിക്കണം.

നിങ്ങളാരും കരുതുന്നപോലൊരാളല്ല മുകേഷ്, സ്വന്തം അനുഭവങ്ങളിൽ വെളളം ചേർത്താണ് അയാളുടെ തമാശകൾ; തുറന്നടിച്ച് ജഗദീഷ്

0
Spread the love

ഫാലിമി, ഓസ്ലർ,നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ,രേഖചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി, ധീരൻ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകൾക്ക് ശേഷം പുതിയ തന്റെ സിനിമകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. സിനിമയ്ക്ക് പുറത്തും ജഗദീഷ് എന്ന വ്യക്തിയെ മലയാളികൾക്ക് വളരെ പ്രിയമാണ്. മിക്ക കാര്യങ്ങളിലും തന്റേതായ അഭിപ്രായമുള്ള താരം മുഖം നോക്കാതെ ഇത് പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ തന്റെ സുഹൃത്തും നിരവധി ചിത്രങ്ങളിൽ സഹ താരവുമായി അഭിനയിച്ചിട്ടുള്ള മുകേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഓൺലൈൻ മാധ്യമങ്ങൾ ചർച്ചയാക്കുന്നത്.

‘ഞാനും നടൻ മുകേഷുമായുളള സൗഹൃദം വർഷങ്ങളായുളളതാണ്. നിങ്ങളാരും കരുതുന്നപോലൊരു നടനല്ല മുകേഷ്. നല്ല ബുദ്ധിയുളളയാളാണ്. ആർക്കുംപിടികൊടുക്കാത്ത സ്വഭാവമാണ്. സിനിമയിലുളള അദ്ദേഹത്തിന്റെ കഥാപാത്രവും യഥാർത്ഥ സ്വഭാവവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അതുവലിയ കുഴപ്പമാണ്. ഞാനും മുകേഷും തമ്മിൽ വലിയ ബന്ധമാണുളളത്. ഞങ്ങൾ സീൻ കൊഴുപ്പിക്കാൻ വേണ്ടി പലതും ചെയ്തിരുന്നു. മുകേഷും നന്നായി തമാശകൾ പറയാറുണ്ട്. പക്ഷെ സ്വന്തം അനുഭവങ്ങളിൽ വെളളം ചേർത്താണ് മുകേഷ് തമാശകൾ പറയാറുളളത്. ബഡായി ഉണ്ട്. ഇപ്പോഴും പലർക്കും മുകേഷിനെ അറിയില്ല.

എന്റെ അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചതിൽ ഒരുപാട് ആളുകളുണ്ട്. നടൻ ശ്രീനിവാസൻ നിലവാരമില്ലാത്ത തമാശകളൊന്നും പറയാറില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ കൂടുതലും ചോദിക്കുന്നത് മോഹൻലാലാണ്. പക്ഷെ മമ്മൂട്ടി സിനിമാപരമായ കാര്യങ്ങൾ മാത്രമേ എന്നോട് ചോദിക്കാറുളളൂ. അതാണ് അവർ തമ്മിലുളള വ്യത്യാസം. അവാർഡൊക്കെ വാങ്ങണ്ടേയെന്നാണ് മമ്മൂക്ക എപ്പോഴും ചോദിക്കുന്നത്. എല്ലാ ഭാഷയിലെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ട്. എന്നുമാണ് ജഗദീഷ് പറഞ്ഞത്.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സുരാജ് വരെ! താരങ്ങളുടെ വിദ്യാഭ്യാസം എന്താണെന്ന് അറിഞ്ഞാലോ?

0
Spread the love

മലയാള താരങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. വെള്ളിത്തിരയിലെ അഭിനേതാവിനപ്പുറം ഏറ്റവും അടുത്ത അയൽക്കാരനെ പോലെയോ സുഹൃത്തിനെ പോലെയോ നാട്ടുകാരനെ പോലെയോ സിനിമാ താരങ്ങളെ പ്രേക്ഷകർ സ്നേഹിക്കാൻ ശ്രമിക്കാറുണ്ട്. സിനിമയിൽ മെഗാസ്റ്റാറും സൂപ്പർസ്റ്റാറും യൂത്ത് സ്റ്റാറും ഒക്കെയുണ്ട്. സിനിമകളുടെ തുടർച്ചയായ വിജയങ്ങൾ കൊണ്ടും ഓരോ ചിത്രങ്ങൾ കഴിയുന്തോറും മാറ്റുകൂടുന്ന അഭിനവ് കൊണ്ടും ഒന്നിനൊന്ന് മികച്ചവരാണ് മലയാളത്തിലെ താരങ്ങൾ ഓരോരുത്തരും. എന്നാൽ സിനിമയിൽ നമ്മളെ വേറിട്ട കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗദീഷ് ഇപ്പോൾ കരിയറിലെ സെക്കൻഡ് ഇന്നിങ്സിൽ ആണ്. ഒന്നിനോടൊന്ന് ചേർത്ത് വയ്ക്കാൻ കഴിയാത്ത അത്ര വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ താരം തന്റെ കസേര സിനിമയിൽ എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുകയാണ്. ജഗദീഷ് ഒരു എം കോം ബിരുദധാരിയും കേരള സർവകലാശാലയിലെ ഒന്നാം റാങ്ക് കാരനുമാണ്. മറ്റൊരു നടനായ അനൂപ് മേനോൻ തിരുവനന്തപുരം ലോ കോളേജിൽ തന്നെ ബിരുദാനന്ദ ബിരുദാനന്തര പഠനം പൂർത്തിയാക്കി ഒന്നാം റാങ്ക് നേടിയെടുത്താണ് പുറത്തു കടന്നത്. ഇന്ദ്രജിത്ത് സുകുമാരൻ തമിഴ്നാട്ടിൽ നിന്നും ബിടെക് പഠനം പൂർത്തിയാക്കി. നടൻ സുരാജ് വെഞ്ഞാറമൂട് ആകട്ടെ ഐടിഐയിൽ നിന്നും തന്റെ മെക്കാനിക്കൽ ഡിപ്ലോമ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഒന്നാം റാങ്കോടെ നാടകത്തിൽ ബിരുദം നേടിയ ആളാണ്. താരത്തിന് സൈക്കോളജിയിലും ബിരുദമുണ്ട്. ബികോം ബിരുദമാണ് ലാലേട്ടന്റെ യോഗ്യത എങ്കിൽ സിനിമയിൽ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂക്ക ഒരു വക്കിൽ ഉദ്യോഗസ്ഥനായിരുന്നു. തന്റെ ആദ്യചിത്രമായ നന്ദനം പൃഥ്വിരാജ് അഭിനയിക്കുന്നത് ഓസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഐടി ബിരുദം സ്വന്തമാക്കുന്നതിനിടെയാണ്. അതേസമയം സുരേഷ് ഗോപി ഇംഗ്ലീഷ് സാഹിത്യത്തിലും ജയറാം കാലടി ശ്രീശങ്കര കോളേജിൽ നിന്നും ഇക്കണോമിക്സിലും ബിരുദം നേടിയിട്ടുണ്ട്

ഡോൺ പാലത്തറുടെ പുതിയ ചിത്രം; മുഖ്യവേഷത്തിൽ പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും

0
Spread the love

ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പാർവതി തന്റെ ഇൻസ്റ്റാ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. ജോമോൻ ജേക്കബ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും. ഡോൺ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂർ എന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ച അലക്സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാരം ചെയ്യുന്നത്.

ദിലീഷിനേയും പാർവതിയേയും കൂടാതെ രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും. കാണ്ട് വെയ്റ്റ്. പാർവതി തന്റെ ഇൻസ്റ്റാ പേജിൽ കുറിച്ചു. 2023ൽ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിന് ശേഷം ഡോൺ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹമായ സാമ്പത്തിക ഇടപാടുകൾ; കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി? ആരോപണവുമായി ഹൈബി ഈ‌ഡൻ

0
Spread the love

അർജന്റീന ഫുട്‌ബോൾ ടീമിനെ കൊച്ചിയിലെത്തിക്കുന്നു എന്ന പ്രചാരണത്തിലൂടെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈ‌ഡൻ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണ്. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി) സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്തുവിടണമെന്നും ഹൈബി ഈടൻ ആവശ്യപ്പെട്ടു.

ഹൈബി ഈഡന്റെ വാക്കുകൾ

‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഇവിടെ നിന്ന് ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്‌സ് പോലും കൊച്ചിവിട്ട് പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുകയാണ്. ഹോംഗ്രൗണ്ട് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്ന വാടകയായിരുന്നു ജിഡിസിഎയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോൾ സ്റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിർമാണ പ്രവൃത്തികൾ നടത്തിവരുന്ന കമ്പനികൾക്കുള്ള യോഗ്യതയും വ്യക്തമാക്കണം. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങൾ സാധാരണ മുറിച്ചുമാറ്റുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ജിഡിസിഎയും സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ എവിടെയാണ്. ആരുടെ മേൽനോട്ടത്തിലാണ് കരാർ നടപടികൾ നടപ്പാക്കുന്നതെന്നും വ്യക്തമാക്കണം.’

ആരാധകർ കാത്തിരുന്ന പോസ്റ്റ്; ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷിയുടെ സ്റ്റൈലൻ ആശംസാ പോസ്റ്റ്

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. നിരവധിപേരാണ് ദിലീപിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽഎത്തുന്നത്. അതിൽതന്നെ മകൾ മീനാക്ഷിയുടെ ആശംസകൾ ഏറെ ശ്രദ്ധനേടുന്നുണ്ട്. ‘ഹാപ്പി ബർത്ത്‌ ഡേ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി പോസ്റ്റ് പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും ഒരു സ്റ്റെെലിഷ് ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന് പിന്നാൾ ആശംസകൾ അറിയിക്കുന്നത്.

കഴിഞ്ഞ വർഷം മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയിരുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് മീനാക്ഷി.

ദിലീപിനൊപ്പം ചില പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുക്കാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. മീനൂട്ടിയാണ് തന്റെ ലോകമെന്നും എല്ലാ അവളാണെന്നും ദിലീപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പിറന്നാളിന് അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. ഈ വർഷത്തെ പിറന്നാൾ പോസ്റ്റിനായി ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് സ്റ്റെെലിഷ് ചിത്രവുമായി മീനാക്ഷി എത്തിയത്.

നമ്മൾ മാത്രമല്ല ജീവിക്കേണ്ടത്! സ്ത്രീ ഗ്യാസ് കുറ്റി എടുത്തു പൊക്കുന്നതുമല്ല തുല്യത: മീനാക്ഷി അനൂപ്

0
Spread the love

ബാലതാരമായി എത്തി മലയാളി മനസിൽ ഇടംനേടിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് ടിവി റിയാലിറ്റി ഷോ ആങ്കർ ചെയ്യാനെത്തിയപ്പോഴും കുടുംബപ്രേക്ഷകർക്ക് മീനാക്ഷി ഇഷ്ട അവതാരകമാരിൽ ഒരാൾ തന്നെയാവുകയായിരുന്നു. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗറിന്റെ അവതാരകവേഷമാണ് മീനാക്ഷിയെ മലയാളികളിലോട്ട് അടുപ്പിച്ചത്. എല്ലാ വിഷയങ്ങളിലും തന്റേതായ കാഴ്ചപ്പാടുകളുള്ള മീനാക്ഷിയുടെ പല അഭിമുഖ ഭാഗങ്ങളും അഭിപ്രായങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന ഒരു കമൻ്റിലെ ചോദ്യത്തിന് ഉത്തരമായി തുല്യതയെക്കുറിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:

”നീതീയും ന്യായവും എങ്ങനെ കാണുന്നു… (മുൻപത്തെ ഒരു കമൻ്റിലെ ചോദ്യമാണ്) വിഷയം വളരെ വിശദീകരിക്കേണ്ട ഒന്നാണ് എനിക്കറിയുന്നത് ചെറുതായി ഒന്ന് വിശദീകരിക്കാൻ ശ്രമിക്കാം … മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്നരഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും. ഉദാഹരണത്തിന് ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക അഥവാ ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തൻ്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധി .. മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു… ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം …

ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല… പുരുഷൻ്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി .. മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തൻ്റെ വീൽചെയറിൽ ഒരു സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ വീൽചെയറിൽ ATM ലോ …മാളുകളിലോ…കോളേജിലോ.. ‘ ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം … നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നാണ് .. യഥാർത്തത്തിൽ ഇത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം … ഒരു നാട്ടിൽ ഉള്ള സൗകര്യങ്ങൾ ആ നാട്ടിലുള്ളവരേയും അഭിമാനാർഹരാക്കും: ഉദാ.. നമ്മുടെ നാട്ടിലെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകളേയും മറ്റും കാണുമ്പോൾ അവരെന്തോ ഉയർന്ന നിലയിലാണ് എന്ന ഫീൽ അവർക്കും നമുക്കും …ഏതാണ്ടിതേ ഫീൽ മറ്റ് സ്റ്റേറ്റുകളിൽ നാം പോകുമ്പോൾ നമുക്കും തോന്നാറുണ്ട് എന്നതാണ് സത്യം ഇത് ശരിയാണോ എന്നത് മറ്റൊരു കാര്യം…

ചുരുക്കത്തിൽ നമ്മൾ മാത്രമല്ല ജീവിക്കേണ്ടത് അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ് അഥവാ തുല്യരാണ് നമ്മൾ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാൽ ജീവിതം സുന്ദരം … അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാൽ മതിയാവും … മിക്ക വികസിത പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഈ നിലയിലാണ് എന്നു കാണാം… എന്തു കൊണ്ടും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതക്കളും നിലനില്ക്കുന്ന നാടു തന്നെയാണ് .. കേരളം … മനസ്സ് വെച്ചാൽ ..”.

പേളി മാണി ഷോയിൽ അനുപമയെ കുറിച്ച് ചോദ്യം; നാണിച്ച് ധ്രുവ് വിക്രം, ഇരുവരുടെയും പ്രണയം ഉറപ്പിച്ച് സോഷ്യൽ മീഡിയ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഈ വർഷം തുടക്കത്തിൽ അനുപമ പരമേശ്വരനും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലെന്ന താരത്തിൽ വാർത്തകൾ വന്നിരുന്നു. അനുപമയും ധ്രുവും ലിപ്‌ലോക്ക് ചെയ്യുന്നുവെന്ന തരത്തിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് അഭ്യൂഹം ശക്തമാക്കിയത്.സോഷ്യൽ മീഡിയയിൽ ബ്ലൂമൂൺ എന്ന സ്‌പോട്ടിഫെെ ലിസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ആണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്.

വിഷയത്തിൽ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ പേളി മാണിയുടെ യൂട്യൂബ് ചാനലിന് ധ്രുവ് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇതിൽ അനുപമയെക്കുറിച്ച് പേളി മാണി ചോദിക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ മറ്റ് അഭിമുഖങ്ങൾ കണ്ടിട്ടുണ്ടോയെന്ന് പേളി ചോദിക്കുന്നു. അതിന് ധ്രുവ് ഉണ്ടെന്നാണ് പറയുന്നത്. അപ്പോൾ ആരുടെയാണെന്ന് ചോദിക്കുമ്പോൾ അനുപമയുടെതാണെന്ന് ധ്രുവ് മറുപടിയായി പറയുന്നു. ഇത് കേട്ട് അനുപമയുടെ വീഡിയോ എല്ലാം കാണുമല്ലേ? എന്ന് പേളി കളിയാക്കുന്നതും ധ്രുവ് നാണത്തോടെ ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്. രജീഷ വിജയനും ഇത് കേട്ട് ചിരിക്കുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്നതിന്റെ സൂചനയാണ് ഇതെന്ന് ആരാധകർ പറയുന്നു. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിക്കുന്ന ‘ബെെസൺ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി രജീഷയും ധ്രുവും പേളി മാണിയുടെ ഷോയിൽ എത്തിയത്. മാരി സെൽവരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഈ നാളുകാരാണോ? ചിന്തിക്കാതെ മുന്നിട്ടിറങ്ങുന്നത് ദോഷകരമായി ഭവിച്ചേക്കും! അറിയാം..

0
Spread the love

അശ്വതി: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം സാധിക്കും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. എഴുത്തുകൾ മുഖേന വരുമാനമുണ്ടാകും. അന്യരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. നല്ല അവസരങ്ങൾ പൂർണമായും വിനിയോഗിക്കും. ഭാഗ്യദിനം വെള്ളി
ഭരണി: പ്രവർത്തനങ്ങളിൽ തടസങ്ങളും കാലതാമസവും നേരിടും. ഒന്നിലും ചിന്തിക്കാതെ മുന്നിട്ടിറങ്ങുന്നത് ദോഷകരമായി ഭവിച്ചേക്കും. ഔദ്യോഗികരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. വ്യാപാരരംഗത്ത് ധനലാഭമുണ്ടാക്കും. ഭാഗ്യദിനം ഞായർ
കാർത്തിക: ബന്ധുജനങ്ങളിൽ നിന്ന് പലവിധ സഹായങ്ങൾ ലഭിക്കും. ഭൂമി വാടക എന്നിവയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. പുതിയ വീട് എന്ന ആഗ്രഹം സാദ്ധ്യമാകും. ഉന്നതവ്യക്തികളിൽ നിന്ന് സഹായ സഹകരണങ്ങളുണ്ടാകും. ഭാഗ്യദിനം ബുധൻ
രോഹിണി: എല്ലാകാര്യങ്ങളിലും വളരെ ശ്രദ്ധചെലുത്തേണ്ട സമയമാണ്. ഒന്നിന് കരുതിവെച്ച പണം മറ്റൊന്നിനുവേണ്ടി ചെലവഴിക്കേണ്ടി വരും. സഹോദരിയുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. കലാപരമായ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ശനി


മകയിരം: ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. വിദേശത്തുള്ളവർ നാട്ടിലെത്തും. ദൂരയാത്രകൾ ആവശ്യമായി വരും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യം ദൃശ്യമാകും. ഭാഗ്യദിനം ചൊവ്വ
തിരുവാതിര: ബഹുജനരംഗത്ത് പുതിയ പദവിയും ഉദ്യോഗത്തിൽ പ്രമോഷനുമുണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളിൽ ഉയർച്ച. സഹോദരങ്ങളുടെ സഹായം ലഭിക്കും. സർക്കാരിൽ നിന്ന് ലോണുകളോ മറ്റ് ആനുകൂല്യങ്ങളോ കിട്ടും. ഭാഗ്യദിനം ശനി
പുണർതം: കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ഔദ്യോഗിക രംഗത്തെ നേട്ടങ്ങൾ മനസിന് സന്തോഷമുണ്ടാകും. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. അന്യദേശത്തുള്ളവർ തിരികെ നാട്ടിലെത്തും. ഭാഗ്യദിനം ബുധൻ

പൂയം: കായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സന്ദർഭം അനുകൂലമാണ്. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് പണവും ശ്രേയസും വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ


ആയില്യം: വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിക്കും. പ്രവർത്തനമേഖലയിൽ പരിഗണനയും പദവിയും ലഭിക്കും. പഴയ വാഹനം വിൽക്കുവാനും പുതിയത് വാങ്ങാനും അവസരം. കലാസാഹിത്യാദി കാര്യങ്ങളിലൂടെ പേരും പണവും സമ്പാദിക്കും. ഭാഗ്യദിനം ഞായർ
മകം: കർമ്മരംഗത്ത് ചില മാറ്റങ്ങൾ വരും. മനസ് ശരിയായ രീതിയിൽ ചിന്തിക്കുവാനും ശത്രുക്കളെ പരാജയപ്പെടുത്താനും സാധിക്കും. വരുമാനത്തിൽ ഉയർച്ചയും നിക്ഷേപങ്ങളിൽ വർദ്ധനവുമുണ്ടാകും. ലോണെടുത്ത് വീടുപണി പൂർത്തിയാക്കും. ഭാഗ്യദിനം ചൊവ്വ
പൂരം: സന്താനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ജയിക്കും. ആരോഗ്യപരമായി അനുകൂലസമയം. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം വ്യാഴം
ഉത്രം: പുതിയ കച്ചവട സംഭരങ്ങൾ തുടങ്ങും. കായിക വിനോദങ്ങളിൽ പങ്കെടുക്കാനിടവരും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. സിനിമയുമായി ബന്ധപ്പെട്ടവർക്ക് ഈ ആഴ്ച അനുകൂലമാണ്. വാഹനങ്ങളിലൂടെ ആദായം ലഭിക്കും. ഭാഗ്യദിനം ശനി


അത്തം: ബാങ്കുകളിലോ പണമിടപാടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാകും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. ഭാഗ്യദിനം തിങ്കൾ
ചിത്തിര: താത്കാലികാടിസ്ഥാനത്തിൽ ജോലികൾ ലഭിക്കും. ചില പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കാനിടയുണ്ട്. ജനമദ്ധ്യത്തിൽ സ്വാധീനം വർദ്ധിക്കും. ഭൂമി, വാടക വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ
ചോതി: സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മദ്ധ്യസ്ഥം വഹിക്കും. സാമൂഹ്യപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങും. ബന്ധുജനങ്ങളുമായി സമ്പർക്കം പുലർത്തും. കുടുംബത്തിൽ ചില ദൈവിക കർമ്മങ്ങൾ നടക്കാനിടയുണ്ട്. ഭാഗ്യദിനം ശനി
വിശാഖം: തൊഴിൽപരമായി മാറ്റങ്ങൾ സംഭവിച്ചേക്കാം. ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവഹിക്കും. വ്യാപാരരംഗത്തെ എതിർപ്പുകൾ ഒഴിവാക്കി ലാഭമുണ്ടാകും. സ്ത്രീകൾക്ക് അവർ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ നിറവേറ്റാൻ അവസരമുണ്ടാകും. ഭാഗ്യദിനം ചൊവ്വ


അനിഴം: മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പരസ്യങ്ങൾ മുഖേന വരുമാനം കൂടും. കർഷകർക്ക് ആദായമുണ്ടാകും. രക്തസമ്മർദ്ദമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. c. ഭാഗ്യദിനം വ്യാഴം
തൃക്കേട്ട: വീടുമാറി താമസിക്കേണ്ട അവസരമുണ്ടാകും. പുതിയ സംരംഭങ്ങളിൽ നിന്ന് ഉടനടി ഫലം ലഭിക്കും. ബിസിനസിൽ പാർട്ട്ണർഷിപ്പുകൾ അവസാനിപ്പിക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഭാഗ്യദിനം ഞായർ
മൂലം: എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും സാഹിത്യ കാര്യങ്ങളിലും കൂടുതൽ താത്പര്യം പ്രകടിപ്പിക്കും. രാഷ്ട്രീയ കാര്യങ്ങളിലും മറ്റും ശരിയായ ഒരു തീരുമാനമെടുക്കാൻ പ്രയാസം നേരിടും. ഭാഗ്യദിനം ശനി

പൂരാടം: അദ്ധ്യാപകർക്ക് അവാർഡുകൾ ലഭിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കും. ചില പ്രവർത്തന വൈകല്യങ്ങളുണ്ടായാലും പണത്തിന് ബുദ്ധിമുട്ടുണ്ടാവുകയില്ല. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഭാഗ്യദിനം ചൊവ്വ
ഉത്രാടം: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും. പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കും. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ജന സ്വാധീനം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി


തിരുവോണം: ശരിയായ വഴിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും. ഉല്ലാസസഞ്ചാരങ്ങൾക്കും മറ്റും വേണ്ടി സമയം കണ്ടെത്തും. പുതിയ വ്യാപാരസംരംഭങ്ങളിൽ ഏർപ്പെടും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചുകിട്ടും. ഭാഗ്യദിനം വെള്ളി
അവിട്ടം: ബിസിനസിലും ഉദ്യോഗത്തിലും അഭിവൃദ്ധിയുണ്ടാകും. വസ്തുവിന്മേൽ നിലനിൽക്കുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. സന്താനങ്ങളുടെ വിവാഹം തീരുമാനിക്കും. കടക്കെണിയിൽ നിന്ന് മോചനമുണ്ടാകും. ഭാഗ്യദിനം ബുധൻ
ചതയം: ആദായകരമല്ലാത്ത സ്ഥാപനങ്ങൾ ഏറ്റെടുത്ത് ലാഭകരമാക്കാൻ ശ്രമിക്കും. ഭൂമിയോ മറ്റ് വസ്തുക്കളോ പണയപ്പെടുത്തും. മതപരമായ അനുഷ്ഠാനങ്ങൾക്ക് സമയം കണ്ടെത്തും. വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ അവസരം. ഭാഗ്യദിനം ഞായർ
പൂരുരുട്ടാതി: ഇൻഷ്വറൻസിൽ നിന്നും പണം ലഭിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം ലഭിക്കും. വാഹനം വാങ്ങാനദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. പാർട്ണർമാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഭാഗ്യദിനം ചൊവ്വ


ഉത്രട്ടാതി: ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉദാരതയോടെ പെരുമാറും. പൂർവ്വികസ്വത്ത് ഭാഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ക്രയവിക്രയങ്ങളിൽ നിന്നും നേട്ടമുണ്ടാകും. വിദേശത്തു നിന്നുള്ള ധനാഗമം വർദ്ധിക്കും. ഭാഗ്യദിനം ശനി
രേവതി: വീടു പണിയുകയോ പഴയത് മോടിപിടിപ്പിക്കുകയോ ചെയ്യും. ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തി ധനമുണ്ടാക്കും. സഹോദരങ്ങളിൽ നിന്ന് സഹായങ്ങൾ വന്നുചേരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ഭാഗ്യദിനം വ്യാഴം

പ്രണവിന്റെ ‘ഡീയസ് ഈറെ’യിൽ ലാലേട്ടനുമുണ്ടോ? ഒരേ പോലെ പ്രൊഫൈൽ ചിത്രങ്ങൾ സെറ്റ് ചെയ്‌ത്‌ അച്ഛനും മകനും

0
Spread the love

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറെ’യ്ക്കായി കട്ട വെയിറ്റിംഗിലാണ് മലയാളികൾ. അതി​ഗംഭീരമായ തിയറ്റർ എക്സ്പീരിയൻസ് തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറുകളും ഫസ്റ്റ് ലുക്കും വന്നതോടെ ആകാംഷയുടെ കൊടുമുടിയിലാണ് ആരാധകർ. ഇതുവരെ മലയാളം കാണാത്ത പ്രണവിനെയായിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയും പുറത്തുവന്ന അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും ഒടുവിലിതാ ചിത്രത്തിൽ ലാലേട്ടനും ഭാഗമാണോയെന്ന കട്ട കൺഫ്യൂഷനിലാണ് താരത്തിന്റെ ആരാധകർ.

മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങളാണ് ഇത്തരമൊരു സംശയത്തിനാധാരം. ‘ഡീയസ് ഈറേ’ യുടെ ട്രയ്‌ലർ പുറത്തിറങ്ങിയതിന് ശേഷഷം മാറ്റം വരുത്തിയ ഇരുവരുടെയും പ്രൊഫൈല്‍ ചിത്രങ്ങൾക്ക് നല്ല സാമ്യമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ പാറ്റേണിലുള്ളതാണ് രണ്ട് പ്രൊഫൈല്‍ ചിത്രങ്ങളും.മോഹൻലാലും ചിത്രത്തിൽ ഉണ്ടോയെന്നാണ് പലരും ചോദിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts