Home Blog Page 45

സ്വർണവില വീണ്ടും താഴേക്ക്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 5,640 രൂപ

0
Spread the love

 പവന് ഒരു ലക്ഷം രൂപ തൊടുമെന്ന പ്രവചനങ്ങൾക്കിടെ ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയിൽ കുറഞ്ഞു.

ഏറ്റവും ചെറിയ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം രൂപയ്ക്ക് താഴെയായി. 99,249 രൂപയോളം ചെലവാക്കിയാൽ അഞ്ചുശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങാം. ഇന്നലെ ഒറ്റദിവസം രണ്ട് തവണയാണ് വില കുറഞ്ഞത്. 3,440 രൂപ കുറഞ്ഞ് പവന് 92,320 രൂപയായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്.

ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ടുവലിക്കുകയാണെന്നാണ് വില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകർ ലാഭമെടുക്കാനായി വില്പന സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അതേസമയം, ഈ വിലയിടിവ് താത്ക്കാലികമാണെന്നും വില വീണ്ടും ഉയരാനാണ് സാദ്ധ്യതയെന്നും പറയുന്നു.

പുതിയ സാഹചര്യത്തിൽ ആഭരണങ്ങളായും നാണയങ്ങളായും വാങ്ങുന്നതിന് പകരം ഉപഭോക്താക്കൾ ഡിജിറ്റൽ സ്വർണമാണ് വാങ്ങുന്നത്. എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഗോൾഡ് ഫണ്ട്സ് ഒഫ് ഫണ്ട്സ് എന്നിവയിലേക്കാണ് പ്രധാനമായും നിക്ഷേപം ഒഴുകിയെത്തുന്നത്. ശുദ്ധത, സുരക്ഷിതത്വം, പണിക്കൂലി എന്നിവയെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപകർക്ക് സ്വർണം വാങ്ങാമെന്നതാണ് പ്രധാന ആകർഷണം.

‘ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക’; എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനുള്ളതല്ല, രൂക്ഷ പ്രതികരണവുമായി സായ്കുമാറിന്റെ മകൾ

0
Spread the love

അച്ഛന്‍ സായ്കുമാറിന്റെ പാതയിലൂടെയാണ് വൈഷ്ണവിയും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അച്ഛന്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ കയ്യടി നേടിയപ്പോള്‍ സീരിയലിലെ വില്ലത്തിയായാണ് വൈഷ്ണവി താരമായത്. കൈയ്യെത്തും ദൂരത്ത് ന്ന് പരമ്പരയിലൂടെയാണ് വൈഷ്ണവി അഭിനയത്തിലെത്തുന്നത്. പിന്നീട് പല പരമ്പരകളിലും അഭിനയിക്കുകയും ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യവുമായി മാറുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈഷ്ണവിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അച്ഛന്‍ സായ്കുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രമാണ് വൈറലായത്. ഐഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളില്‍ കൈ വച്ചിരിക്കുന്ന സായ്കുമാറിനെ സൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രം. അപൂര്‍ണമായൊരു സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്.

ചിത്രം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി വൈഷ്ണവി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേജില്‍ പങ്കുവച്ച ചിത്രമല്ല അത്. തന്റെ ഫാന്‍ പേജില്‍ വന്ന ചിത്രമാണ്. തന്റെ അച്ഛനോടുള്ള സ്‌നേഹം ഇങ്ങനെ എഐ ചിത്രത്തിലൂടെ കാണിക്കേണ്ട കാര്യമില്ലെന്നുമാണ് വൈഷ്ണവി കുറിപ്പില്‍ പറയുന്നത്.

”നമസ്‌കാരം, ഞാന്‍ വൈഷ്ണവി സായ്കുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ച് ദിവസമായ് എന്റെ കുടുംബത്തെക്കുറിച്ചും എന്റെ അച്ഛനേയും അമ്മയേയും കറിച്ചും എന്നേയും എന്റെ ജീവിതത്തെക്കുറിച്ചും പല പോസ്റ്റുകളും കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല” താരം പറയുന്നു.

”എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ പേഴ്‌സണല്‍ ലൈഫ് വിഷയങ്ങള്‍ പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസില്‍ ഉള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്ക് ഇല്ല. ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക” എന്നുമാണ് വൈഷ്ണവി പറയുന്നത്.

ലണ്ടൻ ഷെഡ്യൂളും തീർത്ത് ‘പാട്രിയറ്റ്’; മമ്മൂട്ടി-മോഹൻ ലാൽ ചിത്രത്തിനായുള്ള കട്ട കാത്തിരിപ്പിൽ ആരാധകർ

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും മഹേഷ് നാരായണന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടൻ. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ലണ്ടനിലക്ക് അടുത്ത ഷെഡ്യൂളിനായി പോയിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയായി എന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ലണ്ടനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. 30 ദിവസത്തെ ചിത്രീകരണം കൂടി ഇനി സിനിമയുടേതായി പൂർത്തിയാകാനുണ്ട്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ എന്നാണ് റിപ്പോർട്ട്. അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ.

സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ടീസറിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നടന്നുവരുന്ന ഷോട്ട് ഇതിനോടകം വൈറലാണ്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.

ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

ഈ നാച്ചുറൽ ഡൈ ഒറ്റത്തവണ ഉപയോഗിച്ചാൽ മതി; മാസങ്ങളോളം നര പുറമേ കാണില്ല!

0
Spread the love

നല്ല ആരോഗ്യത്തോടെ നീളത്തിൽ വളരുന്ന മുടി ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഈ കാലഘട്ടത്തിൽ മുടി സംരക്ഷണം വളരെ പ്രയാസമേറിയ കാര്യമാണ്. വിപണിയിൽ ലഭ്യമായ ഷാംപൂ മുതൽ ഹെയർ മാസ്ക് വരെ പലരും ഉപയോഗിക്കാറുണ്ട്. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കെമിക്കലുകളുടെ അമിത ഉപയോഗം അകാലനരയ്‌ക്ക് കാരണമാകും. ഇങ്ങനെയുണ്ടാകുന്ന നര മാറ്റാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഡൈകളുണ്ട്. വളരെ ഫലപ്രദമായ ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി – 4 ടേബിൾസ്‌പൂൺ

ഗ്രാമ്പു പൊടിച്ചത് – അര ടീസ്‌പൂൺ

ഹെന്നപ്പൊടി – 2 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ – അര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ രണ്ട് ഗ്ലാസ് വെള്ളം ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾസ്‌പൂൺ കാപ്പിപ്പൊടിയും ഗ്രാമ്പുവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഈ വെള്ളം തണുക്കാനായി മാറ്റിവയ്‌ക്കുക. ബാക്കിയുള്ള കാപ്പിപ്പൊടിയും ഹെന്നപ്പൊടിയും ഇരുമ്പ് പാത്രത്തിലെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കിവച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക. എട്ട് മണിക്കൂർ വച്ചശേഷം തലയിൽ പുരട്ടാവുന്നതാണ്. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തലയിൽ വച്ചശേഷം കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ നര മുഴുവൻ മാറുന്നത് കാണാം. അമിതമായി ഷാംപൂ ഉപയോഗിച്ചില്ലെങ്കിൽ മാസങ്ങളോളം ഈ നിറം മുടിയിൽ നിലനിൽക്കും

പൊലീസിന്റെ നോട്ടീസിൽ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

0
Spread the love

റാപ്പർ വേടനെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് മെയിൽ മുഖേനെ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമായിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിക്ക് പൊലീസ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാൽ യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നോട്ടീസ് അയച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ ജില്ലാ കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. ഗവേഷക വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 2020 ഡിസംബറിലാണ് സംഭവം നടന്നത്.

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് പരാതിക്കാരി വേടനെ ബന്ധപ്പെട്ടത്. വേ‌ടന്റെ നിർദ്ദേശപ്രകാരം വിവരങ്ങൾ ശേഖരിക്കാൻ എറണാകുളത്ത് എത്തിയ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടെന്നും പരാതിയിലുണ്ട്.

മെമ്മറി കാർഡ് വിവാദം; ‘അമ്മ’ താരസംഘടനയിൽ തെളിവെടുപ്പ്

0
Spread the love

മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിൽ തെളിവെടുപ്പ്. അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. മെമ്മറി കാർഡ് വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുന്നുണ്ട്. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ അന്ന് തീരുമാനമായിരുന്നു.

സമീപകാലവിവാദങ്ങളെത്തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അമ്മയുടെ കഴിഞ്ഞ മീറ്ററിങ്ങിലെ പ്രധാന അജണ്ട. വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സംഘടനയിൽ ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും അന്നത്തെ യോഗത്തിൽ ചർച്ചയായിരുന്നു. തുടര്‍ന്നാണ് വിഷയത്തിൽ അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കിയതും അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചതും.

‘ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു​ള്ള​ ​ഉ​ത്തരം’; ദീപാവലി സർപ്രെെസായി മകളുടെ ചിത്രങ്ങൾ വെളിപ്പെടുത്തി ദീപികയും രൺവീറും

0
Spread the love

ദീപാവലി ദിനത്തിന് പിന്നാലെ ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. തങ്ങളുടെ മകൾ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിരിക്കുകയാണ് താരങ്ങൾ. ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ ദുവ പദുകോൺ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാൾ കുഞ്ഞിന്റെ മുഖം മാദ്ധ്യമങ്ങളിൽ നിന്ന് താരങ്ങൾ മറച്ചുവച്ചിരുന്നു. രാജ്‌കുമാർ റാവു, റിയ കപൂർ, നേഹ ധൂപിയ തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. കുട്ടി നല്ല ക്യൂട്ടാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

2018​ ​ന​വം​ബ​റി​ൽ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങി​ലാ​യി​രു​ന്നു​ ദീപികയും രൺവീർ സിംഗും ​ ​വി​വാ​ഹിതരായത്.​ ​ക​ഴി​ഞ്ഞ​ ​സെപ്തംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിച്ചത്. ജനിച്ച് രണ്ടുമാസങ്ങൾക്ക് ശേഷം മകളുടെ പേര് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ‘ദു​വ​ ​പ​ദു​കോ​ൺ ​സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​ ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ എന്നാണ് അന്ന് ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.​ ​

സ്വർണവില കുത്തനെ താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് നാലായിരം രൂപയിലധികം!

0
Spread the love

ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു. ഒറ്റയടിക്ക് 2480 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 93280 രൂപയായി. അടുത്തിടെ ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും ഉയർന്ന തുക കുറയുന്നത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി.

പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9640 രൂപയായി. ചിലയിടത്ത്‌ വെള്ളി വിലയിലും ഇന്ന് ഇടിവ്‌ രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു. ഇതോടെ 180 രൂപയായി. ഇരുപത്തിരണ്ട് കാരറ്റ് സ്വർണത്തിന് ഇന്നലെ രാവിലെ പവന് 1,520 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തിയിരുന്നു. അതായത് ഇന്നലെയും ഇന്നുമായി നാലായിരം രൂപയിലധികമാണ് കുറഞ്ഞത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

0
Spread the love

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളത്. ഇതിനാൽ തന്നെ സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്

‘കാന്താര’യെ ഇമിറ്റേറ്റ് ചെയ്ത് ശാലു മേനോന്റെ ഫോട്ടോ ഷൂട്ട്; ‘ഇത് കാന്താര അല്ല പഴുതാര’യെന്ന് മോശം കമന്റിട്ട ആൾക്ക് ചുട്ട മറുപടി നൽകി നടി

0
Spread the love

നർത്തകിയും നടിയുമായ ശാലു മേനോൻ മലയാളികൾക്കെല്ലാം സുപരിചിതയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അടുത്തിടെ കാന്താര എന്ന ചിത്രത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കാന്താര ചിത്രത്തിലെ നായിക കഥാപാത്രം കനകവതിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടാണ് ശാലു ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

രാജകീയ പ്രൗഡിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നിൽക്കുന്ന ശാലുവിനെ ചിത്രങ്ങളിൽ കാണാം. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ‘കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ ഇതിന് വന്ന ഒരു കമന്റുന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാലു.

shalu-menon

ഫോട്ടോയ്ക്ക് താഴെ ‘ഇത് കാന്താര അല്ല പഴുതാര ആണ്’ എന്നാണ് ഒരാൾ കമന്റിട്ടത്. ‘അത് നിന്റെ വീട്ടിലുള്ളവ‌ർ’ എന്നാണ് ശാലു മറുപടി നൽകിയത്. പിന്നാലെ താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. മറുപടി കലക്കിയെന്നാണ് പലരുടെയും അഭിപ്രായം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts