Home Blog Page 48

ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് 4 മുതല്‍ 10 കോടി വരെ; മുബൈയിൽ വാങ്ങിയ വീടിന്റെ വിലകേട്ടാൽ ഞെട്ടും, നടന്റെ ആസ്തി അറിയാം..

0
Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ ഇന്ന് നാല്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ മലയാളത്തിൽ നായക നടാനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമൊക്കെയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത് ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാള നടൻ എന്ന ഖ്യാതിയും പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാൻ പൃഥ്വിക്ക് സാധിച്ചു.
ഇപ്പോഴിതാ നടൻ സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്ന നിലയിലെല്ലാം തന്റെ കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ ആസ്തിയെ കുറിച്ചും കൊച്ചിയിലും മുംബൈയിലുമൊക്കെയുള്ള ആഡംബര വീടുകളെക്കുറിച്ചും വാഹനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ശ്രദ്ധേയമാകുന്നത്.


എമ്പുരാനിലൂടെ മലയാളത്തിലെ ആദ്യ 250 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പൃഥ്വിരാജിന്റെ ആസ്തി 56 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് നാല് മുതല്‍ പത്ത് കോടി വരെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം പൃഥ്വിരാജെന്ന നടന്‍ ഇന്ന് സജീവ സാന്നിധ്യമാണ്.

കൊച്ചിയിലെ ആഢംബര ബംഗ്ലാവിന് പുറമെ മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലില്‍ ഏതാണ്ട് 17 കോടി വിലമതിക്കുന്ന വസതിയും പൃഥ്വിരാജിനുണ്ട്. കാറുകളോട് അതിയായ ഇഷ്ടമുള്ളയാളാണ് പൃഥ്വിരാജ്. ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് എഎംജി 63, റേഞ്ച് റോവര്‍ വോഗ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, പോര്‍ഷെ കയെന്‍ എന്നീ കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

‘ഈ എഡിറ്റ് എല്ലാ അമ്മമാർക്കും ട്രൈ ചെയ്യാവുന്നതാണ്’; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മല്ലിക സുകുമാരൻ, പക്ഷേ ഹിറ്റായത് ഒപ്പം പങ്കുവച്ച ചിത്രം

0
Spread the love

മകൾക്ക് അമ്മമാരുടെ പിറന്നാളാശംസകൾ എപ്പോഴും പ്രിയപ്പെട്ടതാണ്. അതുപോലെ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകളുമായി അമ്മ മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്റെ ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ എന്ന അടിക്കുറിപ്പോടെയാണ്‌ മല്ലിക ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ സുഹൃത്ത് മേരി ആണ് ഇത് ഡിസൈൻ ചെയ്തതെന്നും ഈശ്വരൻ മകന്റെ ഒപ്പമുണ്ടാകട്ടെ എന്നും കുറിച്ചു.

ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ, ദൈവം മകന്റെ കൂടെയുണ്ടട്ടെ…ഈ ഡിസൈൻ ചെയ്ത് തന്ന ന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി’, മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു. ‘അമ്മയുടെ സ്വന്തം മകൻ’, ‘ഈ എഡിറ്റ് എല്ലാ അമ്മമാരും ട്രൈ ചെയ്യുന്നതാണ്’, ‘അമ്മയെ കൊണ്ട് കഴിയുന്നത് അവർ ചെയ്തു’, എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, പിറന്നാൾദിനത്തിൽ പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ആവേശത്തിൽ സ്വീകരിക്കുകയാണ് പൃഥ്വിരാജിന്റെ ആരാധകർ. രാവിലെ തന്നെ പുറത്തിറങ്ങിയ ‘ഖലീഫ’യുടെ ഗ്ലിംപ്സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്.

മഞ്ഞള്‍ വെള്ളം പതിവാക്കൂ! ഷുഗറും കൊളസ്ട്രോളും തുടങ്ങി ചർമത്തിന്റെ തിളക്കം വരെ സെറ്റാകും!

0
Spread the love

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

മഞ്ഞളിലെ കുര്‍കുമിനിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ദഹനം

ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

3. കൊളസ്ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.

4. ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും.

5. ഓര്‍മ്മശക്തി കൂട്ടാന്‍

ഓര്‍മ്മശക്തി കൂട്ടാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.

6. വയര്‍ കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റിൽ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.

7. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെ തടയാനും സഹായിക്കും.

മോശം തലമുറയിൽ ഒരു ശരിയായ മനുഷ്യനെ കണ്ടെത്തി! നടി അർച്ചന കവി വീണ്ടും വിവാഹിതയാകുന്നു? താരത്തിന്റെ പോസ്റ്റ് വൈറൽ

0
Spread the love

ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച നടി പിന്നീട് കരിയറിൽ നീണ്ട ഇടവേള എടുക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ തോമസ് നായകനായ പുതയ ചിത്രം ഐഡന്റിറ്റിയിൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. അർച്ചന കവിയുടെ വേഷം മികച്ച പ്രതികരണങ്ങളാണ് നേടിയത്.

വിവാഹ ജീവിതത്തെക്കുറിച്ചും ശേഷമുണ്ടായ ഡിവോഴ്സിനെക്കുറിച്ചും തുറന്നുസംസാരിച്ച താരമാണ് അർച്ചന. ഡിവോഴ്സിന് ശേഷം അനുഭവിച്ച ഡിപ്രഷനെക്കുറിച്ചും താരം മനസുതുറന്നിരുന്നു. കുട്ടിക്കാലം മുതൽ സുഹൃത്തായ അബീഷ് മാത്യുവിനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ആ ബന്ധം ഡിവോഴ്സിലേക്ക് നീങ്ങുകയായിരുന്നു. തങ്ങൾ പിരിയാനുള്ള കാരണം വ്യക്തിപരമാണെന്നും അതു പൊതുവേദിയിൽ പറയാൻ താത്പര്യമില്ലെന്നുമാണ് അർച്ചന ഇതേക്കുറിച്ച് പറഞ്ഞത്.


‘എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ടായില്ല .എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരാനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടെ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ. സമയം എല്ലാം സുഖപ്പെടുത്തും. ഇനി ഒരു വിവാഹം വേണ്ട. ഡിപ്രഷൻ സ്റ്റേജിലായിരുന്നു ഞാൻ. അതിന് ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്’- ഇങ്ങനെയായിരുന്നു താരം അന്ന് വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്.

എന്നാൽ ഇപ്പോഴിതാ അർച്ചന കവി പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ആരാധരുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന് സൂചന നൽകിക്കൊണ്ടുള്ള വാചകങ്ങളാണ് അർച്ചന സ്‌റ്റോറിയിൽ കുറിച്ചത്. ‘ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുത്തതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും’ എന്നാണ് അർച്ചന ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചത്. ഇതോടൊപ്പം എല്ലാവർക്കും ഇങ്ങനെ ഒരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നും നടി കുറിച്ചു. ഇതോടെയാണ് താരം വിവാഹം കഴിക്കാൻ പോകുകയാണെന്ന ചർച്ചകൾ ആരാധകർക്കിടയിൽ നടന്നത്. എന്നാൽ താരം ഇതേക്കുറിച്ച് മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

പാദസരങ്ങൾ വലിയ പ്രശ്നം ഉണ്ടാക്കും, സ്വർണവും ട്രെയിൻ യാത്രയിൽ വേണ്ട! സ്ത്രീകൾക്ക് നിർണായക മുന്നറിയിപ്പുമായി റെയിൽവേ

0
Spread the love

സ്വർണവില പവന് ഒരുലക്ഷത്തോടടുക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകാനായി പോസ്റ്ററും ബോധവൽക്കരണ വീഡിയോകളും റെയിൽവേ ഇറക്കി. യാത്രയിൽ സ്വർണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം.

സ്വർണം മാത്രമല്ല, അതുപോലെ തോന്നുന്ന മുക്കുപണ്ടം ധരിച്ചാലും കള്ളന്മാർ നിങ്ങളെ ലക്ഷ്യമിട്ടേക്കാം. സ്വർണ പാദസരങ്ങളാണ് കള്ളന്മാർ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് മുകൾ ബർത്തുകളിൽ കിടന്നുറങ്ങുന്ന സ്‌ത്രീകളുടെ പാദസരം ഇവർ പൊട്ടിച്ചെടുക്കും. സംഘമായി കയറുന്ന മോഷ്‌ടാക്കൾ ട്രെയിനിന്റെ പലയിടങ്ങളിലായി തിരിഞ്ഞ് കവർച്ച നടത്തിയശേഷം സ്ഥലംവിടുന്നതാണ് രീതി. കൊങ്കൺ പാതയിലാണ് ഇത്തരം മോഷണങ്ങളിലേറെയും നടക്കുന്നതെന്നാണ് വിവരം.

ട്രെയിനിൽ മോഷണം നടത്തുന്ന വിദേശസംഘത്തെ നേരത്തേ റെയിൽവേ സംരക്ഷണസേന ബംഗളൂരുവിൽ നിന്ന് പിടിച്ചിരുന്നു. ഇവർ മോഷണത്തിനെത്തുന്നതും മടങ്ങുന്നതുമെല്ലാം വിമാനത്തിലാണ്. കൊങ്കൺ പാതയിലാണ് മലയാളികൾ ഏറ്റവും കൂടുതൽ കവർച്ചയ്‌ക്ക് ഇരയാകുന്നത്. ഓരോ ട്രെയിനിലും ഒന്നോ രണ്ടോ ടിടിഇമാർ മാത്രമാണ് ഉണ്ടാവുക. ക്യാമറ ഉൾപ്പെടെ വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും അതിലില്ല. ദീർഘദൂര ട്രെയിനായതിനാൽ യാത്രക്കാർ ഉറങ്ങുന്ന സമയത്താണ് മോഷണം നടക്കുന്നത്.

സ്‌ട്രോക്ക് വന്ന് ഇടത്തേ കെെയ്ക്കും കാലിനും സ്വാധീനക്കുറവുണ്ടായി; അസുഖ വിവരം വെളിപ്പെടുത്താത്തിന്റെ കാരണം തുറന്നു പറഞ്ഞ് ഉല്ലാസ് പന്തളം

0
Spread the love

മിമിക്രിയിലൂടെയും കോമഡി വേദികളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിച്ച് കലാകാരനാണ് ഉല്ലാസ് പന്തളം. ടെലിവിഷൻ കോമഡി പരിപാടികളിലും സിനിമയിലും ഉല്ലാസ് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉല്ലാസ് പന്തളത്തിന് സ്‌ട്രോക്ക് വന്ന വിവരം പുറംലോകം അറിയുന്നത്.

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിൽ എത്തിയപ്പോഴുള്ള നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയാണ് അന്ന് താരം വേദിയിലെത്തിയത്. മുഖത്തെ ഒരുഭാഗം കോടിയത് പോലെയും കാണാം. സ്‌ട്രോക്ക് വന്നതിൽ പിന്നെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഇതോടെയാണ് രോഗവിവരം പുറത്തറിഞ്ഞത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ രോഗവിവരം രഹസ്യമാക്കിവച്ചതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഉല്ലാസ്. ഏപ്രിൽ 20നാണ് തനിക്ക് സ്ട്രോക്ക് വന്നതെന്നും സോഷ്യൽ മീഡിയകളിലൂടെ അനാവശ്യ കമന്റുകൾ വരുമെന്നതിനാലാണ് താൻ ഇക്കാര്യം രഹസ്യമാക്കി വച്ചതെന്നും ഉല്ലാസ് പന്തളം പറഞ്ഞു

‘ഏപ്രിൽ 20ന് ഈസ്റ്ററിന്റെ അന്ന് വെെകുന്നേരമാണ് എനിക്ക് സ്ട്രോക്ക് വന്നത്. ഇടത്തേ കാലിനും ഇടത്തേ കെെയ്ക്കും ഇത്തിരി സ്വാധീനക്കുറവുണ്ട്. അതുകൊണ്ടാണ് ചാനലിലെ പരിപാടികളിൽ കാണാത്തത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത് എല്ലാവരും അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ അനാവശ്യമായ കമന്റുകൾ വരുമെന്ന് കരുതിയാണ് ഞാനിത് രഹസ്യമാക്കി വച്ചത്. പിന്നെ ആലോചിച്ചപ്പോൾ അതെന്തിനാണെന്ന് തോന്നിയിരുന്നു.

ലക്ഷ്മി നക്ഷത്ര ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഉല്ലാസിനെക്കൊണ്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ജ്വല്ലറി ഉടമയും പറഞ്ഞു. എനിക്കത് സന്തോഷം നൽകി. അങ്ങനെയാണ് വന്നത്. അതോടെയാണ് എന്റെ രോഗാവസ്ഥയെക്കുറിച്ച് എല്ലാവരും അറിയുന്നത്. അന്ന് മുതൽ പലരും വിളിച്ച് എന്റെ അവസ്ഥ തിരക്കുന്നുണ്ട്. എല്ലാവരുടെയും നല്ല പിന്തുണയുമുണ്ട്. പക്ഷെ ചില നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. പൂർവ്വാധികം ശക്തിയോടെ തിരികെ വരും’- ഉല്ലാസ് പന്തളം പറഞ്ഞു.

‘അവർ ജീവിക്കാനാണ് സ്ട്രഗിൾ ചെയ്യുന്നത്, അതിനിടയിൽ ജീവിതം ആസ്വദിക്കുന്നു’; രേണുവിനെ കുറിച്ച് സൂര്യ

0
Spread the love

സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച സോഷ്യല്‍ മീഡിയ താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണുവിന്റെ പിന്നാലെയുണ്ട്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്ക് എത്തിയ രേണു ഇത്തവണ ബിഗ്ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. ട്രോളുകളും വിമ‍ർശനങ്ങളും വിടാതെ പിന്തുടരുന്ന വ്യക്തി കൂടിയാണ് രേണു. ഇപ്പോളിതാ രേണുവിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആർടിസ്റ്റും മിമിക്രി കലാകാരിയുമായ സൂര്യ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

”എന്റെ മിമിക്രി ജീവിതത്തിന്റെ തുടക്കത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് സുധി ചേട്ടൻ. അങ്ങനൊരു ബന്ധമാണ് സുധിച്ചേട്ടനും ഞങ്ങളുമായി ഉള്ളത്. സുധിച്ചേട്ടന്റെ ജീവിതത്തിലെ ഓരോ ഏറ്റക്കുറച്ചിലുകളും കണ്ടൊരാളാണ് ഞാൻ. സുധി ചേട്ടന്റെ വളർച്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രേണു ചേച്ചി. എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം. ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ കോൺടാക്ടില്ല എന്നേ ഉള്ളൂ. രേണു ചേച്ചി ഈ ഒരു പ്ലാറ്റ്ഫോമിലേക്ക്, കലാരംഗത്തേക്ക് വന്നതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം എനിക്ക് അവരെ പണ്ട് മുതൽ അറിയാം.

‘അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല’

ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് രേണുച്ചേച്ചി. അങ്ങനൊരാൾക്ക് നല്ലൊരു പ്ലാറ്റ്ഫോമും നല്ല രീതിയിൽ മുന്നോട്ട് ജീവിക്കാനും ഒരു സ്പേസ് കിട്ടിയെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പിന്നെ അവർ അല്ല ആദ്യത്തെ വിധവ. പലരും അവരെ പറയുന്നതും ടാഗ് ചെയ്യുന്നതും അവർ ഒരു വിധവയായതുകൊണ്ടല്ലേ എന്നാണ്. അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല. അവർ ജീവിക്കാനാണ് സ്ട്രഗിൾ ചെയ്യുന്നത്. അതിനിടയിൽ അവർ ജീവിതം ആസ്വദിക്കുന്നു”, സൂര്യ പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ 300 കോടി! ചരിത്രം സൃഷ്ടിച്ച് ലോക; നന്ദി പറഞ്ഞ് കല്യാണിയും

0
Spread the love

മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ 300 കോടി സിനിമയായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 45-ദിവസത്തിനുള്ളിലാണ് ലോക ചരിത്ര നേട്ടത്തിലെത്തിയത്. ലോക 300 കോടി ക്ലബ്ബില്‍ ഇടം നേടിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയ വഴിയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കിട്ടത്.

ഈ നേട്ടത്തിന് കല്യാണി പ്രിയദര്‍ശന്‍ നന്ദി പറയുന്നത് സിനിമയിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ കടപ്പാട് അറിയിച്ചത്. ”കാമറയ്ക്ക് പിന്നിലും അരികത്തും മുമ്പിലും നിന്ന എല്ലാവരോടും, തിയേറ്ററുകള്‍ നിറച്ച എല്ലാവരോടും, നമ്മള്‍ ചരിത്രം കുറിച്ചിരിക്കുന്നു. നന്ദിയ്ക്കും അപ്പുറം” എന്നായിരുന്നു കല്യാണി പ്രിയദര്‍ശന്റെ കുറിപ്പ്.

കള്ളിയങ്കാട്ട് നീലിയെ സൂപ്പര്‍ ഹീറോയിനായി അവതരിപ്പിക്കുന്ന ചിത്രമാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയില്‍ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തിലുമെത്തി.

നേരത്തെ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു ലോക. എമ്പുരാനെ പിന്തള്ളിയാണ് ലോക മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായത്. അതേസമയം കേരളത്തില്‍ നിന്ന് മാത്രമായി 120 കോടിയ്ക്ക് മുകളിലാണ് ലോക നേടിയത്. ഈ റെക്കോര്‍ഡ് നേരത്തെ തുടരുമിന്റെ പേരിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായി നൂറ് കോടി നേടിയ രണ്ടാമത്തെ മലയാള സിനിമയാണ് ലോക.

അഞ്ച് സിനിമകളുള്ള ലോക യൂണിവേഴ്‌സിലെ ആദ്യ സിനിമയാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാം അധ്യായത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തനായിരുന്നു പ്രധാന കഥാപാത്രം. ടൊവിനോ തന്നെയാകും വില്ലനായും എത്തുകയെന്നാണ് അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കിയ സൂചന. രണ്ടാം അധ്യായത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകും. മൂന്നാം ഭാഗം പറയുക ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഒടിയന്റെ കഥയാകും.

കരൂർ ദുരന്തത്തിൽ പ്രഖ്യാപനങ്ങളുമായി ടിവികെ; വിജയ് ഒക്ടോബർ 17-ന് കരൂരിലെത്തും

0
Spread the love

കരൂർ ദുരന്തത്തിൽ പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം. ടിവികെ സമിതി ഇന്ന് കരൂരിലെത്തും. ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും. എല്ലാമാസവും സഹായധനം നൽകും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. ടിവികെ അധ്യക്ഷൻ വിജയ് ഒക്ടോബർ 17-ന് കരൂരിലെത്തും

കഴിഞ്ഞ ദിവസമാണ് കരൂരിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അർജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അന്വേഷണത്തിന് നേതൃത്വം നൽകുന്ന വിരമിച്ച ജഡ്ജിയെ ഉടൻ തീരുമാനിക്കും.നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിൽ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നൽകുന്നതായിരുന്നു. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.

അദ്ദേഹം പറഞ്ഞത് സത്യമായി വന്നില്ലേ! അന്ന് കലോത്സവ വേദിയിലെ പൊട്ടിക്കരച്ചിൽ കണ്ട് തന്നെ തേടിയെത്തിയ കത്തിനെ കുറിച്ച് നവ്യ

0
Spread the love

കലോത്സവ വേദിയിലൂടെയാണ് നവ്യ നായര്‍ സിനിമയിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ ഇഷ്ടം ആയിരുന്നു ആദ്യ സിനിമ. കലാതിലക പട്ടം നഷ്ടമായി കലോത്സവ വേദിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്ന നവ്യാ നായരെ മലയാളി ഇന്നും മറന്നിട്ടില്ല. അന്നത്തെ ആ സ്‌കൂള്‍ കുട്ടി പിന്നീട് വലിയൊരു താരമായി മാറുമെന്ന് ആരും ഓര്‍ത്തുകാണില്ല. എന്നാല്‍ അന്നേ നവ്യ മലയാളത്തിലെ മുന്‍നിര നായികയാകുമെന്ന് ഒരാള്‍ പ്രവചിച്ചു. കലാതിലകം കിട്ടാതെ വന്നതോടെ പൊട്ടിക്കരഞ്ഞ തന്റെ ചിത്രം കണ്ട് ഒരാള്‍ തനിക്ക് അയച്ച കത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍. 

”കലാതിലകം കിട്ടാതെ ഞാന്‍ വിഷമിച്ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ സമയത്ത് ഒരു അങ്കിള്‍ എനിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു. പോസ്റ്റ് കാര്‍ഡ് ആയതിനാല്‍ നാല് വരിയേ എഴുതാന്‍ പറ്റുള്ളൂ. അതിലെഴുതി അയച്ചിരുന്നു. മോളുടെ കരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രം കണ്ടിരുന്നു. മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മയ്ക്കുമൊപ്പം കസരേ വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിന് ഒരു നടിയായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇതൊന്നും അറിയാതെ ഒരു മനുഷ്യന്‍, വെറുതെ ഒരു ഫോട്ടോ കണ്ടിട്ട് എഴുതിയതാണ്. കണിയാര്‍കോട് ശിവശങ്കരന്‍ എന്നാണ് പേര്. അത് സത്യമായി വന്നില്ലേ. മഞ്ജു ചേച്ചിയ്‌ക്കൊപ്പം ഇരിക്കാനുള്ള ആളായി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്” നവ്യ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts