Home Blog Page 44

ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു; വാങ്ങിയത് ബെല്ലാരിയിലെ വ്യാപാരി

0
Spread the love

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലും തെളിവെടുപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോ​റ്റിയെ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് പുലർച്ചെയോടെ ഉണ്ണികൃഷ്ണൻ പോ​റ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. വേർതിരിച്ചെടുത്ത സ്വർണം വി​റ്റെന്ന് ഉണ്ണികൃഷ്ണൻ പോ​റ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ബെല്ലാരിയിലെത്തിച്ചത്.

അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയും നിർണായകമായിരിക്കുകയാണ്. ശബരിമല സ്വർണപ്പാളി രജിസ്റ്ററിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്നാണ് മുരാരി ബാബുവിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും നേരത്തേ അന്വേഷണ സംഘത്തിന് സമാന മൊഴിയാണ് നൽകിയത്. ഇതോടെ, സ്വർണക്കൊള്ളയിൽ ദേവസ്വം ഉന്നതർക്കെതിരെയുളള കുരുക്ക് മുറുകിയിരിക്കുകയാണ്. നിലവിലെ ബോർഡിന്റെ ഇടപെടൽ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

വവ്വാലിലെ മൂന്നാമനായി തമിഴ് താരം; അഭിമന്യു സിം​ഗിനും മകരന്ദിനും പിന്നാലെ ഇതാ മുത്തുകുമാർ

0
Spread the love

ആദ്യ രണ്ട് നടൻമാരുടെ അപ്ഡേറ്റുകളോടെ പ്രേക്ഷകർക്കിടയിൽ ആവേശം തീർത്ത ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാലിലെ മൂന്നാമത്തെ താരത്തിന്റെ അപ്ഡേറ്റ് അണിയറക്കാർ പുറത്തുവിട്ടു. തമിഴ് സിനിമയിൽ ​ഗാഭീര്യമേറിയ കഥാപാത്രപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകിയ മുത്തുകുമാർ ആണ് വവ്വാലിലേക്ക് എത്തുന്ന മൂന്നാമത്തെ താരം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സരപട്ട പരമ്പരൈ, മഹാൻ , പേട്ട, തലൈവൻ തലൈവി തുടങ്ങിയ സൂപ്പർ ഹിറ്റുകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുകുമാർ മാസ്സ് വേഷമാണ് വവ്വാലിൽ കൈകാര്യം ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ മലയാള ചിത്രമായ പെറ്റ് ഡിക്റ്ററ്റീവിലും മുത്തുകുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നയൻതാര, നിവിൻ പോളി ചിത്രമായ ഡിയർ സ്റ്റുഡന്റിലും മുത്തുകുമാർ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ ആദ്യ അപ്ഡേറ്റ് അഭിമന്യു സിം​ഗ് സിനിമയിൽ അഭിനയിക്കുന്നു എന്നതായിരുന്നു. രണ്ടാമത്തെ അപ്ഡേറ്റായി മകരന്ദ് ദേശ്പാണ്ഡേയും സിനിമയിലെത്തുന്ന വിവരം അണിയറക്കാർ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- ‍സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മോഹൻലാലും പ്രകാശ് വർമ്മയും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ പോലീസ് വേഷം ലാലേട്ടന്

0
Spread the love

തു​ട​രും​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​റി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​പ്ര​കാ​ശ് ​വ​ർ​മ്മ​യും​ ​ബി​നു​ ​പ​പ്പു​വും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​അ​ഭി​നേ​താ​വാ​യ​ ​ഓ​സ്റ്റി​ൻ​ ​ഡാ​ൻ​ ​തോ​മ​സ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ഇ​വ​ർ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​തു​ട​രും​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നാ​യ​ ​ബെ​ൻ​സ് ​എ​ന്ന​ ​ഷ​ൺ​മു​ഖ​വും​ ​പ്ര​തി​നാ​യ​ക​നാ​യ​ ​സി.​ഐ.​ ​ജോ​ർ​ജ് ​സാ​റി​നെ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​കാ​ശ് ​വ​ർ​മ്മ​യും​ ​എ​സ്.​ഐ ​ ​ബെ​ന്നി​യെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​നു​ ​പ​പ്പു​വും​ ​ഒ​രു​മി​ക്കു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ. ​

മോ​ഹ​ൻ​ലാ​ൽ​ ​ഇ​ട​വേ​ള​യ്ക്കു​ ശേ​ഷം​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​ഈ​രാ​റ്റു​പേ​ട്ട​ ​എ​സ്.​ഐ​ ​ആ​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​ജീ​ത്തു​ ​ജോ​സ​ഫി​ന്റെ​ ​ദൃ​ശ്യം​ 3​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ഡാ​ൻ​ ​ഓ​സ്റ്റി​ൻ​ ​തോ​മ​സി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കും.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​എ​ന്നാ​ണ് ​സൂ​ച​ന.​

​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ഇ​ഷ്ക്ക്,​ ​പു​ള്ളി​ക്കാ​ര​ൻ​ ​സ്‌​റ്റാ​റാ,​ ​മ​ഹാ​റാ​ണി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ര​തീ​ഷ് ​ര​വി​യാ​ണ്.​ ​ത​ല്ലു​മാ​ല​ ,​​​ ​വി​ജ​യ് ​സൂ​പ്പ​റും​ ​പൗ​ർ​ണ​മി​യും,​​​ ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ന​ട​ൻ​ ​ആ​ണ് ​ഓ​സ്റ്റി​ൻ​ ​ഡാ​ൻ​ ​തോ​മ​സ്.​ ​എ​ൽ​ 365​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ന് ​ഈ​രാ​റ്റു​പേ​ട്ട​ ​ആ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ദ്യ​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​

ആ​ഷി​ഖ് ​ഉ​സ്മാ​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​ഞ്ചാം​പാ​തി​ര​യു​ടെ​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്നു​ ​ഓ​സ്റ്റി​ൻ.​ ​ന​സ്ളി​ൻ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​​​ ​സം​ഗീ​ത് ​പ്ര​താ​പ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ളി​വു​ഡ് ​ടൈം​സ്,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​സ്ള​ൻ,​ ​ഗ​ണ​പ​തി,​ ​അ​ർ​ജു​ൻ​ദാ​സ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടോ​ർ​പി​ഡേ​ ​എ​ന്നി​വ​യാ​ണ് ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​മ​റ്റ് ​പ്രോ​ജ​ക്ടു​ക​ൾ.​ ​ടോ​ർ​പി​ഡോ​യു​ടെ​ ​ര​ച​ന​ ​ബി​നു​ ​പ​പ്പു​ ​ആ​ണ്.

പന്നിയുടെ കരൾ മനുഷ്യശരീരത്തിൽ; അവയവമാറ്റത്തിലെ നിർണായക വിജയം

0
Spread the love

പന്നിയുടെ കരൾ മനുഷ്യശരീരത്തിലേക്ക് മാറ്റിസ്ഥാപിച്ചത് അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്തെ വലിയൊരു മുന്നേറ്റമായിരുന്നു. ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് പന്നിയുടെ കരൾ മനുഷ്യ ശരീരത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. 2024 മെയ് 27ന് ചൈനയിലെ അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പന്നിയുടെ കരൾ ശരീരത്തിലേക്ക് സ്വീകരിച്ച 71 വയസുകാരൻ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 171 ദിവസങ്ങൾ അതിജീവിച്ചിരുന്നു. ഈ പരീക്ഷണം വിവിധ ജീവിവർഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ശരീരത്തിലേക്ക് മാറ്റി വയ്ക്കുന്നതിലെ സാദ്ധ്യതകളെപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് വഴിതുറന്നു.

ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, പന്നിയുടെ കരൾ ഒരു സഹായ അവയവമായാണ് 71 കാരനിലേക്ക് മാറ്റി സ്ഥാപിച്ചത്. അതായത്, രോഗിയുടെ കരളിനെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ കരളിന് പിന്തുണ നൽകാനാണ് പന്നിയുടെ കരൾ ഉപയോഗിച്ചത്.

രോഗിയുടെ കരളിന്റെ വലതുഭാഗത്ത് നീക്കം ചെയ്യാനാകാത്ത ഒരു ട്യൂമർ ബാധിച്ചിരുന്നതിനാൽ ശേഷിക്കുന്ന ഭാഗത്തിന് സാധാരണമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ 31 ദിവസങ്ങളിൽ ശരീരത്തിലേക്ക് സ്ഥാപിച്ച പന്നിയുടെ കരൾ ഫലപ്രദമായി തന്നെ പ്രവർത്തിച്ചു. പിത്തരസവും മറ്റ് ഘടകങ്ങളും ഉൽപ്പാദിപ്പിക്കുകയും ചെയ്തു. രോഗിയുടെ ശരീരം അത് നിരസിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ, 38-ാം ദിവസം സങ്കീർണതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയായിരുന്നു. മാറ്റിവയ്ക്കപ്പെട്ട കരളിന്റെ ചില ഭാഗങ്ങളിൽ രക്തം കട്ടപിടിച്ചു. ഡോക്ടർമാർ അവ നീക്കം ചെയ്‌തെങ്കിലും പിന്നീട് ആവർത്തിച്ച്‌ രോഗിക്ക് ദഹനനാളത്തിൽ രക്ത സ്രാവം ഉണ്ടാകാൻ തുടങ്ങി. തുടർന്നാണ് 171-ാം ദിവസം മരണം സംഭവിച്ചത്. രോഗിക്ക് മരണം സംഭവിച്ചെങ്കിലും ജനിതകമായ മാറ്റം വരുത്തിയ പന്നിയുടെ കരളിന് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ തെളിവായി ശാസ്‌ത്രജ്ഞന്മാർ ഈ പരീക്ഷണത്തെ വിലയിരുത്തി.

യുനാൻ കാർഷിക സർവകലാശാലയിലെ ഗവേഷകർ പന്നിയുടെ കരൾ 10 ജനിതകമാറ്റ പ്രവർത്തനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ആന്റിബോഡി നിരസിക്കുന്നതിന് കാരണമായ മൂന്ന് പന്നി ജീനുകൾ ശാസ്ത്രജ്ഞർ നീക്കം ചെയ്യുകയും ഏഴ് മനുഷ്യ ജീനുകൾ അതിലേക്ക് ചേർക്കുകയും ചെയ്തു.

‘ജനിതകമായി രൂപകൽപ്പന ചെയ്ത പന്നി കരൾ ഒരു മനുഷ്യനിൽ ദീർഘകാലത്തേക്ക് പ്രവർത്തിക്കുമെന്ന് ഈ പരീക്ഷണം തെളിയിക്കുന്നു’-അൻഹുയി മെഡിക്കൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലീഡ് സർജൻ ബീചെങ് സൺ പറഞ്ഞു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികൾക്ക് ഈ മുന്നേറ്റം വലിയ പ്രതീക്ഷയാണ്.

പല വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടും അവയവമാറ്റത്തിൽ നേരിടുന്ന ദീർഘകാല ക്ഷാമം പരിഹരിക്കുന്നതിന് ഒരു നിർണായക നാഴികക്കല്ലാണ് ഈ വിജയം.

ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ നടപടി നിയമപരമായി നിലനിൽക്കില്ല! ആനക്കൊമ്പ് കേസിൽ മോഹൻലാലിനും വനംവകുപ്പിനും തിരിച്ചടി

0
Spread the love

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ വനംവകുപ്പ് നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കാട്ടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർ‌ദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് 2015ൽ ആനക്കൊമ്പുകൾ ഡിക്ളയർ ചെയ്യാൻ സർക്കാർ അവസരം നൽകുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകുകയും ചെയ്‌തു.

ആനക്കൊമ്പ് സംബന്ധിച്ച് കേസിൽ മോഹൻലാലിനെതിരെ കേസ് ‌ സർക്കാർ പിൻവലിച്ചിരുന്നു. തുടർന്ന്‌ 2011ൽ പെരുമ്പാവൂർ കോടതി ഈ നടപടി റദ്ദാക്കുകയും കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കോടതി സ്‌റ്റേ അനുവദിച്ചു. ഈ കേസിലാണ് ഇന്ന് അന്തിമവിധി ഉണ്ടായിരിക്കുന്നത്.

ഒരു കോടിയുടെ കാർ മാത്രമല്ല, 30 വയസ്സിനുള്ളിൽ മറ്റൊരു വലിയ നേട്ടവും; വെളിപ്പെടുത്തി അഹാന

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ ഇക്കഴിഞ്ഞ 30-ാം പിറന്നാളിന് അഹാന ബിഎംഡബ്ല്യു എക്സ് 5 എസ്‌യുവി വാങ്ങിയിരുന്നു. മുപ്പതുവയസിൽ 1.05 കോടിയുടെ ആഢംബര കാർ സ്വന്തമാക്കിയത്. എന്നാൽ കാർ മാത്രമല്ല ഒരു വീടും അഹാന വാങ്ങിയെന്നാണ് വിവരം. തന്റെ പിറന്നാൾ വ്ലോഗിലാണ് അഹാന ഇക്കാര്യം വെളിപ്പെടുത്തിയത്.

അഹാനയുടെ വാക്കുകൾ..

‘ഒരുപാട് അർത്ഥവത്തായ നല്ല ബന്ധങ്ങൾ ഇതിനിടെ എനിക്ക് ഉണ്ടാക്കാൻ പറ്റി. പ്രണയം കണ്ടെത്താൻ കഴിഞ്ഞു. എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ സാധിച്ചു. നല്ലൊരു കാർ വാങ്ങിച്ചു. കുറച്ചധികം യാത്ര ചെയ്യാൻ പറ്റി’

അതേസമയം അടുത്തിടെ അഹാനയും അമ്മ സിന്ധുവും സഹോദരിമായ ഇഷാനിയും ഹൻസികയും ചേർന്ന് ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും യാത്ര ചെയ്യുന്ന സമയത്ത് തങ്ങൾക്ക് വേണ്ടി സാരികൾ വാങ്ങുമ്പോൾ എക്സ്ട്രാ പീസുകളെടുത്ത് വിൽപന നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. അതിനാൽത്തന്നെ വളരെ ലിമിറ്റഡ് സാരികളാണ് വിൽക്കുന്നത്. എന്നാൽ ഇവയ്ക്കൊക്കെ വളരെ വിലക്കൂടുതലാണെന്നും സാധാരണക്കാർക്ക് വാങ്ങാൻ കഴിയില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തിരുന്നു.

പ്രമേഹ രോഗികള്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ സത്യമെന്ത്?

0
Spread the love

പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ?

ഉരുളക്കിഴങ്ങ് നമ്മളിൽ പലർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. എന്നാൽ പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ?

അന്നജം, കാര്‍ബോഹൈട്രേറ്റ്

അന്നജം, കാര്‍ബോഹൈട്രേറ്റ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്.

ബ്ലഡ് ഷുഗര്‍ കൂടും

ഉരുളക്കിഴങ്ങിൽ അന്നജം കൂടുതലായതിനാല്‍ ഇത് ശരീരം ഗ്ലൂക്കോസായി വിഘടിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു.

ഗ്ലൈസെമിക് സൂചിക കൂടുതല്‍

ഉരുളക്കിഴങ്ങിന്‍റെ ഗ്ലൈസെമിക് സൂചികയും കൂടുതലാണ്.

പ്രമേഹ രോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?

പ്രമേഹരോഗികൾ പരമാവധി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ശ്രമിക്കുക. 

ശരീരഭാരം കൂടാനും കാരണമാകും

ഉരുളക്കിഴങ്ങിന്‍റെ അമിത ഉപയോഗം ശരീരഭാരം കൂടാനും കാരണമാകും.

ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ്

പ്രമേഹ രോഗികള്‍ ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. ഇവയുടെ ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്, കൂടാതെ അന്നജവും കുറവാണ്.

ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി ഡാർക്ക് ഹൊറർ ത്രില്ലർ ‘ആമോസ് അലക്സാണ്ടര്‍’

0
Spread the love

ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടര്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഡാർക്ക് ഹൊറർ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്സാണ്ഡർ. ഈ കഥാപാത്രത്തിലൂടെ ജാഫർ ഇടുക്കിയുടെ ഗ്രാഫ് ഉയരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

കലാഭവൻ ഷാജോൺ, ഡയാന ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവര്‍ക്കൊപ്പം പുതുമുഖം താര അമല ജോസഫും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് ചില പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രചന അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം മിനി ബോയ്, ഛായാഗ്രഹണം പ്രമോദ് കെ പിള്ള, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം കോയാസ്, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ അരുൺ കുമാർ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുഹമ്മദ് പി സി. തൊടുപുഴയിലും പരിസരങ്ങളിലും രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലുമായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

സ്വന്തം ശബ്ദം തന്നെ വച്ചില്ലെങ്കിൽ പ്രൊമോഷന് വരില്ലെന്ന് ശോഭനയുടെ ഭീഷണി! തുടരും താൻ വളരെ എഫർട്ട് എടുത്ത് ഡബ്ബ് ചെയ്തതിട്ടും തന്റെ ശബ്ദം മാറ്റിയെന്ന് ഭാഗ്യലക്ഷ്മി

0
Spread the love

പല കളക്ഷൻ റെക്കോർഡുകളും കാറ്റിൽ പറത്തി പ്രേക്ഷകരുടെ കയ്യടിയോടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് മോഹൻലാൽ-തരുൺമൂർത്തി കൂട്ടുകെട്ടിൽ പിറന്ന തുടരും. മലയാളികളുടെ എക്കാലത്തേയും ഇഷ്ട് ജോഡിയായ മോഹൻലാലും ശോഭനയും സ്‌ക്രീനിൽ വിസ്‌മയം തീർത്തപ്പോൾ സിനിമാ പ്രേക്ഷകർക്ക് ചിത്രമൊരത്ഭുതമായി മാറുകയായിരുന്നു. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശോഭന തന്നെയായിരുന്നു. എന്നാല്‍ തുടരും സിനിമയിലെ ശോഭനയുടെ റോളിലേക്കായി താൻ മുഴുവനായി ഡബ്ബിങ് ചെയ്തിരുന്നുവെന്നും പക്ഷേ ശോഭനയുടെ തന്നെ നിര്‍ബന്ധത്തെ തുടര്‍ന്ന് അത് മാറ്റുകയായിരുന്നു എന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ തുറന്നുപറയുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ..

ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേണ്ട എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. പക്ഷെ ഈയ്യടുത്ത് വിഷമിപ്പിക്കുന്നൊരു സംഭവമുണ്ടായി. ശോഭനയുടെ മിക്ക സിനിമകള്‍ക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും പറയും ഏറ്റവും കൂടുതല്‍ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഇതിപ്പോള്‍ ഞാന്‍ ആദ്യമായിട്ടാണ് പുറത്ത് പറയുന്നത്. പറയണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന വിഷയമാണ്.

തുടരുമിന് ഡബ്ബിങിന് വിളിച്ചപ്പോള്‍ തമിഴ് കഥാപാത്രം ആണെന്ന് പറഞ്ഞു. അവര്‍ നന്നായി തമിഴ് പറയുമല്ലോ അതിനാല്‍ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു. ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു, സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം, ഭാഗ്യ ചേച്ചി മതി എന്ന്. എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ പോയി.

കുറച്ച് കാലങ്ങളായി എനിക്ക് ഡബ്ബിങ്ങിലുള്ള ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. എന്റെ ശബ്ദം ഓവര്‍ എക്‌സ്‌പോസ്ഡ് ആയെന്ന് തോന്നുന്നുണ്ട്. അത് കഥാപാത്രത്തെ ബാധിക്കും. ഭാഗ്യലക്ഷ്മിയെയാകും അവര്‍ കാണുക. അതെനിക്ക് ഇഷ്ടമല്ല. അവിടെപ്പോയി സിനിമ കണ്ടപ്പോഴും ഞാന്‍ ചോദിച്ചു ഇത് ശോഭന തന്നെ ചെയ്താല്‍ പോരെയെന്ന്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയും സുനിലും കൂടെ ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. മുഴുവന്‍ സിനിമയും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേര്‍ട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു.

ഒരു മാസം കഴിഞ്ഞും സിനിമ റിലീസായില്ല. ഒരു ദിവസം ഞാന്‍ രഞ്ജിത്തിനെ അങ്ങോട്ട് വിളിച്ചു. ചേച്ചി, എങ്ങനെ പറയണമെന്ന് അറിയില്ല. ചേച്ചിയുടെ ശബ്ദം മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു. എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങള്‍ക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്ന് അവര്‍ എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ച വ്യക്തിയ്ക്ക് അവരുടെ ശബ്ദം നല്‍കാനുള്ള എല്ലാ അവകാശമുണ്ട്. ആര് ശബ്ദം നല്‍കണമെന്നത് സംവിധായകന്റെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാനുള്ള അവകാശവുമുണ്ട്. അതിലൊന്നും എനിക്കൊരു എതിര്‍പ്പുമില്ല.

പക്ഷെ, എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്‌തൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു. അവര്‍ പറഞ്ഞില്ല. നിര്‍മാതാവും സംവിധായകനും പറഞ്ഞില്ല. ഇതേ സംവിധായകന്‍ പ്രൊമോഷന്‍ ഇന്റര്‍വ്യുവിലിരുന്ന് പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ ഓണ്‍ വോയ്‌സ് ആയിരിക്കുമെന്നും തീരുമാനിച്ചിരുന്നുവെന്ന്. അത് നുണയാണ്. സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. ക്ലൈമാക്‌സില്‍ അവര്‍ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം ശോഭനയ്ക്ക് അത്ര അലറി നിലവിളിച്ച് ചെയ്യാനാകില്ല, അവര്‍ക്ക് അത്രയും എക്‌സ്പീരിയന്‍സില്ല. ഡയലോഗ് ഒക്കെ അവര്‍ പറഞ്ഞിട്ടുണ്ടാകും, പക്ഷെ അലറലും നിലവിളിയും എന്റേതാണ്. അവര്‍ എന്നോട് എത്തിക്‌സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്.

ജനപ്രിയ പരമ്പരയിൽ മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം അതിഥി വേഷത്തിൽ ബിൽ ഗേറ്റ്സും

0
Spread the love

മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം ടെലിവിഷന്‍ പരമ്പരയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്. ജനപ്രിയ പരമ്പരയായ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’യുടെ പുതിയ പതിപ്പിൽ അതിഥി വേഷത്തിൽ ബിൽ ഗേറ്റ്സ് എത്തുമെന്നാണ് സ്മൃതി ഇറാനി അറിയിച്ചത്. ഇന്ത്യൻ വിനോദ ലോകത്തെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വരാനിരിക്കുന്ന എപ്പിസോഡുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് മുൻഗണന നൽകുകയെന്നും സ്മൃതി ഇറാനി പറഞ്ഞു.

“ഇന്ത്യൻ വിനോദ ലോകത്തെ ഒരു ചരിത്ര നിമിഷമാണിത്. വളരെക്കാലമായി, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മുഖ്യധാരാ ചർച്ചകളിൽ വരുന്നില്ല. അത് മാറ്റുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പാണിത്”- സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. മാതൃ- ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബിൽ ഗേറ്റ്സ് വീഡിയോ കോൾ വഴി സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രമായ തുളസിയുമായി സംവദിക്കും. ബിൽ ആന്‍ഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.

വരാനിരിക്കുന്ന എപ്പിസോഡില്‍ ഒരു വിശിഷ്ടാതിഥി എത്തുമെന്ന സൂചന നിര്‍മ്മാതാക്കള്‍ തന്നെയാണ് സൂചന നല്‍കിയത്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ഒരു ടീസറിലൂടെ ആയിരുന്നു ഇത്. അമേരിക്കയിൽ നിന്നുള്ള ഒരു വ്യക്തിയുമായി തുളസി വീഡിയോ കോളിൽ സംസാരിക്കുന്നതാണ് പ്രൊമോയിലുള്ളത്, അതാരാണെന്ന് പ്രൊമോയിൽ കാണിക്കുന്നില്ല.

“അമേരിക്കയില്‍നിന്ന് നേരിട്ട് ഞങ്ങളുമായും കുടുംബവുമായും ബന്ധപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാ” – ടീസറില്‍ സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്. പിന്നീട് സ്മൃതി ഇറാനി തന്നെയാണ് ആ അതിഥി ബിൽ ഗേറ്റ്സാണെന്ന് വ്യക്തമാക്കിയത്.

ഈ വര്‍ഷം ആദ്യമാണ് സ്മൃതി ഇറാനി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പരമ്പര വലിയ ജനപ്രീതി നേടുന്നുണ്ട്. എട്ട് വര്‍ഷത്തോളം 1833 എപ്പിസോഡുകളിലായാണ് പരമ്പരയുടെ ആദ്യ ഭാഗം എത്തിയത്. എന്നാൽ രണ്ടാം ഭാഗം 150 എപ്പിസോഡുകളുള്ള ലിമിറ്റഡ് സീരീസായാണ് ഒരുക്കിയിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts