Home Blog Page 49

‘അത് കട്ട് ചെയ്യൂ, ഇത് കട്ട് ചെയ്യൂ’ എന്ന് പറഞ്ഞാല്‍ എവിടെയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം? ഹാലിനെ പിന്തുണച്ച് കാമ്പെയ്നുമായി കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍

0
Spread the love

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡിന്റെ ഈ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ‘ വെട്ടി മുറിക്കാത്ത ഹാല്‍ മൂവി ഞങ്ങള്‍ക്ക് കാണണം #wesupporthaalmovie #nilapadu’ എന്ന പോസ്‌റ്റോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. കെ മധുപാല്‍ അടക്കമുള്ള പ്രമുഖര്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

സിനിമയിലെ ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്‌സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. സിബിഎഫ്‌സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഇല്ലാത്ത സിനിമയ്ക്ക് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു. സമൂഹത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. ‘സിനിമ നല്‍കുന്ന മെസേജിനെ സെന്‍സര്‍ ബോര്‍ഡ് ഭയപ്പെടുന്നു..പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള നീക്കം. ഹൈക്കോടതി ഈ സിനിമ കണ്ടു നല്ലതാണെന്ന് തോന്നിയാല്‍ മാത്രം പുറത്തിറക്കിയാല്‍ മതി. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ വന്ന് അത് കട്ട് ചെയ്യൂ, ഇത് കട്ട് ചെയ്യൂ, എന്ന് പറഞ്ഞാല്‍ അതില്‍ എവിടെയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം,’ എന്ന് വീര ചോദിക്കുന്നു.

അവരെ സഹായിക്കേണ്ട മാഡം, ഉപദ്രവിക്കാതിരിക്കുക! ചില നടിമാർക്ക് അക്കാര്യം ഒരു ഹരമായി മാറിയിട്ടുണ്ട്, ശ്രദ്ധേയമായി സൈക്യാട്രിസ്റ്റിന്റെ കുറിപ്പ്

0
Spread the love

മാനസികാരോഗ്യത്തെ പരിഹസിച്ചുകൊണ്ട് പരാർമാർശം നടത്തിയ നടി കൃഷ്ണപ്രഭയ്ക്കെതിരെ വിമർശനവുമായി പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോൺ രംഗത്ത്. ദീപിക പദുകോൺ എന്ന നടിയെ മാനസികാരോഗ്യ അംബാസിഡറായി നിയോഗിച്ച വേളയിലാണ് നമ്മുടെ നാട്ടിലെ ഒരു നടി മാനസികാരോഗ്യത്തെ ഇങ്ങനെ പരിഹസിച്ചു തള്ളുന്നതെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കണമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഡോ. സി.ജെ ജോൺ പറയുന്നു.

“ദീപിക പദുകോൺ എന്ന നടിയെ മാനസികാരോഗ്യ അംബാസിഡറായി നിയോഗിച്ച വേളയിലാണ് നമ്മുടെ നാട്ടിലെ ഒരു നടി മനസ്സിന്റെ രോഗങ്ങളെ വെടക്ക് ചിരിയോടെ പരിഹസിച്ചു തള്ളുന്നത്. ദീപികയ്ക്ക് വിഷാദ രോഗം വന്നത് ഒരു പണിയും ഇല്ലാതായത് കൊണ്ടാണെന്ന തിയറി കൂടി ചേർത്ത് പുതിയൊരു വീഡിയോ ഇറക്കാവുന്നതാണ് . നടി വിവരക്കേട് ചൊല്ലിയാൽ ലൈക് ചെയ്യാനും പിന്തുണച്ചുള്ള കമന്റ് നൽകാനും സൈബർ കൂട്ടങ്ങൾ ഉണ്ടാകും. ചില നടിമാർക്ക് മനസ്സിന്റെ രോഗങ്ങളെ താഴ്ത്തി പറയുന്നതും, അതുള്ള വ്യക്തികളുടെ മനസ്സ് തളർത്തുന്നതും ഹരമായി മാറിയിട്ടുണ്ട്. സങ്കടം ഉണ്ടാക്കുന്നഒരു പരിഹാസ വിളി എടുത്ത് പറഞ്ഞു വിഷാദവും മൂഡ് പ്രശ്‌നവുമൊക്കെ അതാണെന്ന് പറയുന്നുണ്ട്.” സി.ജെ ജോൺ പറയുന്നു.

“ഏതാണ്ട് ഒൻപതു ശതമാനത്തോളം പേർ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരാണ് നടിയുടെ പരിഹാസത്തിന്റെ ഇരകൾ. അവരെ സഹായിക്കേണ്ട മാഡം. ഉപദ്രവിക്കാതിരിക്കുക. എല്ലാ കാലത്തും എന്തെങ്കിലും പണിയുമായി വിഷാദമുക്തയായി ഭവിക്കുക മാഡം. പണി ഇല്ലാ കാലത്ത് പെട്ടെന്ന് പ്രശസ്തി കിട്ടണമെങ്കിൽ പാവം മനോരോഗികളെ പരിഹസിച്ചു തന്നെ വേണോ? അതിനായി വേറെ എന്തൊക്കെ ചെയ്യാം മാഡം.” സി.ജെ ജോൺ കൂട്ടിച്ചേർത്തു.

അതേസമയം പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ വിളിക്കുന്നതെന്നും വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് ഓവർ തിങ്കിങ്ങും ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നുമായിരുന്നു നടി പറഞ്ഞത്.

വെറും 10 ദിവസം; കാന്താര ഇതുവരെ സ്വന്തമാക്കിയത് നിർമാണ തുകയുടെ നാലിരട്ടി

0
Spread the love

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. അത് കേവലം പിആര്‍ സൃഷ്ടി ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായും എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 554.5 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 474.5 കോടിയാണ്. ഇന്ത്യന്‍ നെറ്റ് 398.15 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള നേട്ടം 80 കോടിയും. അഞ്ച് ഭാഷകളില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഏറ്റവും കളക്ഷന്‍ വന്നത് കന്നഡയില്‍ നിന്നല്ല, മറിച്ച് ഹിന്ദി പതിപ്പില്‍ നിന്നാണ്.

ഹിന്ദി പതിപ്പ് ആദ്യ 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 130 കോടിയാണ്. തൊട്ടുപിന്നില്‍ കന്നഡ പതിപ്പും ഉണ്ട്. 125.7 കോടിയാണ് കന്നഡ പതിപ്പ് ഇതുവരെ നേടിയ കളക്ഷന്‍. തെലുങ്ക് പതിപ്പ് 72.05 കോടിയും തമിഴ് പതിപ്പ് 38.75 കോടിയും നേടി. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനുകളാണ് ഇവയെല്ലാം. 125 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് ഇത്. അതായത് ബജറ്റിന്‍റെ നാലിരട്ടിയിലേറെയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 ദിവസം കൊണ്ട് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്.

നിലവിലെ ട്രെന്‍ഡ് നോക്കിയാല്‍ വലിയ ഡ്രോപ്പ് ചിത്രത്തിന് സംഭവിച്ചിട്ടില്ല എന്ന് കാണാം. അതിനാല്‍ത്തന്നെ ഫൈനല്‍ ഫിഗര്‍ ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. കേരളമുള്‍പ്പെടെയുള്ള എല്ലാ മാര്‍ക്കറ്റുകളിലെയും വിതരണക്കാര്‍ക്കും വലിയ നേട്ടമാണ് കാന്താര ചാപ്റ്റര്‍ 1 സമ്മാനിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടിക്കൊപ്പം ജയറാം, രുക്മിണി വസന്ദ്, ഗുല്‍ഷന്‍ ദേവയ്യ, രമിത ശൈലേന്ദ്ര, പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നവ്യാ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം ‘പാതിരാത്രി’ ഒക്ടോബർ 17-ന്

0
Spread the love

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകിയ സൂചന. ആകാംക്ഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ ‘പാതിരാത്രി’ ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്.

ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്

ഈ 3 കാര്യങ്ങൾ ഉപയോഗിച്ചാൽ മാത്രം മതി ചർമം തിളങ്ങും!

0
Spread the love

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ, തേൻ, തെെര് എന്നിവ. കാരണം കറ്റാർവാഴ പൊള്ളൽ, സൂര്യതാപം, മുറിവുകൾ, വരണ്ട ചർമ്മം, ജലദോഷം, മുഖക്കുരു എന്നിവ അകറ്റുന്നതിന് സഹായിച്ചേക്കാം. കൂടാതെ സോറിയാസിസ്, എക്സിമ എന്നിവയ്ക്കുള്ള മികച്ചൊരു പരിഹാരമാണ് കറ്റാർവാഴ. കറ്റാർവാഴ ഈർപ്പം നിലനിർത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കറ്റാർവാഴയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. ചർമ്മത്തിൽ ചുവപ്പ് അല്ലെങ്കിൽ തിണർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ കറ്റാർവാഴ ജെൽ പുരട്ടാവുന്നതാണ്.. കറ്റാർ വാഴയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിന് ആശ്വാസം നൽകുന്നു.

തെെരാണ് മറ്റൊരു ചേരുവക. ലാക്റ്റിക് ആസിഡും പ്രോബയോട്ടിക്സും കാരണം തൈര് ചർമ്മത്തിന് ഗുണം നൽകുന്നു, ഇത് പ്രകൃതിദത്ത മോയ്‌സ്ചറൈസറായും, ക്ലെൻസറായും പ്രവർത്തിക്കുകയും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്തുകൊണ്ട് സൂര്യതാപവും ഹൈപ്പർപിഗ്മെന്റേഷനും മങ്ങാൻ ഇത് സഹായിക്കുന്നു.
തേൻ ചർമ്മത്തിന് ആഴത്തിൽ ഈർപ്പം നൽകുകയും ജലാംശം നൽകുകയും ചെയ്യുന്നു. അതേസമയം അതിന്റെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു സുഖപ്പെടുത്താനും, ‌വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ഇത് മൃതചർമ്മകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രണ്ട് സ്പൂൺ‌ കറ്റാർവാഴ ജെല്ലും അൽപം തേനും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലായി ഇടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല, ‘നന്ദികേട്’ എന്നാണ്! രാവണപ്രഭു റീ റിലീസ് പോസ്റ്ററിൽ നിന്നും ഗിരീഷ് പുത്തഞ്ചേരിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഗാന രചയിതാവ്

0
Spread the love

റീ റിലീസിലൂടെ ബോക്സ് ഓഫീസിൽ വീണ്ടും വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് മോഹൻലാൽ- രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘രാവണപ്രഭു’. ആദ്യ ദിനം 70 ലക്ഷം രൂപയാണ് ചിത്രം നേടിയത്. നിരവധി ആരാധകരാണ് ഫാൻസ്‌ ഷോ സംഘടിപ്പിച്ചും മറ്റും റീ റിലീസിനെ വലിയ രീതിയിൽ വരവേറ്റത്. അതേസമയം ചിത്രത്തിൻറെ റീ റിലീസ് പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗാന രചയിതാവ് മനു മഞ്ജിത്ത്‌. റീ റിലീസ് പോസ്റ്ററിൽ നിന്നും ചിത്രത്തിന്റെ ഗാന രചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെയാണ് മനു മഞ്ജിത്ത്‌ വിമർശനം ഉന്നയിച്ചത്.

ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല, ‘നന്ദികേട്’ എന്നാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ മനു മഞ്ജിത്ത്‌ പറയുന്നു. “പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ “ഗിരീഷ് പുത്തഞ്ചേരി” എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള ‘ധൈര്യം’ തോന്നിയത് ആർക്കാണെന്നറിയില്ല. ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് “കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്….”, “മഴക്കാറ് മായം കാട്ടും രാവാണേ”എന്നും… ഉള്ളു വിങ്ങുന്നത് “തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു..” എന്നും… “വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു”മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല.ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല. ‘നന്ദികേട്’ എന്നാണ്.” മനു മഞ്ജിത്ത്‌ കുറിച്ചു.

‘പോസ്റ്ററിൽ നിന്നല്ലേ പേര് മാറ്റാൻ കഴിയൂ, എന്നും ജന മനസുകളിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്ഥാനം’ എന്നാണ് നിരവധി പ്രേക്ഷകർ കമന്റുമായി എത്തുന്നത്. സുരേഷ് പീറ്റേഴ്‌സ് സംഗീതം നൽകി, ഗിരീഷ് പുത്തഞ്ചേരി രചിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ്.

ഈ നാളുകാരാണോ ? എങ്കിൽ ​നിങ്ങളെ കാത്തിരിക്കുന്നത് പ​ല​വി​ധ​ ​നേ​ട്ട​ങ്ങൾ, ഭാഗ്യദിനം, സാ​മ്പ​ത്തി​ക​ ​ഉ​യ​ർ​ച്ച​ എന്നിവയറിയാം..

0
Spread the love

അ​ശ്വ​തി​:​ ​വി​ദേ​ശ​ത്ത് ​തൊ​ഴി​ൽ​ ​തേ​ടു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​സ​മ​യ​മാ​ണ്.​ ​ഫ​ലം​ ​കാ​ത്തു​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​ത​വി​ജ​യം​ ​നേ​ടും.​ ​അ​വ​സ​ര​ത്തി​നൊ​ത്ത് ​പെ​രു​മാ​റാ​ൻ​ ​ശ്ര​മി​ക്കും.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​അ​ധീ​ന​ത​യി​ൽ​ ​വ​ന്നു​ചേ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധൻ
ഭ​ര​ണി​:​ ​ക​ർ​മ്മ​രം​ഗ​ത്തു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​മ​ക്ക​ളു​ടെ​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ബ​ന്ധു​ക്ക​ളു​മാ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ര​മ്യ​മാ​യി​ ​സം​സാ​രി​ച്ച് ​തീ​ർ​ക്കും.​ ​വീ​ട് ​പ​ണി​ ​പു​രോ​ഗ​മി​ക്കാ​ത്ത​തി​ൽ​ ​മ​ന​സ് ​വ്യാ​കു​ല​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്കൾ
കാ​ർ​ത്തി​ക​:​ ​എ​ല്ലാ​കാ​ര്യ​ത്തി​ലും​ ​വി​ശാ​ല​വീ​ക്ഷ​ണം​ ​ന​ട​ത്തും.​ ​സ്വ​ന്തം​ ​വീ​ടു​പേ​ക്ഷി​ച്ച് ​വാ​ട​ക​വീ​ട്ടി​ൽ​ ​താ​മ​സി​ക്കേ​ണ്ടി​ ​വ​രും.​ വീ​ട്ടി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം
രോ​ഹി​ണി​:​ ​അ​ധി​കാ​ര​വും​ ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​വി​ദ്യാ​പ​ര​മാ​യി​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​മു​ട​ങ്ങി​യ​ ​യാ​ത്ര​ക​ൾ​ ​തു​ട​രും.​ ​വി​വാ​ഹ​ത​ട​സം​ ​മാ​റി​ക്കി​ട്ടും.​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി


മ​ക​യി​രം​:​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​നേ​ടും.​ ​ദൂ​ര​യാ​ത്ര ​മു​ട​ങ്ങാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​കൃ​ഷി​യി​ലും​ ​വാ​ട​ക​ ​ഇ​ന​ത്തി​ലും​ ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഉ​ദ​ര​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ ​വ​രാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ
തി​രു​വാ​തി​ര​:​ ​സ​ന്താ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​എ​തി​ർ​പ്പു​ക​ൾ​ ​അ​വ​ഗ​ണി​ച്ച് ​മു​ന്നോ​ട്ടു​പോ​കും.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​അ​നു​കൂ​ല​മാ​യി​രി​ക്കും.​ ​വ​സ്തു​വ​ക​ക​ളി​ലൂ​ടെ​ ​ആ​ദാ​യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​അ​വ​സ​രം.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി
പു​ണ​ർ​തം​:​ ​കോ​ട​തി​യി​ൽ​ ​കേ​സു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​അ​നു​കൂ​ല​ ​വി​ധി​യു​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി.​ ​താ​ത്കാ​ലി​ക​മാ​യി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​വ​ർ​ക്ക് ​സ്ഥി​രീ​ക​ര​ണം​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​ഭൂ​മി,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​കൈ​വ​ശ​മെ​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധൻ
പൂ​യം​:​ ​നി​സാ​ര​കാ​ര്യ​ങ്ങ​ളി​ൽ​ ​പോ​ലും​ ​ശ്ര​ദ്ധ​പു​ല​ർ​ത്തും.​ ​ദൂ​ര​സ്ഥ​ല​ത്തേ​ക്ക് ​ജോ​ലി​മാ​റ്റം​ ​ല​ഭി​ച്ചെ​ന്നു​വ​രാം.​ ​മ​റ്റു​ള്ള​വ​രെ​ ​ഉ​പ​ദേ​ശി​ക്കാ​ൻ ​പ്ര​വ​ണ​ത​യു​ണ്ടാ​കും.​ ​സാ​മൂ​ഹി​ക​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ​ല​വി​ധ​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യർ


ആ​യി​ല്യം​:​ ​ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കേ​ണ്ടി​ ​വ​രും.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ക​ലാ​കാ​യി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​സ​ന്ദ​ർ​ഭം​ ​അ​നു​കൂ​ലം.​ ​പി​രി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ഭ​ർ​ത്താ​വു​മാ​യി​ ​ര​മ്യ​ത​യി​ലെ​ത്തും.​ ​വീ​ടു​മാ​റി​ ​താ​മ​സി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ
മ​കം​:​ ​സ്ഥി​ര​മാ​യി​ ​ആ​ദാ​യ​മു​ണ്ടാ​ക്കു​ന്ന​ ​ഏ​ർ​പ്പാ​ടു​ക​ളി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​അ​വ​സ​രം.​ ​ജോ​ലി​സ്ഥ​ല​ത്ത് ​പു​തി​യ​ ​ആ​ളെ​ ​നി​യ​മി​ക്കും.​ വായ്പകൾ ​ ​പെ​ട്ടെ​ന്ന് ​ശ​രി​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം
പൂ​രം​:​ ​സ​മു​ദാ​യ​ത്തി​ൽ​ ​മാ​ന്യ​ത​ ​നേ​ടും.​ ​എ​ല്ലാ​ ​രം​ഗ​ങ്ങ​ളി​ലും​ ​കൃ​ത്യ​നി​ഷ്ഠ​ ​പാ​ലി​ക്കും.​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വ് ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ​അ​ത് ​ല​ഭി​ക്കും.​ ​ജ്യോ​തി​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​വീ​ടു​പ​ണി​ക്കാ​യി​ ​പ​ണം​ ​മാ​റ്റി​വ​യ്ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധൻ
ഉ​ത്രം​:​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​വ​ച്ചു​പു​ല​ർ​ത്തു​ന്ന​ ​പ​ല​ ​ആ​ഗ്ര​ഹ​ങ്ങ​ളും​ ​സാ​ധി​ക്കും.​ ​പ്രേ​മ​കാ​ര്യ​ങ്ങ​ൾ​ ​വി​വാ​ഹ​ത്തി​ൽ​ ​ക​ലാ​ശി​ക്കും.​ ​ഏ​ർ​പ്പെ​ടു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വി​ജ​യ​മ​ണ്ടാ​കും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധൻ


അ​ത്തം​:​ ​കു​ടും​ബ​ത്തി​ൽ​ ​സു​ഖ​വും​ ​സാ​മ്പ​ത്തി​ക​ ​ഉ​യ​ർ​ച്ച​യും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വീ​ട് ​മോ​ടി​പി​ടി​പ്പി​ക്കാൻ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​പ​രി​ശ്ര​മി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വി​ജ​യ​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യം​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.​ ​അ​ന്യ​ദേ​ശ​ത്തു​ള്ള​വ​ർ​ ​നാ​ട്ടി​ൽ​ ​മ​ട​ങ്ങി​യെ​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി
ചി​ത്തി​ര​:​ ​പ്ര​വ​ർ​ത്ത​ന​ശേ​ഷി​ ​വ​ർ​ദ്ധി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​വി​ദ്യ​യി​ൽ​ ​ഗു​ണ​മു​ണ്ടാ​കും.​ ​ഭൂ​മി​ ​വാ​ങ്ങു​ക​യോ​ ​ഉ​ള്ള​തി​ന്റെ​ ​വി​സ്താ​രം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യോ​ ​ചെ​യ്യും.​ ​പു​തി​യ​ ​ബി​സി​ന​സി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​വി​ഷ​മം​ ​പി​ടി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​ദൈ​വാ​നു​കൂ​ല്യ​ത്താ​ൽ​ ​നേ​രെ​യാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ
ചോ​തി​:​ ​സ​മ​ർ​ത്ഥ​മാ​യി​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്ത് ​പ​ണ​മു​ണ്ടാ​ക്കും.​ ​നി​കു​തി​ ​സം​ബ​ന്ധ​മാ​യി​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​പ​ണം​ ​അ​ട​യ്‌​ക്കേ​ണ്ടി​ ​വ​രും.​ ​പ്ര​ധാ​ന​രേ​ഖ​ക​ൾ​ ​കൈ​മാ​റു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ​ഴ​യ​ ​ക​ട​ങ്ങ​ൾ​ ​കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​നാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി
വി​ശാ​ഖം​:​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​ ​ന​ന്മ​യ്ക്കു​വേ​ണ്ടി​ ​പ​ല​ ​ത്യാ​ഗ​ങ്ങ​ളു​മ​നു​ഷ്ഠി​ക്കും.​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വി​ജ​യ​ത്തി​ലെ​ത്തി​ക്കും.​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​പി​തൃ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യർ


അ​നി​ഴം​:​ ​വ്യ​ക്തി​ത്വ​വും​ ​മാ​ന്യ​ത​യും​ ​ആ​ദ​ര​വ് ​നേ​ടി​യെ​ടു​ക്കും.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​വ​രും.​ ​ഷെ​യ​റു​ക​ളി​ൽ​നി​ന്നും​ ​ആ​ദാ​യ​മു​ണ്ടാ​കും.​ ​പ്ര​തീ​ക്ഷി​ച്ച​ ​തു​റ​യി​ൽ​ ​നി​ന്ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്ക​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്കൾ
തൃ​ക്കേ​ട്ട​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്ര​മോ​ഷ​നോ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ശ​മ്പ​ള​വ​ർ​ദ്ധ​ന​യോ​ ​ഉ​ണ്ടാ​കും.​ ​ത​റ​വാ​ട് ​സ്വ​ത്തു​ക്ക​ളു​ടെ​ ​വി​ഭ​ജ​ന​കാ​ര്യം​ ​തീ​രു​മാ​ന​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്കൾ
മൂ​ലം​:​ ​പൂ​ർ​ത്തി​യാ​കാ​തെ​ ​കി​ട​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മു​ഴു​മി​പ്പി​ക്കും.​ ​പ്ര​ധാ​ന​ ​പ്ര​മാ​ണ​ങ്ങ​ൾ​ ​കൈ​വ​ശ​മെ​ത്തും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും​ ​ശ്രേ​യ​സ് ​വ​ർ​ദ്ധി​ക്കും.​ ​കൃ​ഷി​യി​ൽ​ ​നി​ന്നും​ ​വ്യാ​പാ​ര​ത്തി​ൽ​ ​നി​ന്നും​ ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി
പൂ​രാ​ടം​:​ ​പ​ല​ച​ര​ക്ക്,​ ​ഹോ​ട്ട​ൽ​ ​എ​ന്നീ​ ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​പു​രോ​ഗ​തി.​ ​വി​നോ​ദ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഗു​ണ​ക​ര​മാ​ണ്.​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​ന​ല്ല​ ​സ​മ​യം.​ ​ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ​ക​രു​തി​യ​ ​വ​സ്തു​ക്ക​ൾ​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ


ഉ​ത്രാ​ടം​:​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ലം.​ ​വ്യാ​പാ​ര​ത്തി​ൽ​ ​പൂ​ർ​വാ​ധി​കം​ ​ലാ​ഭം​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​പ​ല​വി​ധ​ ​ആ​രോ​പ​ണ​ങ്ങ​ളി​ലും​ ​ഉ​ൾ​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ ​ഒ​ഴി​വാ​കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ
തി​രു​വോ​ണം​:​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​എ​ല്ലാ​വി​ധ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​ക്ഷേ​ത്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​ധാ​രാ​ളം​ ​പ​ണം​ ​കൈ​യി​ൽ​ ​വ​ന്നു​ ​ചേ​രും.​ ​ലോ​ണെ​ടു​ത്ത് ​വീ​ടു​പ​ണി​ ​തു​ട​ങ്ങും.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​യു​ള്ള​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭ​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി
അ​വി​ട്ടം​:​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യും.​ ​ക​ലാ​രം​ഗ​ത്ത് ​പു​രോ​ഗ​തി​യും​ ​നേ​ട്ട​വു​മു​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​ഉ​ന്ന​ത​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​രും.​ ​ചി​ത്ര​കാ​ര​ന്മാ​ർ​ക്കും​ ​പെ​യി​ന്റ​ർ​ ​മാ​ർ​ക്കും​ ​അ​നു​കൂ​ല​സ​മ​യം.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധൻ
ച​ത​യം​:​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ധീ​ര​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യു​ണ്ടാ​കും.​ ​വി​ദേ​ശ​ത്തു​ ​നി​ന്ന് ​സ​ഹാ​യ​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​പി​തൃ​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള​ളി


പൂ​രു​രു​ട്ടാ​തി​:​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും​ ​നൈ​പു​ണ്യം​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ശ്ര​മി​ച്ചു​ ​വ​രു​ന്ന​ ​വി​വാ​ഹ​ത്തി​ന് ​തീ​രു​മാ​ന​മാ​കും.​ ​ന​ഷ്ട​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​സ്വ​ന്തം​ ​അ​ദ്ധ്വാ​നം​കൊ​ണ്ട് ​പ്ര​വ​ർ​ത്ത​ന​ ​വി​ജ​യ​വും​ ​സാ​മ്പ​ത്തി​ക​നേ​ട്ട​വു​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്കൾ
ഉ​ത്ര​ട്ടാ​തി​:​ ​ബി​സി​ന​സി​ൽ​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​പു​തി​യ​ ​സ്ഥാ​ന​പ്രാ​പ്തി​യും​ ​അ​ധി​കാ​ര​പ്രാ​പ്തി​യു​മു​ണ്ടാ​കും.​ ​നി​ർ​മാ​ണ കരാർ എ​ടു​ക്കു​ന്ന​വ​ർ​ക്ക് ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​ം.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്തി​ന്റെ​ ​പേ​രിൽ ​ത​ർ​ക്കം​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​വെള്ളി
രേ​വ​തി​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​​ ​വ്യാ​പാ​ര​രം​ഗം​ ​ലാ​ഭ​ക​ര​മാ​കും.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​വേ​ർ​പി​രി​യാ​ൻ​ ​സാ​ദ്ധ്യ​ത.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ദൈ​വാ​നു​കൂ​ല്യം​ ​ദൃ​ശ്യ​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്കൾ

നിവിന്റെ പിറന്നാൾ ദിനത്തിൽ ടീസറുമായി ‘സർവ്വം മായ’; ഹൊറർ കോമഡിൽ ഒപ്പം അജു വർ​ഗീസും

0
Spread the love

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായയുടെ ടീസർ പുറത്തിറങ്ങി. ഹൊറർ കോമഡി മൂഡിലുള്ള സിനിമയായിരിക്കും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നിവിൻ പോളി- അജു വർ​ഗീസ് കോമ്പോയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. നിവിന്റെ പിറന്നാൾ ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്.ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഫാമിലി എന്റർടെയ്നർ കൂടിയാണെന്ന് ടീസർ വ്യക്തമാക്കുന്നു.

സൂപ്പർ ഹിറ്റായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവ്വം മായ. മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വത്തിന്റെ കഥയും അഖിലിന്റേതായിരുന്നു. ജനാർദ്ധനൻ, രഘുനാഥ് പാലേരി, മധു വാര്യർ, അൽതാഫ് സലീം, പ്രിറ്റി മുകുന്ദൻ തുടങ്ങിയവരും സർവ്വം മായയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിജു തോമസ് ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ശരൺ വേലായുധൻ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ജസ്റ്റിൻ പ്രഭാകർ ആണ്. സംവിധായകൻ അഖിൽ സത്യനും രതിൻ രാധാകൃഷ്ണനുമാണ് എഡിറ്റിം​ഗ്. ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാനി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഫസ്റ്റ് അസിസ്റ്റന്റ്: ആരൺ മാത്യു, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്. വിതരണം: സെന്റട്രൽ പിക്ചേഴ്സ്. ക്രിസ്മസിന് ചിത്രം തീയ്യേറ്ററുകളിലെത്തും.ലിങ്ക്: https://www.youtube.com/watch?v=3HBv_zRTMYw

കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം പൂർണമായും കണ്ടിട്ടില്ല; തന്റെ ‘വട്ട്’ പരാമർശത്തിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് നടി കൃഷ്ണപ്രഭ

0
Spread the love

പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത് എന്ന വിവാദപരാമർശത്തിൽ പ്രതികരിച്ച് നടി കൃഷ്ണപ്രഭ. പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ മനസിലാക്കിയിട്ടില്ലെന്നും ഈ കോലാഹലം ഉണ്ടാക്കുന്നവർ തന്റെ അഭിമുഖം പൂർണമായും കണ്ടിട്ടില്ലെന്നും നടി പറഞ്ഞു. ചിലർ റീച്ചിന് വേണ്ടി തന്റെ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കൃഷ്ണപ്രഭ പറഞ്ഞു.


‘പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ മനസിലാക്കിയിട്ടില്ല, ഇപ്പോൾ ഈ കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം മുഴുവൻ കണ്ടിട്ടില്ല. ആരും വെറുതെ ഇരിക്കരുതെന്നാണ് ഞാൻ പറഞ്ഞത്. മനുഷ്യന്റെ മനസ്സല്ലേ അത് പിന്നീട് ഓവർ തിങ്കിങ്ങും മൂഡ് സ്വിങ്ങ്സും ആകും. ഈ ഡിപ്രഷൻ, ഓവർ തിങ്കിങ്, മൂഡ് സ്വിങ്സ് എന്നീ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയുള്ളൂ. ഞാൻ ശാസ്ത്രത്തെ ഒന്നും തള്ളിപറഞ്ഞിട്ടില്ല, പല കാര്യങ്ങളിലും ഓവർ അഡിക്ഷൻ ആയതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രശ്നങ്ങളെ ഊതി പെരുപ്പിച്ച് വലുതാക്കരുത്. ചിലർ റീച്ചിന് വേണ്ടി ആ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുന്നുണ്ട്. പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ല’, കൃഷ്ണപ്രഭ പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം; ചത്താ പച്ച തിയേറ്ററുകളിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

0
Spread the love

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച – റിങ് ഓഫ് റൗഡീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ റീൽ വേൾഡ് എന്റർടൈൻമെന്റും വേഫെററും ചേർന്നാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും അതിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് സൃഷ്ടിക്കുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡിസിന്റെ ലോകം വിനോദപരമായി ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്നാണ്.

ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിംഗ് ക്ലബ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘ചത്താ പച്ച’ മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറാനാണ് ഒരുങ്ങുന്നത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈത് ജീത്തു ജോസഫ്, രാജീവ് രവി എന്നിവരുടെ സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനി രൂപം കൊണ്ടത്. ഈ സംരംഭത്തിന് പിന്നിൽ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരോടൊപ്പം എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പ്രധാന പങ്കാളികളാണ്.

അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്( മാർക്കോ ഫെയിം), വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് മ്യൂസിക് ട്രിയോ ആയ ശങ്കർ–ഇഹ്സാൻ–ലോയ് ആണ് എന്നത് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. വരികൾ വിനായക് ശശികുമാർ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ആക്ഷൻ കലൈ കിങ്സൺ, വസ്ത്രാലങ്കാരം മെൽവി, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.2022-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ‘ഡെഡ്‌ലൈൻ’ എന്ന ചിത്രത്തിനു ശേഷം ഷിഹാൻ ഷൗക്കത്ത് നിർമ്മിക്കുന്ന ചിത്രം മലയാള സിനിമക്ക് ആഗോള തരത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ പിന്തുടർച്ചയിലും ടെക്നിക്കൽ ക്വാളിറ്റിയിൽ ലോക നിലവാരം പുലർത്തുന്ന കാര്യത്തിലും ഏറെ പ്രതീക്ഷകൾ നൽകുന്നു എന്ന് ടീസർ ഉറപ്പ് നൽകുന്നു. വർഷാവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്താനാണ് ചിത്രത്തിന്റെ തയ്യാറെടുപ്പ്. എഡിറ്റർ- പ്രവീൺ പ്രഭാകർ, ബി ജി എം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts