Home Blog Page 52

ബിഗ് ബോസിൽ പിടിച്ചു നിക്കാൻ അനുമോൾ പിആർ ടീമിന് കൊടുത്തത് 16 ലക്ഷം? ഷോയിൽ വൻ തുറന്നു പറച്ചിൽ, പൊട്ടിത്തെറിച്ച് താരം

0
Spread the love

മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഴിന്റെ പണിയെന്ന ടാഗ്‌ലൈനോട് കൂടിയെത്തിയ ഏറ്റവും പുതിയ സീസൺ വിവാദങ്ങളും വിമർശങ്ങളും അടിയും പിടിയുമായി മുന്നോട്ടു പോവുകയാണ്. പ്രേക്ഷക പ്രിയങ്കരായ നിരവധി മത്സരാർത്ഥികൾ ഇപ്പോൾ ബിഗ്‌ബോസ് വീട്ടിലുണ്ട്. ഹൗസിലെ വിവാദങ്ങളും തർക്കങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുള്ളത്. ഇത്തരത്തിൽ ഇപ്പോഴിതാ വലിയ ആരാധക പിന്തുണയോടെ ഹൗസിൽ അതിജീവിക്കുന്ന നടി അനുമോളും സീരിയൽ താരം ബിന്നിയും തമ്മിലുള്ള തർക്കമാണ് വൈറൽ ആവുന്നത്.തനിക്കുവേണ്ടി പി ആർ ചെയ്യാൻ പുറത്ത് ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അനുമോൾ തന്നോട് പറഞ്ഞെന്ന് ബിന്നി പറഞ്ഞതാണ് തർക്കത്തിന് കാരണമായത്.

ബിന്നിയുടെ വാക്കുകൾ..

‘ഇത്തവണത്തെ ബിഗ് ബോസിൽ ഏറ്റവും ചർച്ചാവിഷയമായിട്ടുള്ള കാര്യമാണ് പി ആറിന്റേത്. ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നത് അനുമോളിന്റെ പേരാണ്. അത്തരത്തിൽ കേട്ടതെല്ലാം ഞാൻ കളഞ്ഞു. ഞാൻ പറയുന്നത് അനുമോൾ എന്നോട് പറഞ്ഞതിനെക്കുറിച്ചാണ്. പി ആർ ഉണ്ടെന്നും 16 ലക്ഷമോ മറ്റോ ആണ് പി ആറിന് കൊടുക്കേണ്ടതെന്നാണ് പറഞ്ഞത്. ഗെയിമൊക്കെ വരുമ്പോൾ അത്രയും എഫർട്ട് ഇട്ട് നമ്മൾ കളിക്കുമ്പോൾ പി ആർ ഉള്ളതുകൊണ്ട് കുറച്ചുപേർ രക്ഷപ്പെടുന്നു. പി ആർ ഇല്ലെന്ന് എനിക്ക് തോന്നിയിട്ടുള്ളത് നെവിനെയാണ്.

സ്വന്തം കഴിവുകൊണ്ട് മുന്നോട്ടുപോകുന്ന ഒരാളെയും പി ആർ കൊണ്ട് മുന്നോട്ടുപോകുന്ന ഒരാളെയും പറയണമെന്ന ടാസ്ക് ബിഗ്‌ബോസ് ആയിരുന്നു മത്സരാർത്ഥികൾക്ക് കൊടുത്തത്. ഇത്തരത്തിൽ അനുമോക്കെതിരെ ബിന്നി പിആർ ആരോപണവും 16 ലക്ഷമെന്ന പരാമർശവും നടത്തിയതോടെ മറ്റു മത്സരാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. എന്നാൽ ബിന്നിയോട് താൻ ഒരിക്കലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അനുമോൾ പ്രതികരിച്ചു. അനുമോൾ തന്റെയടുത്ത് പറഞ്ഞതാണെന്നും ഘട്ടം ഘട്ടമായി പണം കൊടുക്കുമെന്നാണ് പറഞ്ഞതെന്നും ബിന്നി ഉറച്ചുനിൽക്കുകയായിരുന്നു

ഒരു പവന്റെ ആഭരണം വേണോ? എങ്കിൽ ഒരു ലക്ഷം മുടക്കേണ്ടി വരും! കത്തിക്കയറി സ്വർണവില

0
Spread the love

സംസ്ഥാനത്ത് റെക്കാഡുകൾ തിരുത്തി സ്വർണവില. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ആദ്യമായാണ് സ്വർണവില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വർദ്ധിച്ച് 11,185 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് 1920 രൂപയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ആയിരം രൂപയാണ് കൂടിയത്.

സ്വർണവില പുതിയ റെക്കാഡിടുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്ന് കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നൽകണം. ഇന്നത്തെ വെള്ളി വില ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്.

ദുരൂഹതകൾ ഒളിപ്പിച്ച് വവ്വാൽ ചിറകടിക്കുന്നു! ഷഹ്‌മോൻ ബി പറേലിൽ ഒരുക്കുന്ന രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

0
Spread the love

അപ്രതീക്ഷിതരായ ഫയർ ബ്രാന്റുകൾ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ വവ്വാൽ എന്ന ചിത്രം വരുന്നു. ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പേര് ഇന്ന് അണിയറക്കാർ പുറത്തുവിട്ടു. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. ടൈറ്റിൽ വരുന്നു എന്ന വിവരം പുറത്തുവിട്ട് നൽകിയ പോസറ്ററുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്തായിരിക്കും പോസ്റ്ററിൽ വെളിപ്പെടുത്തുക എന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു.

ചിറക് വിരിച്ചു നിൽക്കുന്ന ഒരു വവ്വാലിന്റെ രൂപത്തിലാണ് ടൈറ്റിൽ എഴുതിയിട്ടുള്ളത്. ഒരക്ഷരം മാത്രം ചുവപ്പു നിറത്തിൽ. പോസ്റ്ററിൽ അങ്ങിങ്ങായി രക്തതുള്ളികളും ടൈറ്റിലിൽ കാണുന്ന കുത്തിവരകളും സിനിമാ ആസ്വാദകരിൽ ആകാംഷ നിറയ്ക്കുന്നവയാണ്. അവസാന ലെറ്ററിനുള്ളിൽ കാണുന്ന പ്രത്യേക തരത്തിലുള്ള ആയുധവും ചിത്രത്തിന്റെ ജോണറിനെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു.

മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ. സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

റിമ കല്ലിങ്കലിന്റെ വിവാദ പരാമർശം; ‘ലോക’ വിജയത്തിന്റെ ക്രെഡിറ്റ് വേഫെയറിനും ടീമിനും മാത്രമെന്ന് തുറന്നടിച്ച് വിജയ് ബാബു

0
Spread the love

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകയുടെ വിജയത്തെ സംബന്ധിച്ച ക്രെഡിറ്റിനെ ചൊല്ലി ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ തർക്കമാണ്. ഇപ്പോൾ നടി റിമ കല്ലിങ്കൽ നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് തന്നെയുള്ളത് ആണെന്നും പക്ഷേ അതിനുള്ള സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ ആണെന്നും നടി പറഞ്ഞു. ഇപ്പോഴിതാ ഇതിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു. ലോകയുടെ മുഴുവൻ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

‘വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിൻ്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എൻ്റെ സൂര്യപുത്രിക്ക്, ഇൻഡിപെൻഡൻസ്, ആകാശദൂത്, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിൻ്റെ അമ്മ ,കളിമണ്ണ്, ഹൗ ഓൾഡ് ആർ യു, പിന്നെ സ്വന്തം 22fk അങ്ങനെ തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റ് ആരും എടുക്കുന്നില്ലലോ, ദൈവത്തിന് നദി. ഇനിയും ഒരുപാട് ഉണ്ട്. പലതും എനിക്ക് ഓർമ്മ കിട്ടുന്നില്ല. മലയാള സിനിമ എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്. കാലം മാറിയപ്പോഴും പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് OTT യുടെ വരവോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിലെത്തിയപ്പോഴും നമ്മൾ നമ്മുടെ കണ്ടന്റുകൾ ലോകോത്തരനിലവാരം ഉള്ളതാക്കി. ലോകയുടെ മുഴുവൻ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രം’, വിജയ് ബാബു കുറിച്ചു.

ലോകയുടെ റിലീസിന് ശേഷം പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്ക് കൂടി അര്‍ഹമായതാണെന്നാണ് നൈല ഉഷ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ തർക്കം ഉണ്ടായതും മറ്റ് പലരും മറുപടിയുമായി രംഗത്തെത്തിയതും. 

‘അല്ലായിരുന്നെങ്കിൽ അത് വലിയ വിഷമമാകുമായിരുന്നു’; വാപ്പിച്ചീടെ അവസാന ചിത്രങ്ങളായ ടിക്കി ടാക്കയ്ക്കും പ്രകമ്പനത്തിനും കൂടെ ഉണ്ടാവണമെന്ന് കലാഭവൻ നവാസിന്റെ മക്കൾ

0
Spread the love

കേരളക്കരയേയും ഉറ്റവരേയും ഉടയവരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയായിരുന്നു കലാഭവൻ നവാസിന്റെ വിയോ​ഗം. ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രിയ താരത്തിന്റെ വിയോ​ഗം. അവസാന നാളുകളിൽ നവാസ് അഭിനയിച്ച രണ്ട് സിനിമകളായിരുന്നു ടിക്കി ടാക്കയും പ്രകമ്പനവും. ഇരു ചിത്രങ്ങളിലും ഏറെ വ്യത്യസ്തമായ വേഷങ്ങളാണ് നവാസ് ചെയ്തതും. ഇപ്പോഴിതാ സിനിമകളെ കുറിച്ച് നവാസിന്റെ മക്കൾ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. വാപ്പിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണെന്നും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണമെന്നും ഇവർ പറയുന്നു.

“വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് “TIKITAKA യും” “പ്രകമ്പനവും”. TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു. Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്‌!! “ഈ സിനിമയുടെ 𝐌𝐚𝐤𝐢𝐧𝐠 𝐒𝐮𝐩𝐞𝐫 ആണ്”, അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു. ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ – കോമഡി മൂവി ആണ്. “രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് “. രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്”, എന്നാണ് നവാസിന്റെ മക്കളുടെ വാക്കുകൾ.

ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ടിക്കി ടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പ്രകമ്പനം. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

‘വാഹനങ്ങള്‍ക്ക് മാത്രം 1.27 ലക്ഷം ഇഎംഐ, എല്ലാ ലോണും ആകെ മുതലിന്റെ 20% മാത്രം’; ട്രോളിന് മറുപടിയുമായി അഖില്‍ മാരാര്‍

0
Spread the love

ഒരുമാസത്തെ തന്റെ ജീവിതച്ചെലവിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി സംവിധായകനും നടനുമായ അഖില്‍ മാരാര്‍. പാവപ്പെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന്‍ പണക്കാരനായാല്‍ മതിയെന്ന് അഖില്‍ മാരാര്‍ പരിഹസിച്ചു. മറ്റൊരാളെ എതിര്‍ക്കുന്നത് അയാളായി തീരുന്നതോടെ അവസാനിക്കുമെന്നും അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ഒരുമാസത്തെ ജീവിതച്ചെലവിന് മൂന്നുലക്ഷം രൂപവരെയാകുമെന്ന അഖില്‍ മാരാറിന്റെ വെളിപ്പെടുത്തില്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

മകളുടെ അസുഖത്തിന് 150 രൂപ ഫീസ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്ന താന്‍ ഇപ്പോള്‍ വാഹനങ്ങളുടെ മാസത്തിരിച്ചടവ് മാത്രമായി 1.27 ലക്ഷം രൂപ അടയ്ക്കുന്നുണ്ടെന്ന് അഖില്‍ വെളിപ്പെടുത്തി. ഇഎംഐ ഇല്ലാത്ത കാറുകള്‍ വേറെയുമുണ്ടെന്നും അഖില്‍ കുറിച്ചു. മൂന്നരലക്ഷമല്ല, പത്തു ലക്ഷം ചെലവ് വന്നാലും അത് അടയ്ക്കാനുള്ള ശേഷിയുണ്ടാക്കി എടുക്കാനാണ് താന്‍ പരിശ്രമിക്കുന്നതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.

അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എത്രയാണ് ചേട്ടാ ഒരു മാസം അടയ്ക്കുന്ന ഇഎംഐ എന്നൊരു അവതാരകന്‍ ചോദിച്ചാല്‍ അതിന് സത്യസന്ധമായ മറുപടി പറയുമ്പോള്‍ ആ മറുപടി വാര്‍ത്ത ആയി മാറുന്നു, ട്രോള്‍ ആയി മാറുന്നു, പലര്‍ക്കും അതൊരു തള്ളായി മാറുന്നു. നമ്മള്‍ മറ്റൊരാളെ എതിര്‍ക്കുന്നത് അയാള്‍ ആയി തീരുന്നതോടെ അവസാനിക്കും. പാവപെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന്‍ പണക്കാരന്‍ ആയാല്‍ മതി. ആരും അറിയാത്തവന് പ്രശസ്തി ഉള്ളവനെ എതിര്‍ക്കുന്നത് അവസാനിക്കാന്‍ അവനും പ്രശ്സ്തന്‍ ആയാല്‍ മതി. ഒന്നുകില്‍ നിങ്ങള്‍ എന്നെ പരിഹസിക്കുക അല്ലെങ്കില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാന്‍ തയ്യാറാവുക.

2017-ല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ നഷ്ടം നികത്താന്‍ കാര്‍ഷിക വായ്പ രണ്ടര ലക്ഷം എടുത്തു. പിന്നീട് 2018 അവസാനത്തോടെ മൊബൈല്‍ ടവറിന് ഡീസല്‍ അടിക്കാന്‍ ഒരു പിക് അപ്പ്, ജീറ്റോ രണ്ട് വാഹനങ്ങള്‍ കടം വാങ്ങി എടുത്തു. നാല് മാസങ്ങള്‍ക്ക് ശേഷം കോണ്‍ട്രാക്റ്റ് നഷ്ടപ്പെട്ടു. വരുമാനം എല്ലാം നിലച്ചു വലിയ കടത്തില്‍ ആയി കിട്ടിയ വിലയ്ക് വാഹങ്ങനങ്ങള്‍ വിറ്റു. കാറിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥ ആയി. നാട്ടുകാരുടെ മുന്നില്‍, വീട്ടുകാരുടെ മുന്നില്‍, അഭിമാനം പണയം വെയ്ക്കാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു തുടങ്ങി. 150 രൂപ മകളുടെ അസുഖത്തിന് ഡോക്ടര്‍ ഫീസ് നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഭാര്യ വീട്ടില്‍ അവരുടെ ചെലവില്‍ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ടു ഇറങ്ങേണ്ടി വന്നു.

ആരുമില്ലാതെ ഞാന്‍ കാറില്‍ ഇരുന്ന് കരഞ്ഞു. വീഴാന്‍ ഞാന്‍ തയ്യാറല്ലാത്തത് കൊണ്ടും എന്നെ നയിക്കാന്‍ ഒരു ശക്തി എനിക്കൊപ്പം ഉള്ളത് കൊണ്ടും ഞാന്‍ മുന്നോട്ട് പോയി. വണ്ടിയുടെ സിസി മുടങ്ങി, മാസം 800 രൂപ പലിശ അടയ്ക്കാന്‍ കഴിയാതെ വന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയില്‍ സിനിമയ്ക്കു തിരക്കഥ എഴുതി. പല നിര്‍മാതാക്കളെ കണ്ടു. അവസാനം യോഹന്നാന്‍ സാര്‍ ദൈവമായി അവതരിച്ചു. അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സിനിമ എഴുതണം. അദ്ദേഹം പറയുന്ന ബഡ്ജറ്റില്‍ ചെയ്യണം. ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും നാടും ഉപേക്ഷിച്ചു മരണം മാത്രം മുന്നില്‍ കണ്ട് ജീവിക്കുന്ന ഞാന്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗമായി എനിക്ക് ലഭിച്ച അവസരത്തെ കണ്ടു.

സിനിമ പരാജയം ആയിരിക്കാം, പക്ഷെ എന്റെ നിശ്ചയദാര്‍ഢ്യം, കഠിന പരിശ്രമം, പ്രതിസന്ധികള്‍ അതിജീവിച്ച മനസ് ഇതൊന്നും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഷോര്‍ട് ഫിലിം പോലും നീ എടുക്കില്ല എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന പലരും പറയാന്‍ മടിക്കുന്ന ഒരു സിനിമ ഞാന്‍ തീയേറ്ററില്‍ എത്തിച്ചു. വണ്ടിയുടെ സിസി അടയ്ക്കാന്‍ ഗതി ഇല്ലാതിരുന്ന ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാഹനങ്ങളുടെ ഇഎംഐ അടയ്ക്കുന്നത് 1.27 ലക്ഷം രൂപയാണ്. ഇഎംഐ ഇല്ലാത്ത കാറുകള്‍ വേറെയും ഉണ്ട്. കാര്‍ഷിക വായ്പ രണ്ടര ലക്ഷം രൂപ പിന്നീട് റവന്യു റിക്കവറി ആയി അഞ്ചെമുക്കാല്‍ ലക്ഷം അടച്ചു ഞാന്‍ ലോണ്‍ ക്ലോസ് ചെയ്തു.

2013-ല്‍ 8000 രൂപ പെന്റിങ് ആയി കിടന്ന മുത്തൂറ്റിന്റെ ലോണ്‍ പിന്നീട് ഒരു ലക്ഷത്തി നാല്‍പതിനായിരം അവര്‍ ആവശ്യപ്പെട്ടു. അതും ഞാന്‍ ക്ലോസ് ചെയ്തു. സിബില്‍ സ്‌കോര്‍ ഇല്ലാത്തത് കൊണ്ട് ഒരു മൊബൈല്‍ പോലും വാങ്ങാന്‍ പറ്റാത്ത എനിക്ക് കഴിഞ്ഞ മാസം 20 ലക്ഷം പ്രീ അപ്രൂവ്ഡ് ഓഡി, 15 ലക്ഷം പേര്‍സണല്‍ പ്രീ അപ്രൂവ്ഡ് ലോണ്‍ ഒക്കെ പാസ്സായി കിടപ്പുണ്ട്. ഹോം ലോണ്‍ 24000 (കൊച്ചിയില്‍ ഒരു 3ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങി ഫുള്‍ ആയി ഫര്‍ണിഷ് ചെയ്യാന്‍ എത്ര ആകും. ഇഎംഐ പ്രകാരം എത്ര ലോണ്‍ ഉണ്ടെന്ന് മനസ്സിലാക്കുക. ആ ലോണില്‍ അഞ്ചുലക്ഷം ഫിക്‌സഡ് ഡിപ്പോസിറ്റുമാണ്).

ഇപ്പോള്‍ ആകെ ഇഎംഐ ഒന്നര ലക്ഷം. ചിട്ടി- 15000 (15 ലക്ഷം). എന്റെ എല്ലാ ലോണും ആകെ മുതലിന്റെ 20% മാത്രമാണ്. മൂന്നരലക്ഷം അല്ല, പത്തു ലക്ഷം ചിലവ് വരട്ടെ അത് അടയ്ക്കാനുള്ള ശേഷി ഉണ്ടാക്കി എടുക്കാന്‍ ആണ് പരിശ്രമിക്കുന്നത്. എവിടെയെങ്കിലും ആരെങ്കിലും പടച്ചു വിടുന്ന വാര്‍ത്തകളില്‍ നിങ്ങള്‍ മനസ്സിലാക്കിയ അഖില്‍ അല്ല ഞാന്‍ എന്ന് ബിഗ് ബോസ് കണ്ട പ്രേക്ഷകരോട് ചോദിക്കു. അവര്‍ക്കറിയാം ഞാന്‍ ആരാണെന്നും എന്റെ മനസ്സിന്റെ നന്മ എന്താണെന്നും എനിക്കുള്ള കഴിവുകള്‍ എന്താണെന്നും. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

‘അത് ചെയ്യരുത്’; പ്രേക്ഷകരോട് അഭ്യർഥിച്ച് കാന്താര ടീം

0
Spread the love

സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. ​മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിൽ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന അഭ്യർഥനയുമായെത്തിയിരിക്കുകയാണ് കാന്താര ടീം. “കാന്താര ചാപ്റ്റർ 1 ഞങ്ങളുടേത് പോലെ തന്നെ നിങ്ങളുടേതുമാണ്. സിനിമയിൽ നിന്നുള്ള വിഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ഞങ്ങൾ താഴ്മയോടെ അഭ്യർഥിക്കുന്നു.

സിനിമ തിയറ്ററിൽ തന്നെ ആസ്വദിക്കൂ”,’ എന്നാണ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കുറിച്ചിരിക്കുന്നത്. അതേസമയം, മികച്ച ബുക്കിങ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 24 മണിക്കൂറിൽ 1 മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് സിനിമയുടെതായി വിറ്റിരിക്കുന്നത്.

നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കെജിഎഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര

എന്റെ അമ്മ അവനെ കാണുമ്പോഴൊക്കെ എഴുന്നേറ്റ് നിന്ന് തൊഴുകയോ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയോ ചെയ്യണമെന്നില്ല; വിമർശങ്ങളിൽ പ്രതികരിച്ച് ദിയ കൃഷ്ണ

0
Spread the love

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ മകള്‍, അഹാന കൃഷ്ണയുടെ സഹോദരി എന്നതിലൊക്കെ ഉപരിയായി സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട് ദിയയ്ക്ക്. ആരാധകരെ പോലെ തന്നെ വിമര്‍ശകരും ദിയയ്ക്കുണ്ടെന്നാണ് വസ്തുത.

ദിയ കൃഷ്ണ പങ്കുവച്ച പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കടുത്ത വിമര്‍ശനങ്ങളാണ് വിഡിയോയുടെ കമന്റ് ബോക്‌സ് നിറയെ. ദിയയുടെ അമ്മ സിന്ധു കൃഷ്ണയ്‌ക്കെതിരെയാണ് അധികം വിമര്‍ശനങ്ങളും. വിഡിയോയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ സിന്ധു അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

അശ്വിന് സിന്ധു ചിക്കന്‍ കാല് കൊടുത്തില്ലെന്നും ഭക്ഷണം വിളമ്പിക്കൊടുത്തില്ലെന്നും അതിലൂടെ അശ്വിനെ അപമാനിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ദിയ തന്നെ മറുപടിയുമായി എത്തിയിട്ടുണ്ട്. വിഡിയോയുടെ താഴെ കമന്റിലൂടെയായിരുന്നു ദിയയുടെ മറുപടി.

അശ്വിനെ തന്റെ അമ്മ കാണുന്നത് മകനായിട്ടാണ്. അതിനാലാണ് തങ്ങളോട് സംസാരിക്കുന്നത് പോലെ അശ്വിനോടും സംസാരിക്കുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിനെ തന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴണോ എന്നും ദിയ വിമര്‍ശകരോട് ആഞ്ഞടിക്കുന്നുണ്ട്.

”എന്ത് വൃത്തികെട്ട കമന്റുകളാണ്. എന്റെ അമ്മ അവനെ കാണുന്നത് സ്വന്തം മകനെപ്പോലെയാണ്. അതുകൊണ്ട് ഞങ്ങളോട് സംസാരിക്കുന്നത് പോലെ തന്നെ അവനോടും സംസാരിക്കും. എന്റെ സഹോദരി അഹാന അവനേക്കാള്‍ രണ്ട് വയസ് മൂത്തതാണ്. എന്റെ ഭര്‍ത്താവാണെന്ന് കരുതി അവനെ കാണുമ്പോഴൊക്കെ എന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴുകയോ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയോ ചെയ്യണമെന്നില്ല. അവന്റെ അമ്മ എന്നോടും അത് ചെയ്യാറില്ല.” എന്നാണ് ദിയ പറയുന്നത്.

”ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചിന്തിക്കുക. എനിക്കറിയാം, എന്റെ കുടുംബത്തില്‍ നിന്നല്ലാത്ത ആര്‍ക്കുവേണ്ടിയും നിങ്ങള്‍ ആശങ്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷെ അത് സാഡിസ്റ്റ് മനോഭാവമാണ്. പിന്നെ, എല്ലായിപ്പോഴും പോസിറ്റീവ് കമന്റിടുന്നവരോട്, എന്റെ അടുത്ത വ്‌ളോഗിലും നിങ്ങളെ പ്രതീക്ഷിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു” എന്നും ദിയ പറയുന്നുണ്ട്.

മലയാള സിനിമയുടെ അഭിമാനമായ ആ സംവിധായകനെ ഭാര്യയും മകളും ചേർന്ന് വൃദ്ധസദനത്തിൽ ആക്കിയോ? മാസാ മാസം അവിടെ കൊടുത്തത് 50000 രൂപയെന്ന് വെളിപ്പെടുത്തി മകൾ

0
Spread the love

മലയാളത്തിൽ ക്ലാസിക് സിനിമകൾ സമ്മാനിച്ച പ്രമുഖ സംവിധായകനാണ് കെജി ജോർജ്. രണ്ടുവർഷം മുൻപാണ് അദ്ദേഹം അന്തരിച്ചത്. കാക്കനാട്ടെ വൃദ്ധസദനത്തിലായിരുന്നു കെജി ജോർജിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണാവർത്ത പുറത്തുവന്നതിനുപിന്നാലെ ഭാര്യയ്ക്കും മക്കൾക്കുംനേരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു. അച്ഛന്റെ പണവും സ്വത്തും കൈവശപ്പെടുത്തി വൃദ്ധസദനത്തിൽ തള്ളിയെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ അക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മകൾ താരാ ജോർജ്.

‘മക്കളെ ആശ്രയിച്ച് ജീവിക്കുന്നത് ഡാഡിക്ക് പുച്ഛമായിരുന്നു. 60 വയസ് കഴിഞ്ഞാൽ ഏതെങ്കിലും വൃദ്ധസദനത്തിൽ മാത്രമേ ജീവിക്കുകയുളളൂവെന്ന് ഡാഡി പണ്ടേ പറയുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ സിഗ്‌നേച്ചർ എന്ന വൃദ്ധസദനം കണ്ടെത്തിയത്. ഇടയ്ക്കിടയ്ക്ക് ഡാഡി വീട്ടിൽ വരുമായിരുന്നു. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുൻപുവരെ വീട്ടിലുണ്ടായിരുന്നു. സിനിമയിൽ നിന്നുവിട്ടുനിന്നതോടെ ഡാഡിയെ ആരും അന്വേഷിച്ചുവരാത്ത അവസ്ഥയായി. അത് അദ്ദേഹത്തിന് നല്ല വിഷമമുണ്ടാക്കിയിരുന്നു.

എന്റെ ഡാഡി മരിച്ചപ്പോൾ വൃദ്ധസദനത്തിലുളളവർ ആദ്യം അറിയിച്ചത് മാദ്ധ്യമങ്ങളെയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അവിടെയുളളവർ ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്തുതന്നെ ഞങ്ങൾക്കെതിരെ മാദ്ധ്യമങ്ങളിലൂടെ പല ആരോപണങ്ങളും വന്നു. സ്വന്തം അച്ഛനെ അവസാനകാലത്ത് തിരിഞ്ഞുനോക്കിയില്ല. ആ ആരോപണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പ്രതികരിക്കാൻ അന്ന് സാധിച്ചില്ല. കരയാൻ പോലും കഴിഞ്ഞില്ല. ഡാഡിക്ക് വലിയ സമ്പാദ്യമൊന്നുമില്ലായിരുന്നു. വർഷങ്ങളോളം അദ്ദേഹം സിഗ്‌നേച്ചറിലാണ് താമസിച്ചിരുന്നത്. മാസം 50,000 രൂപയായിരുന്നു അവിടെ അടച്ചുകൊണ്ടിരുന്നത്.

19 സിനിമകളാണ് ഡാഡി സംവിധാനം ചെയ്തത്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ഡാഡിക്ക് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാലിനും അതേ ആഗ്രഹമുണ്ടായിരുന്നു. മോഹൻലാൽ ഗംഭീര നടനായിരുന്നുവെന്ന് അച്ഛൻ പറയുമായിരുന്നു. അദ്ദേഹം ചെയ്ത 19 സിനിമകളിലെ കഥാപാത്രങ്ങളൊന്നും മോഹൻലാലിന് ചേരുന്നതല്ലായിരുന്നുവെന്നാണ് ഞങ്ങൾക്ക് തോന്നിയിട്ടുളളത്. അദ്ദേഹം അവസാനമായി ഒരു സിനിമയ്ക്കായി തിരക്കഥ എഴുതിയിരുന്നു. അതിലെ പ്രധാന വേഷം മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാകൂകയുളളൂവെന്ന് ഡാഡി പറഞ്ഞിരുന്നു’- താരാ ജോർജ് പറഞ്ഞു.

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ല; ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി; തമിഴ്നാട് സർക്കാരിനും വിമർശനം

0
Spread the love

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും ടിവികെയും നൽകിയ ഹ‌ർജികളാണ് തള്ളിയത്. ഹർജിക്കാർക്ക് ദുരന്തത്തിൽ നഷ്‌ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സർക്കാരും സിബിഐ അന്വേഷണത്തെ എതിർത്തു.

നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ രൂപീകരിക്കുന്നത് (എസ്‌ഒപി) വരെ ഒരു യോഗത്തിനും ഇനി അനുമതി നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

യോഗങ്ങൾ നടക്കുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതത് രാഷ്‌ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ – സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാർട്ടിക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നും കോടതി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ടിവികെയുടെ ആവശ്യം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts