Home Blog Page 51

ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ? ഉദ്ഘാടനത്തിന് മലയാളികൾക്കിപ്പോൾ ഉടുപ്പിടാത്ത താരങ്ങൾ മതി, സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎൽഎ

0
Spread the love

സിനിമാതാരങ്ങളെ രൂക്ഷമായി വിമർശിച്ച് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎൽഎ. കടകളുടെയും സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഇപ്പോൾ ഉടുപ്പിടാത്ത താരങ്ങളെ മതിയെന്നും അത്തരത്തിലുളള താരങ്ങൾ വന്നാൽ എല്ലാവരും ഇടിച്ചുകയറുകയാണെന്നുമാണ് യു പ്രതിഭ പറഞ്ഞത്. മോഹൻലാൽ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയെയും പ്രതിഭ വിമർശിച്ചു. കായംകുളം എരുവ നളന്ദ കലാ സാംസ്കാരികവേദി ഗന്ഥശാലയുടെ വാർഷികാഘോഷ സമാപനവേദിയിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.

‘സിനിമാക്കാരോട് സമൂഹത്തിന് ഒരുതരം ഭ്രാന്താണ്. എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. ഉടുപ്പിടാത്ത സിനിമാതാരങ്ങൾ വന്നാൽ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ.അത്തരം രീതി മാറണം തുണി ഉടുത്തുവന്നാൽ മതി എന്നുപറയണം. ഇതൊക്കെ പറയുന്നത് സദാചാരമാണെന്നുപറഞ്ഞ് എന്റെനേരേ വരരുത്. മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണ്. തുണി ഉടുക്കാതിരിക്കാനും ഉടുക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്’- പ്രതിഭ പറഞ്ഞു.

നടൻ മോഹൻ ലാൽ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയെ രൂക്ഷമായാണ് അവർ വിമർശിച്ചത്. ‘ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റുചെയ്യുന്നതാണ് രീതി. അനശ്വര നടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താരരാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണം’-എംഎൽഎ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ പങ്കാളിയെ കണ്ടെത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ വിളിച്ചതിന്റെ പേരിൽ ശോഭിത പിണങ്ങിയത് 4 ദിവസം: നാഗചൈതന്യ

0
Spread the love

കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് നാഗചൈതന്യയും ശോഭിതയും. ഇവരുടെ ഓരോ അഭിമുഖങ്ങളും അതിലെ ഭാഗങ്ങളുമെല്ലാം ആരാധകർ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ശോഭിതയെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണ് ശോഭിത എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജഗപതി ബാബുവുമൊത്തുള്ള ഒരു ടോക്ക് ഷോയിലാണ് നാഗചൈതന്യ തന്റെ ഭാര്യയുമായുള്ള പ്രണയം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ജീവിതത്തിൽ ഇനി ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യം എന്താണെന്ന ചോദ്യത്തിന്, ഭാര്യ ശോഭിത എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. അവളില്ലാതെ ഇനി എനിക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തണ്ടൽ എന്ന ചിത്രത്തിന് ശേഷം ശോഭിത തന്നോട് പിണങ്ങിയതിനെക്കുറിച്ചും നാഗചൈതന്യ പറ‌ഞ്ഞു. സായി പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. 100 കോടി കടന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത്. ചന്ദു മൊണ്ടേതി സംവിധാനം ചെയ്‌ത ചിത്രത്തിലെ ഒരു പാട്ട് രംഗത്തിലെ ചെല്ലപ്പേരാണ് ശോഭിതയ്‌ക്ക് ദേഷ്യം വരാൻ കാരണമായത്.

ശോഭിതയെ നാഗചൈതന്യ വിളിക്കുന്ന ചെല്ലപ്പേരാണ് ആ പാട്ടിൽ പറയുന്നത്. തന്നെ മാത്രം വിളിക്കുന്ന പേര് നായികയെ വിളിച്ചതിനായിരുന്നു പിണക്കം. താൻ സംവിധായകനോട് പറഞ്ഞതുകൊണ്ടാണ് അതുൾപ്പെടുത്തിയതെന്ന് ശോഭിത കരുതി. അത് കാരണം നാല് ദിവസമാണ് ശോഭിത പിണങ്ങിയിരുന്നത്. സ്‌നേഹം ഉള്ളിടത്തേ പിണക്കമുള്ളു. വഴക്കില്ലെങ്കിൽ ഒരു റിലേഷൻഷിപ്പും റിയൽ അല്ലെന്നും നാഗചൈതന്യ പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ‘സോഷ്യൽ മീഡിയയിലൂടെ തന്റെ പങ്കാളിയെ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശോഭിതയുടെ വർക്കുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഒരു പോസ്റ്റിന് ശോഭിത കമന്റിട്ടതോടെയാണ് ഞങ്ങൾ തമ്മിൽ ചാറ്റ് ചെയ്യാൻ തുടങ്ങിയത്. പിന്നീട് നേരിൽ കണ്ടു. സൗഹൃദമായി. പിന്നെ പ്രണയമായി’- നാഗചൈതന്യ പറഞ്ഞു.

മനസ്സിൽ ​ഗുണിച്ചു നോക്കിയപ്പോൾ ഒന്നേകാൽ ലക്ഷം രൂപ! മുല്ലപ്പൂവ് വരുത്തിവച്ച വിന, മെൽബൺ വിമാനത്താവളത്തിൽ നവ്യയ്ക്ക് കിട്ടിയ പണി

0
Spread the love

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കാലങ്ങളായി മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ 15 സെന്റീമീറ്റർ മുല്ലപ്പൂവ് വരുത്തിവച്ച വിന അടുത്തിടെ നവ്യ പങ്കുവച്ചിരുന്നു. പൂവ് വച്ചതിന്റെ പേരിൽ മെൽബൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിഴും ലഭിച്ചു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് നടി തന്നെ ഇപ്പോൾ തുറന്നു പറയുകയാണ്. പിഴ ഇതുവരെ അടച്ചിട്ടില്ലെന്നും ഒരു പെറ്റീഷൻ കൊടുക്കാനാണ് അവരന്ന് പറഞ്ഞതെന്നും നവ്യ പറയുന്നു.

“തിരുവോണ ദിനമായിരുന്നു അന്ന്. യാത്രയിലാണെങ്കിലും ഒന്ന് ആ​ഘോഷിക്കാം എന്ന് കരുതി. സെറ്റും മുണ്ടും മുല്ലപ്പൂവും സെറ്റ് ചെയ്തു. യഥാർത്ഥത്തിൽ ഞാൻ വയ്ക്കാനിരുന്നത് പ്ലാസ്റ്റിക് പൂവ് ആയിരുന്നു. നിനക്ക് വേണ്ടി അച്ഛൻ വാങ്ങിയതാണ്, വച്ചില്ലേൽ വിഷമം വരുമെന്ന് അമ്മ പറഞ്ഞു. കെട്ടിയ പൂവ് രണ്ടായി കട്ട് ചെയ്ത് ഒന്ന് അങ്ങോട്ട് പോകുമ്പോഴും മറ്റൊന്ന് ഓസ്‌ട്രേലിയയിൽ ചെന്നിറമ്പോഴും വയ്ക്കാമല്ലോന്നും പറഞ്ഞു. സിം​ഗപ്പൂർ എയർലയൻസിൽ ആയിരുന്നു യാത്ര. ശേഷം മെൽബൺ ഫ്ലൈറ്റ്. അങ്ങനെ മെൽബണിൽ എത്തുന്നു, ഡിക്ലറേഷന്റെ കാർഡ് തരുന്നു. പാർട്സ് ഓഫ് പ്ലാന്റ് കൈവശം ഉണ്ടോ എന്നതിൽ ചോദിക്കുന്നുണ്ട്. എന്റെ മനസിലപ്പോൾ റോസാപ്പൂവ് ഒന്നും ആയിരുന്നില്ല. കഞ്ചാവ് ചെടിയൊക്കെ ആണ് വന്നത്. ബാൻ ചെയ്ത കാര്യങ്ങളാണോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ എല്ലാം ‘നോ’ കൊടുത്ത് ഒപ്പിട്ടു. മുല്ലപ്പൂവ് എന്റെ തലയിലല്ലേ. ഞാൻ അത് മറച്ചുവച്ചിട്ടുമില്ല. ആകെ 15 സെന്റീമീറ്ററെ ഉള്ളൂ. പക്ഷേ മുല്ലപ്പൂവ് എന്റെ മനസിലും വന്നില്ല. അങ്ങനെ അവിടെ എത്തി. റെഡ് കാർപ്പെറ്റിലൂടെ വലിയ സ്റ്റൈലിൽ ന‍ടക്കുകയാണ്. പെട്ടെന്ന് ഓഫീസർമാർ നിൽക്കാൻ പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്നിഫർ ഡോ​ഗ്. ചെറുതായിട്ടൊന്ന് പേടിച്ചു. എന്റെ ഹാൻഡ് ബാ​ഗ് ആണ് പ്രശ്നം. കുറേ കാര്യങ്ങളെല്ലാം അവർ ചോദിക്കുന്നുണ്ട്. ബാ​ഗിലാണേൽ ഒന്നുമില്ല. എന്നോട് തിരിയാൻ പറഞ്ഞു. തിരിഞ്ഞു. മുല്ലപ്പൂവ് അഴിച്ച് കൊടുത്തു. എന്താ ഇതെന്ന് ചോദിച്ചു. ഞാൻ ‘jasmin flower from kerala’ എന്ന് മറുപടിയും. ഒടുവിൽ അടിച്ചു തന്നു മോനെ 1890 ​ഡോളർ. ഫോണെടുക്കാൻ പറ്റില്ല.. മനസിൽ ​ഗുണിച്ചു. അമ്മേ.. ഒന്നേകാൽ ലക്ഷം രൂപ. പിന്നെ കുറച്ച് നേരത്തേക്ക് ചെവിയിൽ നിന്നൊക്കെ പുക പോകുന്ന ഫീലിം​ഗ് ആയിരുന്നു. കുറേ കരഞ്ഞ് പറഞ്ഞ് നോക്കി. പട്ടീടെ വിലയായിരുന്നു. മൈന്റ് ചെയ്തില്ല. പൈസ ഇതുവരെ അടച്ചിട്ടില്ല. ഒരു പെറ്റീഷൻ പോലെ മെയിൽ അയക്കാനാണ് അവർ പറഞ്ഞത്. എല്ലാം അയച്ചിട്ടുണ്ട്. ഇതുവരെ അനക്കമൊന്നും ഇല്ല”, എന്നാണ് നവ്യ പറ‍ഞ്ഞത്.

സാറിന് ഇത് ചെറിയ തുക പക്ഷേ ഞങ്ങളെ സംബന്ധിച്ച് വലുത്! സ്ട്രോക്ക് വന്ന് കൈക്ക് സ്വാധീനം നഷ്ടപ്പെട്ട ഉല്ലാസിന് ഒരു ലക്ഷം നൽകി ജുവലറി ഉടമ

0
Spread the love

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വീഡിയോയിൽ വളരെ അവശനായിരുന്നു അദ്ദേഹം. കൈകാലുകൾക്ക് സ്വാധീനക്കുറവുണ്ട്. സ്റ്റിക്ക് ഉപയോഗിച്ചാണ് നടക്കുന്നത്. സ്‌ട്രോക്ക് വന്നതിന് ശേഷമാണ് ഉല്ലാസിന്റെ ആരോഗ്യാവസ്ഥ ഇങ്ങനെയായത്.

സ്‌ട്രോക്ക് വന്ന കാര്യം ഉല്ലാസ് തന്നെയാണ് തുറന്നുപറഞ്ഞത്. തനിക്ക് സ്ട്രോക്കാണെന്ന് ആർക്കും അറിയത്തില്ല, കൂടെയുള്ളവർക്ക് മാത്രമേ അറിയൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഉല്ലാസിന് ധനസഹായം നൽകിയിരിക്കുകയാണ് ഒരു ജുവലറി ഉടമ. ‘ചെറിയൊരു തുക ഉല്ലാസിന് നൽകുകയാണ്.’- എന്ന് പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം നൽകിയത്.

‘സാറിന് ചെറിയ സംഖ്യയാണെങ്കിൽ ഒരു ലക്ഷം എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ തുകയാണ്.’- എന്നായിരുന്നു ഉല്ലാസിന് ഒപ്പമുണ്ടായിരുന്ന അവതാരകയും സുഹൃത്തുമായ ലക്ഷ്മി നക്ഷത്ര ഇതിനോട് പ്രതികരിച്ചത്.

ഉല്ലാസ് പന്തളത്തിന്റെ വീഡിയോ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരട്ടേയെന്നായിരുന്നു മിക്കയാളുകളും കമന്റ് ചെയ്തത്. എന്നാൽ വേറെ ചിലർ ഉല്ലാസിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിനെക്കുറിച്ചും അതിന്റെ ശാപമായിരിക്കാമിതെന്നൊക്കെയാണ് കമന്റ് ചെയ്‌തിരിക്കുന്നത്. മിനിസ്‌ക്രീനിൽ മിമിക്രി ഷോകളിലൂടെ സുപരിചിതനായ ഉല്ലാസ് കുട്ടനാടൻ മാർപ്പാപ്പ, വിശുദ്ധ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വീഴ്ത്തിയത് കാന്താരയെ തന്നെ! ഇനി മുന്നിൽ ആ പടം മാത്രം; തിയറ്ററിൽ കുതിച്ച് ഋഷഭ് ഷെട്ടി പടം

0
Spread the love

രു സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുക, അത് മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറുക, തിയറ്ററുകളിൽ ആളെ നിറയ്ക്കുക, ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിക്കുക.. ഇവയൊക്കെയാണ് ഇപ്പോൾ കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബി​ഗ് സ്ക്രീൻ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിലടക്കം മികച്ച പ്രതികരണം കാന്താര പ്രിക്വലിന് ലഭിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങൾ കീഴടക്കുന്ന ചിത്രം ഇപ്പോൾ കാന്താരയുടെ തന്നെ കളക്ഷൻ മറികടന്നിരിക്കുകയാണ്. കാന്താരയുട ആജീവാനന്ത കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റർ 1 മറികടന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഒക്ടോബർ 2ന് ആയിരുന്നു കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. കാന്താരയെ മറികടന്നതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രം എന്ന ഖ്യാതിയും കാന്താര ചാപ്റ്റർ 1 സ്വന്തമാക്കി. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആറ് ദിവസത്തെ ചിത്രത്തിന്റെ ആ​ഗോളകളക്ഷൻ 415 കോടി രൂപയാണ്. കാന്താരയുടെ ആജീവാനന്ത കളക്ഷൻ 407.82 കോടി രൂപയും.

കാന്താര ചാപ്റ്റർ 1ന് മുന്നിലുള്ളത് ഒരേയൊരു സിനിമ മാത്രമാണ്. യാഷ് നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രം കെജിഎഫ് ചാപ്റ്റർ 2. 1215കോടി രൂപയാണ് ഈ പടത്തിന്റെ ഫൈനൽ കളക്ഷൻ. കെജിഎഫ് 2വിനെ കാന്താര ചാപ്റ്റർ 1 മറികടക്കുമോ ഇല്ലയോ എന്നത് വഴിയെ അറിയാനാകും. ലോകമെമ്പാടുമായി 238 കോടി രൂപ നേടിയ കെജിഎഫ് ചാപ്റ്റർ 1 ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ സിനിമകളിൽ നാലാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കാന്താരയാണ്.

കർണാടകയിൽ മാത്രമല്ല, ഹിന്ദി ബെൽറ്റ്, തെലുങ്ക് സംസ്ഥാനങ്ങൾ, തമിഴ്‌നാട്, കേരളം, വിദേശ വിപണികൾ എന്നിവിടങ്ങളിലും കാന്താര 2 മികച്ച റൺ നടത്തുന്നുണ്ട്. 28.35 കോടിയാണ് കേരളത്തിലെ കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്നും 31 കോടിയും ചിത്രം നേടിയിട്ടുണ്ട്. 66.50 കോടി രൂപയാണ് കാന്താര ചാപ്റ്റര്‍ 1ന്‍റെ ഓവർസീസ്‍ കളക്ഷൻ. ഇന്ത്യ ​ഗ്രോസ് കളക്ഷൻ 348.50 കോടിയും നെറ്റ് കളക്ഷൻ 291 കോടിയുമാണ്. 44 കോടിയായിരുന്നു കാന്താര ഓവർസീസിൽ നിന്നും നേടിയത്. ഇന്ത്യ ​ഗ്രോസ് 363.82 കോടിയും നെറ്റ് 309.64 കോടിയുമായിരുന്നു.

ആദ്യം വിജയ് യേശുദാസുമായി പ്രണയത്തിലെന്ന് പറഞ്ഞു; പിന്നെ രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധം! ഒടുവിൽ വ്യക്തത വരുത്തി ഗായിക രഞ്ജിനി ജോസ്

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും അവർക്കെതിരെ പല പ്രചാരണങ്ങളും നടക്കാറുണ്ട്. വിജയ് യേശുദാസുമായി പ്രണയത്തിലാണ്, രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണ് എന്ന തരത്തിൽ നിരവധി കാര്യങ്ങളാണ് അത്തരത്തിൽ ചർച്ചയായത്. ഇപ്പോഴിതാ അത്തരം കാര്യങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് രഞ്ജിനി ജോസ്.രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ഗായികയുടെ പ്രതികരണം.

രഞ്ജിനി ജോസിന്റെ വാക്കുകളിലേക്ക്
‘കൊവിഡ് കാലത്തിന് ശേഷം, ആളുകൾ സെൻസെറ്റീവും ഇൻസെൻസിറ്റീവുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നെയും സഹഗായകനെക്കുറിച്ചും എന്നെയും നിന്നെയും കുറിച്ചും വാർത്തകൾ വന്നതും അതിനെതിരെ പ്രതികരിക്കേണ്ടി വന്നതും അതാണ്. ഇൻസെൻസിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാൽ പിന്നെ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ പ്രതികരിച്ച് അവസാനിപ്പിച്ചത്. അന്ന് ഒരുപാട് പേർ എന്നെ പിന്തുണച്ച് രംഗത്തെത്തി.

വിജയ് യേശുദാസും ഞാനും ഡേറ്റിംഗിലാണെന്ന് പറഞ്ഞുനടന്നു. പക്ഷേ, അവൻ എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവർക്കാണ് ഭ്രാന്ത്. എന്റെയടുത്ത് നേരിട്ട് ചിലർ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അവൻ എന്റെ സുഹൃത്താണ്. അന്ന് മുതൽ അറിയാം. വിജയ് യേശുദാസിനെ ഞാൻ എന്തിന് ഡേറ്റ് ചെയ്യണം. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇതൊക്കെ കരൺ ജോഹറിന്റെ സിനിമയിൽ നടക്കുമായിരിക്കും. എന്നാൽ എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിക്കില്ല.

പിന്നെ എന്നെയും നിന്നെയും (രഞ്ജിനി ഹരിദാസ്) ചേർത്താണ് ആളുകൾ വിവരക്കേട് പറഞ്ഞത്. നമ്മൾ ലെസ്ബിയൻ ആണെന്നാണ് പറഞ്ഞത്. ലെസ്ബിയൻ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്നം. എനിക്ക് അവരോട് ഒരു എതിർപ്പുമില്ല. പക്ഷേ, ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല എന്ന് ഞാൻ പറഞ്ഞു’.

പവന് 90,000 പിന്നിട്ടു! ഇന്ന് തൊട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവിലയിൽ

0
Spread the love

ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില. പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്താൽ 98000 മുകളിൽ നൽകണം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ.

കൊച്ചിയുടെ നിരത്തിലൂടെ പത്തോളം ഡ്രൈവറില്ലാ കാറുകൾ! മലയാളികൾക്കഭിമാനിക്കാൻ Rosh Ai

0
Spread the love

ഡ്രൈവർ ഇല്ലാത്ത കാർ ഓടുന്നത് കണ്ടിട്ടുണ്ടോ? അപ്പോൾ നിങ്ങൾ തിരിച്ചു പറയും അമേരിക്കയിലും ചൈനയിലുമൊക്കെ അത് സാധാരണമല്ലേയെന്ന്. സംഗതി നമ്മുടെ കൊച്ചിയിലെ ഒരു സർവ സാധാരണ കാഴ്ചയായാലോ? വൈകാതെ ഇതും യാഥാർഥ്യമാകും. കൊച്ചിയിലൂടെ ഇത്തരത്തിൽ Rosh Ai എന്ന കമ്പനിയുടെ പത്തോളം കാറുകളാണ് പരീക്ഷണ ഓട്ടങ്ങൾ നടത്തുന്നത്. ഏറെ കൗതുകവും കേരളത്തിന് അഭിമാനവുമായ സ്റ്റാർട്ട് അപ്പ് കമ്പനിയെയും ഡ്രൈവറില്ലാ കാറുകളെയും സംബന്ധിച്ച് അനുപ് ജോസഫ് എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

കൊച്ചിയിലൂടെ ഇങ്ങനെ ഡ്രൈവർ ഇല്ലാത്ത കാർ ഓടുന്നത് കണ്ടിട്ടുണ്ടോ, ഒരെണ്ണമല്ല എട്ടു പത്തെണ്ണം ഉണ്ട്,
പരീക്ഷണ ഓട്ടങ്ങളാണ് ഇപ്പോൾ നടക്കുന്നത്, എന്നാൽ ഇതിന്റെ പിന്നിൽ അമേരിക്കയിലെ ടെസ്ലയോ അല്ലെങ്കിൽ ഏതെങ്കിലും ചൈനീസ് കമ്പനികളോ അല്ല,ഇന്ത്യൻ കമ്പനിയാണ്, അതും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി സ്ഥാപിച്ച സ്റ്റാർട്ടപ്പ്.

2021 ലാണ് Dr. റോഷി ജോൺ, രാജാറം മൂർത്തിയോട് ഒപ്പം ചേർന്ന് Rosh Ai എന്ന പേരിൽ ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ നിർമിക്കുന്ന കമ്പനി സ്ഥാപിച്ചത്. റോഷി ജോണിന് പ്രസ്തുത മേഖലയിൽ ഏതാണ്ട് 20 വർഷത്തെ പ്രവർത്തിപരിചയവും ഏതാണ്ട് നാൽപതോളം പേറ്റന്റ് ലഭിക്കാനായി അപേക്ഷിച്ചിട്ടുള്ള ആളുമാണ്. കമ്പനി ആരംഭിക്കുമ്പോൾ മൂലധനം ലഭിക്കുന്നതിനായി മറ്റുള്ള ക്ലയന്റ് വർക്കിനെ ആണ് ഇവർ ആശ്രയിച്ചിരുന്നത്. നമ്മുടെ കയ്യിൽ എത്ര വലിയ ആശയം ഉണ്ടെന്ന് പറഞ്ഞാലും അത് പ്രാവർത്തികമാക്കി അതിൽ നിന്ന് വരുമാനം വരും എന്ന് തെളിയിക്കുന്നത് വരെ അത് വെറുമൊരു ആശയം മാത്രമാണ്.
ആ സമയത്ത് അതിന് ആവശ്യമായ ഫണ്ട്‌ കണ്ടെത്താൻ ഒന്നെങ്കിൽ നമ്മുടെ ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്നിവരെ ആശ്രയിക്കണം അല്ലെങ്കിൽ ഇതേ രീതിയിൽ സർവീസ് വർക്ക്‌ ചെയ്ത് സ്വന്തം നിലയിൽ കണ്ടെത്തണം.ഇത് വലിയ ഒരു കടമ്പയാണ്, നമ്മുടെ നാട്ടിലെ പലരുടെയും ആശയങ്ങൾ ഇപ്പോഴും ചിന്തകളായി മാത്രം തുടരാൻ കാരണം ഈ ആദ്യത്തെ ചുവട് വയ്ക്കാൻ കഴിയാത്തതാണ്. അതിന് സർക്കാർ സംവിധാനങ്ങളെയോ സ്റ്റാർട്ടപ്പ് മിഷനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ആശയം എല്ലാവരുടെയും കയ്യിൽ ഉണ്ടാവും, വെറുതെ ഫണ്ട്‌ കിട്ടിയാൽ വിജയിപ്പിക്കാം എന്നൊക്കെ ആത്മവിശ്വാസവും തോന്നാം പക്ഷേ അതൊന്നും പണം കൊണ്ട് മാത്രം നടക്കില്ല.
Rosh Ai ലേക്ക് തിരിച്ചു വന്നാൽ അവരുടെ പ്രിത്യേകത നിലവിൽ ഉള്ള ഏത് കാറിനെ വേണമെങ്കിലും ഡ്രൈവർ ഇല്ലാത്ത രീതിയിൽ ഓടിക്കാൻ സഹായിക്കുന്ന കിറ്റ് നിർമ്മിക്കുന്നു എന്നതാണ് പ്രിത്യേകത. ടെസ്ല ഉൾപ്പെടെ ഒട്ടുമിക്ക എല്ലാ കമ്പനികളും കാറുകളാണ് നിർമ്മിക്കുന്നത്.
Rosh Ai പരീക്ഷണം പൂർത്തിയാക്കിയാൽ നമ്മുടെ കൈവശം ഇപ്പോൾ ഉള്ള കാറുകളെ ഡ്രൈവർ ആവശ്യം ഇല്ലാത്ത രീതിയിലേക്ക് മാറ്റാൻ ആകും, ആലോചിച്ചു നോക്കിക്കേ അതിന്റെ ഒരു റേഞ്ച്.
എന്നാലും കമ്പനിയുടെ നിലവിലെ ലക്ഷ്യം പബ്ലികിന് വേണ്ടി നൽകുക എന്നതല്ല, പക്ഷേ ഭാവിയിൽ അങ്ങനെ ഒന്ന് വന്നേക്കാം. നിരവധി പരീക്ഷണങ്ങൾക്ക് ഒടുവിൽ 2024 ഓഗസ്റ്റ് മാസത്തിൽ കമ്പനി 10 ലക്ഷം ഡോളർ സീഡ് ഫണ്ടിങ് നേടുകയുണ്ടായി.എന്നിട്ടും ഇങ്ങനെ ഒരു കമ്പനി ഇവിടെ ഉണ്ടെന്നും ഈ രീതിയിൽ പ്രവർത്തിക്കുന്നു എന്നും നമ്മളിൽ എത്ര പേർ അറിഞ്ഞു,
നമ്മുടെ നാട്ടിൽ ഇതൊക്കെ ചെയ്യാൻ കഴിവുള്ള ആളുകൾ ഇല്ലാഞ്ഞിട്ടല്ല, അവർക്ക് വേണ്ട സപ്പോർട്ട് കിട്ടാഞ്ഞിട്ടാണ്. ഇങ്ങനെ ഉള്ളവരെ പറ്റിയുള്ള വാർത്തകൾ വായിച്ചുകൊണ്ട് വേണ്ടേ നമ്മൾ രാവിലെ ഉണരാൻ, അത് നമ്മൾക്കും നൽകുന്ന പോസ്റ്റിവിറ്റി വളരെ വലുതാണ്.
ഇങ്ങനെ ഒരു പ്രസ്ഥാനം ഇവിടെ വളർന്നു വരുന്നതിൽ നമ്മൾക്ക് അഭിമാനിക്കാം…

‘ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയത്’; വാഹനം വിട്ടുകിട്ടണമെന്ന ഹർജി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍

0
Spread the love

 കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു. 

ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാന്‍. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു. ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണം വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു.

ഈ ലക്ഷണങ്ങൾ ഒരിക്കലും തള്ളിക്കളയരുത്! ശരീരം മുൻകൂട്ടി കാണിക്കുന്ന ക്യാൻസർ ലക്ഷണങ്ങളാണ്!

0
Spread the love

അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് കാൻസർ എന്ന് പറയുന്നത്. ആരോഗ്യകരമായ കലകളെ ആക്രമിച്ച് മെറ്റാസ്റ്റാസിസ് എന്ന പ്രക്രിയയിലൂടെ അവയവങ്ങളിലേക്ക് വ്യാപിക്കുന്ന ട്യൂമറുകൾ രൂപപ്പെടുന്നു. ക്യാൻസറിന്റെ പ്രധാനപ്പെട്ട ചില പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

മലാശയ രക്തസ്രാവം അല്ലെങ്കിൽ വയറുവേദന ഒരിക്കലും തള്ളിക്കളയരുത്

മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ഒരിക്കലും തള്ളിക്കളയരുത്. വയറിളക്കം, മലബന്ധം, അല്ലെങ്കിൽ രണ്ട് മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന മലവിസർജ്ജന ബുദ്ധിമുട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മലാശയ രക്തസ്രാവം അല്ലെങ്കിൽ വയറുവേദന പലപ്പോഴും വൻകുടൽ ക്യാൻസറിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.നന്നായി ഉറങ്ങിയതിന് ശേഷവും അമിത ക്ഷീണം അനുഭവപ്പെടുക

നന്നായി ഉറങ്ങിയതിന് ശേഷവും അമിത ക്ഷീണം അനുഭവപ്പെടുക

ക്ഷീണമാണ് മറ്റൊരു ലക്ഷണം. നല്ല ഉറക്കത്തിനു ശേഷവും ക്ഷീണം ഉണ്ടാകുന്നത് വൻകുടൽ ക്യാൻസർ ഉൾപ്പെടെയുള്ള മിക്ക ക്യാൻസറുകളുമായും ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അപ്രതീക്ഷിതമായി ഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം

ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ അന്നനാളം, ആമാശയം, കരൾ, പാൻക്രിയാസ് എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥയുടെ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

വയറുവേദന, വയറു വീർക്കൽ, അല്ലെങ്കിൽ അസ്വസ്ഥത എന്നിവ തള്ളിക്കളയരുത്

വയറ്റിലെ ക്യാൻസർ, വൻകുടൽ കാൻസർ തുടങ്ങിയ ചിലതരം ക്യാൻസറുകളുടെ ലക്ഷണം കൂടിയാണ് വയറുവേദന. ആഴ്ചകളോളം നിലനിൽക്കുന്നതോ ആയ സ്ഥിരമായ വയറുവേദന, വയറു വീർക്കൽ, അല്ലെങ്കിൽ അസ്വസ്ഥത എന്നിവ തള്ളിക്കളയരുത്.

തുടർച്ചയായ ചുമ ശ്വാസകോശ അർബുദത്തിന്റെ ഒരു സാധാരണവും ഗുരുതരവുമായ ലക്ഷണമാണ്.

ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ് ചുമ. തുടർച്ചയായ ചുമ ശ്വാസകോശ അർബുദത്തിന്റെ ഒരു സാധാരണവും ഗുരുതരവുമായ ലക്ഷണമാണ്. നീണ്ടുനിൽക്കുന്ന ചുമയോ അല്ലെങ്കിൽ ആഴ്ചകളോളം നീണ്ട് നിൽക്കുന്ന ചുമ കൂടുതലോ തുടരുകയോ ചെയ്താൽ അവഗണിക്കരുത്.

മറുകുകൾ, ക്രമരഹിതമായ പിഗ്മെന്റേഷൻ, സുഖപ്പെടാത്ത വ്രണങ്ങൾ എന്നിവ

മിക്ക ആളുകളും ചർമ്മ ക്യാൻസറിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. പുതിയതോ മാറുന്നതോ ആയ മറുകുകൾ, ക്രമരഹിതമായ പിഗ്മെന്റേഷൻ, അല്ലെങ്കിൽ സുഖപ്പെടാത്ത വ്രണങ്ങൾ എന്നിവ മെലനോമ പോലുള്ള ചർമ്മ ക്യാൻസറുകളുടെ ലക്ഷണമാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts