Home Blog Page 43

‘എന്തേലും കാര്യം നേടാനാകും മമ്മൂട്ടിയുടെ വാലായുളള പിഷാരടിയുടെ നടപ്പെ’ന്ന് സോഷ്യൽ മീഡിയ; എന്നാൽ കാര്യമിതെന്ന് താരം

0
Spread the love

ജോർജ് അറിയാതെ മമ്മൂക്കയെ കാണാനോ അദ്ദേഹം എവിടെയെന്ന് അറിയാനോ ഒരാൾക്കും കഴിയില്ലെന്ന് മെഗാസ്റ്റാറിന്റെ സന്തതസഹചാരിയെ പുകഴ്ത്തി മുൻപൊരിക്കൽ ഒരു പ്രമുഖ നിർമാതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 1991ൽ ഐ.വി. ശശി ചിത്രമായ ‘നീലഗിരി’യിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം മേക്കപ്പ് മാൻ ആയി കൂടിയ ആളാണ് ജോർജ്. അന്നുമുതൽ ഇന്നുവരെ മമ്മൂട്ടിയുടെ സന്തതസഹചാരിയായി എവിടെയും ജോർജ് ഉണ്ട്. ഇത്തരത്തിൽ മമ്മൂക്കയുടെ രണ്ടാമൻ ആരാണെന്നറിയാമോ? മമ്മൂക്കയുടെ ലോക്കൽ പരിപാടികളിലെ സ്ഥിരസാന്നിദ്ധ്യകാരനായി ഇപ്പോൾ കൂടെയുള്ളത് രസികനായ രമേഷ് പിഷാരടിയാണ്. മമ്മൂക്ക – ജോർജ് –പിഷാരടി ആണ് ഇപ്പോഴത്തെ കോമ്പോ.

ആദ്യമൊക്കെ മമ്മൂക്കയുടെ പിന്നാലെ നടക്കുന്ന പിഷാരടിയെ സോഷ്യൽ മീഡിയ വെറുതെ വിട്ടെങ്കിലും പിന്നെ വിമർശന പെരുമഴ ആയിരുന്നു. മമ്മൂട്ടിയുടെ ഒപ്പം പിഷാരടി നടക്കുന്നത് എന്തേലും ലാഭം നേടാൻ ആയിരിക്കുമെന്നും സിനിമാ റോളിനായിരിക്കുമെന്നുമൊക്കെ സോഷ്യൽ മീഡിയ കമെന്റുകൾ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് പിഷാരടി.

‘മമ്മൂട്ടിയുടെ വാലുപോലെ നടക്കുന്നുവെന്ന് ഞാനും കേട്ടിരുന്നു. ഞാൻ ഇതിനെക്കുറിച്ച് ധർമ്മജനോട് സംസാരിച്ചിട്ടുണ്ട്, നമ്മൾ ഇത്രകാലം നടന്നപ്പോൾ പോലും ആരും ഈ വാലും തലയുമായി എന്ന് പറയുന്നത് കേട്ടിട്ടില്ല. അതിന്റെ പ്രശ്നം അദ്ദേഹത്തിന്റെ പ്രൊഫയിലിന്റെ വലുപ്പവും എന്റെ പ്രൊഫയിലും തമ്മിൽ മാച്ച് ആവാത്തതിനാൽ ആണ്. ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ നന്മ സംശയിക്കപ്പെടും. ഒരാൾ നമ്മളോട് നന്നായി സംസാരിച്ചാൽ ഇവൻ എന്തിനാണ് എന്നോട് നന്നായി പെരുമാറുന്നത്? എന്തോ കാര്യം നേടാൻ ഉണ്ടെന്ന് പറയും. എന്റെ കാര്യത്തിലാകുമ്പോൾ ആളുകൾക്ക് ഒരുപാട് പറയാൻ ഉണ്ട്. അവനു അവസരത്തിന് വേണ്ടിയാണ്, സിനിമ കിട്ടാൻ ആണ് എന്നൊക്കെ. ഞാനും അദ്ദേഹവും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മനുഷ്യനായി കണ്ടാൽ ഈ ചോദ്യത്തിന് പ്രസക്തി ഉണ്ടാവില്ല. ഇമ്മാനുവൽ എന്ന പടത്തിൽ പറയുന്നത് പോലെ എന്റെ പ്രായമാണ് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു നടനൊപ്പം ഇരിയ്ക്കാൻ പറ്റുന്നത് എന്റെ ഭാഗ്യമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയുന്നത് വരെ ഇത് മിസ് ആക്കാൻ ഞാൻ തയ്യാറല്ല,’ രമേശ് പിഷാരടി പറഞ്ഞു.

നവംബർ 1 മുതൽ സപ്ലൈകോയിൽ സ്ത്രീക്കൾക്ക് സബ്‌സിഡി ഇതര ഉല്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്; ക്രിസ്‌മസിനും പുതുവർഷത്തിലും സാധനങ്ങൾക്ക് വിലയും കുറയും

0
Spread the love

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്‌മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നത്‌. ഈവർഷം ബഡ്ജറ്റിൽ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.


കഴിഞ്ഞവർഷം ബഡ്ജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സർക്കാർ നൽകിയിട്ടുണ്ട്‌. ഇതിൽ 410 കോടി രൂപ മാത്രമാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്‌. ബാക്കി 7270 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചത്‌.

കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി ഇതര ഉല്പന്നങ്ങൾക്ക് പത്തുശതമാനംവരെ വിലക്കുറവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷ വേളയിലാണ് പ്രഖ്യാപനമുണ്ടായത്.

‘ആരെങ്കിലും ആരോപണവുമായി വന്നാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി’; ധ്യാൻ ശ്രീനിവാസന്റെ പരാമർശം നടൻ അജ്‌മലിനുള്ള മറുപടിയോ?

0
Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല. ഇപ്പോഴിതാ അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യവും താരം നൽകിയ ഉത്തരവുമാണ് വൈറൽ ആകുന്നത്.

“നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”, എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം. എന്നാൽ ഇക്കഴിഞ്ഞ ദിവസം നടൻ അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭവവുമായും ഇതിനു നടൻ നൽകിയ പ്രതികരണവുമായി ചേർത്ത് വായിക്കുകയാണ് ധ്യാനിന്റെ പ്രതികരണത്തെയിപ്പോൾ സോഷ്യൽ മീഡിയ നിവാസികൾ.

വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഭാഗങ്ങളും ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളുമായിരുന്നു ഇക്കഴിഞ്ഞ ദിവസം അജ്മലിന്റെതായി പുറത്തുവന്നത്. ഇത് വിവാദമായതോടെ വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണെന്നും വിശദീകരിച്ചു കൊണ്ട് അജ്മൽ അമീർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ ‘തന്ത്രം’ എന്ന നിലയിൽ ധ്യാൻപറഞ്ഞ കാര്യങ്ങൾ അജ്മലിനെ ഉദ്ദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത്.

കാഹളം മുഴക്കി ആത്മാക്കളെ വിളിച്ചു കൂട്ടുന്ന അന്ത്യവിധി! പ്രണവ് മോഹൻലാലിന്റെ കയ്യിലെ മരുന്ന് കാണാനിരിക്കുന്നേയുള്ളൂ മക്കളെ! ‘ഡീയസ് ഈറെ’ ട്രെയ്‌ലർ

0
Spread the love

പ്രണവ് മോഹൻലാലിന്റേതായി മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഡീയസ് ഈറെ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. അതി​ഗംഭീരമായ തിയറ്റർ എക്സ്പീരിയൻസ് തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‍ലറാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിശബ്‍ദതയെ പോലും പേടിപ്പെടുത്തുന്നത് ആക്കുന്ന തരത്തിലുള്ള സംഭവമാണ് ട്രെയ്‍ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ഒരു ടിപ്പിക്കൽ മലയാളം ഹൊറർ സിനിമ ആയിരിക്കില്ല ചിത്രമെന്നാണ് ട്രെയ്‌ലർ കണ്ട ഭൂരിഭാ​ഗം പേരും പറയുന്നത്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ഓരോ അപ്ഡേറ്റുകളും സിനിമയ്ക്കായുള്ള ആവേശം കൂട്ടുന്ന തരത്തിലുള്ളതായിരുന്നു. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉത്ഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇത്.
കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചു കൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എംആർ, മേക്കപ്പ് റോണെക്സ് സേവ്യർ. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.

നികൃഷ്ടമായ പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വന്നു; മീശമാധവനില്‍ ഒന്നരമാസം അഭിനയിച്ചിട്ട് കിട്ടിയത് 200 രൂപ: കവിരാജ് തുറന്നു പറയുന്നു..

0
Spread the love

ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് കവിരാജ്. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം പൂർണമായി മാറി ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടൻ. ഇപ്പോഴിതാ താൻ സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം നേരിട്ട മോശം അനുഭവങ്ങൾ ആണെന്നും ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രമായ മീശ മാധവനിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഒരു സ്വകാര്യ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കവിരാജ്.

”ഒന്നരമാസം മീശമാധവന്‍ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയില്‍ കിടന്ന് അലച്ചിട്ട് 200 രൂപ വണ്ടിക്കൂലിയാണ് മഹാ സുബൈര്‍ എന്ന നിര്‍മാതാവ് നുള്ളിപ്പെറുക്കി തന്നത്. 5000 രൂപയുടെ ചെക്ക് തന്നു. പടത്തിന്റെ ടെക്‌നിക്കല്‍ വര്‍ക്കെല്ലാം കഴിഞ്ഞ്, റിലീസായി ആറ് മാസത്തിന് ശേഷം മാറുന്ന തരത്തിലാണ് ചെക്ക്. അതാണ് അന്നത്തെ സമ്പാദ്യം അദ്ദേഹം പറയുന്നു.

സിനിമയില്‍ നിന്നും പൂര്‍ണമായി മാറാന്‍ കാരണം ചിലരുടെ സ്വഭാവമാണ്. പല ലൊക്കേഷിലും നികൃഷ്ടമായ പെരുമാറ്റങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സീരിയലില്‍ പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്ന സമയത്ത് ക്യാമറാമാന്‍ മാനസികമായി ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷെ അയാള്‍ അപമാനിച്ചിട്ടും താന്‍ ഒരു വാക്കു കൊണ്ടു പോലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ഭക്ഷണത്തിൽ ഈ പഴങ്ങൾ പതിവാക്കൂ..; സ്‌ട്രെസ്സോ പ്രായ കൂടുതലോ പിന്നെ നിങ്ങളുടെ ചർമത്തെ ബാധിക്കില്ല!

0
Spread the love

ഇപ്പോഴത്തെ കാലാവസ്ഥയും വർക്കും സ്ട്രസ്സുമെല്ലാം കാരണം നിങ്ങളെ വല്ലാതെ പ്രായംബാധിച്ചുവെന്ന തോന്നലുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞു വച്ചോളൂ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ഈസിയായി പഴയതിലും യുവത്വമായിരിക്കാം… ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം..

  1. ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

  1. പേരയ്ക്ക

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. ആപ്പിള്‍
    വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
  2. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

  1. കിവി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

  1. അവക്കാഡോ

ഒമേഗ 3 ഫാറ്റി ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  1. സ്ട്രോബെറി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഫിഫ അനുമതിയില്ല! മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം മാറ്റിവച്ചു

0
Spread the love

ആരാധകരെ നിരാശരാക്കി അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെയും സൂപ്പർ താരം ലയണൽ മെസിയുടെയും കേരള സന്ദർശനം മാറ്റിവച്ചു. അടുത്ത മാസം കൊച്ചിയിൽ നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവച്ചതായി പരിപാടിയുടെ സ്‌പോൺസർ അറിയിക്കുയായിരുന്നു.നവംബർ 17ന് മെസി നയിക്കുന്ന അർജന്റീന ടീം കൊച്ചി ജവഹർ‌ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പരിപാടിയുടെ സ്‌പോൺസറായ ആന്റോ അഗസ്റ്റിനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചിരുന്നത്.എന്നാൽ ഇവിടെ മത്സരം നടത്താൻ ഫിഫ അനുമതി നൽകിയിട്ടില്ലാത്തതിനാൽ മത്സരം അടുത്ത മാസം നടക്കില്ലെന്നാണ് ആന്റോ അഗസ്റ്റിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

അടുത്ത മത്സരം എന്നത്തേക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ അംഗോളയിൽ മാത്രമാണ് അ‌‌‌ർജന്റീന സൗഹൃദ മത്സരം കളിക്കുകയെന്നാണ് അ‌‌‌ർജന്റീന മാദ്ധ്യമങ്ങൾ റിപ്പോ‌‌ർട്ട് ചെയ്യുന്നത്.അതേസമയം അ‌‌ർ‌ജന്റീന ടീമിന്റെ എതിരാളികളായി നിശ്ചയിച്ചിരുന്ന ഓസ്ട്രേലിയൻ ടീമും മത്സരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വലിയ കായിക മാമാങ്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

പാലക്കാട്ടെ ക്ഷേത്രത്തിൽ അജിത്-ശാലിനി ദമ്പതികളുടെ ക്ഷേത്ര സന്ദർശനം; സോഷ്യൽ മീഡിയയിൽ ചർച്ചയായി നടന്റെ നെഞ്ചിലെ ടാറ്റൂ

0
Spread the love

വ്യക്തിജീവിതവും സിനിമ ജീവിതം രണ്ടായി കാണാൻ സാധിക്കാത്ത സെലിബ്രിറ്റികളാണ് നമുക്ക് ചുറ്റും. മിക്ക സെലിബ്രിറ്റികളും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടൻ അജിത് കുമാർ. ഇപ്പോഴിതാ ഇത്തരത്തിൽ നടനും ഭാര്യയും മലയാളികളുടെ എക്കാലത്തെയും ഇഷ്ട നാഡിയുമായ ശാലിനിയുടെയും കേരളത്തിലെ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമാണ് ഇൻറർനെറ്റിൽ ട്രെൻഡ് ആകുന്നത്.

പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായാ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള കുടുംബസമേതം ക്ഷേത്ര മുറ്റത്തു നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണിപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ നടന്റെ നെഞ്ചിലെ ടാറ്റൂ വളരെ വ്യക്തമാണ്. ഇതാണ് ആരാധകർ ഇപ്പോൾ ചർച്ചയാകുന്നത്. സിംപിൾ ആയി മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

‘കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷം’, കൊല്ലം സുധിയുടെ മരണ വൈവരം അറിയാതെ അന്ന് പിഷാരടിയുടെ പോസ്റ്റ്!

0
Spread the love

കോമഡി വേഷങ്ങളിലൂടെയും ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റും ആയ രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സുഹൃത്തായ കൊല്ലം സുധി മരിച്ച ദിവസം താൻ പങ്കുവെച്ച ഒരു പോസ്റ്റിന്റെ പേരിൽ വലിയ ചീത്തവിളിയും വിമർശനങ്ങളും ഏൽക്കേണ്ടിവന്നു എന്നാണ് രമേശ് പിഷാരടി വ്യക്തമാക്കിയത്.

രമേശ് പിഷാരടി യുടെ വാക്കുകൾ..

ഞാൻ ദുബായിലായിരുന്നു. എന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചു. നാട്ടിലേതുമായി ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ട്. ഞാൻ പോസ്റ്റ് ചെയ്ത് കിടന്നുറങ്ങി. നാല് മണിയായപ്പോൾ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോൺ ചേട്ടൻ വിളിക്കുന്നു. ഇങ്ങനെ അപകടമുണ്ടായി, മ​ഹേഷ് കുഞ്ഞുമോന് പരിക്കുണ്ട്, കൊല്ലം സുധി മരണപ്പെട്ടു എന്ന് പറഞ്ഞു. സുധിയുടെ ബോഡി എറണാകുളത്ത് പൊതുദർശനത്തിന് വെക്കണോ എന്നൊരു ചർച്ച വന്നു.

കല്യാണം നടക്കുന്ന ഓഡിറ്റോറിയങ്ങൾ പൊതുദർശനത്തിന് കിട്ടാറില്ല. ഞാൻ ദുബായിൽ ഇരുന്ന് എംഎൽഎ, എംപി വിളികളാണ്. ഓഡിറ്റോറിയത്തിനുള്ള ശ്രമങ്ങൾ നടത്തുന്നു. പക്ഷെ ബോഡി ഇവിടെ വെക്കേണ്ടെന്ന് തീരുമാനമാകുന്നു. ഇതും കഴിഞ്ഞ് ഞാൻ വെറുതെ ഫേസ്ബുക്ക് എടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടൽ പോലെ ചീത്ത വിളി വരുന്നു. ഞാൻ ഡിലീറ്റ് ചെയ്ത് കളഞ്ഞു.

ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ ശബരിമലയിലെ സ്വർണം കണ്ടെത്തി; ബെല്ലാരിയിലെ ജുവലറിയിൽ സൂക്ഷിച്ചിരുന്നത് സ്വർണക്കട്ടികളായി

0
Spread the love

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ വൈകിട്ട് ഗോവർദ്ധന്റെ ജുവലറിയിൽ നിന്നാണ് സ്വർണം കിട്ടിയത്. എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർദ്ധന്റെയും സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്.

500 ഗ്രാമിന് മുകളിലുള്ള സ്വർണക്കട്ടികളാണ് ലഭിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റി തനിക്ക് സ്വർണം വിറ്റിരുന്നതായി ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്തുള്ള വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തി.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts