Home Blog Page 46

ലോകത്തെവിടെയും ആര്‍ക്കെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാകണം; ചെഗുവേരയെ ഉദ്ധരിച്ച് ഭാവന

0
Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള സംഭവവികാസങ്ങള്‍ക്കിടയില്‍ ചെഗുവേരയെ ഉദ്ധരിച്ച് നടി ഭാവന. ‘എല്ലാത്തിനുമുപരിയായി, ലോകത്ത് എവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം,’ എന്ന ചെഗുവേരയുടെ വാക്കുകളാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

നേരത്തെ, അക്രമത്തിനെതിരെ പൊരുതാനുള്ള ഭാവനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) പ്രവര്‍ത്തകരായ നടിമാര്‍ രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് അടക്കമുള്ള നടിമാര്‍ സാമൂഹ്യ മാധ്യമ പോസ്റ്റുമായി രംഗത്തെത്തി. അവളുടെ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കമെന്നായിരുന്നു പോസ്റ്റിന്റെ സാരാംശം.

മന്ത്രിപദത്തിലിരിക്കെ സാധ്യമല്ല? പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും സുരേഷ് ഗോപിക്ക് ഒഴിവാക്കേണ്ടി വരുമോ?!!

0
Spread the love

സെപ്റ്റംബർ 6–ന് പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തടസമായി നിയമക്കുരുക്കുകൾ. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറയുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആചാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’ പി.ഡി.ടി. ആചാരി പറയുന്നു.

കേന്ദ്ര സഹമന്ത്രിയായതിനു ശേഷവും ഉദ്‌ഘാടനങ്ങൾ ചെയ്യും. അപ്പോളൊക്കെ മന്ത്രിയായല്ല, നടനായാണ് വരിക. അതിനാൽ പ്രതിഫലം വാങ്ങും’ എന്ന സുരേഷ് ഗോപിയുടെ വാചകത്തെക്കുറിച്ച് ആചാരി പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് സാധ്യമല്ലല്ലോ. പണം വാങ്ങി ജോലി ചെയ്യാൻ മന്ത്രിപദത്തിലിരിക്കെ സാധ്യമല്ല. ഭരണം മാത്രമാണ് അവരുടെ ജോലി. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ജോലിയുടെ സ്വഭാവം. അതിൽ മാറ്റമുണ്ടായാൽ പെരുമാറ്റച്ചട്ടലംഘനമാകും’.

‘ഈ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ അധികാരമുള്ളത് പ്രധാനമന്ത്രിക്കു മാത്രമാണ്. ചട്ടം ഭേദഗതി ചെയ്യാതെ പ്രധാനമന്ത്രി പ്രത്യേക അനുവാദം നൽകിയാലും, നിരവധിപേർ ജോലി ചെയ്യാനുള്ള അനുമതി ചോദിച്ചെത്തുമല്ലോ. മന്ത്രി സ്വകാര്യ കാര്യങ്ങൾക്ക് ശ്രദ്ധ നൽകി മറ്റു ജോലികളിൽ ഏർപ്പെട്ടാൽ അത് മന്ത്രിസ്ഥാനത്തെ ബാധിക്കും’’ അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ സംഘടനയെ ഇനി ‘അമ്മ’ എന്ന് വിളിക്കില്ല, A.M.M.A എന്നേ വിളിക്കൂ: പികെ ശ്രീമതി

0
Spread the love

തിരുവനന്തപുരം: സിനിമ സംഘടനയെ ഇനി ‘അമ്മ’ എന്ന് വിളിക്കില്ലെന്നും A.M.M.A എന്നേ പറയൂ എന്നും സിപിഐഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി കെ ശ്രീമതി. എഎംഎംഎയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകിയെന്നും സിനിമയിൽ എന്ത് കൊണ്ട് സ്ത്രീകൾ ഇത്ര മോശം അനുഭവങ്ങൾ നേരിടുന്നുവെന്നും പി കെ ശ്രീമതി ചോദിച്ചു.

‘സിനിമയിൽ നമ്മൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്, പെൺകുട്ടിയുടെ തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നതാണ്, സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടാകണം, ഇതു പോലുള്ള സംഭവങ്ങളിൽ സർക്കാർ നിയമപരമായി പോയിട്ടുണ്ട്, കേസ് ഹൈക്കോടതിയുടെ മുന്നിലാണ്, അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പികെ ശ്രീമതി പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് മാഗ്നകാർട്ട ആയി മാറുമെന്നും അതിക്രമം നേരിട്ടവർ പരാതി നൽകിയാൽ നിയമത്തിന് മുന്നിൽ ബലമുണ്ടാകുമെന്നും മുൻ മന്ത്രി കൂടിയായ പികെ ശ്രീമതി പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ട് പിന്നെ മൊഴി മാറ്റിയാൽ സർക്കാർ എന്തു ചെയ്യും, എത്ര ഉന്നതനായാലും അവർക്കെതിരെയുള്ള പരാതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പി കെ ശ്രീമതി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേയും എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെയും രാജികൾ സ്വാഗതം ചെയ്യുന്നു, നിയമപരമായി സ്വീകരിക്കേണ്ട ഏതു നടപടിയും സർക്കാർ സ്വീകരിക്കും, മീഡിയയുടെ ഭാഗത്തു നിന്നും ഒരുപാട് കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞു, എന്നാൽ മീഡിയ തുല്യമായ നിലപാട് സ്വീകരിച്ചില്ല, ഇന്നലെയും ഇന്ന് രാവിലെയും അക്കാദമി ചെയർമാൻ്റെ വാർത്തകളാണ് മീഡിയയിൽ മുന്നിലെന്നും പി കെ ശ്രീമതി വിമർശിച്ചു.

‘സംഭവം എനിക്ക് ഓർമ്മയില്ല’; ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ല’: എം മുകേഷ്

0
Spread the love

നിക്കെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എം മുകേഷ് എംഎൽഎ. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് എന്തായാലും ഭരണപക്ഷമല്ല എന്നായിരുന്നു മുകേഷിന്റെ മറുപടി.

തന്നെ ടാർഗറ്റ് ചെയ്യുകയാണ്. സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം എന്നാണ് കരുതുന്നത്. മുമ്പ് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് എനിക്കത് ഓർമയില്ലെന്ന്. വീണ്ടും വന്ന് ഇതേകാര്യം പറയുമ്പോൾ എനിക്കതിൽ ഒന്നും പ്രത്യേകിച്ച് പറയാനില്ല. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും ഞാൻ കണ്ടിട്ടില്ലെന്നും മുകേഷ് പറഞ്ഞു. 26 വർഷം മുൻപ് നടന്നെന്ന് പറയുന്ന കാര്യം വീണ്ടും എടുത്തോണ്ട് വരുന്നത് ബാലിശമാണെന്നും മുകേഷ്.

മുകേഷിനെതിരെ 2018ലായിരുന്നു സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തക മീ ടൂ ആരോപണമുന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഇവർ പങ്കുവച്ച സമൂഹമാധ്യമത്തിലെ കുറിപ്പാണ് ഇപ്പോൾ വീണ്ടും വിവാദത്തിന് വഴിവെച്ചത്.

സൂപ്പർതാരം മോശമായി പെരുമാറിയെന്ന് നടി സോണിയ മൽഹാർ

0
Spread the love

സൂപ്പർ താരം മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി സോണിയ മൽഹാർ. താന്‍ കരഞ്ഞപ്പോള്‍ നടൻ അന്ന് മാപ്പ് പറഞ്ഞു. സംഭവം തന്നെ മാനസികമായി തകര്‍ത്തു.

തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ലാണ് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെവരുന്ന വഴിയാണ് താരം കയറിപിടിച്ചത്.

പിന്നീട് ഈ നടനില്‍നിന്ന് മോശമായി ഒന്നുമുണ്ടായില്ല. ഇപ്പോള്‍ പ്രതികരിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണ്. നടന്‍റെ കുടുംബത്തെയോര്‍ത്ത് പേരു പറയുന്നില്ല. ഇനി ആ നടന്‍ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു. ഇന്നലെ താൻ ആരോപണമുന്നയിച്ചപ്പോൾ അയാൾ ഉറങ്ങിയിട്ടുണ്ടാവില്ലെന്നും അവർ പറഞ്ഞു

‘കൊണ്ടലി’ന്റെ തമിഴ്‌-കന്നട റൈറ്റുകള്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്; ഓണം പെപ്പെ ചിത്രമെടുക്കുമോ? ടീസർ

0
Spread the love

ആര്‍ഡിഎക്‌സ് എന്ന വൻ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിർമിച്ച് ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ആക്ഷൻ ചിത്രം കൊണ്ടലിന്റെ ടീസർ റിലീസായി. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. കടലിൽ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ അടക്കമുള്ള ഒരു പക്കാ എന്റർടൈനർ ആകും ‘കൊണ്ടലെ’ന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. പെപ്പെയുടെ ആക്ഷൻ രംഗങ്ങളും ടീസറിൽ കാണാവുന്നതാണ്. കൊണ്ടൽ ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി തിയറ്ററുകളിലെത്തും

ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ തമിഴ്‌നാട് – കര്‍ണാടക റൈറ്റുകള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രമുഖ നിര്‍മാണ – വിതരണ കമ്പനിയായ വെങ്കട് എവി മീഡിയ ഗ്രൂപ്പാണ് ചിത്രം ഏറ്റെടുത്തത്.

മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ട്; ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകും: സംവിധായകൻ ജോഷി ജോസഫ്

0
Spread the love

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജോഷി ജോസഫ്. ഡോക്യൂമെന്ററി സംവിധായകനായ ജോഷി ജോസഫ് കൊൽക്കത്തയിലും കേരളത്തിലുമായാണ് താമസിക്കുന്നത്. രഞ്ജിത്തിൽനിന്നും നടിക്ക് മോശം അനുഭവം ഉണ്ടായ സമയത്ത് താൻ നാട്ടിലായിരുന്നുവെന്നും സുഹൃത്തായ നടിയെ വിളിച്ചപ്പോൾ അവർ വിഷമത്തോടെ ഇക്കാര്യം പറഞ്ഞെന്നും ജോഷി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

അന്ന് വിവരമറിഞ്ഞ് ഹോട്ടലിലെത്തി ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തായ ഫാ. അഗസ്റ്റിൻ വട്ടോളിയോടും അന്ന് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും ജോഷി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം തനിക്കു ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകുമെന്നും വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും ജോഷി കൂട്ടിച്ചേർത്തു. ‘താൻ വിചാരിച്ചതിനേക്കാൾ ശക്തരാണു പവർ ഗ്രൂപ്പ്. മലയാളത്തിൽ ഇത്തരം കാര്യങ്ങളുണ്ടെന്നു തെളിയിക്കാൻ ബംഗാളിൽനിന്ന് ഒരാൾ വരേണ്ടി വന്നു. എന്നെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടന്നു. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിയോടെ വ്യവസ്ഥ ആകെ മാറുമെന്ന് കരുതുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവർത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയിൽ വലിയ വ്യത്യാസമുണ്ടായി. ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നൽകാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ല’ – ജോഷി ജോസഫ് പറഞ്ഞു.

രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്: പ്രതിപക്ഷ നേതാവ്

0
Spread the love

തിരുവനന്തപുരം: രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജിവച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണം.

രണ്ടു പേരുടെ രാജിയില്‍ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും.

മോഹൻലാലിന് പ്രതികരണ​ശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

0
Spread the love

നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികപീഡനാരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ പ്രസിഡണ്ട് മോഹൻലാലിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. അമ്മ പ്രസിഡണ്ടിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്നാണ് മോഹൻ ലാലിനെ കുറ്റപ്പെടുത്തി ഷമ്മി തിലകൻ പറഞ്ഞത്.

സിദ്ദീഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും അത് അനിവാര്യമായ ഒന്നാണെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണത്തിൽ ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്നുമാണ്’ അദ്ദേഹം പ്രതികരിച്ചത്.

നടിയുടെ മൊഴിയില്‍ തന്നെ വൈരുദ്ധ്യങ്ങളുണ്ട്! ഗൂഢാലോചനയുടെ അവസാന ഭാഗമാണ് ഈ ആരോപണം: രഞ്ജിത്ത്

0
Spread the love

നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിനെതിരെ നടക്കുന്ന ചെളിവാരിയേറിന്‍റെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു.

തനിക്കെതിരെ വ്യക്തിപരമായി നിദ്ധ്യമായ ആരോപണമാണ് ശ്രീലേഖ മിത്ര ഉന്നയിച്ചിരിക്കുന്നത്. താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായത് മുതല്‍ ഒരുക്കൂട്ടം ആള്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ അവസാന കാര്യം എന്ന നിലയിലാണ് ഈ ആരോപണം പുറത്തുവരുന്നത്.

ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റ പരിക്ക് എളുപ്പം മാറുന്നതല്ല. എന്നാല്‍ എനിക്കെതിരായ ആരോപണത്തിലെ ഒരു ഭാഗം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്‍റെ ബാധ്യതയാണ്. അവരുടെ ഇപ്പോഴത്തെ മൊഴിയില്‍ തന്നെ വൈരുദ്ധ്യങ്ങളുണ്ട്. അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. സുഹൃത്തുക്കളുമായും വക്കീലുമായി ബന്ധപ്പെട്ട് അതിന്‍റെ നടപടിയിലേക്ക് കടക്കും.

കേരള സര്‍ക്കാറിനെതിരെയും സിപിഎമ്മിനെതിരെയും വലതുപക്ഷവും മാധ്യമങ്ങളും പല വിഷയത്തിലും ചെളിവാരി എറിയലും അധിക്ഷേപവും നടത്തുകയാണ്. അതില്‍ ഒന്ന് എന്‍റെ പേരില്‍ എന്നത് അപമാനകരമാണ്. സത്യം എന്താണെന്ന് അറിയാതെയാണ് മാധ്യമ ലോകവും ചിലരും ഈ ആക്രമണം നടത്തുന്നത്. ഞാന്‍ എന്ന വ്യക്തികാരണം സര്‍ക്കാറിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം എല്‍ക്കരുത് എന്ന് കരുതിയാണ് ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുകയാണ്.

എന്‍റെ രാജി സ്വീകരിക്കാന്‍ സംസ്കാരിക മന്ത്രിയോടും, മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്‍റെ സ്വകാര്യത ഹനിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts