Home Blog Page 50

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
Spread the love

സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്

ഞായറാഴ്ചയിൽ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

നിവിൻ പോളിക്ക് ഇന്ന് 41ാം പിറന്നാൾ; താരത്തിന്റെ തിരിച്ചുവരവ് സ്വപ്നം കണ്ട് മലയാളികൾ..

0
Spread the love

2010 ജൂലൈ 16ന് ഒരു വെള്ളിയാഴ്ച ദിവസം വെള്ളിത്തിരയിലൂടെ അയാൾ മലയാളി പ്രേക്ഷകർക്ക് ഒപ്പം കൂടി, മലർവാടിയിലെ പ്രകാശനായി. പിന്നീട് എല്ലാ കൂട്ടുകാർക്കും കൂട്ടുകാരനായി. വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ കണ്ടെത്തി മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ പോളി. മലയാള സിനിമയുടെ സ്വന്തം നിവിൻ പോളിക്ക് ഇന്ന് 41ാം പിറന്നാൾ.

ട്രാഫിക്കിലെ കാമിയോ റോളും മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളും ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയർ​ഗ്രാഫ് മെല്ലെ ഉയർത്തി. മലർവാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നിവിന്റെ മറ്റൊരു ജനപ്രിയ ചിത്രമായി 2012ലെ തട്ടത്തിൻ മറയത്ത്. പരിചിതനായ സംവിധായകന്റെ, അതിലുപരി ഒരു സുഹൃത്തിന്റെ കരവിരുതിൽ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു റൊമാന്റിക് കോമഡി ചിത്രവും അതിലേറെ ജനപ്രീതി നേടിയ ഒരു നായകനെയുമാണ്.

പിന്നീട് ഭൂപടത്തിലില്ലാത്ത ഒരിടം, പുതിയ തീരങ്ങൾ, ചാപ്റ്റേഴ്സ്, ഡാ തടിയാ തുടങ്ങി വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങൾ. 2013ൽ വീണ്ടും മികച്ച കരിയർ ഹിറ്റായ ‘നേര’വുമായി അയാൾ മലയാള സിനിമയുടെ യുവ താരനിരയുടെ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ചെയ്ത കഥാപാത്രങ്ങളിലെല്ലാം അയാളിൽ പ്രേഷകർ കണ്ടെത്തിയത് അവരെ തന്നെയായിരുന്നു. 1983ൽ ക്രിക്കറ്റ് ജീവവായുവായ രമേശൻ പണ്ടെങ്ങോ നമ്മൾ കളിച്ചു നടന്ന കണ്ടം ക്രിക്കറ്റിൽ ഒപ്പം ഉണ്ടായിരുന്ന ഒരാളായിരുന്നു. ഓം ശാന്തി ഓശാനയിലെ കലിപ്പൻ ​ഗിരിയും ബാം​ഗ്ലൂർ ഡേയ്സിലെ നാടും നാട്ടുകാരെയും ഇഷ്ടപ്പെടുന്ന കുട്ടേട്ടനും മലയാളിക്ക് അന്യമായിരുന്നില്ല.

പ്രേമത്തിലെ ജോർജ് ഡേവിഡിന്റെ ജീവിതയാത്ര ആഘോഷിച്ച പോലെ മലയാളികൾ ആരെയും ഇത്രയേറെ നെഞ്ചിലേറ്റിയിട്ടില്ല. ആക്ഷൻ ഹീറോ ബിജുവിൽ കണ്ടത് യഥാർഥ പൊലീസുകാരുടെ ജീവിതം തന്നെ എന്ന് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. പിന്നെയും പിന്നെയും അഭിനയിച്ച കഥാപാത്രങ്ങളിലുടനീളം സമൂഹത്തിന്റെ വിവിധ തലങ്ങളെ അയാൾ അനുസ്മരിപ്പിച്ചു. ഹേയ് ജൂഡിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന വിഷയം അവതരിപ്പിച്ചപ്പോൾ മൂത്തോനിൽ ശക്തമായ രാഷ്ട്രീയം പറഞ്ഞു.

പിന്നീടെപ്പോഴോ ആ കണക്ഷൻ പ്രേഷകർക്ക് നഷ്ടപ്പെട്ടു. എങ്കിലും ഓരോ സിനിമകളിലും അയാളുടെ തിരിച്ചുവരവ് മലയാളികൾ ആ​ഗ്രഹിച്ചു. വർഷങ്ങൾക്ക് ശേഷം സെൽഫ് ട്രോൾ ചെയ്ത് അവതരിപ്പിച്ചപ്പോൾ പഴയ നിവിൻ പോളിയെ വീണ്ടും കണ്ടെത്തിയ സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. ഇക്കുറി വമ്പൻ തിരിച്ചുവരവാണ് താരം ഉറപ്പ് നൽകുന്നത്.

ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന അഖിൽ സത്യൻ ചിത്രം “സർവം മായ”, പ്രേമലു ടീമിന്റെ റൊമാന്റിക് കോമഡിയായ ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’, അരുൺ വർമ്മ ഒരുക്കുന്ന ത്രില്ലർ ചിത്രം ബേബി ഗേൾ, റാമിന്റെ “യേഴു കടൽ യേഴു മലൈ, “ഫാർമ” എന്ന ത്രില്ലിംഗ് മെഡിക്കൽ ഡ്രാമ വെബ് സീരീസ്, പാൻ-ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ ‘മൾട്ടിവേഴ്സ് മന്മഥൻ’, നയൻതാര അഭിനയിച്ച ‘ഡിയർ സ്റ്റുഡന്റ്സ്’ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

2026 ൽ തമിഴ് ചിത്രമായ ബെൻസിൽ “വാൾട്ടർ” എന്ന വില്ലൻ വേഷം ചെയ്ത് കൊണ്ട് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കും നിവിൻ പോളി പ്രവേശിക്കും. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്.

ഡിപ്രഷന്‍ വരാന്‍ കാരണം വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട്! ‘പഴയ വട്ട്’ തന്നെയെന്ന് നടി കൃഷണപ്രിയ; താരത്തെ തിരുത്തി കുറിപ്പുമായി സാനിയ അയ്യപ്പൻ

0
Spread the love

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് നേരിടുന്നവരെ കുറിച്ച് നടി കൃഷണപ്രിയ നടത്തിയ പരാമർശം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ വിളിക്കുന്നതെന്നും വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് ഓവർ തിങ്കിങ്ങും ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നുമാണ് നടി പറഞ്ഞത്. വിഷയം എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത മട്ടാണ്. നടിയെ കുറ്റപ്പെടുത്തിയും രൂക്ഷമായി വിമർശിച്ചും പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തിയപ്പോൾ സിനിമ രംഗത്തുള്ളവർ തിരുത്തലുകളുമായും എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു സൈക്കോളജിസ്റ്റ് നടിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ, നടി സാനിയ അയ്യപ്പൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തതോടെ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിയിരിക്കുകയാണ്.സാനിയ അയ്യപ്പൻ പങ്കുവച്ച വിഡിയോയിൽ കൃഷ്ണപ്രഭയുടെ വാക്കുകളും അതിനു മറുപടി പറയുന്ന സൈക്കോളജിസ്റ്റിനെയും കാണാം.

നടിയുടെ വാക്കുകൾ..

‘എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോയികിട്ടാന്‍ ഒരു പാടുമില്ല. രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക, അപ്പോള്‍ ഉച്ചയാവും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. സമയം പോയി. ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്നം പറയുന്നത് കേള്‍ക്കാം, ഓവർ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കെയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ, മൂഡ് സ്വിങ്സ് എന്നൊക്കെ.., ഞങ്ങള്‍ തമാശക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍, പുതിയ പേരിട്ടു. അതൊക്കെ വരാന്‍ കാരണം എന്താന്ന് അറിയുവോ, വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ..

‘‘ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് അല്ലേ. പൊതുവായിട്ടുള്ള ഒരു ധാരണയാണ് മടി പിടിച്ചിരിക്കുന്നത് കാരണം, വേറൊന്നും ചെയ്യാൻ ഇല്ലാത്തത് കാരണം , ഒരുപാട് ഫ്രീ ടൈം ഉള്ളത് കാരണം.. അതുകൊണ്ട് മാത്രമാണ് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിങ്സ് ഒക്കെ വരുന്നതെന്ന്. പക്ഷേ ഇതുകൊണ്ടു മാത്രമല്ല മാനസിക രോഗങ്ങൾ വരുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ചിലപ്പോൾ ജോലി സബന്ധമായിരിക്കും, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ കുടുംബ സംബന്ധമായത് ആയിരിക്കും, ചിലപ്പോൾ ജൈവികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ ആയിരിക്കും. ഇതിനൊക്കെ പല കാരണങ്ങൾ ഉണ്ട്.

ഇതൊന്നും അറിയാൻ പാടില്ലെങ്കിൽ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുക. ഇതൊന്നും ചിരിച്ചു തള്ളാനുള്ള കാര്യങ്ങളല്ല. ബാക്കി ഉള്ളവർക്ക് വരുമ്പോഴേ നമുക്ക് ചിരിച്ചു തള്ളാൻ പറ്റൂ , നമ്മൾ ആ പ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമേ നമുക്ക് അത് മനസ്സിലാകൂ. അതുകൊണ്ടു മാനസിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുക. അല്ലാതെ ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടരുത്.’’ കൃഷ്ണപ്രഭയുടെ പരാമർശങ്ങളെവിമർശിച്ചുകൊണ്ട് സൈക്കോളജിസ്റ്റ് ഇങ്ങനെ പറഞ്ഞ വീഡിയോയാണ് സാനിയ പങ്കുവച്ചത് .

മെസ്സിക്കൊപ്പം കേരളത്തിലെത്തുന്ന അർജന്റീന സ്‌ക്വാഡ് ഇവർ; അരലക്ഷം പേർക്ക്‌ കളി കാണാം

0
Spread the love

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും.

കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ്

ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന

കോച്ച്- ലയണൽ സ്‌കലോണി.

അതേസമയം ലയണൽ മെസിക്കും അർജന്റീനക്കുമായി കൊച്ചി ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയം യുദ്ധകാലാടിസ്ഥാനത്തിൽ പുതുക്കിപ്പണിയുന്നു. 70 കോടി ചെലവിട്ടാണ്‌ നവീകരണമെന്ന്‌ മുഖ്യ സ്‌പോൺസറും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡിയുമായ ആന്റോ അഗസ്‌റ്റിൻ- പറഞ്ഞു. 50,000 പേർക്ക് മത്സരം കാണാനാകുംവിധം ഫിഫ മാനദണ്ഡം പാലിച്ചാണ്‌ നിർമാണം. അതിനാൽ ഭാവിയിൽ രാജ്യാന്തരമത്സരങ്ങൾ നടത്താനാകും.

ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണിത്! പൊതുവേദിയിൽ തുറന്നു പറച്ചിൽ നടത്തി കാവ്യാ മാധവൻ

0
Spread the love

ഒരുകാലത്ത് മലയാളത്തിലെ പ്രധാനപ്പെട്ട നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തി നായികയായി തിളങ്ങിയ കാവ്യക്ക് നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തറിങ്ങിയ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയിൽ സജീവമാവുന്നത്. 2016 വരെ മലയാള സിനിമയിൽ സജീവമായിരുന്ന കാവ്യ ദിലീപുമായുമുള്ള വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ആരാധകർക്കിടയിലും മലയാള സിനിമ പ്രേക്ഷകർക്കിടയിലും ഇതൊരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ ദിലീപ് കാരണമാണ് താൻ സിനിമയിൽ സജീവമാവാത്തത് എന്നുള്ള ആഖ്യാനങ്ങൾക്ക് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് കാവ്യ മാധവൻ.

“ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയത്. എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്ക് മോളെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് അനുഭവിക്കണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇടവേള എടുത്തത്.” എന്നാണ് അടുത്തിടെ ഒരു പരിപാടിക്കിടെ കാവ്യ മാധവൻ പറഞ്ഞത്. കാവ്യ ഫാൻസ്‌ പേജ് ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണിത്. ഒന്നും അറിയാതെ കമന്റ് ബോക്‌സില്‍ വന്ന് വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ ബഹുമാനിക്കുക. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും. ഒരു തിരിച്ചുവരവ് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്? കാവ്യ ഇവള്‍ക്കൊപ്പം എന്നും ഞങ്ങള്‍ ഉണ്ടാവും എന്നും കൂടി ഓര്‍മിപ്പിക്കുന്നു.” അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇങ്ങനെ പോയാൽ ഉടൻ 1000 കോടിയിൽ തട്ടും! റെക്കോർഡുകൾ തകർത്ത് ‘കാന്താര’

0
Spread the love

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ 509.25 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഇറങ്ങി ഇത്രയും ദിവസങ്ങൾ ആയിട്ടും ഇപ്പോഴും തിയേറ്ററുകളിൽ ജനസാഗരമാണ്. കേരളത്തിൽ നിന്നും 33.14 കോടിയാണ് സിനിമയുടെ നേട്ടം.

ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. ഇങ്ങനെ പോകുകയാണെങ്കിൽ ചിത്രം 1000 കോടി നേടുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.

2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

100 കോടി വരെ നൽകി അത് വാങ്ങാൻ ആളുകളുണ്ട്! സിനിമ നിർമാണ കമ്പനികളടക്കം ആവശ്യക്കാരായെത്തും; ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ പ്രതികരണവുമായി ശിൽപ്പി

0
Spread the love

ശബരിമലയിലെ സ്വർണപ്പാളി കാണാതായ വിഷയത്തിൽ പ്രതികരണവുമായി ശിൽപ്പി മഹേഷ് പണിക്കർ. ദ്വാരപാലക ശിൽപ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് ഡിവൈൻ വാല്യു വളരെ കൂടുതലാണെന്നും അതിനാൽ വലിയ തുകയ്‌ക്കായിരിക്കും വിൽപ്പന നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പായിരിക്കണം നടന്നിട്ടുണ്ടാവുക. ഇതിന് പിന്നിൽ വമ്പൻ സ്രാവുകളാണ്. ഹൈക്കോടതി ഉത്തരവ് വന്നതോടെ നടന്നത് വലിയ കൊള്ളയാണെന്ന് വ്യക്തമായി. ശബരിമലയിലെ ദൈവിക ചൈതന്യത്തിനാണ് വില. സ്വർണപ്പാളി ഉൾപ്പെടെ വിറ്റിരിക്കാനാണ് സാദ്ധ്യത. സ്വർണം ഉരുക്കി നൽകുന്നതിനേക്കാൾ പാളി ഉൾപ്പെടെ നൽകുമ്പോഴാണ് മൂല്യം കൂടുന്നത്. ഉരുക്കി വിറ്റാൽ സ്വർണത്തിന്റെ വില മാത്രമേ കിട്ടുകയുള്ളു. എന്നാൽ, പാളി അതേപോലെ വിറ്റാൽ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമുള്ള തുകയായിരിക്കും ലഭിക്കുക.

ഉണ്ണികൃഷ്‌ണൻ പോറ്റി ഇതിലെ ചെറിയൊരു കണ്ണി മാത്രമാണ്. സിനിമ മേഖലയിലേക്കുൾപ്പെടെ സ്വർണം പോയിട്ടുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. ശബരിമലയിൽ പൊതിഞ്ഞ സ്വർണം അതുപോലെ തന്നെയാണ് വിറ്റതെങ്കിൽ 100 കോടി വരെ നൽകി അത് വാങ്ങാൻ ആളുകളുണ്ട്. സിനിമ നിർമാണ കമ്പനികളടക്കം ആവശ്യക്കാരായെത്തും. ഒറിജിനൽ വിറ്റിട്ട് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി തിരിച്ച് വച്ചാൽ മതിയല്ലോ. പൗരാണിക പാരമ്പര്യമുള്ള വളരെ പഴക്കംചെന്ന ക്ഷേത്രമാണ് ശബരിമല. അതിനാൽ, അവിടുത്തെ ശിൽപ്പഭാഗങ്ങൾ സൂക്ഷിച്ചാൽ ശനിദോഷം ഉൾപ്പെടെയുള്ളവ മാറുമെന്ന് വിശ്വസിപ്പിച്ചാകും തട്ടിപ്പ് നടത്തിയിട്ടുണ്ടാവുക’ – മഹേഷ് പണിക്കർ പറഞ്ഞു.

നായകനായി അഭിനയിച്ചപ്പോൾ പോലും കിട്ടിയത് 10000; പക്ഷേ രാവണപ്രഭുവിലെ ചെറിയ വേഷത്തിന് ആന്റണി ചേട്ടൻ തന്ന പ്രതിഫലം കണ്ട് ഞെട്ടി പോയി

0
Spread the love

നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ നിറഞ്ഞ സദസ്സോടെ വീണ്ടും തീയേറ്ററുകളിൽ പ്രദർശനം നടത്തുകയാണ് മോഹൻ ലാൽ ചിത്രം രാവണപ്രഭു. വലിയ സ്വീകരണമാണ് മലയാളികൾ ചിത്രത്തിന് നൽകുന്നത്. സിനിമയിൽ ചെറിയ വേഷത്തിൽ നടനും സംവിധായകനുമായ നാദിർഷയുമെത്തിയിരുന്നു. ഇപ്പോഴിതാ അക്കാലത്ത് നായകനായിപോലും അഭിനയിച്ചപ്പോൾ തനിക്ക് കിട്ടാത്ത തുക പ്രതിഫലമായി രാവണ പ്രഭുവിൽ ലഭിച്ചതിനെ കുറിച്ച് പറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ..

‘ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം രാവണപ്രഭു വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമ ആരവങ്ങൾക്കിടയിൽ നിന്ന് കാണാൻ അന്നത്തെപ്പോലെ ഇന്നും കൊതിയാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയം. മാനത്തെക്കൊട്ടാരത്തിൽ നാല് നായകന്മാരിലൊരാളായി ചെയ്യാൻ പറ്റി. വലിയൊരു പ്രത്യേകത എന്നുവച്ചാൽ ആ കാലത്ത് രാവണപ്രഭുവിൽ അഭിനയിച്ചപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിച്ചത്. നായകനായി അഭിനയിച്ചപ്പോൾ പതിനായിരം രൂപയാണ് കിട്ടിയത്. രാവണപ്രഭുവിൽ കൊച്ചുവേഷം ചെയ്ത് തിരിച്ചുവന്നപ്പോൾ ആന്റണി ചേട്ടൻ എനിക്ക് 25000 രൂപ തന്നു. ഞെട്ടിപ്പോയി.’- നാദിർഷ ഒരു ചാനലിനോട് പറഞ്ഞു.

സ്വർണവിലയിൽ വൻ ഇടിവ്; വരും ദിവസങ്ങളിൽ ഇനിയും കുറയുമോ? വ്യാപാരികൾ പറയുന്നതിങ്ങനെ!!

0
Spread the love

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അടുത്തിടെയായി മുൻപെങ്ങും ഉണ്ടാകാത്ത രീതിയിലുളള വർദ്ധനവാണ് സ്വർണത്തിൽ സംഭവിച്ചത്. ഈ മാസത്തെ എ​റ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ ഒമ്പതിനായിരുന്നു. അന്ന് പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.

രാജ്യാന്തര വിപണിയിൽ വില ഇന്നലെ 4,020 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ ഡോളറിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. ഇതിനിടെ ചരിത്രത്തിലാദ്യമായി വെള്ളിവില ഔൺസിന് 50 ഡോളർ കവിഞ്ഞു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനവാണുണ്ടായത്.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അടുത്തിടെയായി മുൻപെങ്ങും ഉണ്ടാകാത്ത രീതിയിലുളള വർദ്ധനവാണ് സ്വർണത്തിൽ സംഭവിച്ചത്. ഈ മാസത്തെ എ​റ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ ഒമ്പതിനായിരുന്നു. അന്ന് പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.

രാജ്യാന്തര വിപണിയിൽ വില ഇന്നലെ 4,020 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ ഡോളറിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. ഇതിനിടെ ചരിത്രത്തിലാദ്യമായി വെള്ളിവില ഔൺസിന് 50 ഡോളർ കവിഞ്ഞു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനവാണുണ്ടായത്.

4k അറ്റ്മോസിൽ രാവണപ്രഭു; തിയേറ്റർ ഇളക്കിമറിച്ച് മോഹൻ ലാൽ ഫാൻസ്‌! ഇത് ലാലേട്ടൻ കാലം

0
Spread the love

രാവണപ്രഭു റീ റിലീസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചു. സരയൂ, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. ആയിരത്തിന് മേലെ സീറ്റുള്ള തിയേറ്റർ നിറഞ്ഞ സദസിലാണ് ഇന്നലെ പ്രദർശനം ആരംഭിച്ചത്. ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്

ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts