Home Blog Page 46

മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ ‘കറക്കം’: ക്രൗൺ സ്റ്റാർസും ടി-സീരീസും കൈകോർക്കുന്നു

0
Spread the love

റ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിനായി ടി-സീരീസുമായി ആദ്യമായി ഒന്നിച്ച് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റ്. ദേശീയ തലത്തിൽ മികച്ച കഥകളും സംഗീത മികവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പങ്കാളിത്തം ഇരു ബാനറുകളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തുടക്കമിടുകയാണ്. ചിത്രത്തിൻ്റെ തീം മ്യൂസിക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

കറക്കത്തിന്റെ സംഗീതം ഒരുക്കുന്നത് സംഗീതജ്ഞൻ സാം സി.എസ്. ആണ്. മുഹ്‌സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന യാത്രയ്ക്ക് തുടക്കാമിടുകയാണ് ക്രൗൺസ്റ്റാർസ് കറക്കത്തിലൂടെ.

“ടി-സീരീസുമായി സഹകരിച്ച് ‘കറക്കം’ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. വരാനിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളിൽ ആദ്യത്തേതാണ് ഈ പങ്കാളിത്തം. മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഉന്നതിയിൽ ആണ് നിൽക്കുന്നത്. ഈയൊരു തരംഗത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു”, എന്ന് ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെ പ്രൊഡ്യൂസർമാരും സ്ഥാപകരുമായ കിംബർലി ട്രിനിഡാഡെയും അങ്കുഷ് സിംഗ് പറഞ്ഞു.

“കറക്കം എന്ന ചിത്രത്തിനായി ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റുമായി കൈകോർക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ശക്തമായ കഥപറച്ചിലും സൃഷ്ടിപരമായ ദൃശ്യഭാവനയിലും മലയാള സിനിമ എപ്പോഴും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു. ഈ സഹകരണം ഒരു പുതിയ തുടക്കമാണ്, ഇനിയും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആകാംക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.”, എന്ന് ടി-സീരീസ് പ്രതിനിധി പറഞ്ഞു.

സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ് ‘കറക്കം’ സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ്. ക്രൗൺ സ്റ്റാർസ് എൻ്റർടൈൻമെൻ്റിൻ്റെയും ടി-സീരീസിൻ്റെയും സർഗ്ഗാത്മകമായ കൂട്ടായ്മയുടെ പിൻബലത്തോടെ, വിവിധ ചലച്ചിത്ര വിഭാഗങ്ങളെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും കറക്കം. ശ്രീനാഥ് ഭാസി, പ്രവീണ്‍ ടി.ജെ, സിദ്ധാര്‍ഥ് ഭരതന്‍, ബിജു കുട്ടന്‍, ജീന്‍ പോള്‍ ലാല്‍, ഫെമിന ജോര്‍ജ്, അഭിറാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്.

തിയറ്ററിൽ ഇനി പൊട്ടിച്ചിരി ഉറപ്പിക്കാം! ദിലീപിന്റെ ‘കല്യാണരാമനും’ റീ- റിലീസിന്

0
Spread the love

മീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു കാര്യമാണ് റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ മോഹൻലാൽ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ മലയാളത്തിൽ നിന്നും മറ്റൊരു നടന്റെ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.

കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തുന്നത്. മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യണമെന്നാണ് കമന്റുകളിൽ ഏറെയും.

2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻ താരനിരയും അണിനിരന്നിരുന്നു. കോമഡി റൊമാന്റിക് ചിത്രമായിരുന്നു ഇത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രം കൂടിയാണ് കല്യാണരാമൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. റീ റിലീസ് വെർഷൻ 2026 ജനുവരിയിൽ എത്തുമെന്നാണ് വിവരം.

സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു; 200 കൂട്ടി 1800 രൂപയാക്കും

0
Spread the love

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസ പെൻഷൻ 1800 രൂപയാക്കണമെന്ന നിര്‍ദ്ദേശമാണ് ധനവകുപ്പ് സജീവമായി പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവ് അടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളപ്പിറവി ദിനത്തിൽ തന്നെ ഉണ്ടാകാനാണ് സാധ്യത.

സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെൻഷൻ. ഘട്ടം ഘട്ടമായി 2500 രൂപയാക്കി പെൻഷൻ കൂട്ടുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടിയതും 1600 രൂപയാക്കിയതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീടതിൽ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ഒന്നിന് പുറകെ ഒന്നായി രണ്ട് തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പെൻഷൻ കൂട്ടുന്ന പ്രഖ്യാപനത്തിന് ധനവകുപ്പിൽ ഒരുക്കം നടക്കുന്നത്. 200 രൂപയെങ്കിലും കൂട്ടി പെൻഷൻ 1800 രൂപയാക്കാനുള്ള നിര്‍ദ്ദേശം വകുപ്പിന്‍റെ സജീവ പരിഗണനയിലാണ്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീര്ത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഡിഎ കുടിശികയിലും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വർ‍ദ്ധനയിലും എല്ലാം നിര്‍ണ്ണായക പ്രഖ്യാപനങ്ങളും ഉണ്ടാകാനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് സര്‍വ്വീസ് സംഘടനകൾ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇത് സര്‍ക്കാര്‍ നീക്കം മുന്നിൽ കണ്ടാണെന്ന സൂചനയും ഉണ്ടായിരുന്നു. 

ഈ നാളുകാരാണോ? എങ്കിൽ നിങ്ങളുടെ സകല സാമ്പത്തിക ബാധ്യതകളും വൈകാതെ തീരും, സാമ്പത്തികമായി മെച്ചപ്പെടും, വായിക്കാം നക്ഷത്ര ഫലം…

0
Spread the love

അശ്വതി: തൊഴിൽ സംബന്ധമായി യാത്രകൾ വേണ്ടിവരും. പ്രാർത്ഥനാദി കാര്യങ്ങളിൽ ശ്രദ്ധകൂടും. കർഷകർക്ക് സമയം അനുകൂലമാണ്. കർമസംബന്ധമായി വിദേശയാത്രകൾ ആവശ്യമായി വരും. ഭൂമിയോ, വീടോ വാങ്ങാൻ അവസരം. ഭാഗ്യദിനം വ്യാഴം
ഭരണി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഇൻഷ്വറൻസ് വഴി പണം കിട്ടിയേക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഏറെക്കാലമായി വിവാഹം നടക്കാത്തവർക്ക് വിവാഹം തീരുമാനമാകും. ഭാഗ്യദിനം ശനി
കാർത്തിക: യന്ത്രസാമഗ്രികൾ, വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് അനുകൂലമായ സമയമാണ്. മാതൃസഹോദരനിൽ നിന്ന് സഹായം ലഭിക്കും. എഴുത്തുകൾക്ക് അനുകൂല മറുപടി ലഭിക്കും. ഭാഗ്യദിനം ചൊവ്വ


രോഹിണി: വിദേശത്ത് ജോലിയള്ളവർക്ക് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാകും. പഴയ ബാദ്ധ്യതകൾ തീർക്കും. കലാകാരൻമാർക്ക് നല്ല സമയമാണ്. ഊഹക്കച്ചവടത്തിൽ ഏർപ്പെടും. പൂർവ്വികസ്വത്ത് കൈവശമെത്തും. ഭാഗ്യദിനം ഞായർ
മകയിരം: വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി. ബന്ധുജനങ്ങളിൽ നിന്ന് അനുകൂല നിലപാടുകളുണ്ടാകും. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരിച്ചുകിട്ടും. സന്താനങ്ങളുടെ വിവാഹം നടക്കും. ആരോഗ്യപരമായി വിഷമതകൾ അനുഭവിക്കും. ഭാഗ്യദിനം ബുധൻ
തിരുവാതിര: പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. വ്യവസായത്തിൽ സർക്കാർ ഇടപെടലുകൾ വന്നുചേരും. വീട് നിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കും. ഇന്റർവ്യൂകളിൽ വിജയമുണ്ടാകും. പൂർവിക സ്വത്ത് വന്നുചേരും. ഭാഗ്യദിനം തിങ്കൾ


പുണർതം: കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധകുറയും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. ഉദ്യോഗാർത്ഥികൾ ടെസ്റ്റുകളിൽ വിജയിക്കും. ഭാഗ്യദിനം വെള്ളി
പൂയം: യാത്രകൾ പ്രയോജനകരമാകും. ശത്രുക്കളുടെ മേൽ വിജയിക്കും. തർക്കങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് നല്ലത്. എല്ലാരംഗങ്ങളിലും ദൈവാധീനമുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഭാഗ്യദിനം ചൊവ്വ
ആയില്യം: കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഉന്നത സ്ഥാനമാനാദികൾ ലഭിക്കും. തൊഴിൽരംഗത്ത് ശത്രുശല്യം വർദ്ധിക്കും. സാങ്കേതിക ജോലിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കും. ഭാഗ്യദിനം ശനി


മകം: കടം കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
പൂരം: സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ല കാലമാണ്. യാത്രകൾ സുഖകരമായിരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കുടിൽ വ്യവസായികൾക്ക് നല്ല സമയമാണ്. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് നന്നായിരിക്കില്ല. ഭാഗ്യദിനം ഞായർ
ഉത്രം: നിയമജ്ഞർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. ജോലിയിൽ ചില്ലറ വിജയമുണ്ടാകും. ഏജൻസി ഏർപ്പാടുമായി പ്രവർത്തിക്കുന്നവർക്ക് അവസരം നല്ലതാണ്. കടബാദ്ധ്യതകൾ തീർത്ത് ഗൃഹം നിർമ്മാണം തുടങ്ങും. ഭാഗ്യദിനം വ്യാഴം


അത്തം: ബന്ധുക്കളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. വീടുവിട്ടു നിൽക്കേണ്ട സന്ദർഭങ്ങളുണ്ടായേക്കാം. രാഷ്ട്രീയക്കാർക്കും വ്യവസായരംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും അനുകൂലസമയമാണ്. ഭാഗ്യദിനം ബുധൻ
ചിത്തിര: പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ സാമ്പത്തിക ലബ്ധിയുണ്ടാകും. പൂർവികസ്വത്ത് കൈവശമെത്തും. കൃഷിയിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി. ഭാഗ്യദിനം തിങ്കൾ
ചോതി: മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയമാണ്. ബിസിനസിൽ പുരോഗതി. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. കുടുംബജീവിതം സുഖകരമായിരിക്കും. ഭാഗ്യദിനം വെള്ളി

വിശാഖം: പുതിയ വാഹനം വാങ്ങാൻ യോഗം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാകും. കർമ്മരംഗം പൊതുവെ അനുകൂലമാണ്. ക്രയവിക്രയത്തിലൂടെ ലാഭം പ്രതീക്ഷിക്കാം. ഭൂസ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ചൊവ്വ

അനിഴം: വിദേശയാത്രകൾക്ക് ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്കും എഴുത്തുകാർക്കും അനുകൂലസമയമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസമുണ്ടാകും. ഭാഗ്യദിനം ശനി
തൃക്കേട്ട: ഏറ്റെടുത്ത ജോലികൾ യഥാസമയത്ത് ചെയ്തു തീർക്കും. ഗ്രന്ഥകാരന്മാരെ സംബന്ധിച്ച് അനുകൂല സമയമാണ്. കുടുംബത്തിലെ സ്വത്ത് തർക്കം പരിഹരിക്കും. സഹപ്രവർത്തകരുമായി ഉല്ലാസയാത്രകൾ നടത്തും. ഭാഗ്യദിനം ചൊവ്വ

മൂലം: മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് വ്യാകുലപ്പെടും. ബാങ്ക് ഓഫീസർമാർക്ക് സ്ഥലം മാറ്റമുണ്ടാകും. അയൽക്കാരുമായി നല്ല ബന്ധത്തിലായിരിക്കും. നിത്യജോലി ചെയ്ത് ജീവിക്കുന്നവർക്ക് വരുമാന വർദ്ധനവുണ്ടാകും. ഭാഗ്യദിനം വ്യാഴം
പൂരാടം: ഔദ്യോഗിക സ്ഥാനത്തു നിന്ന് വിരമിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ഇൻഷ്വറൻസ് ഏജന്റുമാർക്ക് നല്ല ബിസിനസുണ്ടാകും. വാക്‌സാമർത്ഥ്യത്താൽ പല നേട്ടങ്ങളുണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. ഭാഗ്യദിനം ഞായർ

ഉത്രാടം: ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. പല കേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. പുതിയ വാഹനവും ഭൂമിയും അധീനതയിൽ വന്നുചേരും. യന്ത്രങ്ങളുടെ ക്രയവിക്രയങ്ങളിൽ കൂടുതൽ നേട്ടം. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഭാഗ്യദിനം ബുധൻ

തിരുവോണം: ബഹുമുഖ ചിന്തകൾ മൂലം മനസിനെ അസ്വസ്ഥമാക്കും. ശാരീരികാരോഗ്യം അഭിവൃദ്ധിപ്പെടും. കുറെക്കാലമായി ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാക്കും. തൊഴിൽ കാര്യങ്ങളിൽ സർക്കാരിന്റെ സഹായമുണ്ടാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യും. ഭാഗ്യദിനം ശനി
അവിട്ടം: ഉദ്യോഗത്തിൽ എല്ലാവിധമുള്ള പുരോഗതിയുമുണ്ടാകും. സ്വത്ത് തർക്കങ്ങൾ തീരുമാനമാകും. തൊഴിൽ രഹിതർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ
ചതയം: ഊഹക്കച്ചവടത്തിൽ നിന്ന് ആദായമുണ്ടാകും. ചെറുയാത്രകൾ പ്രയോജനകരമാകും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകളെ നേരിടേണ്ടിവരും. ഭൂമിയോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം വ്യാഴം


പൂരുരുട്ടാതി: ഗൃഹാന്തീക്ഷം സുഖകരമായിരിക്കും. കുടുംബസ്വത്ത് വീതം വയ്ക്കുന്നതിൽ തടസം വന്നേക്കാം. യാത്രകൾ പ്രയോജനകരമാകും. ഏജൻസി ഏർപ്പാടുകൾ ലാഭകരമാകും. സ്വന്തം സംസാരം അവനവനു തന്നെ ദോഷമായി വന്നേക്കാം. ഭാഗ്യദിനം വ്യാഴം
ഉത്രട്ടാതി: സർവീസിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. കലാകാരന്മാർക്കും എഴുത്തുകാർക്കും സമയം അനുകൂലം. സന്താനങ്ങൾക്ക് അഭിവൃദ്ധിയും വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുമുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ് ലാഭകരമാകും. ഭാഗ്യദിനം ബുധൻ
രേവതി: സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. തൊഴിൽമേഖലകളിൽ നിന്ന് ആദായമുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പ്രധാന രേഖകളിൽ ഒപ്പുവെക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. വീടുപണിക്കായി ഭൂമി വാങ്ങും. ഭാഗ്യദിനം ബുധൻ

ലിപ്‌ലോക്ക് ഇത്രയ്ക്ക് വേണ്ട, രക്തം കുടിക്കുമ്പോഴുള്ള ശബ്ദംകുറയ്ക്കണം; രശ്‌മികയുടെ ‘ഥമ്മ’യിൽ മാറ്റങ്ങൾ നിർദേശിച്ച് സെൻസർ ബോർഡ്

0
Spread the love

മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ പുതിയ ചിത്രമായ ഥമ്മ റിലീസിനൊരുങ്ങുകയാണ്. ആദിത്യ സർപോദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നവാസുദ്ധീൻ സിദ്ധിഖിയും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഞ്ച് മാറ്റങ്ങളായിരുന്നു ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നത്. രശ്‌മികയുടെ ലിപ്‌ലോക്ക് സീൻ 30% കുറയ്ക്കണം, രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണം എന്നീ പ്രധാന നിർദ്ദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ചത്. സ്ത്രീ, ഭേദിയ, മുഞ്ജ്യ തട്അങ്ങീ ചിത്രങ്ങളാണ് മഡ്ഡോക് യൂണിവേഴ്‌സിലെ മുൻ ചിത്രങ്ങൾ.

വാമ്പയര്‍ പ്രണയകഥ

“ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്” എന്നാണ് ഥമ്മ ടീസര്‍ വീഡിയോയിലെ തുടക്ക വാചകം, പശ്ചാത്തലത്തിൽ അർജിത് സിംഗിന്‍റെ ശബ്ദത്തില്‍ ഒരു ഗാനവും ഉണ്ട്. ഒരു വാമ്പയര്‍ പ്രണയകഥയാണ് ഇത്തവണ മഡ്ഡോക് സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില്‍ പറയുന്നത് എന്നാണ് സൂചന.

സ്ത്രീകൾക്ക് സന്തോഷ വാർത്ത: നവംബർ ഒന്ന് മുതൽ സപ്ലൈകോയിൽ വമ്പിച്ച ഓഫർ

0
Spread the love

 നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്‌കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നു. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും.

250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്.

സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും.

ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും.
ഈ വർഷം ഡിസംബർ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ ആധുനിക ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്‌നേച്ചർ മാർട്ടുകൾ ആക്കും.


ജിഎസ്ടി പുനക്രമീകരണം വന്നപ്പോൾ ഉൽപ്പന്നങ്ങൾക്കുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈകോ പൂർണ്ണ തോതിൽ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്പനശാലകളിൽ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയിൽ എത്തിയതിനുശേഷം നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് സപ്ലൈകോ വില്പന ശാലകൾ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു

‘പാതിരാത്രി’യിൽ നടുറോട്ടിൽ സിനിമയുടെ പ്രൊമോ ഷൂട്ട്; ചോദ്യം ചെയ്ത പോലീസുകാരോട് നന്ദനത്തിലെ ഡയലോഗ് അടിച്ച് നവ്യ നായർ, കാര്യമിത്!

0
Spread the love

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്‌ത ചിത്രമാണ് ‘പാതിരാത്രി ‘. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇന്നലെ രാത്രിയോടെ നവ്യ നായരാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വച്ച് റീൽസ് ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് ഈ പ്രൊമോ വീഡിയോയിലുള്ളത്. നന്ദനം സിനിമയിലെ ഒരു ഡയലോഗും നവ്യ ഇതിൽ പറയുന്നുണ്ട്. വളരെ രസകരമായാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രൊമോഷനായി നടുറോഡിൽ നിന്ന് ഡാൻസ് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെയും സംഘത്തെയും പൊലീസ് പിടികൂടുന്നു. തുടർന്നുണ്ടാകുന്ന നർമം കലർന്ന സംഭാഷണങ്ങളാണ് വീഡിയോയിലുള്ളത്.

വീഡിയോ കാണാം…

‘പാതിരാത്രി ‘ ഇപ്പോൾ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജാന്‍സിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി എന്ന സിനിമയുടെ കഥ. സണ്ണി വെയ്‌ൻ, ശബരീഷ് വർമ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കാൻ ഇനിയും സമയമായില്ലേ? അതോ സ്‌ക്രിപ്​റ്റ് തയ്യാറായില്ലേ? വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ

0
Spread the love

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. കരൂരിലെ ടിവികെ റാലിയിൽ മരിച്ചവരുടെ കുടുംബത്തെ വിജയ് ഇതുവരെയായിട്ടും സന്ദർശിക്കാത്തതിലാണ് വിമർശനം. ടിവികെയുടേത് വഞ്ചനാപരമായ മൗനമാണെന്നും ദുരന്തത്തിൽ മരിച്ചവരോട് അനാദരവാണ് കാണിക്കുന്നതെന്നും ഡിഎംകെ പ്രതികരിച്ചു. ഡിഎംകെയുടെ ഐടി വിംഗ് പേജിലാണ് വിമർശന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

’20 ദിവസങ്ങൾക്ക് മുൻപാണ് കരൂരിൽ ദുരന്തം സംഭവിച്ചത്. വെറും പ്രശസ്തിക്കുവേണ്ടി ജനക്കൂട്ടത്തെ സംഘടിപ്പിക്കാനാണ് ടിവികെ ശ്രമിച്ചത്. ഉത്തരവാദിത്ത ബോധമില്ലാതെയാണ് പ്രവർത്തിച്ചത്. വലിയൊരു ദുരന്തമാണ് കരൂരിൽ സംഭവിച്ചത്. കരൂരിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തെ നേരിട്ട് സന്ദർശിക്കുകയോ അനുശോചനം അറിയിക്കുകയോ ധനസഹായം നൽകുകയോ ചെയ്തിട്ടില്ല. ഈ വഞ്ചനാപരമായ മൗനം ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളോടുളള അനാദരവാണ്’- ഡിഎംകെയുടെ കുറിപ്പിൽ പറയുന്നു.

വിജയ്ക്ക് സമയമില്ലേ?​ അതോ സ്‌ക്രിപ്​റ്റ് തയ്യാറായില്ലേയെന്നും ഡിഎംകെ പരിഹസിച്ചു. മനുഷ്യത്വമെന്നത് ടിവികെയുടെ നിഘണ്ടുവിൽ പോലുമില്ലേ? അതോ അനുമതി ലഭിച്ചില്ലെന്ന് ഒഴിവുകഴിവ് പറയുകയാണോയെന്നും ഡിഎംകെ ചോദിച്ചു.

അതേസമയം, ടിവികെയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്​റ്റാലിന്റെ സർക്കാരാണ് വിജയ്‌യുടെ കരൂർ സന്ദർശനത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് ടിവികെ വക്താവ് ലയോള മണി പറഞ്ഞു. ‘വിജയ് ദുരിതബാധിതരെ കാണുന്നത് സർക്കാരാണ് തടയുന്നത്. അദ്ദേഹം തീർച്ചയായും കരൂരിലെ ജനങ്ങളെ കാണും. ഇതുവരെയായിട്ടും അനുമതി ലഭിച്ചിട്ടില്ല. ജനാധിപത്യവിരുദ്ധ സമീപനം പിന്തുടരുന്ന നിങ്ങൾ സംസാരിക്കുന്നത് ഉചിതമാണോ?

ഡിഎംകെ സർക്കാർ ശൂന്യമായ പ്രചാരണ മാതൃക കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഉത്തരവാദിത്തമില്ലാതെ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിൽ ഭരണം നടത്തുന്നത് വേദനാജനകമാണ്. പൊതുപരിപാടികൾക്ക് ശരിയായ സുരക്ഷ ഒരുക്കാൻ കഴിവില്ലാത്ത സർക്കാർ. കരൂരിലെ ദുരന്തത്തിനുകാരണം സർക്കാരാണ്. പ്രതികരിക്കാൻ ധൈര്യമില്ലാതെ മുഴുവൻ കു​റ്റങ്ങളും ടിവികെയുടെ മേൽ കെട്ടിവയ്ക്കുന്നത് ലജ്ജാകരമല്ലേ? ഞങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ ഇതുവരെയായിട്ടും വിശ്വസിച്ചിട്ടില്ല. കരൂരിൽ മരിച്ചവരുടെ കുടുംബവുമായി വിജയ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഉടൻ തന്നെ അവരെ സന്ദർശിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു’- ലയോള മണി പ്രതികരിച്ചു.മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കാൻ ഇനിയും സമയമായില്ലേ? അതോ സ്‌ക്രിപ്​റ്റ് തയ്യാറായില്ലേ? വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ

ആരെക്കുറിച്ചും കുറ്റം പറയില്ല, അവന് ഒരു ദിവസം ആകെ ചിലവ് 300 രൂപ: കൊല്ലം സുധിയെക്കുറിച്ച് പാഷാണം ഷാജി

0
Spread the love

മലയാള സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഒരുപക്ഷേ ഈ പേരിനെക്കാൾ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളമായിരുന്നു ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അംഗീകാരവും പ്രശസ്തിയും. നടി വീണ നായരുടെ പോഡ്കാസ്റ്റിൽ സുഹൃത്തും അന്തരിച്ച കലാകാരനുമായ കൊല്ലം സുധിയെക്കുറിച്ച് സാജു നവോദയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്കു ലഭിച്ചിരുന്ന പണം മുഴുവനും കുടുംബത്തിന് വേണ്ടിയാണ് സുധി ചിലവാക്കിയിരുന്നതെന്ന് സാജു പറയുന്നു.

”എനിക്ക് സുധിയെ മനോരമയിൽ മത്സരിക്കാൻ‌ ചെന്നപ്പോഴാണ് കിട്ടിയത്. വളരെ നന്മ ഉള്ളവനായിരുന്നു കൊല്ലം സുധി. അവന് ഒരു ദിവസം ആകെയുള്ള ചിലവ് 300 രൂപയൊക്കെയാണ്. കിട്ടുന്ന കാശ് മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവാക്കും. കൊല്ലം സുധി ആരെക്കുറിച്ചും കുറ്റം പറയില്ലായിരുന്നു. അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു. പക്ഷെ അവൻ അവനെ തന്നെ കുറ്റം പറയാൻ എല്ലാ കഴിവും ഉപയോഗിക്കും. അങ്ങനൊരു കുഴപ്പമുണ്ട്. അവന്‍ കൊച്ചിനു വേണ്ടിയാണ് ജീവിച്ചത്. മോന്‍ ഇപ്പോള്‍ പഠിച്ച് കാര്യങ്ങളൊക്കെ നന്നായി കൊണ്ടുപോകുന്നുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ അവന്‍ നന്നായി വരുന്നുണ്ട്. എല്ലാ ഷോകളിലും അവനെ കൊണ്ടുവരുമായിരുന്നു”, സാജു നവോദയ പറഞ്ഞു

നിരവധി വേദികളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരായിരുന്നു കൊല്ലം സുധിയും ‌സാജു നവോദയയും. നിരവധി ടിവി ഷോകളിലും ഇരുവരും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി ചില സഹായങ്ങളും സാജുവും സുഹൃത്തുക്കളും ചേർന്ന് ചെയ്തിരുന്നു.

ബേസിൽ നിർമാതാവുന്ന ആദ്യ പടത്തിൽ പ്രധാന വേഷങ്ങളിൽ ടോവിനോയും വിനീത് ശ്രീനിവാസനും, സർപ്രൈസ് പൊട്ടിച്ച് ‘അതിരടി’യുടെ അണിയറക്കാര്‍

0
Spread the love

ബേസില്‍ ജോസഫ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ മാസമാണ് എത്തിയത്. എന്നാല്‍ ചിത്രത്തിന്‍റെ ടൈറ്റിലോ താരനിരയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ടൈറ്റില്‍ ടീസറിനൊപ്പം ചിത്രത്തിന്‍റെ പ്രധാന താരനിരയെയും സാങ്കേതിക പ്രവര്‍ത്തകരെയുമൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവാസനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിരടി എന്നാണ് ചിത്രത്തിന്‍റെ പേര്. 1.49 മിനിറ്റ് ദൈര്‍ഘ്യമുള്ള, കൗതുകം പകരുന്ന ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ബേസില്‍ ജോസഫ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ഡോ. അനന്തു എസ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ ബേസില്‍ ജോസഫും സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോളെജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഇത്. മാസും ആക്ഷനും കോമഡിയുമൊക്കെ ചേരുന്ന ഫുള്‍ ഓണ്‍ എന്‍റര്‍ടെയ്നര്‍ ചിത്രം ആയിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി നേരത്തെ കാസ്റ്റിംഗ് കോള്‍ നടന്നിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. അരുണ്‍ അനിരുദ്ധനൊപ്പം പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കള്‍.

സംഗീതം വിഷ്ണു വിജയ്, ഛായാഗ്രഹണം സാമുവല്‍ ഹെന്‍റി, എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ നിക്സണ്‍ ജോര്‍ജ്, വരികള്‍ സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്‍റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനയ്ക്കത്തറയില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷൗക്കത്ത് കല്ലൂസ്, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയില്‍ സ്റ്റു‍ഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ സര്‍കാസനം, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. മനു സ്വരാജ് ആണ് അനൗണ്‍സ്‍മെന്‍റ് പ്രൊമോ സംവിധാനം ചെയ്തിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts