Home Blog Page 42

താൽപര്യമുള്ളവർ പുറത്ത് പോകട്ടെ ഞങ്ങൾ എന്തിന് രാജിവയ്ക്കണം; ‘അമ്മ’യിൽ നിന്ന് രാജി വച്ചിട്ടില്ലെന്ന് യുവതാരങ്ങള്‍

0
Spread the love

കൊച്ചി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ‘അമ്മ’ പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സംഘടനയിലെ മറ്റു ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനമല്ല രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം സരയൂ മോഹന്‍, നടന്‍മാരായ ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവര്‍ രാജിവച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം.

രാജിവെച്ചു പുറത്ത് പോകാൻ താല്പര്യമുള്ളവർ പുറത്ത് പോകട്ടെ ഞങ്ങൾ എന്തിന് രാജിവയ്ക്കണം എന്നാണ് നിലവിൽ രാജിവെക്കാതെ തുടരുന്ന യുവതാരങ്ങള്‍ ചോദിക്കുന്നത്. താന്‍ രാജി വച്ചിട്ടില്ലെന്നും ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണെന്നും നടി സരയൂ വ്യക്തമാക്കിയിരുന്നു. അമ്മ ഭരണസമിതി പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും തെറ്റു ചെയ്യാതെ ഭയന്നോടുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും സരയു പറഞ്ഞിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് നടി കുക്കു പരമേശ്വരനും പറയുന്നു.

മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ.ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായ സിദ്ധിഖിനായിരുന്നു ആദ്യം രാജിവയ്ക്കേണ്ടി വന്നത്. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ‘അമ്മ’ ഒടുവില്‍ രാജി വച്ചൊഴിയുകയായിരുന്നു. ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നാണ് ഒരു വിഭാഗം പറയുന്നത്.

അതേസമയം അമ്മ ഭരണസമിതി പിരിച്ചുവിട്ടതോടെ, പുതിയ ഭാരവാഹികൾ ആരാകണം എന്നത് സംബന്ധിച്ച് സംഘടനയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രസിഡന്‍റ്/ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ആരോപണ വിധേയല്ലാത്തവർ ഭാരവാഹി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് വനിതകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും നിലപാട്.

സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും

0
Spread the love

സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാൽ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.

അമ്മ സംഘടന പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്ന് തോന്നുന്നു: ഷമ്മി തിലകൻ

0
Spread the love

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കേണ്ടതില്ലായിരുന്നുവെന്നും ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നുവെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം. മോഹൻലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താൻ. ശരിപക്ഷവാദമെന്ന ആശയമാണ് ഞാൻ സംഘടനയക്ക് നേരെ ഉയർത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്ന് തോന്നുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.

മിനു മുനീർ പലകുറി പണം ആവശ്യപ്പെട്ടു, ബ്ലാക്ക് മെയിലിംഗ്;അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ്

0
Spread the love

ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം. ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുകേഷ് പറഞ്ഞു

തനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുകേഷ് പറഞ്ഞു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് നിന്നും മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

മുകേഷിന്‍റെ വിശദീകരണം

ഞാന്‍ ഉള്‍പ്പെടെയുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുളള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യ വുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമെ, പൊതുസമൂഹം ചര്‍ച്ച ചെയ്തു വരുന്ന ആരോപണ ങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുളളു. നടന്‍ എന്ന നിലക്കു മാത്രമല്ല ജനപ്രതിനിധി എന്ന നിലക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. നാടക പാരമ്പര്യമുളള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗ ത്തുളളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാന്‍ മറ്റാരേക്കാളും നന്നായി സാധിക്കും.

പതിനാലാം വയസ്സില്‍ അഭിനയം തുടങ്ങിയ എന്റെ അമ്മ എണ്‍പത്തി ഏഴാം വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. എനിക്കെതിരെ വിധിയെഴുതുന്ന വര്‍ക്കു മുന്നില്‍ എന്റെ നിരപ രാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

2009 -ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മിനു കുര്യന്‍ എന്നു പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്നവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുളളതുപോലെ ശ്രമിക്കാം എന്നു പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യ മായ പെരുമാറ്റത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അവര്‍ വാട്‌സ് ആപ് സന്ദേശമയക്കുകയുണ്ടായി. ആസമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മ കള്‍ ഉണ്ടെന്ന് പറയുകയോ, അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

പിന്നീട് വളരെക്കാ ലത്തോക്ക് അവരെപ്പ റ്റിയുളള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022-ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധ പ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മിനു മുനീര്‍ എന്നാണ് പരിച യപ്പെടുത്തിയത്. തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോടാവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ച പ്പോള്‍ ഒരു ലക്ഷം എങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്ട്‌സ് ആപ്പില്‍ സന്ദേശമയച്ചു. ഞാന്‍ പണം നല്കാ തിരുന്ന തിനെ തുടര്‍ന്ന് ഒരുപ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യ ത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശ ത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊ രാളും വന്‍ തുക ആവശ്യ പ്പെട്ടു. പണം ആവശ്യ പ്പെട്ട് നിരന്തരം ബ്ലാക് മെയ്ല്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ച പ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവര്‍ എനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാനിക്കാര്യം വെളിപ്പെടുത്തുന്നത്.

ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്ക പ്പെ ടാന്‍ കൂട്ടുനില്ക്കുന്ന ഒരാളല്ല ഞാന്‍. എന്നാല്‍ ബ്ലാക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുളളവുടെ ജീവിതം തകര്‍ക്കാന്‍ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകും.

അമ്മയിലെ പൊട്ടിത്തെറിക്ക് കാരണം സിദ്ദിഖിന്റെ വാർത്താസമ്മേളനം? ഇടഞ്ഞ് ജഗദീഷ്, പിന്തുണച്ച് യുവതാരങ്ങള്‍

0
Spread the love

അമ്മയിലെ പൊട്ടിത്തെറിക്ക് കാരണം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനം. അംഗങ്ങളുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സിദ്ദിഖ് വാർത്താ സമ്മേളനം നടത്തിയതെന്ന് ഒരുവിഭാഗം യോഗത്തിൽ വിമർശനമുന്നയിച്ചു. നടൻ ജഗദീഷിന്റെ നേതൃത്വത്തിലാണ് യോഗത്തില്‍ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടത്. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്കൊപ്പം അമ്മ നിന്നില്ലെന്ന് വിമർശനം ഉയര്‍ന്നു. അതേസമയം വിമര്‍ശനം ഉന്നയിച്ച ജഗദീഷിനൊപ്പം മുതിർന്ന താരങ്ങൾ നിന്നില്ലെങ്കിലും യുവതാരങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു. ജഗദീഷിനെ പിന്തുണച്ച് ഒരു വിഭാഗം അംഗങ്ങളും രംഗത്ത് വന്നു.

ആരോപണം ഉയർന്നിട്ടും ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാൻ ബാബുരാജ് തയ്യാറായില്ലെന്ന വിമർശനവും ഉയരുകയുണ്ടായി. ഭരണസമിതിക്ക് കീഴിൽ തുടരാൻ കഴിയില്ലെന്ന് മുതിർന്ന വനിതാ അംഗങ്ങൾ മോഹൻലാലിനെ അറിയിക്കുകയായിരുന്നു.

അതേസമയം പ്രസിഡന്റ് സ്ഥാനം രാജിവെച്ച മോഹൻലാൽ വൈകാരികമായാണ് യോഗത്തിൽ സംസാരിച്ചത്. മമ്മൂട്ടിയടക്കമുള്ള മുതിർന്ന അംഗങ്ങൾ മോഹൻലാലിനെ രാജിയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ തുടരുകയായിരുന്നു.

നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട‌ത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് സംഘടന നല്‍കിയ വിശദീകരണം.

‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന്  സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.

നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്. പിന്നാലെ, ജോയിന്റ് സെക്രട്ടറിയായ നടൻ ബാബു രാജിന് നേർക്കും ലൈംഗിക പീഡന ആരോപണം ഉയർന്നതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നുപോയത്.

വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.

‘സിദ്ദിഖ് നല്ല സുഹൃത്തും സഹപ്രവര്‍ത്തകനും, മോശമായി പെരുമാറിയിട്ടില്ല’; കള്ളപ്രചരണങ്ങള്‍ നടത്തരുതെന്ന് ആശാ ശരത്

0
Spread the love

ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്‍ സിദ്ദിഖ് മോശമായി പെരുമാറി എന്ന ആരോപണങ്ങള്‍ തള്ളി നടി ആശാ ശരത്. കലാരംഗത്തെ തന്‍റെ നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് സിദ്ദിഖെന്നും അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവൃത്തിയോ നേരിടേണ്ടി വന്നിട്ടില്ലെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചു.

ആശാ ശരതിന്‍റെ കുറിപ്പ്

പ്രിയപ്പെട്ടവരെ….

ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്‍റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്‍റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്‍റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.

കലാരംഗത്തു എന്‍റെ ഒരു നല്ല സഹപ്രവർത്തകനും അതുപോലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്.അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവൃത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .

അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം. ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം ആശാ ശരത്

ശേഖരവർമ്മ രാജാവായി നിവിൻ പോളി; അനുരാജ് മനോഹർ ചിത്രം ആരംഭിച്ചു

0
Spread the love

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്.

അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ- കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം- മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ്- രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പിആർഒ- സതീഷ് എരിയാളത്ത്, ഡിസൈൻ- യെല്ലോ ടൂത്ത്

വയനാട്ടിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി പൊലീസ്

0
Spread the love

വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി. വിൽപന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്: കെ മുരളീധരന്‍

0
Spread the love

 ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ ആരാണെന്ന് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാതെ നടപടി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്. സിനിമയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം നടത്തണം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ പിണറായി വിജയനെ കൊണ്ട് പോകും. വിഎസ് ചന്ദ്രശേഖരനെയും പുറത്താക്കണം,’ അദ്ദേഹം പറഞ്ഞു. കെപിസിസി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ വെളിപ്പെടുത്തി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts